ചേര്‍ത്തല: പൊതുസ്ഥലത്തു മദ്യപിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത പ്രതികള്‍ പോലീസിനെ ആക്രമിച്ചു. സംഭവത്തില്‍ എസ്ഐ ഉള്‍പ്പെടെ മൂന്നു പോലീസുകാര്‍ക്കു പരിക്കേറ്റു. ചേര്‍ത്തല പട്ടണക്കാട് പോലീസ് സ്റ്റേഷനിലെ എസ്ഐ രാജേന്ദ്രന് (53), എസ്സിപിഒമാരായ ശ്രീകുമാര്‍ (40), ഷൈന്‍ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശ്രീകുമാര്‍ ഓടിച്ചുവന്ന ബൈക്ക് തടഞ്ഞുനിര്‍ത്തി താക്കോല്‍ ഊരിമാറ്റുകയും എസ്ഐ രാജേന്ദ്രനെ ഉള്‍പ്പെടെ മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തില്‍ പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊതുസ്ഥലത്തു മദ്യപാനം നടത്തിയത് പോലീസ് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പട്ടണക്കാട് പോലീസിന്റെ പട്രോളിംഗിനിടയില്‍ അന്ധകാരനഴി ബീച്ചില്‍ പൊതുസ്ഥലത്തു മദ്യപിക്കുകയായിരുന്ന പട്ടണക്കാട് പഞ്ചായത്ത് 19-ാം വാര്‍ഡ് കൊച്ചുപറമ്പ് സെബാസ്റ്റ്യന്‍ ജോസഫ് (58), പട്ടണക്കാട് പഞ്ചായത്ത് 19-ാം വാര്‍ഡ് ചെറിയശേരില് സെബാസ്റ്റ്യന്‍ (41), പട്ടണക്കാട് പഞ്ചായത്ത് 19-ാം വാര്‍ഡ് പുന്നക്കര സോജന് (45), പട്ടണക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് കൊച്ചുപറമ്പില്‍ ബിജു (40) എന്നിവരെ കസ്റ്റഡിയിലെടുത്ത…
Read MoreCategory: Alappuzha
ഈ തോടുകളെ ആരു രക്ഷിക്കും? നാടിന്റെ ഞരന്പായ തോടുകൾ ഒഴുക്കുനിലച്ചും പായൽ തിങ്ങിയും തീരുന്നു
ചമ്പക്കുളം: വെള്ളമൊഴുക്കിനുള്ള നാടിന്റെ ഞരന്പുകളും ഗതാഗത മാർഗങ്ങളുമായിരുന്ന നാട്ടുതോടുകൾ നാശത്തിന്റെ വക്കിൽ. ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇവ ഏറെ സജീവമായിരുന്നു. വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കാനും ഇവയ്ക്കു കഴിഞ്ഞിരുന്നു. എന്നാൽ, ജലഗതാഗതം നിലച്ചതോടെ ഉപയോഗശൂന്യമായ നാട്ടുതോടുകൾ മിക്കവയും ഇന്നു നാശത്തിന്റെ വക്കിലാണ്. ഇവയെ പരിരക്ഷിക്കാനോ സംരക്ഷിക്കാനോ അധികാരികൾ മനസു വയ്ക്കാതായതോടെ ഇവ ദുരിതം വിതയ്ക്കുകയും നശിക്കുകയുമാണ്. നീരൊഴുക്കു നിലച്ചും പായൽ തിങ്ങിയും നാട്ടുകാർക്ക് ദുരിതം സമ്മാനിക്കുന്ന മാലിന്യവാഹികളായി ഇവ മാറിക്കഴിഞ്ഞു. അവയുടെ ആഴം കൂട്ടാനോ സംരക്ഷിക്കാനോ ഇനിയും അധികാരികൾ വേണ്ടത്ര താത്പര്യമെടുക്കുന്നില്ല. രാജഭരണകാലത്ത് രാജാവിനു കാര്യവിചാരിപ്പിന് ജലവാഹനങ്ങളിൽ എത്താൻ ഇന്നു റോഡുകൾ നിർമിക്കുന്നതു പോലെയായിരുന്നു 18ഉം 19ഉം നൂറ്റാണ്ടുകളിൽ തോടുകൾ നിർമിച്ചിരുന്നത്. പമ്പ, മണിമല, അച്ചൻകോവിൽ തുടങ്ങിയ നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന പല പ്രധാന തോടുകളും നാട്ടുരാജാക്കൻമാരുടെ കാലത്തു നിർമിച്ചവയായിരുന്നു. ഒരേസമയം രണ്ടും മൂന്നും വലിയ യാത്രാബോട്ടുകൾ സഞ്ചരിച്ചിരുന്ന…
Read Moreബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരൻ മരിച്ച സംഭവം: അന്വേഷണം ആവശ്യപ്പെട്ട് മക്കൾ
പത്തനാപുരം : കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു മക്കൾ. തിരുവനന്തപുരം പാലോട് തടത്തരികത്തു വീട്ടിൽ അശോക് കുമാർ (56) ആണ് പത്തനാപുരത്ത് ഷണ്ടിങ്ങിനിടെ മരിച്ചത്. സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന ബസ് പരിശോധനയ്ക്കായി റോഡിലേക്ക് ഇട്ട ശേഷം ഡ്രൈവർ തിരികെ സ്റ്റാൻഡിലെത്തിയപ്പോൾ തല ചതഞ്ഞരഞ്ഞാണ് അശോക് കുമാർ ബസ് സ്റ്റാൻഡിനുള്ളിൽവച്ച് മരണപ്പെടുന്നത്. വർഷങ്ങളായി പത്തനാപുരത്ത് വീട് നിർമാണ പ്രവൃത്തി ചെയ്തുവരികയായിരുന്നു അശോക് കുമാർ. സംഭവത്തിൽ യാതൊരു നടപടിയും ഉണ്ടാകാഞ്ഞതിനെ തുടർന്ന് അശോക് കുമാറിന്റെ മക്കൾ പത്തനാപുരം പോലീസിൽ ഇന്നലെ അന്വേഷണം ആവശ്യപ്പെട്ടു പരാതി നൽകുകയും വിവരാവകാശ അപേക്ഷ സമർപ്പിച്ചിരിക്കുകയുമാണ്. സംഭവം നടന്ന ഭാഗത്തെ സിസിടിവി പ്രവർത്തനരഹിതമാണെന്ന ഡിപ്പോ അധികൃതരുടെ വിശദീകരണം ആണ് ദുരൂഹത വർധിപ്പിക്കുന്നത്. ബസ് ഓടിച്ച ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് സിസിടിവി ദൃശ്യവും…
Read Moreനെതര്‍ലാൻഡ് വീസ; പെരിങ്ങോത്ത് കബളിപ്പിക്കപ്പെട്ടത് ഒന്‍പതു പേര്
പെരിങ്ങോം: നെതര്‍ലാൻഡിലേക്ക് വീസ വാഗ്ദാനം ചെയ്ത് ഒന്‍പതുപേരെ വഞ്ചിച്ചതായുള്ള പരാതിയില്‍ പെരിങ്ങോം പോലീസ് കേസെടുത്തു. മുടിക്കാനം സ്വദേശിയും പെരിങ്ങോം കൂവപ്പൊയിലിലെ താമസക്കാരനുമായ അംബുജാക്ഷന് നല്കിയ പരാതിയിലാണ് ആലപ്പുഴയിലെ രാജേന്ദ്രന് പിള്ളക്കെതിരെ കേസെടുത്തത്. പരാതിക്കാരനായ അംബുജാക്ഷനെ കൂടാതെ യു.വി. അഖില്‍, പി. മിഥുന്, കെ.സുനിഷ്, വി. വിക്രാന്ത്, സി.പി. ജോസ്മി, പി. ജിതിന്, വി.പി. വിപിന്‍, രാജേഷ് എന്നിവരും വഞ്ചിക്കപ്പെട്ടതായി പരാതിയിലുണ്ട്. ഇവരില്‍നിന്നെല്ലാം കഴിഞ്ഞ ജൂലൈ 17ന് ഒരുലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ട് വഴി കൈക്കലാക്കിയതായാണ് പരാതി. ഇതിനുശേഷം പരാതിക്കാരനും പരാതിയില്‍ പറയുന്ന പരിചയക്കാര്‍ക്കും പണം തിരിച്ച് നല്‍കാതെയും വീസ നല്‍കാതെയും വഞ്ചിച്ചതായുള്ള പരാതിയിലാണ് പെരിങ്ങോം പോലീസ് കേസെടുത്തത്.സമാന രീതിയില്‍ വഞ്ചിച്ചതായുള്ള പരാതിയില്‍ പ്രതിക്കെതിരെ കഴിഞ്ഞദിവസം പയ്യന്നൂര്‍ പോലീസും കേസെടുത്തിരുന്നു.
Read Moreആലപ്പുഴയിൽ എയിംസ് വരാൻ സംസ്ഥാന സർക്കാർ താൽപര്യം കാട്ടണമെന്ന് ടൂറിസം സഹമന്ത്രി സുരേഷ് ഗോപി
ഹരിപ്പാട്: ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്)ആലപ്പുഴയിൽ കൊണ്ടുവരുന്നതിന് സംസ്ഥാന സർക്കാർ താൽപര്യം കാട്ടണമെന്ന് കേന്ദ്ര പെട്രോളിയം ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. സർക്കാർ താൽപര്യം കാട്ടിയാൽ പ്രധാനമന്ത്രി വഴങ്ങുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പായിപ്പാട് ജലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആലപ്പുഴയ്ക്ക് വേണ്ടി 2016 മുതൽ ഈ ആവശ്യം ഉന്നയിച്ചുകൊണ്ടി രിക്കുകയാണ്. അച്യുതാനന്ദൻ സഖാവ് അതിനായി സ്ഥലം പിടിച്ചു കെട്ടി വെച്ചിട്ടുണ്ട്.അതെടുത്ത് പ്രയോഗിച്ചാൽ മതി.എയിംസ് ആലപ്പുഴയിൽ വന്നാൽ ജില്ലയിൽ വലിയ മുന്നേറ്റമാണ് ഉണ്ടാവുക. ഇക്കാര്യത്തിൽ ഒന്നിച്ചുള്ള പ്രവർത്തനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പായിപ്പാട് ജലോത്സവത്തിന്റെ സംഘാടകസമിതി ഉന്നയിച്ച ആവശ്യങ്ങൾ സംസ്ഥാന സർക്കാർ വഴി കേന്ദ്രത്തിൽ അറിയിച്ചാൽ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷത വഹിച്ചു.
Read Moreകരിയാട്ടം ഫെസ്റ്റിൽ വേടന്റെ ഷോ: വീണ്ടും വേദിയൊരുക്കി സര്‍ക്കാര്‍
കോന്നി: വിവാദ റാപ്പ് ഗായകന് വേടന് വീണ്ടും സര്‍ക്കാര്‍ വേദിയൊരുക്കുന്നു. ജില്ലാതല ഓണാഘോഷ സമാപനത്തോടനുബന്ധിച്ച് കോന്നിയില്‍ ഇന്നു നടക്കുന്ന കരിയാട്ടം ഫെസ്റ്റിലാണ് ഇന്ന് രാത്രി വേടന്റെ ഷോ നടക്കുന്നത്. കോന്നി എംഎല്‍എ കെ.യു.ജനീഷ് കുമാറിന്റെ നേതൃത്വത്തിലാണ് കരിയാട്ടം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇക്കുറി ഇതിന്റെ സമാപനത്തോടൊപ്പം ജില്ലാതല ഓണാഘോഷ സമാപനവും ക്രമീകരിച്ചിരിക്കുകയാണ്. കരിയാട്ടം ഫെസ്റ്റിനും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പൂര്‍ണ പിന്തുണയുള്ളതാണ്. കഞ്ചാവുകേസില്‍ കുടുങ്ങിയതോടെ സര്‍ക്കാരിന്റെ പരിപാടികളില്‍ നിന്നും വേടനെ ഒഴിവാക്കിയിരുന്നു. പിന്നീടാണ് ഒന്നിനു പിറകെ ഒന്നായി പീഡന പരാതികളുമായി സ്ത്രീകള്‍ രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന് ഒളിവിലായിരുന്ന വേടന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു ശേഷം ആദ്യമായാണ് പൊതു വേദിയില്‍ എത്തുന്നത്. വേടന്റെ പരിപാടി പ്രഖ്യാപിച്ചതോടെ സുരക്ഷാ സംവിധാനം ഒരുക്കുന്നതില്‍ പോലീസും ആശങ്കയിലാണ്. കോന്നി പ്രധാന കവലയില്‍ നിര്‍ദ്ദിഷ്ട കെഎസ്ആര്‍ടിസി ഡിപ്പോ ഗ്രൗണ്ടിലാണ് പരിപാടി നടക്കുന്നത്. നാലു ദിക്കില്‍ നിന്നും ഇവിടേക്ക് ആളുകള്‍ക്ക്…
Read Moreഉത്രാടപ്പാച്ചിലിൽ തെരുവ് നായ; പത്തനംതിട്ടയിൽ കടിയേറ്റത് 13 പേർക്ക്; ആക്രമണം നടത്തിയ നായയ്ക്കു പേവിഷബാധയെന്നു സംശയം
പത്തനംതിട്ട: ഉത്രാട ദിനത്തിൽ പത്തനംതിട്ട നഗരത്തിൽ 13 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധയെന്നു സംശയം. കാലിനും കൈക്കും ഇടുപ്പിനുമൊക്കെ പരിക്കേറ്റവർ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കടിയേറ്റവരിൽ രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഒരാൾക്കു മുഖത്തും മറ്റൊരാളിനു കാലിലുമാണ് കടിയേറ്റത്. കടിയേറ്റവരിൽ മറ്റു ചിലർ ജനറൽ ആശുപത്രിയിലെ തിരക്ക് കാരണം മറ്റു സ്ഥലങ്ങളിലേക്കു പോയിട്ടുണ്ട്.പുത്തൻപീടികയിൽനിന്നു നഗരത്തിലേക്കു വരുന്നവഴി നായ മറ്റു തെരുവുനായ്ക്കളെയും ആക്രമിച്ചിട്ടുണ്ട്. ഒരു നായ തന്നെയാണ് ഇത്രയും ആളുകളെ കടിച്ചതെന്നു പറയുന്നു. ഇതിനു പേ വിഷബാധയും സംശയിക്കുന്നു. ചികിത്സ വൈകിഓണ അവധി ദിവസമായതിനാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആവശ്യത്തിനു ജീവനക്കാർ ഇല്ലാതിരുന്നത് നായയുടെ ആക്രമണത്തിൽ കടിയേറ്റ് എത്തിയവർക്കു ചികിത്സ ലഭിക്കാൻ കാലതാമസമുണ്ടായി. മാരകമായി മുറിവേറ്റവരെ മെഡിക്കൽ കോളജിലേക്കു മാറ്റാനാണ് ഡോക്ടർമാർ നിർദേശിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങൾ…
Read Moreഇന്ന് ദേശീയ അധ്യാപക ദിനം… ഫയൽ ഇഴയുന്നു, ഓണത്തിനും ശന്പളമില്ലാതെ ദിവസവേതന അധ്യാപകർ
പത്തനംതിട്ട: ചെയ്ത ജോലിക്കു ശന്പളം കിട്ടാതെ ദിവസ വേതന അധ്യാപകർ. പുതിയ അധ്യയന വർഷം ആരംഭിച്ച് മൂന്നു മാസം കഴിഞ്ഞപ്പോഴും അധ്യാപകർക്കു ശന്പളം ലഭിച്ചിട്ടില്ല. താത്കാലികാടിസ്ഥാനത്തിൽ നിയമനം ലഭിച്ച അധ്യാപകരാണ് ശന്പളത്തിനുവേണ്ടി കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലും ഇവരുടെ ശന്പളം ലഭിച്ചത് ഡിസംബറിനു ശേഷമാണ്. ഓരോ ഉപജില്ലയിലും ദിവസ വേതന അധ്യാപകരുടെ ബില്ലുകൾ പാസാക്കുന്നതിൽ ഓഫീസുകളുടെ താത്പര്യപ്രകാരമാണ്. നിയമനം അംഗീകരിച്ചു കഴിഞ്ഞാൽ ബില്ലുകൾ വേഗത്തിൽ പാസാക്കാനാകും. എന്നാൽ, നടപടിക്രമങ്ങളിലെ കാലതാമസമാണ് ശന്പളം വൈകാൻ കാരണമാകുന്നത്. ഫയൽ ഇഴയുന്നുസ്ഥിരനിയമനം തടഞ്ഞിട്ടുള്ള എയ്ഡഡ് വിദ്യാലയങ്ങളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം ലഭിച്ച അധ്യാപകരുടെ വേതനമാണ് തടയപ്പെട്ടതിലേറെയും. ഇവരുടെ തസ്തിക അംഗീകരിച്ചു നൽകാൻ വിദ്യാഭ്യാസ ഓഫീസുകളിൽ കാലതാമസമെടുക്കുകയാണ്. ഇത്തണ ഓണത്തിനു മുന്‍പ് ശന്പളം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഓഫീസ് നടപടികൾ നീങ്ങിയില്ല. എന്നാൽ, സർക്കാർ മേഖലയിലെ താത്കാലിക അധ്യാപകരിൽ നല്ലൊരു പങ്കും ശന്പളം വാങ്ങുകയും ചെയ്തു. എയ്ഡഡ്…
Read Moreഹരിത കർമസേനാംഗങ്ങൾക്കൊപ്പം ഓണം ആഘോഷിച്ച് മാർ സെറാഫിം മെത്രാപ്പോലീത്ത
പത്തനംതിട്ട: നഗരജീവിതത്തോടു ചേർന്നുനിൽക്കുന്ന ഹരിതകർമ സേനാംഗങ്ങളെയും ആശാ പ്രവര്‍ത്തകരെയും ചേർത്തുനിർത്തി ഓർത്തഡോക്സ് സഭ തുന്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ഓണാഘോഷം. പത്തനംതിട്ടക്ക് വൃത്തിയും ശുചിത്വവുമുളള ദിനങ്ങള്‍ സമ്മാനിക്കുന്ന ഹരിതകർമ സേനാംഗങ്ങളെയും ആശാ പ്രവര്‍ത്തകരെയും ആദരിച്ച് ഓണസമ്മാനം നൽകിയായിരുന്നു ആഘോഷം. ഇവർക്കായി ഓണസദ്യ ഒരുക്കി അതിൽ പങ്കാളിയായ മെത്രാപ്പോലീത്ത ഒരുമയുടെയും ഒത്തുചേരലിന്റെയും ഓണകാഴ്ചയും നിറച്ചു. ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങളിലൊന്നാണ് ഇതെന്ന് ഏബ്രഹാം മാര്‍ സെറാഫിം പറഞ്ഞു. ആഘോഷങ്ങളിൽ പലപ്പോഴും പിൻനിരയിലാകുന്നവരാണ് ഹരിതകർമസേനാംഗങ്ങൾ. എന്നാൽ, അവരില്ലാതെ ആഘോഷം പൂർണമാകില്ല. നാടിനെ ശുചിത്വത്തോടെ നിലനിർത്തുന്നത് ഇവരാണ്. ഇത് കണക്കിലെടുത്താണ് ആദരിക്കലെന്നും അദ്ദേഹം പറഞ്ഞു.
Read Moreക്രിക്കറ്റ് ബാറ്റിനുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; 15 ബാറ്റുകളിലായി 15 കിലോയോളം കഞ്ചാവ് ; പ്രതി പിടിയിൽ
ആലപ്പുഴ: കഞ്ചാവ് ക്രിക്കറ്റ് ബാറ്റിനുളളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെ ഒരാൾ അറസ്റ്റിൽ. പശ്ചിമബംഗാള്‍ സ്വദേശിയായ റബീഉൾ ഹഖ് എന്നയാളാണ് പിടിയിലായത്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് ഇയാൾ പിടിയിലായത്. വിവേക് എക്സ്പ്രസിൽ കഞ്ചാവ് നിറച്ച ക്രിക്കറ്റ് ബാറ്റുകളുമായി ഇയാൾ ചെങ്ങന്നൂരില്‍ എത്തുകയായിരുന്നു. റെയില്‍വേ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയ. 15 ബാറ്റുകളിലായി 15 കിലോയോളം കഞ്ചാവ് കൈവശമുണ്ടായിരുന്നു. ഒഡീഷയില്‍നിന്നാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നത്. കളിപ്പാട്ടം വില്പനക്ക് എത്തിയതാണെന്ന തരത്തിലാണ് ആദ്യം ഇയാള്‍ പോലീസിനോട് സംസാരിച്ചത്.
Read More