ആലപ്പുഴ: രാസവളമേൽക്കാത്ത ജൈവ പച്ചക്കറി വിപണനവുമായി കുടുംബശ്രീ വനിതകൾ. സംസ്ഥാന കൃഷി വകുപ്പിന്റെ ഗ്രാമീണ കാർഷികച്ചന്ത പദ്ധതിപ്രകാരം ആലപ്പുഴ കൃഷി ഭവനിലാണ് ജൈവ പച്ചക്കറി വിപണന കേന്ദ്രം കുടുംബശ്രീ അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചത്. വെള്ളിയാഴ്ചകളിൽ രാവിലെ 9.30 മുതലാണ് കാർഷിക വിപണന കേന്ദ്രം പ്രവർത്തിക്കുന്നത്. കുടുംബശ്രീ അംഗങ്ങളുടെ വീടുകളിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങൾ കൂടാതെ കഞ്ഞിക്കുഴിയിലെ കർഷകരുടെ വീടുകളിലെത്തി അയൽക്കൂട്ടം പ്രവർത്തകർ ശേഖരിക്കുന്ന ഉത്പന്നങ്ങളുമാണ് ഇവിടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ചീരയും, പയറും, പാവലും, വെണ്ടയും, കോവലുമെല്ലാം വിഷമരുന്നിന്റെ ഗന്ധമേൽക്കാതെ വിൽപ്പന തട്ടിൽ നിരന്നിരിക്കുന്പോൾ വാങ്ങാനും ആളേറെയാണ്. അടുക്കളയിലെ അവശ്യവസ്തുവായ തേങ്ങയും ന്യായവിലയ്ക്ക് ഇവിടെ നിന്ന് ലഭിക്കും. പച്ചക്കറിയ്ക്കൊപ്പം നാടൻ കിഴങ്ങുവർഗങ്ങളും ഈ ഗ്രാമീണ കാർഷിക വിപണന കേന്ദ്രത്തിലുണ്ട്. ആലപ്പുഴ നഗരസഭയിലെ പള്ളാത്തുരുത്തി വാർഡ് ഹരിതം കുടുംബശ്രീ പ്രവർത്തകരാണ് ഗ്രാമീണ വിപണന കേന്ദ്രത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. വർഷങ്ങളായി…
Read MoreCategory: Alappuzha
ബിഡിജെഎസ് ചെങ്ങന്നൂർ നിയോജകണ്ഡലം പ്രസിഡന്റ് രാജിവച്ചു; രാജിക്കത്തിൽ ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങൾ
ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ ചെങ്ങന്നൂരിൽ സംഘടനാ സംവിധാനത്തിനെതിരെയും ഭാരവാഹികൾക്ക് എതിരെയും ഗുരുതര ആരോപണങ്ങളുമായി ബിഡിജെഎസ് ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡന്റിന്റെ രാജിക്കത്ത്. നിയോജക മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് ജോണ് പുന്നാട്ടാണ് രാജിക്കത്ത് ജില്ലാ പ്രസിഡന്റിന് കൈമാറിയത്. കത്തിൽ സംഘടനയ്ക്ക് ചെങ്ങന്നൂരിൽ മതേതര മുഖം കാട്ടാനായി തന്നെ നിയോജക മണ്ഡലം സ്ഥാനത്ത് ഇരുത്തി. എന്നാൽ തനിക്കെതിരെ ശക്തമായ പ്രവർത്തനമാണ് ചില ജില്ലാ ഭാരവാഹികൾ നടത്തുന്നത്. ഇത്തരക്കാരുടെ ചില വഴിവിട്ട പ്രവർത്തനം കാരണം മഹിളാ പ്രവർത്തകർ പ്രവർത്തനം അവസാനിപ്പിച്ചു. ഈ സാഹചര്യത്തിൽ പാർട്ടിയുടെ മതേതര മുഖത്തിനായി പ്രസിഡന്റ് സ്ഥാനം അലങ്കരിക്കാൻ താത്പര്യമില്ലെ ന്നും കത്തിൽ പറയുന്നു. പാർട്ടി രൂപീകരണത്തിനായി പതാക കൈമാറിയ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയുടെ രാഷ്ട്രീയ നിലപാടുകളും പാർട്ടി സംസ്ഥാന പ്രസിഡന്റിന്റെ നിലപാടുകളും രണ്ട് ധ്രുവങ്ങളിലായതിനാൽ പാർട്ടിയുടെ വിശ്വാസ്യത നഷ്ടപ്പെട്ട അവസ്ഥയാണുള്ളതെന്നും കത്തിൽ…
Read Moreഇരുപതു വർഷത്തിനുശേഷം ഒമാൻ ജയിലിൽനിന്നു മോചിതരായി ഷാജഹാനും സന്തോഷും നാട്ടിൽ തിരിച്ചെത്തി; വികാരനിർഭരരായി ബന്ധുക്കളും സുഹൃത്തുക്കളും; ചെയ്യാത്ത കുറ്റത്തിന് ജയിലിൽക്കിടന്ന നാളുകളെക്കുറിച്ച് ഇരുവരും പറയുന്നതിങ്ങനെയ…
നെടുന്പാശേരി: ചെയ്യാത്ത കുറ്റത്തിനു 20 വർഷം ഒമാനിലെ ജയിലിൽ ശിക്ഷ അനുഭവിച്ചശേഷം ഒമാൻ രാജാവിന്റെ ദയാദാക്ഷിണ്യത്താൽ മോചിതരായ ഷാജഹാനും സന്തോഷും നാട്ടിൽ തിരിച്ചെത്തി. മുംബൈ വഴി ഇൻഡിഗോ വിമാനത്തിൽ എത്തിച്ചേർന്ന ഇരുവരെയും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നു നെടുന്പാശേരി വിമാനത്താവളത്തിൽ സ്വീകരിച്ചു. വികാരനിർഭരമായിരുന്നു ഇവരുടെ കൂടിക്കാഴ്ച. കൊല്ലം മടവൂർ തങ്കക്കല്ല് ഷമീന മൻസിലിൽ ഷാജഹാൻ (50), അന്പലപ്പുഴ വെള്ളൂപ്പറന്പിൽ സന്തോഷ് (45) എന്നിവരാണ് ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ നെടുന്പാശേരിയിൽ വിമാനമിറങ്ങിയത്. 20 വർഷം മുൻപു നാല് പാക്കിസ്ഥാനികൾ ചേർന്നു രണ്ടു കാവൽക്കാരെ കൊലപ്പെടുത്തി ഒമാനിലെ ഒരു ബാങ്ക് കൊള്ളയടിച്ച കേസുമായി ബന്ധപ്പെട്ടാണ് ഇരുവരെയും ഒമാൻ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. പാക്കിസ്ഥാനികളുടെ വധശിക്ഷ നേരത്തെ നടപ്പാക്കിയിരുന്നു. സന്തോഷ് ഒമാനിൽ ഒരു പൊടിമിൽ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. തൊട്ടടുത്തുള്ള ഹാർഡ് വെയർ ഷോപ്പിലെ സെയിൽസ്മാനായിരുന്നു ഷാജഹാൻ. ഇവരുടെ കടകളുടെ സമീപത്ത്…
Read Moreശരി ശരിക്കും മൊതലാളി..! കുറഞ്ഞ വിലയ്ക്കെന്ന വ്യാജേനെ വ്യാപാരം നടത്തി പൊതുജനങ്ങളെ വഞ്ചിക്കുകയും വ്യാപാരികളെ ദ്രോഹിക്കുകയും ചെയ്യുന്ന അനധികൃത കച്ചവടം നിയന്ത്രിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി
ആലപ്പുഴ: അനധികൃത തെരുവു കച്ചവടക്കാർ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ വഴി മുടക്കിനടത്തുന്ന കച്ചവടങ്ങൾ നിയന്ത്രിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര. എല്ലാവിധ ടാക്സുകളും തൊഴിലാളികൾക്ക് ശന്പളവും നൽകി വ്യാപാരം നടത്തുന്ന വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ മാർക്കറ്റുകളിൽ നിന്ന് കുറഞ്ഞ വിലയ്ക്കുതള്ളുന്ന സാധനങ്ങൾ ഉൾപ്പെടെ കൊണ്ടുവന്ന് കുറഞ്ഞ വിലയ്ക്കെന്ന വ്യാജേനെ വ്യാപാരം നടത്തി പൊതുജനങ്ങളെ വഞ്ചിക്കുകയും വ്യാപാരികളെ ദ്രോഹിക്കുകയും ചെയ്യുന്ന അനധികൃത കച്ചവടക്കാരെ നിയന്ത്രിക്കണമെന്ന് രാജു അപ്സര സർക്കാരിനോടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി അന്പലപ്പുഴ താലൂക്ക് കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. താലൂക്ക് പ്രസിഡൻറ് രഘുനാഥ് കാവുങ്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്റഫ് പ്ലാമൂട്ടിൽ, ജില്ല ഭാരവാഹികളായ വി. സബിൽരാജ്, ജേക്കബ് ജോണ്, കെ.എസ്. മുഹമ്മദ്, എ.കെ. ഷംസുദീൻ, മുജീബ് റഹ്മാൻ, തോമസ്…
Read Moreമേടിച്ച് കഴിക്കരുത് വയറു ചീത്തയാവും; അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കോഴി ഇറച്ചി ജനങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും; അതിനാൽ കേന്ദ്രസർക്കാർ ഇറക്കുമതി തീരുമാനം പിൻവലിക്കണമെന്ന് കേരളാ പൗൾട്രി ഫെഡറേഷൻ
ആലപ്പുഴ: യുഎസിൽ നിന്നും കോഴി ഇറച്ചി ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആൾ കേരളാ പൗൾട്രി ഫെഡറേഷൻ. ഗാട്ട് കരാറിന്റെ അടിസ്ഥാനത്തിൽ അമേരിക്കയിൽ നിന്നും കോഴി ഇറച്ചി ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആൾ കേരളാ പൗൾട്രി ഫെഡറേഷൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ഈ നയം മൂലം ഉൽപാദന ചെലവിലും കുറഞ്ഞ വിലയിൽ ഉൽപന്നം വിൽക്കേണ്ടി വരുന്ന ഇന്ത്യയിലെ പൗൾട്രി കർഷകരുടെ ജീവിതം ദുരിതത്തിലാവുമെന്നും, അതിനാൽ ഇറക്കുമതി നയത്തിൽ നിന്നും പിൻമാറാൻ കേന്ദ്ര ഗവണ്മെന്റിനുമേൽ സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നും അമേരിക്കയിൽ നിന്നും പുറം തള്ളുന്ന ഭക്ഷ്യ യോഗ്യമല്ലാത്ത കോഴി ഇറച്ചി ഉൽപന്നങ്ങൾ ഇന്ത്യയിലെ ജനങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ആൾ കേരളാ പൗൾട്രി ഫെഡറേഷൻ സംസ്ഥാന കമ്മറ്റി വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് എം താജുദ്ദീൻ, ജനറൽ സെക്രട്ടറി എസ്.കെ.നസീർ, ട്രഷറർ…
Read Moreചിലപ്പോളൊക്കെ ഇടത്തോട്ടോ വലത്തോട്ടോ നിൽക്കേണ്ടി വരും; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്ഗ്രസിന്റെ നിലപാട് നിർണായകമെന്ന് ജോസ് കെ മാണി
ചെങ്ങന്നൂർ: ആസന്നമായ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്ഗ്രസ്-എം രാഷ്ട്രീയ നിലപാട് നിർണായകമായിരിക്കുമെന്ന് പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണി. ചെങ്ങന്നൂരിൽ നടന്ന കേരള കോണ്ഗ്രസ് നേതൃയോഗത്തിൽ പങ്കെടുത്തശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി. ചെങ്ങന്നൂരിൽ കോണ്ഗ്രസിനു തനിച്ച് മത്സരിക്കാമോ എന്ന് കേരള കോണ്ഗ്രസ്-എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ചോദ്യത്തിന് അതൊക്കെ പ്രാദേശിക പ്രശ്നമായിരുന്നു എന്നായിരുന്നു മറുപടി. ത്രിതല പഞ്ചായത്ത്, സഹകരണബാങ്ക് തെരഞ്ഞെടുപ്പുകളിൽ പാർട്ടി സ്വീകരിച്ച സ്വതന്ത്രനിലപാടുകൾ തങ്ങൾക്ക് നേട്ടം ഉണ്ടാക്കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ചില കാര്യങ്ങളിൽ ഭരണകക്ഷിയോടും, ചില കാര്യങ്ങളിൽ പ്രതിപക്ഷത്തോടും അനുകൂലിച്ചു നിൽക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാർച്ച് 11ന് മുന്പായി മുഴുവൻ മണ്ഡലങ്ങളിലും കണ്വൻഷനുകളും, തുടർന്ന് നിയോജകമണ്ഡലം കണ്വൻഷനും ചേരും. ലയണ്സ് ക്ലബ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ടൈറ്റസ് ജി. വാണിയപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന…
Read Moreഡോക്ടറെ രക്ഷിക്കാൻ മരിച്ചയാളുടെ കുടുംബത്തിനെതിരേ പോലീസ് കേസ്; വയറു വേദനയുമായി എത്തിയ രോഗിക്ക് വേണ്ട ചികിത്സ നൽകാത്തതിനെ തുടർന്ന് മരിച്ച കേസിൽ മൂന്ന് വർഷത്തിന് ശേഷം കിട്ടിയതാകട്ടെ പോലീസ് കേസും; അന്നു ആശുപത്രിയിൽ നടന്ന സംഭവം ഇങ്ങനെ…
അന്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ രോഗി മരിച്ച സംഭവത്തിൽ മരിച്ചയാളുടെ ബന്ധുക്കൾക്കെതിരേ പോലീസ് കേസ്. ആശുപത്രി അധികൃതരുടെ വീഴ്ച മറച്ചുവയ്ക്കാനാണ് ബന്ധുക്കൾക്കെതിരേ പോലീസ് കേസെടുത്തതെന്നാണ് ആക്ഷേപം. പുന്നപ്ര വടക്ക് പഞ്ചായത്ത് 16-ാം വാർഡ് പുന്നക്കൽ സ്റ്റീഫനെ(54)യാണ് 2015 സെപ്തംബർ മൂന്നിനു മത്സ്യബന്ധനത്തിനിടെ വയറു വേദനയെ തുടർന്നു വണ്ടാനത്തു പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയം മുതൽ രോഗി വേദന കൊണ്ട് പുളഞ്ഞെങ്കിലും പ്രാഥമിക ചികിത്സ മാത്രമാണ് നടത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ബന്ധുക്കളുടെ നിർബന്ധത്തെ തുടർന്ന് പിന്നീട് സർജറി വാർഡിലേക്ക് മാറ്റിയെങ്കിലും തറയിൽ തുണി വിരിച്ച് കിടക്കേണ്ട അവസ്ഥയിലായിരുന്നു. ഈ സമയം പ്രധാന ഡോക്ടർ ചികിത്സയ്ക്കെത്തിയെങ്കിലും കിടക്കയിൽ അല്ലാതിരുന്നതുമൂലം സ്റ്റീഫനെ പരിശോധിക്കാതെ ഡോക്ടർ പോയത്രേ. വേദന കടുത്തപ്പോൾ അടിയന്തര സ്കാനിംഗിന് വിധേയമാക്കാൻ ജൂനിയർ ഡോക്ടർമാർ പറഞ്ഞു. തുടർന്നു നടത്തിയ സ്കാനിംഗ് പരിശോധനയിൽ കുടലുകൾ തമ്മിൽ പിരിഞ്ഞു കിടക്കുകയാണെന്നും…
Read Moreകൈക്കൂലി രാജൻ രാജിവയ്ക്കണം; പട്ടികജാതിക്കാർക്ക് വീട് വയ്ക്കാൻ അനുവദിച്ച ഫണ്ട് നൽകാൻ കൈക്കൂലി; അറസ്റ്റിലായ കോൺഗ്രസ് പഞ്ചായത്ത് അംഗം രാജിവയ്ക്കണമെന്ന് സിപിഎം
കായംകുളം: കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടയിൽ വിജിലൻസ് പിടിയിലായ പത്തിയൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് അംഗവും കോണ്ഗ്രസ്സ് നേതാവുമായ കെ.രാജൻ ഗ്രാമ പഞ്ചായത്ത് മെന്പർ സ്ഥാനം രാജിവെയ്ക്കണമെന്ന് സി.പി. എം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. പട്ടികജാതി വിഭാഗത്തിന് സ്ഥലം വാങ്ങുന്നതിനായി മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഫണ്ടിൽ നിന്നാണ് രാജൻ കൈക്കൂലി വാങ്ങിയത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഗുണഭോക്താവിന് സ്ഥലം നൽകിയ സ്വന്തം വാർഡിൽപ്പെട്ടവിധവയായ വീട്ടമ്മ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇവരെ ഭീഷണിപ്പെടുത്തിയാണ് കൈക്കൂലി വാങ്ങിയതെന്നതും ഇത് ഗൗരവമുള്ളതാണന്നും ഏരിയാ കമ്മിറ്റി പറഞ്ഞു . സ്വന്തം വാർഡിലെ ജനങ്ങളോടു പോലും വിധേയത്വമില്ലാത്ത നീചമായ നടപടിയാണ് കോണ്ഗ്രസ്സ് നേതാവു കൂടിയായ ഗ്രാമ പഞ്ചായത്തംഗം സ്വീകരിച്ചത് . സംഭവം നടന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും വിജിലൻസ് അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്ന രാജനെ പുറത്താക്കാനോ, നിലപാട് വ്യക്തമാക്കാനോ കോണ്ഗ്രസ്സ് തയ്യാറാകാത്തതിൽ ദുരൂഹതയുണ്ടെന്നും ഏരിയാ…
Read Moreമെഡിക്കൽ കോളജിൽ ആംബുലൻസ് സേവനത്തിനും കമ്മീഷൻ; തട്ടിപ്പിനു പിന്നിൽ സെക്യൂരിറ്റി ജീവനക്കാർ മുതൽ ഹൗസ് സർജൻമാർവരെ ; ഇരകളിലധികവും വാഹനാപകടങ്ങളിൽ എത്തുന്ന രോഗിയുടെ ബന്ധുക്കൾ
അന്പലപ്പുഴ: ആധുനിക രീതിയിരുള്ള ആംബുലൻസുകൾ ഏർപ്പാടാക്കി കമ്മീഷൻ പറ്റുന്ന സംഘം മെഡിക്കൽ കോളജാശുപത്രിയിൽ വിലസുന്നു. വണ്ടാനം മെഡിക്കൽ കോളജാശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന രോഗികളെയാണ് ഇത്തരക്കാർ വലയിൽ വീഴ്ത്തുന്നത്. ഐസിയു ആംബുലൻസ് തരപ്പെടുത്തി നൽകി ആശുപത്രിയിലെ തന്നെ ചില ജീവനക്കാർ കമ്മീഷൻ പറ്റുന്നതായാണ് ആക്ഷേപം. അംബുലൻസിൽ നിന്നു കിട്ടുന്ന കമ്മീഷനു പുറമെ രോഗിയെ എത്തിക്കുന്ന സ്വകാര്യ ആശുപത്രികളിൽ നിന്നും വൻ തുക കമ്മീഷനായി ലഭിക്കുമെന്നും പറയപ്പെടുന്നു. സെക്യൂരിറ്റി ജീവനക്കാർ എയ്ഡ് പോസ്റ്റിലെ ചില പോലീസുകാർ, ഹൗസ് സർജൻമാർ അടക്കമുള്ളവരാണ് ഇതിൽ കണ്ണികളായി പ്രവർത്തിക്കുന്നത്. സാധാരണ ആംബുലൻസുകൾ എറണാകുളത്തേക്ക് പോകുന്നതിനായി 2700 രൂപ വാങ്ങുന്പോൾ വെളിയിൽ നിന്ന് ഇവർ ഏർപ്പാടാക്കുന്ന ആധുനിക സജ്ജീകരണങ്ങളുള്ള അംബുലൻസുകൾ ഒൻപതിനായിരം രൂപയാണ് വാങ്ങുന്നത്. എന്നാൽ ഓക്സിജൻ അടക്കമുള്ള ചികിൽസാ സൗകര്യങ്ങളൊന്നും ഓട്ടത്തിനിടയിൽ രോഗികൾക്ക് കിട്ടാറില്ലന്നും പരാതിയുണ്ട്. വാഹനാപകടങ്ങളിൽ പെട്ടെത്തുന്ന രോഗികളുടെ ബന്ധുക്കളാണ്…
Read Moreനിങ്ങൾക്ക് മനസിലായില്ലല്ലോ അല്ലേ..! ചെങ്ങന്നൂരിൽ എൻഡിഎയ്ക്ക് വിജയസാധ്യതയില്ല; കേരളത്തിൽ എൻഡിഎ സംവിധാനം ശിഥിലമായെന്ന് വെള്ളാപ്പള്ളി നടേശൻ
തൊടുപുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കു വിജയസാധ്യതയില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ എൻഡിഎ സംവിധാനം ശിഥിലമായി. മുന്നണിയിൽ ആലോചിക്കാതെ ശ്രീധരൻ പിള്ളയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതു ശരിയായില്ല. യുഡിഎഫിനു ജയസാധ്യതയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Read More