ഹരിപ്പാട്: ഉത്സവം കണ്ട് മടങ്ങിയ യുവാവിനെ കുത്തി പരിക്കേൽപിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. മുതുകുളം മാധവത്തിൽ ഓമനക്കുട്ടൻപിളളയുടെ മകൻ അനന്തുവി(22)നെയാണ് കുത്തിയും അടിച്ചും പരിക്കേൽപിച്ച സംഭവമുമായി ബന്ധപ്പെട്ടാണ് കാർത്തികപ്പളളി സ്വദേശികളായ ഋഷിജിത്ത്(22), രഞ്ജു(30) എന്നിവരെ കനകക്കുന്ന് എസ്ഐ ജി.സുരേഷ്കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് രണ്ടു പ്രതികൾ ഒളിവിലാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രി 7.30 ഓടെ മുതുകുളം വടക്ക് കൊല്ലകൽ ദേവീക്ഷേത്രത്തിന് കിഴക്കുവശം വച്ചായിരുന്നു സംഭവം. ക്ഷേത്രത്തിലെ കെട്ടുകാഴ്ച കണ്ട് അനന്തു മടങ്ങവേയായിരുന്നു ആക്രമണം. ബഹളം കേട്ട് നാട്ടുകാരെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. മുതുകിൽ ആഴത്തിൽ മുറിവും അടിയേറ്റ് തലക്ക് പരിക്കുമേറ്റ അനന്തുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് കുതിരകെട്ട് സ്ഥലത്ത് കുതികെട്ടിനെത്തിയവരും നാട്ടുകാരിൽ ചിലരുമായി ചെറിയ സംഘർഷമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ആളുമാറി അനന്തുവിനെ ആക്രമിച്ചതാകാമെന്ന് കരുതുന്നതായി പോലീസ്…
Read MoreCategory: Alappuzha
ആഞ്ഞിലിമൂട്ടുകാർക്ക് ഓണസമ്മാനമായി പാലം; ജൂണിൽ നിർമാണം പൂർത്തിയാക്കി ഓണത്തോടെ പാലം തുറന്നുകൊടുക്കു മെന്ന് അധികൃതർ
കോഴഞ്ചേരി: പമ്പാനദിക്ക് കുറുകെ ആറന്മുള പഞ്ചായത്തിലെ ആഞ്ഞിലിമൂട്ടില്‍ കടവില്‍ നിന്നും തോട്ടപ്പുഴശേരി പഞ്ചയത്തിലെ കിഴവറ കടവിലേക്ക് പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന ആഞ്ഞിലിമൂട്ടില്‍ പാലത്തിന്റെ നിര്‍മാണം 85 ശതമാനം പൂര്‍ത്തീകരിച്ചു. ഓണ സമ്മാനമായി പാലം, നാടിന് സമര്‍പ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള നിർമാണ ജോലികളാണ് നടക്കുന്നത്. റിക്കാര്‍ഡു സമയത്തിനുള്ളിലാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്. 2017 തുടക്കത്തിലാണ് നിര്‍മാണം ആരംഭിച്ചത്. 11 കോടി രൂപയാണ് മതിപ്പ് ചെലവ്.156 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. ഇതില്‍ 7.5 മീറ്റര്‍ മതിയാകും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍. രണ്ട് സ്പാനുകളും അപ്രോച്ചു റോഡും മാത്രമാണ് പൂര്‍ത്തീകരിക്കാനുള്ളത്. അപ്രോച്ച് റോഡ് നിര്‍മാണത്തിന് ആവശ്യമായ തുക ബജറ്റില്‍ വക കൊള്ളിച്ചിട്ടുണ്ട്. ധന കാര്യവകുപ്പില്‍ നിന്നും തുക ലഭിക്കുന്ന മുറയ്ക്ക് നിർമാണവും ആരംഭിക്കും. ഉയര്‍ന്ന സാങ്കേതിക നിലവാരത്തിലാണ് റോഡ് നിർമിക്കുന്നത്. പാലത്തിന്റെ മുഴുവന്‍ നിർമാണ ജോലികളും ജൂണ്‍ മാസത്തില്‍…
Read Moreഗട്ടറിൽ വീണ ഓട്ടോ നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞു; അഞ്ചു സ്ത്രീകളും ഡ്രൈവറും രക്ഷപ്പെട്ടത് നാട്ടുകാരുടെ സമയോചിത ഇടപെടലിൽ
എടത്വ: ഗട്ടറിൽ വീണു നിയന്ത്രണം വിട്ട ഓട്ടോ നദിയിലേക്ക് മറിഞ്ഞു. യാത്രക്കാരായ സ്ത്രീകളും ഡ്രൈവറും നാട്ടുകാരുടെ സമയോജിതമായ ഇടപെടലിൽ അത്ഭുതകരമായി രക്ഷപെട്ടു. എടത്വ മാർക്കറ്റ്-ഇല്ലിമൂട് റോഡിൽ ഇന്നലെ രാവിലെ 7.45 നായിരുന്നു അപകടം. പള്ളിപാട് വഴുതാനത്ത് പാടത്ത് കൊയ്യാനായി പോയ നാല് സ്ത്രീകളും എടത്വ മഹാജൂബിലി ആശുപത്രിയിലെ ഒരു നേഴ്സുമാണ് ഓട്ടോയിലുണ്ടായിരുന്നത്. തായങ്കരി സ്വദേശികളായ കരീക്കളത്തിൽ വാസന്തി (51), അറുപതിൽചിറ മായ (39), അജിതാഭവനത്തിൽ ഭവാനി (60), ദേവസ്വം തറ സുലേഖ (37), മെതിക്കളത്തിൽ സാലി ബിനു (42), ഡ്രൈവർ വടകരത്തറ വിനോദ് (33) എന്നിവരായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. കെഎസ്ആർടിസി ബസ് കാത്തുനിന്ന ഇവർ ബസ് വരാതിരുന്നതിനെത്തുടർന്ന് വിനോദിന്റെ ഓട്ടോറിക്ഷയിൽ എടത്വയിലേക്ക് വരുന്പോഴായിരുന്നു അപകടം. ഗട്ടറിൽ വീണ ഓട്ടോ കല്ലിൽ തട്ടി നിയന്ത്രണം വിട്ട് എടത്വ സെന്റ് ജോർജ്ജ് ഫൊറോനാപള്ളിയുടെ മുന്നിലൂടെയുള്ള ആഴമേറിയ നദിയിലേക്ക് വീഴുകയുമായിരുന്നു. ഓട്ടോ പൂർണമായും…
Read Moreസ്കൂളുകളുടെ ചുമരുകളിൽ നടേശന്റെ വരകളിൽ വിരിയുന്നത് കുട്ടികളുടെ കളിത്തോഴന്മാർ…
അന്പലപ്പുഴ: സ്കൂളുകളുടെ ചുമരുകളിൽ നടേശന്റെ കൈയിലെ ബ്രഷ് പതിയുന്പോൾ കുട്ടികളുടെ കളിത്തോഴന്മാരായ പക്ഷിമൃഗാദികൾ അടക്കമുള്ള ജീവനുള്ള ചിത്രങ്ങൾ കുരുന്നുകളെ നോക്കി പുഞ്ചിരിക്കുന്നു. സ്കൂൾ പ്രവേശനത്തിനായി അമ്മമാരുടെ വിരൽ തുന്പിൽ തൂങ്ങി ചിണുങ്ങി എത്തുന്ന കുരുന്നുകൾ പലപ്പോഴും മന്ദസ്മിതം തൂകി ക്ലാസ് മുറികളിൽ പ്രവേശിക്കുന്നത് ഈ ചിത്രങ്ങളുടെ കരുത്തിലാണ്. 30 വർഷമായി ജലച്ചായചിത്രങ്ങൾ വരയ്ക്കുന്ന ആലപ്പുഴ നോർത്ത് ആര്യാട് തണൽ വീട്ടിൽ നടേശന് നാളിതുവരെ യാതൊരംഗീകാരവും ലഭിച്ചിട്ടില്ല. കർണാടക, തമിഴ്നാട് അടക്കം ഇന്ത്യയുടെ പല ഭാഗത്തും ഈ കലാകാരൻ ചിത്രരചന നടത്തിയിട്ടുണ്ട്. സ്കൂൾ ചുമരുകൾ ഒറ്റയ്ക്ക് പെയിന്റടിച്ച് ആരും സഹായത്തിനില്ലാതെയാണ് വർണചിത്രങ്ങൾ ഒരുക്കുന്നത്. പുഴകൾ, മലകൾ, ആകാശം, മഴയുടെ സൗന്ദര്യം, പഴവർഗങ്ങൾ, പുരാണ കഥാപാത്രങ്ങൾ, വികൃതി കുരങ്ങൻ, തുടങ്ങിയ ചിത്രങ്ങളെല്ലാം കാഴ്ചക്കാരുടെ മനം കുളിർപ്പിക്കുന്നതാണ്. മാസങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന കയർമേളയിൽ ചിത്രം വരയ്ക്കാൻ അവസരം കിട്ടാതിരുന്നതിന്റെ മനോവിഷമം…
Read Moreഹൗസ് ബോട്ട് അപകടങ്ങൾ: സർക്കാർ കർശനമായി ഇടപെട്ടില്ലെങ്കിൽ വ്യവസായം തകരുമെന്ന് കെ.സി.വേണുഗോപാൽ
ആലപ്പുഴ: സഞ്ചാരികൾക്ക് വേണ്ടത്ര സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ കാട്ടുന്ന ഉദാസീനത ഹൗസ്ബോട്ട് വ്യവസായത്തെ തകർക്കുമെന്ന് കെ.സി. വേണുഗോപാൽ എം.പി. അടിക്കടി അപകടങ്ങൾ ഉണ്ടായിട്ടും ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഫലപ്രദമായ ഒരു നടപടിയും ടൂറിസം വകുപ്പ് സ്വീകരിക്കുന്നില്ല. ഇക്കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് പേർ കായലിൽ വീണ് മരിച്ചിട്ടും സംഭവത്തെ സർക്കാർ ഗൗരവമായി കാണുന്നില്ല. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ മാത്രം പേരിന് നടപടിയെടുക്കുന്ന രീതി അവസാനിപ്പിക്കണമെന്നും വകുപ്പ് മന്ത്രി നേരിട്ട് ഹൗസ് ബോട്ട് സംരംഭകരുടേയും ജനപ്രതിനിധികളുടേയും ബന്ധപ്പെട്ട വകുപ്പുകളുടെ തലവൻമാരുടേയും യോഗം ആലപ്പുഴയിൽ വിളിച്ചു ചേർക്കണമെന്നും എം.പി. ആവശ്യപ്പെട്ടു. ബോട്ടുകൾക്കും ജീവനക്കാർക്കും ആവശ്യമായ ലൈസൻസ് ഉറപ്പുവരുത്തണം. ജീവനക്കാരെ നിയമിക്കുന്നതിനു മുൻപ് മൂന്നു മാസത്തെ പരിശീലനം നൽകി ലൈസൻസ് നിർബന്ധമാക്കണമെന്ന മുൻ തീരുമാനം പോലും നടപ്പാകുന്നില്ല. ക്രൂ ലൈസൻസ് നൽകുന്നതിനുള്ള സംവിധാനം പോലും പ്രവർത്തിക്കുന്നില്ല. ബോട്ട് ലൈസൻസ് നൽകുന്നതിനും മലിനീകരണനിയന്ത്രണ ബോർഡ്…
Read Moreവയോധിക ദമ്പതികളെ കുടിവെള്ള പൈപ്പിൽ വൈദ്യുതി കടത്തിവിട്ട് അപായപ്പെടുത്താൻ ശ്രമം: പോലീസ് അന്വേഷണം തുടങ്ങി
പന്തളം: പന്തളം തെക്കേക്കരയിൽ കുടിവെള്ള പൈപ്പിൽ വൈദ്യുതി കടത്തിവിട്ട് വയോധിക ദന്പതികളെ അപായപ്പെടുത്താൻ ശ്രമിച്ചതായ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.. ഇടമാലി വാഴപ്പള്ളിൽ രാമചന്ദ്രക്കുറുപ്പ് (66), ഭാര്യ മണി (62) എന്നിവരെയാണ് അപായപ്പെടുത്താൻ ശ്രമമുണ്ടായത്. വെള്ളിയാഴ്ച രാത്രി വൈദ്യുത ലൈനിൽ നിന്നും വയർ ഉപയോഗിച്ച് വീട്ടുമുറ്റത്തെ പൈപ്പിലൂടെ വൈദ്യുതി കടത്തിവിടുകയായിരുന്നു. ശനിയാഴ്ച രാവിലെ പുറത്തിറങ്ങിയ വീട്ടുകാർ ടാപ്പിനുള്ളിൽ നിന്നും പുറത്തേക്ക് വയറിംഗിനുപയോഗിക്കുന്ന വയർ കാണുകയും ഇത് പോസ്റ്റിലെ വൈദ്യുതി ലൈനിൽ ബന്ധിപ്പിച്ചിരിക്കുന്നതു കണ്ടെത്തുകയുമായിരുന്നു. വിവരമറിയിച്ചതിനേത്തുടർന്ന് കൈപ്പട്ടൂരിൽ നിന്നും കഐസ്ഇബി ഉദ്യോഗസ്ഥരെത്തി ഇതു നീക്കം ചെയ്തു. വീടിനോടു ചേർന്നുള്ള തൊഴുത്തിൽ സൂക്ഷിച്ചിരുന്ന ഏണിയാണ് അക്രമികൾ പോസ്റ്റിൽ കയറാൻ ഉപയോഗിച്ചത്. ഇത് അടുത്ത പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊടുമണ്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.അടൂർ ഡിവൈഎസ്പി ആർ.ജോസ് അടക്കമുള്ള ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. മക്കൾ സംസ്ഥാനത്തിന് പുറത്തു…
Read Moreഒരു വര്‍ഷം മുമ്പ് ഒടിഞ്ഞ കൈ പിടിച്ചു തിരിച്ചു; പിന്നെ… ഹെല്‍മെറ്റ് വയ്ക്കാത്തതിന്റെ പേരില്‍ പോലീസ് മര്‍ദിച്ചതായി പരാതി; സംഭവം പത്തനംതിട്ടയില്‍
പത്തനംതിട്ട: ബൈക്കിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്തതിന്റെ പേരിൽ ഡിവൈഎഫ്ഐ നേതാവും സിഐടിയു ജില്ലാകമ്മിറ്റി ഓഫീസ് സെക്രട്ടറിയുമായ വള്ളിക്കോട് വെട്ടത്തേത്ത് എസ്. അഖിലിനെ (28) പത്തനംതിട്ട എസ്ഐ മർദിച്ചതായി പരാതി. ഇന്നലെ രാവിലെ 11 ന് വള്ളിക്കോട് താഴൂർക്കടവിന് സമീപം അഖിൽ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് നിർത്തിയശേഷം സ്റ്റേഷനിൽ കൊണ്ട് വന്ന് മർദിച്ചതായാണ് പരാതി. നേരത്തെ അപകടത്തെ തുടർന്ന് ഒടിഞ്ഞ് കമ്പിയിട്ടിട്ടുള്ള കൈപിടിച്ച് തിരിക്കുകയും സ്റ്റേഷനിൽ വച്ച് മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി അഖിൽ പറഞ്ഞു. തന്റെ കൈവശമുണ്ടായിരുന്ന മൊബൈൽഫോണും വാങ്ങിവച്ചു. ഈ സമയം എന്തോ ആവശ്യത്തിന് സ്റ്റേഷനിൽ വന്ന ഒരു സുഹൃത്തിനോട് കാര്യം പറഞ്ഞതിനെ തുടർന്ന് വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സിപിഎം പ്രവർത്തകർ എസ്ഐ ദീപക്കും പോലീസുകാരുമായി വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. ഒരു വർഷം മുമ്പ് ഒടിഞ്ഞ കൈയാണ് പിടിച്ച് തിരിച്ചത്. കൈശമുണ്ടായിരുന്ന കണ്ണാടിയും ഒടിച്ചു. ഡിവൈഎഫ്ഐ ഞക്കുനിലം…
Read Moreഅന്ന് പിടികൂടിയ അപരിചിതന്റെ പകയോ? കുടിവെള്ള പൈപ്പില്‍ വൈദ്യുതി കടത്തിവിട്ട് ദമ്പതികളെ അപായപ്പെടുത്താന്‍ ശ്രമം; സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് നാട്ടുകാര്‍
പന്തളം: പന്തളം തെക്കേക്കരയില്‍ കുടിവെള്ള പൈപ്പില്‍ വൈദ്യുതി കടത്തിവിട്ട് വീട്ടുടമസ്ഥരെ അപായപ്പെടുത്താൻ ശ്രമം. തട്ട ഇടമാലി വാഴപ്പള്ളില്‍ രാമചന്ദ്രക്കുറുപ്പ് (66), ഭാര്യ മണി (62) എന്നിവരെയാണ് അപായപ്പെടുത്താന്‍ ശ്രമമുണ്ടായത്. കഴിഞ്ഞ രാത്രി വൈദ്യുത ലൈനില്‍ നിന്നും വയര്‍ ഉപയോഗിച്ച് വീട്ടുമുറ്റത്തെ പൈപ്പിലൂടെ വൈദ്യുതി കടത്തിവിടുകയായിരുന്നു. ഇന്നലെ രാവിലെ പുറത്തിറങ്ങിയ വീട്ടുകാര്‍ ടാപ്പിനുള്ളില്‍ നിന്നും പുറത്തേക്ക് വയറിംഗിനുപയോഗിക്കുന്ന വയര്‍ കാണുകയും ഇത് പോസ്റ്റിലെ വൈദ്യുതി ലൈനില്‍ ബന്ധിപ്പിച്ചിരിക്കുന്നതു കണ്ടെത്തുകയുമായിരുന്നു. വിവരമറിയിച്ചതിനേത്തുടര്‍ന്ന് കൈപ്പട്ടൂരില്‍ നിന്നും കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഇതു നീക്കം ചെയ്തു. വീടിനോടു ചേര്‍ന്നുള്ള തൊഴുത്തില്‍ സൂക്ഷിച്ചിരുന്ന ഏണിയാണ് അക്രമികള്‍ പോസ്റ്റില്‍ കയറാന്‍ ഉപയോഗിച്ചത്. ഇത് അടുത്ത പുരയിടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊടുമണ്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അടൂര്‍ ഡിവൈഎസ്പി ആര്. ജോസ് സ്ഥലത്തെത്തിയിരുന്നു. വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു. മക്കള്‍ സംസ്ഥാനത്തിന് പുറത്തു ജോലിചെയ്യുന്നതിനാല്‍ രാമചന്ദ്രക്കുറുപ്പും ഭാര്യയും…
Read Moreആന പൊളിച്ച മതിലിന് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതിയുമായി വീട്ടുടമ; നഷ്ടപരിഹാരം നൽകാം എന്ന പറഞ്ഞെങ്കിലും വാക്കുകളിൽ ഒരുങ്ങുകയായിരുന്നുവെന്ന് കണ്ണൻ
തുറവൂർ: ആന ഇടഞ്ഞ് തകർത്ത മതിലിന്റെ ഉടമയ്ക്കു നഷ്ടപരിഹാരം നൽകുന്നില്ലെന്ന് പരാതി. തുറവൂർ പഞ്ചായത്ത് പത്താം വാർഡിൽ വളമംഗലം പായ്ക്കാട്ട് വീട്ടിൽ കണ്ണന്റെ മതിലാണ് ആന പൊളിച്ചത്. കഴിഞ്ഞവർഷം സെപ്റ്റംബർ മാസമായിരുന്നു സംഭവം. മുല്ലക്കൽ അന്പലത്തിലെ ആന ലോറിയിൽ നിന്ന് ഇറങ്ങിയോടി നിരവധി നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. കണ്ണന്േറയും വീടിന്റെ ചുറ്റുമതിൽ തകർത്തിരുന്നു. ഇരുപതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇതുകാണിച്ച് തിരുവിതാംകൂർ ദേവസം ബോർഡ്, റവന്യു ഉദ്യോഗസ്ഥർ, പോലിസ് ഡിപ്പാർട്ട്മെന്റ്, മുല്ലയ്ക്കൽ ദേവസം, അന്പലപ്പുഴ ദേവസം അസിസ്റ്റൻറ് കമ്മീഷണർ, ഹരിപ്പാട് ദേവസ്യം ഡെപ്യൂട്ടി കമ്മിഷണർ തുടങ്ങിയവർക്കു പരാതി നൽകിയിട്ടും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല. ഈ മേഖലയിൽ ആനനാശനഷ്ടം ഉണ്ടാക്കി മറ്റുള്ളവർക്ക് നഷ്ടപരിഹാരം നൽകിയപ്പോൾ കണ്ണനും നഷ്ടപരിഹാരം നൽകാം എന്ന പറഞ്ഞെങ്കിലും ഇതു വാക്കുകളിൽ ഒരുങ്ങുകയായിരുന്നു. തന്റെ മതിൽ തകർന്നതിനു നഷ്ടപരിഹാരമാവശ്യപ്പെട്ട് സമരത്തിനു തയാറെടുക്കുകയാണ് കണ്ണൻ എന്നു വിളിക്കുന്ന…
Read Moreവണ്ടർ ഗുളികകളുമായി ഉത്തരേന്ത്യക്കാരൻ പിടിയിൽ; മസിൽ ഉണ്ടാകുന്നതിനാണ് ഇത്തരം ഗുളികൾ യുവാക്കൾ കഴിക്കുന്നത്; അമിത ഉപയോഗം ദൂരവ്യാപകമായ വിപരീതഫലങ്ങൾ ഉണ്ടാക്കുമെന്ന് ഡോക്ടർമാർ
ആലപ്പുഴ: ജിംനേഷ്യത്തിൽ പരിശീലിക്കുന്നവരും കായികതാരങ്ങളൂം കൂടുതൽ മസിൽ ഉണ്ടാകുന്നതിനും അമിത വിശപ്പിനുമായി കഴിക്കുന്ന വണ്ടർ ഗുളികകൾ എന്നറിയപ്പെടുന്ന സ്റ്റിറൊയിഡ് ഗുളികകളുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡ് ആലപ്പുഴ ടൗണ്‍, ആലപ്പുഴ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റെയിൽവേ സ്റ്റേഷന്റെ മുന്നിൽനിന്നും 280 സ്റ്റിറൊയിഡ് ഗുളികകളുമായി ഇതര സംസ്ഥാന തൊഴിലാളിയെ കസ്റ്റഡിയിലെടുത്തത്. ജാർക്കണ്ഡ് ഗിരിഡി ജില്ലയിൽ പചന്പയിൽനിന്നും ധൻബാദ് ആലപ്പുഴ എക്സ്പ്രസിൽ ആലപ്പുഴയിൽ എത്തിയ മുഹമ്മദ് സൊയബ് അൻസാരി (22) ആണ് പിടിയിലായത്. ജിംനേഷ്യത്തിൽ പരിശീലിക്കുന്നവരും കായികതാരങ്ങളൂം കൂടുതൽ മസിൽ ഉണ്ടാകുന്നതിനും അമിത വിശപ്പിനുമായി കഴിക്കുന്ന ഗുളികകളാണു ഇതെന്നും ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രം കഴിക്കാവുന്ന ഈ ഗുളികൾ വണ്ടർ ഗുളികകൾ എന്ന അപരനാമത്തിൽ യുവാക്കൾ ദുരുപയോഗം ചെയ്യാറുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതിനെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്ത് ഹോട്ടൽജോലി…
Read More