ഫേ​സ്ബു​ക്കി​ലൂ​ടെ പ്ര​ണ​യിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; തന്നെ കബളിപ്പി ക്കുകയാണെന്ന് മനസിലാക്കിയ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു; വീട്ടുകാരുടെ പരാതിയിൽ പ്രതി വിഷ്ണുരാജ് അ​റ​സ്റ്റി​ൽ

vishnuraj-arrestപേ​രൂ​ർ​ക്ക​ട:  ഫേ​സ്ബു​ക്കി​ലൂ​ടെ പ്ര​ണ​യി​ക്കു​ക​യും വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും  ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ൽ പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. വേ​റ്റി​ക്കോ​ണം സ്വ​ദേ​ശി വി​ഷ്ണു​രാ​ജാ (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​തെ​ന്നു പേ​രൂ​ർ​ക്ക​ട പോ​ലീ​സ് പ​റ​ഞ്ഞു. ഫെ​യ്സ്ബു​ക്കി​ലൂ​ടെ​യാ​ണ് വി​ഷ്ണു പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​തും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​തും.

വി​വാ​ഹ വാ​ഗ്ദാ​നം ത​ട്ടി​പ്പാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ആ​ല​പ്പു​ഴ​യി​ലു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​വി​ടെ നി​ന്ന് കേ​സ് പേ​രൂ​ർ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പേ​രൂ​ർ​ക്ക​ട സി​ഐ സ്റ്റു​വ​ർ​ട്ട് കീ​ല​റി​ന്‍റേ​യും വ​ട്ടി​യൂ​ർ​ക്കാ​വ് എ​സ്ഐ മു​ര​ളീ​കൃ​ഷ്ണ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വി​ഷ്ണു​രാ​ജി​നെ പി​ടി​കൂ​ടി​യ​ത്.

Related posts