മഴക്കാല പട്ടിണിമാറ്റാൻ ഫേസ്ബുക്ക് കൂട്ടായ്മ..! കാ​ല​വ​ർ​ഷക്കെടുതി അ​നു​ഭ​വി​ക്കു​ന്ന ത​ല​വ​ടി പ്ര​ദേ​ശ​ത്ത് ‘ന​മ്മു​ടെ സ്വ​ന്തം ത​ല​വ​ടി ‘ എ​ന്ന ഫേസ്ബുക്ക് കൂട്ടായ്മ അരി വിതരണം ചെയ്തു

എ​ട​ത്വ: ഫെ​യി​സ് ബു​ക്ക് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​രി​വി​ത​ര​ണം ന​ട​ത്തി. കാ​ല​വ​ർ​ഷ കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന ത​ല​വ​ടി പ്ര​ദേ​ശ​ത്ത് ന​മ്മു​ടെ സ്വ​ന്തം ത​ല​വ​ടി എ​ന്ന ഫെ​യ്സ് ബു​ക്ക് കൂ​ട്ടാ​യ്മ​യു​ടെ പേ​രി​ലാ​ണ് അ​രി​വി​ത​ര​ണം ന​ട​ത്തി​യ​ത്.ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് അം​ഗം ജ​നൂ​പ് പു​ഷ്പാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​യ്സ് ബു​ക്ക് കൂ​ട്ടാ​യ്മ അ​ഡ്മി​ൻ ഭ​ര​ത​ൻ പ​ട്ട​രു​മ​ഠം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​തീ​ന്ദ്ര​ബാ​ബു, ബീ​ന പ്ര​സാ​ദ്, മ​നോ​ജ് ചു​ര​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

വെറും പാവകളല്ല, എക്സൈസ്..! കവലകൾ കേന്ദ്രീകരിച്ച് എക്സൈസിന്‍റെ പാവക്കൂത്ത്; ലഹരിക്കെതിരേയുള്ള ഇത്തരമൊരു സന്ദേശം ജനങ്ങൾക്ക് പുത്തൻ അനുഭവമായിരി ക്കുമെന്ന് എക്സൈസ്

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ എ​ക്സൈ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ പ്രാ​ചീ​ന ക​ലാ​രൂ​പ​മാ​യ ’കൈ​യു​റ പാ​വ​ക്കൂ​ത്തി​ലൂ​ടെ’ ല​ഹ​രി​ക്കെ​തി​രേ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു. ഇ​ന്നു മു​ത​ൽ ജൂ​ലൈ ഒ​ന്നു​വ​രെ ഈ ​ക​ലാ​വി​രു​ന്ന് പ​ര്യ​ട​നം ന​ട​ത്തും. എ​ട്ടോ​ളം ക​ലാ​കാ​ര​ൻ​മാ​ർ അ​ണി​നി​ര​ക്കു​ന്ന ​കൈ​യു​റ പാ​വ​ക്ക​ളി’​യി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്ക് ഒ​രു പു​ത്ത​ൻ അ​നു​ഭ​വം സ​മ്മാ​നി​ക്കും. ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ആ​ല​പ്പു​ഴ ക​ഐ​സ്ആ​ർ​ടി​സി ബ​സ്സ്റ്റാ​ൻ​ഡി​ൽ നി​ന്നും പ​ര്യ​ട​നം ആ​രം​ഭി​ക്കു​ന്ന പാ​വ​ക്ക​ളി 11നു ​മു​ല്ല​യ്ക്ക​ലും 12ന് ​ആ​ല​പ്പു​ഴ ന​ഗ​ര​ച​ത്വ​ര​ത്തി​ലും ര​ണ്ടി​ന് ആ​ല​പ്പു​ഴ റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തും മൂ​ന്നി​ന് കൊ​മ്മാ​ടി വാ​യ​ന​ശാ​ല പ​രി​സ​ര​ത്തും നാ​ലി​നു ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്തും അ​ഞ്ചി​ന് ആ​ല​പ്പു​ഴ വി​ജ​യാ​പാ​ർ​ക്കി​ലും പ്ര​ദ​ർ​ശ​നം ന​ട​ത്തും. നാ​ളെ രാ​വി​ലെ 10നു ​ചേ​ർ​ത്ത​ല കെഎ​സ്ആ​ർ​ടി​സി ബ​സ്‌‌സ്റ്റാ​ൻ​ഡി​ൽ​നി​ന്നു പ​ര്യ​ട​നം തു​ട​രും.പാ​വ​ക​ളി 11നു ​കെ​വി​എം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പ​രി​സ​ര​ത്തും 12നു ​ചേ​ർ​ത്ത​ല പ്രൈ​വ​റ്റ് ബ​സ്സ്റ്റാ​ൻ​ഡി​ലും ര​ണ്ടി​നു ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജ് പ​രി​സ​ര​ത്തും മൂ​ന്നി​ന്…

Read More

തീയതി നീട്ടി തരണേ..! ആ​ധാ​ർ​കാ​ർ​ഡും പാ​ൻ​കാ​ർ​ഡും ത​മ്മി​ൽ ലി​ങ്ക് ചെ​യ്യാ​ൻ ഒ​രു ദി​വ​സം മാ​ത്രം; ആധാർ കാർഡിലെ തെറ്റുതിരുത്താൻ സംവിധാനമില്ലാതെ അക്ഷയ കേന്ദ്രങ്ങൾ ; നെട്ടോട്ടമോടി ജനങ്ങളും

വ​ള​മം​ഗ​ലം: ആ​ധാ​ർ​കാ​ർ​ഡും പാ​ൻ​കാ​ർ​ഡും ത​മ്മി​ൽ ലി​ങ്ക് ചെ​യ്യാ​ൻ ഒ​രു ദി​വ​സം മാ​ത്രം അ​വ​ശേ​ഷി​ക്കെ ആ​ധാ​റി​ലു​ള്ള തി​രു​ത്ത​ലു​ക​ൾ ശ​രി​യാ​ക്കാ​ൻ ജ​നം നെ​ട്ടോ​ട്ട​ത്തി​ൽ. ആ​ധാ​ർ കാ​ർ​ഡി​ലെ തി​രു​ത്തു​ക​ൾ വ​രു​ത്താ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ല്ലാ​ത്ത​താ​ണ് ജ​ന​ത്തെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്. പാ​ൻ കാ​ർ​ഡു​മാ​യി ആ​ധാ​ർ​കാ​ർ​ഡ് ലി​ങ്ക് ചെ​യ്യു​ന്ന​തി​നു ഓ​ണ്‍​ലൈ​ൻ വ​ഴി ശ്ര​മം ന​ട​ത്തി​യ​പ്പോ​ഴാ​ണ് ആ​ധാ​റി​ലെ തെ​റ്റു​ക​ൾ പ​ല​ർ​ക്കും മ​ന​സി​ലാ​യ​ത്. തെ​റ്റു​ക​ൾ തി​രു​ത്തി​യ ആ​ധാ​ർ കാ​ർ​ഡു​ക​ളു​മാ​യി മാ​ത്ര​മേ പാ​ൻ​കാ​ർ​ഡ് ലി​ങ്ക് ചെ​യ്യാ​ൻ ക​ഴി​യൂ. ഇ​തി​ന് പ​ല അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലും എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ധാ​ർ തി​രു​ത്താ​നു​ള്ള കൂ​ടു​ത​ൽ സം​വി​ധാ​ന​ങ്ങ​ളി​ല്ലെ​ന്ന് അ​റി​യു​ന്ന​ത്. നാ​ളെ​യാ​ണ് ആ​ധാ​ർ​കാ​ർ​ഡ് പാ​ൻ​കാ​ർ​ഡു​മാ​യി ലി​ങ്ക് ചെ​യ്യേ​ണ്ട അ​വ​സാ​ന​തീ​യ​തി.ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ മു​ന്ന​റി​യി​പ്പ് ഉ​ണ്ടെ​ങ്കി​ലും ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ എ​ല്ലാ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലും ഏ​ർ​പ്പെ​ടു​ത്താ​ത്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. ജ​ന​കീ​യാ​വ​ശ്യം പ​രി​ഗ​ണി​ച്ച് ആ​ധാ​ർ​കാ​ർ​ഡ് പാ​ൻ​കാ​ർ​ഡ് ലി​ങ്കിം​ഗ് സം​വി​ധാ​നം അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി സ​മ​യ​പ​രി​ധി നീ​ട്ടാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ​വ​ശ്യം.

Read More

ഇവനെയൊക്കെ തുറങ്കിലടയ്ക്കണം..! ക​ണ​മ​ല പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ വീഴ്ച വരുത്തിയവരേ തുറങ്കിലടയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ

റാ​ന്നി: ക​ണ​മ​ല പാ​ലം നി​ർ​മാ​ണ​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യ​വ​രെ തു​റു​ങ്കി​ല​ട​യ്ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ. ചീ​ഫ് എ​ൻ​ജി​നി​യ​ർ അ​ട​ക്കം പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ അ​ടി​ഭാ​ഗ​ത്തു​ള​ള പ്ര​ധാ​ന സ്ലാ​ബി​ന് ത​ക​രാ​റി​ല്ലെ​ന്ന​റി​യി​ച്ചി​ട്ടു​ണ്ട്. മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ചെ​റി​യ സ്ലാ​ബി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​പ്പോ​ൾ ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. 100 വ​ർ​ഷ​മാ​യി​ട്ടും ഒ​രു പോ​റ​ൽ പോ​ലും ഏ​ൽ​ക്കാ​ത്ത നി​ര​വ​ധി പാ​ല​ങ്ങ​ൾ കേ​ര​ള​ത്തി​ലു​ണ്ട്. എ​ന്നാ​ൽ ര​ണ്ടു​വ​ർ​ഷം കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കും മു​ന്പ് സ്ലാ​ബി​ന് ത​ക​ർ​ച്ച​യു​ണ്ടാ​കു​ക​യെ​ന്ന​ത് നി​ർ​മാ​ണ​ത്തി​ലെ ഗു​രു​ത​ര​മാ​യ അ​ഴി​മ​തി​യാ​ണ് കാ​ര​ണം. പൊ​ട്ടി​യ ഭാ​ഗം നേ​രി​ട്ട് പ​രി​ശോ​ധി​ച്ച​പ്പോ​ൾ കോ​ണ്‍​ക്രീ​റ്റി​ൽ സി​മ​ന്‍റി​ന്‍റെ അം​ശം വ​ള​രെ കു​റ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പാ​റ​പ്പൊ​ടി ചേ​ർ​ത്ത് നി​ർ​മി​ച്ചു​ള്ള മി​ശ്രി​തം പോ​ലെ പാ​ല​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗം ഇ​ള​കി വ​രി​ക​യാ​ണ്. ഇ​പ്പോ​ൾ ഇ​ള​കി​യ​തു കൂ​ടാ​തെ പാ​ല​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗം പ​ല സ്ഥ​ല​ത്തും പൊ​ട്ടി വി​ണ്ടു​കീ​റി​യി​രി​ക്കു​ക​യാ​ണ്. വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ങ്കി​ൽ മു​ക​ളി​ല​ത്തെ സ്ലാ​ബ് ഇ​ള​ക്കി താ​ഴെ​യു​ള​ള സ്ലാ​ബ് പ​രി​ശോ​ധി​ക്ക​ണം.നി​യ​മാ​നു​സ​ര​ണ​മു​ള്ള അ​ള​വി​ലു​ള്ള സി​മ​ന്‍റ്…

Read More

ഭക്ഷണ സാധനങ്ങളുടെ പുറത്ത് പൂച്ച! ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പിലെ കാന്റീന്‍ പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെ; അടപ്പിക്കാനെത്തിയ ഡോക്ടറെ ഉടമ കൈയേറ്റം ചെയ്തു

അ​ന്പ​ല​പ്പു​ഴ: വൃ​ത്തി​ഹീ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ച കാ​ന്‍റീ​ൻ അ​ട​പ്പി​ക്കാ​നെ​ത്തി​യ ഡോ​ക്ട​റെ കാ​ന്‍റീ​ൻ ഉ​ട​മ കൈ​യേ​റ്റം ചെ​യ്തു. പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പി​ന്നീ​ട് കാ​ന്‍റീ​ൻ അ​ട​പ്പി​ച്ചു. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ലെ കാ​ന്‍റീ​ൻ അ​ട​പ്പി​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഉ​ട​മ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷി​ബു സു​കു​മാ​ര​നെ കൈ​യേ​റ്റം ചെ​യ്ത​ത്. ഡോ​ക്ട​റു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പി​ന്നീ​ട് കാ​ന്‍റീ​ൻ ഉ​ട​മ​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പു പ്ര​കാ​രം അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച മു​ന്പു ഡോ. ​ഷി​ബു സു​കു​മാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ന്‍റീ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അ​ടു​ക്ക​ള ഉ​ൾ​പ്പ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ വൃ​ത്തി​ഹീ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ പു​റ​ത്ത് പൂ​ച്ച​യി​രി​ക്കു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് നോ​ട്ടീ​സ് ന​ൽ​കി കാ​ന്‍റീ​ൻ അ​ട​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഒ​രു ദി​വ​സം അ​ട​ച്ച​തി​നു​ശേ​ഷം കാ​ന്‍റീ​ൻ പി​ന്നീ​ട് തു​റ​ക്കു​ക​യാ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത ദി​വ​സം ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ ഹോ​ട്ട​ലു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ന്‍റീ​ൻ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത​റി​ഞ്ഞ​ത്. പ്ര​വ​ർ​ത്ത​നാ​നു​മ​തി​യി​ല്ലാ​തെ കാ​ന്‍റീ​ൻ തു​റ​ന്ന​ത് ചോ​ദ്യം…

Read More

ഞങ്ങൾക്ക് മരിക്കണ്ട സാർ..! പി​ടി​കി​ട്ടാ​പ്പു​ള്ളി സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ സ്ഥലത്തെ മരം വീണ് വീടു തകർന്നു; മ​ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ ജി​വ​നു ഭീ​ഷ​ണി​യാണെന്നു കാട്ടി പല ഓഫീസുകൾ കയറിയിറങ്ങിയിട്ടും നടപടിയില്ലെന്ന് മ​ഞ്ജേ​ഷ്

അ​ന്പ​ല​പ്പു​ഴ: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും  അ​ടു​ത്ത പു​ര​യി​ട​ത്തി​ലെ മ​രം ക​ട​പു​ഴ​കി വീ​ണു.​വീ​ടി​ന് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ട് .അ​ന്പ​ല​പ്പു​ഴ വ​ട​ക്കു പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ ന​ന്ദി​കാ​ട് വീ​ട്ടി​ൽ മ​ഞ്ജേ​ഷി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​യ്ക്ക് അ​ടു​ത്ത പു​ര​യി​ട​ത്തി​ലെ മ​രം ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു. വീ​ടി​ന്ചെ​റി​യ കേ​ടു​പാ​ടു​ക​ൾ പ​റ്റി.​ പി​ടി​കി​ട്ടാ​പ്പു​ള്ളി സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ സ്ഥ​ല​മാ​യി​രു​ന്നി​ത്. ഇ​പ്പോ​ൾ കോ​ട​തി​യു​ടെ കൈ​വ​ശ​മാ​ണെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. ഈ ​പു​ര​യി​ട​ത്തി​ൽ ഇ​നി​യും 6 മ​ര​ങ്ങ​ളോ​ളം ഇ​തേ രീ​തി​യി​ൽ വീ​ഴാ​റാ​യി നി​ൽ​പ്പു​ണ്ട്.​പ​ല വാ​തി​ലു​ക​ൾ ക​യ​റി ഇ​റ​ങ്ങി​യി​ട്ടും അ​ധി​കൃ​ത​രാ​രും ഒ​രു തീ​രു​മാ​ന​വും എ​ടു​ത്തി​ല്ലെ​ന്നും ഇ​നി​യു​ള്ള മ​ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ ജി​വ​നു ത​ന്നെ ഭീ​ഷ​ണി​യാ​യി വീ​ടി​നു മു​ക​ളി​ലേ​യ്ക്കു ചാ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണെ​ന്നും മ​ഞ്ജേ​ഷ് പ​റ​യു​ന്നു. അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും ഇ​നി​യെ​ങ്കി​ലും ന​ട​പ​ടി യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

Read More

ചെറിയ രോഗവുമായി വന്നാൽ വലിയ രോഗം കൊണ്ടുപോകാം..! ആ​രോ​ഗ്യം കാ​ത്തു​ര​ക്ഷി​ക്കേ​ണ്ട ആ​തു​രാ​ല​യ​ത്തി​നോ​ടു ചേ​ർ​ന്നും മാ​ലി​ന്യക്കൂമ്പാരം; ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോള​ജ് ആ​ശു​പ​ത്രിയുടെ പിൻഭാഗത്താണ് ഈ കാഴ്ച

അ​ന്പ​ല​പ്പു​ഴ: ആ​രോ​ഗ്യം കാ​ത്തു​ര​ക്ഷി​ക്കേ​ണ്ട ആ​തു​രാ​ല​യ​ത്തി​നോ​ടു ചേ​ർ​ന്നും മാ​ലി​ന്യ​ക്കൂന്പാ​രം.ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോള​ജ് ആ​ശു​പ​ത്രി​യോ​ടു ചേ​ർ​ന്നാ​ണ് മാ​ലി​ന്യം കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന​ത്. ജി 1,​ജി 2, എ​ച്ച് 1, എ​ച്ച് 2, എ​ന്നീ വാ​ർ​ഡു​ക​ളു​ടെ തൊ​ട്ടു പി​ന്നി​ലാ​യാ​ണ് മാ​ലി​ന്യം കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന​ത്.  ശ​സ്ത്ര​കി​യ ക​ഴി​ഞ്ഞ വ​ർ, ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി പ്ര​വേ​ശി​പ്പിച്ചിരി​ക്കു​ന്ന​വ​ർ, മാ​ന​സി​ക രോ​ഗി​ക​ൾ, അ​ല​ർ​ജി, ആ​സ്ത​മാ തു​ട​ങ്ങി​യ രോ​ഗ​മു​ള്ള​വ​രു​ടെ വാ​ർ​ഡു​ക​ളു​ടെ പി​ന്നാ​ന്പു​റ​മാ​ണ് ഇ​ത്. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ വാ​ർ​ഡു​ക​ളി​ൽ നി​ന്നും മാ​ലി​ന്യം ശേ​ഖ​രി​ച്ച് ഇ​വി​ടെ കൂ​ട്ടി​യി​ടു​ക​യും പി​ന്നീ​ട് ഇ​വ ക​ത്തി​ച്ചു ന​ശി​പ്പി​ക്കു​ക​യുമായി​രു​ന്നു പ​തി​വ്. എ​ന്നാ​ൽ മ​ഴ ക​ന​ത്ത​തോ​ടെ ച​പ്പു​ച​വ​റു​ക​ൾ മ​ഴ​യി​ൽ ന​ന​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ൽ ക​ത്തി​ക്കാ​ൻ സാ​ധി​ക്കാ​തെ ആ​ഹാ​ര അ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും കാ​ക്ക​ക​ളും, നാ​യ​ക​ളും വ​ലി​ച്ചി​ഴ​ച്ച് പ​രി​സ​രം മു​ഴു​വ​ൻ വൃ​ത്തി​ഹീ​ന​മാ​യ നി​ല​യി​ലാ​ണ് കി​ട​ക്കു​ന്ന​ത്.​ ദു​ർ​ഗ​ന്ധം കാ​ര​ണം ഈ ​ഭാ​ഗ​ത്തു കൂ​ടി സ​ഞ്ച​രി​ക്കാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.​കൂ​ടാ​തെ ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​കൂ​ടി ഒ​ഴു​കു​ന്ന​തോ​ടും മ​ലി​ന​മാ​ണ്.​ജി​ല്ല​യി​ലെ പ്ര​ധാ​ന ആ​തു​രാ​ല​യ​ത്തി​ന്‍റെ സ്ഥി​തി​യി​താ​ണെ​ങ്കി​ൽ…

Read More

അ​പ്പൂ​പ്പ​നൊ​പ്പം സ്കൂ​ട്ട​റി​ൽ സ്കൂ​ളി​ലേ​ക്കു പോ​യ വി​ദ്യാ​ർ​ഥി​നി ടി​പ്പ​റി​ടി​ച്ചു മ​രി​ച്ചു; അമിതവേഗത്തിലെത്തിയ ടിപ്പർ ഇടിച്ച് റോഡിൽ വീണ കുട്ടിയുടെ തലയിലൂടെ വാഹനം കയറിയായിരുന്നു മരണം

ഹ​രി​പ്പാ​ട്: അ​പ്പൂ​പ്പ​നൊ​പ്പം സ്കൂ​ട്ട​റി​ൽ സ്കൂ​ളി​ലേ​ക്കു പോ​യ വി​ദ്യാ​ർ​ഥി​നി ടി​പ്പ​റി​ടി​ച്ചു മ​രി​ച്ചു. ഇ​ന്നു രാ​വി​ലെ 8.30 ഓ​ടെ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര റെ​യി​ൽ​വേ​ക്രോ​സി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.  മു​ട്ടം ഉ​ഷ​സ് വി​ല്ല​യി​ൽ അ​രു​ണി​ന്‍റെ മ​ക​ൾ എ​യ്‌ലി (നി​ക്കി-9, ) ആ​ണു മ​രി​ച്ച​ത്.   അമിതവേഗത്തിലെത്തിയ ടിപ്പർ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തെറിച്ചുവീണ കുട്ടിയുടെ തലയിലൂടെ ടിപ്പർ കയറിയിറങ്ങി. നങ്യാർകുളങ്ങര ബഥനി സ്കൂൾ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയാണ്.  മാ​താ​വ് സി​ജി.  സ​ഹോ​ദ​ര​ൻ: എ​യ്ഡ​ൻ (ല​ക്കു).

Read More

തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്ത് തിരയിൽപ്പെട്ട് കാ​ണാ​താ​യ ജിതിന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; മത്‌സ്യബന്ധനത്തിന് പോയവരുടെ വലയിൽ കുടുങ്ങിയാണ് മൃതദേഹം കിട്ടിയത്; ഒന്നുമറി യാതെ സുഹൃത്ത് ആശുപത്രിയിൽ

അ​ന്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്ത് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി .ഹ​രി​പ്പാ​ട് പി​ലാ​പ്പു​ഴ കു​ന്നേ​ൽ ഡാ​നി​യ​ൽ ബേ​ബി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജി​തി​ൻ (19) ന്‍റെ​മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.​ക​ഴി​ഞ്ഞ ദി​വ​സം കൂ​ട്ടു​കാ​രു​മൊ​ത്ത് തോ​ട്ട​പ്പ​ള്ളി ക​ട​പ്പു​റ​ത്തെ​ത്തി​യ ജി​തി​നും, സു​ഹൃ​ത്ത് വി​നീ​തും കു​ടി കു​ളി​ക്കാ​നി​റ​ങ്ങു​ക​യും  തി​ര​യി​ൽ​പ്പെ​ട്ട് ക​ട​ലി​ലേ​യ്ക്ക് ഒ​ഴു​കി പോ​കു​ക​യു​മാ​യി​രു​ന്നു.​ ബ​ഹ​ളം കേ​ട്ടെ​ത്തി​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ വി​നീ​തി​നെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജി​തി​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.​വി​നീ​ത് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ്  ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ് .ജി ​തി നു ​വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ ഫി​ഷ​റീ​സും, കോ​സ്റ്റ​ൽ പോ​ലീ​സും തു​ട​ര​വെ​ന്ന​ലെ രാ​വി​ലെ 9 ഓ​ടെ പ​ല്ല​ന ഭാ​ഗ​ത്ത് പൊ​ന്തു​വ​ള്ള​ത്തി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ക​യാ​യി​രു​ന്ന മ​ത്സ്യ​തൊ​ഴി​ലാ​ളി​യു​ടെ വ​ല​യി​ൽ മൃ​ത​ദേ​ഹം കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​യ്യാ​ൾ ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​യ്ക്കു​ക​യാ​യി​രു​ന്നു.​ക​ട​ലി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്ന ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പൊ​ന്തു​വ​ള്ള​ത്തി​നു​ത്തു ചെ​ന്ന് മൃ​ത​ദേ​ഹ​വു​മാ​യി പ​ല്ല​ന ക​ട​പ്പു​റ​ത്തെ​ത്തി​യ്ക്കു​ക​യും കോ​സ്റ്റ​ൽ പോ​ലീ​സ് പ​ല്ല​ന ക​ട​പ്പു​റ​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ത​യ്യാ​റാ​ക്കി പോ​സ്റ്റു​മാ​ർ​ട്ട​ത്തി​നാ​യി…

Read More

ഈ ഉയരം നാടിന് ആപത്ത്..! റോഡരികിലെ ഉയരവ്യത്യാസം അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു; വാഹനങ്ങൾക്ക് സൈഡ് നൽകുന്പോളാണ് കൂടുതലുംഅപകടങ്ങൾ; പൊക്ക വ്യത്യാസം മറ്റണമെന്ന് ആവശ്യവുമായി നാട്ടുകാർ

അ​ന്പ​ല​പ്പു​ഴ: റോ​ഡ​രി​കി​ന്‍റെ പൊ​ക്ക വ്യ​ത്യാ​സം മൂ​ലം അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​കു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ പു​ന്ന​പ്ര ക​പ്പ​ക്ക​ട മു​ത​ൽ അ​റ​വു​കാ​ട് വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് അ​പ​ക​ടം നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ നെ​ടു​ന്പാ​ശേ​രി​യി​ൽ നി​ന്നും വ​രു​ക​യാ​യി​രു​ന്ന ഹ​രി​പ്പാ​ട് വി​ഷ്ണു​വി​ഹാ​റി​ൽ അ​ശ്വി​നും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. എ​തി​രെ വ​ന്ന ലോ​റി പെ​ട്ടെ​ന്നു പെ​ട്രോ​ൾ പ​ന്പി​ലേ​ക്കു തി​രി​ച്ച​പ്പോ​ൾ കാ​ർ സൈ​ഡി​ലേ​ക്കൊ​തു​ക്കി​യ​പ്പോ​ൾ റോ​ഡ​രു​കി​ന്‍റെ പൊ​ക്ക വ്യ​ത്യാ​സം​മൂ​ലം താ​ഴേ​ക്കു തെ​ന്നി വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. വൈ​ദ്യു​തി ക​ന്പി കാ​റി​നു മു​ക​ളി​ൽ പൊ​ട്ടി​വീ​ണെ​ങ്കി​ലും അ​ശ്വി​നും കു​ടും​ബ​വും ര​ക്ഷ​പെ​ട്ടു. സൈ​ക്കി​ൾ, ബൈ​ക്ക് യാ​ത്ര​ക്കാ​രും ഇ​വി​ടെ വീ​ഴു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ത​ടി​യും ക​യ​റ്റി വ​രു​ന്ന ലോ​റി​ക​ൾ പ​ല പ്രാ​വ​ശ്യം ഈ ​ഭാ​ഗ​ത്ത് മ​റി​ഞ്ഞി​ട്ടു​ണ്ട്. അ​രി​കി​ൽ പൂ​ഴി നി​ര​ത്തി ഈ ​ഭാ​ഗം പൊ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Read More