ഹരിപ്പാട്: ഹരിപ്പാട് ഇതരസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി നോക്കുകൂലി പിരിച്ച രണ്ടുപേർ അറസ്റ്റിൽ. ആളൊന്നിന് 150 രൂപ വീതം ഇതരസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി നോക്കുകൂലി പിരിവ് എടുത്ത കാർത്തികപ്പള്ളി എരുമപ്പുറത്ത് കിഴക്കതിൽ വിനോദ് (28), പുത്തൻ കണ്ടത്തിൽ ശരത്ത് (25) എന്നിവരെയാണ് ഹരിപ്പാട് പോലീസ് പിടികൂടിയത്. ആർ.കെ.ജംഗ്ഷ്ന് പടിഞ്ഞാറ് വാടകവീട്ടിൽ താമസിച്ചിരുന്ന ഒരു കൂട്ടം ഇതരസംസ്ഥാന തൊഴിലാളികളെയാണ് ഇവർ ഭീഷണിപ്പെടുത്തി പണം പിരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഇവർ ബൈക്കിലെത്തി പിരിവ് ആവശ്യപ്പെട്ടിരുന്നു. ആദ്യം തർക്കിച്ചെങ്കിലും രൂപ നല്കി. വൈുന്നേരം വീണ്ടുമെത്തി ഭീഷണിപ്പെടുത്തി പിരിവ് ആവശ്യപ്പെട്ടപ്പോഴാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസിൽ പരാതി നല്‍കിയത്. ഇവർ വന്ന ബൈക്ക് നന്പരും പോലീസിന് കൈമാറിയിരുന്നു. തുടർന്ന് മണിക്കൂറുകൾക്കകം പ്രതികൾ പോലീസ് വലയിലായി. കുടുതൽ പേർ ഇവരുടെ തട്ടിപ്പിനിരകളായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. എസ്ഐ കെ.വി. ആനന്ദബാബുവിന്റെ നേതൃത്വത്തിൽ സിപിഒ മാരായ സാഗർ,അനിരുദ്ധൻ, സാംജിത്ത്…
Read MoreCategory: Alappuzha
കാണാതായ യുവാവിന്റെ ഭാര്യയെ സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റു ചെയ്തു; വിദ്യാഭ്യാസ സ്കോളർഷിപ് തരപ്പെടുത്താമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്
അന്പലപ്പുഴ: അന്പലപ്പുഴയിൽനിന്നും കാണാതായ യുവാവിന്റെ ഭാര്യ സാന്പത്തികതട്ടിപ്പിൽ റിമാൻഡിൽ. രണ്ടാഴ്ച മുന്‍പു കാണാതായ അലക്സിയുടെ ഭാര്യ അന്പലപ്പുഴ തെക്കു പഞ്ചായത്ത് 15-ാം വാർഡിൽ കോമന ചെറുവള്ളിക്കാട് വീട്ടിൽ മീനു എന്നു വിളിക്കുന്ന മേരി ഗാഹിയ (25) ആണ് റിമാൻഡിലായത്. ചെറുതന ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡ് കാഞ്ചിപറന്പുവീട്ടിൽ ഷാജി കുര്യന്റെ ഭാര്യ പുഷ്പ ഷാജി നൽകിയ പരാതിയിലാണ് അന്പലപ്പുഴ പോലീസ് ഇവരെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. പരാതിക്കാരിയുടെ മകൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്് തരപ്പെടുത്താമെന്നു പറഞ്ഞ് 81,500 രൂപ വാങ്ങി കബളിപ്പിച്ചുവെന്നാണ് ഇവർ പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്. രണ്ടാഴ്ച മുന്‍പു മീനുവിന്റെ ഭർത്താവായ അലക്സിയെ കാണാതാവുകയായിരുന്നു. അന്പലപ്പുഴ പോലീസിൽ പരാതിയും നൽകിയിരുന്നു. യുവാവിന്റെ ബൈക്ക് തോട്ടപ്പള്ളി സ്പിൽവേ പാലത്തിനു സമീപത്ത് പാർക്കുചെയ്തിരുന്ന നിലയിൽ കണ്ടെത്തിയിരുന്നു. യുവാവിനെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുന്നതിനിടെയാണ് ഭാര്യസാന്പത്തികതട്ടിപ്പിൽ അറസ്റ്റിലായത്. അന്പലപ്പുഴ കോടതി മേരി…
Read Moreകോടികളുടെ സ്വത്തിന് ഉടമയായ യുവതിയുടെ ദുരൂഹതിരോധാനം; രണ്ടാംപ്രതിയുമായി ഇന്ന് സേലത്ത് തെളിവെടുപ്പ്; മുഖ്യപ്രതിക്കായി പോലീസ് തെരച്ചിൽ ഉൗർജിതം
ചേർത്തല: കോടികളുടെ സ്വത്തിന് ഉടമയായ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആൾമാറാട്ടം നടത്തി വ്യാജ മുക്ത്യാർ റജിസ്റ്റർ ചെയ്ത കേസിലെ രണ്ടാം പ്രതി ടി.മിനിയെ തെളിവെടുപ്പിനായി പോലീസ് സേലത്തേക്ക് കൊണ്ടുപോയി. വ്യാജമായി നിർമിച്ച ഡ്രൈവിംഗ ലൈസൻസിൽ പറഞ്ഞിരിക്കുന്ന തമിഴ്നാട്ടിലെ വിലാസം ശരിയാണോയെന്ന് പരിശോധിക്കുന്നതിനും ഇത് എവിടെ വച്ചാണ് നിർമിച്ചതെന്ന് കണ്ടെത്തുന്നതിനും സഹായിച്ചവരെ മനസിലാക്കുന്നതിനുമാണ് മിനിയെ സേലത്തേക്ക് കൊണ്ടുപോയത്. വ്യാജ മുക്ത്യാർ ചമച്ച കേസിലെ അന്വേഷണത്തിനായി നേരത്തെ രണ്ടു ദിവസത്തേക്ക് നൽകിയ കസ്റ്റഡി കാലാവധി ഇന്നലെ പൂർത്തിയായതോടെ വ്യാജ എസ്എസ്എൽസി, ഡ്രൈവിംഗ് ലൈസൻസുകളുടെ കേസുമായി ബന്ധപ്പെട്ട് കുത്തിയതോട് സിഐ നൽകിയ അപേക്ഷയിലാണ് ഒന്‍പതിന് രാവിലെ 11ന് വരെ പ്രതിയെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ട് ചേർത്തല കോടതി ഉത്തരവായത്. ബിന്ദു പത്മനാഭന്റെ പേരിൽ സേലത്തെ ആർടി ഓഫിസിൽ നിന്നുള്ള തരത്തിൽ ഡ്രൈവിംഗ് ലൈസൻസും, എസ്എസ്എൽസി ബുക്കും ചമച്ച കേസിലെ രണ്ടാം…
Read Moreജില്ലാ കോടതി ജംഗ്ഷനിലെ ഗതാഗത നിയന്ത്രണവും ട്രാഫിക് സിഗ്നൽ സംവിധാനത്തിലേക്ക്; സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചു തുടങ്ങി
ആലപ്പുഴ: നഗരത്തിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ജില്ലാ കോടതി പാലം ജംഗ്ഷനിലെ ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് സിഗ്നൽ സംവിധാനമൊരുങ്ങുന്നു. ആഴ്ചകൾക്ക് മുന്‍പ് വൈഎംസിഎ പാലത്തിൽ പ്രവർത്തനമാരംഭിച്ച തരത്തിലുള്ള ട്രാഫിക് സിഗ്നൽ സംവിധാനമാണ് ജില്ലാ കോടതി പാലം ജംഗ്ഷനിലും ഒരുക്കുന്നത്. ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുമുന്നോടിയായി ഇന്നലെ പാലത്തിന്റെ ഇരുകരകളിലുമായി എട്ട് ഇരുന്പ് തൂണുകൾ സ്ഥാപിച്ചുകഴിഞ്ഞു. പാലത്തിന്റെ വടക്കേക്കരയിൽ പ്രധാന റോഡിന് ഇരുവശങ്ങളിലുമായി രണ്ട് സിഗ്്നലുകൾ വീതവും പാലത്തിന് തെക്കേക്കരയിൽ വൈഎംസിഎ ബോട്ടുജെട്ടി റോഡിന് വശങ്ങളിലും മുല്ലയ്ക്കലേയ്ക്കുള്ള റോഡിന്റെ വശങ്ങളിലുമാണ് ട്രാഫിക് സിഗ്നൽ ലൈറ്റിനായി ഇരുന്പ് തൂണുകൾ സ്ഥാപിച്ചത് തൂണുകളിൽ ട്രാഫിക് ലൈറ്റുകൾ ഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ തന്നെ ജില്ലാ കോടതി പാലത്തിലെ ഗതാഗത നിയന്ത്രണം ട്രാഫിക് പോലീസിന്റെ സ്ഥാനത്തുനിന്നും സിഗ്നൽ ലൈറ്റുകൾ ഏറ്റെടുക്കും. ഓട്ടോമാറ്റിക് സംവിധാനത്തിലുള്ള ട്രാഫിക് സിഗ്നൽ സംവിധാനം വരുന്നതോടെ ജില്ലാ കോടതി പാലത്തിലെ…
Read Moreഒന്നര പതിറ്റാണ്ടിനു ശേഷം അതേ വീട്ടിൽ അതേ സന്ദർഭത്തിൽ വീണ്ടും മോഷണം; സിസിടിവിയും താഴുകളും മോഷ്ടാക്കൾക്കു പ്രതിബന്ധമായില്ല; അഞ്ച് പവനും66,500 രൂപയും കവർന്നു
ഹരിപ്പാട്: ഒന്നരപതിറ്റാണ്ടുമുന്‍പ് ഉടുതുണി ഒഴികെയുള്ളതെല്ലാം കവർച്ച ചെയ്യപ്പെട്ട വീട്ടിൽ പട്ടാപ്പകൽ വീണ്ടും മോഷണം. കാർത്തികപ്പള്ളി വടക്ക് അന്പഴവേലിൽ മനുവില്ലയിൽ ജോസഫ് മാത്യുവിന്റെ വീട്ടിലാണ് ഇന്നലെ മോഷണം നടന്നത്. നേരത്തെ നടന്ന മോഷണത്തിന്റെ ആവർത്തനമെന്നപോലെ വിവാഹത്തിന് പോയ സമയമാണ് മോഷ്ടാക്കൾ ഇത്തവണയും തെരഞ്ഞെടുത്തത്. ഇന്നലെ പുലർച്ചെ ജോസഫ് മാത്യുവും ഭാര്യയും വീട് പൂട്ടി വിവാഹത്തിന് പോയ ശേഷം വൈകുന്നേരം വീട്ടിലെത്തിയപ്പോൾ കിടപ്പുമുറിയിലെ അലമാര തുറന്ന് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മോഷണം വിവരം അറിയുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ച് പവന്റെ ആഭരണങ്ങളും, പെൻഷൻ ലഭിച്ച 66,500 രൂപയുമാണ് നഷ്ടപ്പെട്ടത്. അടുക്കള വാതിൽ തകർത്താണ് മോഷ്ടാക്കൾ വീടിന്റെ അകത്ത് കടന്നത്. അലമാരയിൽ തന്നെ താക്കോൽ വച്ചിരുന്നതിനാൽ അത് ഉപയോഗിച്ച് തുറന്നാണ് മോഷണം നടത്തിയത്. വീട്ടിലെ മറ്റ് മുറികളിലും മോഷ്ടാക്കൾ പരിശോധന നടത്തിയിട്ടുണ്ട്. വീട്ടിലെ സിസിടിവിയും നശിപ്പിച്ച നിലയിലാണ്. 15 വർഷം മുന്‍പ്…
Read Moreരോഗിയായ വയോധികയെ പീഡിപ്പിച്ച കേസിൽ ടാപ്പിംഗ് തൊഴിലാളി അറസ്റ്റിൽ
അടൂര്‍: ഒറ്റയ്ക്കു താമസിച്ച അര്‍ബുദ രോഗിയായ 70 കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ ടാപ്പിംഗ് തൊഴിലാളിയെ ഏനാത്ത് പോലീസ് അറസ്റ്റു ചെയ്തു. തൂവയൂര്‍ തെക്ക് കൊട്ടാരം ഭാഗം മേരി ഭവനില്‍ രാജനെ (48)യാണ് ഏനാത്ത് എസ്ഐ ജി. ഗോപകുമാര്‍ അറസ്റ്റു ചെയ്തത്. എസ്ഐയ്ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ശേഷം ചോദ്യം ചെയ്യുകയും സ്ത്രീയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയുമായിരുന്നു. ഇരയായ സ്ത്രീ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ നാലിന് രാത്രിയില്‍ വീട്ടില്‍ കയറിയാണ് രാജന് ഇവരെ പീഡിപ്പിച്ചത്.
Read Moreതണ്ണീർമുക്കം ബണ്ടിലെ മണ്ണിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കം; പഞ്ചായത്ത് ഭരണാധികാരികൾ ഇന്ന് കളക്ടറെ കാണും
ചേർത്തല: തണ്ണീർമുക്കം ബണ്ടിലെ മണൽചിറയിലെ മണൽനിക്ഷേപത്തിന്റെ അവകാശതർക്കത്തെ തുടർന്ന് പഞ്ചായത്ത് ഭരണാധികാരികൾ ഇന്ന് കളക്ടറെ കാണും. ഷട്ടറുകൾ ഓട്ടോമാറ്റിക്കായി ഉയർത്താനുള്ള സംവിധാനം നടപ്പാക്കുന്നതൊഴിച്ചുള്ള പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും പാലം ഇതുവരെ ഗതാഗതത്തിന് തുറന്നുകൊടുക്കാനായിട്ടില്ല. പാലം ഗതാഗതത്തിന് പൂർണ സജ്ജമായിട്ട് ഒരുമാസത്തോളം പിന്നിട്ടു. മൂന്നാംഘട്ട ബണ്ടിന് പകരമായി ഗതാഗതത്തിനുവേണ്ടി 40 വർഷങ്ങൾക്കു മുന്‍പ് നിർമിച്ച മണൽച്ചിറയിലെ മണലിന്റെ പേരിലാണ് തർക്കമുയർന്നിരിക്കുന്നത്. ബണ്ട് സജ്ജമായതോടെ മണൽച്ചിറ പൊളിച്ചുമാറ്റും. ഇതിനായി പ്രഥമികപ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും തർക്കം ഉയർന്നതിനെത്തുടർന്ന് മറ്റു പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. മണൽച്ചിറ പൊളിച്ചാൽ മാത്രമേ ബണ്ട് പദ്ധതി പൂർണമാകുകയുള്ളൂ. ബണ്ടിനായി ആറുവർഷങ്ങൾക്ക് മുന്‍പ് തയ്യാറാക്കിയ എസ്റ്റിമേറ്റിൽ മണൽചിറ കരാറുകാരൻ പൊളിച്ചുമാറ്റണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ ഇത് നിയമപരമല്ലെന്നും മണലിന് തങ്ങൾക്കാണ് അവകാശമെന്നും തണ്ണീർമുക്കം പഞ്ചായത്ത് വാദമുയർത്തി. ഇതിന് എല്ലാ രാഷ്ട്രീയകക്ഷികളും പിന്തുണച്ചതോടെയാണ് തർക്കം സർക്കാരിന് മുന്നിലെത്തിയത്. പ്രശ്നം പരിഹരിക്കാൻ മന്ത്രിമാരും ജില്ലാ കളക്ടറും…
Read Moreലോക്കറിന്റെ താക്കോൽ എടുക്കാൻ ജീവനക്കാർ മറന്നൂ; തുറവൂരിലെ സപ്ലൈകോ ഒൗട്ട്ലെറ്റിൽ കയറിയ കള്ളൻ താക്കോലുപയോഗിച്ച് ലോക്കർ തുറന്ന് ഒന്നരലക്ഷം കവർന്നു
തുറവൂർ : തുറവൂരിലെ സപ്ലൈകോ ചില്ലറവ വിൽപ്പനശാലയിൽ മോഷണം. ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷത്തോളം രൂപ കവർന്നു. തിങ്കളാഴ്ച അർധരാത്രിക്ക് ശേഷമാണ് മോഷണമെന്ന് കരുതുന്നു. വിൽപ്പന ശാലയിലുണ്ടായിരുന്ന മറ്റുസാധനങ്ങളൊന്നും മോഷണം പോയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പിൻവാതിലിലെ താഴ് പൊളിച്ചാണ് മോഷ്ടക്കൾ അകത്ത് കയറിയത്. അലമാരയ്ക്കു സമീപം സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോൽ ഉപയോഗിച്ചാണ് ലോക്കർ തുറന്ന് പണം കവർന്നത്. സാധാരണ ദിവസങ്ങളിൽ ലോക്കറിന്റെ താക്കോൽ ജീവനക്കാർ കൊണ്ടു പോകുന്നത് പതിവായിരുന്നു. എന്നാൽ മോഷണം നടന്ന തലേദിവസം താക്കോൽ കൊണ്ടു പോകാൻ മറന്നതായി ജീവനക്കാർ പൊലീസിന മൊഴിനൽകി. കുത്തിയതോട് സിഐ എസ്.സുധിലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തി. ആലപ്പുഴയിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡും വിരലടയളവിദഗ്ധരും പരിശോധന നടത്തി.
Read Moreഅബുദാബി ലോട്ടറി കുട്ടനാട്ടുകാരന് 13.5കോടിയുടെ ഭാഗ്യം; ആറുവർഷത്തെ പ്രവാസ ജീവിതം മതിയാക്കി പോരുമ്പോൾ എടുത്ത ലോട്ടറിയിലൂടെയാണ് ഭാഗ്യം കടാക്ഷിച്ചത്
മങ്കൊന്പ് : ഭാഗ്യം തേടി മരുഭൂമിയിലെത്തിയ ടോജോയെത്തേടി സൗഭാഗ്യമെത്തിയത് ലോട്ടറിയുടെ രൂപത്തിൽ. അതും ഗൾഫിൽ നിന്നും ജോലി മതിയാക്കി നാട്ടിലെത്തിയ ശേഷം. കുട്ടനാട് സ്വദേശിയായ പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് 11- ാം വാർഡിൽ കായൽപ്പുറം വില്ലുവിരുത്തിൽ മാത്യുവിന്റെ മകൻ ടോജോ മാത്യുവിനെ തേടിയാണ് പതിമൂന്നരക്കോടി രൂപയുടെ അബുദാബി ലോട്ടറിയുടെ ഒന്നാം സമ്മാനമെത്തിയത്. അബുദാബി സ്കൈ ലൈൻ ജനറൽ കോണ്‍ട്രാക്ടേഴ്സിലെ സിവിൽ സൂപ്രവൈസറായിരുന്നു ടോജോ. ആറുവർഷം ജോലി ചെയ്തെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാകാതെ ഒരു മാസം മുന്‍പ് നാട്ടിലേക്കു പോന്നിരുന്നു. പോരുന്നതിനു മുന്‍പ് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഒന്‍പതു മാസങ്ങളായി സുഹൃത്തുക്കൾക്കൊപ്പം അബുദാബി ബിഗ് ലോട്ടറി സ്ഥിരമായി എടുക്കുന്നയാളായിരുന്നു ഇദ്ദേഹം. ആയിരം ദിർഹം (17000 രൂപയിലധികം) വിലയുള്ള ടിക്കറ്റ് ഇത്തവണയും കന്പനിയിലെ മറ്റു സുഹൃത്തുക്കളുടെ സഹകരണത്തോടെയാണ് എടുത്തത്. ഓരോ മാസവും ടിക്കെറ്റെടുക്കുന്പോൾ കൂട്ടത്തിൽ ആരുടെയെങ്കിലും ഒരാളുടെ പേരിലാകും എടുത്തിരുന്നത്. ജോലി…
Read Moreകോടിശ്വരിയായ യുവതിയുടെ തിരോധാനം: പോലീസിന് നിർണായകമായ വിവരങ്ങൾ ലഭിച്ചതായി സൂചന
ചേർത്തല: ദുരൂഹസാഹചര്യത്തിൽ കാണാതായ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്നും കസ്റ്റഡിയിൽ ലഭിച്ച രണ്ടാംപ്രതി ടി.മിനിയിൽ നിന്നും നിർണായകമായ വിവരങ്ങൾ ലഭിച്ചതായി സൂചന. രണ്ടുദിവസമായി കസ്റ്റഡിയിൽ ലഭിച്ച ഇവരെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തു. ബിന്ദുവിന്റെ പിതാവ് സർക്കാർ ഉദ്യോഗസ്ഥനായിരുന്ന പത്മനാഭപിള്ളയുടെ കുടുംബപെൻഷൻ 2005 ഒക്ടോബർ വരെ ചേർത്തല സബ്ട്രഷറിയിൽ നിന്നുമാണ് ബിന്ദു വാങ്ങിയിരുന്നത്. എന്നാൽ ഇതിന് ശേഷം പെൻഷൻ അക്കൗണ്ട് ആലപ്പുഴ സബ് ട്രഷറിയിലേക്ക് മാറ്റിയതായാണ് ഇന്നലെ കണ്ടെത്തിയത്. നർക്കോട്ടിക്ക് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർത്തല സബ് ട്രഷറിയിൽ നടത്തിയ പരിശോധനയിലാണ് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്ത രേഖ കണ്ടത്. തുടർന്ന് ആലപ്പുഴ സബ് ട്രഷറി ഓഫിസറോട് ഇതിന്റെ വിശദവിവരങ്ങൾ ആവശ്യപ്പെട്ട് ഡിവൈഎസ്പി കത്ത് നൽകി. പള്ളിപ്പുറത്ത് സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് നാല് ഘട്ടങ്ങളിൽ സെബാസ്റ്റ്യനൊപ്പം ഒരു സ്ത്രീയെ കൊണ്ടുപോയിട്ടുള്ളതായി ടാക്സി…
Read More