കുളിച്ചാൽ ചൊറിയും..!  പൂ​ച്ചാ​ക്ക​ൽ തോ​ട്ടി​ൽ  മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാകുന്നു; തോട്ടിൽ കുളിച്ചവർക്ക്  ശരീരം ചെറിഞ്ഞു പൊട്ടുന്നു;  പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ

ചൂ​ച്ചാ​ക്ക​ൽ: തോ​ട്ടി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പൂ​ച്ചാ​ക്ക​ൽ തോ​ട്ടി​ൽ ഹോ​ട്ട​ൽ മാ​ലി​ന്യ​ങ്ങ​ള​ട​ക്ക​മു​ള്ള​വ നി​ക്ഷേ​പി​ച്ചി​രു​ന്നു.  കാ​യ​ലു​മാ​യി ബ​ന്ധ​മു​ള്ള തോ​ട്ടി​ൽ ത​ള്ളി​യ മാ​ലി​ന്യ​ങ്ങ​ൾ വേ​ലി​യേ​റ്റ സ​മ​യ​ങ്ങ​ളി​ൽ ഒ​ഴു​കി ന​ട​ക്കു​ന്ന സ്ഥി​തി​യാ​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം ശ​ക്്ത​മാ​യ​ത്. പൂ​ച്ചാ​ക്ക​ൽ മാ​ർ​ക്ക​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളും സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളും ജോ​ലി​ക്ക് ശേ​ഷം കൈ​കാ​ലു​ക​ൾ ക​ഴു​കാ​നും മ​റ്റും തോ​ട്ടി​ലെ വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മാ​ലി​ന്യം ഒ​ഴു​കി ന​ട​ക്കു​ന്ന​തു​മൂ​ലം വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലാ​യെ​ന്നും മാ​ലി​ന്യം ഒ​ഴു​കു​ന്ന സ​മ​യ​ങ്ങ​ളി​ൽ തോ​ട്ടി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ചാ​ൽ ചെ​റി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​തു​മാ​യാ​ണ് മാ​ർ​ക്ക​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലെ വ​ലി​യ ഹോ​ട്ട​ലു​ക​ളി​ലെ മ​ത്സ്യ​വും, മാം​സ​വും ക​ഴു​കു​ന്ന വെ​ള്ള​വും അ​വ​യു​ടെ അ​വ​ശീ​ഷ്ട​ങ്ങ​ളു​മാ​ണ് ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ എ​ത്തി​ച്ച് രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ തോ​ടു​ക​ളി​ലും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലും ഒ​ഴു​ക്കു​ന്ന​ത് എ​ന്ന് ആ​ക്ഷേ​പം ഉ​ണ്ട്. വെ​ള്ള​ത്തി​ന് മീ​തെ എ​ണ്ണ പോ​ലു​ള്ള ഒ​രു ത​രം പാ​ട ഒ​ഴു​കു​ന്ന​തു​മൂ​ലം ക​ണ്ണു​ക​ൾ​ക്ക് നീ​റ്റ​ൽ…

Read More

അല്പം മെനക്കെട്ടാൽ കിട്ടുന്നത് കോടികൾ..! എ​ടി​എം ക​വ​ർ​ച്ചാശ്രമത്തിനിടെ  മൂന്ന് പേർ പിടിയിൽ;  മോ​ഷ​ണം തൊ​ഴി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് മലയാളത്തിലിറങ്ങിയ എടിഎം മോഷണ സിനിമയെന്ന് പ്രതികൾ

മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര ഐ​ഡി​ബി​ഐ ബാ​ങ്ക് ക​വ​ർ​ച്ചാ ശ്ര​മ​ത്തി​ൽ പി​ടി​യി​ലാ​യ അ​ന്പ​ല​പ്പു​ഴ പ​ന​യ്ക്ക​ൽ പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ ബി​ബി​ൻ ജോ​ണ്‍​സ​ണ്‍(21), ക​രു​മാ​ടി പ​ടി​ഞ്ഞാ​റെ മു​റി, മോ​ടി​യി​ൽ വീ​ട്ടി​ൽ ആ​ഷി​ഖ്(18), അ​ന്പ​ല​പ്പു​ഴ ക​ക്കാ​ഴം ഗോ​കു​ൽ നി​വാ​സി​ൽ ഗോ​കു​ൽ(18) എ​ന്നി​വ​ർ ക​വ​ർ​ച്ച​യ്ക്കൊ​രു​ങ്ങി​യ അ​ത്യാ​ധു​നി​ക രീ​തി​യി​ൽ. മ​ല​യാ​ള​ത്തി​ൽ എ​ടി​എം മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​യി​ലൂ​ടെ​യാ​ണ് സം​ഘം മോ​ഷ​ണ​ത്തെ തൊ​ഴി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. സ്ഥി​ര​മാ​യി ഇ​ത്ത​ര​ത്തി​ലു​ള്ള സി​നി​മ​ക​ൾ ഇ​വ​ർ വീ​ക്ഷി​ച്ചു​വ​ന്നി​രു​ന്നു. ഇ​തി​ൽ നി​ന്നും ഏ​റെ പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലേ​സ​ർ അ​ണ്‍​ലോ​ക്കിം​ഗ് മെ​ഷീ​നും അ​തി​ന്‍റെ ടെ​ക്നോ​ള​ജി​യും വാ​ങ്ങു​ക​യെ​ന്നാ​താ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ അ​ടു​ത്ത ല​ക്ഷ്യം. 18 വ​യ​സു​കാ​ര​നാ​യ ആ​ഷി​ഖ് ആ​യി​രു​ന്നു സം​ഘ ത​ല​വ​ൻ. ഇ​ല​ക്ട്രോ​ണി​ക്സ് പ​ഠി​ച്ച ഇ​യാ​ളാ​യി​രു​ന്നു മോ​ഷ​ണ​ങ്ങ​ളു​ടെ രൂ​പ​രേ​ഖ​ക​ൾ ത​യാ​റാ​ക്കി​യി​രു​ന്ന​ത്. ഇ​തി​നാ​യി ഗൂ​ഗി​ളി​ന്‍റെ സ​ഹാ​യ​വും ഇ​വ​ർ തേ​ടി​യി​രു​ന്നു. മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലു​ള്ള ഇ​വ​രു​ടെ സെ​ർ​ച്ച് ഹി​സ്റ്റ​റി​യി​ൽ നി​ന്ന് പോ​ലീ​സി​ന് ല​ഭി​ച്ച​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന…

Read More

കുട്ടി ക്വട്ടേഷൻ..!  മാരകായുധങ്ങളുമായി ക്വട്ടേഷനെത്തിയ ഏഴംഗ ഗുണ്ടാസംഘത്തെ പോലീസ് അറസ്റ്റു ചെയ്തു; പിടിയിലായവരെല്ലാം 25 താഴെ പ്രായമുള്ളവർ

ചേ​ർ​ത്ത​ല: മാരകാ​യു​ധ​ങ്ങ​ളു​മാ​യി എ​ഴം​ഗ ഗു​ണ്ടാ സം​ഘ​ത്തെ ചേ​ർ​ത്ത​ല പോ​ലീ​സ് പി​ടി​കൂ​ടി. പ​ട്ട​ണ​ക്കാ​ട് രാ​ഹു​ൽ നി​വാ​സി​ൽ രാ​ഹു​ൽ(24), വ​യ​ലാ​ർ സ്വ​ദേ​ശി​ക​ളാ​യ മേ​ക്ക​ര വീ​ട്ടി​ൽ വി​ഷ്ണു(23), പൂ​വ​ത്തി​ങ്ക​ൽ അ​ന​ന്തു(22), ഇ​ട​വ​ത്ത് ജ​യ്മോ​ൻ(18), തെ​ക്കേ ക​ണി​ശേ​രി വീ​ട്ടി​ൽ അ​തു​ൽ​കൃ​ഷ്ണ(18), താ​യി​ക്കാ​ട​ൻ പ​ള്ളി വീ​ട്ടി​ൽ ശ്രീ​രാ​ജ്(18), കു​ള​വ​ൻ ചി​റ വീ​ട്ടി​ൽ രാ​ഹു​ൽ(19) എ​ന്നി​വ​രെ​യാ​ണ് ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി എ.​ജി ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ശ​ക്തി​ശ്വ​രം ക​വ​ല​യ്ക്കു തെ​ക്ക് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽനി​ന്ന് ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​ക്ര​മി സം​ഘം ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​താ​യി പോ​ലീ​സി​നു ല​ഭി​ച്ച സ​ന്ദേ​ശത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് സം​ഘം വ​ല​യി​ലാ​യ​ത്. ന​ഗ​ര​ത്തി​ലെ ഒ​രു ഡ്രൈ​വ​റെ ആ​ക്ര​മി​ക്കു​ന്ന​തി​നാ​യി ക്വ​ട്ടേ​ഷ​ൻ എ​ടു​ത്തെ​ത്തി​യ​വ​രാ​ണ് പ്ര​തി​ക​ളെ​ന്നും ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണെ​ന്നും ചേ​ർ​ത്ത​ല സി​ഐ​യു​ടെ ചാ​ർ​ജു​ള്ള കു​ത്തി​യ​തോ​ട് സി.​ഐ കെ.​സ​ജീ​വ്, ചേ​ർ​ത്ത​ല എ​സ്ഐ ജി.​അ​ജി​ത്ത്കു​മാ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു. പ്ര​തി​ക​ളെ…

Read More

ശരിയാക്കിത്തരാം..! യൂത്ത് കോൺഗ്രസ് നേതാവിന്‍റെ വീടിനുമുന്നിലെ യുവതിയുടെ ആത്മഹത്യാശ്രമം; യുവാവിനെതിരേ ഡി​വൈ​എ​ഫ്ഐ സ​മ​രം; മകനെയും കുടുംബത്തേയും മനപൂർവം അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് അമ്മയുടെ പരാതി

ചെ​ന്നീ​ർ​ക്ക​ര: പീ​ഡ​ന​ക്കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ യൂ​ത്ത്കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​യെ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ ചെ​ന്നീ​ർ​ക്ക​ര മേ​ഖ​ലാ ക​മ്മി​റ്റി. അ​തേ സ​മ​യം പ​ഞ്ചാ​യ​ത്ത് – ബ്ലോ​ക്ക് ഭ​ര​ണ ത​ല​ങ്ങ​ളി​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ക​ഴി​ഞ്ഞ ഇ​രു​പ​ത് വ​ർ​ഷ​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ച് ജ​ന​സ​മ്മ​തി നേ​ടി​യെ​ടു​ത്ത​തി​ന്‍റെ വി​ല​കു​റ​ച്ചു കാ​ണി​ച്ചു​കൊ​ണ്ട് ചി​ല​ർ സ്ത്രീ​പീ​ഡ​ന സം​ഭ​വം പ​ർ​വ​തീ​ക​രി​ച്ച് ത​ങ്ങ​ൾ​ക്കെ​തി​രെ ദ​ളി​ത് പീ​ഡ​നം ന​ട​ത്തു​ക​യാ​ണെ​ന്ന് യു​വാ​വി​ന്‍റെ മാ​താ​വും ബ​ന്ധു​ക്ക​ളും ആ​രോ​പി​ച്ചു. രാ​വി​ലെ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യം ഉ​പ​രോ​ധി​ച്ച യു​വാ​ക്ക​ളെ​യും എ​ൽ​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ​യും പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത് നീ​ക്കി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വു​കൂ​ടി​യാ​യ യു​വാ​വ് ന​രി​യാ​പു​രം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പ​താ​യാ​ണ് പ​രാ​തി. നാ​ലു ദി​വ​സം മു​ന്പ് രാ​ത്രി വീ​ട്ടി​ലെ​ത്തി​യ യു​വ​തി​യെ യു​വാ​വി​ന്‍റെ അ​മ്മ​യും മ​റ്റൊ​രാ​ളും ചേ​ർ​ന്ന് അ​ടി​ച്ചെ​ന്നും ഇ​തേ തു​ട​ർ​ന്ന് കൈ​ത്ത​ണ്ട​യി​ലെ ഞ​ര​ന്പ് മു​റി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും അ​വ​ശ​നി​ല​യി​ലാ​യ യു​വ​തി​യെ ഇ​വ​ർ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഉ​പേ​ക്ഷി​ച്ച് സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നെ​ന്നും പി​ന്നീ​ട്…

Read More

മാനിഷാദാ..! അമ്പ​ല​പ്പു​ഴ​യി​ൽ പോ​ർ​ച്ചി​ൽ വ​ച്ചി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ച്ച നി​ല​യി​ൽ;  അഷറഫിന്‍റെ ര​ണ്ടു സ്കൂ​ട്ട​റും, ര​ണ്ടു ബൈ​ക്കും,  കാ​റു​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്

അ​മ്പ​ല​പ്പു​ഴ: പോ​ർ​ച്ചി​ൽ വ​ച്ചി​രു​ന്ന സ്കൂ​ട്ട​റു​ക​ളും, ബൈ​ക്കു​ക​ളും, കാ​റും ക​ത്തി​ച്ച നി​ല​യി​ൽ. അ​ന്പ​ല​പ്പു​ഴ വ​ട​ക്കു പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ കൊ​ച്ചു പ​റ​ന്പ് അ​ഷ​റ​ഫി​ന്‍റെ വീ​ടി​നു മു​ന്നി​ൽ പോ​ർ​ച്ചി​ൽ വെ​ച്ചി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ക​ത്തി​യ​നി​ല​യി​ൽ ക​ണ്ട​ത്. പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഷീ​റ്റു​മേ​ഞ്ഞ പോ​ർ​ച്ചി​ന്‍റെ മേ​ൽ​ക്കൂ​ര പൊ​ട്ടി​ത്തെ​റി​ക്കു​ന്ന ശ​ബ്ദം കേ​ട്ടാ​ണ് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​ത്. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രും, അ​ഷ​റ​ഫും ചേ​ർ​ന്ന് തീ​യ​ണ​ച്ചു. പു​ന്ന​പ്ര പോ​ലീ​സും, ആ​ല​പ്പു​ഴ​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. പു​ല​യ​ൻ വ​ഴി​യി​ൽ ക​ട​ന​ട​ത്തു​ക​യാ​ണ് അ​ഷ​റ​ഫ്. ര​ണ്ടു സ്കൂ​ട്ട​റും, ര​ണ്ടു ബൈ​ക്കും, റി​റ്റ്സ് കാ​റു​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്. പു​ന്ന​പ്ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര സ്വ​ദേ​ശി ബംഗളൂരുവി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നിലയിൽ; പി.​തോ​മ​സ്- പൊ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ജി​ന്‍റോ തോ​മ​സാണ്  മരിച്ചത്

ഹ​രി​പ്പാ​ട്: ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ യു​വാ​വ് ബംഗളൂരുവിൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ. മ​ണ​ക്കാ​ട​ന്പ​ള്ളി​ൽ ജി​നി​വി​ല്ല​യി​ൽ പി.​തോ​മ​സ് പൊ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജി​ന്‍റോ തോ​മ​സി (31) നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വസം ​പു​ല​ർ​ച്ചെ ഇ​യാ​ൾ ജോ​ലി ചെ​യ്തി​രു​ന്ന ബാം​ഗ്ലൂ​ർ ബൊ​മ്മ സാ​ന്ദ്ര​യി​ലെ പ്ലാ​സ്റ്റി​ക് ഫാ​ക്ട​റി​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഗു​ഡ്സ് ഓ​ട്ടോ​യി​ൽ മു​ഖ​ത്ത് ര​ക്ത​ക്ക​റ​ക​ളോ​ടെ കാ​ണ​പ്പെ​ട്ട​ത്.​ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. രാ​ത്രി​യി​ൽ ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു​വെ​ന്നും ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ റോ​ഡി​ൽ കി​ട​ന്ന ഇ​യാ​ളെ ഗു​ഡ്സ് ഓ​ട്ടോ​യി​ൽ ക​യ​റ്റി ക​ന്പ​നി പ​രി​സ​ര​ത്തു കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും അ​ത​ല്ല ഇ​യാ​ൾ ക​ന്പ​നി​യി​ലേ​ക്ക് വ​രു​ന്ന വ​ഴി​യി​ൽ ആ​രോ ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ച്ചു​വെ​ന്നും സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​ര​മു​ണ്ട്. ക​ഴി​ഞ്ഞ 4 വ​ർ​ഷ​മാ​യി ബംഗളൂരു​വി​ൽ എ.​സി മെ​ക്കാ​നി​ക്കാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന ജി​ന്‍റോ ഒ​ന്ന​ര ആ​ഴ്ച മു​ന്പ് നാ​ട്ടി​ൽ വ​ന്നി​ട്ട് തി​രി​കെ പോ​യ​താ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ബ​ന്ധു​ക്ക​ൾ ബംഗളൂ​രു​വി​ലേ​ക്ക് പോ​യി.…

Read More

സിനിമ ഷൂട്ടിംഗ് ലൊക്കേഷനിലെ ആക്രമണം: രണ്ടു പേർ അറസ്റ്റിൽ; ഷൂട്ടിംഗ് നടക്കുന്നതിനിടെ യുവാക്കൾ ബൈക്കുമായി തോട്ടിൽ വീണതിന്‍റെ ദേഷ്യം തീർത്തത് സിനിമാ സ്റ്റൈലിൽ…

മ​ങ്കൊ​ന്പ് : ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. നി​ര​വ​ധി ക്രി​മി​ന​ൽ ക​സു​ക​ളി​ൽ പ്ര​തി​യാ​യ പു​ന്ന​മ​ട അ​ഭി​ലാ​ഷ്, പ്രി​ൻ​സ് സേ​വ്യ​ർ, എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​ഭി​ലാ​ഷി​നെ ഇ​ന്ന​ലെ രാ​ത്രി​യി​ലും, പ്രി​ൻ​സി​നെ ഇ​ന്നു പു​ല​ർ​ച്ചെ​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്. അ​ഭി​ലാ​ഷി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​രെ​ക്കൂ​ടാ​തെ ശ്രീ​ക്കൂ​ട്ട​ൻ എ​ന്ന​യാ​ളി​നു​വേ​ണ്ടി​യും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് നെ​ടു​മു​ടി എ​സ്ഐ പ​റ​ഞ്ഞു. കു​ട്ട​നാ​ട്ടി​ലെ കൈ​ന​ക​രി​യി​ലെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി ആ​ക്ര​മ​ണം ന​ട​ന്ന​ത്. കു​ട്ട​നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യ ’കു​ട്ട​നാ​ട​ൻ മാ​ർ​പ്പാ​പ്പ ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ കൈ​ന​ക​രി​യി​ലെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ കൈ​ന​ക​രി മു​ട്ടേ​ൽ പാ​ല​ത്തി​നു സ​മീ​പ​ത്തു​ള്ള​ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്പോ​ൾ ര​ണ്ടു പേ​ർ അ​തു​വ​ഴി ബൈ​ക്കി​ൽ പോ​കു​ക​യും നി​യ​ന്ത്ര​ണം വി​ട്ട് ആ​റ്റി​ൽ വീ​ഴു​ക​യും ചെ​യ്തി​രു​ന്നു.…

Read More

ഭാര്യയുമായി നിരന്തരം വഴക്കാ..! ആലപ്പുഴയില്‍ അന്യസംസ്ഥാന തൊഴിലാളി സ്വയം കഴുത്തറുത്ത് മരിച്ചു; ഒപ്പം താമസിക്കുന്നവര്‍ പറയുന്നത് ഇങ്ങനെ…

ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിൽ അന്യസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് മരിച്ച നിലയിൽ. ബംഗാൾ സ്വദേശിയായ ഹേമന്തോ റോയ് ബാഗ്ദി (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഭാര്യയുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ കത്തി കൊണ്ട് സ്വയം കഴുത്ത് അറുക്കുകയായിരുന്നു എന്നാണ് ഒപ്പം താമസിക്കുന്നവർ പോലീസിനോട് പറഞ്ഞത്. നിലവിളി കേട്ട് ഇവരെത്തുമ്പോൾ ചോരയിൽ കുളിച്ച നിലയിലായിരുന്നു ഹേമന്തോ. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയുമായി നിരന്തരം വഴക്കിലായിരുന്നു ഹേമന്തോ റോയ് എന്നും ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. രണ്ടു മാസം മുൻപാണ ഇയാൾ പൂച്ചാക്കലിൽ ജോലിക്കെത്തുന്നത്. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

പാവമാ സാറേ..!  ലേക്ക് പാലസ് സംഭവവുമായി ബന്ധപ്പെട്ട്  സ​സ്പെ​ൻ​ഡ് ചെ​യ്ത ജീ​വ​ന​ക്കാ​ർ​ക്ക് ശമ്പ​ളം കൊ​ടു​ത്ത സം​ഭ​വം; ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് സ്ഥ​ലംമാ​റ്റം

ആ​ല​പ്പു​ഴ: മു​ൻ​മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ ലേ​ക്ക് പാ​ല​സ് റി​സോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം കൊ​ടു​ത്ത സം​ഭ​വ​ത്തി​ൽ സെ​ക്ര​ട്ട​റി​ക്ക് സ്ഥ​ലം മാ​റ്റം. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി യു.​എ​സ്. സ​തീ​ശ​നെ​യാ​ണ് പെ​രു​ന്പാ​വൂ​ർ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​ത്. ലേ​ക്ക് പാ​ല​സ് റി​സോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ൽ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രെ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്നി​ൽ 60 ഓ​ളം ജീ​വ​ന​ക്കാ​ർ എ​ട്ടു​ദി​വ​സ​ത്തോ​ളം സ​മ​രം ന​ട​ത്തി. സ​സ്പെ​ൻ​ഡ് ചെ​യ്ത ജീ​വ​ന​ക്കാ​രെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി പി​ന്നീ​ട് തി​രി​ച്ചെ​ടു​ത്തു. സ​മ​രം ചെ​യ്ത ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം ന​ൽ​ക​രു​തെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​നി​ർ​ദേ​ശ​ത്തെ മ​റി​ക​ട​ന്ന് 60 ജീ​വ​ന​ക്കാ​ർ​ക്ക് സെ​ക്ര​ട്ട​റി സ​തീ​ശ​ൻ 32 ല​ക്ഷം രൂ​പ ശ​ന്പ​ളം ന​ൽ​കി. ഇ​തേ​ത്തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നും സെ​ക്ര​ട്ട​റി​യും ത​മ്മി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സം…

Read More

വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ അ​ശ്ലീ​ലം; സെ​ക്ര​ട്ടേറിയ​റ്റ് ജീ​വ​ന​ക്കാ​ര​നെ​തി​രേ പ​രാ​തി; ദൃശ്യത്തിനെതിരേ പരാതി പറഞ്ഞിട്ടും ഇയാൾ ഇത് മാറ്റാൻ തയാറായില്ലെന്ന്  ഗ്രൂപ്പ് അംഗങ്ങൾ

ചേ​ർ​ത്ത​ല: വാ​ട്സ്ആ​പ്പ് ഗ്രു​പ്പി​ലേ​ക്കു അ​ശ്ലീ​ല ദൃ​ശ്യം അ​യ​ച്ച് സെ​ക്ര​ട്ടേറിയറ്റ് ജീ​വ​ന​ക്കാ​ര​ൻ വി​വാ​ദ​ത്തി​ലാ​യി. ചേ​ർ​ത്ത​ല ഓ​ട്ടോ​കാ​സ്റ്റി​നു സ​മീ​പ​മു​ള്ള യു​വ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ണ് വാ​ർ​ത്ത​ക​ൾ മാ​ത്രം എ​ന്ന ഗ്രൂ​പ്പി​ലേ​ക്ക് അ​ശ്ലീ​ല വീ​ഡി​യോ ബു​ധ​നാ​ഴ്ച പ​ക​ൽ ജോ​ലി​സ​മ​യ​ത്തു വൈ​കു​ന്നേ​രം നാ​ലോ​ടെ പോ​സ്റ്റ് ചെ​യ്ത​ത്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട ഗ്രൂ​പ്പി​ലേ​ക്ക് എ​ത്തി​യ ദൃ​ശ്യ​ത്തി​നെ​തി​രെ അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ട്ടും ദൃ​ശ്യം പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഇ​തി​നെ​തി​രെ പ​രാ​തി ന​ല്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഗ്രൂ​പ്പി​ലെ മ​റ്റം​ഗ​ങ്ങ​ൾ.

Read More