മോ​ദി ഭാ​ര​തത്തി​ന്‍റെ അ​തി​ഥി; കോ​ണ്‍​ഗ്ര​സി​ലെ അ​ഴി​മ​തി മൂ​ലം കിട്ടിയ ക​സേ​ര കൊ​ണ്ട് ല​ഭി​ച്ച ഭാ​ഗ്യം  മോദി  ക​റ​ങ്ങി തീ​ർ​ക്കുകയാണെന്ന് വി​എ​സ്

മാ​ന്നാ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി രാ​ജ്യ​ത്ത് എ​ത്തു​ന്ന​ത് മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് രാ​ഷ്ട്ര​ത​ല​വ​ൻ​മാ​ർ അ​തി​ഥി​യാ​യി എ​ത്തു​ന്ന​തു​പോ​ലെ​യാ​ണെ​ന്ന് വി​എ​സ് അ​ച്യൂ​താ​ന​ന്ദ​ൻ. എ​ൽ​ഡി​എ​ഫ് ചെ​ന്നി​ത്ത​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ചാ​ര​ണ യോ​ഗം ഉ​ത്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യം ഭ​രി​ക്കേ​ണ്ട ഭ​ര​ണാ​ധി​കാ​രി കൂ​ടു​ത​ൽ സ​മ​യ​വും അ​ന്യ​രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​വാ​നും വി​മാ​ന​ത്തി​ൻ ക​റ​ങ്ങു​വാ​നു​മാ​ണ് നീ​ക്കി വ​യ്ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ലെ അ​ഴി​മ​തി മൂ​ലം ല​ഭി​ച്ച ക​സേ​ര കൊ​ണ്ട് ല​ഭി​ച്ച ഭാ​ഗ്യം ക​റ​ങ്ങി തീ​ർ​ക്കു​വാ​നാ​ണ് മോ​ദി ശ്ര​മി​ക്കു​ന്ന​ത്. ഇ​നി ഇ​ത്ത​ര​ത്തി​ൽ ഒ​ര​വ​സ​രം ല​ഭി​ക്കി​ല്ലെ​ന്ന് മു​ൻ കൂ​ട്ടി ക​ണ്ട് കൊ​ണ്ടാ​ണ് ഇ​ത്ത​രം ക​റ​ക്കം ന​ട​ത്തു​ന്ന​തെ​ന്നും വി​എ​സ് കൂ​ട്ടി​ചേ​ർ​ത്തു

Read More

ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; പ്ര​ചാ​ര​ണയോ​ഗ​ങ്ങ​ളി​ലെ സൂ​പ്പ​ർ​സ്റ്റാ​റു​ക​ളാ​യി വി​എ​സും ആ​ന്‍റ​ണി​യും

ചെ​ങ്ങ​ന്നൂ​ർ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ച​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് നേ​താ​ക്ക​ളു​ടെ പ്ര​വാ​ഹം. എ​ൽ​ഡി​എ​ഫി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും എ​ല്ലാ മ​ന്ത്രി​മാ​രും പ്ര​ച​ര​ണ രം​ഗ​ത്തെ​ത്തി. സി​പി​എ​മ്മി​ന്‍റെ എ​ല്ലാ എം​പി​മാ​രും എം​എ​ൽ​എ​മാ​രും സം​സ്ഥാ​ന ജി​ല്ലാ നേ​താ​ക്ക​ളും ആ​ഴ്ച​ക​ളാ​യി ചെ​ങ്ങ​ന്നൂ​രി​ലെ പ്ര​ച​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. യു​ഡി​എ​ഫി​നാ​യി മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി,പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ്സ​ൻ, മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​എം.​സു​ധീ​ര​ൻ, കെ.​മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​രും യു​ഡി​എ​ഫ് എം​പി മാ​ർ, എം​എ​ൽ​എ മാ​ർ, കെ​പി​സി​സി, ഡി​സി​സി നേ​താ​ക്ക​ൾ എ​ന്നി​വ​രു​മാ​ണ് പ്ര​ച​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ബി​ജെ​പി​യ്ക്കാ​യി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ദേ​ശീ​യ സെ​ക്ര​ട്ട​റി ഡി.​രാ​ജ, ശോ​ഭാ സു​രേ​ന്ദ്ര​ൻ, വി.​മു​ര​ളീ​ധ​ര​ൻ എം​പി,സി.​കെ.​പ​ത്മ​നാ​ഭ​ൻ, എം.​റ്റി.​ര​മേ​ശ് തു​ട​ങ്ങി​യ​വ​ർ ചെ​ങ്ങ​ന്നൂ​രി​ൽ ക്യാ​ന്പ് ചെ​യ്താ​ണ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് ചു​ക്കാ​ൻ​പി​ടി​ക്കു​ന്ന​ത്. ത്രി​പു​ര മു​ഖ്യ​മ​ന്ത്രി ബി​പ്ല​ബ് കു​മാ​ർ അ​വ​സാ​ന​റൗ​ണ്ടി​ൽ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തും. സി​നി​മാ താ​ര​ങ്ങ​ൾ​ക്കും ചെ​ങ്ങ​ന്നൂ​രി​ലെ പ്ര​ച​ര​ണ​ത്തി​ൽ കു​റ​വി​ല്ലാ​യി​രു​ന്നു. താ​ര​ങ്ങ​ളി​ൽ താ​ര​മാ​യ​ത് സു​രേ​ഷ്ഗോ​പി​യാ​യി​രു​ന്നു…

Read More

പത്തനംതിട്ട ന​ഗ​ര​ത്തി​ലെ ഭക്ഷണശാലകളിൽ ശു​ചി​ത്വ പ​രി​ശോ​ധ​ന ഇ​ല്ല ; അ​ധി​കൃ​ത​ർ കാ​ട്ടു​ന്ന  നി​സം​ഗ​ത​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ൾ, ത​ട്ടു​ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ശു​ചി​ത്വ പ​രി​ശോ​ധ​ന​യി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ജാ​ഗ്ര​ത കാ​ട്ടു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. വൃ​ത്തി​യി​ല്ലാ​ത്ത അ​ന്ത​രീ​ക്ഷ​ത്തി​ൽ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​തു കൂ​ടാ​തെ പാ​ത്ര​ങ്ങ​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​തും മ​ലി​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ്. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ്യാ​പ​ക​മാ​കു​ന്പോ​ഴും അ​ധി​കൃ​ത​ർ കാ​ട്ടു​ന്ന ഇ​ത്ത​രം നി​സം​ഗ​ത​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ൾ വി​ള​ന്പു​ന്ന ഹോ​ട്ട​ലു​ക​ളും ന​ഗ​ര​ത്തി​ലു​ണ്ട്. ന​ഗ​ര​ത്തി​ലെ ഒ​ട്ടു​മി​ക്ക ഭ​ക്ഷ​ണ​ശാ​ല​ക​ളു​ടേ​യും പാ​ച​ക​പ്പു​ര അ​സൗ​ക​ര്യ​ങ്ങ​ളു​ടെ മ​ധ്യ​ത്തി​ലാ​ണ്. പൊ​തു നി​ര​ത്തു​ക​ളി​ൽ നി​ന്നു​യ​രു​ന്ന പൊ​ടി​യും പു​ക​യു​മേ​റ്റാ​ണ് ഭ​ക്ഷ​ണം ഏ​റെ​പ്പേ​രും ത​യ്യാ​റാ​ക്കു​ന്ന​ത്. പൊ​റോ​ട്ട, ച​പ്പാ​ത്തി, ദോ​ശ തു​ട​ങ്ങി​യ ഭ​ക്ഷ​ണ​ങ്ങ​ളാ​ണ് ചി​ല ഹോ​ട്ട​ലു​ക​ളു​ടെ​യും ത​ട്ടു​ക​ട​ക​ളു​ടെ​യും മു​ന്പി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന പാ​ച​ക​പു​ര​ക​ളി​ൽ ത​യ്യാ​റാ​ക്കു​ന്ന​ത്. പൊ​റോ​ട്ട​യ്ക്കാ​യി മാ​വ് കു​ഴ​ച്ചു വ​ച്ചാ​ൽ മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​ണ് പാ​ക​പെ​ടു​ത്തി​യെ​ടു​ക്കു​ന്ന​ത്. അ​പ്പോ​ഴേ​ക്കും മാ​വി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ വീ​ണി​രി​ക്കും. ജോ​ലി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ക​ട്ടെ ഹെ​ൽ​ത്ത് കാ​ർ​ഡ് ഇ​ല്ല. ഏ​റെ​പ്പേ​രും ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രാ​ണ്. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ല​തും ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ മു​ഖേ​ന എ​ത്തു​ന്നു​വെ​ന്ന ആ​ക്ഷേ​പം നി​ല​നി​ൽ​ക്ക​വേ​യാ​ണ് തൊ​ഴി​ലാ​ളി​ക​ളെ സം​ബ​ന്ധി​ച്ച്…

Read More

വീ​ണ്ടും ക​സ്റ്റ​ഡി​മ​ർ​ദ​നം; അ​രൂ​ർ സ്റ്റേ​ഷ​നി​ൽ യു​വാ​വി​നു എസ്ഐയുടെ ക്രൂരമർദനം; ന​ട്ടെ​ല്ലി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റതിനെ തുടർന്ന് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേടി

ആലപ്പുഴ: അ​യ​ൽ​വാ​സി​ക​ളു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച യു​വാ​വി​നെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ പ​രാ​തി​പ്പെ​ട്ടു. ആലപ്പുഴ അ​രൂ​ർ പ​ഞ്ചാ​യ​ത്ത് 22-ാം വാ​ർ​ഡി​ൽ തേ​വാ​ത്ത​റ ശീ​ധ​ര​ന്‍റെ മ​ക​ൻ സു​ധീ​ഷി (37) നാ​ണു മ​ർ​ദ​ന​മേ​റ്റ​ത്. ന​ട്ടെ​ല്ലി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ 20ന് ​അ​യ​ൽ​ക്കാ​രു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ​രാ​തി​യി​ൽ സു​ധീ​ഷി​നെ എ​സ്ഐ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗൗ​ര​വ​മ​ല്ലാ​ത്ത കേ​സ് അ​ല്ലാ​ത്ത​തി​നാ​ൽ സു​ധീ​ഷ് ത​നി​ച്ചാ​ണ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ എ​സ്ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മാ​റി മാ​റി ഇ​യാ​ളെ മ​ർ​ദി​ക്കു​ക​യി​രു​ന്നു എ​ന്നാ​ണ് സു​ധീ​ഷി​ന്‍റെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. കു​റേ​നേ​രം ക​ഴി​ഞ്ഞി​ട്ടും സു​ധീ​ഷി​നെ കാ​ണാ​ത്ത​തി​നാ​ൽ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും തി​ര​ക്കി​ചെ​ല്ലു​ന്പോ​ൾ മ​ർ​ദ​ന​മേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു. എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം സു​ധീ​ഷി​നെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ർ​ദ​ന​മേ​റ്റ സു​ധീ​ഷ് പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ്.

Read More

ജെ​സ്ന​യു​ടെ തി​രോ​ധാ​നം; ഉ​ന്ന​ത​ത​ല സം​ഘം അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കും​വ​രെ സ​മ​രം തു​ട​രാ​ൻ കോ​ൺ​ഗ്ര​സ് 

പ​ത്ത​നം​തി​ട്ട: കൊ​ല്ല​മു​ള സ്വ​ദേ​ശി​നി ജെ​സ്ന മ​രി​യ ജെ​യിം​സി​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം എ​ന്ന വാ​ഗ്ദാ​നം ന​ട​പ്പി​ലാ​യി​ല്ല​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക​സം​ഘം അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്നും പ​ത്ത​നം​തി​ട്ട​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് ര​മേ​ശ് പ​റ​ഞ്ഞു.തി​രോ​ധാ​ന​ത്തി​ന് 60 ദി​വ​സം പൂ​ർ​ത്തി​യാ​കു​ക​യാ​ണ്. പി​ങ്ക് പോ​ലീ​സ​ല്ല ബ്ലാ​ങ്ക് പോ​ലീ​സാ​ണ് കേ​ര​ള​ത്തി​ലി​പ്പോ​ൾ. സ്ഥ​ലം എം​എ​ൽ​എ പ​റ​ഞ്ഞ​ത് എ​ഡി​ജി​പി സ​ന്ധ്യ കേ​സ് അ​ന്വേ​ഷി​ക്കു​മെ​ന്നാ​ണ്. അ​വ​ർ മാ​റി. നി​ല​വി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത് സി​ഐ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ഇ​നി​യെ​ങ്കി​ലും ശ​ക്ത​മാ​യ ഒ​രു സം​വി​ധാ​ന ജെ​സ്ന കേ​സ​ന്വേ​ഷ​ണ​ത്തി​നു​ണ്ടാ​ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മ​സ​ഭാ മാ​ർ​ച്ച് ന​ട​ത്തും: ഡി​സി​സി പ​ത്ത​നം​തി​ട്ട: ജെ​സ്ന​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ഉ​ന്ന​ത​ത​ല സം​ഘ​ത്തി​ന്‍റെ ചു​മ​ത​ല​യി​ൽ അ​ന്വേ​ഷി​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ നി​യ​മ​സ​ഭാ മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്…

Read More

 ഉ​പ​യോ​ഗ ര​ഹി​ത​മാ​യ ബോ​ട്ടു​ജെ​ട്ടി​ക​ൾ സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ താ​വ​ള​ങ്ങ​ളാ​യിമാറുന്നു;  പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ

എ​ട​ത്വ: ബോ​ട്ടു​ക​ളെ പ്ര​തീ​ക്ഷി​ച്ചു കാ​ത്തി​രു​ന്ന ബോ​ട്ടു​ജെ​ട്ടി​ക​ൾ ഇ​ന്ന് നോ​ക്കു കു​ത്തി​ക​ളാ​യി മാ​റി. ക​ര​ഗ​താ​ഗ​തം സു​ല​ഭ​മാ​യ​തോ​ടെ സ​മ​യ​ദൈ​ർ​ഘ്യ​വും വേ​ണ്ടി വ​രു​ന്ന ജ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര​ക​ൾ ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് ബോ​ട്ടു​ജെ​ട്ടി​ക​ൾ നോ​ക്കു കു​ത്തി​ക​ളാ​യി മാ​റി​യ​ത്. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച നൂ​റു ക​ണ​ക്കി​ന് ബോ​ട്ടു ജെ​ട്ടി​ക​ളാ​ണ് ബോ​ട്ടു യാ​ത്ര നി​ല​ച്ച​തോ​ടെ നോ​ക്കു​കു​ത്തി​ക​ളാ​യി​രി​ക്കു​ന്ന​ത്. ] ഇ​പ്പോ​ൾ പ​ല ബോ​ട്ടു​ജെ​ട്ടി​ക​ളും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ട കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി​യി​ട്ടു​മു​ണ്ട്. മു​ന്പ് ഈ ​ബോ​ട്ടു​ജെ​ട്ടി​ക​ളു​ടെ സ​മീ​പ​ത്താ​യി ചാ​യ​ക്ക​ട​ക​ൾ, മു​റു​ക്കാ​ൻ ക​ട​ക​ൾ, കൊ​പ്രാ​ക​ള​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ യാ​ത്രാ​ബോ​ട്ടു​ക​ൾ​ക്ക് പു​റ​മെ സ്വ​കാ​ര്യ​ബോ​ട്ടു​ക​ൾ, കേ​വു​വ​ള്ള​ങ്ങ​ൾ, ചെ​റു​കി​ട യാ​ത്രാ​വ​ള്ള​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യൊ​ക്കെ ഇ​വി​ടെ അ​ടു​ക്കു​മാ​യി​രു​ന്നു. ബോ​ട്ട​ടു​ത്താ​ൽ സൗ​ക​ര്യ​മാ​യി ക​യ​റാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ജെ​ട്ടി​ക​ളു​ടെ​യൊ​ക്കെ നി​ർ​മാ​ണം. വെ​യി​ലും മ​ഴ​യും ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ മേ​ൽ​കൂ​ര​യോ​ടു കൂ​ടി​യ​വ വ​രെ അ​ന്ന് നി​ർ​മി​ച്ചി​രു​ന്നു. ജെ​ട്ടി​ക്ക് പു​റ​മെ ബോ​ട്ട് അ​ടു​പ്പി​ക്കു​ന്ന​തി​നും കെ​ട്ടു​ന്ന​തി​നും തെ​ങ്ങി​ൻ​കു​റ്റി​യും ജെ​ട്ടി​യോ​ട് ചേ​ർ​ന്ന് നി​ർ​മി​ക്കു​മാ​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് ത​ക​ഴി വീ​യ​പു​രം വ​ഴി മാ​ന്നാ​ർ,…

Read More

 ഞങ്ങളുടെ വോട്ട് സമുദായ സ്നേഹിക്ക്;  ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എസ്എൻഡിപിയുടെ  നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി

ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സമുദായ സ്നേഹിയായ സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്തു. ആലപ്പുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് എസ്എൻഡിപിയുടെ നിലപാട് വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. സമുദായ സ്നേഹികളായ സ്ഥാനാർഥികൾ ആരാണെന്ന് എസ്എൻഡിപി യോഗത്തിലുള്ളവർക്ക് നന്നായി അറിയാം. ഇതിനുള്ള വ്യക്തമായ നിർദ്ദേശം എസ്എൻഡിപി അംഗങ്ങൾക്ക് നൽകി കഴിഞ്ഞു. നാൽപ്പതിനായിരത്തിലേറെ വോട്ടുകളുള്ള പിന്നോക്ക വിഭാഗമാകും ചെങ്ങന്നൂരിൽ ആര് ജയിക്കണമെന്ന് തീരുമാനിക്കുക എന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു. മനസാക്ഷി വോട്ടിനാണോ ആഹ്വാനം എന്ന് ആവർത്തിച്ചുള്ള ചോദ്യത്തിന്, സമുദായ സ്നേഹികൾക്കാണ് വോട്ടെന്ന മറുപടിയാണ് വെള്ളാപ്പള്ളി നൽകിയത്. ആരുടെയും പേരെടുത്ത് പിന്തുണ പ്രഖ്യാപിക്കാനും അദ്ദേഹം തയാറായില്ല. ചെങ്ങന്നൂരിൽ സജി ചെറിയാന് മുൻതൂക്കമുണ്ടെന്ന മുൻ പ്രസ്താവനയും അദ്ദേഹം തള്ളി. ഇപ്പോൾ മൂന്ന് സ്ഥാനാർഥികളും ഒപ്പത്തിനൊപ്പമാണ് പ്രചാരണം നടത്തുന്നതെന്നും ജനം ആരെയാണ് വിജയിപ്പിക്കേണ്ടതെന്ന് തീരുമാനിച്ചു കഴിഞ്ഞുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. സജി…

Read More

മാസം തികയാതെ അപൂർവരോഗവുമായി ജനിച്ച കുഞ്ഞിന് ആലപ്പുഴ മെഡിക്കൽ കോളജിൽ സൗജന്യ ചികിത്സ

അ​​​ന്പ​​​ല​​​പ്പു​​​ഴ: അ​​പൂ​​ർ​​വ രോ​​ഗ​​വു​​മാ​​യി മാ​​​സം തി​​​ക​​​യാ​​​തെ പി​​​റ​​​ന്ന കു​​​ഞ്ഞി​​​നെ സൗ​​​ജ​​​ന്യ​​​മാ​​​യി ചി​​​കി​​​ത്സി​​​ച്ച് ആ​​​ല​​​പ്പു​​​ഴ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​ർ മാ​​തൃ​​ക​​യാ​​യി. അ​​​ടൂ​​​ർ പു​​​ത്ത​​​ൻ​​​പു​​​ര​​​യി​​​ൽ സ​​​ത്യ​​​ന്‍റെ​​​യും ദി​​​വ്യ​​​യു​​​ടെ​​​യും കു​​​ഞ്ഞാ​​​ണ് വ​​​ള​​​ർ​​​ച്ച പൂ​​ർ​​ണ​​മാ​​കാ​​തെ റെ​​​സ്പി​​​റേ​​റ്റ​​റി ഡി​​​സ്ട്ര​​​സ് സി​​​ൻ​​​ഡ്രം എ​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ൽ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രു​​​ന്ന​​​ത്. കു​​ഞ്ഞി​​ന് എ​​​ട്ടാ​​​ഴ്ച പ്രാ​​​യ​​​മാ​​​യ​​​പ്പോ​​​ൾ റെ​​​റ്റി​​​നോ​​​പ്പ​​​തി ഓ​​​ഫ് പ്രി​​​മെ​​​ച്യു​​​രി​​​റ്റി​​​യെ​​​ന്ന കാ​​​ഴ്ച ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന രോ​​​ഗാ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​യി. ഗ​​ർ​​ഭാ​​വ​​സ്ഥ​​യി​​ൽ 24 ​ആ​​​ഴ്ച​​​യും അ​​​ഞ്ചു​​​ദി​​​വ​​​സ​​വും ക​​ഴി​​ഞ്ഞ മാ​​​ർ​​​ച്ച് 16നാ​​ണ് ദി​​​വ്യ ആ​​​ണ്‍കു​​​ഞ്ഞി​​​ന് ജ​​ന്മം ന​​​ല്കി​. അ​​​വ​​​യ​​​വ ​വ​​​ള​​​ർ​​​ച്ച പൂ​​ർ​​ണ​​മാ​​കാ​​ത്ത​​തി​​നാ​​ൽ ശി​​​ശു​​​വി​​​ന് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​​ത്യേ​​​ക പ​​​രി​​​ച​​​ര​​​ണം ന​​​ല്കി​​യി​​രു​​ന്നു. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് കു​​ഞ്ഞി​​ന് കാ​​​ഴ്ച​​​വൈ​​​ക​​​ല്യ​​മു​​ള്ള​​താ​​യി ഓ​​​ഫ്താ​​​ൽ​​​മോ​​​ള​​​ജി​​​സ്റ്റ് ഡോ. ​​​ധ​​​ന്യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​പ്പെ​​​ട്ട​​​ത്. ന്യൂ​​​ബോ​​​ണ്‍ യൂ​​​ണി​​​റ്റ് മേ​​​ധാ​​​വി ഡോ. ​​​ഒ. ജോ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഡോ. ​​​ചി​​​ഞ്ചി​​​ലു, ഡോ. ​​​ജി​​​തി​​​ൻ, ഡോ. ​​​വി​​​ന്ദു​​ജ, ഡോ. ​​​ജീ​​​വ, ഡോ. ​​​ല​​​ല്ലു, ഡോ. ​​​മേ​​​ഘ, ഡോ. ​​​ല​​​ക്ഷ്മി, ഡോ. ​​​ജെ​​​സ്വി​​​ൻ,…

Read More

ചെ​ങ്ങ​ന്നൂ​രി​ൽ മാ​ണി യുഡിഎ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ലും  ചെങ്ങന്നൂരിൽ എൽഡിഎഫ് ജയിക്കും;  വൈക്കം വിശ്വൻ

എം.ജെ ശ്രീജിത്ത് തി​രു​വ​ന​ന്ത​പു​രം: കെ.​എം മാ​ണി യു.​ഡി.​എ​ഫി​ലേ​യ്ക്ക് മ​ട​ങ്ങി​പ്പോ​കു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് എ​ൽ.​ഡി.​എ​ഫ് ക​ണ്‍​വീ​ന​ർ വൈ​ക്കം വി​ശ്വ​ൻ. അ​ഥ​വാ മാ​ണി പോ​യാ​ൽ എ​ൽ.​ഡി.​എ​ഫി​ന്‍റെ തു​ട​ർ സ​മീ​പ​ന​വും അ​തി​നു ശേ​ഷം വ്യ​ക്ത​മാ​ക്കും. യു.​ഡി.​എ​ഫി​ൽ നി​ൽ​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ​ല്ലോ അ​ദ്ദേ​ഹ​വും കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​യു.​ഡി.​എ​ഫ് വി​ട്ടു പു​റ​ത്തു വ​ന്ന​ത്. ആ ​സാ​ഹ​ച​ര്യം മാ​റി​യെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും വൈ​ക്കം വി​ശ്വ​ൻ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ചെ​ങ്ങ​ന്നൂ​രി​ൽ മാ​ണി യു.​ഡി.​എ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ലും അ​ത് എ​ൽ.​ഡി.​എ​ഫി​ന് ക്ഷീ​ണം ചെ​യ്യി​ല്ല. അ​വി​ടെ എ​ൽ.​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​ൻ വി​ജ​യി​ക്കാ​നു​ള്ള എ​ല്ലാ സാ​ഹ​ച​ര്യ​വും നി​ല​വി​ലു​ണ്ട്. അ​തു കൊ​ണ്ട് ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​യു​ടെ നി​ല​പാ​ടാ​യി​രി​ക്കി​ല്ല തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കു​ക. ആ​ർ.​എ​സ്.​എ​സ് ഒ​ഴി​ച്ച് ആ​രു​ടേ​യും വോ​ട്ട് എ​ൽ.​ഡി.​എ​ഫ് സ്വീ​ക​രി​ക്കും. ആ ​നി​ല​പാ​ടി​ൽ മാ​ത്രം മാ​റ്റ​മി​ല്ല. കേ​ര​ള കോ​ണ്‍​ഗ്ര​സ് പ​ര​സ്യ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ല്ലെ​ങ്കി​ലും അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ക​രി​ൽ പ​ല​രും ഇ​പ്പോ​ഴും ഞ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. ഏ​തെ​ങ്കി​ലും നി​ല​പാ​ട് മാ​റ്റം…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വിവാഹ വാഗ്ദാനം നൽകി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി

തു​റ​വൂ​ർ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ. അ​രൂ​ർ സ്വദേശി വി​ഷ്ണു​വി(26)​നെ​യാ​ണ് അ​രൂർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് പ​റ​യു​ന്ന​ത്. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി ഒ​ന്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ മു​ത​ൽ യു​വാ​വു​മാ​യി പ്ര​ണ​യ​ബ​ന്ധ​ത്തി​ലാ​യി​രു​ന്നു. അ​മ്മ കാ​ൻ​സ​ർ ബാ​ധി​ച്ചു മ​രി​ച്ചു. താ​മ​സി​യാ​തെ അ​ച്ഛ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്തു. ചേ​ച്ചി​യു​ടെ വി​വാ​ഹ ശേ​ഷം പെ​ണ്‍​കു​ട്ടി വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. അ​ന്നു​മു​ത​ൽ വീ​ട്ടി​ൽ നി​ത്യ സ​ന്ദ​ർ​ശ​ക​നാ​യ വി​ഷ്ണു പ​ല പ്രാ​വ​ശ്യം വീ​ട്ടി​ൽ വ​ച്ച് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ​യി​ടെ വാ​ഗ​മ​ണ്ണി​ൽ കൂ​ടെ കൊ​ണ്ടു​പോ​യ​താ​യും പ​റ​യു​ന്നു. വി​വാ​ഹ വാ​ഗ്ദാ​നം ന​ട​ത്തി​യാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്ന് പെ​ണ്‍​കു​ട്ടി മൊ​ഴി ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം ക​ല്യാ​ണം നി​ശ്ച​യി​ച്ചി​രു​ന്ന മ​റ്റൊ​രു യു​വ​തി​യെ വി​ഷ്ണു വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു കൊ​ണ്ടു​വ​ന്ന വി​വ​രം പെ​ണ്‍​കു​ട്ടി അ​റി​ഞ്ഞു. പ്ര​കോ​പി​ത​യാ​യ പെ​ണ്‍​കു​ട്ടി മ​ണ്ണെ​ണ്ണ​യു​മാ​യി ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ യു​വാ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് നാ​ട്ടു​കാ​ർ സം​ഭ​വം അ​റി​യു​ന്ന​ത്. ആ​ത്മ​ഹ​ത്യ ശ്ര​മ​ത്തി​ൽ…

Read More