പാട്ട് വൈറലായി; ഉലകനായകന്‍റെ മനവും കീഴടക്കി രാകേഷ്; അ​വ​സ​ര​ങ്ങ​ളു​ടെ​യും അ​ഭി​ന​ന്ദ​ന​ങ്ങ​ളു​ടെ​യും പ്ര​വാ​ഹം


ചാ​രും​മൂ​ട്: ജോ​ലി​ക്കി​ട​യി​ലെ വി​ശ്ര​മ​വേ​ള​യി​ൽ പാ​ട്ടു​പാ​ടാ​ൻ ത​നി​ക്ക് ക​ഴി​വു​ണ്ടെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച രാ​കേ​ഷി​ന്‍റെ പാ​ട്ട് ഒ​ടു​വി​ൽ ഉ​ല​ക​നാ​യ​ക​ന്‍റെ മ​ന​വും കീ​ഴ​ട​ക്കി .പാ​ട്ട് ത​രം​ഗ​മാ​യി മാ​റു​ക​യും ത​മി​ഴ് ചാ​ന​ലി​ല​ട​ക്കം രാ​കേ​ഷി​നെ കു​റി​ച്ച് വാ​ർ​ത്ത വ​രു​ക​യും ചെ​യ്ത​തോ​ടെ ഫോ​ണ്‍ ന​ന്പ​ർ ക​ണ്ടെ​ത്തി രാ​കേ​ഷി​നെ വി​ളി​ച്ച് നേ​രി​ൽ കാ​ണ​ണ​മെ​ന്ന് ക​മ​ൽ​ഹാ​സ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി ക്കു​ക​യാ​യി​രു​ന്നു.
പി​ന്നെ ഒ​ട്ടും താ​മ​സി​ച്ചി​ല്ല നൂ​റ​നാ​ടു​ള്ള ത​ന്‍റെ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം രാ​കേ​ഷ് ചെ​ന്നൈ​ക്ക് പോ​യി.​ ഇ​ന്ന​ലെ​യാ​ണ് ക​മ​ൽഹാ​സ​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ച് രാ​കേ​ഷ് നൂ​റ​നാ​ട് നി​ന്നും ചെ​ന്നൈ​ക്ക് പോ​യ​ത്.​ക​മ​ൽ​ഹാ​സ​ന്‍റെ ചെ​ന്നൈ ആ​ൾ​വാ​ർ​പേ​ട്ട​യി​ലെ സ്റ്റു​ഡി​യോ​യി​ൽ വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച . ത​ടി ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ രാ​കേ​ഷി​ന് ഇ​ത് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷ മു​ഹൂ​ർ​ത്ത​മാ​യി മാ​റി.

രാ​കേ​ഷി​നെ ക​മ​ൽ​ഹാ​സ​ൻ കൈ​കൊ​ടു​ത്ത് ചേ​ർ​ത്ത് പി​ടി​ച്ച് അ​ഭി​ന​ന്ദി​ച്ചു കു​ടും​ബ പ​ശ്ചാ​ത്ത​ല​വും വി​വ​ര​ങ്ങ​ളും ചോ​ദി​ച്ച​റി​ഞ്ഞ ക​മ​ൽ​ഹാ​സ​ൻ താ​ൻ അ​ഭി​ന​യി​ക്കു​ന്ന അ​ടു​ത്ത ചി​ത്ര​ത്തി​ൽ പാ​ടാ​ൻ അ​വ​സ​ര​വും വാ​ഗ്ദാ​നം ചെ​യ്തു .രാ​കേ​ഷി​നൊ​പ്പം നി​ന്ന് ക​മ​ൽ​ഹാ​സ​ൻ ഫോ​ട്ടോ​യ് ക്കും പോ​സ് ചെയ്തു.​

ഇ​നി കേ​ര​ള​ത്തി​ൽ വ​രു​ന്പോ​ൾ രാ​കേ​ഷി​നെ കാ​ണാ​ൻ വീ​ട്ടി​ൽ വ​രു​മെ​ന്നും ക​മ​ൽ​ഹാ​സ​ൻ ഓ​ർ​മി​പ്പി​ച്ചു.​ഇ​തും രാ​കേ​ഷി​ന് സ​ന്തോ​ഷ​മാ​യി.​ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി രാ​കേ​ഷ് പാ​ടി ത​രം​ഗ​മാ​യ വി​ശ്വ​രൂ​പ​ത്തി​ലെ ശ​ങ്ക​ർ മ​ഹാ​ദേ​വ​ൻ പാ​ടി​യ ഉ​ന്നൈ കാ​ണാ​തു നാ​ൻ എ​ന്ന പാ​ട്ട് ഒ​രി​ക്ക​ൽ കൂ​ടി കേ​ൾ​ക്ക​ണ​മെ​ന്ന് ക​മ​ൽ​ഹാ​സ​ൻ​ആ​ഗ്ര​ഹം പ​റ​ഞ്ഞ​പ്പോ​ൾ ചെ​ന്നൈ​യി​ലെ സ്റ്റു​ഡി​യോ​യി​ൽ വ​ച്ച് ക​മ​ലി​നെ പാ​ടി​ക്കേ​ൾ​പ്പി​ക്കാ​നും രാ​കേ​ഷി​ന് ഭാ​ഗ്യം ല​ഭി​ച്ചു. രാ​കേ​ഷ് ന​ല്ല ക​ഴി​വു​ള്ള ആ​ളാ​ണെ​ന്നും ഇ​നി അ​വ​സ​ര​ങ്ങ​ൾ തേ​ടി​യെ​ത്തു​മെ​ന്നും ക​മ​ൽ പ​റ​ഞ്ഞു.

പാ​ട്ടു​പാ​ടാ​ൻ ക​ഴി​വു​ണ്ടാ​യി​ട്ടും അ​വ​സ​ര​ങ്ങ​ൾ കി​ട്ടാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ത​ന്‍റെ പാ​ടാ​നു​ള്ള ക​ഴി​വ് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പു​റം ലോ​ക​ത്ത് അ​റി​യി​ച്ചാ​ണ് ത​ടി​ക​യ​റ്റ് തൊ​ഴി​ലാ​ളി​യാ​യ ആ​ല​പ്പു​ഴ നൂ​റ​നാ​ട് ഉ​ള​വു​ക്കാ​ട് രാ​ജേ​ഷ് ഭ​വ​ന​ത്തി​ൽ രാ​കേ​ഷ് (ഉ​ണ്ണി ) താ​ര​മാ​യ​ത്.

പാ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ അ​വ​സ​ര​ങ്ങ​ളു​ടെ​യും അ​ഭി​ന​ന്ദ​ന​ങ്ങ​ളു​ടെ​യും പ്ര​വാ​ഹ​മാ​ണ് ഇ​പ്പോ​ൾ രാ​കേ​ഷി​നെ തേ​ടി​യെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ല​ക്ഷക്ക​ണ​ക്കി​ന് പേ​ർ പാ​ട്ട് ഷെ​യ​ർ ചെ​യ്യു​ക​യും വീ​ഡി​യോ കാ​ണു​ക​യും ചെ​യ്ത​ത് കൂ​ടാ​തെ നി​ര​വ​ധി പാ​ടാ​നു​ള്ള അ​വ​സ​ര​ങ്ങ​ളും ഇ​പ്പോ​ൾ രാ​കേ​ഷി​നെ തേ​ടി​യെ​ത്തു​ന്നു​ണ്ട്.

സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഗോ​പി സു​ന്ദ​ർ അ​ടു​ത്ത സി​നി​മ​യി​ൽ പാ​ടാ​ൻ അ​വ​സ​രം ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ പാ​ടാ​നു​ള്ള നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളും രാ​കേ​ഷി​നെ തേ​ടി​യെ​ത്തു​ക​യാ​ണ്. പാ​ട്ട് വൈ​റ​ലാ​യ​തോ​ടെ ഇ​ത് കാ​ണാ​നി​ട​യാ​യ ശ​ങ്ക​ർ മ​ഹാ​ദേ​വ​ൻ രാ​കേ​ഷി​നെ ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ക​യും രാ​കേ​ഷി​നെ കു​റി​ച്ച് ഫേ​സ് ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു .

ഒ​രാ​ഴ്ച മു​ന്പ് റ​ബ്ബ​ർ ത​ടി​ക​ൾ ലോ​ഡ് ചെ​യ്യു​ന്ന​തി​നി​ടെ വീ​ണു കി​ട്ടി​യ വി​ശ്ര​മ​വേ​ള​യി​ൽ പാ​ടി​യ ഗാ​ന​ത്തി​ന്‍റെ വീ​ഡി​യോ സു​ഹൃ​ത്ത് ഷ​മീ​ർ വ​ഴി മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി ഫേ​സ് ബു​ക്കി​ൽ പോ​സ്റ്റു​ചെ​യ്യു​ക​യും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യുമാ​യി​രു​ന്നു.

നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി

Related posts