പത്തനംതിട്ട: കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍ അനധികൃത മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ (ബിപിഎല്‍, എഎവൈ) കൈവശം വച്ചിരിക്കുന്നവര്‍ 31ന് മുമ്പ് സറണ്ടര്‍ ചെയ്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി പുതിയ കാര്‍ഡുകള്‍ വാങ്ങണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. സ്വന്തമായി 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്, നാലുചക്ര വാഹനം, ഒരേക്കര്‍ ഭൂമി, വിദേശജോലി, സര്‍ക്കാര്‍, അർധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലി, പെന്ഷന് വാങ്ങുന്നവര്‍, മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവര്‍ തുടങ്ങിയവരില്‍ പലരും താലൂക്കില്‍ മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നതായ പരാതികളുടെ അടിസ്ഥാനത്തിലാണ് കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. അനര്‍ഹര്‍ 31നകം സ്വമേധയാ കാര്‍ഡുകള്‍ മാറ്റി വാങ്ങാതിരുന്നാല്‍ നിയമപ്രകാരമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈഓഫീസര്‍ അറിയിച്ചു.മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയുള്ള പലര്‍ക്കും ഇത്തരം കാര്‍ഡ് ലഭിക്കാത്ത സാഹചര്യത്തില്‍ അര്‍ഹതയില്ലാത്തവര്‍ ഇത്തരം കാര്‍ഡ് കൈവശം വയ്ക്കുന്നത് അതീവ ഗൗരവമുള്ള കുറ്റമായി കാണും.
Read MoreCategory: Alappuzha
നൂറു നന്മയുടെ നിറവിൽ സുനിൽ ടീച്ചർ; നൂറാമത്തെ വീട് തനിക്കു ലഭിച്ച സമ്മാനത്തുകയിൽ നിന്ന്
ബിജു കുര്യൻ പത്തനംതിട്ട: സുനിൽ ടീച്ചർ ഒരു മാലാഖയാണ്. അശരണർക്കു താങ്ങാകുകയാണ് ടീച്ചറുടെ കരങ്ങൾ. ഈ കരങ്ങൾ തളരുരതേയെന്ന് ആരും പ്രാർഥിച്ചു പോകും. സമൂഹത്തിന്റെ മാലാഖയായി സുനിൽ ടീച്ചറെ കാണുന്നവരേറെയാണ്. ടീച്ചറുടെ പെണ്‍കരുത്തിന് നൂറല്ല, 101 കുടുംബങ്ങളിൽ സന്ധ്യാവിളക്കിന്റെ തെളിമയിൽ പ്രാർഥനയുണ്ടാകും. ഡോ.എം.എസ്. സുനിൽ എന്ന റിട്ടയേഡ് കോളജ് അധ്യാപികയുടെ ശ്രമം കൊണ്ട് 101 കുടുംബങ്ങളാണ് സ്വന്തം കൂരയ്ക്കു കീഴിൽ അന്തിയുറങ്ങുന്നത്. പ്ലാസ്റ്റിക് ഷീറ്റുകൾക്കും ടർപ്പാളിനും കീഴിൽ കിടന്നിരുന്ന അമ്മയും പെണ്കുഞ്ഞുങ്ങളുമൊക്കെ ടീച്ചറുടെ കാരുണ്യത്തിൽ സ്വന്തം വീടുകളിലേക്കു മാറിയിട്ടുണ്ട്. 100, 101 വീടുകളുടെ താക്കോൽദാനമാണ് പത്തിനു തട്ടയിൽ ഗ്രാമത്തിൽ നടക്കുന്നത്. സുനിൽ ടീച്ചറുടെ സഹായം തേടി വരുന്നവർ ഏറെയാണ്. അർഹരായ ആരെയും ടീച്ചർ നിരാശപ്പെടുത്താറില്ല. ഇക്കൂട്ടത്തിൽ വീടു വേണ്ടവരുണ്ട്. ചികിത്സയ്ക്കു സഹായം തേടുന്നവരുണ്ട്. പഠനാവശ്യത്തിനു സമീപിക്കുന്നവരുണ്ട്, എന്തിനേറെ ഭക്ഷണത്തിനുവേണ്ടി സഹായം ചോദിക്കുന്നവരുമുണ്ട്. എല്ലാവർക്കും നൽകാൻ ടീച്ചറുടെ സന്പത്തുണ്ട്.…
Read Moreബിന്ദുവിന്റെ തിരോധാന കേസ്; ഒന്നാംപ്രതിയെ ഒളിവിൽ താമസിക്കാൻ സഹായിച്ചയാൾ അറസ്റ്റിൽ
ചേർത്തല: ബിന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി സെബാസ്റ്റ്യനെ ഒളിവിൽ താമസിപ്പിച്ചതിന് ബന്ധുവായ എം.ബോണിയെ പോലീസ് അറസ്റ്റ് ചെയ്തു. സെബാസ്റ്റ്യന്റെ ഭാര്യയുടെ ബന്ധുവായ ഏറ്റുമാനൂർ സ്വദേശി ബോണിയാണ് ഇയാൾക്ക് ഒളിവിൽ കഴിയുവാൻ കർണാടകയിലെ ഷിമോഗയിൽ താവളം ഒരുക്കിയതെന്ന് ചേർത്തല ഡിവൈഎസ്പി എ.ജി ലാൽ പറഞ്ഞു. പിന്നീട് എറണാകുളത്തെ അഭിഭാഷകനുമായി ബന്ധപ്പെട്ടാണ് കീഴടങ്ങുവാൻ തീരുമാനിച്ചതും പിന്നീട് പോലീസ് പിടിയിലായതും. വ്യാജ മുക്ത്യാർ ഉപയോഗിച്ച് വസ്തു തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ കുടുങ്ങിയേക്കുമെന്നാണ് പോലീസ് നല്കുന്ന സൂചന. ഇടപ്പള്ളിയിലെ വസ്തു ഇടപാടിൽ സെബാസ്റ്റ്യനൊപ്പമുണ്ടായിരുന്ന ബന്ധു കൂടിയായ ഷാജി ഉൾപ്പെടെയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. വ്യാജ മുക്ത്യാർ തയാറാക്കുന്നതിന് ഇടപ്പള്ളിയിലെ ആധാരമെഴുത്തുകാരന്‍ പതിനായിരം രൂപ നൽകിയതായും സെബാസ്റ്റ്യൻ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ വ്യാജ ഡ്രൈവിങ് ലൈസൻസ് കൊടുത്തത് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത മനോജാണെന്ന സെബാസ്റ്റ്യന്റെ മൊഴി…
Read Moreയൂത്ത് കോണ്‍ഗ്രസ് ഡി.വൈ.എഫ്.ഐ സംഘർഷം; ഒരാൾക്ക് പരിക്ക്, മൂന്നുപേർ പോലീസ് കസ്റ്റഡിയിൽ
ഹരിപ്പാട്: യൂത്ത് കോണ്‍ഗ്രസ്- ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലുണ്ടാ ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്ക്. പള്ളിപ്പാട് നാലുകെട്ടും കവലയിൽ ഇന്നലെ വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഡിവൈഎഫ്ഐയുടെ കൊടിതോരണങ്ങൾ നശിപ്പിച്ചെന്നും, ഫേസ്ബുക്കിലൂടെ അപകീർത്തിപെടുത്തുന്നെന്നും ആരോപിച്ച് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് അക്രമണം. പ്രതിഷേധ പ്രകടനം കടന്നു വന്നപ്പോൾ യൂത്ത് കോണ്‍്രഗ്രസ് പ്രവർത്തകർ എതിർപ്പുമായി രംഗത്ത് എത്തുകയായിരുന്നു. ഇരുകൂട്ടരും പരസ്പരമുള്ള വാക്ക് തർക്കം പിന്നീട് കൈയേറ്റത്തിൽ കലാശിക്കുകയായിരുന്നു. അക്രമണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അശ്വിന് പരിക്കേറ്റു. ഇയാളെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ പ്രേംജിത്ത്, സിജോ, ഷിജോ എന്നിവരെ ഹരിപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഹരിപ്പാട് സർക്കിൾ ഇൻസ്പെക്ടർ റ്റി. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമിടപെട്ടാണ് സംഘർഷത്തിന് അയവുവരുത്തിയത്. .പ്രദേശം ശക്തമായ പോലീസ് കാവലിലാണ്.
Read Moreകോടിശ്വരിയായ ബിന്ദു പദ്മനാഭന്റെ തിരോധാനം; അറസ്ഒറ്റിലായ ഒന്നാംപ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
ചേർത്തല: കോടികളുടെ സ്വത്തിന് ഉടമയായ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ പോലീസിന്റെ പിടിയിലായ ഒന്നാം പ്രതി പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം ബിന്ദു പത്മനാഭന്റെ തിരോധാനവുമായി സെബാസ്റ്റ്യനു ബന്ധമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒളിവിലായിരുന്ന സെബാസ്റ്റ്യനെ കഴിഞ്ഞ ശനിയാഴ്ച രാവിലെ എറണാകുളം കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് വർഷത്തോളമായി കാണാതായ കടക്കരപ്പള്ളി പത്മനിവാസിൽ ബിന്ദു പത്മനാഭന്റെ തിരോധാനത്തിൽ മുഖ്യപങ്കുള്ളതായി സംശയിച്ചിരുന്ന സെബാസ്റ്റ്യനെ ശനിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച പുലർച്ചെ വരെ നീണ്ട ചോദ്യം ചെയ്യലിലൂടെയാണ് ബിന്ദുവിന്റെ തിരോധാനത്തിൽ നേരിട്ട് പങ്കില്ലെന്ന നിഗമനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയത്. ബിന്ദുവും സെബാസ്റ്റ്യനുമായി പരിചയമുണ്ടായിരുന്നു. ഇടപ്പള്ളിയിലെ 11 സെന്റ് വസ്തു ബിന്ദുവും സെബാസ്റ്റ്യനും ചേർന്ന് 2007ൽ 14 ലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. ഇരുവരും ഏഴ്…
Read Moreപോലീസും മോട്ടോര്‍ വാഹനവകുപ്പും നിരന്തരം ഇടപെടലുകൾ നടത്തുമ്പോഴും സ്കൂളുകളുടെ മുമ്പില്‍ സ്വകാര്യ ബസുകള്‍ക്ക് ഇപ്പോഴും ഡബിൾ ബെല്‍
‘മല്ലപ്പള്ളി: വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കുന്നതിന് പോലീസും മോട്ടോര്‍ വാഹനവകുപ്പും നിരന്തരം ഇടപെടലുകള്‍ നടത്തുമ്പോഴും സ്കൂളുകള്‍ക്കു മുമ്പില്‍ സ്വകാര്യബസുകള്‍ക്ക് ഇപ്പോഴും ഡബിൾ ബെല്ലെന്നു പരാതി. മല്ലപ്പള്ളിയിലും പരിസരങ്ങളിലുമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ രാവിലെയും വൈകുന്നേരവും യാത്രയ്ക്കായി ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ പല റൂട്ടുകളിലും വിദ്യാര്‍ഥികളെ ബസ് വിടുന്നതിന് മിനിട്ടുകള്ക്കു മുമ്പു മാത്രമേ അകത്തു കയറ്റൂ. പോലീസ് നോക്കിനില്ക്കുമ്പോള് പോലും ഇത്തരം നടപടികള്‍ തുടരുന്നുവെന്നാണ് ആക്ഷേപം.മല്ലപ്പള്ളിയിലെ ഒരു പ്രമുഖ വിദ്യാലയത്തിന്റെ പടിക്കല്‍ ചില സ്വകാര്യബസുകള്‍ നിര്‍ത്താറില്ല. പോലീസിന്റെ പരിശോധനകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ വിദ്യാര്‍ഥികളോടു പതിവുരീതിയിലാണ് ചില സ്വകാര്യ ബസ് ജീവനക്കാര്‍ പെരുമാറുന്നതെന്നും ആക്ഷേപമുണ്ട്. നിരന്തരമായ പരാതികളേ തുടര്‍ന്ന് പോലീസ് നിര്‍ദേശവും പരിശോധനയും കര്‍ശനമായപ്പോള്‍ ചുരുക്കം ചില ബസ് ജീവനക്കാര്‍ മാത്രമാണ് ഇപ്പോഴും പഴയനിലപാടില്‍ തുടരുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഇതര യാത്രക്കാരെപ്പോലെ സീറ്റുകളില്‍ ഇരുന്ന് യാത്ര ചെയ്യാനുള്ള അവകാശം…
Read Moreമാപ്പ്, മാപ്പ്,മാപ്പ്..! അപൂർവ മാപ്പപേക്ഷയ്ക്കു സാക്ഷിയായി ആലപ്പുഴ പ്രസ്ക്ലബ്
ആലപ്പുഴ: മാപ്പ്, മാപ്പ്, മാപ്പ്, സോഷ്യൽ മീഡിയ വഴിയുള്ള അപകീർത്തിപ്പെടുത്തിയതിനു മാധ്യമപ്രവർത്തകരെ സാക്ഷിനിർത്തി യുവാവിന്റെ മാപ്പപേക്ഷ. ആലപ്പുഴ പ്രസ്ക്ലബ് ഇന്നലെ സാക്ഷ്യം വഹിച്ചത് അപൂർവ മാപ്പപേക്ഷയ്ക്കും മാപ്പുനല്കലിനും. കുവൈറ്റ് കെആർഎച്ച് കന്പനി സീനിയർ റിക്രൂട്ടിംഗ് എക്സിക്യൂട്ടീവായിരുന്ന ആലപ്പുഴ കൈനകരി സ്വദേശി രാജേഷ് ആർ. നായരെ സോഷ്യൽ മീഡിയ വഴി വ്യാജവാർത്ത സൃഷ്ടിച്ച് അപകീർത്തിപ്പെടുത്തിയ ചേർത്തല പള്ളിപ്പുറം സ്വദേശി കെ. രാജേഷിന്റെ മാപ്പപേക്ഷയും രാജേഷ് നായരുടെ മാപ്പുകൊടുക്കലുമാണ് അപൂർവത സമ്മാനിച്ചത്. രാജേഷ് ആർ. നായർ റിക്രൂട്ടിംഗ് എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന കുവൈറ്റിലെ കെആർഎച്ച് കന്പനിയിലേക്കു 2014ലാണ് പള്ളിപ്പുറം സ്വദേശിയായ കെ. രാജേഷ് റിക്രൂട്ട് ചെയ്യപ്പെടുന്നത്. തുടർന്ന് ഏതാനും വർഷം അവിടെ ജോലിചെയ്ത രാജേഷിനു ഇംഗ്ലീഷ് ഭാഷ വശമില്ലാഞ്ഞതിനാലും മറ്റു അച്ചടക്ക നടപടികളുടെ ഭാഗമായും കന്പനിയിൽ നിന്നും പുറത്താക്കി. രാജേഷ് ആർ. നായർ ഇടപെട്ട് തിരിച്ചെടുക്കുന്നതിനുള്ള നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല.…
Read Moreപ്ലസ്ടു വിദ്യാർഥിനി മൈഥിലിയുടെ മരണം; സാഹചര്യത്തെളിവുകൾ ദുരൂഹം; ക്രൈംബ്രാഞ്ച് അന്വേഷിക്കും
പത്തനംതിട്ട: കടമ്മനിട്ട കാരുമല മേലേടത്ത് കെ. ആർ. വിനോദിന്റെയും മഞ്ജുവിന്റെയും മകൾ പ്ലസ്ടു വിദ്യാർഥിനി മൈഥിലിയുടെ ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധാകരൻപിളളയ്ക്കാണ് അന്വേഷണച്ചുമതലയെന്ന് ജില്ലാ പോലീസ് മേധാവി ടി. നാരായണൻ അറിയിച്ചു. കടമ്മനിട്ട ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ മൈഥിലിയെ കഴിഞ്ഞമാസം 13ന് വൈകുന്നേരം 4.15നാണ് വീട്ടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൈഥിലളയുടെ മരണത്തിൽ ദുരൂഹത അന്വേഷിക്കണമെന്നു ആവശ്യപ്പെട്ട് മാതാപിതാക്കളും ആക്ഷൻ കൗണ്‍സിലും പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകയിരുന്നു. ഇന്നലെ നാരങ്ങാനത്ത് നൂറു കണക്കിന് ആളുകൾ പങ്കെടുത്ത സായാഹ്ന ധർണ നടന്നു. മൈഥിലി മനോവിഷമം കൊണ്ട് ആത്മഹത്യ ചെയ്തുവെന്നാണ് ലോക്കൽ പോലീസ് അന്വേഷണ റിപ്പോർട്ട്. എന്നാൽ സാഹചര്യത്തെളിവുകൾ ദുരൂഹമാണ്. മൃതദേഹത്തിൽ കണ്ടെത്തിയ പാടുകൾ ഉൾപ്പെടെ ഇതൊരു കൊലപാതകമാണെന്നു സംശയിക്കുന്നതായി ബന്ധുക്കളും ആക്ഷൻ കൗണ്‍സിൽ ഭാരവാഹികളും ചൂണ്ടിക്കാട്ടി.
Read Moreമുഖ്യപ്രതി ഒളിവിൽ തന്നെ! കോടീശ്വരിയായ യുവതിയുടെ തിരോധാനം; മിനിയുമായി പോലീസ് സേലത്ത്
ചേർത്തല: ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി സെബാസ്റ്റ്യനെ ഇന്നലെയും പോലീസിന് കണ്ടെത്താനായില്ല. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ വൻപോലീസാണ് ചെറിയ സംഘങ്ങളായി തിരിഞ്ഞ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തെരച്ചിൽ നടത്തുന്നത്. കേരളത്തിലെ ഏതെങ്കിലും കോടതിയിൽ കീഴടങ്ങുമെന്ന സൂചനയെ തുടർന്ന് പോലീസ് നിരീക്ഷണവുമുണ്ട്. പോലീസ് കസ്റ്റഡിയിൽ വാങ്ങിയ രണ്ടാംപ്രതി മിനിയെ കുത്തിയതോട് സിഐയുടെ നേതൃത്വത്തിൽ തെളിവെടുപ്പിനായി സേലത്തേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രിയോടെ സേലത്തെത്തി. വ്യാജ ഡ്രൈവിംഗ് ലൈസൻസ് നിർമിച്ചത് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായെത്തിച്ച മിനിയുമായി ഇന്ന് സേലത്തെ ആർടിഒ ഓഫീസിൽ തെളിവെടുപ്പ് നടത്തും. ബിന്ദുവിന്റെ പേരിലുള്ള ഡ്രൈവിംഗ് ലൈസൻസിൽ മിനിയുടെ ഫോട്ടോയും തമിഴ്നാട്ടിലെ വിലാസവും കാണിച്ചിട്ടുണ്ട്. ഇതു വ്യാജമാണോയെന്ന് കണ്ടെത്തുന്നതിനാണ് പോലീസ് സേലത്തെത്തിയിരിക്കുന്നത്. സെബാസ്റ്റ്യന്റെ വീട്ടിൽനിന്നും പോലീസ് കണ്ടെടുത്ത ബിന്ദുവിന്റെ വ്യാജ എസ്എസ്എൽസി ബുക്ക് കേസിലും മിനി പ്രതിയാണ്. ഇതിന്റെ നിർമാണത്തിന് സഹായിച്ചവരെ കുറിച്ചും പോലീസ് അന്വേഷിക്കും.…
Read Moreഅധ്യാപക ദമ്പതികളുടെ വീട്ടിലെ മോഷണം ; സിസിടിവിയിൽ കാമറ തല്ലിതകർന്നയാളുടെ ദൃശ്യം; മുപ്പതിൽ താഴെ പ്രായമുള്ള യുവാവിന്റെ ചിത്രമാണ് ലഭിച്ചതെന്ന് പോലീസ്
ഹരിപ്പാട്: കാർത്തികപള്ളിയിൽ അധ്യാപക ദന്പതികളുടെ വീട്ടിലെ മോഷണത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. കാർത്തികപ്പള്ളി വെട്ടുവേനി അന്പഴവേലിൽ അധ്യാപകരായ ജോസഫ് എലിസബത്ത് ദന്പതികളുടെ വീട്ടിൽ നിന്ന് ഏഴുപവൻ സ്വർണവും 65,000 രൂപയും മോഷണം പോയ കേസിൽ ഹരിപ്പാട് സർക്കിൾ ഇൻസ്പെക്ടർ ടി. മനോജ് എസ്ഐ കെ.വി.ആനന്ദബാബു എന്നിവരുടെ നേതൃത്വത്തിൽ പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം വ്യാപിപ്പിച്ചത്. ഇതിന്റെ ഭാഗമായി വീടിന്റെയും പരിസരത്തെയും സിസിടി വി ദൃശ്യങ്ങൾ ശേഖരിച്ചു. സംഭവസമയത്തും അതിനു ശേഷവും അതുവഴി കടന്നു പോയ വാഹനങ്ങളുടെ വിവരങ്ങളും ശേഖരിച്ചു. മോഷണവുമായി പ്രാദേശിക മോഷ്ഠാക്കൽക്ക് ബന്ധുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. വീട്ടിലെ സിസിടിവി നിന്നും പ്രതിയെന്നു സംശയിക്കുന്ന ആളുടെ ദൃശ്യം ലഭിച്ചു. വീട്ടിലെ സിസിടിവി തകർക്കാൻ വടിയുമായി എത്തുന്ന 30 ൽ താഴെ പ്രായമുള്ള യുവാവിന്റെ ചിത്രമാണ് ലഭിച്ചത്്. ഇയാൾ തലയും മുഖവും മറച്ചിരിന്നു. മുഖംമൂടിയും കൈയുറയും ധരിച്ചിട്ടുണ്ടായിരുന്നു. തിളങ്ങുന്ന…
Read More