കായംകുളം: സ്കൂൾ വിദ്യാർഥികളെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചുവെന്ന പരാതിയിൽ കായംകുളം എഎസ്ഐക്കെതിരേ നടപടി. അന്വേഷണ വിധേയമായി എഎസ്ഐ സിയാദിനെ ആലപ്പുഴ എആർ ക്യാന്പിലേക്ക് സ്ഥലംമാറ്റി. സംഭവത്തിൽ കായംകുളം ഡിവൈഎസ്പി അനിൽദാസിനോട് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിച്ചത്. മർദ്ദനമേറ്റ വിദ്യാർഥികളെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സംഭവം. എംഎസ്എംഎച്ച്എസ് സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിൽ എഎസ്ഐയുടെ മകന് മർദ്ദനമേറ്റുവെന്നാണ് റിപ്പോർട്ട്. ഇതേതുടർന്ന് എഎസ്ഐ ചില വിദ്യാർഥികളെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ശേഷം മർദ്ദിച്ചുവെന്നാണ് പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ രാവിലെ കായംകുളം സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടായത്. എഎസ്ഐക്ക് പിന്നാലെ സ്റ്റേഷനിലെ ചില പോലീസുകാർക്കെതിരെയും ആരോപണമുണ്ട്. ഇവർക്കെതിരേ വകുപ്പുതല നടപടിക്ക് ജില്ലാ പോലീസ് മേധാവി…
Read MoreCategory: Alappuzha
അവരെത്തും മുമ്പ് നമ്മൾ കൈക്കലാക്കണം..! നാളികേരത്തിന്റെ മൂല്യവർധിത ഉത്പന്ന സാധ്യത വൻ വ്യവസായികൾ കൈയടക്കും മുമ്പ് കർഷകർ മുന്നോട്ട് വരണമെന്ന് മന്ത്രി സുനിൽ കുമാർ
നിരണം:നാളികേരത്തിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള വലിയ സാധ്യത വൻവ്യവസായികൾ കൈയടക്കും മുന്പ് കേരളത്തിലെ കൃഷിക്കാർ ഈ രംഗത്തേക്ക് കടന്നുവരണമെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ. കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിരണം കാട്ടുനിലം സെന്റ് തോമസ് മാർത്തോമ്മാ പള്ളി ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാളികേരത്തിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനാവശ്യമായ സാങ്കേതികവിദ്യ കർഷകർക്ക് സർക്കാർ നൽകും. സാങ്കേതികവിദ്യ ചെലവേറിയതായതിനാൽ കർഷകർക്ക് നേരിട്ട് വാങ്ങുന്നതിന് സാധിക്കില്ല.ഇതിനാവശ്യമായ ബജറ്റ് പ്രൊവിഷൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കാർഷിക മേഖലയുടെ വളർച്ചയ്ക്കായി വിവിധ പദ്ധതികളും വകുപ്പുകളും തമ്മിൽ ഏകോപിപ്പിച്ച് പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. പച്ചക്കറി വിലയുടെ കാര്യത്തിൽ ഇടപെടാൻ കൃഷി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സാധാരണയിൽനിന്നു വ്യത്യസ്തമായി പച്ചക്കറി വില വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി ജനതകിറ്റ് പുറത്തിറക്കാൻ ഹോർട്ടികോർപ്പിന് നിർദേശം നൽകി. ഒരു വീട്ടിലേക്കാവശ്യമായ പച്ചക്കറി 50 രൂപയുടേയും 100 രൂപയുടേയും…
Read Moreഖദറിട്ട വഞ്ചകൻ..! വാഹവാഗ്ദാനം നൽകി വഞ്ചിച്ച യൂത്ത് കോണ്ഗ്രസ് നേതാവിന്റെ വീട്ടിലെത്തി യുവതി കൈയിലെ ഞരമ്പ് മുറിച്ചു; അവശയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പത്തനംതിട്ട: വിവാഹവാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് ആരോപിച്ച് യൂത്ത് കോണ്ഗ്രസ് നേതാവിന്റെ വീട്ടിലെത്തിയ യുവതി കൈയിലെ ഞരന്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പരാതി ലഭിച്ചാൽ കേസെടുക്കുമെന്ന് പോലീസ്. ബുധനാഴ്ച രാത്രി ഒന്പതോടെ ചെന്നീർക്കര ഐടിഐയ്ക്ക് സമീപമായിരുന്നു സംഭവം. ആരോപണ വിധേയനായ യുവാവ് യൂത്ത് കോണ്ഗ്രസിന്റെ ആറന്മുള നിയോജക മണ്ഡലം ഭാരവാഹിയാണ്. മുന്പ് വിദേശത്തായിരുന്ന സമയത്ത് നരിയാപുരം സ്വദേശിനിയുമായി അടുപ്പത്തിലായിരുന്നു. വിവാഹ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് യുവതി പറയുന്നത്. യുവാവിന്റെ വീട്ടിലെത്തിയ യുവതി ഞരന്പ് മുറിക്കുകയായിരുന്നു. യുവാവിന്റെ മാതാവാണ് രക്തം വാർന്ന് അവശനിലയിലായ യുവതിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. നില ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകണമെന്ന് ഡോക്ടർമാർ അറിയിച്ചു.
Read Moreഭരണത്തിന് മീതേ പണവും..! ഭരണകക്ഷി യുവജന നേതാവിന്റെ നേതൃത്വത്തിൽ കലോത്സവ വേദിയിൽ മേക്കപ്പ്മാന് ക്രൂരമർദനം; പ്രശ്നം ഗുരുതരമായപ്പോൾ പണം നൽകി ഒതുക്കിയതായി ആക്ഷേപം
കണിച്ചുകുളങ്ങര: കലോത്സവ നഗരിയിൽ ഒപ്പന സംഘത്തിനെ ഒരുക്കാനെത്തിയ മേക്കപ്പ് മാന് മർദനമേറ്റു.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഉറങ്ങുന്നതിനായി സ്ഥലം അന്വേഷിച്ച് നടന്ന ഇയാളെ ചിലർ കൂട്ടിക്കൊണ്ടു പോയ ശേഷം മർദിക്കുകയായിരിന്നു. മർദനത്തെ തുടർന്ന് ശാരീരിക അവശതയിലായ മേക്കപ്പ് മാന് ഒപ്പന ട്രൂപ്പിനെ ഒരുക്കുവാനാവാതെ വന്നതോടെ മറ്റൊരാളെ വിളിച്ചാണ് മത്സരത്തിന് കുട്ടികളെ തയ്യാറാക്കിയത്. മർദ്ദനം സംബന്ധിച്ച് മേക്കപ്പ് മാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.പി.ലതികയ്ക്ക് രേഖാമൂലം പരാതി നൽകിയതിനെ തുടർന്ന് പരാതി നൽകിയയാളെയും ആരോപണ വിധേയരായവരെയും വിളിച്ചു വരുത്തി അന്വേഷിച്ചിരുന്നു. തെറ്റിദ്ധാാരണയാണ് സംഭവത്തിനിടയാക്കിയതെന്ന നിലപാടിലായിരുന്നു ആരോപണ വിധേയർ. പരാതിയുമായി മുന്നോട്ട് പോകാൻ തയ്യാറാകാതിരുന്ന മേക്കപ്പ്മാന് നഷ്ടപരിഹാരമായി പണം നൽകി പിന്നീട് പ്രശ്നം പരിഹരിക്കുകയായിരുന്നു. ഭരണകക്ഷിയുടെ യുവജന നേതാവിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമമെന്നാണ് പറയപ്പെടുന്നത്. കോഴിക്കോട് സ്വദേശിയാണ് മർദ്ദനത്തിനിരയായത്.
Read Moreഇത് എട്ടിന്റെ പണി..! കൊടിപിടിക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ പാർട്ടി സമ്മേളനത്തിനു കൊണ്ടുപോയി; പണികൊടുത്ത് ബിജെപിയും കോൺഗ്രസും
തുറവൂർ: തൊഴിലുറപ്പ് തൊഴിലാളികളെ ജോലിസ്ഥലത്തു നിന്ന് പാർട്ടി സമ്മേളനത്തിനു കൊണ്ടുപോയതായി പരാതി. തുറവൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ജോലിക്കു നിർത്തിയ തൊഴിലാളികളെയാണ് കുത്തിയതോട്ടിൽ നടന്ന സിപിഎം ഏരിയാ സമ്മേളനത്തിനു കൊണ്ടു പോയത്. ഇതേ തുടർന്ന് കോണ്ഗ്രസും ബിജെപിയും പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. സംഭവസ്ഥലത്ത് പരിശോധന നടത്തിയ സെക്രട്ടറി പരാതിയിൽ കഴന്പുണ്ടെന്ന് കണ്ടെത്തുകയും തോഴിലാളികളുടെ ഹാജർ ബുക്കിൽ ആപ്സൻറ് രേഖപ്പെടുത്തുകയും ചെയ്തു. നിയമ വിരുദ്ധമായി തൊഴിലുറപ്പ് തൊഴിലാളികളെ പാർട്ടി സമ്മേളനത്തിനു കൊണ്ടു പോയ പഞ്ചായത്ത് അംഗത്തിനെതിരെ നടപടിയെടുക്കണമെന്ന് തുറവൂർ മണ്ഡലം കോണ്ഗ്രസ് പ്രസിഡൻറ് കെ.പി. വിജയകുമാറും വൈസ് പ്രസിഡന്റ് തുറവൂർ ഷണ്മുഖനും, ബിജെപി തുറവൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് ആർ. സന്തോഷ് കുമാറും ആവശ്യപ്പെട്ടു.
Read Moreകമ്പിളിപ്പുതപ്പ് ..! മുൻ ധാരണ പ്രകാരമുള്ള ഭരണം കൈമാറിയില്ല; തണ്ണീർമുക്കത്ത് സിപിഎം-സിപിഐ തർക്കം രൂക്ഷം; കറുപ്പണിഞ്ഞ് പ്രതിഷേധം അറിയിച്ച് സിപിഎം
ചേർത്തല: മുൻ ധാരണ പ്രകാരം ഭരണം കൈമാറാത്തതിനെതുടർന്ന് തണ്ണീർമുക്കം പഞ്ചായത്തിൽ സിപിഎം-സിപിഐ തർക്കം രൂക്ഷമാകുന്നു. സിപിഐ പ്രസിഡന്റ് രാജിവയ്ക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് കമ്മിറ്റിയിൽ സിപിഎം അംഗങ്ങൾ കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തി. പഞ്ചായത്ത് കമ്മറ്റിയിലെ 18 അജണ്ടകളിൽ വികസനകാര്യത്തിൽ മാത്രം പങ്കെടുക്കുകയും മറ്റ് അജണ്ടകളിൽ മൗനം പാലിക്കുകയും ചെയ്തു. പഞ്ചായത്തിൽ ഇന്നലെ നടന്ന യോഗത്തിലാണ് സിപിഎം അംഗങ്ങൾ പുതിയ സമരമുറ പരീക്ഷിച്ചത്. നിലവിൽ സിപിഐയുടെ കെ.ജി സെബാസ്റ്റ്യനാണ് പഞ്ചായത്ത് പ്രസിഡന്റ്. എൽഡിഎഫ് ധാരണ പ്രകാരം കഴിഞ്ഞ മാസം രാജി വയ്ക്കേണ്ടതായിരുന്നെങ്കിലും തർക്കത്തെ തുടർന്ന് രാജിവച്ചിട്ടില്ല. എൽഡിഎഫ് ചർച്ചകൾ പലത് നടക്കുകയും കഴിഞ്ഞ ദിവസമുണ്ടായ ധാരണ പ്രകാരം മണ്ണഞ്ചേരിയിൽ സിപിഐയ്ക്ക് ഒരു സ്ഥിരം സമിതി അധ്യക്ഷനെ നൽകാമെന്ന് തീരുമാനിക്കുകയും സിപിഐ പ്രസിഡന്റുമാർ രാജിവയ്ക്കുവാൻ തീരുമാനിക്കുകയും ചെയ്തെങ്കിലും പാലിക്കാത്തതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. സിപിഎമ്മിന് പഞ്ചായത്തിൽ ആകെ 10 അംഗങ്ങളാണുള്ളതെങ്കിലും ഇന്നലെ…
Read Moreജീവിതവും വിഷരഹിതമാകട്ടെ..! കതിർമണ്ഡപത്തിൽ നിന്നു വധൂവരന്മാർ കൃഷിയിടത്തിലേക്ക്; ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടത്തുന്ന വിഷരഹിത പച്ചക്കറി കൃഷിയുടെ ഉദ്ഘാടനത്തിനാണ് ഇരുവരും എത്തിയത്
ഡൊമനിക് ജോസഫ് മാന്നാർ: കതിർമണ്ഡപത്തിൽ നിന്നും വധൂവരൻമാർ നേരെ പോയത് കൃഷിയിടത്തിലേക്ക്. പരുമലയിൽ തുടങ്ങുന്ന വിഷരഹിത ജൈവപച്ചക്കറി കൃഷിയുടെ ഉദ്ഘാടനത്തിനായിട്ടാണ് നവദന്പതികൾ പോയത്. ഡിവൈഎഫ്ഐ മേഖലാ വൈസ്പ്രസിഡന്റ് ശ്രീജിത്തും പരുമല സ്വദേശിനി അൻസുവുമാണ് വിവാഹത്തിന് ശേഷം സദ്യ കഴിഞ്ഞ് പരുമല ഉപദേശിക്കടവിലെ ഒരേക്കർ സ്ഥലത്ത് തുടങ്ങുന്ന ജൈവപച്ചക്കറി കൃഷിയുടെ ഉദ്ഘാടന വേദിയിലെത്തിയത്. വിവാഹവേഷത്തിൽ അലങ്കരിച്ച കാറിൽ വധൂവരൻമാർ പച്ചക്കറി കൃഷി സ്ഥലത്തേക്ക് എത്തിയത് സമീപവാസികളിൽ കൗതുകമുണർത്തി. ഇരുവരും ചേർന്ന് പച്ചക്കറി തൈകൾ നട്ട് കൃഷിയിറക്കൽ ഉദ്ഘാടനം ചെയ്ത ശേഷമാണ് ഭവനത്തിലേക്ക് പോയത്. യുവാക്കളിൽ കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരെയും കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചത്. ഡിവൈഎഫ്ഐ പരുമല മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. പരുമല നിവാസികൾക്ക് ആവശ്യമായ എല്ലാത്തരം പച്ചക്കറികളും ഇവിടെ തന്നെ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാപകമയി കൃഷിയിറക്കുന്നത്. ഇത് കൂടാതെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാ…
Read Moreചുഴലിക്കൊടുങ്കാറ്റ്: ആലപ്പുഴ ജില്ലയിൽ 26 കോടിയുടെ നഷ്ടം; കടലാക്രമണത്തിൽ അഞ്ച് വീടുകൾ പൂർണമായും 87 വീടുകൾ ഭാഗീകമായും തകർന്നു
ആലപ്പുഴ: ചുഴലി കൊടുങ്കാറ്റും തുടർന്നുണ്ടായ മഴയും മൂലം ജില്ലയിൽ 26.38 കോടിയുടെ നഷ്ടമെന്ന് റവന്യു വകുപ്പ്. കടൽഭിത്തികൾ തകർന്നാണ് നഷ്ടമേറെയും. ജില്ലയുടെ തീരപ്രദേശത്ത് കടൽഭിത്തികൾ കടൽക്ഷോഭത്തിൽ തകർന്നതുമൂലം 22 കോടിയുടെ നഷ്ടമുണ്ടായതായാണ് ഇറിഗേഷൻ വകുപ്പിന്റെ കണക്ക്. വള്ളവും വലയും നഷ്ടപ്പെട്ട ഇനത്തിൽ ഒന്നര കോടിയും കാർഷികമേഖലയിൽ 73 ഹെക്ടറിലെ കൃഷി നശിച്ച വകയിൽ ഒരു കോടി 77 ലക്ഷവും നഷ്ടമുണ്ട്. കടലാക്രമണത്തിൽ അഞ്ച് വീടുകൾ പൂർണമായും 87 വീടുകൾ ഭാഗീകമായും തകർന്നു. അന്പലപ്പുഴ താലൂക്കിലാണ് കടലാക്രമണം മൂലം കൂടുതൽ വീടുകൾ നഷ്ടപ്പെട്ടത്. റോഡുകൾ തകർന്ന ഇനത്തിൽ 15 ലക്ഷത്തിന്റെ നഷ്ടമുണ്ട്. സൗജന്യ റേഷൻ ദുരിതബാധിതർക്ക് നൽകുന്നതിനായി 40 ലക്ഷമാണ് വകയിരുത്തിയിരിക്കുന്നത്. കാറ്റിലും കടലാക്രമണത്തിലും വൈദ്യുതി പോസ്റ്റുകൾ തകർന്നും മറ്റും കഐസ്ഇബിയ്ക്ക് 18 ലക്ഷത്തിന്റെ നഷ്ടമുണ്ടായിട്ടുണ്ട്. നാശനഷ്ടങ്ങൾ സംബന്ധിച്ച ശേഖരിച്ച കണക്ക് ഇന്നലെ രാത്രി 10 ഓടെ ജില്ലാ…
Read Moreദൈവമുണ്ട്..! അമ്പലത്തിന്റെ ഗോപുരത്തിലും ചുറ്റുമതിലിലും ഡിവൈഎഫ് ഐ, സിപിഎം എഴുത്ത്; പാർട്ടിയുടെ മുന്നേറ്റം തടയാൻ ആർഎസ്എസ് ചെയ്തതെന്ന് ലോക്കൽ കമറ്റി
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഇരമല്ലിക്കര ശ്രീ ധർമ്മശാസ്ത ക്ഷേത്രത്തിന്റെ ഗോപുരത്തിലും ചുറ്റുമതിൽ, പടിക്കെട്ടുകൾ എന്നിവിടങ്ങളിൽ പേരെഴുതിയ സംഭവത്തിൽ പങ്കില്ലെന്ന് സിപിഎം. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ക്ഷേത്ര ഉദേശക സമിതി പോലീസിനെ വിവരം അറിയിക്കുകയും ചെങ്ങന്നൂർ സിഐ എം.ദിലീപ് ഖാന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു. സംഭവം കരുതിക്കൂട്ടി അക്രമം ഉണ്ടാക്കുവാനായി ചെയ്തതാണെന്നും ഇതിനു പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്നുമാണ് പോലീസിന്റെ നിഗമനം. എന്നാൽ സംഭവവുമായി സിപിഎമ്മിനോ വർഗബഹുജന സംഘടനകൾക്കോ ബന്ധമിലെന്ന് ചെങ്ങന്നൂർ ഏരിയകമ്മറ്റി, തിരുവൻവണ്ടൂർ ലോക്കൽ കമ്മറ്റി എന്നിവ അറിയിച്ചു. പ്രദേശത്ത് പാർട്ടിയ്ക്കുണ്ടായ മുന്നേറ്റം തടയാൻ ആർഎസ്എസ് നടത്തിയതാണ് ചുവരെഴുത്തെന്നും അവർ ആരോപിച്ചു.
Read Moreജനങ്ങളുടെ കൊലകൊല്ലി പോലീസിന് പണംവാരി..! അമിത ലോഡുമായുള്ള ടിപ്പറുകളുടെ മരണപ്പാച്ചിൽ ജനങ്ങൾക്ക് ഭീഷണിയാകുമ്പോൾ പിഴ വാങ്ങി ടാർജറ്റ് വേഗത്തിൽ ലക്ഷ്യം കടക്കുമെന്ന സന്തോഷത്തിൽ പോലീസും
മല്ലപ്പള്ളി: പാറമടകളിൽ നിന്നും അമിതമായി പാറയും മെറ്റലും കയറ്റി അമിത വേഗത്തിൽ പായുന്ന ടിപ്പർ ലോറികൾ അപകട ഭീഷണി ഉയർത്തുന്നു. പ്ലാറ്റ്ഫോമിനേക്കാൾ ഉയരത്തിൽ കൂന കൂട്ടി പായുന്ന ടിപ്പർ ലോറികളിൽ നിന്നും വളവുകൾ തിരിയുമ്പോൾ പാറയും മെറ്റലും റോഡിലേക്ക് വീഴുന്നത് പതിവായിരിക്കുകയാണ്. ഇതുമൂലം പിന്നാലെയെത്തുന്ന ഇരുചക്രവാഹന യാത്രക്കാർക്കും മറ്റു ചെറുവാഹനങ്ങൾക്കും അപകടഭീഷണിയാണ്. ഇന്നലെ രാവിലെ കോട്ടയം – കോഴഞ്ചേരി റോഡിൽ നിർമൽ ജ്യോതി സ്കൂളിനു സമീപം ലോറിയിൽ നിന്നും ഒരു കല്ല് റോഡിൽ വീണെങ്കിലും പിന്നാലെ എത്തിയ ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സ്കൂൾ കുട്ടികളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. രാവിലെ ഒമ്പതു മുതൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഉള്ളതിനാൽ ഇതിനുമുമ്പ് ലക്ഷ്യസ്ഥാനത്തെത്താനാണ് ടിപ്പറുകൾ അപകടഭീഷണി ഉയർത്തി കുതിച്ചു പായുന്നത്. പുലർച്ചെയും രാവിലെയുമാണ് ഇവയുടെ യാത്ര ഏറെയും. പുലർച്ചെ രണ്ടോടെ ടിപ്പറുകൾ റോഡിലിറങ്ങും. അമിതവേഗത്തിലാണ്…
Read More