ചിറ്റാർ: മണക്കയം – പൊട്ടൻമൂഴി റൂട്ടിൽ കക്കാട്ടാറ്റിലെ മാമൂട് കടവിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹം മല്ലപ്പള്ളി സ്വദേശിയുടേതാണെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞു. മല്ലപ്പള്ളി ആനിക്കോട് തടത്തിൽ പുരയിടത്തിൽ രാജേഷിന്റെ (23) മൃതദേഹമാണ് കക്കാട്ടാറ്റിൽനിന്നു കിട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് രാജേഷിന്റെ ഭാര്യ സുനിജയുടെ ബന്ധുവായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒന്നര വർഷമായി തണ്ണിത്തോട്ടിലെ വർക്ക്ഷോപ്പിൽ ജോലിചെയ്തുവരികയായിരുന്നു രാജേഷ്. എസ്ഐ ജിജു ജോണിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സൂരജ് (ഒന്നര വയസ്) മകനാണ്.
Read MoreCategory: Alappuzha
പുന്നമടക്കായലിന്റെ ഓളങ്ങളിൽ 78 കളിവള്ളങ്ങൾ മത്സരിക്കും; ട്രാക്ക് ആൻഡ് ഹീറ്റ്സിലേക്കുള്ള നറുക്കെടുപ്പ് 29 ന് നടക്കും; ട്രോഫിക്കുവേണ്ടിയുള്ള പരിശീലന തുഴച്ചിൽ പലടത്തും ആരംഭിച്ചു
ആലപ്പുഴ: പുന്നമടക്കായലിൽ നടക്കുന്ന 65-ാമത് നെഹ്റുട്രോഫി മത്സര വള്ളംകളിയിൽ പങ്കെടുക്കുന്നതിന് 78 വള്ളങ്ങൾ രജിസ്റ്റർ ചെയ്തു. ചുണ്ടൻ ഇനത്തിൽ 24, ഇരുട്ടുകുത്തി എ ഗ്രേഡിൽ നാല്, ഇരുട്ടുകുത്തി ബിഗ്രേഡിൽ 25, വെപ്പ് എയിൽ 10, വെപ്പ് ബിയിൽ അഞ്ച്, ചുരുളൻ വിഭാഗത്തിൽ മൂന്ന്, തെക്കനോടിയിൽ ഏഴും വള്ളങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രജിസ്ട്രേഷനുള്ള അവസാന തീയതിയായ ഇന്നലെ ചുണ്ടൻ വിഭാഗത്തിൽ മത്സരിക്കുന്നതിന് കുമരകം നവധാര ബോട്ട് ക്ലബിന്റെ കരുവാറ്റ, തിരുവല്ല നിദാനിയേൽ ബോട്ട് ക്ലബിന്റെ ശ്രീമഹാദേവൻ മാധവ് വത്സൻ എന്നിവയാണ് രജിസ്റ്റർ ചെയ്തത്.ഇരുട്ടുകുത്തി വിഭാഗത്തിൽ കൈനകരി യുവദീപ്തി ബോട്ട് ക്ലബിന്റെ ഡായി നന്പർ വണ്‍, ബി ഗ്രേഡിൽ തൃശൂർ വടക്കുംനാഥൻ ബോട്ട് ക്ലബിന്റെ വടക്കുംനാഥൻ, മരട് ശ്രീ ഭദ്രാ ബോട്ട് ക്ലബിന്റെ ശ്രീ പാർത്ഥസാരഥി, ചേന്നംകരി കാരുണ്യ ബോട്ട് ക്ലബിന്റെ കുറുപ്പ് പറന്പൻ, കരുമാടി പടഹാരം എല്ലോറ ബോട്ട്…
Read Moreപലനാൾ കള്ളൻ ഒരുനാൾ കുടുങ്ങും..! നാൽപത്തൊന്നാം വയസിൽ വിഗ്രഹം മോഷ്ടിച്ച് മുങ്ങിയയാൾ 68-ാം വയസിൽ അറസ്റ്റിൽ; നെടുംകുന്നം തെക്കേക്കര വീട്ടിൽ പോളാണ് പിടിയിലായത്
മല്ലപ്പള്ളി: 27 വർഷങ്ങൾക്ക് മുന്‍പ് മല്ലപ്പള്ളി ഐരില്ലത്ത് ദേവിക്ഷേത്രത്തിന്റെ ശ്രീകോവിലിൽ നിന്നും ഒരു ലക്ഷം രൂപ വിലമതിക്കുന്ന വിഗ്രഹം മോഷണം നടത്തിയ ശേഷം ഒളിവിലായിരുന്നയാളെ കീഴ്വായ്പൂര് പോലീസ് അറസ്റ്റു ചെയ്തു. നെടുംങ്കുന്നം ചേലക്കൊന്പ് തെക്കേക്കര വീട്ടിൽ പോളാ (കുഞ്ഞ്68)ണ് അറസ്റ്റിലായത്. കീഴ്വായ്പൂര് എസ്ഐ.ബി.രമേശൻ, എഎസ്ഐ ജേക്കബ് ജോർജ്, സിപിഒ ആർ. ബിനു, സന്തോഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 27 വർഷം മുന്പുനടന്ന മോഷണത്തിനുശേഷം ഇയാൾ ഒളിവിലായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം.
Read Moreവിവാഹവാഗ്ദാനത്തില്‍ നിന്ന് യുവാവ് പിന്മാറിയതിനെത്തുടര്ന്ന് മനംനൊന്ത് യുവതി മരിച്ച സംഭവം: അഞ്ചുവർഷം തടവെന്ന യുവാവിന്റെ ശിക്ഷയ്ക്ക് സ്റ്റേ
ആലപ്പുഴ: കാറില്‍ യുവതിയെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ അഞ്ചുവര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും വിധിച്ച ആലപ്പുഴ അസിസ്റ്റന്‍ഡ് സെക്ഷന്‍സ് കോടതി വിധിക്ക് സ്റ്റേ. മാരാരിക്കുളം വടക്കുപഞ്ചായത്ത് ആറാട്ടുകുളം വീട്ടില്‍ രാജു തോമസിനെതിരായ വിധിക്കാണ് അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് തീരുമാനമാകുന്നതുവരെ സ്റ്റേ ആലപ്പുഴ പ്രിന്‍സിപ്പല്‍ കോടതി നല്‍കിയത്. 2008 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ കനാല്‍ വാര്‍ഡ് ദര്‍ശനം വീട്ടില്‍ സീമയെ കൊച്ചുകടപ്പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. രാജു തോമസിന്റെ ഉടമസ്ഥതയിലുള്ള കാറിലായിരുന്നു യുവതിയെ വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലിയില്‍ കണ്ടെത്തിയത്. വിവാഹവാഗ്ദാനത്തില്‍ നിന്ന് യുവാവ് പിന്മാറിയതിനെത്തുടര്ന്ന് മനംനൊന്ത് സീമ ജീവനൊടുക്കിയെന്നായിരുന്നു പ്രോസിക്യൂഷന് കേസ്.
Read Moreഇതൊരു ഉപദേശകമായി കാണേണ്ട..! കഴിവ് ശരിയായ രീതിയിൽ വിനിയോഗിച്ചാല്‍ ജീവിതവിജയം കൈവരിക്കാമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
ചെങ്ങന്നൂര്‍: കഴിവ് ശരിയായ രീതിയില്‍ വിനിയോഗിച്ചാല്‍ പരീക്ഷയില്‍ മാത്രമല്ല ജീവിതവിജയവും കൈവരിക്കാന്‍ കഴിയുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഭാ സംഗമം വിദ്യാഭ്യാസ മെറിറ്റ് അവാര്‍ഡ് വിതരണവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് വരുണ്‍ മട്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, നളന്ദ ഗോപാലകൃഷ്ണന്‍നായര്‍, ഡി. വിജയകുമാര്‍, എബി കുര്യാക്കോസ്, ജോജി ചെറിയാന്, എ.ആര്. വരദരാജന് നായര്‍, ബിപിന്‍ മാമ്മന്‍, വി.കെ. ശോഭ, മോഹന്‍ മുളക്കുഴ, സീമ ശ്രീകുമാര്‍, ഗോപു പുത്തന്മഠത്തില് എന്നിവര്‍ പ്രസംഗിച്ചു. നിയോജകമണ്ഡലത്തില്‍ നിന്ന് എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുളള അവാര്‍ഡുകള്‍ ഉമ്മന്‍ചാണ്ടി വിതരണം ചെയ്തു.
Read Moreചില്ലറയല്ല ചില്ലറക്ഷാമം! നാണയങ്ങൾ പലയിടത്തുമില്ല… 50 പൈസയ്ക്ക് അപ്രഖ്യാപിത വിലക്കോ?
ആലപ്പുഴ: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും കടകളിലും ചില്ലറക്ഷാമം രൂക്ഷമാകുന്നു. ഒന്ന്, രണ്ട്, അഞ്ച് രൂപകളുടെ നാണയത്തുട്ടുകളും പത്തു മുതൽ 100 രൂപവരെയുള്ള നോട്ടുകൾക്കുമാണ് പ്രധാനമായും ക്ഷാമം നേരിടുന്നത്. വൻകിട വ്യാപാര സ്ഥാപനങ്ങളിലും ചെറുകിട പലചരക്ക് കടകളിലും ബേക്കറികളിലുമടക്കം ചില്ലറക്ഷാമം അതിരൂക്ഷമാണ്. നാണയത്തുട്ടുകൾക്കാണ് ഏറ്റവും ക്ഷാമമെന്നാണ് വ്യാപാരികൾ പറയുന്നത്. ഒരുരൂപ മുതൽ അഞ്ചുരൂപ വരെയുള്ള നാണയങ്ങൾ വിപണിയിലേക്കു എത്തുന്നില്ലെന്നാണ് ഇവർ പറയുന്നത്. അതേസമയം പത്തുരൂപ മുതൽ നൂറുരൂപ വരെയുള്ള നോട്ടുകൾക്കും സമാന അവസ്ഥയാണെന്നും വ്യാപാരികളും പറയുന്നു. ഇതുമൂലം സാധനങ്ങൾ വിറ്റശേഷം ബാക്കിത്തുക കൊടുക്കാൻ വ്യാപാരികൾ ഏറേ ബുദ്ധിമുട്ടുകയാണ്. കടകളിൽ എത്തുന്നവരിൽ ഭൂരിഭാഗംപേരും വലിയ നോട്ടുകളുമായിട്ടാണ് സാധനങ്ങൾ വാങ്ങാൻ എത്തുന്നതെന്നാണ് ഇവരുടെ വാദം. എന്നാൽ ചില്ലറകൾ ഉണ്ടെങ്കിൽ തന്നെ തരാൻ വ്യാപാരികൾക്ക് വലിയ മടിയാണെന്നാണ് ഉപഭോക്താക്കളുടെ പക്ഷം. പണ്ടൊക്കെ സാധനങ്ങൾ വാങ്ങി മിച്ചം വരുന്ന ഒന്നോ രണ്ടോ രൂപയ്ക്ക് മിഠായി…
Read Moreഫേസ്ബുക്കിലൂടെ പ്രണയിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; തന്നെ കബളിപ്പി ക്കുകയാണെന്ന് മനസിലാക്കിയ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു; വീട്ടുകാരുടെ പരാതിയിൽ പ്രതി വിഷ്ണുരാജ് അറസ്റ്റിൽ
പേരൂർക്കട: ഫേസ്ബുക്കിലൂടെ പ്രണയിക്കുകയും വിവാഹവാഗ്ദാനം നൽകി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ പേരൂർക്കട സ്വദേശി അറസ്റ്റിൽ. വേറ്റിക്കോണം സ്വദേശി വിഷ്ണുരാജാ (24) ആണ് അറസ്റ്റിലായത്. ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായതെന്നു പേരൂർക്കട പോലീസ് പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് വിഷ്ണു പെണ്‍കുട്ടിയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. വിവാഹ വാഗ്ദാനം തട്ടിപ്പാണെന്നു മനസിലാക്കിയ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് വീട്ടുകാർ ആലപ്പുഴയിലുള്ള പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. ഇവിടെ നിന്ന് കേസ് പേരൂർക്കട പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റുകയായിരുന്നു. പേരൂർക്കട സിഐ സ്റ്റുവർട്ട് കീലറിന്റേയും വട്ടിയൂർക്കാവ് എസ്ഐ മുരളീകൃഷ്ണന്റെയും നേതൃത്വത്തിലുള്ള സംഘമാണ് വിഷ്ണുരാജിനെ പിടികൂടിയത്.
Read Moreഭരിക്കുന്ന പാർട്ടിയുടെ ആളാ..! ദേശീയ പാതയോര ജോലികൾ തടസപ്പെടുത്തി നോക്കുകൂലി ആവശ്യപ്പെട്ട് പ്രമുഖ പാർട്ടിയുടെ തൊഴിലാളി സംഘടന; തടസപ്പെടുത്തിയാൽ കർശന നടപടിയെന്ന് പോലീസും
ആലപ്പുഴ: ദേശീയ പാതയോരം തറയോട് പാകുന്നതുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ നോക്കുകൂലിയുടെ പേരിൽ തടസപ്പെട്ട സംഭവത്തിൽ തൊഴിൽ വകുപ്പും പോലീസും ഇടപെട്ടു.നിർമാണ പ്രവർത്തനങ്ങൾ നോക്കുകൂലിയുടെ പേരിൽ തടസപ്പെടുത്താൻ ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ആലപ്പുഴ ഡിവൈഎസ്പി എം.ഇ.ഷാജഹാൻ രാഷ്ട്രദീപികയോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ജില്ലാ ലേബർ ഓഫീസർ കരാറുകാരെ വിളിച്ചു വരുത്തുകയും രേഖാമൂലം പോലീസിൽ പരാതി നൾകാനും നിർദേശം ന ൾ കി യിരിന്നു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ മുൻകൈയെടുത്ത ചങ്ങനാശേരി ജംഗ്ഷൻ മുതൽ എസ്.ഡി.കോളജ് വരെ പാതയോരത്ത് തറയോടുകൾ പാകുന്ന ജോലിക്ക് എ ഐ ടി യു സി പ്രവർത്തകരാണ് നോക്കു കൂലി ആവശ്യപ്പെട്ടത്.
Read Moreഅവന് വേണേ കാശ്കൊടുത്ത് വാങ്ങട്ടെ..! എസ്ടി വായനശാലക്കായി വാങ്ങിയ ടെലിവിഷനും വാട്ടർടാങ്കും സിപിഎം നേതാവ് വീട്ടിൽ ഉപയോഗിക്കുന്നതിനെതിരേ പഞ്ചായത്തംഗത്തിന്റെ ഉപവാസ സമരം
അന്പലപ്പുഴ: വായനശാലക്കു വേണ്ടി വാങ്ങിയ ടെലിവിഷനും, വാട്ടർ ടാങ്കും നൽകാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്തംഗം പഞ്ചായത്തു പടിക്കൽ ഉപവാസസമരം നടത്തി. അന്പലപ്പുഴ വടക്കു പഞ്ചായത്ത് ഓഫീസ് പടിക്കൽ പഞ്ചായത്തംഗം സിബിലാൽ ആണ് ഉപവാസ സമരം നടത്തിയത്. ഇന്നലെ രാവിലെ പത്തിനാരംഭിച്ച സമരം വൈകുന്നേരം അഞ്ചിനു അവസാനിപ്പിച്ചു. ബിജെപി വടക്കു പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ വി. ശ്രീജിത് സമരം ഉദ്ഘാടനം ചെയ്തു.എസ്സി, എസ്ടി വായനശാലക്കായി വാങ്ങിയ ടെലിവിഷനും വാട്ടർടാങ്കും സിപിഎം നേതാവിന്റെ വീട്ടിൽ ഉപയോഗിക്കുകയാണെന്നും ഇതു വായനശാലക്ക് അടിയന്തിരമായി നൽകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷാജി പഴുപ്പാറലിൽ, കെ. അനിൽകുമാർ, കെ. ശിവരാമൻ, പി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
Read Moreസൂക്ഷിക്കുക പാലത്തിൽ പട്ടി കുറുകെ ചാടും..! തെരുവുനായകളുടെ ആക്രമണത്തിൽനിന്നും ഇരുചക്ര- കാൽനട യാത്രക്കാരുടെ രക്ഷയ്ക്കായി മുന്നറിയിപ്പു ബോർഡ് വച്ച് വേൾഡ് തിങ്കേഴ്സ് ഫോറം
പൂച്ചാക്കൽ: തെരുവുനായകളുടെ ആക്രമണത്തിൽനിന്നും കാൽനടയാത്രക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയും രക്ഷിക്കുന്നതിനായി പാലത്തിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. പൂച്ചാക്കൽ പുതിയ പാലത്തിലാണു പളളിപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന വേൾഡ് തിങ്കേഴ്സ് ഫോറം എന്ന സംഘടന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. ’സൂക്ഷിക്കുക പാലത്തിൽ പട്ടി കുറുകെ ചാടും’ എന്നാണ് ബോർഡിൽ എഴുതിവെച്ചിരിക്കുന്നത്. പാലത്തിൽ തെരുവുനായ്ക്കൾ ഇരുചക്രവാഹനങ്ങളുടെ മുന്നിലേക്കു ചാടി അപകടം സൃഷ്ടിക്കുന്നത് പതിവായതോടെയാണ് ഇങ്ങനെയൊരു ബോർഡ് സ്ഥാപിക്കാൻ സംഘടനയെ പ്രേരിപ്പിച്ചത്. കൂട്ടമായി പാലത്തിൽ കിടക്കുന്ന തെരുവുനായ്ക്കൾ വാഹനങ്ങൾ വരുന്പോൾ മുന്നിലേക്ക് ചാടി വീഴും. സ്വയരക്ഷയ്ക്കായി വാഹനം വെട്ടിക്കുകയോ പെട്ടന്ന് ബ്രേക്ക് ചെയ്യുകയോ ചെയ്യുന്പോഴാണ് അപകടം സംഭവിക്കുന്നത്. തെരുവുനായ്ക്കൾ കൂട്ടത്തോടെയാണ് യാത്രക്കാരെ ആക്രമിക്കുന്നത്. പൂച്ചാക്കൽ പഴയപാലം പൊളിച്ച് പുതിയ പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സ്കൂൾകുട്ടികൾ ഉൾപ്പടെയുള്ള കാൽനട യാത്രക്കാർ ഇപ്പോൾ പുതിയ പാലത്തെയാണ് ആശ്രയിക്കുന്നത്. വളരെ ഭീതിയോടെയാണ് യാത്രക്കാർ പാലത്തിലൂടെ യാത്ര ചെയ്യുന്നത്. കഴിഞ്ഞദിവസം…
Read More