ആലപ്പുഴ: മുല്ലയ്ക്കലിലെ ജ്വല്ലറിയിൽ നടന്ന മോഷണത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ മൊബൈൽ സിമ്മുകൾ ഇടക്കിടെ മാറ്റി അന്വേഷണ സംഘത്തെ കുഴയ്ക്കുന്ന.ു സ്വന്തം പേരിലുള്ളതടക്കം ഏഴോളം സിമ്മുകളാണ് ഇയാൾ ഉപയോഗിക്കുന്നത്. മൊബൈൽ ഫോണിൽ സിം ആക്ടിവേറ്റായത് സംബന്ധിച്ച വിവരം ലഭിച്ച് ഇതുമായി ബന്ധപ്പെട്ട് സേവന ദാതാക്കളിൽ നിന്നും പോലീസ് വിവരം ശേഖരിക്കുന്പോൾ സിം ഇയാൾ മാറ്റുന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്. ലൊക്കേഷൻ കൃത്യമായി മനസിലാക്കാൻ കഴിയാത്തതിനാൽ തുടർനടപടികളിലേക്ക് നീങ്ങാൻ പോലീസിന് കഴിയുന്നില്ല. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ മറുനാട്ടുകാരല്ല സംഭവത്തിന് പിന്നിലെന്ന നിഗമനത്തിൽ പോലീസ് എത്തിയിരുന്നു. കവർച്ചയ്ക്കുശേഷം മോഷ്ടാക്കൾ സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്ന സാധ്യതയും തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തിയിരുന്നു. പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടുള്ളതായും ഉടൻ തന്നെ അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടാകുമെന്നുമാണ് സൂചന.
Read MoreCategory: Alappuzha
ചിങ്ങോലിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവിന്റെ മാല മോഷ്ടിച്ചു; രണ്ടു വീടുകളിൽ മോഷണശ്രമം
ഹരിപ്പാട്: ചിങ്ങോലിയിൽ വീട് കുത്തിതുറന്ന് മാല അപഹരിച്ചു. ചിങ്ങോലി മൂന്നാം വാർഡ് ജെറിൻവില്ലയിൽ പാപ്പച്ചന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച പുലർച്ചെ 2.30 ഓടെയാണ് സംഭവം. വീടിന്റെ പിൻവാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. മുറിയിൽ ഉറങ്ങുകയായിരുന്ന പാപ്പച്ചന്റെ മകൻ ജോബിൻ.പി.തോമസിന്റെ കഴുത്തിൽ കിടന്ന രണ്ടു പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. രാവിലെ ഉറക്കം ഉണർന്നപ്പോഴാണ് മോഷണം നടന്ന വിവരം വീട്ടുകാർ അറിയുന്നത്. രണ്ടാം വാർഡ് കളരിവാതുക്കൽ സുരകുമാർ, എരുമപ്പുറത്ത് ജോണ്‍ മാത്യു(തന്പി) എന്നിവരുടെ വീടുകളിലാണ് മോഷണ ശ്രമമുണ്ടായത്. ഇവിടങ്ങളിലും ആദ്യത്തേതിന് സമാനമായ രീതിയിൽ പിൻവാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതിനാലാണ് രണ്ടിടത്തും മോഷണശ്രമം പരാജയപ്പെട്ടത്. സുരകുമാറിന്റെ അമ്മ സരസ്വതി ശബ്ദം കേട്ട് ബഹളം വച്ചപ്പോഴാണ് കളളൻ കടന്നുകളഞ്ഞത്. ജോണ്‍ മാത്യുവിന്റെ വീടിനുള്ളിൽ കടന്ന മോഷ്ടാവ് ടോർച്ച് തെളിച്ച് വീടിനുളളിൽ ഇഴഞ്ഞു നീങ്ങുന്നത് കണ്ട് വീട്ടുകാർ…
Read Moreവാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു; വീട്ടമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടു; അപകടകാരണത്തെക്കുറിച്ച് അഗ്നിശമന ഉദ്യോഗസ്ഥൻ പറയുന്നതിങ്ങനെ..
ചാരുംമൂട് : വാഷിംഗ് മെഷീൻ ഓണ്‍ ചെയ്യാൻ ശ്രമിക്കുന്പോൾ പൊട്ടിത്തെറിച്ചു. വീട്ടമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നൂറനാട് മുതുകാട്ടുകര ചെന്പകശ്ശേരി വടക്കേതിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ രത്നമ്മ (70)ആണ് രക്ഷപെട്ടത്. പുകഉയരുന്നത് കണ്ടതിനെ തുടർന്ന് ഓടിമാറിയതിനാലാണ് ഇവർ രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. വാഷിംഗ് മെഷീനിൽ നിന്നും അസാധാരണമായ ശബ്ദം ഉണ്ടാകുകയും മെഷീൻ പൊട്ടിത്തെറിക്കുകയുമായിരുന്നു. കായംകുളത്തു നിന്നും അഗ്നിശമന സേനയെത്തി പരിശോധന നടത്തി. വാഷിംഗ് മെഷീൻ പൂർണമായി കത്തി നശിച്ചു. മെഷീനിൽ തുണി വാഷ് ചെയ്യുവാനുള്ള വെള്ളം മതിയായ രീതിയിൽ ഇല്ലാതെ പോയതാകാം ഇത്തരത്തിൽ കത്തി നശിക്കുവാൻ ഇടയായതെന്നു കരുതുന്നതായി അഗ്നിശമന സേന സ്റ്റേഷൻ ഓഫീസർ ഷെരീഫ് പറഞ്ഞു.
Read Moreശബരിമല തീർഥാടനം ; പന്തളത്ത് പാർക്കിംഗിന് സ്ഥലം വാങ്ങാനുള്ള പദ്ധതി ഉപേക്ഷിക്കുന്നു
പന്തളം: ശബരിമല തീർഥാടന കാലത്ത് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തുന്ന തീർഥാടകരുടെ സൗകര്യത്തിനായി പുതിയ പാർക്കിംഗ് സ്ഥലം വാങ്ങാനുള്ള ശ്രമം ദേവസ്വം ബോർഡ് ഉപേക്ഷിച്ചതായി സൂചന. വില സംബന്ധിച്ച് ധാരണയിലെത്താത്തതാണ് കാരണമെന്ന് പറയുന്നു. മണികണ്ഠനാൽത്തറയ്ക്ക് എതിർവശം സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള 68 സെന്റ് സ്ഥലമാണ് ദേവസ്വം ബോർഡ് വാങ്ങാനായി തീരുമാനിച്ചിരുന്നത്. അഞ്ചു കോടി രൂപയാണ് സ്ഥലമുടമ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, റവന്യു വകുപ്പിന്റെ പരിശോധനയിൽ ചട്ടപ്രകാരം 3.35 കോടി രൂപ മാത്രമാണ് വില നിർണയിച്ചിരുന്നത്. ശേഷിക്കുന്ന തുക നിയമപ്രകാരം ദേവസ്വം ബോർഡിന് വിനിയോഗിക്കാനാവില്ല. നേരത്തെ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഇതിനുള്ള പോംവഴികൾ ആരാഞ്ഞിരുന്നു. വലിയ കോയിക്കൽ ക്ഷേത്രോപദേശകസമിതി ശേഷിക്കുന്ന തുക സ്വരൂപിച്ച് നല്‍കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നതാണ്. അയ്യപ്പന് ഒരു പിടി മണ്ണ് എന്ന പേരിൽ പദ്ധതിയും അവർ ആവിഷ്കരിച്ചിരുന്നെങ്കിലും ഫണ്ട ് സ്വരൂപണം നടന്നില്ല. പൊതുവെ…
Read Moreഞങ്ങള്‍ വിഷം കഴിച്ചിട്ടുണ്ട് സാറേ…! തകഴിയില്‍ നിന്നും കാണാതായ പത്തൊമ്പതുകാരനും പതിനഞ്ചുകാരിയും പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു
അന്പലപ്പുഴ: തകഴിയിൽനിന്നു കാണാതായ പത്തൊന്‍പതുകാരനും പതിനഞ്ചുകാരിയും പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു. ഇന്നലെ പുലർച്ചെ രണ്ടോടെ ഓച്ചിറ പോലീസ് പിടികൂടിയ ഇവരെ അന്പലപ്പുഴ പോലീസിനു കൈമാറിയിരുന്നു. സ്റ്റേഷനിലെത്തിച്ചു കഴിഞ്ഞു പ്രഭാതകർമങ്ങൾക്കിടയിൽ പെണ്‍കുട്ടി ഛർദിച്ചതിനെത്തുടർന്ന് വനിതാ പോലീസ് വിവരങ്ങൾ ആരായുന്നതിനിടെ ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു. തങ്ങൾ വിഷം കഴിച്ചിട്ടുണ്ടെന്ന് ഇവർ വെളിപ്പെടുത്തിയതോടെ ഇരുവരെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആണ്‍കുട്ടിയെ കാണാതായതിനെത്തുടർന്നു കഴിഞ്ഞ ദിവസം ആണ്‍കുട്ടിയുടെ അച്ഛനും വിഷം കഴിച്ചിരുന്നു. ഇദ്ദേഹവും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. നാലാം തീയതിയാണ് ഇവരെ കാണാതായത്. ഇവർ പൊള്ളാച്ചി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിൽ പോയ ശേഷം തൃശൂരിലെത്തി എലിവിഷം വാങ്ങിയിരുന്നു. അവിടെനിന്ന് ആണ്‍കുട്ടിയുടെ ബന്ധുവിന്റെ ഓച്ചിറയിലെ തട്ടുകടയിലെത്തി. ബന്ധു പോലീസിൽ വിവരമറിയിച്ചെന്നു മനസിലാക്കിയ ഇവർ ശീതളപാനീയത്തിൽ കൈയിൽ കരുതിയിരുന്ന എലിവിഷം കലക്കി കുടിക്കുകയായിരുന്നു. ഇവർ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ച പോലീസ് പുലർച്ചയോടെയാണ് ഇവരെ പിടികൂടി…
Read Moreകനത്ത മഴ: ദുരന്തങ്ങളൊഴിവാക്കാൻ ജില്ലാ കളക്ടർമാർക്ക്സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് പ്രത്യേക നിർദേശങ്ങൾ
തിരുവനന്തപുരം: വെള്ളിയാഴ്ച വരെ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ട് എന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പശ്ചാത്തലത്തിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ലാ കളക്ടർമാർക്കും സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് നിർദേശം നൽകി. ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാം. ആലപ്പുഴ ജില്ലയ്ക്ക് വടക്കുള്ള ജില്ലകളിലും, മലയോര മേഖലയിലും അതി തീവ്രമായ മഴ ആയിരിക്കുവാന്‍ സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത തുടര്‍ച്ചയായ മഴ മൂലം വര്‍ദ്ധിച്ചതിനാല്‍ പ്രത്യേക ശ്രദ്ധ ഉണ്ടായിരിക്കണമെന്നും നിർദേശിക്കുന്നു. മലയോര മേഖലയിലെ താലൂക്ക് കണ്ട്രോള് റൂമുകള്‍ 24 മണിക്കുറുംവെള്ളിയാഴ്ച വരെ പ്രവര്‍ത്തിപ്പിക്കുക. മഴ ശക്തമായിട്ടുള്ളതും, വെള്ളപ്പൊക്ക സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫീസര്‍മാര്‍/തഹസില്‍ദാര്‍മാര്‍ കയ്യില്‍ കരുതുക.…
Read Moreകോടീശ്വരി ബിന്ദുവിന്റെ തിരോധനക്കേസ്; ഇറ്റലിയിലുള്ള സഹോദരനോട് നാട്ടിലെത്താൻ നിർദേശം
ചേർത്തല: ബിന്ദുവിന്റെ സഹോദരൻ ഇറ്റലിയിലുള്ള പ്രവീണ്‍കുമാർ അടിയന്തരമായി നാട്ടിലെത്താൻ പോലീസ് ആവശ്യപ്പെട്ടു. ബിന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ ആവശ്യത്തിനാണ് അന്വേഷണ ഉദ്യോഗസ്ഥൻ ആലപ്പുഴ നാർക്കോട്ടിക്സെൽ ഡിവൈഎസ്പി എ. നസീം പ്രവീണിനെ ചൊവ്വാഴ്ച ഫോണിൽ ബന്ധപ്പെട്ട് മടങ്ങിയെത്താൻ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച നാട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുമെന്നാണ് വിവരം. പ്രവീണാണ് ബിന്ദുവിന്റെ തിരോധാനവും സ്വത്ത് തട്ടിയെടുക്കലും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് പരാതി നൽകിയത്. നേരത്തെ ചേർത്തല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രവീണിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
Read Moreശാപമോക്ഷം കാത്ത് വാലാങ്കര – വാളക്കുഴി – അയിരൂർ റോഡ്; ഫണ്ടും റോഡ് പുനർനിർമാണ പദ്ധതിയും തയാറാക്കിയകാര്യം അധികൃതർമറന്നിട്ട് ഒരുവർഷം
വെണ്ണിക്കുളം: വാലാങ്കര – വാളക്കുഴി – അയിരൂർ റോഡ് പേരുകൊണ്ട് പ്രസിദ്ധമാണ്. ഇന്നിപ്പോൾ കുഴികളുടെ എണ്ണത്തിലും റിക്കാർഡിട്ടിരിക്കുന്നു. വെണ്ണിക്കുളത്തു നിന്നാരംഭിച്ച് വാളക്കുഴി വഴി തീയാടിക്കൽ വരെയെത്തുന്ന റോഡാണിത്. വർഷത്തിൽ പകുതി സമയവും റോഡു നിറയെ കുഴികളാണ്. തിരുവല്ല – റാന്നി റൂട്ടിലെ പ്രധാന റോഡുകളിലൊന്നാണെങ്കിലും യാതൊരു പരിഗണനയും ഇന്നേവരെ റോഡിനു ലഭിച്ചിട്ടില്ല. രണ്ടുവർഷം മുന്‍പ് സംസ്ഥാന ബജറ്റിൽ റോഡിനെ പരിഗണിച്ചിരുന്നു. ബിഎം ബിസി നിലവാരത്തിൽ റോഡ് പുനർനിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. 10 മീറ്റർ വീതിയെടുത്ത് റോഡ് പുനർനിർമിക്കാൻ പദ്ധതിയും തയാറായി. എന്നാൽ ഒരുവർഷത്തിലേറെയായി പുനർനിർമാണ കാര്യം അധികൃതരും മറന്ന മട്ടാണ്. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷമുള്ള ആദ്യബജറ്റിലെ പ്രഖ്യാപനമായിരുന്നു വാലാങ്കര – അയിരൂർ റോഡിന്റേത്. അതിൽ ഉൾപ്പെട്ട മറ്റു റോഡുകളുടെ പണികൾ ആരംഭിച്ചിട്ടുണ്ട്. റാന്നി നിയോജകമണ്ഡല പരിധിയിലായതിനാൽ രാജു ഏബ്രഹാം എംഎൽഎ മുൻകൈയടുത്താണ് റോഡിനെ ബജറ്റ് പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയത്. എംഎൽഎ…
Read Moreകോടീശ്വരിയായ ബിന്ദുവിന്റെ തിരോധാനം; മുഖ്യപ്രതി സെബാസ്റ്റ്യൻ റിമാൻഡിൽ; ഒരാൾകൂടി അറസ്റ്റിൽ; രണ്ടാംപ്രതി മിനിയുടെ കസ്റ്റഡി രണ്ടു ദിവസംകൂടി നീട്ടി.
ചേർത്തല : കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ പേരിൽ വ്യാജമുക്ത്യാർ രജിസ്റ്റർ ചെയ്ത് ഭൂമി തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ഒന്നാംപ്രതി സെബാസ്റ്റ്യനെ ചേർത്തല കോടതി റിമാൻഡ് ചെയ്തു. രണ്ടാംപ്രതി ടി.മിനിയെ രണ്ട് ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസുമായി ബന്ധപ്പെട്ട വ്യാജ ഡ്രൈവിംഗ് ലൈസൻസ് നിർമിക്കാൻ സഹായിച്ച പള്ളിപ്പുറം സ്വദേശിയെ പോലീസ് ഇന്നലെ അറസ്റ്റ്ചെയ്തു. ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി. ബിന്ദുവിന്റെ പേരിൽ വ്യാജ ഡ്രൈവിംഗ് ലൈസൻസ് മേട്ടുപ്പാളയം സ്വദേശി ഷണ്മുഖൻ മുഖേന തരപ്പെടുത്തിയതിനാണ് ചേർത്തല കെആർ പുരം പടിഞ്ഞാറെവെളി സി.തങ്കച്ച(54)നെ അറസ്റ്റ് ചെയ്തത്. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം ശക്തമാക്കിയതോടെ 25 ദിവസത്തോളം ഒളിവിലായിരുന്ന സെബാസ്റ്റ്യനെ ശനിയാഴ്ച എറണാകുളത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ആലപ്പുഴയിൽ തുടർച്ചയായി 10 മണിക്കൂറോളം ചോദ്യംചെയ്ത ശേഷമാണ് ഇന്നലെ വൈകുന്നേരം ചേർത്തല കോടതിയിൽ ഹാജരാക്കിയത്. ഇയാളെ അഞ്ച് ദിവസം കസ്റ്റഡിയിൽ…
Read Moreവീണ്ടും പെരുമഴക്കാലം:ആലപ്പുഴയിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണിയിൽ; മരങ്ങൾ കാറ്റിൽ കടപുഴകി വ്യാപക നഷ്ടം
ആലപ്പുഴ: ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണിയിൽ. തോരാതെ മഴ തുടരുന്നതോടെ ജില്ലയുടെ തീരപ്രദേശങ്ങൾ കടലാക്രമണ ഭീഷണിയിലാണ്. മഴയോടൊപ്പമുള്ള ശക്തമായ കാറ്റിൽ മരങ്ങൾ മറിഞ്ഞുവീണ് വ്യാപക നാശമാണുണ്ടായിരിക്കുന്നത്. പലയിടങ്ങളിലും പാതയോരങ്ങളിലെ മരങ്ങൾ ഇലക്ട്രിക് ലൈനുകളിലേക്ക് മറിഞ്ഞുവീണതുമൂലം മണിക്കൂറുകളോളം വൈദ്യുതി ബന്ധം നിലച്ചു. നിരവധി പോസ്റ്റുകളും മരം വീണ് ഒടിഞ്ഞിട്ടുണ്ട്. രാത്രി മരം വീണ് വൈദ്യുതി ബന്ധം നിലച്ച പ്രദേശങ്ങളിൽ അറ്റകുറ്റപണികൾ നടത്താൻ കനത്ത മഴ തടസമായിരുന്നു. ആലപ്പുഴ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളക്കെട്ടിലായി. ആഴ്ചകളോളം കെട്ടിനിന്ന വെള്ളം മാറി ജനജീവിതം സാധാരണ നിലയിലേക്കെത്തി ദിവസങ്ങൾ പിന്നിടുന്നതിനുമുന്പുതന്നെ കനത്ത മഴ വീണ്ടും വെള്ളക്കെട്ട് സൃഷ്ടിച്ചത് ജനങ്ങളെ വലച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിലേർപ്പെടുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നതിനാൽ ദിവസങ്ങളായി തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നില്ല. ജില്ലയിൽ ഏഴുമുതൽ 20 സെന്റിമീറ്റർ വരെ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ…
Read More