ഇ​സ്‌​ലാ​മി​സ്റ്റു​ക​ളു​ടെ പി​ന്തു​ണ​യു​ള്ള ഭ​ര​ണ​കൂ​ടം ഇ​സ്ര​യേ​ലി​ന്‍റെ നാ​ശ​ത്തി​നു വ​ഴി​വയ്ക്കു​മെ​ന്ന് നെ​ത​ന്യാ​ഹു; നെ​ത​ന്യാ​ഹു​വി​നെ​യും സ​ഖ്യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച് ഐ​സ​ൻ​കോ​ട്ട്

ജ​റൂ​സ​ലെം: പ്ര​തി​പ​ക്ഷ​സ​ഖ്യ നേ​താ​വ് ഗാ​ദി ഐ​സ​ൻ​കോ​ട്ട് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ സാ​ധ്യ​ത തെ​ളി​ഞ്ഞു. സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​ൻ ഐ​സ​ൻ​കോ​ട്ടി​ന് ഇ​സ്രേ​ലി പ്ര​സി​ഡ​ന്‍റ് ഇ​സാ​ക് ഹെ​ർ​സോ​ഗ് അ​നു​മ​തി ന​ൽ​കി. ആ​റാ​ഴ്ച വ​രെ സ​മ​യ​മാ​ണ് സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​ര​ണ​ത്തി​നു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​സ്രേ​ലി ക​ര​സേ​ന​യു​ടെ മു​ൻ മേ​ധാ​വി​യാ​ണ് ‍ഐ​സ​ൻ​കോ​ട്ട്.

ഒ​ക്‌​ടോ​ബ​ർ 27നു ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു മു​ന്ന​ണി​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​രു​ന്നി​ല്ല. അ​തോ​ടെ അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​യി. ഐ​സ​ൻ​കോ​ട്ടി​നെ പി​ന്തു​ണ​യ്ക്കാ​ൻ അ​വ​ർ ത​യാ​റാ​കു​ക​യാ​യി​രു​ന്നു. 19 വ​ർ​ഷം പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കു​ക​യാ​ണ് അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ ല​ക്ഷ്യം.

അ​തേ​സ​മ​യം, അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ തേ​ടു​ന്ന​തി​ൽ ‍ഐ​സ​ൻ​കോ​ട്ടി​ന്‍റെ സ​ഖ്യ​ത്തി​ലും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ട്. അ​റ​ബ് പാ​ർ​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കി​ല്ലെ​ന്ന് ഐ​സ​ൻ​കോ​ട്ടി​ന്‍റെ സ​ഖ്യ​ക​ക്ഷി​യാ​യ യി​സ്ര​യേ​ൽ ബേ​യ്തേ​നു പാ​ർ​ട്ടി അ​റി​യി​ച്ചു. ഇ​സ്ര​യേ​ൽ ച​രി​ത്ര​ത്തി​ൽ 2021ൽ ​മാ​ത്ര​മാ​ണ് അ​റ​ബ് പാ​ർ​ട്ടി​ക​ൾ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള​ത്. റാ ​ആം പാ​ർ​ട്ടി​യാ​ണ് അ​ന്നു സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യ​ത്.

അ​റ​ബ് പാ​ർ​ട്ടി​ക​ൾ ഇ​സ്ര​യേ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ച്ചു​വെ​ന്നാ​ണു നെ​ത​ന്യാ​ഹു​വി​ന്‍റെ ആ​രോ​പ​ണം. അ​റ​ബ് പാ​ർ​ട്ടി​ക​ളു​മാ​യി ചേ​ർ​ന്ന് സ​ർ​ക്കാ​രു​ണ്ടാ​കു​ന്ന​തി​നെ​തി​രേ നെ​ത​ന്യാ​ഹു മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജൂ​ത പാ​ർ​ട്ടി​ക​ൾ ചേ​ർ​ന്ന് ദേ​ശീ​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്നു പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​ന്ന​തി​നു തൊ​ട്ടു മു​ന്പ് നെ​ത​ന്യാ​ഹു ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​റ​ബ് പാ​ർ​ട്ടി​ക​ൾ ദേ​ശീ​യ സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യാ​ണെ​ന്നാ​ണ് നെ​ത​ന്യാ​ഹു​വി​ന്‍റെ വാ​ദം.

അ​തേ​സ​മ​യം, ചി​ല ഉ​പാ​ധി​ക​ളോ​ടെ അ​റ​ബ് പാ​ർ​ട്ടി​ക​ളു​മാ​യി സ​ഖ്യ​മാ​കാ​മെ​ന്നാ​ണ് ഐ​സ​ൻ​കോ​ട്ടി​ന്‍റെ നി​ല​പാ​ട്. ഹ​മാ​സി​നെ ഭീ​ക​ര​ഗ്രൂ​പ്പാ​യി അ​റ​ബ് പാ​ർ​ട്ടി​ക​ൾ ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് ഐ​സ​ൻ​കോ​ട്ട് ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​സ്ര​യേ​ൽ​പ്ര​സി​ഡ​ന്‍റി​ന്‍റെ തീ​രു​മാ​നം നെ​ത​ന്യാ​ഹു​വി​ന് തി​രി​ച്ച​ടി​യാ​യി. അ​തേ​സ​മ​യം, ‍ഐ​സ​ൻ​കോ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന​തു ത​ട​യാ​ൻ നെ​ത​ന്യാ​ഹു ശ്ര​മി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്. അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ പ്ര​തി​പ​ക്ഷ​ത്തി​നാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ പ്ര​സി​ഡ​ന്‍റ് ഐ​സ​ൻ​കോ​ട്ടി​ന് ആ​ദ്യ അ​വ​സ​രം ന​ൽ​കു​ക​യാ​യി​രു​ന്നു.

അ​റ​ബ് പാ​ർ​ട്ടി​ക​ൾ പു​റ​ത്തു​നി​ന്നു പി​ന്തു​ണ​യ്ക്കു​ന്ന ന്യൂ​ന​പ​ക്ഷ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​നാ​ണ് ഐ​സ​ൻ​കോ​ട്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്. നെ​ത​ന്യാ​ഹു​വി​ന്‍റെ ലി​ക്കു​ഡ് പാ​ർ​ട്ടി​യാ​ണ് പാ​ർ​ല​മെ​ന്‍റി​ലെ വ​ലി​യ ഒ​റ്റ​ക്ക​ക്ഷി. നെ​ത​ന്യാ​ഹു​വി​ന്‍റെ സ​ഖ്യ​ത്തി​ന് 53 സീ​റ്റും ഐ​സ​ൻ​കോ​ട്ടി​ന്‍റെ യാ​ഷാ​ർ പാ​ർ​ട്ടി​ക്കും മ​റ്റു മൂ​ന്നു സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കും​കൂ​ടി 48 സീ​റ്റു​മാ​ണു​ള്ള​ത്. അ​റ​ബ് പാ​ർ​ട്ടി​ക​ൾ​ക്ക് 19 സീ​റ്റു​ണ്ട്. ഇ​സ്ര​യേ​ലി​ൽ പാ​ർ​ട്ടി​ക​ൾ​ക്കാ​ണു ജ​നം വോ​ട്ട് ചെ​യ്യു​ക. 120 അം​ഗ ഇ​സ്ര​യേ​ൽ പാ​ർ​ല​മെ​ന്‍റി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത് 61 പേ​രു​ടെ പി​ന്തു​ണ​യാ​ണ്.

നെ​ത​ന്യാ​ഹു​വി​നെ​യും സ​ഖ്യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച് ഗാ​ദി ഐ​സ​ൻ​കോ​ട്ട്

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ൽ പു​തി​യ സ​ഖ്യ​സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ​യും ത​ന്‍റെ ഭ​ര​ണ​സ​ഖ്യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ത​യ്യാ​റാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ഗാ​ദി ഐ​സ​ൻ​കോ​ട്ട്. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​നി​ർ​ണാ​യ​ക നീ​ക്കം.

ജ​റു​സ​ലേ​മി​ലെ പ്ര​സി​ഡ​ന്‍റി​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ഐ​സ​ൻ​കോ​ട്ട് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. നെ​ത​ന്യാ​ഹു​വി​ന്‍റെ സ​ഖ്യ​ക​ക്ഷി​യാ​യ തീ​വ്ര​വ​ല​തു​പ​ക്ഷ ധ​ന​കാ​ര്യ മ​ന്ത്രി ബെ​സ​ലേ​ൽ സ്മോ​ട്രി​ച്ചി​നെ​യും ഒ​പ്പം കൂ​ട്ടാ​ൻ ത​യ്യാ​റാ​ണെ​ന്ന് അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

“ഐ​ക്യ​ത്തി​നു​ള്ള സ​മ​യ​മാ​ണി​തെ​ന്ന് ലി​കു​ഡ് പാ​ർ​ട്ടി​യു​ടെ​യും റി​ലീ​ജി​യ​സ് സ​യ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ​യും അം​ഗ​ങ്ങ​ൾ യ​ഥാ​ർ​ത്ഥ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ, എ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​നെ​യും ഞാ​ൻ മു​ന്നോ​ട്ടു​വെ​ച്ച ത​ത്വ​ങ്ങ​ളെ​യും പി​ന്തു​ണ​യ്ക്കാ​തി​രി​ക്കാ​ൻ അ​വ​ർ​ക്കാ​വി​ല്ല,” എ​ന്ന് ഐ​സ​ൻ​കോ​ട്ട് വ്യ​ക്ത​മാ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ നെ​ത​ന്യാ​ഹു​വി​ന്‍റെ പ്ര​ധാ​ന എ​തി​രാ​ളി​യാ​യി മ​ത്സ​രി​ച്ച ഗാ​ദി ഐ​സ​ൻ​കോ​ട്ടി​ന് പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ആ​റാ​ഴ്ച​ത്തെ സ​മ​യ​മാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​സ്രേ​ലി ജ​ന​ത​യു​ടെ മു​ഴു​വ​ൻ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ച്ചു​കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ത​ന്‍റെ ഭ​ര​ണം പ്ര​തി​നി​ധീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​വം​ബ​ർ മൂ​ന്നി​ന് ന​ട​ന്ന യു​എ​സ് ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി ഇ​സ്ര​യേ​ലി​ന് സൈ​നി​ക സ​ഹാ​യം ന​ൽ​കു​ന്ന​തി​നെ എ​തി​ർ​ക്കു​ന്നു​വെ​ന്നും, അ​തി​നാ​ൽ ത​ന്നെ ഇ​സ്ര​യേ​ൽ വ​ലി​യ അ​ന്താ​രാ​ഷ്ട്ര അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് ഇ​സാ​ക്ക് ഹെ​ർ​സോ​ഗ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​മേ​രി​ക്ക​യി​ലെ പു​തി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച്, ഇ​സ്ര​യേ​ലി​ന് ഇ​പ്പോ​ൾ ശ​ക്ത​വും സ്ഥി​ര​ത​യു​ള്ള​തു​മാ​യ ഒ​രു സ​ർ​ക്കാ​രാ​ണ് ആ​വ​ശ്യ​മെ​ന്നും ഹെ​ർ​സോ​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​റ​ബ് പാ​ർ​ട്ടി​ക​ളു​മാ​യി സ​ർ​ക്കാ​രു​ണ്ടാ​ക്കു​ന്ന​ത് ഇ​സ്ര​യേ​ലി​നെ ന​ശി​പ്പി​ക്കും: നെ​ത​ന്യാ​ഹു

ടെ​ൽ അ​വീ​വ്: അ​റ​ബ് പാ​ർ​ട്ടി​ക​ളു​മാ​യി ചേ​ർ​ന്ന് സ​ർ​ക്കാ​രു​ണ്ടാ​ക്കു​ന്ന​ത് ഇ​സ്ര​യേ​ലി​ന്‍റെ നാ​ശ​ത്തി​നു വ​ഴി​വ​യ്ക്കു​മെ​ന്ന് കാ​വ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​സ്രേ​ലി പ്ര​സി​ഡ​ന്‍റ് ഐ​സ​ക് ഹെ​ർ​സോ​ഗ് പ്ര​തി​പ​ക്ഷ നേ​താ​വ് ഗാ​ദി ഐ​സ​ൻ​കോ​ട്ടി​നെ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​ൻ ക്ഷ​ണി​ക്കു​ന്ന​തി​നു തൊ​ട്ടു മു​ന്പാ​ണ് നെ​ത​ന്യാ​ഹു ഇ​തു പ​റ​ഞ്ഞ​ത്.

ഇ​സ്‌​ലാ​മി​സ്റ്റു​ക​ളു​ടെ പി​ന്തു​ണ​യു​ള്ള ഭ​ര​ണ​കൂ​ടം ഇ​സ്ര​യേ​ലി​ന്‍റെ നാ​ശ​ത്തി​നു വ​ഴി​യ്ക്കും. യൂ​റോ​പ്പി​ൽ അ​താ​ണു സം​ഭ​വി​ക്കു​ന്ന​ത്. ഇ​സ്ര​യേ​ലി​ന്‍റെ കാ​ര്യ​ത്തി​ൽ അ​തു വ​ള​രെ മോ​ശ​മാ​യി​രി​ക്കു​മെ​ന്ന് നെ​ത​ന്യാ​ഹു കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​സ്ര​യേ​ലി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന​തി​ന്‍റെ റി​ക്കാ​ർ​ഡ് പേ​റു​ന്ന നെ​ത​ന്യാ​ഹു​വി​ന് ഇ​ത്ത​വ​ണ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം അ​സാ​ധ്യ​മാ​യേ​ക്കും. ക​ഴി​ഞ്ഞ​മാ​സം 27ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നെ​ത​ന്യാ​ഹു​വി​ന്‍റെ​യും ഐ​സ​ൻ​കോ​ട്ടി​ന്‍റെ​യും മു​ന്ന​ണി​ക​ൾ​ക്ക് ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​ല്ല. അ​റ​ബ് പാ​ർ​ട്ടി​ക​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി 19 സീ​റ്റു​ക​ൾ നേ​ടി.

സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ആ​ദ്യ അ​വ​സ​രം ല​ഭി​ച്ച​ത് പ്ര​തി​പ​ക്ഷ നേ​താ​വ് ഐ​സ​ൻ​കോ​ട്ടി​നാ​ണ്. നേ​ര​ത്തേ ന​ല്ലൊ​രു​ശ​ത​മാ​നം എം​പി​മാ​രും അ​ദ്ദേ​ഹ​ത്തി​നു പി​ന്തു​ണ അ​റി​യി​ച്ചി​രു​ന്നു. അ​റ​ബ് പാ​ർ​ട്ടി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

 

Related posts

Leave a Comment