ആലപ്പുഴ: മണ്ഡലം കമ്മിറ്റി ഓഫീസ് നിർമാണത്തിന് ഭൂമാഫിയയിൽ നിന്ന് പണം വേണ്ടെന്ന് പ്രാദേശിക കോണ്ഗ്രസ് നേതൃത്വം. ആലപ്പുഴ നഗരത്തിലെ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് ഓഫീസ് നിർമാണത്തിനായി തണ്ണീർത്തടം നികത്തുന്ന വ്യക്തിയിൽ നിന്നും പണം വേണ്ടെന്ന തീരുമാനമെടുത്തത്. അന്തരിച്ച കോണ്ഗ്രസ് നേതാവിന്റെ സ്മാരകമായി നിർമിക്കുന്ന കെട്ടിടത്തിനായി ഒരു ലക്ഷം രൂപ ഭൂമി നികത്തുന്ന വ്യക്തിയിൽ നിന്ന് കോണ്ഗ്രസ് നേതാവ് കൈപ്പറ്റുകയും കെട്ടിടനിർമാണത്തിന്റെ ചുമതലയുള്ള കോണ്ഗ്രസ് നേതാവിനെ നേരത്തെ ഏൽപ്പിക്കുകയുമായിരുന്നു. ഓഫീസ് നിർമാണത്തിനായി ലഭിച്ച തുകയിൽ കൂടുതൽ നേതാവ് വാങ്ങിയെന്നും ഇനിയും പണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യാപകമായ ആക്ഷേപങ്ങളുയർന്നതോടെ സംഭവം വിവാദത്തിലായി. ഇതിനിടയിൽ റവന്യു ഉദ്യോഗസ്ഥർ സ്ഥലം നികത്തുന്നതിനു സ്റ്റോപ്പ് മെമ്മോയും നൽകി. നഗരസഭയിൽ നിന്നും കെട്ടിട നിർമാണ പെർമിറ്റ് സന്പാദിച്ച് സ്ഥലം ഉടമ കോടതിയെ സമീപിക്കുകയും തൽസ്ഥിതി തുടരാൻ കോടതി ഉത്തരവിടുകയും ചെയ്തതോടെ നഗരസഭ കൗണ്സിലിലും സംഭവം വിവാദമായിരുന്നു. ഇതേതുടർന്നാണ്…
Read MoreCategory: Alappuzha
പാടത്ത് ഉപേക്ഷിച്ചു പോകില്ല..! വെള്ളപ്പൊക്കക്കെടുതി നേരിട്ട കർഷകർക്ക് പരമാവധി നഷ്ടപരിഹാരവും സഹായവും നൽകുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ
ആലപ്പുഴ: വെള്ളപ്പൊക്കക്കെടുതി നേരിട്ട കർഷകർക്ക് പരമാവധി നഷ്ടപരിഹാരവും സഹായവും നൽകുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. ജില്ലയിലെ മടവീണ പാടശേഖരങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മടവീണ പാടശേഖരങ്ങളിൽ പൂവം പാടശേഖരമടക്കം നെൽകൃഷി വീണ്ടെടുക്കാൻ കഴിയുന്ന സ്ഥലങ്ങളിലെ വെള്ളം ഇറിഗേഷൻ വകുപ്പിന്റെ ഡ്രഡ്ജർ ഉപയോഗിച്ച് വറ്റിക്കും. കൃഷി രക്ഷിച്ചെടുക്കും. ചില സ്ഥലങ്ങളിൽ കൃഷി നശിച്ചിട്ടുണ്ട്. വിതയ്ക്കും മുന്പ് മടവീണ പാടങ്ങളിലെ മട അടച്ച് ബണ്ട് ബലപ്പെടുത്താനുള്ള സഹായം നൽകും. വിതച്ച ഉടൻ മടവീണ പാടങ്ങളിലെ കർഷകർക്ക് വിത്ത് എത്തിക്കാനുള്ള സൗകര്യമൊരുക്കും. എങ്ങനെയൊക്കെ കർഷകരെ സഹായിക്കാമോ ആ നിലയിൽ നടപടി സ്വീകരിക്കും. പുതിയതായി രണ്ടാംകൃഷിയിറക്കിയ പാടശേഖരങ്ങളിലെ കർഷകരെ സർക്കാർ സംരക്ഷിക്കും. വഴിയിൽ ഉപേക്ഷിച്ചു പോകില്ല. സർക്കാർ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ സ്ഥലങ്ങളിൽ കൃഷിയിറക്കിയത്മന്ത്രി പറഞ്ഞു. വെളിയനാട് പഞ്ചായത്തിലെ 470 ഏക്കർ വരുന്ന തൈപ്പറന്പ് തെക്ക് പാടശേഖരത്തിലെത്തിയ മന്ത്രി മട വീണ…
Read Moreപന്തിയിൽ പക്ഷാഭേദം കാട്ടുന്നു..! സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതിപക്ഷ നേതാവ് ചമയാൻ ശ്രമിക്കുന്നു വെന്ന് സിപിഎം നേതൃയോഗം; ചേർത്തലയിൽ സിപിഎം-സിപിഐ ബന്ധം വഷളാകുന്നു
ചേർത്തല: ചേർത്തലയിൽ സിപിഎം- സിപിഐ ബന്ധം വഷളാകുന്നു. സിപിഎം നേതൃയോഗത്തിൽ സിപിഐ മന്ത്രിക്കും നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശനം. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വിടിഎഎം ഹാളിൽ ചേർന്ന ചേർത്തല അസംബ്ലി മണ്ഡലം കമ്മിറ്റിയുടെ ശിൽപ്പശാലയിലാണ് പ്രാദേശിക നേതാക്കൾ ഘടക കക്ഷിയിലെ മന്ത്രിക്കും നേതാക്കൾക്കുമെതിരെ പൊട്ടിതെറിച്ചത്. സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതിപക്ഷ നേതാവ് ചമയാനാണ് ശ്രമിക്കുന്നതെന്നും മുന്നണി മര്യാദ പാലിക്കുന്നില്ലെന്നും അംഗങ്ങൾ ആരോപിച്ചു. തങ്ങളുടെ വോട്ടും പ്രയത്നവും കൊണ്ട് മന്ത്രിയായയാൾ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളിലടക്കം പക്ഷാഭേദം കാട്ടുന്നതായും പ്രവർത്തകർ ആരോപിച്ചു. സ്വന്തം പാർട്ടി അംഗങ്ങൾക്ക് ഗുണകരമായ പ്രവർത്തനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും പാർട്ടി വളർത്താനുള്ള ഇത്തരം നീക്കങ്ങൾ ഇടതു ഐക്യത്തിന് വിഘാതം സൃഷ്ടിക്കുന്നതിന് കാരണമാകുമെന്നും പ്രവർത്തകർ ആരോപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഗോവിന്ദൻ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എ.എസ് സാബു അധ്യക്ഷനായി.
Read Moreകാരുണ്യ ലോട്ടറിയുടെ 50 ലക്ഷം പെയിന്റിംഗ് തൊഴിലാളിക്ക്; മഴക്കാലമായതിനാൽ കുറെ ദിവസമായി രാമചന്ദ്രൻ പണിയില്ലാതെ വീട്ടിലിരിക്കുകയായിരുന്നു.
വളമംഗലം: കേരള സർക്കാരിന്റെ കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 50 ലക്ഷം രൂപയ്ക്കു പെയിന്റിംഗ് തൊഴിലാളി അർഹനായി. കോടംതുരുത്ത് പഞ്ചായത്ത് മൂന്നാം വാർഡ് എഴുപുന്ന കോട്ടോത്തു കോളനിയിൽ താമസിക്കുന്ന രാമചന്ദ്ര(45)നാണ് 29 ന് നറുക്കെടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചത്. മഴക്കാലമായതിനാൽ കുറെ ദിവസമായി രാമചന്ദ്രൻ പണിയില്ലാതെ വീട്ടിലിരിക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം കുത്തിയതോട് വൈദ്യുതി ഓഫീസിൽ ബില്ലടയ്ക്കാൻ പോയി. ബില്ലടച്ച് ബാക്കി വന്ന 30 രൂപയ്ക്ക് കുത്തിയതോട്ടിൽ നിന്നാണ് ലോട്ടറി ടിക്കറ്റെടുത്തത്. ഷീറ്റ് മേഞ്ഞ ചെറിയ വീട്ടിലാണ് രാമചന്ദ്രനും അച്ഛൻ പരമേശ്വരനും കഴിയുന്നത്. സമ്മാനാർഹമായ ടിക്കറ്റ് എഴുപുന്ന തെക്ക് സർവീസ് സഹകരണ ബാങ്കിൽ ഏല്പിച്ചു.
Read Moreനെഹ്റു ട്രോഫി: തുഴയണമെങ്കിൽ പതിനെട്ടു തികയണം! നെഹ്റു ട്രോഫി ജലോത്സവത്തിൽ പങ്കെടുക്കുന്ന വള്ളങ്ങളിലെ ടീമംഗങ്ങൾ പാലിക്കേണ്ട നിബന്ധനകളായി
ആലപ്പുഴ: അറുപത്തിയഞ്ചാമത് നെഹ്റു ട്രോഫി ജലോത്സവത്തിൽ പങ്കെടുക്കുന്ന വള്ളങ്ങളിലെ ടീമംഗങ്ങൾ പാലിക്കേണ്ട നിബന്ധനകളായി. മത്സരങ്ങളിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങളും ചെറുവള്ളങ്ങളും വനിതാ വള്ളങ്ങളും ഏഴു ദിവസം പരിശീലനം നടത്തണം. പരിശീലനം ഏഴു ദിവസത്തിൽ കുറഞ്ഞാൽ ബോണസിന് അർഹത ഉണ്ടായിരിക്കുന്നതല്ല. വള്ളങ്ങൾ പരിശീലനം നടത്തുന്ന ദിവസങ്ങൾ ഗ്രേഡ് കമ്മറ്റി പരിശോധിക്കും. മത്സര ദിവസം ഒന്നിനു മുൻപായി ചുണ്ടൻ വള്ളം അനുവദനീയമായ യൂണിഫോം ധാരികളായ തുഴക്കാരോടൊപ്പം ഫിനിഷിംഗ് പോയിന്റിൽ അണിനിരക്കണം. മത്സരദിവസം മത്സരം കഴിയുന്നത് വരെ എല്ലാ സമയത്തും യൂണിഫോമായ, കൈയില്ലാത്ത ബനിയനും നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി കണ്വീനർ നൽകുന്ന ഐഡന്റിറ്റി കാർഡും ധരിക്കേണ്ടതാണ്. യൂണിഫോമും ഐഡന്റിറ്റി കാർഡും ധരിക്കാത്ത ചുണ്ടൻ വള്ളങ്ങളെ മത്സരത്തിൽ പങ്കെടുപ്പിക്കാതിരിക്കാനുളള അധികാരം ചീഫ് സ്റ്റാർട്ടർക്കാണ്. കൃത്യസമയത്ത് മാസ്ഡ്രില്ലിൽ പങ്കെടുക്കാൻ വള്ളങ്ങൾ എത്തണം. മാസ്ഡ്രില്ലിൽ പങ്കെടുക്കാൻ വൈകിയെത്തുന്ന വള്ളങ്ങൾക്കും പങ്കെടുക്കാത്ത വള്ളങ്ങൾക്കും ബോണസിൽ 25…
Read Moreസ്കൂൾ വിദ്യാർഥികളും യാത്രക്കാരും സുരക്ഷിതരോ ? ഗതാഗതനിയമങ്ങൾ കാറ്റിൽപ്പറത്തി ഡ്രൈവർമാർ; അഞ്ചുതരം ഗതാഗത കുറ്റകൃത്യങ്ങൾക്കു ലൈസൻസ് സസ്പെൻഡ് ചെയ്യും
മാവേലിക്കര: വാഹനപരിശോധനയും മറ്റും തകൃതിയായി നടക്കുന്പോഴും ഗതാഗതനിയമങ്ങൾ കാറ്റിൽപ്പറത്തി ഡ്രൈവർമാർ. മദ്യലഹരിയിൽ വാഹനമോടിക്കുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണ് അടുത്തിടെ ഉണ്ടായിരിക്കുന്നതെന്നു മോട്ടോർ വാഹന അധികൃതർ പറയുന്നു. കഴിഞ്ഞദിവസം ആലപ്പുഴ ജില്ല പോലീസ് മേധാവിയുടെ നിർദേശപ്രകാരം മാവേലിക്കര സർക്കിളിൽ നടന്ന സ്കൂൾ വാഹന പരിശോധനയിൽ മദ്യപിച്ചു സ്കൂൾ കുട്ടികളുമായിപോയ അഞ്ചു ഡ്രൈവർമാരെ പിടികൂടിയിരുന്നു. സ്കൂൾ വിദ്യാർഥികളുമായി പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും മറ്റു സ്വകാര്യവാഹനങ്ങളിലെ ഡ്രൈവർമാരും ഡ്രൈവിംഗിനിടയിൽ മൊബൈൽഫോണ് ഉപയോഗിക്കുന്നതും പതിവുകാഴ്ചയാണ്. സ്കൂൾ തുറന്നു ഒരു മാസം പിന്നിട്ടിട്ടും മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ പരിശോധന നടന്നിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. ആലപ്പുഴ ജില്ലയിൽ ഇത്തരത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന ഒരു തവണ മാത്രമാണ് നടന്നത്. ഇതു ചില പ്രദേശങ്ങളിൽ മാത്രമായി ഒതുങ്ങിയതായും ആക്ഷേപമുണ്ട്. ജില്ലയിൽ ചില സ്വകാര്യ കോണ്ട്രാക്ട് സ്കൂൾ ബസുകൾക്കും ചില സ്വകാര്യ സ്കൂളുകളുടെ ബസുകൾക്കും സുരക്ഷിതത്വവുമായി…
Read Moreപ്ലസ് ടു വിദ്യാർഥി അനന്തുവിന്റെ കൊലപാതകം:ആർഎസ്എസ് പ്രവർത്തകർക്കെതിരേ കുറ്റപത്രം സമർപ്പിച്ചു; 90 ദിവസങ്ങൾക്കുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചു
ചേർത്തല: പ്ലസ്ടു വിദ്യാർഥിയായിരുന്ന അനന്തുഅശോകനെ(17) അടിച്ചു കൊന്നകേസിൽ ആർഎസ്എസ് പ്രവർത്തകർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കേസിലുൾപെട്ട 17പ്രതികളിൽ പ്രായപൂർത്തിയായ 10 പേർക്കെതിരെയുള്ള കുറ്റപത്രമാണ് ചേർത്തല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇവിടെ നിന്നും നടപടിപ്രകാരമുള്ള കോപ്പികൾ ലഭിക്കുന്ന മുറക്ക് പ്രായപൂർത്തിയാകാത്ത ഏഴു പേർക്കെതിരെയുള്ള കുറ്റപത്രവും സമർപ്പിക്കും. കഴിഞ്ഞ ഏപ്രിൽ അഞ്ചിനു രാത്രിയാണ് പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പത്താംവാർഡ് കളപുരക്കൽ നികർത്തിൽ അശോകന്റെ മകൻ അനന്തു കൊല്ലപെട്ടത്. സമീപത്തെ ക്ഷേത്രോത്സവത്തിനെത്തിയ അനന്തുവിനെ പ്രതികൾ വിളിച്ചുവരുത്തി കൊലപെടുത്തിയെന്നാണ് കേസ്. അനന്തുവിന്റെ കൂടെയുണ്ടായിരുന്ന കൂട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കേസെടുത്തത്. സംഭവം നടന്ന് രണ്ടു ദിവസങ്ങൾക്കുള്ളിൽ കേസിൽ ഉൾപെട്ട 17 പ്രതികളെയും പോലീസ് പിടികൂടിയിരുന്നു. ഇതിൽ ഏഴുപേർ പ്രായ പൂർത്തിയാകാത്തവരായിരുന്നു. ജൂവനൈൽ ഹോമിൽ റിമാൻഡിലായിരുന്നു ഇവർക്ക് പിന്നീടു ജാമ്യം ലഭിച്ചിരുന്നു. 10 പേർ ഇപ്പോഴും റിമാൻഡിലാണ്. സംഭവത്തിൽ 21 ഓളം സാക്ഷികളുണ്ടെന്നാണ് വിവരം. പ്രധാന…
Read Moreഫേസ്ബുക്കിലൂടെ സൗഹൃദത്തിലായ പെണ്കുട്ടിയെ ഇന്റലിജെൻസ് ഓഫീസറെന്നു പറഞ്ഞു വിവാഹം കഴിച്ചു; അയൽവക്കക്കാ രുടെ കേസ് അന്വേഷിക്കാനെത്തിയ പോലീസ് സൂരജിന്റെ കള്ളത്തരം പൊളിച്ചതിങ്ങനെ…
പത്തനംതിട്ട: ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായ പെണ്കുട്ടിയെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഓഫീസറെന്നു നടിച്ച് വിവാഹം ചെയ്തതിന്റെ പേരിൽ അറസ്റ്റിലായ ആളെക്കുറിച്ച് വിശദമായ അന്വേഷണത്തിനു പോലീസ്. തിരുവനന്തപുരം മലയൻകീഴ് പെരിങ്കാവ് കൊന്നക്കോട് കേശവവിലാസം വീട്ടിൽ സൂരജാണ് ( 21) പിടിയിലായത്.ഇയാൾ തിരിച്ചറിയൽകാർഡും കത്തുകളും തയാറാക്കിയിരിക്കുന്നത് സ്വന്തം ലാപ്ടോപ്പിൽ നിന്നുതന്നെയെന്നും കണ്ടെത്തി. ഇയാൾ വിവാഹം കഴിച്ച റാന്നി വെച്ചൂച്ചിറ സ്വദേശിയായ പെണ്കുട്ടിയുടെ അമ്മയ്ക്ക്ക്കെതിരേ അയൽവാസി വനിതാ പോലീസിനു നൽകിയ പരാതിയുടെ അന്വേഷണത്തിനെത്തിയ പത്തനംതിട്ട വനിത പോലീസ് സിഐ ഉദയമ്മ സൂരജിനെതിരെ പത്തനംതിട്ട പോലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.അയൽവാസിയുടെ പരാതി അന്വേഷിക്കാൻ പെണ്കുട്ടിയുടെ വീട്ടിലെത്തി അമ്മയുടെ മൊഴിയെടുത്തുകൊണ്ടിരിക്കെ മരുമകൻ ഇന്റലിജൻസ് ഓഫീസറാണെന്നു പറഞ്ഞു. കാണണമെന്ന് വനിതാ സിഐ ആവശ്യപ്പെട്ടപ്പോൾ മുറിക്കുളളിൽ നിന്ന് സൂരജ് ഇറങ്ങി വന്നു. കേന്ദ്ര രഹസ്യാനേഷണ വിഭാഗം സ്പെഷൽ ഓഫീസർ എന്ന പേരിൽ കേന്ദ്ര സർക്കാരിന്റെ ചിഹ്നമുളള തിരിച്ചറിയൽ കാർഡ്…
Read Moreഇങ്ങനത്തെ ഒരമ്മ എന്തിന്..! സ്ത്രീവിവേചനം തങ്ങളുടെ അവകാശമാണെന്ന് ജനസമക്ഷം ബോധ്യപ്പെടുത്തിയ “അമ്മ’ എന്ന താരസംഘടന പിരിച്ചുവിടണമെന്ന് എഐസിസി അംഗം ഷാനിമോൾ ഉസ്മാൻ
ആലപ്പുഴ: സ്ത്രീവിവേചനം തങ്ങളുടെ അവകാശമാണെന്ന് ജനസമക്ഷം ബോധ്യപ്പെടുത്തിയ “അമ്മ’ എന്ന താരസംഘടന പിരിച്ചുവിടണമെന്ന് എഐസിസി അംഗം ഷാനിമോൾ ഉസ്മാൻ. ഫേസ്ബുക്കിലാണ് അവർ ഇക്കാര്യം ആവശ്യപ്പെട്ടത്. അമ്മയുടെ പ്രസിഡന്റും ജനപ്രതിനിധിയുമായ ഇന്നസെന്റ് ധാർമികവും ഭരണഘടനാപരവുമായ ഉത്തരവാദിത്വം പാടേ ലംഘിച്ചിരിക്കുകയാണ്. സ്വയം ബോധ്യമുള്ള ഒരു സംഭവത്തിൽ ഇടപെടാതെ എംഎൽഎമാരായ മുകേഷും കെ.ബി.ഗണേഷ്കുമാറും ഇന്നസെന്റ് എംപിയും ഗുരുതര കുറ്റമാണ് ചെയ്തത്. കേസിൽ ഗൂഢാലോചനയില്ലെന്ന് ആദ്യം തന്നെ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നിലപാടും അന്വേഷണ പരിധിയിൽ കൊണ്ടുവരണം. കേസ് അന്വേഷണത്തെക്കുറിച്ച് മുൻ ഡിജിപി ടി.പി.സെൻകുമാർ പറഞ്ഞ കാര്യങ്ങൾ സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്ന് ബോധ്യപ്പെടുത്തുന്നതാണെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
Read Moreഹെർപ്പിസ് വൈറസ് ആക്രണം കോന്നി ആന താവളത്തിൽ ..! കുറുമ്പുകൾകാട്ടി സഞ്ചാരികളുടെ മനം കവരാൻ കോന്നി ആനത്താവളത്തിൽ ഇനിമുതൽ കുട്ടിയാനകൾ ഉണ്ടാവില്ല; പ്രദേശം വൈറസ് ബാധയുടെ പിടിയിൽ
കോന്നി : കുറുമ്പുകൾകാട്ടി സഞ്ചാരികളുടെ മനം കവരാൻ കോന്നി ആനത്താവളത്തിൽ ഇനിമുതൽ കുട്ടിയാനകൾ ഉണ്ടാവില്ല. അവശേഷിക്കുന്ന കുട്ടിയാന പിഞ്ചുവിനെയും ഇവിടെ നിന്ന് മാറ്റാനാണ് വനം വകുപ്പിന്റെ തീരുമാനം. ഹെർപ്പിസ് രോഗബാധയേ തുടർന്ന് അവശനായ പിഞ്ചു വിദഗ്ധ ഡോക്ടർമാരുടെ പരിചരണത്തിലാണ്. കോന്നി ആനത്താവളത്തിൽ കുട്ടിയാനകൾ സുരക്ഷിതമല്ലെന്നാണ് വിലയിരുത്തൽ. കാട്ടാനകളിലും നാട്ടാനകളിലും ഒരുപോലെ പിടിപെടുന്ന വൈറൽ രോഗമായ ഹെർപ്പിസിന്റെ രോഗാണുക്കൾ ഇവിടെയുണ്ടെന്നാണ് മൃഗസംരക്ഷണ വിദഗ്ധരുടെ കണ്ടുപിടിത്തും. അടുത്തിടെ മൂന്ന് കുട്ടിയാനകൾ ഇതേ രോഗം ബാധിച്ച് ചരിഞ്ഞിരുന്നു. വൈറസ് ബാധിച്ചാൽ പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരിക അസാധ്യമാണ്. കുട്ടിയാനകൾ തുടർച്ചയായി ചരിയുന്നതിനെ തുടർന്ന് നടത്തിയ വിദഗ്ധ പഠനത്തിലാണ് ഹെർപ്പിസ് രോഗാണുക്കളെ കണ്ടെത്തിയത്. തുടർന്ന് ആനത്താവളത്തിലെ എല്ലാ ആനകളിലും നടത്തിയ പരിശോധനയിൽ പിഞ്ചുവിലും രോഗം സ്ഥിരീകരിച്ചു. ചികിത്സ നൽകുന്നുണ്ടെങ്കിലും തീറ്റയും വെള്ളവും എടുക്കാൻ പോലും കഴിയാതെ പിഞ്ചു അവശതയിലാണ്. രണ്ട് മാസം പ്രായമുള്ളപ്പോഴാണ്…
Read More