രോഗികൾക്ക് എന്നും വരാമല്ലേ അങ്ങനെയാണോ ഓണം..! ഒ.​പി അ​ട​ച്ചി​ട്ട് ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഓ​ണാ​ഘോ​ഷം: ആ​ശു​പ​ത്രി​യി​ലെ​ത്തി​യ രോ​ഗി​ക​ൾ വ​ല​ഞ്ഞു; ഒടുവിൽ ആശുപത്രിയിൽ സംഭവിച്ചത്…

കാ​യം​കു​ളം: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ഒ​പി വി​ഭാ​ഗം അ​ട​ച്ചി​ട്ട് ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ പോ​യ​ത് വി​വാ​ദ​മാ​യി. ഉ​ത്രാ​ട ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച മു​ത​ലാ​ണ് ഒ​പി പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ട​ത്. ഇ​തോ​ടെ ചി​കി​ത്സ തേ​ടി​യെ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ ദു​രി​ത​ത്തി​ലാ​യി. അ​ത്യാ​ഹി​ത വി​ഭാ​ഗം മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ജി​ല്ല​യി​ൽ എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളും പ​തി​വു​പോ​ലെ പ്ര​വ​ർ​ത്തി​ച്ച​പ്പോ​ൾ കാ​യം​കു​ള​ത്ത് മാ​ത്രം വീ​ഴ്ച സം​ഭ​വി​ച്ച​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും വീ​ഴ്ച വ​രു​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ഇ​തോ​ടെ ശ​ക്ത​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ ഇ​ന്ന​ലെ രാ​വി​ലെ 11.30 മു​ത​ൽ ഒ.​പി പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും ത​യാ​റാ​യി. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ സ​മ​രം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി ബി​ജു കാ​വു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ബി. ​ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Read More

പാ​ല​ത്തി​ൽ അ​ന്തി​യു​റ​ങ്ങി ര​മ​ണ​നും ഗീ​ത​യും..! ഇ​ട​ഞ്ഞോ​ടി​യ ആന വീ​ട്ത​ക​ർ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് നാലംഗ കുടുംബം പെരുവഴി യിൽ; കനത്ത മഴ‍യിൽ സമീപത്തെ വീടിന്‍റെ വരാന്തയിൽ കുത്തിയിരുന്ന് നാലംഗ കുടുംബം

വ​ള​മം​ഗ​ലം: ഇ​ട​ഞ്ഞോ​ടി​യ കൊ​ന്പ​ൻ വീ​ട്ത​ക​ർ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് നാ​ലം​ഗ കു​ടും​ബം പെ​രു​വ​ഴി​യി​ൽ. അ​ന​ന്ത​ൻ​ക​രി നി​വാ​സി ര​മ​ണ​നും ഭാ​ര്യ ഗീ​ത​യും ര​ണ്ട് കു​ട്ടി​ക​ളു​മാ​ണ് ആ​ന​ക്ക​ലി​യി​ൽ കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പെ​രു​വ​ഴി​യി​ലാ​യ​ത്. ഇ​ന്ന​ലെ ഇ​വ​ർ അ​ന​ന്ത​ൻ​ക​രി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന മാ​ർ​ഗ​മാ​യ പാ​ല​ത്തി​ലാ​ണ് അ​ന്തി​യു​റ​ങ്ങി​യ​ത്. അ​ർ​ദ്ധ​രാ​ത്രി​യോ​ടെ പെ​യ്ത ക​ന​ത്ത​മ​ഴ​യെ​ത്തു​ട​ർ​ന്ന് സ​മീ​പ​ത്തെ വീ​ടി​ന്‍റെ ഓ​ര​ത്ത് കു​ത്തി​യി​രു​ന്നാ​ണ് ഇ​വ​ർ നേ​രം വെ​ളു​പ്പി​ച്ച​ത്. ഇ​വ​ർ​ക്ക് താ​ത്ക്കാ​ലി​ക താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കാ​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ഇ​ന്ന​ലെ തു​റ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത സോ​മ​നെ അ​റി​യി​ക്കു​ക​യും ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ താ​ത്ക്കാ​ലി​ക താ​മ​സ​സൗ​ക​ര്യ​ത്തി​നു​ള്ള വീ​ട് ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​തോ​ടെ​യാ​ണ് നാ​ലം​ഗ കു​ടും​ബം പെ​രു​വ​ഴി​യി​ലാ​യ​ത്. ര​മ​ണ​ന്‍റെ ഓ​ടു​മേ​ഞ്ഞ വീ​ട് കൊ​ന്പ​ൻ പൂ​ർ​ണ​മാ​യും ത​ക​ർ​ത്തി​രു​ന്നു. സ​മീ​പ​ത്തു​ള്ള ബ​ന്ധു രാ​ധാ​കൃ​ഷ്ണ​ന്‍റെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​നും കാ​ര്യ​മാ​യ കേ​ടു​പാ​ട് ആ​ന വ​രു​ത്തി​യി​രു​ന്നു.

Read More

ആ​റ​ന്മു​ള അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​യി​ൽ ഒ​രു​ല​ക്ഷം പേ​ർ പ​ങ്കെ​ടു​ക്കും; 350 പ​റ അ​രി​യു​ടെ ചോ​റും വി​ഭ​വ​ങ്ങ​ളു​മാ​ണ് ത​യാ​റാ​ക്കു​ന്ന​ത്; പ​ഴ​യി​ടം മോ​ഹ​ന​ന്‍ ന​മ്പൂ​തി​രി​യു​ടെ നേതൃത്വത്തിലാണ് പാചകം

ആ​റ​ന്മു​ള: അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ 12നു ​ന​ട​ക്കും. 52 പ​ള്ളി​യോ​ട​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍ ഉ​ള്‍​പ്പെ​ടെ ഏ​ക​ദേ​ശം ഒ​രു ല​ക്ഷം ആ​ളു​ക​ള്‍ അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​യി​ല്‍ പ​ങ്കെ​ടു​ക്കും. നാ​യ​ര്‍ സ​ർ​വീ​സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ​ന്‍. ന​രേ​ന്ദ്ര​നാ​ഥ​ന്‍ നാ​യ​ര്‍ രാ​വി​ലെ 11 ന് ​ക്ഷേ​ത്ര​കൊ​ടി​മ​ര​ച്ചു​വ​ട്ടി​ല്‍ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ ഉ​ദ്ഘാ​ട​നം ചെ​യ്യും. 350 പ​റ അ​രി​യു​ടെ ചോ​റും വി​ഭ​വ​ങ്ങ​ളു​മാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. വ​ള്ള​സ​ദ്യ​ക്കാ​വ​ശ്യ​മാ​യ വി​ഭ​വ​ങ്ങ​ള്‍ 52 ക​ര​ക​ളി​ല്‍ നി​ന്നും ശേ​ഖ​രി​ക്കു​ന്ന​തി​ന് വ​ള്ള​സ​ദ്യ ക​ണ്‍​വീ​ന​ര്‍ വി.​വി​ശ്വ​നാ​ഥ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നു മേ​ഖ​ല​ക​ളി​ലും മേ​ഖ​ലാ ക​ണ്‍​വീ​ന​ര്‍​മാ​ര്‍ ഒ​ന്പ​തി​നു രാ​വി​ലെ ക​ര​ക​ളി​ലെ​ത്തി വി​ഭ​വ സ​മാ​ഹ​ര​ണം ന​ട​ത്തും. ഭ​ക്ത ജ​ന​ങ്ങ​ള്‍​ക്ക് ക്ഷേ​ത്ര​ത്തി​ലും പാ​ഞ്ച​ജ​ന്യം ഓ​ഫീ​സി​ലും അ​രി, പ​ച്ച​ക്ക​റി ഉ​ള്‍​പ്പെ​ടെ വി​ഭ​വ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​വു​ന്ന​താ​ണ്. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡു​മാ​യി സ​ഹ​ക​രി​ച്ച് പ​ള്ളി​യോ​ട സേ​വാ​സം​ഘം അ​ഷ്ട​മി​രോ​ഹി​ണി കൂ​പ്പ​ണു​ക​ള്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഒ​രു പ​ള്ളി​യോ​ട​ത്തി​ന് അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ ന​ട​ത്തു​ന്ന​തി​ന് 15000 രൂ​പ​യാ​ണ്. ഇ​തു കൂ​ടാ​തെ 1000, 2000,…

Read More

ക​ര​ക​യ​റി​യ ക​രി വീ​ണ്ടും ക​ട്ട​ക്ക​ലി​പ്പി​ൽ..! ആലപ്പുഴയിൽ ചെളിയിൽ പുതഞ്ഞ കൊമ്പനെ കരയ്ക്ക് കയറ്റി; കരയിലെത്തിയിട്ടും കലിതീരാതെ സമീപത്തെ രണ്ട് വീടുകൾ തകർത്തു

ആ​ല​പ്പു​ഴ: തു​റ​വൂ​രി​ൽ 16 മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ശേ​ഷം ച​തു​പ്പി​ൽ​നി​ന്നു ക​ര​ക​യ​റ്റി​യ ആ​ന വീ​ണ്ടും ഇ​ട​ഞ്ഞു. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മു​ല്ല​യ്ക്ക​ൽ ബാ​ല​കൃ​ഷ്ണ​നെ​ന്ന ആ​ന​യാ​ണ് വീ​ണ്ടും ഇ​ട​ഞ്ഞ​ത്. രാ​ത്രി​യി​ൽ ഇ​ട​ഞ്ഞ ആ​ന സ​മീ​പ​ത്തെ ഒ​രു വീ​ട് ത​ക​ർ​ത്തു. ആ​ന​യെ ത​ള​യ്ക്കാ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച രാ​വി​ലെ തു​റ​വൂ​ർ അ​ന​ന്ത​ൻ​ക​രി പാ​ട​ത്താ​ണ് ആ​ന ചെ​ളി​യി​ൽ താ​ഴ്ന്ന​ത്. മു​ല്ല​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നാ​യി ലോ​റി​യി​ൽ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന ആ​ന ഇ​ട​ഞ്ഞോ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ വീ​ടി​ന്‍റെ മ​തി​ലും ഓ​ട്ടോ​റി​ക്ഷ​യും ആ​ന ത​ക​ർത്തു. ച​തു​പ്പി​ൽ വീ​ണ ആ​ന​യെ 16 മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ലാ​ണ് ക​ര​ക​യ​റ്റി​യ​ത്. ആ​ന അ​ക​പ്പെ​ട്ട സ്ഥ​ല​ത്ത് റോ​ഡി​ല്ലാ​തി​രു​ന്ന​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​രി​ത​ത്തി​ലാ​ക്കി. ഇ​തേ​തു​ട​ർ​ന്ന് ജെ​സി​ബി, ക്രെ​യി​ൻ എ​ന്നി​വ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം മ​ണി​ക്കൂ​റു​ക​ളോ​ളം പി​ന്നി​ട്ട​തി​നെ തു​ട​ർ​ന്ന് അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു ആ​ന. ഇ​തേ​തു​ർ​ന്ന് ഗ്ലൂ​ക്കോ​സും മ​റ്റു മ​രു​ന്നു​ക​ളും ന​ൽ​കി​യാ​ണ് ആ​ന​യു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തി​യ​ത്.

Read More

കൊല്ലാഞ്ഞത് ഞങ്ങളുടെ ഭാഗ്യം..! ആ​ക്രി വി​ല്പ​ന ന​ട​ത്തു​ന്ന ദമ്പതി​ക​ളെ കൊ​ള്ള​യ​ടി​ച്ചു; വാതിൽ ഇളക്കി അകത്തു കടന്ന മോഷ്ടാ ക്കാൾ വീട്ടമ്മയുടെ വായ് മൂക്കും പൊത്തി പിടിച്ചശേഷം കഴുത്തിൽ കിടന്ന അഞ്ചു പവന്‍റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു

ചെ​ങ്ങ​ന്നൂ​ർ: ആ​ക്രി സാ​ധ​ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തു​ന്ന ദ​ന്പ​തി​ക​ളെ കൊ​ള്ള​യ​ടി​ച്ചു. തി​രു​ന​ൽ​വേ​ലി സ്വ​ദേ​ശി​ക​ളാ​യ റാ​മ​ർ പാ​ണ്ഡ്യ​ൻ (36), ക​ലാ​ശെ​ൽ​വി (35) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ രാ​ത്രി കൊ​ള്ള​യ​ടി​ച്ച​ത്. രാ​ത്രി 2.30 ഓ​ടെ മു​റി​ക്ക​ക്ക​ത്ത് ത​റ​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന റാ​മ​റി​ന്‍റെ ത​ല​യ്ക്കു സ​മീ​പം സൂ​ക്ഷി​ച്ചി​രു​ന്ന 5000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ചു. അ​ടു​ത്ത മു​റി​യി​ൽ ക​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ക​ലാ​ശെ​ൽ​വി​യു​ടെ മൂ​ക്കും വാ​യും പൊ​ത്തി​പ്പി​ടി​ച്ച് ക​ഴു​ത്തി​ൽ കി​ട​ന്ന അ​ഞ്ചു​പ​വ​ന്‍റെ മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് മോ​ഷ്ടാ​വ് വാ​തി​ൽ വ​ഴി ഇ​റ​ങ്ങി ഗേ​റ്റ് ചാ​ടി​ക്ക​ട​ന്നു പോ​യി. ചെ​ങ്ങ​ന്നൂ​ർ പേ​രി​ശേ​രി ചി​ത്രാ​ല​യം വ​ട​ക്കേ​ത്ത​ല​ക്ക​ൽ വീ​ട്ടി​ൽ താ​മ​സി​ച്ച് ആ​ക്രി പെ​റു​ക്കി ജീ​വി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. അ​വ​രോ​ടൊ​പ്പം ക​ട​യി​ലെ ജോ​ലി​ക്കാ​ര​ൻ കെ​ട്ടി​ട​ത്തി​ന്‍റെ അ​ടു​ത്ത മു​റി​യി​ൽ താ​മ​സി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന് പു​റ​ത്തേ​ക്കു​വ​ന്ന ഇ​വ​ർ ക​ണ്ട​ത് മോ​ഷ്ടാ​വ് ഗേ​റ്റു ചാ​ടി​ക്ക​ട​ന്ന് ബൈ​ക്ക് സ്റ്റാ​ർ​ട്ടു​ചെ​യ്ത് ക​യ​റി​പ്പോ​കു​ന്ന​താ​ണ്. ഈ ​വീ​ടി​ന്‍റെ മു​ൻ ഭാ​ഗ​ത്തെ…

Read More

ആനന്ദ കണ്ണീർതൂകി അമ്മയും മക്കളും..! സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക ഡോ.​സു​നി​ലി​ന്‍റെ 76-ാമ​ത്തെ വീ​ട് മ​ഹേ​ഷി​നും അ​മ്മ​യ്ക്കും; ഷെ​ഡിൽ കഴിഞ്ഞുവന്നിരുന്ന ഇവരുടെ അവസ്ഥ അധ്യാപകൻ അറയിച്ചതിനെ തുടർന്നാണ് വീട് ലഭിച്ചത്

പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക ഡോ.​എം.​എ​സ്. സു​നി​ലി​ന്‍റ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​മി​ച്ച 76ാമ​തു വീ​ട് അ​ച്ഛ​ന്‍ ന​ഷ്ട​പ്പെ​ട്ട കൊ​ച്ചു​മ​ഹേ​ഷി​നും അ​മ്മ​യ്ക്കും സ​ഹോ​ദ​ര​ന്‍ അ​നീ​ഷി​നും. വീ​ടിന്‌റെ താ​ക്കോ​ല്‍​ദാ​നം ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. പ​ന്ത​ളം എ​ന്‍​എ​സ്എ​സ് പോ​ളി​ടെ​ക്നി​ക് പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യാ​യ പാം ​ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലി​ൻ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ര​ണ്ട് മു​റി​ക​ളും അ​ടു​ക്ക​ള​യും ഹാ​ളും ശു​ചി​മു​റി​യും അ​ട​ങ്ങു​ന്ന വീ​ട് ഡോ.​സു​നി​ല്‍ പ​ണി​തു​ന​ല്‍​കി​യ​ത്.പ​റ​ന്ത​ല്‍ ക​ണ്ടാ​ളം​ത​റ ക്ഷേ​ത്ര​ത്തി​നു സ​മീ​പം വ​യ​ലി​ന്‍റെ ക​ര​യി​ല്‍ മൂ​ന്ന് സെ​ന്‍റ് ഭൂ​മി​യി​ല്‍ ഷെ​ഡു​കെ​ട്ടി ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്ന അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി മ​ഹേ​ഷ്, ജ്യേ​ഷ്ഠ​ന്‍, മാ​ന​സി​ക​രോ​ഗി​യാ​യ അ​മ്മ ശാ​ര​ദ എ​ന്നി​വ​ര്‍. മ​ഹേ​ഷി​ന്‌റെ അ​ച്ഛ​ന്‍ നേ​ര​ത്തെ ത​ന്നെ മരിച്ചിരുന്നു. പ​ന്ത​ളം പൊ​ങ്ങ​ല​ടി ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ വി.​എ​സ്. സ​ജി​യാ​ണ് മ​ഹേ​ഷി​ന്‌റെ ദ​യ​നീ​യ​ത ഡോ.​സു​നി​ലി​ന്‍റെ ശ്ര​ദ്ധയി​ല്‍​പ്പെടു​ത്തി​യ​ത്. അ​ച്ഛ​ന്‍റെ മ​ര​ണ​ത്തേ തു​ട​ര്‍​ന്ന് സ​ഹോ​ദ​ര​ന്‍ അ​നീ​ഷ് എ​ട്ടാം​ക്ലാ​സി​ല്‍ പ​ഠ​നം അ​വ​സാ​നി​പ്പി​ച്ച് കു​ടും​ബ​ത്തിന്‍റെ ​ഭാ​രം ഏ​റ്റെടുക്കു കയുംചെ​യ്തു. താ​ക്കോ​ല്‍​ദാ​ന ച​ട​ങ്ങി​ല്‍ ഡോ.​എം.​എ​സ്. സു​നി​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്…

Read More

അറിയാൻമേലാഞ്ഞിട്ടാ…! ജിഎ​സ്ടി നിയമത്തിലെ അവ്യക്തത മൂലം റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത വ്യാ​പാ​രി​ക​ൾ​ക്ക് പി​ഴചു​മ​ത്ത​രു​തെന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി

ആ​ല​പ്പു​ഴ: ജി.​എ​സ്.​ടി നി​യ​മ​ത്തി​ലെ അ​വ്യ​ക്ത​ത മൂ​ല​വും റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ലെ പ​രി​ച​യ​ക്കു​റ​വ് മൂ​ല​വും ജൂ​ലൈ മാ​സ​ത്തെ ജി.​എ​സ്.​ടി റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത വ്യാ​പാ​രി​ക​ളു​ടെ മേ​ൽ ചു​മ​ത്തി​യി​രി​ക്കു​ന്ന പി​ഴ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര ആ​വ​ശ്യ​പ്പെ​ട്ടു. ജി.​എ​സ്.​ടി നി​യ​മ​പ്ര​കാ​രം ജൂ​ലൈ മാ​സ​ത്തെ ഇ​ട​ക്കാ​ല റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കേ​ണ്ട​ത് ക​ഴി​ഞ്ഞ 25, 28 തീ​യ​തി​ക​ളി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ജി.​എ​സ്.​ടി പോ​ർ​ട്ട​ൽ വ​ഴി ജി.​എ​സ്.​ടി.​ആ​ർ 3 ബി ​എ​ന്ന റി​ട്ടേ​ണ്‍ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം സ​മ​ർ​പ്പി​ക്കാ​ൻ വ്യാ​പാ​രി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​ത്തി​നും ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ജി.​എ​സ്.​ടി പോ​ർ​ട്ട​ലി​ൽ ക​യ​റു​ന്ന​തി​നു​ള്ള കാ​ല​താ​മ​സ​വും പ​ണം ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ചാ​ൽ ബാ​ങ്കി​ൽ നി​ന്നും പോ​ർ​ട്ട​ലി​ൽ ക്ര​ഡി​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള താ​മ​സ​വു​മാ​ണ് ഇ​തി​ന് കാ​ര​ണം. ക​ഴി​ഞ്ഞ ജൂ​ണ്‍ 30 വ​രെ വ്യാ​പാ​രി​ക​ളു​ടെ പ​ക്ക​ൽ നീ​ക്കി​യി​രി​പ്പു​ണ്ടാ​യി​രു​ന്ന സ്റ്റോ​ക്കി​ൻ​മേ​ൽ ഇ​ൻ​പു​ട്ട് ടാ​ക്സ് ല​ഭി​ക്കു​ന്ന​തി​നു​ള്ള ട്രാ​ൻ-1 സം​വി​ധാ​നം ആ​രം​ഭി​ച്ച​തു​ത​ന്നെ ക​ഴി​ഞ്ഞ 21നാ​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് വെ​ബ്സൈ​റ്റ്…

Read More

വെ​ള്ളാ​പ്പ​ള്ളി ബി​ഡി​ജെഎ​സി​ന്‍റെ വ​ക്താ​വ​ല്ല; അദ്ദേഹത്തിന്‍റെ അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ ബി​​ഡി​​ജെ​എ​സി​ന്‍റേ​ത​​ല്ലെ​​ന്നും എൻഡിഎയിൽ ആശയകുഴപ്പങ്ങളില്ലെന്നും തു​ഷാ​ർ വെള്ളാപ്പള്ളി

ചേ​​ർ​​ത്ത​​ല: എ​​ൻ​​ഡി​​എ​​യി​​ൽ ഭി​​ന്ന​​ത​​ക​​ളി​​ല്ലെ​​ന്നു എ​​ൻ​​ഡി​​എ ചെ​​യ​​ർ​​മാ​​ൻ കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ. പ്രചാര​​ണ​​ങ്ങ​​ൾ അ​​ടി​​സ്ഥാ​​ന ര​​ഹി​​ത​​മാ​​ണ്. ചേ​​ർ​​ത്ത​​ല​​യി​​ൽ ന​​ട​​ന്ന എ​​ൻ​​ഡി​​എ സം​​സ്ഥാ​​ന നേ​​തൃ​​യോ​​ഗ​​ത്തി​​നു​ ശേ​​ഷം മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ഘ​​ട​​ക​​ക​​ക്ഷി​​ക​​ൾ ഉ​​ന്ന​​യി​​ച്ച ചി​​ല കാ​​ര്യ​​ങ്ങ​​ൾ ന​​ട​​ന്നി​​ട്ടി​​ല്ല എ​​ന്ന​​തു യാ​​ഥാ​​ർ​​ഥ്യ​​മാ​​ണ്. അ​​തി​​നു പ​​രി​​ഹാ​​രം കാ​​ണാ​​ൻ കേ​​ന്ദ്ര നേ​​താ​​ക്ക​​ളു​​മാ​​യി ച​​ർ​​ച്ച​ ന​​ട​​ത്തും. ബി​​ഡി​​ജെ​എ​​സു​​മാ​​യി ത​​ർ​​ക്ക​​ങ്ങ​​ളു​​ണ്ടെ​​ന്ന​​തും തെ​​റ്റാ​​യ പ്ര​​ചാ​​ര​​ണ​​മാ​​ണ്. എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ ഉ​​യ​​ർ​​ത്തു​​ന്ന അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ ച​​ർ​​ച്ച ചെ​​യ്യേ​​ണ്ട വേ​​ദി​​യ​​ല്ല എ​​ൻ​​ഡി​​എ യോ​​ഗ​​മെ​​ന്നും ചോ​​ദ്യ​​ത്തി​​നു​​ത്ത​​ര​​മാ​​യി അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ചേ​​ർ​​ത്ത​​ല​​യി​​ൽ നേ​​തൃ​​യോ​​ഗം ന​​ട​​ന്ന​​ത് ബി​​ഡി​ജെ​എ​​സു​​മാ​​യു​​ള്ള ത​​ർ​​ക്കം പ​​രി​​ഹ​​രി​​ക്കാ​​ന​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. എ​​ൻ​​ഡി​​എ നേ​​താ​​ക്ക​​ൾ 15നു ​​മു​​ന്പാ​​യി ഗ​​വ​​ർ​​ണ​​റെ സ​​ന്ദ​​ർ​​ശി​​ച്ചു നി​​വേ​​ദ​​നം ന​​ല്കും. 22നു ​​സെ​​ക്ര​​ട്ടേറി​​യറ്റ് പ​​ടി​​ക്ക​​ൽ എ​​ൻ​​ഡി​​എ നേ​​താ​​ക്ക​​ളു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ കൂ​​ട്ട​​ധ​​ർ​​ണ ന​​ട​​ത്തും. എ​​ൻ​​ഡി​​എ പ്ര​​വ​​ർ​​ത്ത​​നം ജി​​ല്ലാ​ ത​​ല​​ത്തി​​ലും താ​​ഴെ ത​​ട്ടി​​ലും വ്യാ​​പി​​പ്പി​​ക്കു​​ന്ന​​തി​​നു 14, 15, 16, 18 തീ​​യ​​തി​​ക​​ളി​​ൽ…

Read More

ഭൂതം, ഭാവി, വർത്തമാനവും പ്രവചിച്ച്..! ബിഡിജെഎസ് എൽഡിഎഫിൽ ചേരണം; കേരളത്തിൽ ബിജെപി പ്രൈവറ്റ് കന്പനിയായി മാറി; പിണറായി പത്ത് വർഷം കേരളം ഭരിക്കുമെന്നും വെള്ളാപ്പള്ളി

ആലപ്പുഴ: ബിഡിജെഎസ് എൻഡിഎ വിട്ട് ഇടുതുമുന്നണിയിൽ ചേരണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ ബിജെപി പ്രൈവറ്റ് കന്പനിയായി മാറിയെന്നും പിണറായി വിജയൻ പത്ത് വർഷം കേരളം ഭരിക്കുമെന്നും നടേശൻ പറഞ്ഞു. ചേർത്തലയിൽ ഇന്ന് എൻഡിഎ യോഗം ചേരാനിരിക്കെയാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ളവർ ഇന്ന് എൻഡിഎ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. എൻഡിഎ യോഗത്തിൽ കുമ്മനം രാജശേഖരന്‍ നടത്താനിരിക്കുന്ന ജനരക്ഷാ യാത്രിയിലേക്ക് ബിഡിജെഎസിനെ ക്ഷണിക്കും. പ്രവചിക്കുക

Read More

നാട്ടുകാർക്കൊരു പണിയാകും..! റോഡ് മ​ണ്ണി​ട്ടു​യ​ർ​ത്തി ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​നാ​യി തു​ക​യ​നു​വ​ദി​ച്ചിട്ട് മാ​സ​ങ്ങ​ൾ; പണി ആരംഭിക്കാത്ത തിന് പിന്നിൽ പഞ്ചായത്തിന്‍റെ താല്പര്യക്കു റവെന്ന് നാട്ടുകാർ; പഞ്ചായത്തിന് പറയാനുള്ളത്…

മ​ങ്കൊ​ന്പ്: മ​ണ്ണി​ട്ടു​യ​ർ​ത്തി ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​നാ​യി തു​ക​യ​നു​വ​ദി​ച്ചു മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും റോ​ഡി​ന്‍റെ പ​ണി​ക​ൾ ആ​രം​ഭി​ക്കാ​ത്ത​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ല​മെ​ന്ന് ആ​ക്ഷേ​പം. കാ​വാ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 10-ാം വാ​ർ​ഡ് കി​ഴ​ക്കേ​കു​ന്നു​മ്മ ക​ണ്ണ​ൻ​കു​ടു​ക്ക മു​ത​ൽ ലി​റ്റി​ൽ​ഫ്ള​വ​ർ ഹൈ​സ്കൂ​ൾ വ​രെ​യു​ള്ള റോ​ഡാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​വ​ഗ​ണ​ന​യെ​ത്തു​ട​ർ​ന്ന് കു​ള​മാ​യി​ക്കി​ട​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ ഇ​ന്ന​ത്തെ അ​വ​സ്ഥ​യ്ക്ക് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. മൂ​ലേ​ശേ​രി, ക​ണ്ണ​ൻ​കു​ടു​ക്ക ജം​ഗ്ഷ​നു​ക​ളു​ടെ വാ​ണി​ജ്യ പ്രാ​ധാ​ന്യം കു​റ​ഞ്ഞ​തോ​ടെ അ​ക്കാ​ല​ത്തെ ഏ​റ്റ​വും തി​ര​ക്കു​ണ്ടാ​യി​രു​ന്ന വ​ഴി​യു​ടെ പ്രാ​ധാ​ന്യ​വും കു​റ​ഞ്ഞു. പി​ന്നീ​ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഏ​റ്റ​വു​മ​ധി​കം യാ​ത്ര​ചെ​യ്യു​ന്ന​ത്. ഇ​തി​നു പു​റ​മെ വ​ട​ക്ക​ൻ വെ​ളി​യ​നാ​ട്, മാ​ടാ​ന്പ​ക്ക പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ കി​ഴ​ക്കേ പു​റം​ബ​ണ്ടി​ലെ താ​മ​സ​ക്കാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ത​ട്ടാ​ശേ​രി ജം​ഗ്ഷ​നി​ലേ​ക്കു പോ​കാ​ൻ ഈ ​വ​ഴി​യെ ആ​ശ്ര​യി​ക്കു​ന്നു. കാ​വാ​ലം ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ​സ്കൂ​ളി​ലെ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​തു​വ​ഴി സ്കൂ​ളി​ലേ​ക്കു പോ​കു​ക​യും വ​രി​ക​യും ചെ​യ്യു​ന്ന​ത്. സ​മീ​പ​ത്തു​ള്ള സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ്രീ ​പ്രൈ​മ​റി സ്കൂ​ളി​ലെ കു​രു​ന്നു​ക​ളും ഇ​തു​വ​ഴി യാ​ത്ര​ചെ​യ്താ​ണെ​ത്തു​ന്ന​ത്. കാ​വാ​ലം പ​ള്ളി​യി​ലേ​ക്ക് ആ​രാ​ധ​ന​യ്ക്കാ​യി പു​ല​ർ​ച്ച​യെ​ത്തു​ന്ന…

Read More