ബസിൽ യാത്രക്കാരിക്ക് നേരെ   അശ്ലീല ആംഗ്യം കാട്ടിയ ഡ്രൈവറെ അറസ്റ്റു ചെയ്തു; ക​രു​നാ​ഗ​പ്പ​ള്ളി   സ്വദേശി  നൗ​ഷാ​ദാണ് പിടിയിലായത്

അ​ടൂ​ർ: യാ​ത്ര​ക്കാ​രി​യാ​യ വ​നി​താ ഡോ​ക്ട​ർു​ക്കു നേ​രെ അ​ശ്ലീ​ല ആം​ഗ്യം കാ​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്തു. ക​രു​നാ​ഗ​പ്പ​ള​ളി-​അ​ടൂ​ർ-​കൊ​ടു​മ​ണ്‍-​പ​ത്ത​നം​തി​ട്ട റൂ​ട്ടി​ലോ​ടു​ന്ന ശ്രീ​ദേ​വി ബ​സി​ലെ ഡ്രൈ​വ​ർ ക​രു​നാ​ഗ​പ്പ​ള്ളി ത​ഴ​വ ചീ​ര​ൻ​കു​ള​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ നൗ​ഷാ​ദി(30)​നെ​യാ​ണ് അ​ടൂ​ർ ഡി​വൈ​എ​സ്പി ആ​ർ ജോ​സ്, കൊ​ടു​മ​ണ്‍ അ​ഡീ​ഷ​ണ​ൽ എ​സ​ഐ രാ​ജീ​വ് ചേ​ർ​ന്ന് ക​രു​നാ​ഗ​പ്പ​ള​ളി​യി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ, അ​ശ്ലീ​ല​ച്ചു​വ​യോ​ടെ​യു​ള്ള ആം​ഗ്യം കാ​ണി​ക്ക​ൽ എ​ന്നി​വ​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള കു​റ്റ​മെ​ന്ന് ഡി​വൈ​എ​സ്പി പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​ടൂ​രി​ൽ നി​ന്ന് കൊ​ടു​മ​ണ്ണി​ലേ​ക്ക് യാ​ത്ര ചെ​യ്ത കൊ​ല്ലം സ്വ​ദേ​ശി​യാ​യ വ​നി​താ ആ​യു​ർ​വേ​ദ ഡോ​ക്ട​റെ​യാ​ണ് നൗ​ഷാ​ദ് സീ​റ്റി​ന് പി​ന്നി​ലേ​ക്ക് അം​ഗ​വി​ക്ഷേ​പം കാ​ണി​ച്ച​ത്.

ഏ​ഴം​കു​ളം മു​ത​ൽ കൊ​ടു​മ​ണ്‍ വ​രെ​യാ​യി​രു​ന്നു പ്ര​ദ​ർ​ശ​നം. ഡോ​ക്ട​ർ മൊ​ബൈ​ൽ​ഫോ​ണി​ൽ പ​ക​ർ​ത്തി​യ വീ​ഡി​യോ ദൃ​ശ്യം സു​ഹൃ​ത്താ​യ മ​റ്റൊ​രു ഡോ​ക്ട​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്തു. പി​ന്നാ​ലെ പ​ത്ത​നം​തി​ട്ട ആ​ർ​ടി​ഒ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ​ക്ക് ഇ-​മെ​യി​ൽ മു​ഖേ​നെ പ​രാ​തി സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. പ​രാ​തി​യേ തു​ട​ർ​ന്ന് ആ​ർ​ടി​ഒ തി​ങ്ക​ളാ​ഴ്ച ത​ന്നെ ഇ​യാ​ളു​ടെ ലൈ​സ​ൻ​സ് മൂ​ന്നു മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

ഇ​യാ​ളെ ജോ​ലി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​താ​യി ബ​സ് ഉ​ട​മ അ​റി​യി​ച്ചു. താ​ൻ അ​ശ്ലീ​ല ആം​ഗ്യം കാ​ണി​ച്ചി​ട്ടി​ല്ലെ​ന്നും വി​ര​ൽ സീ​റ്റി​ന് പി​ന്നി​ൽ വ​യ്ക്കു​ക മാ​ത്ര​മേ ചെ​യ്തി​ട്ടു​ള്ളൂ​വെ​ന്നു​മാ​ണ് നൗ​ഷാ​ദ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ജാ​മ്യം ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​തെ​ന്ന് ഡി​വൈ​എ​സ്പി പ​റ​ഞ്ഞു.

Related posts