പിതാവിന്‍റെ കമ്പനിയിലെ ജീവനക്കാരിയെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീഡിപ്പിച്ച കേസ്;  യുവതിയുടെ പരാതിയിൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട മകനെ  കാ​ണാ​നി​ല്ലെ​ന്ന പരാതിയുമായി വീട്ടുകാർ

കോ​ഴ​ഞ്ചേ​രി: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ര​ണ്ടു​വ​ര്‍​ഷ​ക്കാ​ലം സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ഞ്ച​ൽ അ​യി​ല​റ സ്വ​ദേ​ശി സ​ഞ്ജ​യ് ലാ​ലി (28) നെ​തി​രെ ആ​റ​ന്മു​ള പോ​ലീ​സ് കേ​സെ​ടു​ത്തു. പി​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​റി​പൗ​ഡ​ര്‍ യൂ​ണി​റ്റി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന അ​യി​രൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വ​തി പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി റ്റി. ​നാ​രാ​യ​ണ​നു ന​ൽ​കി​യ പ​രാ​തി​യേ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. പോ​ലീ​സ് ചീ​ഫി​ന്‍റെ പ്ര​ത്യേ​ക നി​ര്‍​ദേ​ശ​പ്ര​കാ​രം ആ​റ​ന്മു​ള പോ​ലീ​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി സ​ഞ്ജ​യ് ലാ​ലി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടു​കാ​ര്‍ കൊ​ല്ലം റൂ​റ​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. പീ​ഡ​ന കേ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​തി​നു​ശേ​ഷം കേ​സ് കൊ​ല്ലം റൂ​റ​ല്‍ പോ​ലീ​സി​ന് കൈ​മാ​റു​മെ​ന്നും അ​ന്വേ​ഷ​ണം സം​ഘം പ​റ​ഞ്ഞു.

Read More

എട്ടിനെ പൂജ്യമാക്കി തട്ടാൻ ശ്രമിച്ചത്  അയ്യായിരം രൂപ; ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റ് ന​മ്പ​ർ തി​രു​ത്തി പ​ണം  ത​ട്ടു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ 

പ​ത്ത​നം​തി​ട്ട: ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ ന​മ്പ​രി​ലെ അ​വ​സാ​ന അ​ക്കം തി​രു​ത്തി പ​ണം ത​ട്ടു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​നെ​ല്‍​വേ​ലി പു​ത്തൂ​ര്‍ വീ​ര​കേ​ര​ളം കാ​വ​ള​ക്കു​റി​ച്ചി വ​ട​ക്ക് തെ​രു​വി​ല്‍ നി​ന്നും കു​മ്പ​ഴ അ​റ​ബി​ക് കോ​ള​ജി​ന് സ​മീ​പം ഹാ​ഷിം മ​ന്‍​സി​ലി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ര​ക്കാ​ളി മ​ണി​ക​ണ്ഠ​ന്‍ (22), പു​ത്തൂ​ര്‍ വ​ട​ക്ക് കാ​വ​ള കു​റി​ച്ചി വ​ട​ക്ക് തെ​രു​വി​ല്‍ നി​ന്നും കു​മ്പ​ഴ കി​ഴ​ക്കു​മു​റി വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ര​ശെ​ല്‍​വ​ന്‍ (32) എ​ന്നി​വ​രെ​യാ​ണ് ഇ​ന്‍​സ്പെ​ക്ട​ര്‍ ടി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ന​റു​ക്കെ​ടു​ത്ത കേ​ര​ള ലോ​ട്ട​റി​യു​ടെ 5000 രൂ​പ​യു​ടെ സ​മ്മാ​നം ല​ഭി​ച്ച ന​മ്പ​ര്‍ നോ​ക്കി​യ ശേ​ഷം കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന ടി​ക്ക​റ്റി​ലെ അ​വ​സാ​ന അ​ക്ക​മാ​യ എ​ട്ട് തി​രു​ത്തി പൂ​ജ്യ​മാ​ക്കി​യാ​ണ് ത​ട്ടി​പ്പി​നു ശ്ര​മി​ച്ച​ത്. കു​മ്പ​ഴ​യി​ല്‍ റോ​ഡ​രി​കി​ല്‍ വ​ട​യു​ണ്ടാ​ക്കി വി​ല്‍​ക്കു​ന്ന​വ​രാ​ണ് പ്ര​തി​ക​ള്‍. വീ​ര​ശെ​ല്‍​വ​നാ​ണ് ടി​ക്ക​റ്റ് ചു​ര​ണ്ടി എ​ട്ട്, പൂ​ജ്യ​മാ​ക്കി മാ​റ്റി​യ​ത്. അ​തി​ന്…

Read More

ചെങ്ങന്നൂരില്‍ വാഹനാപകടത്തില്‍ നാല് മരണം; കെഎസ്ആര്‍ടിസി ബസും പിക്കപ് വാനും കൂട്ടിയിടിച്ചായിരുന്നു  അപകടം

ചെ​ങ്ങ​ന്നൂ​ർ: പി​ക്ക​പ്പ് വാനും കെഎ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ നാ​ലുപേ​ർ മ​രി​ച്ചു. ആ​ല​പ്പു​ഴ സീ​വ്യൂ വാ​ർ​ഡ് പു​തു​വ​ൽ പു​ര​യി​ട​ത്തി​ൽ സ​ജീ​വ്(39), സ​ഹോ​ദ​ര​ൻ ബാ​ബു(40), പ​ള്ളി​പ്പു​ര​യി​ട​ത്തി​ൽ ബാ​ബു (44), വ​ലി​യ​കു​ളം വെ​ള്ള​ച്ചി​പ്പു​ര​യി​ട​ത്തി​ൽ ആ​സാ​ദ് (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 6.15ന ്മ ു​ള​ക്കു​ഴ കെഎ​സ്ഇ​ബി ജം​ഗ്ഷ​നി​ലെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​ന്ത​ളം ഭാ​ഗ​ത്തുനി​ന്ന് വ​ന്ന പി​ക്ക​പ്പ് വാ​നും ചെ​ങ്ങ​ന്നൂ​രി​ൽനി​ന്ന് പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെഎസ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​നം പൊ​ളി​ക്ക​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള ജോ​ലി​ചെ​യ്തു വ​ന്നി​രു​ന്ന മ​ര​ിച്ച നാ​ലം​ഗ​സം​ഘം ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ജോ​ലി​ക്കു ശേ​ഷം ചെ​ങ്ങ​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രിക​യാ​യി​രു​ന്ന​ ു. വാ​ഹ​ന​ത്തി​ൽ മ​രി​ച്ച​വ​രെ കൂ​ടാ​തെ ര​ണ്ട് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​ർ മു​ള​ക്കു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട​ത്തി​ൽ പി​ക്ക​പ്പ് വാ​ൻ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പി​ക്ക​പ്പ​വാ​ൻ ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​ലീ​സും, ഫ​യ​ർ​ഫോ​ഴ്സും…

Read More

റാ​ന്നി സ്വ​ദേ​ശി​ക​ളെ മ​ല​പ്പു​റ​ത്തു ത​ട്ടി​ക്കൊ​ണ്ടു​പോ​യി പണം ആവശ്യപ്പെട്ട സം​ഭ​വം; ദു​രൂ​ഹ​ത തു​ട​രു​ന്നു; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചതായി പോലീസ്

റാ​ന്നി: റാ​ന്നി സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളെ മ​ല​പ്പു​റ​ത്ത് സി​നി​മാ​സ്റ്റൈ​ലി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​ല​പേ​ശി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. റാ​ന്നി ഐ​ത്ത​ല കൊ​ച്ചേ​ത്ത് സ​ണ്ണി​യു​ടെ മ​ക​ൻ ഷി​ജി (27), താ​ഴ​ത്തേ​തി​ൽ മോ​ന​ച്ച​ന്‍റെ മ​ക​ൻ ജി​ക്കു​മോ​ൻ (27) എ​ന്നി​വ​രെ​യാ​ണ് മ​ല​പ്പു​റ​ത്തു ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി ഉ​ണ്ടാ​യ​ത്. ഇ​വ​രെ തി​രൂ​രി​ലെ റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ഇ​ന്ന​ലെ രാ​ത്രി ക​ണ്ടെ​ത്തു​ക​യും റാ​ന്നി പോ​ലീ​സ് തി​രി​കെ കൊ​ണ്ടു​പോ​രി​ക​യും ചെ​യ്തു. ഇ​വ​രി​ൽ ഒ​രാ​ളു​ടെ വീ​ട്ടു​കാ​രു​ടെ പ​രാ​തി ഉ​ള്ള​തി​നാ​ൽ യു​വാ​ക്ക​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തേ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ – ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മ​ല​പ്പു​റ​ത്തെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ അ​ര​ങ്ങേ​റു​ന്ന​ത്. റാ​ന്നി സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ൾ​ക്കു പി​ന്നാ​ലെ കൂ​ടി​യ സം​ഘം ഇ​വ​രെ ത​ട്ടി​യെ​ടു​ത്ത​ശേ​ഷം ര​ണ്ടു​ദി​വ​സ​മാ​യി ഫോ​ണി​ലൂ​ടെ വി​ശ​പേ​ശു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ല​ക്ഷ​ങ്ങ​ളാ​ണ് സം​ഘം ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​രു​വ​രു​ടെ​യും വീ​ട്ടു​കാ​ർ ഇ​തി​നു വ​ഴ​ങ്ങാ​തെ വ​ന്ന​തോ​ടെ ഒ​ടു​വി​ൽ 10,000 രൂ​പ…

Read More

നി​റ​ഞ്ഞ മ​ന​സോ​ടെ കൈ​യ​ടി​ക്കാം ഈ ​കൂ​ട്ടു​കാ​ർ​ക്ക്… ക​ള​ഞ്ഞു​കി​ട്ടി​യ പ​ണ​വും സ്വ​ർ​ണ​വു​മ​ട​ങ്ങി​യ ബാ​ഗ് ഉ​ട​മ​സ്ഥ​നുന​ൽ​കി യു​വാ​ക്ക​ളു​ടെ മാ​തൃ​ക

ഹ​രി​പ്പാ​ട്: റോ​ഡി​ൽ ക​ള​ഞ്ഞു​കി​ട്ടി​യ നാ​ല​ര​ല​ക്ഷം രൂ​പ​യും 15 പ​വ​നു​മ​ട​ങ്ങി​യ ബാ​ഗ് ഉ​ട​മ​സ്ഥ​ന് ന​ൽ​കി യു​വാ​ക്ക​ളു​ടെ മാ​തൃ​ക. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ കാ​ർ​ത്തി​ക​പ്പ​ള്ളി ജം​ഗ്ഷ​ന് കി​ഴ​ക്ക് തൃ​ക്കു​ന്ന​പ്പു​ഴ- മാ​വേ​ലി​ക്ക​ര റോ​ഡി​ൽ നി​ന്നും ല​ഭി​ച്ച ബാ​ഗാ​ണ് സു​ഹൃ​ത്തു​ക്ക​ളാ​യ യു​വാ​ക്ക​ൾ ഉ​ട​മ​സ്ഥ​ന് തി​രി​കെ ഏ​ല്പി​ച്ച​ത്. ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര മ​ണ്ണാം​പ​റ​ന്പി​ൽ പ​ടീ​റ്റ​തി​ൽ സു​ഭാ​ഷി​ന്‍റെ മ​ക​ൻ സു​ജി​ത്ത്, മ​ണ്ണാം​പ​റ​ന്പി​ൽ തെ​ക്ക​തി​ൽ ഷം​സു​ദ്ദീ​ന്‍റെ മ​ക​ൻ ഷി​ഹാ​സ്, ആ​ന​ന്ദ​ഭ​വ​ന​ത്തി​ൽ ആ​ന​ന്ദ​ന്‍റെ മ​ക​ൻ അ​ഭി​ലാ​ഷ് എ​ന്നി​വ​ർ​ക്ക് നാ​ല​ര ല​ക്ഷം രൂ​പ​യും പ​തി​ന​ഞ്ച് പ​വ​ൻ സ്വ​ർ​ണ്ണ​വു​മ​ട​ങ്ങി​യ ബാ​ഗ് കി​ട്ടി​യ​ത്. മൊ​ബൈ​ൽ ഫോ​ണ്‍, അ​ധാ​ർ കാ​ർ​ഡ്, പാ​ൻ​കാ​ർ​ഡ്, ഫോ​ട്ടോ​ക​ൾ എ​ന്നി​വ​യും ബാ​ഗി​ലു​ണ്ടാ​യി​രു​ന്നു. ആ​ധാ​ർ കാ​ർ​ഡി​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ പ​ള്ളി​പ്പാ​ട് അ​ര​ണ​പ്പു​റം ക​ള്ള് ഷാ​പ്പ് മാ​നേ​ജ​ർ തൃ​ക്കു​ന്ന​പ്പു​ഴ പു​ത്ത​ൻ​പ​റ​ന്പി​ൽ ശി​വ​ദാ​സ​ന്േ‍​റ​താ​ണ് പ​ണ​വും സ്വ​ർ​ണ​വു​മ​ട​ങ്ങി​യ ബാ​ഗെ​ന്ന് മ​ന​സ്സി​ലാ​യി. ഇ​യാ​ൾ ഷാ​പ്പ് അ​ട​ച്ചി​ട്ട് വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ പോ​കു​ന്ന വ​ഴി മു​ൻ വ​ശ​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗ് തെ​റി​ച്ചു…

Read More

റോ​ഡ​രികി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്വ​കാ​ര്യ​ബ​സ് ക​ത്തി​ന​ശി​ച്ചു; തീ ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല; ഫോ​റ​ൻ​സി​ക് വി​ദ​ഗ്ദ​ർ സ്ഥ​ല​ത്തെ​ത്തി പരിശോധന നടത്തി

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ഒ​റ്റ​പ്പു​ന്ന, കെഎ​സ്ഇ​ബി സ​ബ്ബ്സ്റ്റേ​ഷ​ന് തെ​ക്കു​വ​ശം റോ​ഡ​രു​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്വ​കാ​ര്യ​ബ​സ് തീ ​ക​ത്തി ന​ശി​ച്ചു. ത​ണ്ണീ​ർ​മു​ക്കം ക​രി​ക്കാ​ട് മ​ന്പോ​ഴി​യി​ൽ ര​തീ​ഷി​ന്‍റെ കൊ​ച്ചു​കാ​വി​ല​മ്മ എ​ന്ന ബ​സാ​ണ് ക​ത്തി ന​ശി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.30 ഓ​ടെ​യാ​ണ് ബ​സി​ന് തീ​പി​ടി​ക്കു​ന്ന​ത് പ​രി​സ​ര​വാ​സി​ക​ൾ ക​ണ്ട​ത്. വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ര​ണ്ട് യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. പ്ര​ദേ​ശ​വാ​സി​ക​ളും തീ​യ​ണ​ക്കാ​ൻ കാ​ര്യ​മാ​യി സ​ഹാ​യി​ച്ചു. എ​ന്നാ​ലും ബ​സ് ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ടാ​ങ്കി​ൽ നി​റ​ച്ച് ഡീ​സ​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ടാ​ങ്കി​ലേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. ചേ​ർ​ത്ത​ല അ​ഴീ​ക്ക​ൽ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സ് സ​ർ​വ്വീ​സ് അ​വ​സാ​നി​പ്പി​ച്ച ശേ​ഷം ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്ത​ത്. ര​തീ​ഷി​ന്‍റെ ഭാ​ര്യ​വീ​ട് ഇ​തി​ന​ടു​ത്താ​ണ്. രാ​ത്രി​യി​ൽ സ്ഥി​ര​മാ​യി ബ​സ് ഇ​വി​ടെ​യാ​ണ് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. സാ​ധാ​ര​ണ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് ബ​സ് സ​ർ​വീ​സി​നാ​യി കൊ​ണ്ടു​പോ​കു​ന്ന​ത്. തീ ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. പ​ട്ട​ണ​ക്കാ​ട്…

Read More

കോ​ടി​ക​ളു​ടെ സ്വ​ത്തി​ന് ഉ​ട​മ​യാ​യ  യുവതിയുടെ തി​രോ​ധാ​നം: അ​ന്വേ​ഷ​ണസം​ഘം ചെ​ന്നൈ​യി​ലും ബം​ഗ​ളു​രുവിലും

ചേ​ർ​ത്ത​ല : കോ​ടി​ക​ളു​ടെ സ്വ​ത്തി​ന് ഉ​ട​മ​യാ​യ യു​വ​തി​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ ഭാ​ഗ​മാ​യി ന​ർ​ക്കോ​ട്ടി​ക്ക് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​ന്നെ​യി​ലും മ​റ്റൊ​രു സം​ഘം ബാം​ഗ​ളൂ​രി​ലും എ​ത്തി. കാ​ണാ​താ​യ ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ ബി​ന്ദു പ​ത്മ​നാ​ഭ​ൻ എം​ബി​എ പ​ഠ​നം ന​ട​ത്തി​യ​ത് ബാം​ഗ​ളു​രി​ലാ​ണ്. കേ​സി​ലെ മു​ഖ്യ​പ്ര​തി പ​ള്ളി​പ്പു​റം സ്വ​ദേ​ശി സെ​ബാ​സ്റ്റ്യ​നും ഇ​വി​ടെ പ​ഠി​ക്കു​ക​യും പി​ന്നീ​ട് ചെ​ന്നെ​യി​ലെ സ്വ​കാ​ര്യ ക​ന്പി​നി​യി​ൽ ജോ​ലി ചെ​യ്തി​ട്ടു​മു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ബി​ന്ദു​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് തേ​ടു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം കേ​സി​ലെ പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ കോ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ബി​ന്ദു​വി​ന്‍റെ തി​രോ​ധാ​ന​വും വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പോ​ലീ​സ് സം​ഘ​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.ബി​ന്ദു​വി​ന്‍റെ തി​രോ​ധാ​നം ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി​യും വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി​യും ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ സ്പെ​ഷ​ൽ ടീ​മു​മാ​ണു​ള്ള​ത്. വ്യാ​ജ​രേ​ഖ ച​മ​ച്ച് വ​സ്തു വി​ൽ​പ​ന ന​ട​ത്തി​യ കേ​സി​ൽ ര​ണ്ട്…

Read More

അ​ന​ധി​കൃ​ത സ്വ​ർ​ണ​വ്യാ​പാ​രം; സ​ർ​ക്കാ​രി​ന് ആ​യി​രം​കോ​ടി​യു​ടെ ന​ഷ്ട​മെ​ന്ന് ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ

ആ​ല​പ്പു​ഴ: അ​ന​ധി​കൃ​ത സ്വ​ർ​ണ വ്യാ​പാ​രം വ​ർ​ധി​ക്കു​ന്ന​തു മൂ​ലം നി​യ​മ​വി​ധേ​യ​മാ​യി വ്യാ​പാ​രം ചെ​യ്യു​ന്ന മേ​ഖ​ല​യി​ൽ വ്യാ​പാ​രം കു​റ​യു​ന്ന​താ​യി ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ൻ​റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ൻ​റ് റോ​യി പാ​ല​ത്ര പ​റ​ഞ്ഞു. ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ​യും ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ൻ​റ്സ് അ​സോ​സി​യേ​ഷ​ന്‍റെയും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ത്ത​രം വ്യാ​പാ​രം മൂ​ലം കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ല​ഭി​ക്കേ​ണ്ട ആ​യി​രം​കോ​ടി​യു​ടെ നി​കു​തി ന​ഷ്ടം​മാ​കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന​ധി​കൃ​ത വ്യാ​പാ​രം വ​ർ​ധി​ച്ച​തു​മൂ​ലം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജി​എ​സ്ടി വ​രു​മാ​നം കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ.​വി.​ജെ. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​യ​ർ​ന്ന മൂ​ല്യ​ങ്ങ​ളി​ലു​ള്ള പ​ണ​മി​ട​പാ​ടു​ക​ളെ സം​ബ​ന്ധി​ച്ചും പു​തി​യ നി​യ​മ​ങ്ങ​ളെ കു​റി​ച്ചും ആ​ദാ​യ നി​കു​തി ഇ​ൻ​റ​ലി​ജ​ൻ​സ് വി​ഭാ​ഗം ഓ​ഫീ​സ​ർ ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ ക്ലാ​സു​ക​ൾ ന​യി​ച്ചു. ആ​ദാ​യ നി​കു​തി വ​കു​പ്പ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​പി. ഹ​രി​ദാ​സ്, സു​രേ​ഷ്…

Read More

മീൻ ഇല്ലാതെ ചോറുണ്ണാത്തവർ അറിയാൻ ; വിപണിയിലെത്തുന്നത്  പ​ഴ​കി​യതും രാ​സ​വ​സ്തു​ക്ക​ൾ  കലർന്നതുമായ  മത്‌സ്യങ്ങൾ;  മത്‌സ്യമാർക്കറ്റുകളിൽ പരിശോധനയില്ല

പ​ത്ത​നം​തി​ട്ട: മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​രി​ശോ​ധ​ന​ക​ൾ നി​ല​ച്ചു. മാ​ലി​ന്യം ഇ​ട​ക​ല​ർ​ന്ന വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന മ​ത്സ്യ​ത്തി​ന്‍റെ ഗു​ണ​മേ​ൻ​മ​യി​ലും യാ​തൊ​രു ഉ​റ​പ്പു​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. പ​ഴ​കി​യതും രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ത്തി​യ​തു​മാ​യ മ​ത്സ്യ​മാ​ണ് വി​പ​ണി​ക​ളി​ൽ ഏ​റെ​യു​മു​ള്ള​ത്. പ​രി​ശോ​ധ​ന​ക​ൾ കൂ​ടി ഇ​ല്ലാ​താ​യ​തോ​ടെ വ്യാ​പാ​രി​ക​ൾ​ക്ക് തോ​ന്നും​പ​ടി കാ​ര്യ​ങ്ങ​ൾ ആ​കാ​മെ​ന്ന സ്ഥി​തി​യാ​യി. ആ​രോ​ഗ്യ​വ​കു​പ്പും ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ഉ​ത്ത​ര​വാ​ദി​ക​ൾ.സം​സ്ഥാ​ന​ത്തു ട്രോ​ളിം​ഗ് നി​രോ​ധ​നം നി​ല​വി​ൽ വ​ന്ന​തോ​ടെ പ​ഴ​കി​യ​തും രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്ത​തു​മാ​യ മ​ത്സ്യ​വി​പ​ണ​നം ജി​ല്ല​യി​ലെ മാ​ർ​ക്ക​റ്റു​ക​ളി​ലും വ​ഴി​യോ​ര​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്. മ​ത്സ്യ​ത്തി​നു ക്ഷാ​മ​മു​ണ്ടെ​ന്ന പേ​രി​ൽ വി​ല​യും കു​ത്ത​നെ കൂ​ട്ടി. വി​പ​ണി​യി​ലെ​ത്തു​ന്ന​വ​യാ​ക​ട്ടെ ഫോ​ർ​മാ​ലി​ൻ, അ​മോ​ണി​യ തു​ട​ങ്ങി​യ​വ ക​ല​ർ​ത്തി​യ​താ​ണെ​ന്നും ആ​ശ​ങ്ക.ജി​ല്ല​യി​ലെ മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ഇ​റ​ങ്ങി​യ​പ്പോ​ഴൊ​ക്കെ വ​ൻ​തോ​തി​ൽ പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ൾ അ​ധി​കൃ​ത​ർ പ​ല സ​മ​യ​ങ്ങ​ളി​ലും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പ​ഴ​ക്കം പു​റ​മേ തോ​ന്നാ​തി​രി​ക്കാ​നാ​ണ് ഇ​പ്പോ​ൾ രാ​സ​വ​സ്തു​ക്ക​ൾ വ​ൻ​തോ​തി​ൽ ക​ല​ർ​ത്തി മ​ത്സ്യം വി​ല്പ​ന​യ്ക്കെ​ത്തി​ക്കു​ന്ന​ത്. ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ വി​ല കു​ത്ത​നെ ഉ​യ​ർ​ത്തി​യെ​ങ്കി​ലും ത​മി​ഴ്നാ​ട് ഭാ​ഗ​ത്തു​നി​ന്നും വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്നും മ​ത്സ്യം ഇ​പ്പോ​ൾ എ​ത്തു​ന്നു​ണ്ട്. കേ​ര​ള…

Read More

ഇങ്ങനെ ജനത്തെ ബുദ്ധിമുട്ടിക്കണോ ? ക​രാറുകാരനും ഉ​പ​ക​രാ​റു​കാ​ര​നും ത​മ്മി​ലു​ള്ള ത​ർ​ക്കം; പന്തളത്തെ പഴയ കമ്യൂണിറ്റി ഹാൾ പൊളിക്കുന്നത് മുടങ്ങി

പ​ന്ത​ളം: പ​ന്ത​ള​ത്തെ പ​ഴ​യ ക​മ്യൂ​ണി​റ്റി ഹാ​ൾ പൊ​ളി​ച്ചു​മാ​റ്റു​ന്ന ജോ​ലി​ക​ൾ പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി. ഇ​തു​മൂ​ലം കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ പ​രി​സ​ര​ത്തെ വ​ഴി​ക​ൾക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി. ബ​ല​ക്ഷ​യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പൊ​ളി​ച്ചു മാ​റ്റു​ന്ന ജോ​ലി 65,000 രൂ​പ​യ്ക്കാ​ണ് ക​രാ​ർ ന​ല്കി​യ​തെ​ന്ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ര​ണ്ട് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് പൊ​ളി​ക്കാ​നു​ള്ള ജോ​ലി തു​ട​ങ്ങി​യെ​ങ്കി​ലും രാ​ത്രി​കാ​ല​ത്ത് മാ​ത്രം ജോ​ലി​ക​ൾ ന​ട​ത്തി​യ​തി​നാ​ൽ വൈ​കി. ബ​സ്‌‌സ്റ്റാ​ൻ​ഡി​ന് വ​ശ​ത്തെ കെ​ട്ടി​ട​മാ​യ​തി​നാ​ൽ അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​ക​ൽ സ​മ​യ​ത്തെ ജോ​ലി​ക​ൾ ഒ​ഴി​വാ​ക്കി​യ​ത്. മൂ​ന്ന് നി​ല​യു​ടെ ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​രു​ക​ൾ ഇ​തി​ന​കം പൊ​ളി​ച്ചു മാ​റ്റി. കോ​ണ്‍​ക്രീ​റ്റ് ഇ​ള​കി അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള തൂ​ണു​ക​ളാ​ണ് ഇ​നി​യും ശേ​ഷി​ക്കു​ന്ന​ത്. പെ​ൻ​ഷ​ൻ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ സൗ​ക​ര്യ​ത്തി​നാ​യി സ​ബ്ട്ര​ഷ​റി​ക്ക് മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന അ​ലൂ​മി​നി​യം മേ​ൽ​ക്കൂ​ര അ​പ​ക​ടാ​വ​സ്ഥ പ​രി​ഗ​ണി​ച്ച് പൊ​ളി​ച്ചു മാ​റ്റി​യി​രു​ന്നു. കെ​ട്ടി​ടം പൊ​ളി​ക്ക​ൽ വൈ​കു​ന്ന​തി​നാ​ൽ ഇ​ത് പു​ന​ഃസ്ഥാ​പി​ക്കാ​നാ​യി​ല്ല. ക​മ്യൂ​ണി​റ്റി ഹാ​ളി​നോ​ട് ചേ​ർ​ന്ന വ്യാ​പാ​ര​കേ​ന്ദ്ര​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന…

Read More