കുട്ടനാട്ടിൽ പ്രാ​ധാ​ന്യ​മ​നു​സ​രി​ച്ച്  ബ​യോ ടോ​യ്‌ലറ്റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി; ഫ്ളോ​ട്ടിം​ഗ് ടോ​യ്‌ലറ്റു​ക​ളും ന​ൽ​കും

‘ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ​ഭ​ര​ണ​കൂ​ടം ബ​യോ ടോ​യ്‌ലറ്റ് ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് പ​റ​ഞ്ഞു. കൂ​ടു​ത​ൽ വെ​ള്ള​ക്കെ​ട്ടു​ള്ള ഇ​ട​ങ്ങ​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ബ​യോ ടോ​യ്‌ലറ്റു​ക​ൾ ന​ൽ​കും. വേ​ണ്ട സ്ഥ​ല​ങ്ങ​ളി​ൽ ഫ്ളോ​ട്ടിം​ഗ് ടോ​യ്ല​റ്റു​ക​ളും ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. വെ​ള്ളം ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ്രാ​ധാ​ന്യ​മ​നു​സ​രി​ച്ച് ഇ​ത്ത​രം താ​ത്കാ​ലി​ക ശൗ​ചാ​ല​യ​ങ്ങ​ൾ ന​ൽ​കു​ക. ക​ഴി​ഞ്ഞ ദി​വ​സം ല​ഭി​ച്ച ര​ണ്ടു​ലോ​ഡ് കു​പ്പി​വെ​ള്ളം എ​ൻ​ഡി​ആ​ർ​എ​ഫ്, നേ​വി എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി ഇ​ന്ന​ലെ കു​ട്ട​നാ​ട്ടി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. ബോ​ട്ടി​ലും ലോ​റി​യി​ലും ആ​യാ​ണ് കു​പ്പി​വെ​ള്ളം എ​ത്തി​ച്ച​ത്. ഇ​തു സ്പോ​ണ്‍​സ​ർ​ഷി​പ്പു​ക​ൾ ല​ഭി​ച്ച​താ​ണ്. ആ​ൾ കേ​ര​ള വീ​ൽ​ചെ​യ​ർ യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ണ്ടു​വ​ന്ന 100 പാ​ക്ക​റ്റ് ബ്ര​ഡ,് 25 പാ​ക്ക​റ്റ് ബ​ണ്ണ്, 500 ലി​റ്റ​ർ വെ​ള്ളം എ​ന്നി​വ അ​ത്യാ​വ​ശ്യ ഇ​ട​ങ്ങ​ളി​ലേ​ക്കു ന​ൽ​കി​യി​ട്ടു​ണ്ട്. 20 പാ​ക്ക​റ്റ് വ​ളം ക​ടി​ക്കു​ള്ള മ​രു​ന്നും ഇ​വ​ർ സ്പോ​ണ്‍​സ​ർ ചെ​യ്തി​രു​ന്നു.…

Read More

കോടീശ്വരിയാ ബി​ന്ദു പ​ത്മ​നാ​ഭ​ന്‍റെ തി​രോ​ധാ​നം; കു​റ്റ​പ​ത്രം ഉ​ട​ൻ ത​യാറാ​കും; മുഖ്യപ്രതി സെബാസ്റ്റ്യനെ നുണപരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരുമെന്ന് പോലീസ്

ചേ​ർ​ത്ത​ല: ബി​ന്ദു പ​ത്മ​നാ​ഭ​ന്‍റെ പേ​രി​ൽ വ്യാ​ജ മു​ക്ത്യാ​ർ ച​മ​ച്ച് വ​സ്തു ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ കു​റ്റ​പ​ത്രം ഉ​ട​ൻ ത​യ്യാ​റാ​ക്കും. കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത് മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചാ​ൽ റി​മാ​ൻ​ഡി​ലു​ള്ള പ്ര​തി​ക​ൾ​ക്ക് ജാ​മ്യം കി​ട്ടാ​നു​ള്ള സാ​ഹ​ച​ര്യം ഇ​ല്ലാ​താ​ക്കാ​മെ​ന്നു​മാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. വ്യാ​ജ മു​ക്ത്യാ​റി​ലെ ഒ​പ്പു​ക​ൾ, വി​ര​ട​യാ​ളം, കൈ​യ്യ​ക്ഷ​രം എ​ന്നി​വ തി​രു​വ​ന​ന്ത​പു​ര​ത്തെ ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ റി​പ്പോ​ർ​ട്ട് കൂ​ടി കി​ട്ടി​യാ​ൽ കു​റ്റ​പ​ത്രം പൂ​ർ​ണ​മാ​കു​മെ​ന്നാ​ണ് വി​വ​രം. ബി​ന്ദു​വി​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി​യ അ​വ​സ്ഥ​യി​ലാ​ണ്. പ​ള്ളി​പ്പു​റം സ്വ​ദേ​ശി സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ടും പു​ര​യി​ട​വും പ​രി​ശോ​ധി​ക്കു​ക​യോ ഇ​യാ​ളെ നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യോ ചെ​യ്യു​ക​യ​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ മ​റു​പ​ടി.

Read More

ഏ​റ്റു​മാ​നൂ​രി​ന്‍റെ കാ​രു​ണ്യം കു​ട്ട​നാ​ട്ടി​ൽ;  സു​മ​ന​സു​ക​ൾ കു​ട്ട​നാ​ടി​നാ​യി സ​മാ​ഹ​രി​ച്ച​ത് ല​ക്ഷ​ങ്ങ​ളു​ടെ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ

ജ​യ്സ​ണ്‍ ജോ​യ് ആ​ല​പ്പു​ഴ: ര​ണ്ടു​ദി​വ​സ​ത്തെ വി​ശ്ര​മ​മി​ല്ലാ​ത്ത പ​രി​ശ്ര​മം. ഏ​റ്റു​മാ​നൂ​രി​ന്‍റെ സു​മ​ന​സു​ക​ൾ കു​ട്ട​നാ​ടി​നാ​യി സ​മാ​ഹ​രി​ച്ച​ത് ല​ക്ഷ​ങ്ങ​ളു​ടെ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ. ഏ​റ്റു​മാ​നൂ​രു​കാ​ർ കു​ട്ട​നാ​ടി​നാ​യി മ​ന​സ​റി​ഞ്ഞു സ​ഹാ​യി​ച്ച​പ്പോ​ൾ ആ​ശ്വാ​സ​മാ​യ​ത് കൈ​ന​ക​രി അ​റു​നൂ​റ്റാം​പാ​ടം, കു​ട്ട​മം​ഗ​ലം പ്ര​ദേ​ശ​ങ്ങ​ളി​ലെ 1200 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ്. പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും അ​രി​യും കു​ട്ടി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും വേ​ണ്ടി പോ​ഷ​കാ​ഹാ​ര​വും നി​റ​ച്ച ലോ​റി ഏ​റ്റു​മാ​നൂ​രി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന​ത​റി​ഞ്ഞു റോ​ട്ട​റി ക്ല​ബും സ​ഹാ​യ​വു​മാ​യി എ​ത്തി. 150 കെ​യ്സ് കു​പ്പി​വെ​ള്ളം ഇ​വ​ർ സം​ഭാ​വ​ന​യാ​യി ന​ൽ​കി. ഇ​ത് കു​ട്ട​നാ​ട്ടി​ൽ കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​യി മാ​റി​യ കു​ട്ട​മം​ഗ​ല​ത്തെ 700 ഓ​ളം കു​ടും​ബ​ങ്ങ​ളു​ടെ ദാ​ഹ​മ​ക​റ്റും. കൈ​ന​ക​രി അ​റു​നൂ​റ്റം​പാ​ടം സേ​ക്ര​ഡ്് ഹാ​ർ​ട്ട്, കു​ട്ട​മം​ഗ​ലം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​ക​ളി​ലെ വി​കാ​രി​യാ​യ ഫാ. ​മാ​ർ​ട്ടി​ൻ കു​രി​ശി​ങ്ക​ലാ​ണ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ചു​ക്കാ​ൻ പി​ടി​ച്ച​ത്. പേ​രു വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത ഏ​റ്റു​മാ​നൂ​രു​കാ​രാ​യ ഒ​രു​പ​റ്റം ആ​ളു​ക​ൾ സ​ഹാ​യ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു അ​ച്ച​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. അ​ച്ച​ന്‍റെ സ​മ്മ​തം ല​ഭി​ച്ച​തോ​ടു​കൂ​ടി സ​ഹാ​യ​ത്തി​നാ​യി കൈ​നീ​ട്ടി​യ ഇ​വ​ർ​ക്കു മു​ന്നി​ൽ ഏ​റ്റു​മാ​നൂ​രി​ലെ…

Read More

ഒളിച്ചുകളിച്ച് മഴ; മഴക്കെടുതി ദുരിതങ്ങൾ തീരുന്നില്ല; കു​ട്ട​നാ​ടി​നെ ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​രും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും കൈ​കോ​ർ​ത്ത് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

ആ​ല​പ്പു​ഴ: തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യ്ക്ക് ശ​മ​ന​മു​ണ്ടെ​ങ്കി​ലും പൂ​ർ​ണ​മാ​യും മ​ഴ മാ​റാ​ത്ത​തി​നാ​ൽ ജി​ല്ല​യി​ലെ മ​ഴ​ക്കെ​ടു​തി ദു​രി​ത​ങ്ങ​ൾ​ക്ക് അ​റു​തി​യാ​കു​ന്നി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ൽ പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ കാ​ര്യ​മാ​യി മ​ഴ​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും രാ​ത്രി ശ​ക്ത​മാ​യ മ​ഴ പെ​യ്ത​ത് പ​ല​യി​ട​ങ്ങ​ളി​ലും വീ​ണ്ടും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​ക്കി. ജ​ലം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ത്തി​നു​ള്ള പോ​രാ​യ്മ​ക​ളാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ള​ട​ക്കം വെ​ള്ള​ക്കെ​ട്ടി​ലാ​കാ​ൻ കാ​ര​ണം. മ​ഴ​ക്കെ​ടു​തി​മൂ​ലം ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി മു​ങ്ങി​യ കു​ട്ട​നാ​ടി​നെ ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​രും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും കൈ​കോ​ർ​ത്ത് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. മ​ന്ത്രി​മാ​ർ ഇ​ന്ന​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലെ​ത്തി ദു​രി​ത​ബാ​ധി​ത​രു​മാ​യി സം​സാ​രി​ക്കു​ക​യും ക്യാ​ന്പു​ക​ളി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. റോ​ഡ് ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ച കു​ട്ട​നാ​ട്ടി​ൽ ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ടു​ക​ളാ​ണ് നി​ല​വി​ൽ ആ​ശ്ര​യം. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രെ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ളും സ​ജീ​വ​മാ​ണ്. ജ​ല​ഗ​താ​ഗ​ത​വ​കു​പ്പും എ​ൻ​ആ​ർ​എ​ച്ച്എ​മ്മും ചേ​ർ​ന്ന് ദു​രി​ത​ബാ​ധി​ത മേ​ഖ​ല​യി​ൽ അ​ടി​യ​ന്തി​ര വൈ​ദ്യ​സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നാ​യി അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള വാ​ട്ട​ർ ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ടി​യ​ന്തി​ര വൈ​ദ്യ​സ​ഹാ​യം വേ​ണ്ട രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​ണ്…

Read More

ജ​ന​പ്ര​തി​നി​ധി​ക​ൾ കു​ട്ട​നാ​ട്ടി​ലേ​ക്ക് തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്ന വാർത്ത തെറ്റ് ;  ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ ത​ന്‍റെ പ​ങ്കാ​ളി​ത്തം വ്യക്തമാക്കി  കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും താ​ൻ ഒ​ളി​ച്ചോ​ടി​യി​ട്ടി​ല്ലാ​യെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ യാ​ത്രാ സൗ​ക​ര്യ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടു​ണ്ട്. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ര​ണ്ടു​ദി​വ​സം വി​ട്ടു​നി​ന്ന​തൊ​ഴി​ച്ചാ​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ താ​ൻ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ങ്ങ​ൾ ആ​രം​ഭി​ച്ച 17നു ​ത​ന്നെ കു​ട്ട​നാ​ട്ടി​ലെ​ത്തി ത​ഹ​സി​ൽ​ദാ​രു​മാ​യി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ക​യും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് പാ​ർ​ല​മെ​ന്‍റി​ലെ അ​വി​ശ്വാ​സ പ്ര​മേ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​ദി​വ​സം മ​ണ്ഡ​ല​ത്തി​ൽ നി​ന്നും വി​ട്ടു​നി​ന്ന​ശേ​ഷം പി​ന്നീ​ട് ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി​രു​ന്നു. ന​ട​പ്പു പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ ഇ​നി പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​കാ​നാ​ണ് ത​ന്‍റെ തീ​രു​മാ​നം. ജ​ന​പ്ര​തി​നി​ധി​ക​ൾ കു​ട്ട​നാ​ട്ടി​ലേ​ക്ക് തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്ന ചി​ല മാ​ധ്യ​മ​ങ്ങ​ളി​ലെ വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മാ​ന​സി​ക​മാ​യി ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​ച​ര​ണം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ ത​ന്‍റെ പ​ങ്കാ​ളി​ത്തം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

ബി​ന്ദു​വി​ന്‍റെ തി​രോ​ധാ​നം: മു​ഖ്യ​പ്ര​തി​യു​ടെ വീ​ട് ദു​രൂ​ഹ​കേ​ന്ദ്രം; വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​ൻ അ​ന്വേ​ഷ​ണ​സം​ഘം

ചേ​ർ​ത്ത​ല: ബി​ന്ദു പ​ത്മ​നാ​ഭ​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ള്ളി​പ്പു​റം സ്വ​ദേ​ശി സി.​എം സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ടും പ​രി​സ​ര​വും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​വാ​ൻ അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​വാ​ദം ല​ഭി​ച്ചാ​ൽ ഉ​ട​ൻ പ​ള്ളി​പ്പു​റ​ത്തെ വീ​ടും പു​ര​യി​ട​വും കു​ഴി​ച്ച് പ​രി​ശോ​ധി​ക്കു​വാ​നാ​ണ് നീ​ക്കം. ഇ​യാ​ളു​ടെ പു​ര​യി​ട​ത്തി​ൽ സെ​പ്ടി​ക്ക് ടാ​ങ്ക് മാ​ലി​ന്യം ത​ള്ളി​യ​താ​യി നേ​ര​ത്തെ നാ​ട്ടു​കാ​ർ മൊ​ഴി ന​ൽ​കി​യി​രു​ന്നു. ത​ന്‍റെ സ​മ്മ​ത​ത്തോ​ടെ സ്വ​ന്തം പു​ര​യി​ട​ത്തി​ൽ ഇ​ത് ത​ള്ളു​വാ​ൻ സ​മ്മ​തി​ച്ച​താ​യി സെ​ബാ​സ്റ്റ്യ​നും പ​റ​ഞ്ഞി​രു​ന്നു. ഇ​താ​ണ് പോ​ലീ​സി​ന് കൂ​ടു​ത​ൽ സം​ശ​യ​മാ​യ​ത്. അ​തോ​ടൊ​പ്പം സെ​ബാ​സ്റ്റ്യ​നെ നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ബി​ന്ദു​വി​ന്‍റെ ഭൂ​മി ത​ട്ടി​യെ​ടു​ത്ത​ത​ട​ക്ക​മു​ള്ള കേ​സു​ക​ളി​ലെ മു​ഖ്യ​പ്ര​തി​യാ​ണ് സെ​ബാ​സ്റ്റ്യ​ൻ. അ​ന്വേ​ഷ​ണ സം​ഘ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് മൊ​ഴി​ന​ൽ​കി​യ സെ​ബാ​സ്റ്റ്യ​ൻ ഇ​തി​നാ​യി മി​ക​ച്ച ആ​സൂ​ത്ര​ണം ന​ട​ത്തി​യ​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ. ബി​ന്ദു പ​ത്മ​നാ​ഭ​ൻ ജീ​വി​ച്ചി​രി​ക്കു​ന്ന​താ​യി പ്ര​ച​രി​പ്പി​ക്കാ​ൻ സെ​ബാ​സ്റ്റ്യ​ൻ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ സെ​ബാ​സ്റ്റ്യ​ന്‍റെ ഈ ​ത​ന്ത്ര​ങ്ങ​ൾ ബി​ന്ദു ജീ​വി​ച്ചി​രി​പ്പി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലേ​യ്ക്കാ​ണ്…

Read More

മാനഭംഗപ്പെടുത്തിയെന്ന വീട്ടമ്മയുടെ പരാതിയിൽ യുവാവിനെ അറസ്റ്റു ചെയ്തു;  അറസ്റ്റിലായ പ്രതി  പീഡിപ്പിക്കുന്ന ദൃശ്യം മൊബൈയിൽ പകർത്തി;  മുഖ്യ പ്രതി ഒളിവിലെന്ന് പോലീസ്

പ​ന്ത​ളം: വീ​ട്ട​മ്മ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ പ​ന്ത​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ന്ത​ളം മ​ങ്ങാ​രം നെ​ടു​ങ്കോ​ട്ട് മെ​ബി​ൻ വി​ല്ല​യി​ൽ മെ​ബി​ൻ ഷാ​ജി(19)​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ജൂ​ൺ 13ന് ​വൈ​കു​ന്നേ​രം നാ​ലി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ന്ത​ള​ത്ത് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന കു​ടും​ബ​ത്തി​ലെ വീ​ട്ട​മ്മ​യെ മെ​ബി​ന്‍റെ സു​ഹൃ​ത്ത് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നും മെ​ബി​ൻ മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രം പ​ക​ർ​ത്തി​യെ​ന്നു​മാ​ണ് പ​രാ​തി. കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​ണ് മെ​ബി​ൻ. ഒ​ന്നാം പ്ര​തി​യും മെ​ബി​ന്‍റെ സു​ഹൃ​ത്തു​മാ​യ ആ​ളെ ഇ​തു​വ​രെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Read More

പുതിയ പാലവും റോഡും വന്നപ്പോൾ കാവാലം കാർ പറഞ്ഞു ഞങ്ങൾക്ക് കെഎസ്ആർടിസി മതി; പറഞ്ഞത് തെറ്റായിപ്പോയെന്ന് നാട്ടുകാർ;  വെള്ളമിറങ്ങിയിട്ടും കെഎസ്ആർടിസി എത്താത്തതുമൂലം പുറംലോകം കാണാതാതെ കാവാലംകാർ

മ​ങ്കൊ​ന്പ്: ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ നി​ന്നു​ള്ള കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ വാ​ല​ടി​വ​രെ​യെ​ത്തി മ​ട​ങ്ങു​ന്ന​ത് കാ​വാ​ലം​കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. തു​രു​ത്തി​യി​ൽ നി​ന്നു​ള്ള പു​തി​യ റോ​ഡും മു​ള​യ്ക്കാം​തു​രു​ത്തി പാ​ല​വും 2001ൽ ​ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ത്ത​പ്പോ​ൾ സ​ർ​വീ​സു​ന​ട​ത്താ​നെ​ത്തി​യ സ്വ​കാ​ര്യ​ബ​സു​ക​ൾ ത​ട​ഞ്ഞി​ട്ട് ത​ങ്ങ​ൾ​ക്കു കെ​എ​സ്ആ​ർ​ടി​സി മാ​ത്രം മ​തി​യെ​ന്നു വാ​ശി​പി​ടി​ച്ച​വ​രാ​ണു കാ​വാ​ലം​കാ​ർ. അ​തി​ന്‍റെ പേ​രി​ൽ അ​നേ​കം പേ​ർ കേ​സി​ൽ പെ​ട്ടു. പ​ല​രും പോ​ലീ​സി​ന്‍റെ ത​ല്ലും കൊ​ണ്ടു. പ​ക്ഷേ സ്വ​കാ​ര്യ​ബ​സ് വി​രു​ദ്ധ സ​മ​രം ന​ട​ത്തി​യ​തി​നെ​യോ​ർ​ത്ത് പ​രി​ത​പി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണി​പ്പോ​ൾ നാ​ട്ടു​കാ​ർ. വെ​ള്ള​മി​റ​ങ്ങി​യി​ട്ടും സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി കൂ​ട്ടാ​ക്കാ​ത്ത​താ​ണ് നാ​ട്ടു​കാ​രെ ചൊ​ടി​പ്പി​ക്കു​ന്ന​ത്. നാ​ര​ക​ത്ത​റ​മു​ത​ൽ കൃ​ഷ്ണ​പു​രം വ​രെ റോ​ഡി​ൽ അ​ൽ​പം വെ​ള്ള​മു​ണ്ടെ​ന്നു​ള്ള​താ​ണ് കാ​ര​ണ​മാ​യി​പ​റ​യു​ന്ന​ത്. ബ​സു​ക​ൾ നാ​ര​ക​ത്ത​റ​വ​രെ​യെ​ത്തി തി​രി​ഞ്ഞു​പോ​കാ​നു​ള്ള സൗ​ക​ര്യം നേ​ര​ത്തേ​മു​ത​ൽ ത​ന്നെ നി​ല​വി​ലു​ണ്ടെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​തി​നും കൂ​ട്ടാ​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പ്ര​ള​യ​ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​ശേ​ഷം ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ചെ​റു​വാ​ഹ​ന​ങ്ങ​ൾ ഈ ​വ​ഴി​യേ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ച​ങ്ങ​നാ​ശ്ശേ​രി​യി​ലേ​ക്കു​ള്ള സ്കൂ​ൾ​ബ​സു​ക​ളും ഓ​ടി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. കു​ട്ട​നാ​ട്ടി​ൽ വെ​ള്ള​പ്പൊ​ക്കം പ​തി​വാ​യ​തി​നാ​ൽ നെ​ൽ​പ്പാ​ട​ത്തു​കൃ​ഷി​യി​ല്ലെ​ങ്കി​ൽ റോ​ഡു​ക​ൾ​ക്കു​മു​ക​ളി​ൽ വെ​ള്ളം​ക​യ​റു​ക സാ​ധാ​ര​ണ​മാ​ണ്. വ​ർ​ഷാ​വ​ർ​ഷം വ​ൻ​തു​ക​മു​ട​ക്കി…

Read More

ജെസ്ന കേസിൽ അ​ന്വേ​ഷ​ണ​ത്തി​ലെ പാ​ളി​ച്ചകൾ പ​ക​ൽ​പോ​ലെ വ്യ​ക്തം; മു​ഖ്യ​മ​ന്ത്രി​ക്ക് ചങ്ങാത്തം ക്രി​മി​ന​ൽ ത​ട​വു​കാ​രു​മാ​യി​ട്ടെന്ന് കെ മു​ര​ളീ​ധ​ര​ൻ

പ​ത്ത​നം​തി​ട്ട: പോ​ലീ​സ് ത​ല​പ്പ​ത്തു​ണ്ടാ​യ വീ​ഴ്ച​യു​ടെ ഫ​ല​മാ​ണ് ജെ​സ്ന​യു​ടെ തി​രോ​ധാ​ന​ത്തെ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം നീ​ളാ​ൻ കാ​ര​ണ​മെ​ന്ന് കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ. മു​ക്കൂ​ട്ടു​ത​റ കൊ​ല്ല​മു​ള സ്വ​ദേ​ശി ജെ​സ്ന​യെ കാ​ണാ​താ​യി​ട്ട് നാ​ലു​മാ​സം ആ​കു​ന്പോ​ഴും അ​ന്വേ​ഷ​ണം എ​വി​ടെ​യു​മെ​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​സി​സി പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കാ​ര്യാ​ല​യ​ത്തി​നു മു​ന്പി​ൽ ന​ട​ത്തി​യ കൂ​ട്ട​ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ൾ, തി​രോ​ധാ​ന​ങ്ങ​ൾ, രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ, ക​വ​ർ​ച്ച എ​ന്നി​വ വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി. മു​ഖ്യ​മ​ന്ത്രി​ക്കു​പോ​ലും ക്രി​മി​ന​ൽ ത​ട​വു​കാ​രു​മാ​യി​ട്ടാ​ണ് ച​ങ്ങാ​ത്തം. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ കൊ​ല​ക്കേ​സി​ലെ​യും, ഷു​ഹൈ​ബ് വ​ധ​ത്തി​ലെ​യും പ്ര​തി​ക​ളാ​യ​വ​രെ ജ​യി​ലി​ൽ സ​ന്ദ​ർ​ശി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണ്. ജെ​സ്ന​യെ കാ​ണാ​താ​യി​ട്ട് നാ​ലു​മാ​സം പി​ന്നി​ട്ടി​ട്ടും സ​ർ​ക്കാ​ർ ഇ​രു​ട്ടി​ൽ ത​പ്പു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ​പ​രാ​ജ​യം കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് കൈ​മാ​റ​ണ​മെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​പ്പോ​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​മ​രം സ​മാ​ധാ​ന​പ​ര​മാ​യ​തു​കൊ​ണ്ട് ഇ​നി​യു​ള്ള സ​മ​രം അ​ങ്ങ​ന​യാ​ക​ണ​മെ​ന്ന് ക​രു​തേ​ണ്ടെ​ന്നും അ​ദ്ദേ​ഹം…

Read More

വീ​ട്കു​ത്തി​ത്തു​റ​ന്ന് അകത്തുകയറിയ കള്ളന് ഒന്നും കിട്ടിയില്ല;  ബാ​ങ്ക് പാ​സ് ബു​ക്കും  വിലപ്പെട്ട രേ​ഖ​ക​ളും ക​ത്തി​ച്ച്  മോഷ്ടാവിന്‍റെ ദേഷ്യം തീർക്കൽ

മാ​ന്നാ​ർ:​വീ​ട്ടി​ൽ നി​ന്നും എ​ല്ലാ​വ​രും പ​ള്ളി​യി​ൽ പോ​യ സ​മ​യം നോ​ക്കി വീ​ട് കു​ത്തി​തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ ക​ള്ള​ന് നി​രാ​ശ. വീ​ട് മൊ​ത്തം അ​രി​ച്ച് പെ​റു​ക്കി​യി​ട്ടും വി​ല​പ്പെ​ട്ട​താ​യി ഒ​ന്നും ല​ഭി​ച്ചി​ല്ല. അ​തി​ന്‍റെ ദേ​ഷ്യ​ത്തി​ന് കൈ​യി​ൽ കി​ട്ടി​യ ബാ​ങ്ക് പാ​സ് ബു​ക്കും അ​നു​ബ​ന്ധ രേ​ഖ​ക​ളും ഗ്യാ​സ് സ്റ്റൗ​വി​ന്‍റെ മു​ക​ളി​ൽ വ​ച്ച് ക​ത്തി​ച്ച് ദേ​ഷ്യം തീ​ർ​ത്തു. ഇ​ന്ന​ലെ രാ​വി​ലെ പ​രു​മ​ല മൂ​ലം​കു​ഴി​യി​ൽ അ​ച്ച​ൻ​കു​ഞ്ഞി​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി​യ ക​ള്ള​നാ​ണ് വീ​ട്ടി​നു​ള്ളി​ൽ പ​രാ​ക്ര​മം കാ​ട്ടി​യ​ത്. പ​രാ​തി​യെ തു​ട​ർ​ന്ന് പു​ളി​ക്കീ​ഴ് പോ​ലീ​സ് എ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

Read More