പെരുനാട്: വാര്‍ധക്യ പെന്ഷന് കൈപ്പറ്റുന്ന ഗുണഭോക്താവിന് ഇല്ലാത്ത അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതായി പരാതി. ഇതു സംബന്ധിച്ച് വയോധിക ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് ഇടപ്ര കൂനംകര പൂളിമൂട്ടില്‍ തങ്കമ്മ കൊച്ചുകുഞ്ഞാ (77) ണ് പരാതിക്കാരി. ഇവര്‍ 2015 ഡിസംബര്‍ ഒന്നുമുതല്‍ പെരുനാട് ഗ്രാമപഞ്ചായത്തില്‍ നിന്ന് വാര്‍ധക്യ പെന്ഷന് കൈപ്പറ്റുന്ന ആളാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി പെരുനാട് സെന്‍ട്രല്‍ ബാങ്കിലെ അക്കൗണ്ടിലേക്കാണ് തുക വന്നിരുന്നത്. എന്നാല്‍ കഴിഞ്ഞമാസം ബാങ്കില്‍ ചെന്നപ്പോള്‍ 600 രൂപയാണ് ലഭിച്ചതെന്ന് തങ്കമ്മ പറയുന്നു. പഞ്ചായത്ത് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ പണം കൃഷിഭവനില്‍ അയച്ചിട്ടുണ്ടെന്ന് അറിയിച്ചു. അവിടെ തിരക്കിയപ്പോള്‍ നാറാണംമൂഴി എസ്ബിടി ശാഖയില്‍ പണം ഉണ്ടെന്നുള്ള മറുപടിയാണ് ലഭിച്ചത്. എന്നാല്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ള താന്‍ ഇതേവരെ ഈ ബാങ്കില്‍ പോകുകയോ അക്കൗണ്ട് എടുക്കുകയോ ചെയ്തിട്ടില്ലെന്ന് തങ്കമ്മ പറയുന്നു. അതിനാല്‍ തനിക്ക്…
Read MoreCategory: Alappuzha
മഴക്കുറവിനെ അതിജീവിക്കുന്ന കരനെൽകൃഷിയുമായി കൃഷി വിജ്ഞാന കേന്ദ്രം; ഹൈഡ്രോ ജെല്ല് ഭൂമിയിലെ ജലാംശത്തെ സംഭരിച്ച് ചൂടുകുടുമ്പോള്‍ ഈർപ്പൻ നൽകുകയും ചെയ്യുന്ന വിദ്യയെക്കുറിച്ചറിയാം
ഇരവിപേരൂർ: മഴയുടെ അളവ് കുറഞ്ഞതോടുകൂടി അങ്കലാപ്പിലായ കരനെൽകർഷകർക്ക് ആശ്വാസമായി തെള്ളിയൂർ കൃഷി വിജ്ഞാനകേന്ദ്രം.ഇന്ത്യൻ അഗ്രികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ഹൈഡ്രോ ജെല്ല് വിതറിയാണ് ഈർപ്പം കുറയുന്ന ഭൂമിയിലെ ജലാംശത്തെ സംഭരിച്ച് വയ്ക്കുകയും ചൂടു കൂടുന്നതനുസരിച്ച് നെൽചെടിക്ക് ജലം നല്‍കുകയും ചെയ്യുന്നത്. പരീക്ഷണ അടിസ്ഥാനത്തിൽ ഈ രീതി അവലംബിച്ചാണ് ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ നെൽകൃഷിക്ക് കൃഷി വിജ്ഞാന കേന്ദ്ര നേതൃത്വം നല്‍കുന്നത്. ഇരവിപേരൂർ റൈസ് എന്ന ബ്രാൻഡിൽ അരി വിപണിയിലെത്തിച്ച കുടുംബശ്രീ ഗ്രൂപ്പായ സ്വദേശാഭിമാനി സംരംഭകർ കൃഷിചെയ്യുന്ന 75 സെന്റിലാണ് കെവികെ കരനെൽകൃഷിയുടെ പുതിയ സന്പ്രദായം നടപ്പാക്കുന്നത്. കൃഷിയ്ക്കുള്ള നിലമൊരുക്കി കുമ്മായവും ജൈവവളവും ഭൂമിക്ക് നല്‍കുന്നത് കൂടാതെ ചാരം, ചാണകപ്പൊടി, ആട്ടിൻ കാഷ്ഠം എന്നിവ വിതറിയും 20 സെന്റീമീറ്റർ അകലത്തിൽ നുരിയിട്ട് മിത്രാകുമിൾ അഥവാ മൈക്രോറൈസും നെല്ലും പാകുകയാണ് രീതി. ചെടിയുടെ വേരെത്തുന്നതിനും പുറത്തുള്ള ജലത്തെ വലിച്ച് ചെടിയുടെ ചുവട്ടിൽ…
Read Moreപുളിക്കത്തറ ഗിന്നസ് റെക്കോർഡിലേക്ക്..! നെഹ്റു ട്രോഫി ജലമേളയുടെ ചരിത്രത്തിലെ ഏറ്റവും പ്രായകുറഞ്ഞ ക്യാപ്റ്റൻ ആദം പുളിക്കത്രയുമായി ഷോട്ട് പുളിക്കത്ര ചരിത്രത്തിലേക്ക്
എടത്വ: നെഹ്റു ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായകുറഞ്ഞ ക്യാപ്റ്റനുമായാണ് എടത്വയിൽ നിന്നുള്ള ഷോട്ട് പുളിക്കത്രയെന്ന വെപ്പുവള്ളം ഇത്തവണ അങ്കത്തിനിറങ്ങുന്നത്. ആറു വയസുകാരനായ ആദം പുളിക്കത്രയാണ് വള്ളത്തിന്റെ ക്യാപ്റ്റൻ. എടത്വ മാലിയിൽ പുളിക്കത്ര തറവാട്ടിലെ ഇളം മുറക്കാരനാണ് ആദം. ഒരേ കുടുബത്തിൽ നിന്നും തുടർച്ചയായി നാല് തലമുറക്കാർ കളിവള്ളങ്ങൾ നിർമിച്ച് മത്സരങ്ങളിൽ പങ്കെടുക്കുന്നതുമായ ബഹുമതി ഈ കുടുംബത്തിന് മാത്രം സ്വന്തം. ആദത്തിന്റെ നേട്ടം ലോക റിക്കാർഡിന് പരിഗണിക്കുന്നതിന് ശുപാർശ ചെയ്തതായി ഗിന്നസ് ആൻഡ് യൂണിവേഴ്സൽ ബുക്ക് ഓഫ് റിക്കോർഡ്സ് ഹോൾഡേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. ജോണ്സണ് വി. ഇടിക്കുള അറിയിച്ചു. ആധികാരികത തെളിയിക്കുന്ന രേഖകൾ പരിശോധിച്ച് വരികയാണെന്നും നെഹ്റു ട്രോഫി ജലമേളയിൽ പ്രതിനിധികൾ പങ്കെടുത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് പ്രഖ്യാപനം നടത്തുമെന്നും യുആർഎഫ് ഏഷ്യ ജൂറി ചെയർമാൻ ഡോ. ഗിന്നസ് സുനിൽ ജോസഫ് അറിയിച്ചു. ഇംഗ്ലണ്ടിൽ ബിസിനസ്…
Read Moreവായ്താളത്തിൽ കൃഷിചെയ്യുന്നവർ ധാരാളം…! കൃഷിയേപ്പറ്റി വാതോരാതെ സംസാരിക്കുന്ന പാർട്ടി ഭാരവാഹികൾ പക്ഷേ കൃഷി ചെയ്യാറില്ലെന്ന് തുറന്നടിച്ച് മന്ത്രി ജി. സുധാകരൻ
ആലപ്പുഴ:കൃഷിയെക്കുറിച്ച് സംസാരിക്കുകയും കൃഷിചെയ്യാതിരിക്കുകയുമാണ് പാർട്ടി ഭാരവാഹികൾ ചെയ്യുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ.കൃഷി ചെയ്യുന്നതിനുള്ള സ്ഥലത്തിന്റെ കുറവടക്കം ഇതിന് കാരണമെങ്കിലും ഉള്ള സ്ഥലത്ത് കൃഷി ചെയ്യാനും ജനങ്ങളെ കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസ് വളപ്പിൽ നിർമാണമാരംഭിക്കുന്ന പഠന ഗവേഷണ കേന്ദ്രത്തിന്റെ ശിലാസ്ഥാപന ജില്ലാ ജൈവകർഷക സഹകരണസംഘത്തിന്റ ഉദ്ഘാടനചടങ്ങുകളിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കൃഷിയാണ് എല്ലാത്തിന്റെയും അടിസ്ഥാനം മറ്റെല്ലാ അനുബന്ധ മേഖലകളും കൃഷിയെ തുടർന്ന് വികസിച്ചതാണ്.എന്നാൽ മാധ്യമങ്ങൾ ഐഎഎസ് നേടുക എന്നതാണ് മഹത്തായ കാര്യമെന്ന പ്രചരണമാണ് നിലവിൽ നടത്തുന്നത്.ഐഎഎസ് ഉദ്യോഗസ്ഥന് ബ്യൂറോക്രാറ്റാകാനുള്ള പരിശീലനമാണ് ലഭിക്കുന്നത്. പ്രതിബന്ധങ്ങളുണ്ടായില്ലെങ്കിൽ കൃഷി ആദായകരമാണ്.നെല്ലിന്റെ വില ഇനിയും വർധിപ്പിക്കണമെന്നും സുധാകരൻ പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ടെലിഫോണിലൂടെ നിർവഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാൻ,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ബി.ചന്ദ്രബാബു,സി.കെ.സദാശിവൻ,എ.എം.ആരിഫ് എംഎൽഎ,ആർ.രാജേഷ്…
Read Moreആശങ്കയുമായി ചെറു ക്ലബുകൾ..! നെഹ്റുട്രോഫിക്കായുള്ള ടീം അംഗങ്ങളുടെ പേര് ഓഗസ്റ്റ് രണ്ടിനകം നൽകണമെന്ന ബോട്ട് റേസ് കമ്മറ്റിയുടെ നിർദേശം പ്രായോഗികമല്ലെന്ന് ബോട്ട് ക്ലബ്ബുകൾ
ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവത്തിൽ പങ്കെടുക്കുന്ന വള്ളങ്ങളിൽ തുഴയുന്ന ടീം അംഗങ്ങളുടെ പേരുകളടക്കമുള്ള വിവരങ്ങൾ ഓഗസ്റ്റ് രണ്ടിനകം സമർപ്പിക്കണമെന്ന നിർദേശം ചെറു ക്ലബുകളെ വെട്ടിലാക്കുന്നു. ടീം തെരഞ്ഞെടുപ്പ് പൂർത്തീകരിക്കുന്നതിന് മുന്‍പുതന്നെ ടീം അംഗങ്ങളുടെ പേരും തിരിച്ചറിയിൽ രേഖയും സമർപ്പിക്കണമെന്ന ബോട്ട് റേസ് കമ്മറ്റിയുടെ നിർദേശം പ്രായോഗികമല്ലെന്നാണ് ഇവരുടെ വാദം. ജലോത്സവത്തിൽ പങ്കെടുക്കുന്ന പ്രധാന ക്ലബുകൾ നേരത്തെ തന്നെ പരിശീലന തുഴച്ചിൽ ആരംഭിച്ചെങ്കിലും ചെറുകിട ക്ലബുകൾ സാന്പത്തിക പ്രയാസങ്ങൾ മൂലം പരിശീലനം തുടങ്ങിയിരുന്നില്ല. പല ക്ലബുകളും ജലോത്സവത്തിന് രണ്ടാഴ്ച മുന്‍പാണ് ക്യാന്പ് ആരംഭിക്കുന്നത്. പത്തുമുതൽ 12 വരെ നീളുന്ന പരിശീലനമാണ് ഇവർ നടത്തിയിരുന്നത്. വള്ളങ്ങളിൽ തുഴയാനെത്തുന്നവരിൽ നിന്ന് മൂന്നോ നാലോ ദിവസത്തെ തുഴച്ചിലിന് ശേഷമാണ് ടീം അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. എന്നാൽ പുതിയ നിർദേശം വന്നതോടെ പരിശീലനത്തിന് ആദ്യദിവസമെത്തുന്നവരുടെ പേരും തിരിച്ചറിയിൽ രേഖകളും രജിസ്ട്രേഷനായി നൽകേണ്ട് അവസ്ഥയിലാണ് ക്ലബുകൾ. സാധാരണയായി ഒരു…
Read Moreമുഖ്യമന്ത്രിയേക്കാൾ തിരക്കോ..! മന്ത്രി തോമസ് ചാണ്ടിക്കെതിരേ പടയൊരുക്കം; സംസ്ഥാനപ്രസിഡന്റിന്റെ മരണാനന്തര ചടങ്ങുകളിൽ മുഴുവൻ സമയവും പങ്കെടുക്കാതിരുന്നയാളെ വേണ്ടെന്ന് ജനകീയ പ്രതികരണവേദി
കോട്ടയം: എൻസിപിയിൽ മന്ത്രി തോമസ് ചാണ്ടിക്കെതിരേ പടയൊരുക്കം. ജനകീയ പ്രതികരണവേദി എന്ന പേരിൽ പുറത്തുവന്ന നോട്ടീസിലാണ് തോമസ് ചാണ്ടിക്കെതിരേ രൂക്ഷവിമർശനമുന്നയിച്ചിരിക്കുന്നത്. പാർട്ടി സംസ്ഥാനപ്രസിഡന്റിന്റെ മരണാനന്തര ചടങ്ങുകളിൽ മുഴുവൻ സമയവും പങ്കെടുക്കാതിരുന്ന മന്ത്രിയെ എൻസിപിക്ക് ആവശ്യമില്ലെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയേക്കാൾ തിരക്കുള്ള മന്ത്രിയാണോ തോമസ് ചാണ്ടി. സർക്കാരിൽനിന്നും രണ്ടുകോടി രൂപ ചികിൽസാ സഹായം കൈപ്പറ്റിയ മന്ത്രിക്ക് പാവപ്പെട്ടവന്റെ വേദന അറിയുമോ എന്നാണ് നോട്ടീസിൽ പറയുന്നത്. കഴിഞ്ഞദിവസം അന്തരിച്ച എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ മരണാനന്തര ചടങ്ങുകളിൽ മുഴുവൻ സമയവും പങ്കെടുക്കാതെ മടങ്ങിയ മന്ത്രിയുടെ നടപടിയാണു പ്രവർത്തകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഫോണ്‍കെണിയിൽപ്പെട്ട് എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിനോടും തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തേക്ക് വരുന്നതിനോടും പാർട്ടിയിൽ ഒരുവിഭാഗത്തിനു കടുത്ത എതിർപ്പുണ്ടായിരുന്നു. ഉഴവൂരുൾപ്പടെയുള്ളവർക്ക് എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിനോട് യോജിപ്പില്ലായിരുന്നു. ഉഴവൂർ വിജയനെതിരേ തോമസ് ചാണ്ടി പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. തന്റെ മന്ത്രിസ്ഥാനം…
Read Moreപ്ലാസ്റ്റിക് കൂരയിൽ നിന്നും സുരക്ഷിതമായ വീട്ടിലേയ്ക്ക്..! കരൾ രോഗം ബാധിച്ചു മരിച്ച സഹപ്രവർത്തകന്റെ കുടുംബത്തിന് വീടുനിർമിച്ചു നല്കി പൂച്ചക്കൽ കോണ്‍ഗ്രസ് പ്രവർത്തകർ
പൂച്ചാക്കൽ: വൃക്കരോഗത്തെ തുടർന്ന് മരണമടഞ്ഞ സഹപ്രവർത്തകന്റെ കുടുംബത്തിന് വീടു നിർമിച്ചു നൽകുന്നു. അരൂക്കുറ്റി കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയാണ് മുൻ സെക്രട്ടറി ആയിരുന്ന അരൂക്കുറ്റി പഞ്ചായത്ത് വടുതല കൊടിയൻ തറയിൽ മോഹനന്റെ കുടുംബത്തിനാണ് വീട് നിർമിച്ചു നൽകുന്നത്. മോഹനൻ ഏതാനും മാസങ്ങൾക്കു മുന്‍പ് വൃക്കരോഗം ബാധിച്ച് മരിച്ചിരുന്നു. രോഗിയായ ഭാര്യയും വിവാഹപ്രായമായ മകളും പ്ലാസ്റ്റിക്ക് മേഞ്ഞ കുടിലിലായിരുന്നു താമസിച്ചിരുന്നത്. ഈ ദയനീയാവസ്ഥ കണക്കിലെടുത്ത് വീടു നിർമിച്ചു നൽകാൻ സഹപ്രവർത്തകർ തീരുമാനിച്ചത്. രണ്ടുമുറി, അടുക്കള, വരാന്ത അടങ്ങുന്ന കോണ്‍ക്രീറ്റ് വീടാണ് നൽകുന്നത്. വീടിന്റെ താക്കോൽദാനം ഓഗസ്റ്റ് ഒന്നിന് രാവിലെ ഒന്‍പതിന് വടുതല ജംഗ്ഷനു കിഴക്ക് പാട്ടത്തിൽ പുരയിടത്തിൽ നടക്കുന്ന യോഗത്തിൽ വെച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി താക്കോൽദാനം നിർവഹിക്കും. മണ്ഡലം പ്രസിഡന്റ് ഇ.കെ. കുഞ്ഞപ്പൻ അധ്യക്ഷത വഹിക്കും. കെ.സി വേണുഗോപാൽ എംപി, മുൻ ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂർ…
Read Moreഐഡിയ വിജയിച്ചു..! സ്വകാര്യ മേഖലയുടെ കുത്തൊഴുക്കിലും വരുമാനം വർധിപ്പിച്ച് ബിഎസ്എൻഎൽ; ആലപ്പുഴ ജില്ലയിൽ മികച്ച സേവനങ്ങൾ നൽകിയാണ് വരുമാനം വർധിപ്പിച്ചത്
ആലപ്പുഴ: സ്വകാര്യ നെറ്റ് വർക്കുകളുടെ മത്സരങ്ങളിലും പരിധികൾക്കുള്ളിൽ നിന്നുകൊണ്ട് മികച്ച രീതിയിൽ സേവനം നൽകുവാൻ ബി.എസ്.എൻ.എലിനു കഴിയുന്നുണ്ടെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ സാന്പത്തിക വർഷം എട്ടുശതമാനം വരുമാന വർധനവാണ് ബിഎസ്എൻഎലിന് ജില്ലയിലുണ്ടായത്. ഈ സാന്പത്തിക വർഷത്തിൽ 85 ടുജി സൈറ്റുകൾ അപ്ഗ്രേഡ് ചെയ്യും. 81 ടുജി സൈറ്റുകൾ 3ജിയായി മാറും. പുതിയതായി 24 ടുജി സൈറ്റുകൾ കമ്മിഷൻ ചെയ്യും. ജില്ലയിലെ 14 ടെലിഫോണ്‍ എക്സ്ചേഞ്ചുകൾ നെക്സ്റ്റ് ജനറേഷൻ നെറ്റ്വർക്കായി മാറികഴിഞ്ഞു. അത്യാധുനിക വാർത്താവിനിയമ സൗകര്യങ്ങളാണ് ഇതിലുള്ളത്. ഫിക്സഡ് ടു മൊബൈൽ കണ്‍വർജൻസ്, സെൻട്രക്സ് സൗകര്യം എന്നിവ ഇതിലുണ്ട്. ജില്ലയിൽ ആകെ 82 ടെലിഫോണ്‍ എക്സ്ചേഞ്ചുകളും 30 ഉപഭോക്തൃസേവന കേന്ദ്രങ്ങളും 289 ടുജി സൈറ്റുകളും 239 ത്രിജി സൈറ്റുകളും 23 വൈമാക്സ് സൈറ്റുകളും 54 ഡബ്ല്യു എൽ എൽ സൈറ്റുകളും നിലവിലുണ്ട്. കഴിഞ്ഞ സാന്പത്തിക വർഷത്തിൽ പുതിയതായി…
Read Moreഇനി അങ്ങനെയൊന്നും ചെയ്യരുത് കേട്ടേ..! നോക്കുകൂലി വിഷയത്തിൽ ശക്തമായ നിലപാടെടുക്കുമെന്ന് പ്രഖ്യാപിച്ച് നേതാക്കൾ; എന്നാൽ പ്രശ്നം വെറും വാക്കുകളിലൊതുക്കിയതായി ആക്ഷേപം
ആലപ്പുഴ: നോക്കുകൂലിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് സിപിഎം നേതാക്കളും സിഐടിയു നേതാക്കളും ആവർത്തിച്ച് പ്രഖ്യാപിക്കുന്പോഴും നോക്കുകൂലി വിവാദങ്ങളുമായി ബന്ധപ്പെട്ട് സിഐടിയു നിലപാടുകൾ വാക്കുകളിലൊതുങ്ങുന്നതായി ആക്ഷേപം. കണിയാകുളം, കലവൂർ എന്നിവിടങ്ങളിൽ നോക്കൂകൂലിയുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളിൽ സിഐടിയു തൊഴിലാളികൾക്കെതിരെ നടപടി സ്വീകരിക്കാത്തതാണ് ആക്ഷേപമുയരാൻ കാരണം. അതേസമയം നോക്കൂകൂലി വിഷയവുമായി ബന്ധപ്പെട്ട് മൂന്നു തൊഴിലാളികൾക്കെതിരെ എഐടിയുസി നടപടിയെടുത്തിട്ടുണ്ട്. കണിയാകുളം സംഭവത്തിൽ യൂണിയൻ തൊഴിലാളികളായ എസ്. സാബുമോൻ, കെ. മണിയൻ എന്നിവർക്കെതിരെയും കലവൂർ സർവോദയപുരത്ത് നോക്കുകൂലി വാങ്ങിയതിന് വിജയപ്പൻ എന്ന തൊഴിലാളിയെയും സസ്പെൻഡ് ചെയ്തതായും അന്പലപ്പുഴ താലൂക്ക് പൊതുമരാമത്ത് ലാന്റിംഗ് ആൻഡ് ലോഡിംഗ് തൊഴിലാളി യൂണിയൻ അറിയിച്ചു. നോക്കൂകൂലി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാട് ഇരുയൂണിയന്റെയും ജില്ലാ സെക്രട്ടറിമാർ കഴിഞ്ഞദിവസവും ആവർത്തിച്ചിരുന്നു. സംഭവത്തിൽ പോലീസ് നടപടി തുടങ്ങിയതിനാൽ സംഘടനാ നിലപാട് വേണ്ടെന്ന തീരുമാനത്തിലാണ് സിഐടിയു യൂണിയൻ. അതേസമയം സംഭവം സംബന്ധിച്ച് സൗത്ത് പോലീസ്…
Read Moreഹേയ് ഇത് എന്റെ ഏട്ടനല്ല..! ദുരൂഹ സാഹചര്യത്തിൽ മരിച്ച രാജേഷിന്റെ മൃതദേഹം ഭാര്യ തിരിച്ചറിയാത്തതിൽ ദുരൂഹത; കൊലപാതകത്തിൽ ഭാര്യയ്ക്കും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു
റാന്നി: പെരുനാട് പുതുക്കടയ്ക്കു സമീപം പൊട്ടൻമൂഴിയിൽ കക്കാട്ടാറ്റിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ രാജേഷിനെ ഭാര്യ തിരിച്ചറിയാത്തതിൽ പോലീസിന് അദ്ഭുതം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജേഷിന്റെ മൃതദേഹം കക്കാട്ടാറിന്റെ തീരത്ത് കണ്ടെത്തിയത്. എന്നാൽ രാജേഷിന്റെ ഭാര്യ സുനിജ മൃതദേഹം കണ്ട് രാജേഷ് അല്ലെന്ന് പറഞ്ഞ് തിരിച്ചു പോകുകയായിരുന്നു. പിന്നീട് നാട്ടുകാർക്ക സംശയം തോന്നിയതിനെത്തുടർന്ന് രാജേഷിന്റെ ബന്ധുക്കൾ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. രാജേഷിന്റെ മരണത്തിൽ ഭാര്യ സുനിജയ്ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരുന്നു. രാജേഷി (29)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജേഷിന്റെ ഭാര്യ സുനിജയുടെ ബന്ധുവായ തണ്ണിത്തോട് പുത്തൻപുരയിൽ റബീഷിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റബീഷിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. മല്ലപ്പള്ളി സ്വദേശിയായ രാജേഷ് ഒന്നര വർഷമായി തണ്ണിത്തോട്ടിൽ വെൽഡിംഗ് വർക്ക്ഷോപ്പിൽ അവിടെ കുടുംബത്തോടൊപ്പം താമസിച്ച് പണിയായിരുന്നു. ഭാര്യയുടെ ബന്ധുവായ റബീഷുമായി രാജേഷ്…
Read More