പണി വീണ്ടും..! മന്ത്രിയുടെ ദേവസ്വം ഭൂമി കൈയേറ്റത്തിനെതിരേ പരാതിയുമായി മു​​ൻ എ​​ക്സൈ​​സ് കമ്മീഷണർ ടി.​​ആ​​ർ. രാ​​മ​​രാ​​ജ​​വ​​ർ​​മ്മ

മ​​ങ്കൊ​​മ്പ്: മാ​​ധ്യ​​മ വാ​​ർ​​ത്ത​​ക​​ളി​​ലൂ​​ടെ സം​​സ്ഥാ​​ന​​ത്താ​​കെ ച​​ർ​​ച്ച​​യാ​​യ മാ​​ത്തൂ​​ർ ഭൂ​​മി​​വി​​വാ​​ദം കോ​​ട​​തി​​യി​​ലേ​​ക്ക്. വ്യാ​​ജ​​രേ​​ഖ ച​​മ​​ച്ചു മാ​​ത്തൂ​​ർ ദേ​​വ​​സ്വ​​ത്തി​​ന്‍റെ 34.68 ഏ​​ക്ക​​ർ ഭൂ​​മി കൈ​​വ​​ശ​​പ്പെ​​ടു​​ത്തി​​യെ​​ന്ന ആ​​രോ​​പ​​ണ​​ത്തി​​ൽ മ​​ന്ത്രി തോ​​മ​​സ് ചാ​​ണ്ടി​ക്കെ​​തി​​രെ ക്രി​​മി​​ന​​ൽ കേ​​സെ​​ടു​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു മാ​​ത്തൂ​​ർ കു​​ടും​​ബാം​​ഗ​​മാ​​ണ് കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്. മു​​ൻ എ​​ക്സൈ​​സ് ക​​മ്മീ​​ഷ​​ണ​​റും മാ​​ത്തൂ​​ർ കു​​ടും​​ബാം​​ഗ​​വു​​മാ​​യ ടി.​​ആ​​ർ. രാ​​മ​​രാ​​ജ​​വ​​ർ​​മ​​യാ​​ണു പ​​രാ​​തി​​ക്കാ​​ര​​ൻ.

ഇ​​ന്ന​​ലെ രാ​​വി​​ലെ ഹൈ​​ക്കോ​​ട​​തി​​യി​​ലെ അ​​ഭി​​ഭാ​​ഷ​​ക​​ൻ മു​​ഖേ​​ന​​യാ​​ണ് ഇ​​ദ്ദേ​​ഹം രാ​​മ​​ങ്ക​​രി കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്. ഹ​​ർ​​ജി ന​​വം​​ബ​​ർ ആ​​റി​​നു രാ​​മ​​ങ്ക​​രി ഫ​​സ്റ്റ് ക്ലാ​​സ് ജു​​ഡീ​​ഷ്യൽ മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി പ​​രി​​ഗ​​ണി​​ക്കും. ഹ​​ർ​​ജി​​യി​​ൽ തോ​​മ​​സ് ചാ​​ണ്ടി​യും ​കു​​ടും​​ബാം​​ഗ​​ങ്ങ​​ളും മു​​ൻ റ​​വ​​ന്യു ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മ​​ട​​ക്കം 17 പേ​​ർ​​ക്കെ​​തി​​രേ കേ​​സെ​​ടു​​ക്ക​​ണ​​മെ​​ന്നാ​​ണ് ആ​​വ​​ശ്യം.

2001ൽ ​​വ്യാ​​ജ മു​​ക്ത്യാ​​റി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ തീ​​റാ​​ധാ​​ര​​മു​​ണ്ടാ​ക്കി ​ഭൂ​​മി കൈ​​വ​​ശ​​പ്പെ​​ടു​​ത്തി​​യെ​​ന്നാ​​ണ് ആ​​ക്ഷേ​​പം. മാ​​ത്തൂ​​ർ ദേ​​വ​​സ്വ​​ത്തി​​ന്‍റെ ഭൂ​​മി വ്യാ​​ജ​​രേ​​ഖ​​ക​​ളി​​ലൂ​​ടെ ചേ​​ന്ന​​ങ്ക​​രി പ​​ള്ളി​​ക്ക​​ൽ ശാ​​ന്ത​​മ്മ ആ​​ന്‍റ​​ണി​​യു​​ടെ​​യും അ​​ഞ്ചു മ​​ക്ക​​ളു​​ടെ​​യും പേ​​രി​​ലേ​​ക്കു മാ​​റ്റു​​ക​​യും ഇ​​വ​​രു​​ടെ വ്യാ​​ജ ഒ​​പ്പും മേ​​ൽ​​വി​​ലാ​​സ​​വു​​മു​​ണ്ടാ​ക്കി ​ഭൂ​​മി തോ​​മ​​സ് ചാ​​ണ്ടി മ​​ക​​ളു​​ടെ​​യും സ​​ഹോ​​ദ​​ര​ന്മാ​രു​​ടേ​​യും ഭാ​​ര്യ​​സ​​ഹോ​​ദ​​രി​​യു​​ടെ​​യും പേ​​രി​​ലേ​​ക്കു മാ​​റ്റി​​യെ​​ന്നു​​മാ​​ണ് ആ​​രോ​​പ​​ണം.

നേ​​ര​​ത്തെ മാ​​ത്തൂ​​ർ ഭൂ​​മി കൈ​​മാ​​റ്റം ചെ​​യ്ത​​തു ത​​ങ്ങ​​ള​​റി​​യാ​​തെ​​യാ​​ണെ​​ന്നും രേ​​ഖ​​ക​​ളി​​ലെ ഒ​​പ്പ് വ്യാ​​ജ​​മാ​​ണെ​​ന്നും വെ​​ളി​​പ്പെ​​ടു​​ത്തി ശാ​​ന്ത​​മ്മ ആ​​ന്‍റ​​ണി​​യു​​ടെ മ​​ക​​ൻ സി​​ജോ​​യും രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്നു.

 

മര്യനാട് ഡൊമിനിക് വധം

Related posts