മല്ലപ്പള്ളി: ബൈക്കിലെത്തി സ്ത്രീകളെ ആക്രമിച്ചു മാല കവർന്ന കേസുകളിൽ സംഘത്തിലെ പ്രധാനിയും പിടിയിൽ.ആനിക്കാട് തേലമണ്ണിൽപടി തേലമണ്ണിൽ വീട്ടിൽ അമ്മിണി ബേബിയെ ദേഹോപദ്രവമേല്പിച്ച് മാല കവർന്ന കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റു ചെയ്തത്. കോട്ടയം കങ്ങഴ പത്തനാട് പടനിലം മുളയോലിക്കൽ വീട്ടിൽ നിന്നും കൊറ്റൻചിറയിൽ തകടിയേൽ വീട്ടിൽ താമസിച്ചു വന്ന റ്റി.എസ്. അബിനെ (അബി 19)യാണ് കീഴ്വായ്പൂര് പോലീസ് അറസ്റ്റു ചെയ്തത്. ഒന്നാം പ്രതി ഓടിച്ചിരുന്ന മോട്ടോർ സൈക്കിളിനു പിന്നിലിരുന്നു യാത്ര ചെയ്ത അബിയാണ് അമ്മിണിയെ ദേഹോപദ്രവം ചെയ്തശേഷം മാല പൊട്ടിച്ചെടുത്തത്. ഇയാൾക്കെതിരെ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ രണ്ട് മോട്ടോർ സൈക്കിൾ മോഷണക്കേസിലും കട്ടപ്പന എക്സൈസിലും ചങ്ങനാശേരി എക്സൈസിലും കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസുകളും നിലവിലുണ്ട്.. കോടതിയിൽ ഹാജരാക്കിയ അബിയെ റിമാൻഡുചെയ്തു. അബിയുടെ നേതൃത്വത്തിൽ ചങ്ങനാശേരി, ആനിക്കാട്, കറുകച്ചാൽ ഭാഗങ്ങളിൽ സ്ത്രീകളെ ആക്രമിച്ചു വ്യാപകമായി മാല അപഹരിച്ചിരുന്നു.…
Read MoreCategory: Alappuzha
ഒറ്റയ്ക്ക് താമസിക്കുന്ന 65കാരിയായ സ്ത്രീ യെ രാത്രിയിൽ വീട്ടിൽ കയറി പീഡിപ്പിച്ച സംഭവം; അന്വേഷണം ഊർജിതമാക്കി; സംഭവത്തിനു ശേഷം സ്ഥലത്തുനിന്നും മുങ്ങിയവർക്കായി അന്വേഷണം ആരംഭിച്ചു
അടൂർ : മാരൂർ പുതുവലിൽ വീട്ടിൽ കയറി വീട്ടമ്മയെ ദേഹോപദ്രവം ഏല്പിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പത്തനംതിട്ടയിൽനിന്നും ശാസ്ത്രീയ കുറ്റാന്വേഷണ സംഘവും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി തെളിവെടുത്തു. രക്തംപുരണ്ട തുണി ഇവിടെനിന്നും പോലീസ് കണ്ടെടുത്തു. 15 ന് രാത്രി ഒന്നോടെയാണ് മൂന്നംഗ സംഘം വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി വായിൽ തുണിതിരുകി കയറ്റി വീടിന് പുറത്തുകൊണ്ടുപോയി ഒറ്റയ്ക്കു കഴിഞ്ഞിരുന്ന 65 കാരിയായ വീട്ടമ്മയെ ശാരീരികമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്. നാട്ടുകാരുടെ സഹായത്തോടെ തിങ്കളാഴ്ച രാവിലെ ഇവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സതേടിയതോടെയാണ് വിവരം പുറംലോകം അറിയുന്നത്. അയൽവാസികളിൽ നിന്നും പോലീസ് ഇന്നലെ മൊഴി രേഖപ്പെടുത്തി. അക്രമിസംഘം എന്തോ ലേപനം പുരട്ടിയതുവഴി ചുണ്ടിൽ പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ വായിൽ തുണിയും തിരുകി കയറ്റിയിരുന്നു. അതേ സമയം പ്രതികളെ സംബന്ധിച്ച ഒരു സൂചനയും ഇവരിൽ നിന്നും ലഭിച്ചിട്ടില്ല. എന്നാൽ…
Read Moreഇത് സ്മിത! പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ യുവാവിന് സഹായം ചെയ്തു കൊടുത്തവള്‍; പ്രതിയുമായി അവിഹിത ബന്ധവും; സംഭവം കോന്നിയില്‍
കോന്നി: പത്തുവയസുകാരിയെ പീഡിപ്പിച്ച യുവാവിന് സഹായം ചെയ്തു കൊടുത്ത യുവതിയെയും പോലീസ് അറസ്റ്റു ചെയ്തു.പ്രമാടം ളാക്കൂർ മല്ലശേരി മൂലപറന്പ് കോളനിയിൽ സ്മിത (29)യെയാണ് കോന്നി സിഐ ആർ.ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ വീട്ടിൽ നിന്നും അറസ്റ്റു ചെയ്തത്. കേസിൽ കഴിഞ്ഞ ആറിന് അറസ്റ്റിലായ ളാക്കൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം മൂലപറന്പിൽ അജി (42) പത്തനംതിട്ട സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.ഇയാളുമായി അവിഹിത ബന്ധം ഉണ്ടായിരുന്ന സ്മിത, കുട്ടിയെ ഇയാൾക്ക് കാഴ്ചവയ്ക്കാൻ കൂട്ടുനിൽക്കുകയായിരുന്നുവെന്നു പറയുന്നു.കുട്ടിയുടെ പിതാവ് നേരത്തെ മരണമടഞ്ഞിരുന്നു. മാതാവ് കുട്ടിയെ ഉപേക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ 26നാണ് അജി, കുട്ടിയെ പീഡിപ്പിച്ചതായി പോലീസ് പറയുന്നത്. ബാലികാസദനത്തിൽ കഴിയുന്ന കുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് എടുത്തിട്ടുണ്ട്. അജിയുടെ അറസ്റ്റിനു ശേഷം പോലീസ് നിരീക്ഷണത്തിലായിരുന്നു സ്മിത. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Read Moreപനിക്കും ആപ്പ് വെച്ച് ന്യൂജൻ..! പനി വരാതിരിക്കാൻ വേണ്ട മുൻകരുതലുകളും പനി വന്നാൽ സ്വീകരിക്കേണ്ട നടപടികളുമായി മൊബൈൽ ആപ്ലിക്കേഷൻ; ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം
ആലപ്പുഴ: പനി വരാതിരിക്കാൻ വേണ്ട മുൻകരുതലുകളും പനി വന്നാൽ സ്വീകരിക്കേണ്ട നടപടികളുമായി മൊബൈൽ ആപ്ലിക്കേഷൻ. മൊബൈൽ ഉള്ള സ്ഥലത്തിന് അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിലെ അലോപ്പതി, ഹോമിയോ,ഭാരതീയ ചികിത്സ കേന്ദ്രങ്ങളുടെ വിവരങ്ങളും ഈ ആപ്പിൽ ലഭ്യമാണ്. ആലപ്പുഴയിലും കണ്ണൂരിലും ഈ സേവനം ലഭ്യമാണ്. നാഷണൽ ഇൻഫർമാറ്റിക്സ് കേന്ദ്രത്തിന്റെ കണ്ണൂർ മൊബൈൽ ആപ്ലിക്കേഷൻ വികസന നൈപുണ്യകേന്ദ്രത്തിന്റെസഹായത്തോടെ എൻഐസി ജില്ല കേന്ദ്രം, ഡിഎംഒ (ഐഎസ്എം, ആരോഗ്യം,ഹോമിയോ) എൻഎച്ച്എ. എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഇത് വികസിപ്പിച്ചത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും pani ego എന്ന ആപ്പ് സൗജന്യമായി ലഭിക്കും.
Read Moreകൊലപ്പാച്ചിൽ അവസാനിപ്പിക്കുക…! സ്വകാര്യ ബസുകളുടെ നിയമം ലംഘിച്ചുള്ള കൊലവിളിക്കെതിരേ ഒറ്റയാൾ പ്രതിഷേധവുമായി സാമൂഹ്യ പ്രവർത്തകനായ പ്രകാശ് ചുനക്കര
ചാരുംമൂട്: കെപി റോഡിലും ചാരുംമൂട് ജംഗ്ഷനിലും നിയമം ലഘിച്ച് മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസുകളുടെയും ടിപ്പർ ലോറികളുടെയും കൊലവിളി സർവീസിനെതിരേ ഒറ്റയാൾ പ്രതിഷേധം .സാമൂഹ്യ പ്രവർത്തകനായ പ്രകാശ് ചുനക്കരയാണ് സ്വകാര്യ ബസുകളുടെയും ടിപ്പർ ലോറികളുടെയും കൊലപ്പാച്ചിൽ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യ മുയർത്തി കെപി റോഡിൽ ചാരുംമൂട് ജംഗ്ഷനിൽ ഒറ്റയാൾ പ്രതിഷേധം നടത്തിയത്. കൂടാതെ നിരവധി സംഘടനകളും പ്രതിഷേധവുമായി ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. ചാരുംമൂട് ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സംവിധാനവും അതിൽ സുരക്ഷാ കാമറകളും സ്ഥാപിച്ചിട്ടും വാഹനങ്ങൾ സിഗ്നൽ ലംഘിച്ച് കടന്നുപോകുന്നത് യാത്രക്കാരുടെ ജീവനെടുക്കുകയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം സിഗ്നലിൽ ചുവപ്പ് ലൈറ്റ് തെളിഞ്ഞിട്ടും വേഗതയിൽ പാഞ്ഞെത്തിയ സ്വകാര്യ ബസ് സിഗ്നൽ നിയമം ലംഘിച്ച് കടക്കാനുള്ള ശ്രമത്തിനിടയിൽ സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് യാത്രക്കാരന് ദാരുണാന്ത്യം സംഭവിച്ചിരുന്നു. വെട്ടിയാർ ഹരിവിലാസത്തിൽ രാജൻപിള്ളയു(54)ടെ ജീവനാണ് പൊലിഞ്ഞത്. ചുവപ്പ് സിഗ്നൽ കണ്ടതിനെ തുടർന്ന്…
Read Moreഅടുത്ത ഇലക്ഷന് വരട്ടെയെന്ന്..! പൈപ്പുകൾ കോർത്തിണക്കിയ നൂൽപ്പാലത്തിലൂടെയുള്ള യാത്രയ്ക്ക് അവസാനമായില്ല; ഇപ്പം ശരിയാ ക്കാമെന്ന് രാഷ്ട്രീയ പാർട്ടികൾ പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്ന് നാട്ടുകാർ
രാമങ്കരി: ചെറിയ പൈപ്പുകൾ കോർത്തിണക്കി നൂൽപ്പാലം കണക്കെ ചക്കുളത്ത്മുട്ട് തോടിന് കുറുകെ തീർത്ത താത്കാലിക പാലം നാട്ടുകാർക്ക് പേടിസ്വപ്നമായി മാറിയിട്ട് വർഷങ്ങൾ.രാമങ്കരി പഞ്ചായത്ത് പതിമൂന്നാം വാർഡ് പള്ളിക്കുട്ടുമ്മ, ചന്പക്കുളം പഞ്ചായത്ത് ഒന്നാംങ്കര പ്രദേശങ്ങളെ തമ്മിൽ വേർതിരിക്കുന്ന ചക്കുളത്ത് മുട്ട് എന്ന് അറിയപ്പെടുന്ന തോടിന് കുറുകെ നാട്ടുകാരുടെ നേതൃത്വത്തിൽ വർഷങ്ങൾക്ക് മുന്‍പ് സ്ഥാപിച്ചതാണി പാലം. പിണ്ടി ചങ്ങാടങ്ങളുടേയും കൊച്ചുവള്ളങ്ങളുടേയും കാലം കഴിഞ്ഞതോടെ തോടിന് അക്കരയിക്കര കടക്കാൻ നിർവാഹമില്ലാതെ വന്നപ്പോൾ നാട്ടുകാർ മുൻകൈയെടുത്ത് ഒരു താത്കാലിക സംവിധാനം എന്ന നിലയിൽ ആയിരുന്നു ഇതിന്റെ പണി. ഇതിന് വർഷങ്ങളുടെ പഴക്കം വരും. കാൽ ഒന്ന് തെറ്റിയാൽ ഏത് സമയവും ആളുകൾ തോട്ടിൽ വീഴാം. അത്രയ്ക്ക് നേരിയതും വീതികുറഞ്ഞ രണ്ടുമൂന്ന് പൈപ്പുകൾ കോർത്ത് ഇണക്കിയമുണ്ടാക്കിയിട്ടുള്ള ഈ പാലം. അതിനാൽ കൊച്ചുകുഞ്ഞുങ്ങൾ മുതൽ പ്രായമേറിയവർക്ക് വരെ അക്കരയിക്കര കടക്കണമെങ്കിൽ മറ്റുള്ളവരുടെ ആശ്രയം കൂടിയേ കഴിയു.…
Read Moreവൃദ്ധൻമാരെ സൂക്ഷിക്കുക..! ആറുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൃദ്ധൻ പോലീസ് പിടിയിൽ; ഒരു പ്രമുഖ പാർട്ടിയുടെ പ്രാദേശിക നേതാവായി പ്രവർത്തിച്ചയാളെ കണ്ട് നാട്ടുകാർ ഞെട്ടി
ആലപ്പുഴ: ആറു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ആലപ്പുഴ സഖറിയാ വാർഡ് സ്വദേശി മണിയനെ (62) യാണ് സൗത്ത് പോലീസ് പിടികൂടിയത്. പ്രദേശവാസിയായ പെണ്‍കുട്ടിയിൽനിന്ന് വിവരമറിഞ്ഞ സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും തുടർന്ന് പോലീസിലും അറിയിക്കുകയായിരുന്നു. മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാവായി പ്രവർത്തിച്ചിട്ടുണ്ട്.
Read Moreഅവർ ഒന്നിച്ച് താമര പിഴുതുമാറ്റി..! അവിശ്വാസത്തിൽ സിപിഎം- കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് സഖ്യം കൈകോർത്തപ്പോൾ ആലപ്പുഴ ജില്ലയിലെ ഏക ഗ്രാമപഞ്ചായത്ത് ബിജെപിക്ക് നഷ്ടമായി
ചെങ്ങന്നൂർ: ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചെടുത്ത ഏക പഞ്ചായത്തായ തിരുവൻവണ്ടൂരിന്റെ ഭരണം ബിജെപിക്കു നഷ്ടമായി. ബിജെപി ഭരണത്തെ അവിശ്വാസത്തിലൂടെ പുറത്താക്കി യുഡിഎഫ്, എൽഡിഎഫ് പിന്തുണയോടെ കേരള കോണ്‍ഗ്രസ്-എം അധികാരത്തിലെത്തി. കേരള കോണ്‍ഗ്രസ് എമ്മിലെ പ്രഫ. ഏലിക്കുട്ടി കുര്യാക്കോസ് പ്രസിഡന്റായും ഗീതാ സുരേന്ദ്രൻ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ഏലിക്കുട്ടി കുര്യാക്കോസിന്റെ പേര് കോണ്‍ഗ്രസിലെ ഹരികുമാർ മൂരിത്തിട്ട നിർദേശിച്ചപ്പോൾ, സിപിഎമ്മിലെ വത്സലാ സുരേന്ദ്രൻ പിന്താങ്ങി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഗീതാ സുരേന്ദ്രന്റെ പേര് സിപിഎമ്മിലെ ഷൈനി സജി നിർദേശിക്കുകയും കോണ്‍ഗ്രസിലെ അന്പിളി സജീവ് പിന്താങ്ങുകയുമായിരുന്നു. ചെങ്ങന്നൂർ സഹകരണസംഘം അസി. രജിസ്ട്രാർ ജനറൽ എസ്. കൃഷ്ണകുമാരിയമ്മ ആയിരുന്നു വരണാധികാരി. ആലപ്പുഴ ജില്ലയിൽ ബിജെപി ഭരിക്കുന്ന ഏക ഗ്രാമപഞ്ചായത്തായിരുന്നു ചെങ്ങന്നൂർ മണ്ഡലത്തിലെ തിരുവൻവണ്ടൂർ. പഞ്ചായത്ത് പ്രസിഡന്റ്, വൈസ്പ്രസിഡന്റ് എന്നിവരെ അവിശ്വാസത്തിലൂടെ പുറത്താക്കി എൽഡിഎഫ്, കേരള കോണ്‍ഗ്രസ്-എം, കോണ്‍ഗ്രസ് സഖ്യത്തിന്റെ…
Read Moreസത്യം കാമറ പറയും ..! ജനറൽ ആശുപത്രിയിൽ ചികിത്സതേടിയെത്തിയ ഡിവൈഎസ്പിയുടെ ചീട്ട് വലിച്ചെ റിഞ്ഞ് ഡോക്ടർ ചികിത്സ നിഷേധിച്ചതായി പരാതി; സത്യം സിസിടിവി പറയുമെന്ന് ഡോക്ടറും
ആലപ്പുഴ: ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ആലപ്പുഴ ഡിവൈഎസ്പിയെ അപമാനിച്ചതായി പരാതി. കഴിഞ്ഞദിവസം രാത്രി 7.30 ഓടെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ആലപ്പുഴ ഡിവൈഎസ്പി എം.ഇ. ഷാജഹാനെ ഡ്യൂട്ടി ഡോക്ടർ അപമാനിച്ചതായാണ് ആക്ഷേപം. സംഭവം സംബന്ധിച്ച് ഡിവൈഎസ്പി ആലപ്പുഴ ജില്ലാ കളക്ടർക്കും ജനറൽ ആശുപത്രി സൂപ്രണ്ടിനും നഗരസഭാ അധ്യക്ഷനും പരാതി നൽകി. ശക്തമായ തലവേദനയെത്തുടർന്നാണ് രണ്ടു പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം ഡിവൈഎസ്പി ആശുപത്രിയിലെത്തിയത്. മണിക്കൂറുകളോളം നീണ്ടുനിന്ന തലവേദനയാണ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ ചികിത്സ തേടാൻ ഇടയാക്കിയത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട് പോലീസ് ഉദ്യോഗസ്ഥൻ ഡിവൈഎസ്പിയാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. രോഗ വിവരം പറഞ്ഞുതീരുന്നതിന് മുന്‍പുതന്നെ ഡോക്ടർ മരുന്ന് കുറിക്കാൻ തുടങ്ങി. തലവേദന ശക്തമായതിനാൽ രക്തസമ്മർദ്ം പരിശോധിക്കണമെന്ന് ഡിവൈഎസ്പി ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ ഇതിന് തയാറാകാതെ രോഷാകുലനാകുകയായിരുന്നു. ഒപി ചീട്ടും ചുരുട്ടി വലിച്ചെറിയുകയും ചെയ്തതോടെ ആശുപത്രിയിൽ നിന്നും മടങ്ങിയ ഡിവൈഎസ്പി സംഭവം…
Read Moreപെൺകുട്ടികളെ പുറത്തിറക്കാൻ ഭയമെന്ന് വീട്ടമ്മമാർ..! തുറവൂരിൽ ഒറ്റയ്ക്ക് പോകുന്ന പെൺകുട്ടികൾക്ക് ഭീഷണിയായി പൂവാലൻമാർ; കുട്ടികളെ സ്കൂളുകളിൽ പോലും വിടാൻ ഭയമാണെന്ന് അമ്മമാർ
തുറവൂർ: തുറവൂർ ജംഗ്ഷനിൽ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാകുന്നതായി ആക്ഷേപം. ബസ് സ്റ്റോപ്പുകളിലും കവലയുടെ പരിസരങ്ങളിലുമാണ് സാമൂഹിക വിരുദ്ധരുടേയും പൂവാലന്മരുടേയും അഴിഞ്ഞാട്ടമെന്നാണ് ആക്ഷേപം. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നോടെ തുറവുർ കവലയ്ക്ക് തെക്കുഭാഗത്തായി ദേശീയ പാത മുറിച്ചുകടക്കുന്നതിനിടെ പെണ്‍കുട്ടിയെ ഒരാൾ ആക്രമിച്ചതാണ് ഒടുവിലത്തെ സംഭവം. പെണ്‍കുട്ടി ദേശീയ പാത മുറിച്ചു കടക്കുന്നതിനിടെ പിന്നാലെയെത്തിയയാൾ പെണ്‍കുട്ടിയെ മർദിക്കുകയായിരുന്നു. ഓടിക്കുട്ടിയ നാട്ടുകാരും യാത്രക്കാരും ഓട്ടോറിക്ഷ ഡൈവർമാരും ചേർന്ന് ഇയാളെ പിടികൂടി പോലീസിന് കൈമാറി. തുറവൂർ ജംഗ്ഷനിലെ ബസ് കാത്തുനിൽപ്പുപുരകൾ കേന്ദ്രീകരിച്ചാണ് പൂവാല ശല്യം രൂക്ഷമായിരിക്കുന്നത്. കോളജും സ്കൂളും വിടുന്ന സമയങ്ങളിൽ ബൈക്ക് പൂവാലന്മരുടെ ശല്യവും രൂക്ഷമാണ്. ഇതിനിടെ കഞ്ചാവ് വിൽപ്പനക്കാരുടെ കച്ചവടവും നടക്കുന്നുണ്ട്. മാധ്യമ വാർത്തകളെ തുടർന്ന് മുൻ കാലങ്ങളിൽ ഇവിടെ പോലീസിനെ നിയോഗിച്ചിരുന്നു. പോലീസ് സംഘം പൂവാലന്മരുടേയും സാമൂഹിക വിരുദ്ധരേയും പിടികൂടുകയും ചെയ്തിരുന്നു. പിന്നീട്ട പോലീസിന്റെ സാന്നിധ്യം പ്രദേശത്ത് ഇല്ലാതായതോടെയാണ്…
Read More