സിനിമ ഷൂട്ടിംഗ് ലൊക്കേഷനിലെ ആക്രമണം: രണ്ടു പേർ അറസ്റ്റിൽ; ഷൂട്ടിംഗ് നടക്കുന്നതിനിടെ യുവാക്കൾ ബൈക്കുമായി തോട്ടിൽ വീണതിന്‍റെ ദേഷ്യം തീർത്തത് സിനിമാ സ്റ്റൈലിൽ…

മ​ങ്കൊ​ന്പ് : ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. നി​ര​വ​ധി ക്രി​മി​ന​ൽ ക​സു​ക​ളി​ൽ പ്ര​തി​യാ​യ പു​ന്ന​മ​ട അ​ഭി​ലാ​ഷ്, പ്രി​ൻ​സ് സേ​വ്യ​ർ, എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​ഭി​ലാ​ഷി​നെ ഇ​ന്ന​ലെ രാ​ത്രി​യി​ലും, പ്രി​ൻ​സി​നെ ഇ​ന്നു പു​ല​ർ​ച്ചെ​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്. അ​ഭി​ലാ​ഷി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​രെ​ക്കൂ​ടാ​തെ ശ്രീ​ക്കൂ​ട്ട​ൻ എ​ന്ന​യാ​ളി​നു​വേ​ണ്ടി​യും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് നെ​ടു​മു​ടി എ​സ്ഐ പ​റ​ഞ്ഞു.

കു​ട്ട​നാ​ട്ടി​ലെ കൈ​ന​ക​രി​യി​ലെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി ആ​ക്ര​മ​ണം ന​ട​ന്ന​ത്. കു​ട്ട​നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യ ’കു​ട്ട​നാ​ട​ൻ മാ​ർ​പ്പാ​പ്പ ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ കൈ​ന​ക​രി​യി​ലെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ കൈ​ന​ക​രി മു​ട്ടേ​ൽ പാ​ല​ത്തി​നു സ​മീ​പ​ത്തു​ള്ള​ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്പോ​ൾ ര​ണ്ടു പേ​ർ അ​തു​വ​ഴി ബൈ​ക്കി​ൽ പോ​കു​ക​യും നി​യ​ന്ത്ര​ണം വി​ട്ട് ആ​റ്റി​ൽ വീ​ഴു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ബൈ​ക്കു​യാ​ത്ര​ക്കാ​ർ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ലു​ള്ള​വ​രു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി.

തു​ട​ർ​ന്ന് ഇ​വ​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് നെ​ടു​മു​ടി പോ​ലീ​സെ​ത്തി നെ​റ്റി​യി​ൽ മു​റി​വേ​റ്റ പ്രി​ൻ​സി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു. പി​ന്നീ​ട് രാ​ത്രി​യി​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്നി​റ​ങ്ങി​യ അ​ഭി​ലാ​ഷും സം​ഘ​വും വീ​ണ്ടും ലൊ​ക്കേ​ഷ​നി​ൽ ആ​യു​ധ​ങ്ങ​ളു​മെ​ത്തു​ക​യും സെ​റ്റി​ലു​ള്ള​വ​ർ​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ അ​നീ​സ്, ഷി​ന്േ‍​റാ എ​ന്നി​വ​രെ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്ത ഇ​വ​രെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. എ​ന്നാ​ൽ ലൊ​ക്കേ​ഷ​നി​ൽ വ​ച്ച ത​ങ്ങ​ൾ​ക്കും മ​ർ​ദ്ദ​ന​മേ​റ്റ​താ​യി ക​സ്റ്റ​ഡി​യി​ലു​ള്ള​വ​ർ പ​റ​യു​ന്നു. നേ​ര​ത്തെ കൈ​ന​ക​രി​യി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത​ട​ക്കം നി​ര​വ​ധി ക്രി​ന​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് അ​ഭി​ലാ​ഷ്.

Related posts