മോഹം കൊണ്ടു ഞാൻ..! അധികാരത്തിലെത്താൻ ആരുമായും കൂട്ടുചേരാം; അടുത്ത തെരഞ്ഞെടുപ്പിനുശേഷം ബിഡിജെഎസിന് മന്ത്രിമാരുണ്ടാകുമെന്ന് തുഷാർ വെള്ളാപ്പള്ളി

ആലപ്പുഴ: അധികാരത്തിലെത്താൻ ആരുമായും കൂട്ടുചേരാൻ മടിക്കേണ്ടതില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബിഡിജെഎസിന് മന്ത്രിമാരുണ്ടാവും. പിണറായിയോടോ ഉമ്മൻ ചാണ്ടിയോടോ കുമ്മനത്തോടോ ഒരു വിരോധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസിനെ മറ്റു രണ്ടു മുന്നണികളും ചേർന്ന് എൻഡിഎയിൽ തള്ളിക്കയറ്റിയതാണെന്നും തുഷാർ പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പിനുശേഷം ബിഡിജെഎസിനു രണ്ടു മന്ത്രിമാർ ഉണ്ടാകുമെന്നു തുഷാർ കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. കേരള രാഷ്ട്രീയത്തിൽ ബിഡിജെഎസ് ഒരു നിർണായക രാഷ്ട്രീയ പാർട്ടിയായി മാറിയെന്നും സാമൂഹിക നീതി നടപ്പാക്കാൻ തയാറാവുന്നവരോടൊന്നിച്ച് പ്രവർത്തിക്കുമെന്നും തുഷാർ പറഞ്ഞു.

Related posts