അടൂർ: സെൻട്രൽ ജംഗ്ഷനിൽ ഗാന്ധിസ്മൃതി മൈതാനത്തോടു ചേർന്നുള്ള ആഴമേറിയ ചപ്പാത്ത് അപകട ഭീഷണി ഉയർത്തുന്നു. മൂടിയില്ലാത്ത ഈ ഓട വാഹന യാത്രികർക്കും സമീപത്തെ ടാക്സി ഡ്രൈവർമാർക്കും ഒരുപോലെ ഭീഷണിയാണ്. കായംകുളം ഭാഗത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് തിരിയുന്ന വൺവേ പാതയിൽ വളവിനോടു ചേർന്നുള്ള വലിയ ഓടയാണ് അ പകടഭീഷണിയായി നിലകൊള്ളുന്നത്. ഈ ഭാഗത്ത് റോഡിന് വീതി കുറവായതിനാൽ വൻ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആഴ്ചകൾക്ക് മുന്പ് ചപ്പാത്തിലേക്ക് ലോറി ചരിഞ്ഞ് മറിയുകയും ഗാന്ധിസ്മൃതി മൈതാനത്തിന്റെ ചുറ്റുമതിലും ആർച്ചും തകരുകയും ചെയ്തിരുന്നു. മഴക്കാലമായതോടെ ചപ്പാത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയുടെ ആഴമറിയാതെ എത്തുന്ന ഇരുചക്രവാഹനങ്ങൾ ഇവിടെ മറിഞ്ഞ് അപകടം സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്. കൂടാതെ കുഴിയിൽ മലിന ജലം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകാനും ഇടയുണ്ട്.
Read MoreCategory: Alappuzha
ആലപ്പുഴ മുല്ലയ്ക്കലിലെ ജ്വല്ലറി കവർച്ച; പിന്നിൽ സ്വദേശികൾ തന്നെയെന്നു പോലീസ് നിഗമനം
ആലപ്പുഴ: മുല്ലയ്ക്കലിലെ ജ്വല്ലറി കവർച്ചയ്ക്ക് പിന്നിൽ സ്വദേശികളായ മോഷ്ടാക്കളെന്ന നിഗമനത്തിൽ പ്രത്യേക അന്വേഷണ സംഘം. മോഷണം നടത്തിയ രീതിയുടെ അടിസ്ഥാനത്തിലാണ് നാട്ടുകാരായ കവർച്ചക്കാരാണ് സംഭവത്തിന് പിന്നിലെന്ന നിഗമനത്തിന് അടിസ്ഥാനം. ഇതരസംസ്ഥാന മോഷ്ടാക്കളുടെ രീതി അനുസരിച്ച് ജ്വല്ലറിയിലുണ്ടായിരിന്ന മുഴുവൻ ആഭരണങ്ങളും കവരേണ്ടതാണ് എന്നാൽ അങ്ങനെ ഉണ്ടായിട്ടില്ല. മാത്രമല്ല ചില ആഭരണങ്ങൾ സ്വർണ കടയ്ക്ക് മുന്നിൽ നിന്ന് കവർച്ചക്ക് ശേഷം രാവിലെ ലഭിക്കുകയും ചെയ്തിരുന്നു. ഇതാണ് പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവർ നടത്തിയതാണ് മോഷണം എന്ന നിഗമനത്തിൽ പോലീസെത്താൽ കാരണം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കവർച്ച നടത്തിയത്. കടക്കുള്ളിലെ കാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടങ്കിലും തുണി ഉപയോഗിച്ച് മുഖം മറച്ചിരുന്നതിനാൽ ആളെ വ്യക്തമായിരിന്നില്ല. മോഷണം നടന്ന സമയത്ത് പ്രദേശത്തെ മൊബൈൽ ടവറുകളിലൂടെ നടന്ന ഫോണ് സംഭാഷണങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വരുന്ന ഫോണ് സംഭാഷണങ്ങൾ പരിശോധിക്കുന്പോൾ അന്വേഷണത്തെ സഹായിക്കുന്ന വിവരം…
Read Moreകോടിശ്വരി ബിന്ദുവിന്റെ ദുരൂഹ തിരോധാനം: കസ്റ്റഡിയില് വിട്ടുകിട്ടിയ രണ്ടാംപ്രതി മിനിയുമായി പോലീസ് തെളിവെടുപ്പ് ആരംഭിച്ചു
ചേർത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ ദുരൂഹ തിരോധാനവുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയ രണ്ടാം പ്രതി ടി.മിനിയെ പോലീസ് നാളെ തിരികെ കോടതിയിൽ ഹാജരാക്കും. രണ്ടുദിവസം മാത്രമാണ് മിനിയെ പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയത്. ആയതിനാൽ എത്രയും പെട്ടെന്ന് തെളിവെടുപ്പ് നടത്തി പ്രതിയെ കോടതിക്ക് കൈമാറാനാണ് പോലീസിന്റെ ശ്രമം. പോലീസിന്റെ അറസ്റ്റിനെ ഭയന്ന് ഒളിവിൽപോയ മിനി കഴിഞ്ഞദിവസം ചേർത്തല കോടതിയിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് തെളിവെടുപ്പിനും മറ്റുമായി കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിലേക്ക് പോലീസ് നല്കിയ അപേക്ഷയിലാണ് ഇന്നലെ കോടതി പ്രതിയെ പോലീസിനു കൈമാറിയത്. ഇന്നലെ വൈകുന്നേരം ഡിവൈഎസ്പി എ.ജി ലാലാണ് പ്രതിയെ ഏറ്റുവാങ്ങിയത്. രക്തസമർദ്ദവും പ്രമേഹവുമുള്ളതിനാൽ ഇന്നലെ ആശുപത്രിയിൽ പരിശോധനകൾക്ക് വിധേയമാക്കിയശേഷം ഇവരെ പട്ടണക്കാട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവർ ആൾമാറാട്ടം നടത്തി വ്യാജ മുക്ത്യാറിൽ ഒപ്പിട്ട പട്ടണക്കാട് സബ് റജിസ്ട്രാർ ഓഫീസിൽ ഇന്ന് എത്തിച്ച് തെളിവെടുപ്പ് നടത്തും.…
Read Moreസഹോദരന്റെ കടയിൽ നിന്നെടുത്ത ലോട്ടറി ഷാജിയെ ലക്ഷാധിപതിയാക്കി; ജപ്തി ഭീഷണി നേരിടുന്ന സമയത്താണ് ഭാഗ്യ ദേവതയുടെ കടാക്ഷം
ഹരിപ്പാട്: സഹോദരന്റെ കടയിൽ നിന്നെടുത്ത ലോട്ടറിക്ക് ജ്യേഷ്ഠന് ഒന്നാംസമ്മാനം. ഇന്നലെ നറുക്കെടുത്ത കേരളാ സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് കെട്ടിട നിർമാണത്തൊഴിലാളിയായ കണ്ടല്ലൂർ തെക്ക് വൃന്ദാവനം വീട്ടിൽ വി.ഷാജിക്ക് ലഭിച്ചത്. കെട്ടിടനിർമാണ ജോലി ചെയ്തു വരുന്ന ഷാജി ദിവസവും ലോട്ടറി എടുക്കാറുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ഇദ്ദേഹം ഇളയ സഹോദരൻ തന്പി പുല്ലുകുളങ്ങര ചന്തക്കു സമീപം നടത്തിവരുന്ന ശ്രീദുർഗാ ലക്കിസെന്ററിൽ നിന്നും വാങ്ങിയ എസ്.ഡി.626495 എന്ന ടിക്കറ്റാണ് ഷാജിയെ ലക്ഷാധിപതിയാക്കിയത്. വീടുനിർമാണത്തിനായി എടുത്ത ബാങ്ക് ലോണ് കുടിശികയായതിനാൽ കുടുംബം ജപ്തി ഭീഷണി നേരിടുകയുമായിരുന്നു. താങ്ങാനാവാത്ത കടവും കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുളള ബുദ്ധിമുട്ടുകൾക്കുമിടയിലാണ് ഷാജിയെ ഭാഗ്യദേവതയുടെ കടാക്ഷം തേടിയെത്തുന്നത്. ടിക്കറ്റ് പുല്ലുകുളങ്ങര സർവീസ് സഹകരണ ബാങ്കിൽ ഏൽപിക്കും. ഭാര്യ രേഖ വീട്ടമ്മയാണ്. മകൻ ശംഭു എൻജിനിയറിംഗ് വിദ്യാർഥിയും മകൾ ശിൽപ പത്താം ക്ലാസ് വിദ്യാർഥിനിയുമാണ്.
Read More‘നന്നായി അടിച്ചുമാറ്റിയിട്ടുണ്ട് ’… രണ്ടുവർഷം മുമ്പ് പണിത കായംകുളം വാട്ടർ അഥോറിറ്റി ഒാഫീസ് ചോർന്നൊലിക്കുന്നു
കായംകുളം: പുതിയ കെട്ടിടം നിർമിച്ച് രണ്ടുവർഷം ആയപ്പോഴേക്കും കായംകുളം വാട്ടർ അഥോറിറ്റി ഓഫീസ് ചോർന്നൊലിക്കുന്നു. ഹരിപ്പാട് സബ് ഡിവിഷന്റെ കീഴിലുള്ള കായംകുളം വാട്ടർ അഥോറിറ്റി സെക്ഷൻ ഓഫീസ് ആണ് പണി പൂർത്തിയായി രണ്ടു വർഷമാകുന്പോഴേക്കും മഴക്കാലത്ത് ചോർന്നൊലിക്കുന്നത്. കെട്ടിടം ചോർന്നൊലിക്കുന്നത് മൂലം ഫയലുകളും കംപ്യൂട്ടർ ഉൾപ്പെടെ ഓഫീസ് സാമഗ്രികളും മഴവെള്ളം വീണ് നശിക്കുന്ന അവസ്ഥയാണ്. കെട്ടിട നിർമാണത്തിലെ അപാകതയാണ് ചോർച്ചയ്ക്ക് കാരണമെന്ന് ജീവനക്കാർ പറയുന്നു. ഇതിനെകുറിച്ചന്വേഷിക്കാനോ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ജീവനക്കാർ ആരോപിച്ചു. പഴയ ഓഫീസ് ശോചനീയാവസ്ഥയിൽ ആയപ്പോൾ കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പുതിയ ഓഫീസ് നിർമിക്കാൻ ടെണ്ടർ നൽകിയത്. ഇപ്പോൾ പണി പൂർത്തീകരിച്ചുവെങ്കിലും മുനിസിപ്പാലിറ്റി നന്പർ ഇട്ടിട്ടില്ലാത്തതിനാൽ വൈദ്യുതി കണക്ഷനും കിട്ടിയിട്ടില്ല. പഴയ ഓഫീസിൽ നിന്നും താത്കാലികമായി വൈദ്യുതി കണക്ഷൻ എടുത്തിരിക്കുകയാണ്. പഴയ ഓഫീസിന്റെ കോണ്ക്രീറ്റ് പാളികൾ താഴേക്ക് അടർന്നു വീഴാൻ…
Read Moreപാട്ട് വൈറലായി; ഉലകനായകന്റെ മനവും കീഴടക്കി രാകേഷ്; അവസരങ്ങളുടെയും അഭിനന്ദനങ്ങളുടെയും പ്രവാഹം
ചാരുംമൂട്: ജോലിക്കിടയിലെ വിശ്രമവേളയിൽ പാട്ടുപാടാൻ തനിക്ക് കഴിവുണ്ടെന്ന് സോഷ്യൽ മീഡിയ വഴി പുറംലോകത്തെ അറിയിച്ച രാകേഷിന്റെ പാട്ട് ഒടുവിൽ ഉലകനായകന്റെ മനവും കീഴടക്കി .പാട്ട് തരംഗമായി മാറുകയും തമിഴ് ചാനലിലടക്കം രാകേഷിനെ കുറിച്ച് വാർത്ത വരുകയും ചെയ്തതോടെ ഫോണ് നന്പർ കണ്ടെത്തി രാകേഷിനെ വിളിച്ച് നേരിൽ കാണണമെന്ന് കമൽഹാസൻ ആഗ്രഹം പ്രകടിപ്പി ക്കുകയായിരുന്നു. പിന്നെ ഒട്ടും താമസിച്ചില്ല നൂറനാടുള്ള തന്റെ കൂട്ടുകാർക്കൊപ്പം രാകേഷ് ചെന്നൈക്ക് പോയി. ഇന്നലെയാണ് കമൽഹാസന്റെ ക്ഷണം സ്വീകരിച്ച് രാകേഷ് നൂറനാട് നിന്നും ചെന്നൈക്ക് പോയത്.കമൽഹാസന്റെ ചെന്നൈ ആൾവാർപേട്ടയിലെ സ്റ്റുഡിയോയിൽ വച്ചായിരുന്നു കൂടിക്കാഴ്ച . തടി കയറ്റ തൊഴിലാളിയായ രാകേഷിന് ഇത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ മുഹൂർത്തമായി മാറി. രാകേഷിനെ കമൽഹാസൻ കൈകൊടുത്ത് ചേർത്ത് പിടിച്ച് അഭിനന്ദിച്ചു കുടുംബ പശ്ചാത്തലവും വിവരങ്ങളും ചോദിച്ചറിഞ്ഞ കമൽഹാസൻ താൻ അഭിനയിക്കുന്ന അടുത്ത ചിത്രത്തിൽ പാടാൻ അവസരവും…
Read Moreസ്നേഹത്തണലിൽ സുനീഷ് യാത്രയായി; കുടുംബത്തിനു പ്രത്യാശയേകാൻ പുന്നശ്ശേരിയച്ചനും നാട്ടുകാരും
മങ്കൊന്പ് : വൃക്കമാറ്റിവയക്കൽ ശസ്ത്രക്രിയക്കായി സുമനസുകളുടെ സഹായഹസ്തങ്ങളെത്തുന്നതിനും മുൻപേ സുനീഷ് നിത്യതയിലേക്ക് യാത്രയായി. പ്രീയപ്പെട്ടവരുടേയും നാട്ടുകാരുടേയും സ്നേഹത്തിന്റെ നിറവിൽ മരണത്തിനു കീഴടങ്ങിയ സുനീഷ് നീലംപേരൂർ ഗ്രാമപഞ്ചായത്ത് 10 ാം വാർഡ് മാമ്മൂട് വീട്ടിൽ തങ്കപ്പന്റെ മകനാണ്. നീലംപേരൂർഗ്രാമപഞ്ചായത്തിന്റെയും ചങ്ങനാശ്ശേരി പ്രത്യാശയുടേയും നേതൃത്വത്തിലാണ് സുനീഷിനായി നാട്ടുകാർ ഒന്നിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന സുനീഷ് കഴിഞ്ഞ ഒരു വർഷമായി ഇരു വൃക്കകളും തകരാറിലായതിനെത്തുടർന്ന് ചികിൽസയിലായിരുന്നു. വൃക്ക മാറ്റിവച്ചാൽ രക്ഷപെടുമെന്ന് ഡോക്ടർമാർ ഉറപ്പുനൽകിയതോടെ ഭാര്യ സിന്ധു വൃക്ക ദാനം ചെയ്യാമെന്നു സമ്മതിച്ചു. പക്ഷെ ഓപ്പറേഷനായി ഭാരിച്ച തുക വേണമെന്നത് നിർദ്ധനകുടുംബത്തെ വിഷമത്തിലാക്കി. ഇവരുടെ സാന്പത്തിക ബുദ്ധിമുട്ടുകൾ നാട്ടുകാർ പ്രത്യാശ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരിയെ അറിയിച്ചു. ഇതെത്തുടർന്ന് ചികിൽസാ സഹായനിധി സാമാഹരിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതിനായി ഇന്നലെ കിഴക്കേ ചേന്നങ്കരി, ചെറുകര എന്നിവിടങ്ങളിൽ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ യോഗങ്ങൾ നടന്നുകൊണ്ടിരിക്കേ വന്ന ഫോണ്കോൾ നാട്ടുകാരെ ഞെട്ടിച്ചു.…
Read Moreമലേഷ്യയിൽ ജോലി വാഗ്ദാനംചെയ്തു തട്ടിപ്പ്; തമിഴ്നാട്ടിൽ തടഞ്ഞുവെച്ചിരുന്നിടത്തു നിന്ന് പോലീസ് മോചിപ്പിച്ച പ്രതിക്കെതിരേ പോലീസ് കേസെടുത്തു
ഹരിപ്പാട്: മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് ഒരുകോടി രൂപയിലധികം തട്ടിയെടുത്ത പ്രതിക്കെതിരേ പോലീസ് കേസെടുത്തു. രാമപുരത്ത് വാടകയ്ക്ക് താമസിച്ചുവരുന്ന കീരിക്കാട് തെക്ക് വാലയ്യത്ത് പവിശങ്കറിനെ(29)തിരെയാണ് കേസെടുത്തത്. തമിഴ്നാട്ടിൽ തടഞ്ഞുവെച്ചിരുന്നിടത്തു നിന്ന് പോലീസ് മോചിപ്പിച്ച ഇയാളെ ഹൈക്കോടതിയിൽ ഹാജരാക്കിയ ശേഷമാണ് കേസെടുത്തത്. ഭാര്യ സ്മൃതി ഹേബിയസ് കോർപസ് നൽകിയതിനാലാണ് ഹൈക്കോടതിയിൽ ഹാജരാക്കിയത്. പ്രതി കനകക്കുന്ന് പോലീസിന്റെ കസ്റ്റഡിയിലാണ്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് എസ്.ഐ. ജി.സുരേഷ്കുമാർ പറഞ്ഞു. തിരുനൽവേലിയിലെ പനഗൂടി പുഷ്പവാനത്തുളള കൃഷി തോപ്പിൽ നിന്ന് പവിശങ്കറിനെ വെളളിയാഴ്ച വൈകിട്ടാണ് മോചിപ്പിച്ചത്. തടഞ്ഞുവെച്ച പ്രതികളിലൊരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. പനഗുടി സൗത്ത് സട്രീറ്റിലുളള ആന്റണി രാജ്(33)ആണ് പിടിയിലായത്. ആന്റണി രാജ് തമിഴ് നാട്ടിൽ പവിശങ്കറിന്റെ ഏജന്റായി പ്രവർത്തിച്ചയാളാണ്. ഇയാൾ വാങ്ങി നൽകിയ പണം തിരികെ നൽകാത്തതാണ് തടഞ്ഞുവയ്ക്കാൻ കാരണമായത്. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ ആന്റണി രാജിനെ റിമാൻഡ് ചെയ്തു. തടഞ്ഞുവെച്ച സംഘത്തിൽപ്പെട്ട…
Read Moreവാർത്തകൾ അവിടെ വരെ! രാജിവച്ച നഗരസഭ വൈസ് ചെയർമാൻ ഇനി സിനിമാ നടന്റെ റോളിലും
ഹരിപ്പാട്: രാജിവച്ച നഗരസഭ ഉപാദ്ധ്യക്ഷൻ ഇനി സിനിമയിലേക്ക്. മുൻധാരണ പ്രകാരം രാജി വച്ച എംകെ വിജയനാണ് മനോജ് സംവിധാനം ചെയ്യുന്ന ‘വാർത്തകൾ അവിടെ വരെ’ എന്ന സിനിമയിൽ അഭിനയിക്കുന്നത്. നാട്ടിൻ പുറത്തെ ചായക്കടക്കാരന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലങ്കോട്ടെ സിനിമയുടെ സെറ്റിലേക്ക് പോയി അഭിനയിച്ചിട്ട് തിരികെയെത്തി. ഷിജു വിത്സണ് നായകനായി അഭിനയിക്കുന്ന ഈ പടത്തിൽ നെടുമുടി വേണു, മാമുക്കോയ, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവരും അഭിനേതാക്കളാണ്. രൗദ്രം എന്ന സിനിമയിൽ ഫോറസ്റ്റ് ഓഫീസറുടെ വേഷത്തിലും, സിലോണ് എന്ന തമിഴ് സിനിമ, കുട്ടനാടൻ കർഷകൻ എന്ന ഡോക്യുമെന്ററി എന്നിവയിലും അഭിനയിച്ചിട്ടുള്ള എം.കെ. വിജയൻ നഗരസഭയിലെ പതിനാറാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്.
Read Moreആലപ്പുഴ മുല്ലയ്ക്കലിലെ ജ്വല്ലറി കവർച്ച; അന്വേഷണം ഉൗർജിതമാക്കി പോലീസ്; 27 ലക്ഷത്തിന്റെ സ്വർണം മോഷണം പോയി
ആലപ്പുഴ: നഗരമധ്യത്തിലെ സ്വർണാഭരണ വില്പനശാലയിലെ കവർച്ചയുമായി ബന്ധപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. കവർച്ച നടന്ന സ്ഥാപനത്തിലേതടക്കം 30 ഓളം സിസിടിവി ദൃശ്യങ്ങൾ ഇന്നലെതന്നെ പോലീസ് ശേഖരിച്ചിരുന്നു. ഇത് പരിശോധിച്ചുവരുകയാണ്. ഇന്നലെ ഞായറാഴ്ചയായതിനാൽ മോഷണം നടന്ന സ്ഥാപനത്തിന് പരിസരത്തുള്ള പല സ്ഥാപനങ്ങളും തുറന്നിരുന്നില്ല. ഇവിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും. ആലപ്പുഴ ഡിവൈഎസ്പി പി.വി. ബേബിയുടെ നേതൃത്വത്തിൽ നോർത്ത്, സൗത്ത് സ്റ്റേഷനുകളിലെ 12 ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയടക്കമുള്ളവ നടത്തി ഇന്ന് വൈകുന്നേരത്തോടെ പ്രതിയെക്കുറിച്ചുള്ള ധാരണയിലെത്താൻ കഴിയുമെന്ന പ്രതിക്ഷയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മുല്ലയ്ക്കൽ അമ്മൻകോവിൽ തെരുവിലെ സംഗീത ജ്വല്ലറിയിൽ നിന്നും 550 ഗ്രാം സ്വർണവും 400 ഗ്രാം സ്വർണ കട്ടികളുമടക്കം 950 ഗ്രാമോളം സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടത്. 27 ലക്ഷത്തിന്റെ സ്വർണം മോഷ്ടിക്കപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ഇന്നലെപുലർച്ചെ 1.30 ഓടെയായിരുന്നു മോഷണം.…
Read More