ഡൊമനിക് ജോസഫ് ചെങ്ങന്നൂർ പട്ടണത്തിൽ നിന്ന് അകന്നും എന്നാൽ തിരുവല്ലയോട് ചേർന്നും കിടക്കുന്ന ഗ്രാമമാണ് തിരുവൻവണ്ടൂർ.ഈ ഗ്രാമപഞ്ചായത്തിൽ ഏറെയും ഗ്രാമീണ റോഡുകളാണ്.ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ഒരു കോളജ് ഒഴിച്ചാൽ മറ്റ് സ്ഥാപനങ്ങളൊന്നും ഇല്ലാത്ത ഈ പ്രദേശത്ത് യാത്രാ സൗകര്യവും കുറവാണ്. വല്ലപ്പോഴും എത്തുന്ന കെഎസ്ആർടിസി ബസുകളാണ് പുറംലോകവുമായി ബന്ധപ്പെടുവാനുള്ള എല്ലാവരുടെയും ആശ്രയ മാർഗം.കൂടുതൽ കെഎസ്ആർടിസി ബസുകൾ ഇവിടേക്ക് സർവ്വീസ് നടത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യങ്ങളിൽ ഒന്ന്. കുളങ്ങളും,തോടുകളും മറ്റും ഏറെയുള്ള ഈ പ്രദേശത്ത് ഇവ സംരക്ഷിക്കുവാൻ നടപടികൾ ഉണ്ടാകണം.കരിന്പ് കൃഷിക്ക് ഒരുകാലത്ത് ഏറെ പ്രശസ്തമായ പ്രദേശമായിരുന്നു തിരുവൻവണ്ടൂർ മേഖല.ഇവിടെ ഉത്പാദിപ്പിക്കുന്ന ചക്കിലാട്ടിയ ശർക്കര പ്രസിദ്ധമായിരുന്നു. എന്നാൽ ഇപ്പോൾ ഈ മേഖലയിൽ കരിന്പ് കൃഷി വ്യാപകമായി ഇല്ല. ശർക്കര ഉണ്ടാക്കുന്ന ചക്കുകളും കുറഞ്ഞു.എന്നാൽ കൃഷി സ്ഥലങ്ങൾ അധികവും ഇപ്പോഴും തരിശായി തന്നെ കിടക്കുന്നുണ്ട്. ഇവിടങ്ങളിൽ കരിന്പ് കൃഷി പ്രോത്സാഹിപ്പിക്കുവാൻ നടപടികൾ…
Read MoreCategory: Alappuzha
ജെസ്നയുടെ തിരോധാനം; പ്രത്യേക അന്വേഷണസംഘത്തെ ഇതുവരെ നിയമിച്ചില്ല
പത്തനംതിട്ട: വെച്ചൂച്ചിറ കൊല്ലമുള സ്വദേശി ജെസ്ന മരിയ ജെയിംസിനെ കാണാതായിട്ട് രണ്ടു മാസം പിന്നിടുന്പോഴും അന്വേഷണം എവിടെയുമെത്തിയില്ല. കഴിഞ്ഞ മാർച്ച് 22നാണ് ജെസ്ന വീട്ടിൽ നിന്നും അപ്രത്യക്ഷമായത്. മുക്കൂട്ടുതറ കൊല്ലമുള കുന്നത്തു വീട്ടിൽ ജെയിംസ് ജോസഫിന്റെ മകളായ ജെസ്ന (20) കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ ബികോം വിദ്യാർഥിനിയായിരുന്നു. രണ്ടുമാസമായിട്ടും നിലവിലുള്ള അന്വേഷണത്തിനെതിരെ വിവിധ തലങ്ങളിൽ ആക്ഷേപം ഉയരുന്നുണ്ട്. സംഭവദിവസം രാവിലെ വീട്ടിൽ തനിച്ചായിരുന്ന ജെസ്ന പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞാണ് ഇറങ്ങിയത്. വീട്ടുപടിക്കൽ നിന്ന് ഓട്ടോറിക്ഷയിൽ കയറിയ ജെസ്ന എരുമേലി വരെ എത്തിയത് കണ്ടവരുണ്ട്. കൈവശം മൊബൈൽഫോണോ മറ്റോ ഉണ്ടായിരുന്നില്ല. പകൽ വീട്ടിൽ തനിച്ചായതിനാൽ പിതൃസഹോദരിമാരുടെ വീടുകളിൽ ഇടയ്ക്കു പോകാറുള്ളതാണ്. ജെസ്നയുടെ മാതാവ് എട്ടുമാസം മുന്പ് പനി ബാധിച്ച് മരിച്ചു.ഇതോടെ വീട്ടിൽ പിതാവ് ജെയിംസും സഹോദരൻ ജെയ്സിനുമൊപ്പമാണ് ജെസ്ന കഴിഞ്ഞുവന്നത്. മറ്റൊരു സഹോദരി പഠനാർഥം ഹോസ്റ്റലിൽ കഴിയുകയായിരുന്നു. മുന്നറിയിപ്പുകളൊന്നും ഇല്ലാതെയുള്ള…
Read Moreവിനോദസഞ്ചാരികളെ പരിഭ്രാന്തിയിലാക്കി ആലപ്പുഴ ബീച്ചിൽ ‘ടൊർണാഡോ’; 20 മിനിട്ടോളം സമയം തീരത്തെ ചുഴലിക്കാറ്റ് പരിഭ്രാന്തിയിലാഴ്ത്തി
ആലപ്പുഴ: അവധി ദിവസം ആഘോഷിക്കാനെത്തിയ വിനോദസഞ്ചാരികളെ പരിഭ്രാന്തിയിലാഴ്ത്തി ആലപ്പുഴ ബീച്ചിൽ ടൊർണാഡോയുടെ താണ്ഡവം. ആകാശത്തുനിന്നും തൂണിന്റെ ആകൃതിയിൽ ഭൂമിയിലേക്കെത്തിയ ചുഴലിക്കാറ്റ് നിമിഷ നേരം കൊണ്ട് കടലിൽ നിന്നും കരയിലേക്ക് ആഞ്ഞടിച്ചപ്പോൾ ബീച്ചിലെത്തിയിരുന്ന വിനോദസഞ്ചാരികൾ പരിഭ്രാന്തരായി ചിതറിയോടി. ഇന്നലെ വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. ആകാശത്ത് മഴ മേഘങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ ബീച്ചിലെത്തിയിരുന്ന സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും മടങ്ങാനൊരുങ്ങവേയാണ് അമേരിക്കയിൽ വീശുന്ന ടൊർണാഡോ ചുഴലിക്കാറ്റിന്റെ മാതൃകയിൽ ആകാശത്തുനിന്നും തൂണിന്റെ ആകൃതിയിൽ ചുഴലിക്കാറ്റ് രൂപം കൊണ്ടത്. അസ്വഭാവികമായ ഈ പ്രതിഭാസം ആദ്യം വിനോദസഞ്ചാരികളെ ഒന്ന് അത്ഭുതപ്പെടുത്തിയെങ്കിലും കടപ്പുറത്തെ ചൊരിമണലിനെ ഉയർത്തി കാറ്റ് കിഴക്കോട്ട് ആഞ്ഞടിച്ചതോടെ തീരത്തോട് ചേർന്നുണ്ടായിരുന്ന വിനോദസഞ്ചാരികൾ ചിതറിയോടി. അതിവേഗതയിൽ ആഞ്ഞടിച്ച കാറ്റിൽപ്പെട്ട പലരും നിലത്തുവീണു. കണ്ണിലും ചെവിയിലുമെല്ലാം മണൽത്തരികൾ കയറിയതോടെ പലർക്കും ശ്വാസതടസവുമുണ്ടായി. ബീച്ചിലെ ഭക്ഷണശാലകളെ സാധനങ്ങളിൽ മണൽ പറന്നുവീണതോടെ ഭക്ഷ്യസാധനങ്ങൾ ഉപയോഗശൂന്യവുമായി. ഏകദേശം 20 മിനിട്ടോളം…
Read Moreതൊഴിലാളികളുടെ സേവന – വേതന വ്യവസ്ഥയെ ചൊല്ലി തർക്കം; ഹൗസ് ബോട്ട് ഉടമകൾ സമരം തുടങ്ങി
ആലപ്പുഴ: തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ച് കരാർ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഹൗസ് ബോട്ട് ഉടമ സംഘടനകളുടെ നേതൃത്വത്തിൽ പണിമുടക്ക് തുടങ്ങി. ഹൗസ് ബോട്ട് ഓണേഴ് ഫെഡറേഷൻ ഒഴികെയുള്ള മേഖലയിലെ അഞ്ച് സംഘടനകളുടെ കൂട്ടായ്മയായ കേരള ഹൗസ് ബോട്ട് ഓണേഴ്സ് കോ- ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിലാണ് ഇന്ന് രാവിലെ മുതൽ ഹൗസ് ബോട്ടുകളുടെ സർവീസ് നിർത്തിവച്ചത്. പണിമുടക്കുന്ന അഞ്ച് സംഘടനകളിലെ 483 ഉടമകളുടെ 900ത്തിൽ അധികം വരുന്ന ബോട്ടുകളാണ് അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവച്ചിരിക്കുന്നത്. ഹൗസ് ബോട്ടുടമകളും ജീവനക്കാരും തമ്മിലുണ്ടായ വേതന കരാർ സംബന്ധിച്ച തർക്കം പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഉടമകൾ പണിമുടക്കിലേക്ക് നീങ്ങിയത്. തൊഴിലാളികളുടെ പുതിയ സേവന വേതന കരാർ തയാറാക്കാതെ ഹൗസ് ബോട്ടുകൾ സർവീസ് നടത്തേണ്ടെന്നാണ് കോ ഓർഡിനേഷൻ കമ്മറ്റിയുടെ നിലപാട്. സമര ഭാഗമായി രാവിലെ 10ന് നഗരചത്വരത്തിൽ വിശദീകരണ യോഗവും ഇവർ സംഘടിപ്പിച്ചിട്ടുണ്ട്.
Read Moreവിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ എൻഎസ്എസിന്റെ സംഭാവനകൾ നിസ്തുലം: മന്ത്രി ജി.സുധാകരൻ
ചേർത്തല: കേരളത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ എൻഎസ്എസിന്റെ സംഭാവനകൾ നിസ്തുലമാണെന്ന് മന്ത്രി ജി.സുധാകരൻ. വെള്ളിയാകുളം എൻഎസ്എസ് കരയോഗത്തിന്റെ, ശതാബ്ദി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പിന്നോക്ക സമുദായങ്ങളുടെ അടക്കം എല്ലാവരുടെയും അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടിയാണ് എൻഎസ്എസ് എന്നും നിലകൊണ്ടത്. അതുകൊണ്ടാണ് എൻഎസ്എസിന് പൊതുസമൂഹത്തിന്റെ ആദരവ് നേടാനായതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കരയോഗം പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരൻ അധ്യക്ഷനായി. എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം കെ.പങ്കജാക്ഷപ്പണിക്കർ കൂടുംബ സംഗമം ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൽ വൈസ് പ്രസിഡന്റ് എസ്.മുരളികൃഷ്ണൻ കുടുംബസംഗമ സന്ദേശം നൽകി. യൂണിയൻ സെക്രട്ടറി ബി.ഗോപാലകൃഷ്ണൻ നായർ മുതിർന്ന അംഗങ്ങളെ ആദരിച്ചു. സമുദായാചാര്യന്റെ ഛായാചിത്രം യൂണിയൻ ഇൻസ്പക്ടർ കെ. ജയകൃഷ്ണൻ അനാച്ഛാദനം ചെയ്തു. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എസ് ജ്യോതിസ്, പഞ്ചായത്ത് അംഗം മറിയാമ്മ ആന്റണി…
Read Moreശോഭന ജോർജിനെതിരേ അപകീർത്തി പരാമർശം: എം.എം. ഹസനെതിരേ കേസെടുത്തു
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ മുൻ എംഎൽഎ ശോഭന ജോർജിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയതിന് കെപിസിസി പ്രസിഡന്റ് എം.എം. ഹസനെതിരേ വനിത കമ്മീഷൻ കേസെടുത്തു. ശോഭന ജോർജ് നൽകിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശോഭന ജോർജിനെ മുന്പ് ചെങ്ങന്നൂരിൽ സ്ഥാനാർഥിയാക്കിയതുമായി ബന്ധപ്പെട്ട് ഹസൻ അപകീർത്തികരമായ പരാമർശം നടത്തിയത്. അതേസമയം, ശോഭന ജോർജിന്റെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് ഹസൻ പ്രതികരിച്ചു.
Read Moreമഴപെയ്താൽ പന്തളം കുളമാകുന്നു; ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും വില്ലനായി ഇടറോഡുകളിലെ വെള്ളക്കെട്ട്
പന്തളം: ശക്തമായ മഴയിൽ പന്തളത്തെ ഇടറോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു. ശക്തമായ മഴയിലുണ്ടാകുന്ന വെള്ളക്കെട്ട് കാരണം ഇടറോഡുകളെല്ലാം തടാകങ്ങൾക്കും നീർച്ചാലുകൾക്കും സമമാകുന്നത് ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. പെയ്തിറങ്ങുന്ന മഴവെള്ളം ഒലിച്ചുപോകാൻ ഓടകളില്ലാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. മിക്ക റോഡുകളുടെയും ഇരുവശങ്ങളും ഐറിഷ് കോണ്ക്രീറ്റ് ചെയ്തിരിക്കുന്നതിനാൽ ദിവസങ്ങളോളമാണ് മഴവെള്ളം റോഡിൽ കെട്ടിക്കിടക്കുന്നത്. ഇതു മൂലം ഇതു വഴിയുള്ള കാൽനടയാത്രയും ബുദ്ധിമുട്ടിലായി. പന്തളം – മാവേലിക്കര റോഡിൽ പന്തളം ചന്തയ്ക്കു സമീപം റോഡിലെ വെള്ളക്കെട്ട് കച്ചവടക്കാർക്കും സമീപവാസികൾക്കും ഏറെ ദുരിതം വിതയ്ക്കുന്നത് പുഴുക്കളുടെ രൂപത്തിലാണ്. ഇവിടെയുള്ള ഓടകളിൽ വെള്ളം നിറഞ്ഞു കവിഞ്ഞ് അതിൽ നിന്നും വലിയ പുഴുക്കളാണ് സമീപത്തെ കടകളിലേക്കും വീടുകളിലേക്കും കയറുന്നത്. റോഡിന്റെ വശങ്ങളിലുള്ള പല ഹോട്ടലുകളിലെയും അവശിഷ്ടങ്ങളും ശൗചാലയ മാലിന്യങ്ങളും ഓടകളിലേക്ക് ഒഴുക്കിവിടുന്നതു കാരണമാണ് പുഴുക്കൾ പെരുകുന്നതെന്നാണ് ജനങ്ങൾ പറയുന്നത്. ഇക്കാര്യം പിഡബ്ല്യുഡി, നഗരസഭാ അധികൃതരെ നിരവധി തവണ അറിയിച്ചെങ്കിലും ഇവരും…
Read Moreആ യുവതി കണ്ടില്ലായിരുന്നെങ്കില്..! പാദസ്വരം അപഹരിച്ച രണ്ടു സ്ത്രീകള് അറസ്റ്റില്; പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോള് നാടകീയ സംഭവങ്ങള്
അടൂർ: മൂന്ന്മാസം പ്രായമായ കൈക്കുഞ്ഞിന്റെ കാലിൽ നിന്നും ബസ് യാത്രയ്ക്കിടെ പാദസ്വരം അപഹരിച്ച തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ കൈയോടെ പിടികൂടി അടൂർ പോലീസിനു കൈമാറി. തൂത്തുക്കുടി സ്വദേശിനികളായ പേച്ചി (35), ശാന്തി (28) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചകഴിഞ്ഞു 2.30ഓടെയാണ് സംഭവം. കായംകുളത്തുനിന്നും അടൂരിലേക്ക് വന്ന ബസിൽ നിന്നും അടൂർ ഹോളിക്രോസ് ആശുപത്രിയിൽ പോയ സ്ത്രീയും കുഞ്ഞും അവരുടെ ബന്ധുവായ മറ്റൊരു യുവതിയും കയറി. ബസിൽ മറ്റെവിടെ നിന്നോ കയറിയ തമിഴ്നാട് സ്വദേശികളായ സ്ത്രീകൾ ബസിൽ തിരക്കുണ്ടാക്കുകയും ഇതിനിടെ കൈക്കുഞ്ഞിന്റെ കാലിൽ കിടന്ന പാദസ്വരം പൊട്ടിച്ചെടുക്കുകയും ചെയ്തു. കുഞ്ഞിന്റെ കാൽ പിന്നിലേക്ക് വലിയുന്നത് കുഞ്ഞിനൊപ്പമുണ്ടായിരുന്ന യുവതിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോഷണമാണെന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. ഇവർ ബഹളം കൂട്ടിയതോടെ പൊട്ടിച്ചെടുത്ത പാദസ്വരം താഴെയിട്ടു. ഇതിനിടെ ബസ് നിർത്തിയപ്പോൾ ഇവർ ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും യാത്രക്കാർ തടഞ്ഞുനിർത്തി അതേ ബസിൽ…
Read Moreപുളിക്കീഴിന് ഇനി ’മധുരിമ’ യുടെ നാളുകൾ! ഒരുകാലത്ത് കരിന്പുകൃഷിയുടെ ഈറ്റില്ലമായിരുന്നു പുളിക്കീഴ്
പുളിക്കീഴ്: പുളിക്കീഴിൽ വീണ്ടും കരിന്പുകൃഷിയുടെ മധുരം. ഒരുകാലത്ത് കരിന്പുകൃഷിയുടെ ഈറ്റില്ലമായിരുന്നു പുളിക്കീഴ്. 1960, 1970 കാലഘട്ടങ്ങളിൽപന്പാ ഷുഗർ മില്ലിലേക്ക് 1500 ഓളം ടണ് കരിന്പ് വരെ ഇവിടെ നിന്ന് നൽകിയിരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ച ഏക കരിന്പുത്പന്നമായിരുന്നു തിരുവിതാകൂർ ശർക്കര. ഇതിന്റെ മുഖ്യ അസംസ്കൃതവസ്തുവായിരുന്നു ഈ കരിന്പ്. കാലംമാറിയതോടെ നാടിന്റെ കരിന്പ് കാർഷിക പാരന്പര്യം നഷ്ടപ്പെട്ടു. കരിന്പ് കൃഷിയും, കർഷകരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു വന്നു. ഷുഗർ ഫാക്ടറി അടച്ചുപൂട്ടുകയും ചെയ്തു. കരിന്പ് കൃഷിയെ പുനരുജ്ജീവിപ്പിക്കാനും, പുളിക്കീഴിനെ പഴയകാല പ്രൗഢിയോടെ തിരിച്ച് കൊണ്ടുവരാനും ആവിഷ്കരിച്ച പദ്ധതിയാണ് മധുരിമ. കുറ്റൂർ, നെടുന്പ്രം, കടപ്ര എന്നീ ഗ്രാമപഞ്ചായത്തുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കടപ്ര പഞ്ചായത്തിൽ ആദ്യപടിയെന്നോണം നിർമാണ യൂണിറ്റ് ആരംഭിച്ചു കഴിഞ്ഞു. പരന്പരാഗത രീതിയിൽ തിരുവിതാകൂർ ശർക്കര ഉത്പാദിപ്പിക്കുകയെന്നതാണ് മധുരിമ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്തിന്റെയും,…
Read Moreഇനിയുമുണ്ട് കാണാനേറെ! വീൽച്ചെയറുകളും വാക്കിംഗ് സ്റ്റിക്കുകളുമായി അവരെത്തി, കായൽ സൗന്ദര്യം നുകരാൻ…
ആലപ്പുഴ: ജീവിച്ചു ഞങ്ങൾക്കു കൊതിതീർന്നില്ല, കട്ടിലുകൾക്കും ചക്രക്കസേരകൾക്കും ചുവരുകൾക്കുമപ്പുറം ഈ ലോകത്തെ മനോഹരങ്ങളായ പലതും കാണണം, അനുഭവിക്കണം. ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളിൽ മനസുമടുക്കുന്നവർ അറിയേണ്ടതാണ് ഇവരുടെ വാക്കുകൾ, ശ്രമങ്ങൾ. ജന്മനാ ഉണ്ടായ വൈകല്യങ്ങൾ, അപകടങ്ങൾ, രോഗങ്ങൾ എന്നിവ മൂലം തളർന്നവർ അവരിൽ ചിലർ ഇന്നലെ ആലപ്പുഴയിലെത്തി സാധ്യമാകില്ലെന്നു കരുതിയിരുന്ന ഒരു സ്വപനത്തിന്റെ സാക്ഷാത്കാരത്തിനായി. ജന്മനാ തളർന്ന് വീൽചെയറിൽ ജീവിക്കുന്ന ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജിലെ ബിഎ ഹിസ്റ്ററി വിദ്യാർത്ഥിനി രാഹുൽ രാധികയേയും(20), തിരുവനന്തപുരം കരിക്കകം സ്കൂളിലും ഫോർട്ട് സ്കൂളിലും അധ്യാപകരായ കാഴ്ചപരിമതർ സാജുവിനേയും(33),ശ്രീകുമാറിനേയും(32) ഒരുമിച്ച് പതിനഞ്ചോളം അടി ഉയരമുള്ള ഫെമിൻ ടു എന്ന ഭീമൻ ഹൗസ്ബോട്ടിന്റെ അപ്പർ ഡെക്കിലേക്കു ഒരു ജെസിബി കൈയിലെ പ്ലാറ്റ്ഫോം എടുത്തു വച്ചപ്പോൾ അവരുടെ സ്വപ്നങ്ങളും ഉയരത്തിലെത്തി. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷൽകെയർ ഹോളിഡേയ്സ് എന്ന സ്ഥാപനമാണ് ഈ യാത്രയ്ക്ക് അവസരമൊരുക്കിയത്.…
Read More