മൈ​ക്രോ​ഫി​നാ​ൻ​സ് തട്ടിപ്പിൽ വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ർ​ശ​നം; അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ കേ​സ് റ​ദ്ദാ​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ കേ​സ് റ​ദ്ദാ​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന് ഹൈ​ക്കോ​ട​തി. രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ൽ​കു​ന്നി​ല്ലെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് വി​ജി​ല​ൻ​സി​ന് റെ​യ്ഡ് ന​ട​ത്തി​ക്കൂ​ടാ​യെ​ന്നും ഹൈ​ക്കോ​ട​തി വാ​ക്കാ​ൽ പ​രാ​മ​ർ​ശം ന​ട​ത്തി.

അ​തേ​സ​മ​യം കേ​സ് റ​ദ്ദാ​ക്ക​രു​തെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 15 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് ആ​രോ​പ​ണ​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് കേ​സ്. കോ​ടി​ക​ളു​ടെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ ന​ല്‍​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്.

Related posts