യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഭവത്തിന്‍റെ കാരണം പുറത്ത്; അറസ്റ്റിലാ യ പ്രതികളിൽ ഒരാളുടെ ഭാര്യയുമായി ലിജോയ്ക്ക് അവിഹിത ബന്ധം; ഇതു സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്

ഹ​രി​പ്പാ​ട്: യു​വാ​വി​നെ വീ​ട്ടി​ൽ​ക്ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഏ​ഴു​പേ​ർ പി​ടി​യി​ലാ​യി. ഹ​രി​പ്പാ​ട് ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര അ​കം​കു​ടി അ​ര​ണ​പ്പു​റം ക​റു​ക​ത്ത​റ​യി​ൽ ലി​ജോ വ​ർ​ഗീ​സ് (29) കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര അ​കം​കൂ​ടി ക​റു​ക​ത്ത​റ​യി​ൽ ശി​വാ​ന​ന്ദ​ന്‍റെ മ​ക​ൻ ശി​വ​പ്ര​സാ​ദ് (സു​നീ​ഷ്-31), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ ശി​വ​ലാ​ൽ (അ​നീ​ഷ്-28), അ​കം​കു​ടി ഉ​ള​ള​ന്നൂ​ർ ശി​വ​ദാ​സ​ന്‍റെ മ​ക​ൻ ഷി​ബു (പോ​ത്ത​ൻ ഷി​ബു -26), അ​കം​കു​ടി എ​ഴു​ത്തു​കാ​ര​ന്‍റെ വ​ട​ക്ക​തി​ൽ മു​കേ​ഷ് (മൂ​ങ്ങ മു​കേ​ഷ്- 30), അ​കം​കു​ടി അ​യ​നം വീ​ട്ടി​ൽ മ​നു (26), അ​കം​കു​ടി ശ്രീനി​വാ​സി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ര​ഞ്ജി​ത്ത് (34), പി​ലാ​പ്പു​ഴ തോ​ട്ടു​ക​ട​വി​ൽ ഷാ​ജ​ഹാ​ന്‍റെ മ​ക​ൻ സു​മീ​ർ (മാ​ഹീ​ൻ-22) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഞ്ചു​വ​രെ പ്ര​തി​ക​ൾ കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ടു പ​ങ്കു​ള്ള​വ​രും ആ​റാം​പ്ര​തി ര​ഞ്ജി​ത്ത് പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച ആ​ളും ഏ​ഴാം​പ്ര​തി സു​മീ​ർ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ഉ​പ​യോ​ഗി​ച്ച ആം​ബു​ല​ൻ​സി​ന്‍റെ ഡ്രൈ​വ​റു​മാ​ണ്. കേ​സി​ലെ ഒ​രു പ്ര​തി​യു​ടെ ഭാ​ര്യ​യു​മാ​യി കൊ​ല്ല​പ്പെ​ട്ട ലി​ജോ​യ്ക്കു​ണ്ടാ​യി​രു​ന്ന അ​വി​ഹി​ത ബ​ന്ധ​മാ​ണ്…

Read More

കോഴിയുടെ ദുഖത്തിൽ പങ്കുചേർന്ന് നാട്ടുകാരും..! തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു കൊന്ന പിടക്കോഴിക്കരികെ കൂകി വിളിച്ച് പൂവൻ കോഴി; സ​ഹ​ജീ​വി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന് കാ​വ​ലാ​യി നിൽക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസം പിന്നിട്ടു

ചേ​ർ​ത്ത​ല: സ​ഹ​ജീ​വി​യെ തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​പ​റി​ച്ചു ഭ​ക്ഷ​ണ​മാ​ക്കി​യ നൊ​ന്പ​ര​ത്തി​ൽ ദേ​ഷ്യ​മൊ​ക്കെ കൂ​കി വി​ളി​ച്ച​റി​യി​ച്ച പൂ​വ​ൻ​കോ​ഴി നാ​ട്ടു​കാ​രു​ടെ ക​ണ്ണി​നെ ഈ​റ​ന​ണി​യി​ച്ചു. ത​ന്‍റെ പ്ര​തി​ഷേ​ധം ര​ണ്ടാം ദി​വ​സം പി​ന്നി​ട്ടി​ട്ടും അ​വ​ൻ ഉ​ച്ച​ത്തി​ൽ കൂ​കി അ​റി​യി​ക്കു​ക​യാ​ണ്. ഇ​ട​യ്ക്ക് ത​ന്‍റെ “ച​ങ്കി​’ന്‍റെ അ​ടു​ത്തു​ചെ​ന്ന് ച​രി​ഞ്ഞു​നോ​ക്കി എ​ണീ​ക്കു​ന്നു​ണ്ടോ​യെ​ന്ന് നോ​ക്കും. ഇ​ന്നു രാ​വി​ലെ ഒ​രു നാ​യ വ​ന്ന് കോ​ഴി​യെ ആ​ട്ടി​പ്പാ​യി​ച്ചെ​ങ്കി​ലും ത​ന്‍റെ “ച​ങ്കി​’ന്‍റെ​യ​ടു​ത്തു​നി​ന്ന് അ​വ​ൻ മാ​റി​യി​ല്ല. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലാ​ണ് ഈ ​കാ​ഴ്ച. ചേ​ർ​ത്ത​ല ദേ​വി​ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ർ വ​ഴി​പാ​ടാ​യി പ​റ​ത്തി​യ കോ​ഴി​ക​ളി​ലൊന്നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ച​ത്ത​ത്. ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലെ വ്യാ​പാ​രസ​മു​ച്ച​യ​ത്തി​ൽ ഭക്ഷണംതേ​ടു​ന്ന​തി​നി​ടെ​യാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ക്ഷേ​ത്ര​ത്തി​ലെ​ത​ന്നെ മ​റ്റൊ​രു പൂ​വ​ൻ​കോ​ഴി സുഹൃത്തിന്‍റെ ശ​രീ​രാ​വ​ശി​ഷ്ടം ക​ണ്ട​തു​മു​ത​ൽ അ​രി​കി​ൽ​നി​ന്ന് മാ​റാ​താ​യി. അ​ടു​ത്തെ​ത്തി കൊ​ക്കു​രു​മി നോ​ക്കു​ക​യും വ​ട്ടം​ചു​റ്റു​ക​യും ചെ​യ്ത പൂ​വ​ൻ ഇ​തു​വ​ഴി ​പോ​യ​വ​രു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. ആ​ളു​ക​ൾ അ​ടു​ത്തെ​ത്തു​ന്പോ​ൾ അ​ല്​പം അ​ക​ലു​മെ​ങ്കി​ലും ഇ​വ​ൻ ച​ത്ത കോ​ഴി​യു​ടെ സ​മീ​പ​ത്തു​നി​ന്നു കൂ​ടു​ത​ൽ ദൂ​ര​ത്തേ​ക്ക് മാ​റി​യ​തു​മി​ല്ല, തീറ്റ​തേ​ടി…

Read More

ഭാ​ഗ്യം പെരുന്നാളായി എത്തി..! 11 മാ​സ​ത്തെ ജ​യി​ൽ​വാ​സം ക​ഴി​ഞ്ഞ് റ​ഹിം നാ​ട്ടി​ലെ​ത്തി; റഹിം ഓടിച്ച വാഹനം ഇടിച്ച് ബഹ്റൈൻ പൗരൻ മരിച്ചതിനെ തുടർന്ന് മൂന്നുവർഷത്തെ തടവ് കോടതി ശിക്ഷിച്ചിരുന്നു

നൗ​​ഷാ​​ദ് മാ​​ങ്കാം​​കു​​ഴി കാ​​യം​​കു​​ളം: ഭാ​​ഗ്യം തു​​ണ​​യാ​​യ​​പ്പോ​​ൾ മ​​ല​​യാ​​ളി യു​​വാ​​വി​​നു വി​​ദേ​​ശ​​ത്തു ല​​ഭി​​ച്ച ജ​​യി​​ൽ​​ശി​​ക്ഷ​​യി​​ൽ ഇ​​ള​​വ് ല​​ഭി​​ച്ചു. വീ​​ട്ടു​​കാ​​രു​​ടെ പ്രാ​​ർ​​ഥ​​ന​​യ്ക്കൊ​​പ്പം ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ​​യും പ്ര​​വാ​​സി​​ക​​ളു​​ടെ​​യും ഇ​​ട​​പെ​​ട​​ൽ കൂ​​ടി​​യാ​​യ​​പ്പോ​​ൾ മോ​​ച​​നം യാ​​ഥാ​​ർ​​ഥ്യ​​മാ​​യി. കാ​​യം​​കു​​ളം എ​​രു​​വ മ​​ര​​ങ്ങാ​​ട്ട് തെ​​ക്കേ​​ത്ത​​റ വീ​​ട്ടി​​ൽ അ​​ബ്ദു​​ൽ റ​​ഹിം(38)​​ആ​​ണ് ബ​​ഹ്റൈ​​ൻ ജ​​യി​​ലി​​ലെ 11 മാ​​സ​​ത്തെ ജ​​യി​​ൽ​​വാ​​സ ​ശേ​​ഷം മോ​​ചി​​ത​​നാ​​യി ഇ​​ന്ന​​ലെ നാ​​ട്ടി​​ലെ​​ത്തി​​യ​​ത്. ക​​ഴി​​ഞ്ഞ ബ​​ലി പെ​​രു​​ന്നാ​​ളി​​നു ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന ത​​ട​​വു​​കാ​​ർ​​ക്ക് ശി​​ക്ഷാ ഇ​​ള​​വ് പ്ര​​ഖ്യാ​​പി​​ച്ച​​പ്പോ​​ൾ അ​​ക്കൂ​​ട്ട​​ത്തി​​ൽ റ​​ഹീ​​മി​​നെ​​യും ഭാ​​ഗ്യം തു​​ണ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. 2016 ഒ​​ക്ടോ​​ബ​​ർ 26ന് ​​ബ​​ഹ്റൈ​​നി​​ലെ അ​​ൽ​​ബ റൗ​​ണ്ട് എ​​ബൗ​​ട്ടി​​നു സ​​മീ​​പം റ​​ഹിം ഓ​​ടി​​ച്ച വാ​​ഹ​​നം അ​​പ​​ക​​ട​​ത്തി​​ൽ​പ്പെ​ട്ടു ബ​​ഹ്റൈ​​ൻ പൗ​​ര​​ൻ മ​​രി​ച്ചി​രു​ന്നു. ഇ​​തേ​ത്തു​​ട​​ർ​​ന്നാ​​ണ് റ​​ഹി​​മി​​നു മൂ​​ന്നു​ വ​​ർ​​ഷ​​ത്തെ ജ​​യി​​ൽ​​ശി​​ക്ഷ​​യും ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്കു ലൈ​​സ​​ൻ​​സ് റ​​ദ്ദ് ചെ​​യ്തും ബ​​ഹ്റൈ​​ൻ കോ​​ട​​തി വി​​ധി​​ച്ച​​ത്. ഭ​​ർ​​ത്താ​​വി​​ന്‍റെ മോ​​ച​​നം തേ​​ടി റ​​ഹീ​​മി​​ന്‍റെ ഭാ​​ര്യ ന​​ജി​​മോ​​ൾ പ്ര​​വാ​​സി മ​​ല​​യാ​​ളി ഫെ​​ഡ​​റേ​​ഷ​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ പ്ര​​വാ​​സി സാ​​മൂ​​ഹ്യ​​പ്ര​​വ​​ർ​​ത്ത​​ക​​ൻ ബ​​ഷീ​​ർ…

Read More

അയ്യേ ഐഒസിയിൽ നിന്നോ..! കെഎസ്ആർടിസി ഡിപ്പോയിലേക്ക് കൊണ്ടുവന്ന ഡീസലിൽ വെള്ളവും ചെളിയും; കൊച്ചി ഐഒസിയിൽ നിന്നും ടാങ്കറിലെത്തിച്ച ഡീസലിലാണ് ഇവ കണ്ടെത്തിയത്

ആലപ്പുഴ: കായംകുളം കെഎസ്ആർടിസി ഡിപ്പോയിലേക്ക് ടാങ്കറിൽ കൊണ്ടുവന്ന ഡീസലിൽ വെള്ളത്തിന്‍റെയും ചെളിയുടെയും അംശം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ കൊച്ചി ഐഒസിയിൽ നിന്നും ടാങ്കറിലെത്തിച്ച ഡീസലിലാണ് വെള്ളവും ചെളിയും കണ്ടെത്തിയത്. ജീവനക്കാർ സാമ്പിൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സംഭവത്തേ ത്തുടർന്ന് ഡീസൽ ഇറക്കാതെ ടാങ്കർ മടക്കി അയക്കാനുള്ള നീക്കത്തിലാണ് ഡിപ്പോ അധികൃതർ.

Read More

വരുത്തിവെച്ച അപകടം..! പിതാവിന്‍റെയും സഹോദരന്‍റെയും മുന്നിൽ ട്രെയി​ന്‍ ത​ട്ടി പ​ത്തു​വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു; പാളം മുറിച്ചു കടന്ന് ഉ​യ​രം കൂ​ടി​യപ്ലാറ്റ്ഫോ​മി​ലേക്ക് മകനെ കയറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്

ആ​ല​പ്പു​ഴ: പി​താ​വി​നും സ​ഹോ​ദ​ര​നു​മൊ​പ്പം റെ​യി​ല്‍പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ന്‍ ത​ട്ടി പ​ത്തു​വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. തു​മ്പോ​ളി റെ​യി​ല്‍വേ സ്‌​റ്റേ​ഷ​നു സ​മീ​പം ആ​ര്യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 16-ാം വാ​ര്‍ഡി​ല്‍ അ​നീ​ഷി​ന്‍റെ മ​ക​നും പൂ​ങ്കാ​വ് കാ​രു​പ​റ​മ്പ് സ്‌​കൂ​ളി​ലെ അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ര്‍ഥി​യു​മാ​യ ആ​കാ​ശ്(10) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30 നു തു​മ്പോ​ളി റെ​യി​ല്‍വേ സ്‌​റ്റേ​ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ക​യ​ര്‍ഫാ​ക്ട​റി തൊ​ഴി​ലാ​ളി​യാ​യ പി​താ​വ് അ​നീ​ഷി​നൊ​പ്പം മ​ത്സ്യം വാ​ങ്ങാ​നാ​യി പോ​യ​താ​യി​രു​ന്നു ആ​കാ​ശും മൂ​ത്ത സ​ഹോ​ദ​ര​ന്‍ ആ​ദ​ര്‍ശും. ഉ​യ​രം കൂ​ടി​യപ്ലാറ്റ്ഫോ​മി​ല്‍ പി​താ​വ് അ​നീ​ഷ് ക​യ​റി​യ​തി​നു​ശേ​ഷം മ​ക​നെ കൈ​പി​ടി​ച്ചു ക​ട​ത്തു​ന്ന​തി​നി​ടെ ആ​കാ​ശ് ച​വി​ട്ടി​നി​ന്ന ക​ല്ല് ഇ​ള​കു​ക​യും പി​താ​വി​ന്‍റെ കൈ​ക​ളി​ല്‍നി​ന്നു ആ​കാ​ശി​ന്‍റെ കൈ ​വി​ട്ടു​പോ​കു​ക​യും പാ​ള​ത്തി​ലേ​ക്കു വീ​ഴു​ക​യു​മാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു. ഈ ​സ​മ​യം ക​ട​ന്നു​വ​ന്ന നി​സാ​മു​ദ്ദീ​ന്‍ എ​ക്‌​സ്പ്ര​സ് കു​ട്ടി​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പോ​സ്റ്റു​മോ​ര്‍ട്ട​ത്തി​നു​ശേ​ഷം സം​സ്‌​കാ​രം വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ത്തി. അമ്മ: സി​ജി.

Read More

കോടിയേരിക്ക് അകമ്പടിപോയ വാഹനം അപകടത്തിൽപ്പെട്ട് പോലീസുകാരൻ മരിച്ചതറിഞ്ഞ് ഭാര്യ ജീവനൊടുക്കാൻ ശ്രമിച്ചു; ഗുരുതര പരുക്കുകളോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തി​രു​വ​ല്ല: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ അ​ക​മ്പ​ടി വാ​ഹ​ന​മി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച പോ​ലീ​സു​കാ​ര​ന്‍റെ ഭാ​ര്യ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ക​ട​യ്ക്ക​ൽ സ്വ​ദേ​ശി പ​ല്ല​വി​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ടി​യേ​രി​ക്ക് അ​ക​മ്പ​ടി​പോ​യ പോ​ലീ​സ് ജീ​പ്പി​ന്‍റെ ഡ്രൈ​വ​ർ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി പി. ​പ്ര​വീ​ണാ​ണ് മ​രി​ച്ച​ത്. തി​രു​വ​ല്ല​യ്ക്കു സ​മീ​പം പൊ​ടി​യാ​ടി​യി​ൽ പോ​ലീ​സ് ജീ​പ്പ് ഓ​ട്ടോ​റി​ക്ഷ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന അ​മ്മ​യ്ക്കും കു​ഞ്ഞി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Read More

ചതിച്ചത് തിരുവോണ നാളിൽ..! പ്രണയം നടിച്ച് പെൺകുട്ടിയെ കുട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 22 കാരനായ പ്രതി കുട്ടിയെ റെയിൽവേ സ്റ്റേഷന് സമീപം എത്തിച്ച് ലൈംഗീകമായി പിഡിപ്പിക്കുകയായിരുന്നു വെന്ന് ബന്ധുക്കൾ

മാ​വേ​ലി​ക്ക​ര: കു​റ​ത്തി​കാ​ട് സ്വ​ദേ​ശി​നി​യാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.ഭ​ര​ണി​ക്കാ​വ് പ​ള്ളി​ക്ക​ൽ ന​ടു​വി​ലേ മു​റി​യി​ൽ മു​ട്ട​ത്താ​ഴ വീ​ട്ടി​ൽ വി​ഷ്ണു​വി(22) നെ​യാ​ണ് മാ​വേ​ലി​ക്ക​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം​ന​ടി​ച്ച് വി​ളി​ച്ചി​റ​ക്കി​യ യു​വാ​വ് തി​രു​വോ​ണ​നാ​ളി​ൽ മാ​വേ​ലി​ക്ക​ര റെ​യി​ൽ​വേ​സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​വ​ച്ച് പീ​ഡി​പ്പ​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പെ​ണ്‍​കു​ട്ടി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് വീ​ട്ടു​കാ​ർ വി​വ​രം അ​റി​യു​ന്ന​ത്. പി​ന്നീ​ട് പോലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പെ​ണ്ണു​ക്ക​ര​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ നി​ന്നും ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. മാ​വേ​ലി​ക്ക​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ശ്രീ​കു​മാ​റി​നൊ​പ്പം കു​റ​ത്തി​കാ​ട് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ.​സി. വി​പി​ൻ, സ്ക്വാ​ഡം​ഗ​ങ്ങ​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, അ​ൽ​അ​മീ​ൻ, സി​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

സുന്ദരിയായ കള്ളികൾ..! ബസ് ഇറങ്ങി നടന്നു പോകുകയായിരുന്ന വിദ്യാർഥിനിയുടെ പഴ്സ് തട്ടിയെടുത്തു യുവതി ഓടി മറഞ്ഞു; അണിഞ്ഞൊരുങ്ങി മോഷണത്തിനിറങ്ങുന്ന അന്യസംസ്ഥാന സ്ത്രീകൾ ജില്ലയിൽ വ്യാപകമാകുന്നു

ചേ​ർ​ത്ത​ല: പി ​എ​സ് സി ​പ​രി​ശീ​ല​ന ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ യു​വ​തി​യു​ടെ പ​ണ​മ​ട​ങ്ങി​യ പ​ഴ്സ് അ​പ​ഹ​രി​ച്ച് ക​ട​ന്ന ഇ​ത​ര സം​സ്ഥാ​ന സ്ത്രീ ​പി​ടി​യി​ൽ. കോ​യ​ന്പ​ത്തൂ​ർ ഉ​ക്ക​ടം സ്വ​ദേ​ശി​നി സ​ര​സ് (26) നെ​യാ​ണ് ചേ​ർ​ത്ത​ല എ​സ് ഐ ​സി.​സി പ്ര​താ​പ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. മാ​രാ​രി​ക്കു​ളം പൊ​ള്ളെ​ത്തൈ സ്വ​ദേ​ശി​നി​യാ​യ യു​വ​തി സ്റ്റാ​ൻ​ഡി​ൽ ബ​സ് ഇ​റ​ങ്ങി​യ ശേ​ഷം ക്ലാ​സി​ലേ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ഴ്സ് ത​ട്ടി​പ​റി​ച്ച് സ​ര​സ് ഓ​ടു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തോ​ടെ ഓ​ടി​കൂ​ടി​യ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഇ​വ​രെ പി​ന്നീ​ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ആനക്കലിയിൽ തകർന്നതു രണ്ടു കുടുംബ ങ്ങളുടെ സ്വപ്നങ്ങൾ…! മത്‌സ്യബന്ധന തൊഴിലാളിയായ തനിക്ക് ഇനിയൊരു വീട് വെയ്ക്കാൻ കഴിയുമോയെന്ന് അറിയില്ലെന്ന് രമണൻ; ജീവിതമാർഗമായിരുന്ന രാധാകൃഷ്ണന്‍റെ ഓട്ടോ അടിച്ചു തകർത്തു

​ആ​ല​പ്പു​ഴ: അ​ന​ന്ത​ൻ​ക​രി​യി​ലേ​ക്ക് ആ​ദ്യ​മാ​യെ​ത്തി​യ ആ​ന ത​ക​ർ​ത്തെ​റി​ഞ്ഞ​ത് ര​ണ്ടു​കു​ടും​ബ​ങ്ങ​ളു​ടെ സ്വ​പ്ന​ങ്ങ​ൾ. വി​ര​ണ്ടോ​ടി​യെ​ത്തി അ​ന​ന്ത​ൻ​ക​രി​യി​ലെ ചെ​ളി​യി​ൽ താ​ഴ്ന്ന്, നി​ര​വ​ധി​പേ​രു​ടെ പ്ര​യ​ത്ന​ത്താ​ൽ ക​ര​ക​യ​റി​യ മു​ല്ല​യ്ക്ക​ൽ ബാ​ല​കൃ​ഷ്ണ​നെ​ന്ന കൊ​ന്പ​ന്‍റെ മ​സ്ത​ക​ത്തി​ൽ വീ​ണ്ടും പി​ശാ​ച് ബാ​ധി​ച്ച​പ്പോ​ൾ ത​ക​ർ​ന്ന​ത് അ​ന​ന്ത​ൻ​ക​രി​യി​ലെ ര​മ​ണ​ന്‍റെ വീ​ടും അ​ടു​ത്തു ത​ന്നെ​യു​ള്ള ബ​ന്ധു രാ​ധാ​കൃ​ഷ്ണ​ന്‍റെ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ടും. അ​തി​ന്‍റെ ത​ലേ​ന്നാ​ൾ രാ​ധാ​കൃ​ഷ്ണ​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യും ആ​ന​യു​ടെ ക്രോ​ധ​ത്തി​ന്‍റെ ചൂ​ര​റി​ഞ്ഞി​രു​ന്നു. കി​ട​പ്പാ​ടം പൂ​ർ​ണ​മാ​യും ന​ഷ്ട​മാ​യ ര​മ​ണ​നും കു​ടും​ബ​ത്തി​നും ക​യ​റി​ക്കി​ട​ക്കാ​ൻ ഒ​രു കൂ​ര പോ​ലു​മി​ല്ല. മ​ത്സ്യ​ബ​ന്ധ​നം ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ ര​മ​ണ​ന്‍റെ കു​ടും​ബം പ​ര​ന്പ​രാ​ഗ​ത​മാ​യി ത​ന്നെ ഇ​വി​ടെ​യാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.ഓ​ല​യും ഷീ​റ്റും മ​റ്റു​മു​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കൂ​ര​യെ​ന്നു പ​റ​യാ​വു​ന്ന ഈ ​വീ​ട്ടി​ൽ ര​മ​ണ​നും ഭാ​ര്യ ഗീ​ത​യും മ​ക്ക​ളാ​യ അ​പ്പു​വും അ​ജി​ത്തും ചേ​ർ​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. തൊ​ട്ട​പ്പു​റ​ത്തെ കാ​യ​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​മാ​യി​രു​ന്നു ഇ​വ​രു​ടെ ഏ​ക വ​രു​മാ​നം. ആ​ന​യോ​ടി​യെ​ത്തി​യ ആ​ദ്യ​ദി​ന​ത്തി​ൽ മ​ക​ൻ അ​ജി​ത്ത് വീ​ടി​നു സ​മീ​പ​ത്തു കി​ട​ന്നി​രു​ന്ന ബ​ന്ധു രാ​ധാ​കൃ​ഷ്ണ​ന്‍റെ ഓ​ട്ടോ​റി​ക്ഷ ആ​രോ ത​ക​ർ​ക്കു​ന്ന ശ​ബ്ദം കേ​ട്ട്…

Read More

അങ്ങനെയങ്ങ് പോയാലോ..! ഹോം ഗാർഡിനെ മർദിച്ചശേഷം വിദേശത്തുപോയി; ഒരു വർഷത്തിനുശേഷം മടങ്ങിയെത്തിയ യുവാവിനെ പോലീസ് കൈയോടെ വിമാനത്താവളത്തിൽ നിന്നും പിടികൂടി; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്

മ​ങ്കൊ​ന്പ്: ഹോം ​ഗാ​ർ​ഡി​നെ മ​ർ​ദി​ച്ച​ശേ​ഷം വി​ദേ​ശ​ത്തു​പോ​യി തി​രി​കെ​യെ​ത്തി​യ യു​വാ​വ് എ​യ​ർ​പോ​ർ​ട്ടി​ൽവ​ച്ച് പോ​ലീ​സ് പി​ടി​യി​ലാ​യി.വെ​ളി​യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കി​ട​ങ്ങ​റ കു​ന്ന​ങ്ക​രി കി​ഴ​ക്കേ മു​ട്ട​ത്തി​ൽ പ്ര​വീ​ണ​കു​മാ​റാ​ണ് (23) പി​ടി​യി​ലാ​യ​ത്. ഒ​രു വ​ർ​ഷം മു​ന്പു ന​ട​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് രാ​മ​ങ്ക​രി എ​സ്ഐ ജി. ​അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 2016 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മ​ദ്യ​ല​ഹ​രി​യി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം സം​ഘംചേ​ർ​ന്നു ഹോം​ഗാ​ർ​ഡി​നെ മ​ർ​ദി​ച്ചു​വെ​ന്നാ​ണ് കേ​സ്. പ്ര​തി​യാ​യി​രു​ന്ന ഇ​യാ​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കു​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ഇ​യാ​ൾ​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. വി​ദേ​ശ​വാ​സ​ത്തി​നു​ശേ​ഷം നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ ഇ​യാ​ളെ സു​ര​ക്ഷാജീ​വ​ന​ക്കാരാ​ണ് പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി​യ​ത്.

Read More