ഹരിപ്പാട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഗർഭിണിയാക്കിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ ഡൽഹിയിൽനിന്ന് തൃക്കുന്നപ്പുഴ പോലീസ് പിടികൂടി. പല്ലന സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്തുക്കളും കൂട്ടു പ്രതികളുമായ നാലുപേർ നേരത്തേ പിടിയിലായിരുന്നു. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയെ ഡോക്ടർ പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്നറിയുന്നത്. തുടർന്ന് ഡോക്ടർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. 17 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വിവരം പുറത്തറിഞ്ഞതിനെ തുടർന്ന് നാട്ടിൽ നിന്ന് മുങ്ങിയ പ്രതി ഡൽഹിയിൽ സഹോദരനോടൊപ്പം താമസിച്ചു വരവേയാണ് പിടിയിലായത്. ഇയാളുമായി നാട്ടിലേക്ക് പോലീസ് തിരിച്ചു.
Read MoreCategory: Alappuzha
ഫിഷ് കറി മീല്‍സ് വേണ്ട, ഊണ് മതി! ഫോർമലിൻ പേടി; ഹോട്ടലുകളിൽ മീൻകറി വില്പനയും ഇടിഞ്ഞു
കോഴഞ്ചേരി: “ഫിഷ് കറി മീല്‍സ് വേണ്ട, ഊണ് മതി’. മീനുകളില്‍ ഫോര്‍മാലിന്‍ സാന്നിധ്യം കണ്ടെത്തിയതിനെതുടര്‍ന്ന് ഹോട്ടലുകളില്‍ ഫിഷ് കറി മീല്‍സിന് ആവശ്യക്കാര്‍ കുറഞ്ഞിരിക്കുന്നു. കോഴഞ്ചേരിയിലെ സാധാരണ ഹോട്ടലുകളില്‍ 50 പീസ് മീന്‍കറി വില്പന നടത്തിയിടത്ത് പത്തായി കുറഞ്ഞിരിക്കുകയാണ്. ഊണിനോടൊപ്പം മീന്‍ തൊട്ടുകറിയായി കൊടുത്താല്‍ പോലും ആളുകള്‍ക്കുവേണ്ട എന്നു പറഞ്ഞു തുടങ്ങിയതായി ഹോട്ടല്‍ ഉടമകള്‍ പറഞ്ഞു. സാധാരണ ആളുകള്‍ക്ക് ഏറെ പ്രിയമായിരുന്ന ‘മത്തി വറുത്തതിനും മത്തി തോരനും’ ഡിമാൻഡില്ലാതായിരിക്കുന്നു. ഫിഷ് കറി മീല്‍സിന് 100 രൂപ വാങ്ങിയിടത്ത് ഇപ്പോള്‍ 60 രൂപയ്ക്ക് ഊണ് മാത്രമാണ് നല്‍കുന്നത്. പല ഹോട്ടലുകളും വാങ്ങിയിരുന്ന മത്സ്യത്തിന്റെ പകുതിയില്‍ താഴെ മാത്രമാണ് ഇപ്പോള്‍ വാങ്ങുന്നത്. പെട്ടിവണ്ടികളിലും മറ്റും മത്സ്യം സ്ഥിരമായി വീടുകളില്‍ എത്തിച്ചിരുന്നവരുടെ പക്കല്‍നിന്നു പോലും മീന്‍ വാങ്ങാന്‍ വീട്ടുടമകള്‍ തയാറാകുന്നില്ല. ഊണു കഴിക്കുന്നതിന് മത്സ്യം നിര്ബന്ധമായിരുന്നവര് അത് ഉപേക്ഷിക്കുകയും മീന്‍ ഇല്ലാതെ ഭക്ഷണം…
Read Moreപണം വകയിരുത്തിയിട്ട് നാലു വര്‍ഷം; അമ്പലപ്പുഴആയുര്വേദ ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍; മനപൂര്‍വമായ കാലതാമസമെന്ന് നാട്ടുകാർ
അമ്പലപ്പുഴ: ആയുര്‍വേദ ഡിസ്പെന്‍സറി അപ്ഗ്രേഡ് ചെയ്ത് 20 കിടക്കകളോടെ ആശുപത്രിയായി മാറ്റുന്നതിനുള്ള കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുക അനുവദിച്ച് നാലു വര്‍ഷം പിന്നിട്ടിട്ടും ഇഴഞ്ഞു നീങ്ങുന്നു. അമ്പലപ്പുഴ തെക്കു പഞ്ചായത്ത് പരിധിയില്‍ കരുമാടിയില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്പന്‍സറിയാണ് ആയൂര്‍വേദ ആശുപത്രിയാക്കാന്‍ പണം അനുവദിച്ച് കെട്ടിട നിര്‍മാണം ആരംഭിച്ചെങ്കിലും പാതിവഴിയിലായിരിക്കുന്നത്. നിലവില്‍ ഡിസ്പെന്സറിയില് ദിവസേന നിരവധി രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് ഡിസ്പെന്സറിയോട് ചേര്‍ന്ന് രണ്ടു നിലകളിലായി 20 കിടക്കകളോടുകൂടിയ ആശുപത്രി നിര്‍മിക്കാനായി പഞ്ചായത്ത് 50 സെന്റ് അനുവദിക്കുകയായിരുന്നു. കെട്ടിടം നിര്‍മിക്കുന്നതിനായി 2014ല്‍ വയലാര്‍ രവിയുടെ എംപി ഫണ്ടില്‍ നിന്നും 25 ലക്ഷം അനുവദിച്ചു. അടിത്തറ കെട്ടിതീര്ന്നപ്പോഴാണ് ഉദ്യോഗസ്ഥര്‍ എത്തി മണ്ണുപരിശോധനകള്‍ നടത്തിയത്. ഇവിടെ അഞ്ച് മീറ്റര്‍ ആഴത്തില്‍ ചെളിയാണെന്നു കണ്ടതിനെ തുടര്‍ന്ന് കൂടുതല്‍ ഉറപ്പുള്ള അടിത്തറ വേണമെന്നും ഇതിനായി കൂടുതല്‍ ഫണ്ടുവേണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.വീണ്ടും 2015ല്‍…
Read Moreമത്സ്യസംഭരണത്തിനും വിതരണത്തിനും മില്‍മ മാതൃകയില്‍ സംവിധാനം വേണം: എഐടിയുസി
ആലപ്പുഴ: മത്സ്യ സംഭരണത്തിനും വിതരണത്തിനുമായി മില്‍മ മാതൃകയില്‍ പുതിയ സംവിധാനത്തിന് രൂപം നല്കുവാന് സര്‍ക്കാര്‍ തയാറാകണമെന്ന് മത്സ്യ തൊഴിലാളി ഫെഡറേഷന്(എഐടിയുസി) സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ക്ക് വരുമാനം കുറവാണെങ്കിലും മത്സ്യ വ്യവസായത്തിലെ വന്‍കിടക്കാര്‍ ലക്ഷാധിപതികളാണ്. തൊഴിലാളികള്‍ക്ക് ന്യായവില ലഭിക്കുവാന്‍ സര്‍ക്കാര്‍ ഇടപെടണം. അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന മത്സ്യം ചെക്ക് പോസ്റ്റുകളില്‍ പരിശോധിക്കുവാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും മത്സ്യത്തില്‍ രാസമാലിന്യങ്ങള്‍ കലര്‍ത്തുന്നവരെ ശിക്ഷിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷനായിരുന്നു. ജന സെക്രട്ടറി ടി.രഘുവരന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുമ്പളം രാജപ്പന്, എ.കെ.ജബ്ബാര്‍, ടി.കെ.ചക്രപാണി, കെ.ജി.ശിവാനന്ദന്, ഹഡ് സണ്‍ ഫെര്‍ണാന്റസ്, കെ.സി.സതീശന്, എല്സബത്ത് അസീസി, മിനി രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
Read Moreഡോറില്ലാതെ സവാരിയെന്ന പരാതി: സ്വകാര്യ ബസുകളില്‍ ജില്ലാ കളക്ടറുടെ മിന്നല്‍ പരിശോധന
ആലപ്പുഴ: ജില്ല കളക്ടര്‍ എസ്. സുഹാസും ആര്‍ടിഒയും ചേര്‍ന്ന് നഗരത്തിലെ ബസുകളില്‍ വാതില്‍ പരിശോധന നടത്തി. നഗര പെര്‍മിറ്റില്‍ ഓടിക്കൊണ്ടിരിക്കുന്ന മിക്ക സ്വകാര്യ ബസുകള്‍ക്കും വാതില്‍ ഇല്ലെന്ന നിരന്തരമായ പരാതി കളക്ടര്‍ക്കു ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ബുധനാഴ്ച കളക്ടറേറ്റില്‍ ചേര്‍ന്ന മോട്ടോര്‍ റോഡ് സുരക്ഷ യോഗത്തിനു ശേഷം കളക്ടര്‍ വാഹനപരിശോധന വിഭാഗവുമായി ചേര്‍ന്നാണ് പരിശോധന നടത്തിയത.് കളക്ടറേറ്റിനു മുന്പില്ത്തന്നെ നിറയെ യാത്രക്കാരുമായി ബസിനു പിന്‍വാതില്‍ ഉണ്ടായിരുന്നില്ല. തൊട്ടുപിന്നാലെ വന്ന സ്വകാര്യബസും തടഞ്ഞുനിര്‍ത്തി പരിശോധന നടത്തി .അതിനും പിന്‍വാതില്‍ ഉണ്ടായിരുന്നില്ല. ആര്‍ടിഒ ഷിബു ഉള്‍പ്പെടെയുള്ള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയ്ക്കു നേതൃത്വം നല്കി. തുടര്‍ന്നു ബസുകളില്‍ വാതില്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമത്തെക്കുറിച്ച് ബസ് ജീവനക്കാര്‍ക്ക് ബോധവത്കരണം നല്കി. വൈകുന്നേരം തന്നെ വാതില്‍ പിടിപ്പിച്ച വിവരം ഓഫീസില്‍ അറിയിക്കാനും നിേര്ദശം നല്കി. ജില്ലാ കളക്ടര്‍ കണ്ടക്ടറെയും ഡ്രൈവറേയും മുറിയിപ്പുനല്കി…
Read Moreതീരദേശവാസികളുടെ പരാതിക്കു നടപടിയായി; കടത്തു വളളങ്ങളിലെ യാത്രക്കാര്‍ക്ക് ഭീഷണിയായിരുന്ന ജങ്കാര്‍ ജെട്ടിയിൽ നിന്ന നീക്കി
ഹരിപ്പാട്: അപകട ഭീഷണിയായി കിടന്ന ജങ്കാര്‍ വലിയഴീക്കല്‍ ജെട്ടിയില്‍ നിന്ന് നീക്കി. കടത്തു വളളങ്ങളിലെ യാത്രക്കാര്‍ക്ക് ഭീഷണിയായിരുന്ന ജങ്കാറാണ് ഒടുവില്‍ ജെട്ടിയില്‍ നിന്ന് മാറ്റിയത്. തീരദേശവാസികളായ മുന്നോറോളംപേര് കൊല്ലം കളക്ടര്‍ക്ക് നല്കിയ പരാതിയെത്തുടര്‍ന്നാണ് നീക്കാന്‍ നടപടിയുണ്ട ായത്. മാധ്യമങ്ങളും അപകടം ചൂണ്ടിക്കാട്ടി വാര്‍ത്ത നല്‍കിയിരുന്നു. വലിയഴീക്കലില്‍ നിന്ന് ആലപ്പാട് പഞ്ചായത്തിലെ ചെറിയഴീക്കലേക്ക് എന്ജിന് ഘടിപ്പിച്ച വളളങ്ങളാണ് കടത്തു നടത്തുന്നത്. ജങ്കാറിന്റെ മറവ് കാരണം ജെട്ടിയില്‍ നിന്ന് പുറപ്പെടുന്നവക്കും തിരികെയെത്തുന്ന കടത്തുവളളങ്ങള്ക്കും പരസ്പരം കാണാന്‍ കഴിയുമായിരുന്നില്ല. ഇത് വലിയ ഭീഷണിയാണ് ഉയര്‍ത്തിയിരുന്നത്. കൂടാതെ മത്സ്യ ബന്ധന വളളങ്ങള്‍ ജങ്കാറില്‍ കെട്ടുന്നതും അപകട സാധ്യത വര്‍ധിക്കാന്‍ ഇടയാക്കിയിരുന്നു. ജെട്ടിയോട് ചേര്‍ന്നാണ് വലിയഴീക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍. ഇവിടുത്തെ കുട്ടികളടക്കം നൂറു കണക്കിനാളുകള്‍ വളളത്തിലാണ് മറുകരയെത്തുന്നത്. അപകടകരമായി കിടന്ന ജങ്കാര്‍ വലിയഴീക്കല്‍ ജെട്ടിയില്‍ നിന്ന് മാറ്റാനും മുടങ്ങിയ സര്‍വീസ് പുനരാംഭിക്കാനും പഞ്ചായത്ത് ഡപ്യൂട്ടി…
Read Moreചമ്പക്കുളം മൂലംവള്ളംകളി ഇന്ന്; ആറ് ചുണ്ടനുൾപ്പടെ 19 കളിവള്ളങ്ങൾ
ആലപ്പുഴ: ചരിത്രപ്രസിദ്ധമായ ചന്പക്കുളം മൂലം ജലോത്സവം ഇന്നു നടക്കും. ആറു ചുണ്ടൻ വള്ളങ്ങൾ ഉൾപ്പടെ 19 കളിവള്ളങ്ങളാണ് ജലോത്സവത്തിൽ അങ്കത്തിനിറങ്ങുന്നത്. ജലോത്സവത്തിന്റെ ഭാഗമായി രാവിലെ മീത്തിൽ ക്ഷേത്രം, മാപ്പിളശേരി തറവാട്, കല്ലൂർക്കാട് ബസിലിക്ക എന്നിവിടങ്ങളിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് അധികാരികളുടെ നേതൃത്വത്തിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കും. ഉച്ചയ്ക്ക് 1.30നു ജലോത്സവത്തിനു തുടക്കം കുറിച്ച് കളക്ടർ എസ്. സുഹാസ് പതാക ഉയർത്തും. തുടർന്ന് 2.10നു നടക്കുന്ന സമ്മേളനം ദേവസ്വം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദഘാടനം ചെയ്യും. തോമസ്ചാണ്ടി എംഎൽഎ അധ്യക്ഷത വഹിക്കും. 2.30 ന് നടക്കുന്ന മാസ്ഡ്രിൽ ദേവസ്വം ബോർഡംഗം കെ. രാഘവനും ജലഘോഷയാത്ര കൊടിക്കുന്നിൽ സുരേഷ് എംപിയും ഫ്ളാഗ് ഓഫും ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ പ്രസംഗിക്കും. ജലവിഭവമന്ത്രി മാത്യു ടി. തോമസ്, ഭക്ഷ്യമന്ത്രി പി. തിലോത്തമൻ തുടങ്ങിയവർ ജലമേളയിൽ വിശിഷ്ടാതിഥികളാകും. ജലോത്സവ വിജയികൾക്ക് ഭക്ഷ്യമന്ത്രി സമ്മാനവിതരണം…
Read Moreജെസ്നയെ കാണാതായിട്ട് നാളെ 100 ദിനം; എവിടെപ്പോയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവാതെ പോലീസ്
പത്തനംതിട്ട: ജെസ്ന എന്ന പെണ്‍കുട്ടിയുടെ തിരോധാനം കേരള പോലീസിനു മുന്പിൽ ചോദ്യചിഹ്്നമാകുന്നു. അന്വേഷണം നൂറാംദിനത്തിലെത്തുന്പോഴും ഇതിനൊരു അവസാനമില്ലേയെന്ന ചോദ്യം ബാക്കി. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ ബികോം വിദ്യാർഥിനി മുക്കൂട്ടുതറ കൊല്ലമുള കുന്നത്തുവീട്ടിൽ ജെസ്ന മരിയ ജെയിംസ് എന്ന 20 കാരിക്കുവേണ്ടി കേരളം കാത്തിരിപ്പ് തുടങ്ങിയിട്ട് നാളെ നൂറുദിനമാകുകയാണ്. കഴിഞ്ഞ മാർച്ച് 22നു രാവിലെയാണ് ജെസ്നയെ വീട്ടിൽ നിന്നു കാണാതാകുന്നത്.ഓരോദിനവും പല വിവരങ്ങളും ലഭിക്കുന്നുണ്ടെങ്കിലും ഇതൊന്നും വിശ്വാസയോഗ്യമായി എടുക്കാൻ കഴിയുന്നവയല്ലെന്നു അന്വേഷണസംഘം. ഇവയിൽ ഏറെയും നാട്ടിലെ സംസാരവിഷയങ്ങളും. വ്യക്തമായ തെളിവുകളോ വിവരങ്ങളോ ഇക്കാര്യത്തിൽ പോലീസിനു നൽകാൻ ആരും തയാറായിട്ടുമില്ല. ബന്ധുക്കളിൽ നിന്നടക്കം വിവരശേഖരണത്തിനു പോലീസ് നടത്തിയ ശ്രമങ്ങളിലും തിരോധാനവുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു സൂചനയും ലഭിച്ചിട്ടില്ല. മാർച്ച് 22നു രാവിലെ വീട്ടിൽ തനിച്ചായിരുന്ന കുട്ടി പിതൃസഹോദരിയുടെ വീട്ടിലേക്കു പോകുകയാണെന്ന് സമീപവാസികളെയും സഹോദരനെയും അറിയിച്ചശേഷമാണ് യാത്ര തിരിച്ചത്. എരുമേലി വരെ…
Read Moreറേഡിയേഷൻ വിഭാഗത്തിലെ ജീവനക്കാരൻ സ്ഥലം മാറി; ആലപ്പുഴ മെഡിക്കൽ കോളജ് റേഡിയേഷൻ മുടങ്ങി: കാൻസർ രോഗികൾ ദുരിതത്തിൽ
അന്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് റേഡിയേഷൻ മുടങ്ങിയതുമൂലം കാൻസർ രോഗികൾ ദുരിതത്തിൽ. റേഡിയേഷൻ വിഭാഗത്തിലെ ജീവനക്കാരൻ സ്ഥലം മാറി കോഴിക്കേടേക്ക് പോയതാണ് റേഡിയേഷൻ മുടങ്ങാൻ കാരണമെന്നു പറയുന്നു. പകരം സംവിധാനം ഒരുക്കിയിട്ടില്ല. ദിനംപ്രതി 20 റേഡിയേഷനുകളാണ് ഇവിടെ നടക്കുന്നത്. ദിനംപ്രതി റേഡിയേഷനെടുക്കേണ്ട നിരവധി രോഗികളാണ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുള്ളത്. റേഡിയേഷൻ മുടങ്ങിയതുമൂലം നിരവധി രോഗികളാണ് ദുരിതത്തിലായിരിക്കുന്നത്.
Read Moreസ്വകാര്യ ബസ് സ്റ്റാൻഡിന്റെ തകർച്ച പരിഹരിച്ചില്ല; വീണാ ജോർജ് എംഎൽഎയുടെ നേതൃത്വത്തിൽ എൽഡിഎഫ് പ്രതിഷേധം
പത്തനംതിട്ട: പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബസ് സ്റ്റാൻഡിന്റെ തകർച്ച പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിക്കാത്ത ഭരണനേതൃത്വത്തിന്റെ കെടുകാര്യസ്ഥതയ്ക്കെതിരേ എൽഡിഎഫ് നേതൃത്വത്തിൽ ധർണ നടത്തി. സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിൽ ധർണ വീണാ ജോർജ് എംഎൽഎ ഉദ്ഘാടനംചെയ്തു. എൽഡിഎഫ് മുനിസിപ്പൽ കണ്‍വീനർ ടി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി അബ്ദുൾ ഷുക്കൂൾ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പ്രഫ. ടി. കെ. ജി. നായർ, ഏരിയ സെക്രട്ടറി എൻ. സജികുമാർ, പത്തനംതിട്ട ലോക്കൽ സെക്രട്ടറി കെ. അനിൽകുമാർ, കുന്പഴ ലോക്കൽ സെക്രട്ടറി പി. ബി. അശോക്കുമാർ, ഏരിയ കമ്മിറ്റിയംഗം അൻസാരി എസ്. അസീസ്, എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ പി. കെ. അനീഷ്, എൽഡിഎഫ് നേതാക്കളായ വി. കെ. മുരളീധരൻ, കെ. ജയകുമാർ, ഷാഹുൽ ഹമീദ്, നൗഷാദ് കണ്ണങ്കര തുടങ്ങിയവർ പ്രസംഗിച്ചു.
Read More