ഇ​ത്ര​യും ഭം​ഗി​യി​ല്ലാ​ത്ത ഒ​രു കെ​ട്ടി​ടം താ​ൻ ക​ണ്ടി​ട്ടി​ല്ല; 37 ലക്ഷം നൽകിയതിൽ കരാറുകാരൻ  12 ലക്ഷം തട്ടി; പി.​കെ.​മെ​മ്മോ​റി​യ​ൽ ഗ്ര​ന്ഥ​ശാ​ലായുടെ ഉദ്ഘാന വേദിയിൽ അ​ഴി​മ​തി​യാ​രോ​പ​ണ​വു​മാ​യി മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ

അ​ന്പ​ല​പ്പു​ഴ: ഗ്ര​ന്ഥ​ശാ​ലാ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി​യാ​രോ​പ​ണ​വു​മാ​യി മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ. അ​ന്പ​ല​പ്പു​ഴ പി.​കെ.​മെ​മ്മോ​റി​യ​ൽ ഗ്ര​ന്ഥ​ശാ​ല​ക്ക് ത​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 37 ല​ക്ഷം രൂ​പാ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് മ​ന്ത്രി ഈ ​ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ കു​റ​ഞ്ഞ​ത് 12 ല​ക്ഷം രൂ​പ​യെ​ങ്കി​ലും ക​രാ​റു​കാ​ര​ൻ അ​ടി​ച്ചെ​ടു​ത്തു​വെ​ന്ന് മ​ന്ത്രി ആ​രോ​പി​ച്ചു. ഗ​വ​ണ്‍​മെ​ന്‍റു​മാ​യി ക​രാ​റു​ണ്ടാ​ക്കി​യ ആ​ള​ല്ല കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ക​രാ​റു​കാ​ര​ൻ മ​റി​ച്ചു​വി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​ങ്ങ​നെ മ​റി​ച്ചു​വി​ൽ​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ തെ​റ്റാ​ണ്. ഇ​ങ്ങ​നെ മ​റി​ച്ചു​വി​റ്റ​യാ​ൾ​ക്ക് ക​രാ​റു​കാ​ര​നാ​യി തു​ട​രാ​ൻ അ​വ​കാ​ശ​മി​ല്ല. ഇ​യാ​ളു​ടെ ക​രാ​ർ റ​ദ്ദാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കും.​ഇ​യാ​ൾ ചെ​യ്യു​ന്ന റോ​ഡെ​ല്ലാം പൊ​ളി​യു​ക​യാ​ണ്. ഇ​ത്ര​യും ഭം​ഗി​യി​ല്ലാ​ത്ത ഒ​രു കെ​ട്ടി​ടം താ​ൻ ക​ണ്ടി​ട്ടി​ല്ല. ന​ല്ല രീ​തി​യി​ലു​ള്ള ക്ര​മ​ക്കേ​ടാ​ണ് ഇ​തി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ ന​ട​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ക്സി​ക്യു​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ ഇ​തി​ന് മ​റു​പ​ടി പ​റ​യ​ണം. പ​രി​പാ​ടി​യി​ൽ ഓ​വ​ർ​സീ​യ​ർ റി​പ്പോ​ർ​ട്ട് വാ​യി​ച്ച​ത് ശു​ദ്ധ തോ​ന്ന്യാ​സ​മാ​ണ്. കെ​ട്ടി​ട നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച് ത​ന്നോ​ടാ​രും പ​റ​ഞ്ഞി​ട്ടി​ല്ല. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്…

Read More

പു​ളി​ക്കീ​ഴി​ൽ ആ​റ്റു മ​ത്സ്യമാണ് താ​രം; കു​റ​ഞ്ഞ വി​ല​യി​ൽ പ​ച്ച മ​ത്സ്യ​ങ്ങ​ൾ മാ​യം ക​ല​ർ​ത്താ​തെ ല​ഭി​ക്കു​മെ​ന്നതിനാൽ ആവശ്യക്കാരും ഏറുന്നു

തി​രു​വ​ല്ല: ക​ട​ൽ മ​ൽ​സ്യ​ങ്ങ​ളു​ടെ വി​ൽ​പ​ന ഇ​ടി​ഞ്ഞ​തോ​ടെ പു​ളി​ക്കീ​ഴി​ൽ ആ​റ്റു​മ​ത്സ്യ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രേ​റി. ശു​ദ്ധ​മാ​യ മ​ത്സ്യം ല​ഭി​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ പു​ളി​ക്കീ​ഴി​ൽ നാ​ളു​ക​ളാ​യി ആ​റ്റു​മ​ത്സ്യ​ങ്ങ​ൾ​ക്കു വി​ല്പ​ന​യേ​റി​യി​ട്ടു​ണ്ട്. ക​ട​ൽ മ​ൽ​സ്യ​ങ്ങ​ൾ കേ​ടാ​കാ​തി​രി​ക്കാ​ൻ ഫോ​ർ​മ​ലി​ൻ, സോ​ഡി​യം ബെ​ൻ​സോ​യേ​റ്റ്, അ​മോ​ണി​യ തു​ട​ങ്ങി​യ മാ​ര​ക വി​ഷ​ങ്ങ​ൾ ത​ളി​ച്ചു​കൊ​ണ്ടാ​ണ് മാ​ർ​ക്കേ​റ്റി​ൽ എ​ത്തു​ന്ന​തെ​ങ്കി​ൽ പു​ളി​ക്കീ​ഴി​ലെ ആ​റ്റു മ​ൽ​സ്യ​ങ്ങ​ൾ പു​ല​ർ​ച്ചെ പ​ന്പ ന​ദി​യി​ൽ നി​ന്നു പി​ടി​ച്ചു കൊ​ണ്ടു​വ​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​ണ്. പു​ളി​ക്കീ​ഴ് പാ​ല​ത്തി​നു സ​മീ​പം ര​ണ്ടി​ട​ങ്ങ​ളി​ലാ​യി പ​ച്ച ആ​റ്റു മ​ൽ​സ്യ​ങ്ങ​ൾ ല​ഭി​ക്കും. ക​രി​മീ​ൻ, കാ​രി, വ​രാ​ൽ, പ​ള്ള​ത്തി, പ​ര​ൽ, കൂ​രി, വാ​ള, തൂ​ളി, വാ​ഹ, ക​ല്ലു​മു​ട്ടി, ആ​ര​ക​ൻ ,കു​റു​വാ, വ​ള​ർ​ത്ത് മ​ൽ​സ്യ​ങ്ങ​ളാ​യ ക​ട്​ലാ, രോ​ഹൂ, തി​ലോ​പ്പി​യ, സൈ​പ്ര​സ്, തു​ട​ങ്ങി​യ മ​ൽ​സ്യ​ങ്ങ​ൾ ഇ​വി​ടെ നി​ന്ന് ല​ഭി​ക്കും.​രാ​വി​ലെ ഏ​ഴി​നാ​രം​ഭി​ക്കു​ന്ന മ​ൽ​സ്യ​വി​ൽ​പ​ന ഉ​ച്ച​യ്ക്ക് ഒ​ന്ന​ര വ​രെ നീ​ളും. കു​റ​ഞ്ഞ വി​ല​യി​ൽ പ​ച്ച മ​ത്സ്യ​ങ്ങ​ൾ മാ​യം ക​ല​ർ​ത്താ​തെ ല​ഭി​ക്കു​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ക​രി​മീ​ന് 250 രൂ​പ മു​ത​ൽ 500…

Read More

 ത​ട്ടി​ക്കൂ​ട്ട് പ​ണി​യെന്ന് നാട്ടുകാർ;  12 ലക്ഷം രൂപ ചെലവഴിച്ച് 20 ദിവസം മുമ്പ് ടാറിട്ട റോഡ് തകർന്ന് കുണ്ടും കുഴിയുമായി 

തി​രു​വ​ല്ല: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ക​രാ​റു​കാ​ര​ന്‍റെ​യും ഒ​ത്തു​ക​ളി മൂ​ലം 12 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് 20 ദി​വ​സം മു​മ്പ് ടാ​ർ ചെ​യ്ത റോ​ഡ് വീ​ണ്ടും ത​ക​ർ​ന്നു. പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ 9, 10 വാ​ർ​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന കൂ​ട്ടു​മ്മേ​ൽ – സ്വാ​മി​പാ​ലം റോ​ഡാ​ണ് ടാ​ർ ചെ​യ്ത് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ക​ർ​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം ​ഈ​പ്പ​ന്‍റെ ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു നി​ർ​മാ​ണം. ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള റോ​ഡി​ന്‍റെ തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ​യു​ള​ള ഭാ​ഗ​ത്ത് പ​തി​ന​ഞ്ചോ​ളം കു​ഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. റോ​ഡി​ലെ കു​ഴി​ക​ളി​ൽ കെ​ട്ടി നി​ന്നി​രു​ന്ന വെ​ള്ളം നീ​ക്കം ചെ​യ്യാ​തെ ന​ട​ത്തി​യ ത​ട്ടി​ക്കൂ​ട്ട് പ​ണി​യാ​ണ് ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. റോ​ഡി​ന്‍റെ ത​ക​രാ​റു​ക​ൾ പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ച്ച ശേ​ഷം മാ​ത്ര​മേ ക​രാ​റു​കാ​ര​ന് തു​ക അ​നു​വ​ദി​ച്ചു ന​ൽ​കൂ​വെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം ​ഈ​പ്പ​ൻ പ​റ​ഞ്ഞു.

Read More

രാജിവച്ച നാലു നടിമാരുടെ നടപടി ധീരം! ദിലീപിനെ “അമ്മ’യിൽ തിരിച്ചെടുത്തത് ശരിയായില്ല: ടി.പി. മാധവൻ

പത്തനാപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെ വിമർശിച്ച് മുതിർന്ന നടൻ ടി.പി. മാധവൻ. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജിവച്ച നാലു നടിമാരുടെ നടപടി ധീരമെന്നും മാധവൻ കൂട്ടിച്ചേർത്തു. അമ്മയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന ടി.പി. മാധവൻ ഇപ്പോൾ പത്തനാപുരം ഗാന്ധിഭവനിലാണ് കഴിയുന്നത്.

Read More

കോ​ഴ​ഞ്ചേ​രി​യി​ലെ പു​തി​യ പാ​ല​ത്തി​ന്‍റെ രൂ​പ​രേ​ഖ​യാ​യി; പ​ള്ളി​യോ​ട​വും, മാ​ലി​പ്പു​ര​യും സം​ര​ക്ഷി​ച്ചുകൊണ്ടായിരിക്കും പുതിയ പാലമെന്ന് എംഎൽഎ വീണാ ജോർജ്ജ്

കോ​ഴ​ഞ്ചേ​രി: കോ​ഴ​ഞ്ചേ​രി ക​ര​യു​ടെ പ​ള്ളി​യോ​ട​വും, മാ​ലി​പ്പു​ര​യും സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​മാ​ത്ര​മാ​യി​രി​ക്കും പ​ന്പാ​ന​ദി​ക്കു കു​റു​കെ പു​തി​യ പാ​ല​വും അ​പ്രോ​ച്ച് റോ​ഡും നി​ർ​മി​ക്കു​ന്ന​തെ​ന്ന് വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ. പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന കോ​ഴ​ഞ്ചേ​രി പ​ള്ളി​യോ​ട​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​രാ​യ ഹൈ​ന്ദ​വ സേ​വാ​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ൻ, കെ.​കെ. അ​ര​വി​ന്ദാ​ക്ഷ​ൻ​നാ​യ​ർ ഷി​ബു കോ​ർ​കാ​ട്ട് എ​ന്നി​വ​രു​ടെ ആ​ശ​ങ്ക​യ്ക്ക് മ​റു​പ​ടി​യാ​യി​ട്ടാ​ണ് എം​എ​ൽ​എ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. 207.2 മീ​റ്റ​ർ നീ​ള​വും അ​ഞ്ചു മീ​റ്റ​ർ ഉ​യ​ര​വു​മാ​ണ് നി​ർ​ദ്ദി​ഷ്ട​പാ​ല​ത്തി​ന് ഉ​ണ്ടാ​വു​ക. 32 മീ​റ്റ​ർ നീ​ള​ത്തി​ൽ അ​ഞ്ച് സ്പാ​നു​ക​ൾ ന​ദി​യി​ലും 23.6 മീ​റ്റ​ർ നീ​ള​ത്തി​ൽ കോ​ഴ​ഞ്ചേ​രി -തോ​ട്ട​പ്പു​ഴ​ശേ​രി ക​ര​ക​ളി​ലാ​യി ര​ണ്ട് സൈ​ഡ് സ്പാ​നു​ക​ളും ഉ​ണ്ടാ​കും. തോ​ട്ട​പ്പു​ഴ​ശേ​രി ക​ര​യി​ൽ 344 മീ​റ​റ​ർ നീ​ള​ത്തി​ലും കോ​ഴ​ഞ്ചേ​രി ക​ര​യി​ൽ 90 മീ​റ്റ​ർ നീ​ള​ത്തി​ലു​മാ​ണ് അ​പ്രോ​ച്ച് റോ​ഡു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രു​ടെ​യും വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ടു​ക​യി​ല്ലെ​ന്ന്…

Read More

സ​മ​ര​നാ​യി​ക ഗൗരിയമ്മ നൂ​റി​ന്‍റെ നി​റ​വി​ൽ;  അ​മ്പല​പ്പു​ഴ പാ​ൽ​പ്പാ​യ​സം ഉ​ൾ​പ്പെ​ടെ മൂന്നു​ത​രം പാ​യ​സ​വു​മാ​യി വി​പു​ല​മാ​യ പിറന്നാൾ  സദ്യയാണ് ഒരുക്കുന്നത്

ആ​ല​പ്പു​ഴ: കേ​ര​ള രാഷ്‌‌ട്രീയ​ത്തി​ലെ വി​പ്ല​വ​ന​ക്ഷ​ത്രം കെ.​ആ​ർ. ഗൗ​രി​യ​മ്മ​യ്ക്ക്  നൂ​റു വ​യ​സ്. മി​ഥു​ന​മാ​സ​ത്തി​ലെ തി​രു​വോ​ണ​ നാ​ളി​ലാ​ണ് ആ​ഘോ​ഷം. പി​റ​ന്നാ​ൾ മ​ധു​രം പ​ങ്കു​വ​യ്ക്കാ​ൻ വി​ളി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ഏ​റേ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ചാ​ത്ത​നാ​ട്ടെ കു​ഞ്ഞ​മ്മ( ഗൗ​രി​യ​മ്മ) വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. ചെ​റു​പ്പം മു​ത​ലു​ള്ള പി​റ​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്ക​വേ ഇ​ട​യ്ക്കെ​പ്പ​ഴോ ആ ​ക​ണ്ണു​ക​ൾ ഈ​റ​ന​ണി​ഞ്ഞു. നൂ​റി​ലേ​ക്കു ക​ട​ക്കു​ന്ന പ്രി​യ നേ​താ​വി​നു വി​പു​ല​മാ​യ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ണ് ജെഎസ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​ന്ത്രി​മാ​രു​ൾ​പ്പെ​ടെ പ്ര​മു​ഖ​രെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ. ആ​ല​പ്പു​ഴ റെ​യ്ബാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ. അ​ന്പ​ല​പ്പു​ഴ പാ​ൽ​പ്പാ​യ​സം ഉ​ൾ​പ്പെ​ടെ മൂന്നു​ത​രം പാ​യ​സ​വു​മാ​യി വി​പു​ല​മാ​യ സ​ദ്യ​യാ​ണ് ഒ​രു​ക്കു​ന്ന​ത്. ആ​റു​ത​രം തൊ​ടു​ക​റി​ക​ൾ, ക​രി​മീ​ൻ പെ​ള്ളി​ച്ച​ത്, കോ​ഴി​ക്ക​റി, ബീ​ഫ് വ​ര​ട്ടി​യ​ത് തു​ട​ങ്ങി സ​ദ്യ​യ്ക്കു കൊ​ഴു​പ്പോ​കു​ന്ന വി​ഭ​വ​ങ്ങ​ൾ ധാ​രാ​ളം. നൂ​റി​ലും വീ​റോ​ടെ റെ​ഡ് സ​ല്യൂ​ട്ട് അ​ടി​ച്ചാ​ണ് ഗൗ​രി​യ​മ്മ പ​ത്ര​സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ച്ച​ത്.

Read More

ലസിത പാലക്കലിനെ അധിക്ഷേപിച്ച  സാബുവിനെ  അറസ്റ്റു ചെയ്യണം;  തരികിട സാബുവിന്‍റെ വീട്ടിലേക്ക് സംഘപരിവാർ സംഘടനകളുടെ മാർച്ച്

കായംകുളം: ബിജെപിയുടെ വനിതാ പ്രവർത്തക ലസിത പാലക്കലിനെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ തരികിട സാബുവിന്‍റെ വസതിയിലേക്ക് സംഘപരിവാർ സംഘടനകൾ മാർച്ച് നടത്തി. സാബുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കായംകുളത്തെ വസതിയിലേക്ക് മാർച്ച്. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബു മാർച്ച് ഉദ്ഘാടനം ചെയ്തു. മാർച്ച് വീടിനു സമീപം പോലീസ് തടഞ്ഞു. അധിക്ഷേപം നടത്തിയ സാബുവിനെതിരേ പരാതി നല്‍കിയിട്ടും ഇതുവരെയും പോലീസ് നടപടി ഉണ്ടായിട്ടില്ലെന്നും ഇയാളെ പോലീസ് സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

Read More

ചു​ണ്ട​ൻവ​ള്ള​ങ്ങ​ളു​ടെ ശി​ല്പി അ​പേ​ക്ഷി​ക്കു​ന്നു… ത​നി​ക്കെ​തി​രേ വ്യാ​ജ​പ്ര​ച​ാര​ണം ന​ട​ത്ത​രു​തേ…

ഹ​രി​പ്പാ​ട്: ജ​ല​രാ​ജാ​ക്ക·ാ​രു​ടെ ശി​ല്പി​യ്ക്കെ​തി​രെ വ്യാ​ജ പ്ര​ച​ര​ണ​മെ​ന്ന് ആ​ക്ഷേ​പം. ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ രാ​ജ​ശി​ല്പി​യാ​യ കോ​യി​ൽ മു​ക്ക് നാ​രാ​യ​ണ​ൻ ആ​ചാ​രി​യു​ടെ മൂ​ത്ത മ​ക​നും നി​ര​വ​ധി ക​ളി വ​ള്ള​ങ്ങ​ളു​ടെ ശി​ല്പി​യു​മാ​യ ഉ​മാ​മ​ഹേ​ശ്വ​ര​ൻ (72)ആ​ണ് ത​നി​ക്കെ​തി​രെ വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ത്തി അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​താ​യി രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞ​ത്. സ്വ​കാ​ര്യ ചു​ണ്ട​ൻ വ​ള്ള​ങ്ങ​ൾ ശ​രി​യാ​യ ഘ​ട​ന​യി​ലും വി​ജ​യി​ക്കു​ന്ന രീ​തി​യി​ലും നി​ർ​മി​ക്കു​ന്പോ​ൾ ക​ര​ക്കാ​ർ​ക്കാ​യി നി​ർ​മി​ക്കു​ന്ന​വ മ​ന​സ്സി​രു​ത്തി നി​ർ​മി​ക്കു​ന്നി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് പ​രാ​ജ​യ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​തെ​ന്നു​മു​ള്ള പ്ര​ച​ര​ണ​മാ​ണ് ത​നി​ക്കെ​തി​രെ ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ഉ​മാ​മ​ഹേ​ശ്വ​ര​ൻ പ​റ​യു​ന്ന​ത്. തൊ​ഴി​ലി​ലെ ആ​ത്മാ​ർ​ത്ഥ​ത ത​ന്‍റെ പി​താ​വ് പ​ഠി​പ്പി​ച്ച​താ​ണെ​ന്നും ഒ​ന്നി​നെ ന​ന്നാ​ക്കി മ​റ്റൊ​ന്നി​നെ മോ​ശ​മാ​ക്കു​ന്ന രീ​തി ത​ന്നി​ലി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 22 വ​യ​സു​ള്ള​പ്പോ​ഴാ​ണ് അ​ച്ഛ​നോ​ടൊ​പ്പം ചു​ണ്ട​ൻ വ​ള്ള നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് വ​രു​ന്ന​ത്. അ​ച്ഛ​ൻ നി​ർ​മി​ച്ച വ​ള്ള​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി. അ​വ പ​ല ത​വ​ണ ത​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തു​ക്കി പ​ണി​തു. അ​ന്പ​ത് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 11 ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളും നാ​ല്…

Read More

ടി​ക്ക​റ്റെ​ടു​ത്തി​ല്ല! ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ​നി​ന്ന് മൂ​ന്നു കു​ട്ടി​ക​ൾ ചാ​ടി; വീണത് തോട്ടിലേക്ക്…

തു​റ​വൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ​നി​ന്നും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്നു ആ​ണ്‍​കു​ട്ടി​ക​ൾ പു​റ​ത്തേ​ക്കു ചാ​ടി. തോ​ട്ടി​ലേ​ക്കു വീ​ണ​തി​നാ​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ തു​റ​വൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. തു​റ​വൂ​ർ സ്റ്റേ​ഷ​നി​ലെ ക്രോ​സിം​ഗി​നു​ശേ​ഷം നീ​ങ്ങി​യ ഗോ​ര​ഖ്പൂ​ർ എ​ക്സ്പ്ര​സി​ൽ നി​ന്നു​മാ​ണ് 16,17 പ്രാ​യ​മു​ള്ള ആ​ണ്‍​കു​ട്ടി​ക​ൾ ചാ​ടി​യ​ത്. ട്രാ​ക്കി​ന​രി​കി​ലെ തോ​ട്ടി​ൽ ബാ​ഗു​മാ​യി വീ​ണു കി​ട​ന്ന ര​ണ്ടു​പേ​രെ ട്രെ​യി​നി​ലെ മോ​ഷ്ടാ​ക്ക​ൾ എ​ന്നു ക​രു​തി നാ​ട്ടു​കാ​ർ ചേ​ർ​ന്നു പി​ടി​കൂ​ടി. നാ​ട്ടു​കാ​രെ ക​ണ്ട് മ​റ്റൊ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പി​ന്നീ​ട് ത​ഴു​പ്പ് വ​ട​ക്കേ​യ​റ്റ​ത്തു നി​ന്നും ആ ​കു​ട്ടി​യെ യു​വാ​ക്ക​ൾ പി​ടി​കൂ​ടി. വി​വ​ര​മ​റി​യ​ച്ച​തി​നെ തു​ട​ർ​ന്ന് കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൂ​വ​രേ​യും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു. ആ​ദ്യം വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കാ​തി​രു​ന്ന ഇ​വ​ർ ചോ​ദ്യ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ത​ങ്ങ​ൾ ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​ണെ​ന്നും എ​റ​ണാ​കു​ള​ത്തി​നു പോ​യ​താ​ണെ​ന്നും കൈ​യ്യി​ൽ പ​ണം ഇ​ല്ലാ​ത്ത​തി​നാ​ൽ ടി​ക്ക​റ്റ് എ​ടു​ത്തി​ല്ലെ​ന്നും ടി​ടി​ആ​റി​നെ ക​ണ്ട് ഭ​യ​ന്നാ​ണ് ട്രെ​യി​നി​ൽ നി​ന്നും ചാ​ടി​യ​തെ​ന്നും മൊ​ഴി ന​ൽ​കി.…

Read More

ലോകകപ്പ് എന്നും ഓർക്കാൻ 32 രാജ്യങ്ങൾക്കായി 32 മരങ്ങൾ; ഒരോ മരങ്ങൾക്കും ഒരോ രാജ്യങ്ങളുടെ പേരും; മാതൃകയായി പരുമലയിലെ ഒരു പറ്റം യുവാക്കള്‍

മാന്നാർ: ഫുട്ബോൾ ലോകകപ്പ് എന്നും ഓർമിക്കാനായി പങ്കെടുത്ത രാജ്യങ്ങളുടെ പേരിൽ ഒരോ മരങ്ങൾ നട്ട് മാതൃകയായിരി ക്കുകയാണ് പരുമലയിലെ ഒരു പറ്റം യുവാ ക്കൾ. കാടുകയറി കിടന്ന പരുമല പള്ളി-പനയ ന്നാർ കാവ് റോഡിന്‍റെ ഇരുവശവും വൃത്തി യാക്കി കാടും മാലിന്യങ്ങളും നീക്കം ചെയ് ത ശേഷമാണ് മരങ്ങൾ വച്ച് പിടിപ്പിച്ചത്. ലോകകപ്പിൽ പങ്കെടുത്ത 32 രാജ്യങ്ങളെ എക്കാലവും ഓർമിക്കുവാൻ വേണ്ടി ഒരോ മരങ്ങൾക്കും ഒരോ രാജ്യങ്ങളുടെ പേരും നൽകി. റന്പൂട്ടാൻ, മാവ്, പുളി, പ്ലാവ്, ഓമ, ഞാവൽ, കറിവേപ്പ്, നാരകം, പേര, ആത്ത, മുള്ളാത്ത, ലക്ഷ്മിത്തരൂ തുടങ്ങി 32 മരങ്ങളാണ് നട്ടിരി ക്കുന്നത്. അർജന്‍റീന, ബ്രസീൽ, പോർച്ചു ഗൽ, ജർമ്മനി, റഷ്യ, സൗദി ആറേബ്യ, പെറു, സിനഗൽ തുടങ്ങി കളിയിൽ പങ്കെ ടുത്ത 32 രാജ്യങ്ങളുടെ പേര് ഒരോ വൃക്ഷ തൈകളിലും എഴുതി വച്ചിട്ടുണ്ട്. ഇവ…

Read More