ആലപ്പുഴ: ഹൗസ് ബോട്ട് യാത്രയ്ക്കിടെ ഏഴു വയസുകാരൻ കായലിൽ വീണു മരിച്ചു. കണ്ണൂർ പയ്യന്നൂർ സ്വദേശികളും ഹൈദരാബാദിൽ സ്ഥിര താമസക്കാരുമായ ഗിരീഷ് കുമാർ പ്രജീഷ ദന്പതികളുടെ മകൻ അഭിനവ് കൃഷ്ണ(ഏഴ്)യാണ് മരിച്ചത്. ഇന്നലെ രാത്രി കന്നിട്ട ജെട്ടിക്കു സമീപമായിരുന്നു അപകടം. ചുങ്കം പാലത്തിനു തെക്കുവശം വട്ടപ്പറന്പിൽ ക്ഷേത്രത്തിനു സമീപം നങ്കൂരമിട്ടിരുന്ന ഹൗസ്ബോട്ടിൽ നിന്നാണ് കുട്ടി കായലിൽ വീണത്. ഫയർഫോഴ്സ് നടത്തിയ പരിശോധനയിൽ തൊട്ടടുത്തുള്ള കയത്തിൽ കുട്ടിയെ കണ്ടെത്തി. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. ഒരാഴ്ച മുന്പ് കൈനകരി മുണ്ടയ്ക്കൽ പാലത്തിനു സമീപം മുംബൈയ് സ്വദേശികളുടെ മകളായ രണ്ടു വയസുകാരി ഹൗസ്ബോട്ടിൽ നിന്നുവീണ് മരിച്ചതിന്റെ ആഘാതം മാറുന്നതിനു മുന്പാണ് അടുത്ത ദുരന്തം.
Read MoreCategory: Alappuzha
തീവ്രവാദിയാക്കി മുദ്രകുത്തിയ മകന്റെ നിരപരാധിത്വം തെളിയിക്കാൻ പോരാടിയ പിതാവ് ഓർമയായി
നൗഷാദ് മാങ്കാംകുഴി ചാരുംമൂട്: തീവ്രവാദിയായി മുദ്രകുത്തി വെടിവച്ചുകൊന്ന മകന്റെ നിരപരാധിത്വം തെളിയിക്കാൻ വർഷങ്ങളുടെ നിയമ പോരാട്ടം നടത്തിയ പിതാവ് യാത്രയായി. ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രാണേഷ്കുമാർ എന്ന ജാവേദ് ഗുലാം ഷെയ്ക്കിന്റെ പിതാവ് മാവേലിക്കര താമരക്കുളം കൊട്ടക്കാട്ടുശേരി മണലാടി തെക്കേതിൽ ഗോപിനാഥപിള്ള (72 ) ആണ് ഒടുവിൽ മകന് ഘാതകരുടെ ശിക്ഷാവിധി കേൾക്കാൻ കാത്തുനിൽക്കാതെ യാത്രയായത്. എറണാകുളത്തേക്കുള്ള യാത്രാമധ്യേ ഗോപിനാഥപിള്ള സഞ്ചരിച്ച കാറിൽ ടാങ്കർ ലോറിയിടിച്ചതിനെത്തുടർന്ന് ഗുരുതര പരിക്കേൽക്കുകയും ഇന്നലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരണം സംഭവിക്കുകയുമായിരുന്നു. 2004 ജൂൺ 14ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനെത്തിയ തീവ്രവാദികൾ എന്നാരോപിച്ചാണ് ഗോപിനാഥപിള്ളയുടെ മകൻ പ്രാണേഷ്കുമാർ ഉൾപ്പടെ നാലുപേരെ പോലീസ് വെടിവച്ചുകൊന്നത്. മകൻ നഷ്ടപ്പെട്ട വേദനയിൽ ഹൃദയം തകർന്ന ഗോപിനാഥപിള്ള തീവ്രവാദിയായ മകന്റെ പിതാവ് എന്ന പേരിലും അപമാനിക്കപ്പെട്ടു.ഒടുവിൽ തളരാത്ത മനസുമായി ഗോപിനാഥപിള്ള പത്തു വർഷത്തിലേറെയായി…
Read Moreശ്രീജിത്തിനെ ചവിട്ടിക്കൊന്നത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ; . ഇതിന്റെ തെളിവാണ്പോലീസിന്റെ വ്യാജരേഖ ചമക്കലെന്ന് ബിജെപി
ചെങ്ങന്നൂർ: വാരാപ്പുഴയിൽ ശ്രീജിത്തിനെ പോലീസ് ചവിട്ടിക്കൊന്നത് ഉന്നത സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. എറണാകുളം ജില്ലാ നേതൃത്വത്തിന്റെ സമ്മർദ്ദത്തെത്തുടർന്നാണ് നിരപരാധിയായ ശ്രീജിത്തിനെ പോലീസ് കള്ളക്കേസിൽ കുടുക്കിയത്. കൊലപാതകത്തിന് ശേഷവും പോലീസ് ശ്രീജിത്തിനെതിരെ ഗൂഡാലോചന നടത്തുകയാണ്. ഇതിന്റെ തെളിവാണ് ശ്രീജിത്തിനെതിരെ പോലീസ് വ്യാജരേഖ ചമച്ചതും സാക്ഷികളെ ഭീഷണിപ്പെടുത്തിയതും. ഇത് പിണറായി ഭരണത്തിന്റെ കണ്ണിൽ ചോരയില്ലാത്ത നിലപാടാണ്. സിപിഎം നേതൃത്വത്തിലെയും പോലീസിലേയും ക്രിമിനലുകൾ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് പോലീസ് ഈ നിലപാട് സ്വീകരിക്കുന്നത്. ജില്ലാ സെക്രട്ടറി പി.രാജീവ് അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചതും ഉന്നത സമ്മർദമുണ്ടെന്ന അഭിഭാഷകനോടുള്ള പോലീസ് വെളിപ്പെടുത്തലും ഇതിനോട് ചേർത്ത് വായിക്കണം. സാധാരണ ഗതിയിൽ രാത്രിയിൽ ഒരാളെ പോലീസ് റെയ്ഡ് ചെയ്ത് പിടിക്കുന്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കാതെ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് ദുരൂഹമാണ്. ഇത് സർക്കാർ സ്പോണ്സേർഡ് കൊലപാതകമാണ്. ഇതിന്റെ ധാർമിക…
Read Moreദേശീയ പാത പുനർനിർമാണം; മുപ്പതര മീറ്ററിൽ നിർമാണം ആരംഭിക്കണമെന്ന് വ്യാപാരികൾ
ആലപ്പുഴ: ദേശീയപാത മുപ്പതര മീറ്ററിൽ ഉടൻ നിർമാണം ആരംഭിക്കണമെന്നും അന്യായമായി വ്യാപാരികളെ കുടിയൊഴിപ്പിക്കാൻ വന്നാൽ കേരളത്തിൽ ഒരു രണ്ടാം വിമോചന സമരത്തിന് ആരംഭം കുറിക്കേണ്ടി വരുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. നാല്പതു വർഷം മുന്പ് ഏറ്റെടുത്ത ഭുമി തരിശായി കിടക്കുകയും ആ സ്ഥലത്ത് നാല് വരിപ്പാത സുഗമമായി പണിയാം എന്നിരിക്കെ വീണ്ടും സ്ഥലം ഏറ്റെടുത്ത് വ്യാപാരികളെ കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്നത് രാജ്യത്തെ കോർപറേറ്റുകളെ സഹായിക്കാനാണ്. വ്യാപാരികൾക്ക് ന്യായമായ പുനരധിവാസമോ അല്ലങ്കിൽ ആത്മഹത്യ ചെയ്യാൻ മൂന്ന് മുഴം കയറോ തന്നാൽ മതി. അതിൽ ഏതുവേണമെന്ന് സർക്കാരിനു തീരുമാനിക്കാം എന്നും രാജു അപ്സര പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് തൊഴിൽ സംരക്ഷണ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാജു അപ്സര.…
Read Moreഉപയോഗശൂന്യമായ മീൻ രാത്രിയിൽ റോഡിൽ തള്ളി; ഇരുചക്രവാഹനങ്ങൾ മീനുകളിൽ കയറി തെന്നി മറിച്ചു; നാട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്തു
ആലപ്പുഴ: ഉപയോഗ ശൂന്യമായതിനെത്തുടർന്ന് മത്സ്യസംസ്കരണ കേന്ദ്രത്തിൽ നിന്നും തിരിച്ചയച്ച ചീഞ്ഞ മത്സ്യം റോഡിൽ തള്ളി. ആലപ്പുഴ- ചേർത്തല കനാലിന് പടിഞ്ഞാറെ കരയിലെ റോഡിൽ സെന്റ് മേരീസ് സ്കൂളിന് എതിർവശത്തായാണ് മത്സ്യം തള്ളിയത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. പ്രദേശത്തെ തെരുവ് വിളക്കുകൾ തകരാറിലായതിനാൽ മത്സ്യം ഇത്തരത്തിൽ തള്ളിയത് അറിയാതെത്തിയ ഇരുചക്രവാഹനയാത്രക്കാർ തെന്നിവീണതോടെയാണ് സംഭവം സമീപ വാസികൾ അറിഞ്ഞത്. ഇവർ വിവരമറിയിച്ചതിനെത്തുടർന്ന് കണ്ട്രോൾ റൂമിൽ നിന്നും പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ നിയന്ത്രിച്ചതിനാലാണ് അപകടങ്ങളൊഴിവായത്. ആറാട്ടുവഴിയിലെ മത്സ്യസംസ്കരണ കേന്ദ്രത്തിലേക്ക് തണ്ണീർമുക്കം ഭാഗത്തുനിന്നുമെത്തിച്ച കരിങ്കൂരി ഇനത്തിൽപ്പെട്ട മത്സ്യമാണ് റോഡിൽ ഉപേക്ഷിക്കപ്പെട്ടത്. മത്സ്യം ഉപയോഗ ശൂന്യമായതിനാൽ സംസ്കരണ കേന്ദ്രത്തിൽ സ്വീകരിക്കാതെ കൊണ്ടുവന്ന പെട്ടി ഓട്ടോയിൽ തന്നെ തിരിച്ചയച്ചിരുന്നു. ഈ മീനാണ് റോഡിൽ ഉപേക്ഷിച്ചത്. മത്സ്യത്തിന് മുകളിലൂടെ വാഹനങ്ങൾ കടന്നുപോയതോടെ 200 മീറ്ററിലധികം വരുന്ന റോഡിൽ മത്സ്യ അവശിഷ്ടങ്ങൾ നിരന്നു. രൂക്ഷ ഗന്ധവും പ്രദേശത്ത്…
Read Moreബിജെപിയിൽ ഗ്രൂപ്പുകൾ തമ്മിലുള്ള കിടമത്സരങ്ങളും തമ്മിലടിയുമാണ് നടക്കുന്നതെന്ന് വെള്ളാപ്പള്ളി
ചെങ്ങന്നൂർ: ബിജെപിയിൽ കൂട്ടായ്മയില്ലെന്നും ഗ്രൂപ്പുകൾ തമ്മിലുള്ള കിടമത്സരങ്ങളും തമ്മിലടിയുമാണ് നടക്കുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തമ്മിലടികാരണം വളരാൻ ബിജെപിയ്ക്ക് പരിമിതികളുണ്ട്. കേരളത്തിൽ ബിജെപി സവർണ വിഭാഗത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നു. സ വർണ സമുദായത്തെ മാത്രം കൈയ്യിൽവെച്ചുകൊണ്ട് ഭരണം കൈയ്യാളാൻ ഒരിക്കലും സാധിക്കില്ല. സജിചെറിയാനെ കഴിഞ്ഞ ദിവസം എസ്എൻഡിപി യൂണിയന്റെ പരിപാടിയിൽ വിളിച്ചത് അദ്ദേഹത്തിന്റെ കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എന്ന ഒൗദ്യോഗിക ഭാരവാഹിത്വത്തിന്റെ അടിസ്ഥാനത്തിലാണ്. എല്ലാസ്ഥാനാർത്ഥികളേയും വിളിക്കാനാണെങ്കിൽ എത്ര സ്ഥാനാർത്ഥികളെ വിളിക്കും. ചെങ്ങന്നൂരിൽ ഉള്ളത്ര സ്ഥാനാർത്ഥികളെ മറ്റൊരു തെരഞ്ഞെടുപ്പുകളിലും കണ്ടിട്ടില്ല. ബിജെപി ബിഡിജഐസുമായുള്ള ചർച്ച തുടങ്ങിയിട്ട് രണ്ടു കൊല്ലമായി. ചർച്ച നടക്കുന്നെന്നല്ലാതെ തീരുമാനം ഉണ്ടാകുന്നില്ല. അതുതന്നെ കബളിപ്പിക്കലാണെന്നും അദ്ദേഹം ചെങ്ങന്നൂരിൽ പറഞ്ഞു. മുറിയായിക്കര ശാരദാ ഗുരുമന്ദിരത്തിന്റെ സമർപണവും സ്നേഹഭനത്തിന്റെ താക്കോൽ ദാന ചടങ്ങും നിർവഹിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Moreവിവാഹ മംഗളാശംസാ കാർഡിലും വോട്ട് ചോദിച്ച് സ്ഥാനാർഥി; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥിരം തന്ത്രങ്ങളിൽ നിന്നുമാറിയ വോട്ട് പിടുത്തം ഇങ്ങനെയെക്കെ
മാന്നാർ: ഉപതെരെഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾ പല വിധത്തിൽ പുരോഗമിക്കുന്പോൾ നിരവധി പുതുമയാർന്ന പ്രചാരണങ്ങൾക്കും ചെങ്ങന്നൂർ സാക്ഷിയാകുന്നു. സ്ഥിരമായ തന്ത്രങ്ങൾക്കൊപ്പം ശ്രദ്ധയാകർഷിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളും തെരഞ്ഞെടുപ്പുകളിൽ ഉണ്ടാകാറുണ്ട്.ഇന്ന് മാന്നാറിൽ നടന്ന വിവാഹത്തിന്റെ മംഗളാശംസാ കാർഡ് തെരഞ്ഞെടുപ്പിന്റെ വലിയൊരു പ്രചാരണ മാധ്യമമാക്കിയത് വേറിട്ട കാഴ്ചയായി. നവവധൂവരൻമാർക്ക് ആശംസ നേർന്ന് അവരുടെ ഫോട്ടോ പതിച്ച കാർഡിനൊപ്പം സ്ഥാനാർഥിയുടെ ഫോട്ടോയും ചിഹ്നവും ലേഖനം ചെയ്ത കാർഡാണ് പുതുമയായത്. ഇന്ന് വിവാഹിതരായ മാന്നാർ കുരട്ടിക്കാട് അഫീനയ്ക്കും അജിനാസിനും ആശംസ നേർന്ന് സിപിഎം കുരട്ടിക്കാട് ബ്രഞ്ച് അച്ചടിച്ച് വിതരണം ചെയ്ത കാർഡിലാണ് എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാനെ വിജയിപ്പിക്കണമെന്ന അഭ്യർത്ഥന കൂടി ചേർത്തിരിക്കുന്നത്.
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ആലപ്പുഴ ഇരുമ്പുപാലത്തിന് സമീപം നഗരസഭസ്ഥാപിച്ച ഇരുമ്പുപാലം അപകടാവസ്ഥയിൽ; അടിയന്തിരമായി പുതിയപാലം നിർമ്മിക്കണമെന്ന് നാട്ടുകാർ
ആലപ്പുഴ: നഗരത്തിലെ കനാലുകൾക്ക് കുറുകെ വർഷങ്ങൾക്ക് മുന്പ് സ്ഥാപിച്ച ഇരുന്പ് നടപ്പാലങ്ങൾ അപകടാവസ്ഥയിൽ. കൊമേഴ്സ്യൽ കനാലിന് കുറുകെ ഇരുന്പുപാലത്തിന് സമീപം ആലപ്പുഴ നഗരസഭ സ്ഥാപിച്ച നടപ്പാലവും ജലഗതാഗതവകുപ്പിന്റെ ചുങ്കത്തെ ഡോക് യാർഡിന് സമീപം പോഞ്ഞിക്കരയിലേക്ക് സ്ഥാപിച്ച ഇരുന്പു നടപ്പാലവുമാണ് അപകടാവസ്ഥയിലായിരിക്കുന്നത്. പോഞ്ഞിക്കരയിലെ പാലം ആലപ്പുഴ ജില്ലാ കൗണ്സിൽ നിലവിലിരുന്ന കാലത്താണ് സ്ഥാപിച്ചത്. യാത്രാദുരിതം അനുഭവിച്ചിരുന്ന പോഞ്ഞിക്കരയെ എളുപ്പത്തിൽ നഗരവുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇരുന്പുനടപ്പാലം സ്ഥാപിച്ചത്. രണ്ട് പതിറ്റാണ്ടുകളിലേറെ പഴക്കമുള്ള പാലം നിലവിൽ ശോചനീയമായ അവസ്ഥയിലാണ്. പാലത്തിന്റെ കിഴക്ക് ഭാഗത്തേക്കുള്ള ഇറക്കുകളിലെ പടികളിലൊന്ന് അടർന്ന് പോയിട്ടുണ്ട്. കൂടാതെ പല പടികളും ഇരുന്പ് കന്പികൾ കൊണ്ട് കെട്ടിവച്ചിരിക്കുകയാണ്. ഈ പാലത്തിന് കുറച്ചുതെക്കുമാറി പുതിയ കോണ്ക്രീറ്റ് പാലം നിർമിച്ചിട്ടുണ്ടെങ്കിലും സമയലാഭത്തിനായി യാത്രക്കാർ ഇന്നും അപകടാവസ്ഥയിലുള്ള ഇരുന്പുപാലത്തിലൂടെയാണ് യാത്ര ചെയ്യുന്നത്. പാലത്തിന്റെ ശോചനീയാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ ഇത് പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ…
Read Moreകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന വാട്സാപ്പ് സന്ദേശം നാട്ടുകാരേയും പോലീസിനേയും വലച്ചു; ഒടുവിൽ വ്യാജ സന്ദേശം അയച്ചയാളെ തേടി പോലീസ്
തുറവൂർ: നവമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജസന്ദേശം ജനങ്ങളേയും പോലീസിനേയും ഒരു പോലെ വലച്ചു. ഇന്നലെ വൈകുന്നേരത്തോടെ പട്ടണക്കാട് പോലീസ്സ്റ്റേഷന് മുൻ ഭാഗത്തുനിന്നായി ഒരു കുട്ടിയെ ബൈക്കിലെത്തിയ ആൾ തട്ടിക്കൊണ്ടു പോയി എന്ന വാർത്തയാണ് വ്യാപകമായി പ്രചരിച്ചത്. വണ്ടി നന്പർ ഉൾപ്പെടെയാണ് വാട്സാപ്പിൽ പ്രചരിച്ചത്. എന്നാൽ ഇതു സംബന്ധിച്ചു ഒരു പരാതിയും ഇതുവരേയും ലഭിച്ചിട്ടില്ലെന്നും ഇത് വ്യാജ സന്ദേശവുമാണെന്നും പട്ടണക്കാട് പോലീസ് പറഞ്ഞു. വ്യാജസന്ദേശം പ്രചരിപ്പിച്ചവരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Read Moreസെറിബ്രൽ പൾസി രോഗം ബാധിച്ച മകനെ നോക്കാൻ പകൽ ഡ്യൂട്ടി അവശ്യപ്പെട്ട നഴ്സിനെ പിരിച്ചുവിട്ട നടപടിക്കെതിരേ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ആലപ്പുഴ: സെറിബ്രൽ പൾസി രോഗം ബാധിച്ച മകനെ നോക്കാൻ നഴ്സിന് രാത്രി ഡ്യൂട്ടി ഒഴിവാക്കണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പിലാക്കുന്നതിന് പകരം ജീവനക്കാരിയെ പിരിച്ചുവിട്ട ആശുപത്രിക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആലപ്പുഴ ജില്ല ലേബർ ഓഫീസറും ആശുപത്രി അധിക്യതരും ഒരു മാസത്തിനകം വിശദീകരണം നൽകണമെന്ന് കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിട്ടു. കായംകുളത്തെ സ്വകാര്യാശുപത്രിയാണ് കായംകുളം സ്വദേശിനി എസ്. ബിനീതയെ പിരിച്ചുവിട്ടത്. ഒരു ഓണ്ലൈൻ മാധ്യമം നൽകിയ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടി. ബിനീതക്ക് പകൽ ജോലി നൽകണമെന്ന് കമ്മീഷൻ ആലപ്പുഴ ജില്ലാ ലേബർ ഓഫീസർക്ക് നിർദേശം നൽകിയിരുന്നു. ബിനീത ജോലിക്ക് പോകുന്പോൾ 12 വയസുള്ള മകനെ നോക്കിയിരുന്നത് അമ്മയാണ്. പ്രായാധിക്യം കാരണം അമ്മയ്ക്ക് മകനെ നോക്കാൻ സാധിക്കാതെ വന്നപ്പോഴാണ് രാത്രി ഡ്യൂട്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമ്മീഷനെ സമീപിച്ചത്. ഓട്ടോഡ്രൈവറാണ് പരാതിക്കാരിയുടെ ഭർത്താവ്.…
Read More