കൈക്കൂലി രാജൻ രാജിവയ്ക്കണം; പട്ടികജാതിക്കാർക്ക് വീട് വയ്ക്കാൻ അനുവദിച്ച ഫണ്ട് നൽകാൻ കൈക്കൂലി; അറസ്റ്റിലായ കോൺഗ്രസ് പഞ്ചായത്ത് അംഗം രാജിവയ്ക്കണമെന്ന് സിപിഎം

കാ​യം​കു​ളം: കൈ​ക്കൂ​ലി വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ വി​ജി​ല​ൻ​സ് പി​ടി​യി​ലാ​യ പ​ത്തി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് അം​ഗ​വും കോ​ണ്‍​ഗ്ര​സ്സ് നേ​താ​വു​മാ​യ കെ.​രാ​ജ​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ സ്ഥാ​നം രാ​ജി​വെ​യ്ക്ക​ണ​മെ​ന്ന് സി.​പി. എം ​ഏ​രി​യാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.​ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ന് സ്ഥ​ലം വാ​ങ്ങു​ന്ന​തി​നാ​യി മു​തു​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച ഫ​ണ്ടി​ൽ നി​ന്നാ​ണ് രാ​ജ​ൻ കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്.

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​വി​ന് സ്ഥ​ലം ന​ൽ​കി​യ സ്വ​ന്തം വാ​ർ​ഡി​ൽ​പ്പെ​ട്ട​വി​ധ​വ​യാ​യ വീ​ട്ട​മ്മ പ​ണം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് കൈ​ക്കൂ​ലി വാ​ങ്ങി​യ​തെ​ന്ന​തും ഇ​ത് ഗൗ​ര​വ​മു​ള്ള​താ​ണ​ന്നും ഏ​രി​യാ ക​മ്മി​റ്റി പ​റ​ഞ്ഞു .

സ്വ​ന്തം വാ​ർ​ഡി​ലെ ജ​ന​ങ്ങ​ളോ​ടു പോ​ലും വി​ധേ​യ​ത്വ​മി​ല്ലാ​ത്ത നീ​ച​മാ​യ ന​ട​പ​ടി​യാ​ണ് കോ​ണ്‍​ഗ്ര​സ്സ് നേ​താ​വു കൂ​ടി​യാ​യ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം സ്വീ​ക​രി​ച്ച​ത് . സം​ഭ​വം ന​ട​ന്നി​ട്ട് ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ൽ ക​ഴി​യു​ന്ന രാ​ജ​നെ പു​റ​ത്താ​ക്കാ​നോ, നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​നോ കോ​ണ്‍​ഗ്ര​സ്സ് ത​യ്യാ​റാ​കാ​ത്ത​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ഏ​രി​യാ ക​മ്മി​റ്റി ആ​രോ​പി​ച്ചു.​

വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളോ​ടെ​യാ​ണ് രാ​ജ​നെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൈ​ക്കൂ​ലി പ​ണം ത​നി​യ്ക്കും മ​റ്റൊ​രാ​ൾ​ക്കു മാ​ണെ​ന്ന് രാ​ജ​ൻ പ​റ​ഞ്ഞ​ത്. അ​തി​നാ​ൽ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ഈ ​സം​ഭ​വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ്സ് നേ​തൃ​ത്യം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ക​യും കൈ​ക്കൂ​ലി വാ​ങ്ങി​യ അം​ഗ​ത്തെ പു​റ​ത്താ​ക്കാ​നു​ള്ള ആ​ർ​ജ്ജ​വം കാ​ട്ട​ണ​മെ​ന്നും സി ​പി എം ​ഏ​രി​യാ സെ​ക്ര​ട്ട​റി പി ​അ​ര​വി​ന്ദാ​ക്ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts