പന്തളം: ദന്പതികൾ കൊല്ലപ്പെട്ട കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനായി തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നല്കുമെന്ന് പന്തളം സിഐ ആർ.സുരേഷ് അറിയിച്ചു. അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതി മാത്യൂസ് ജോണിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ 25നാണ്, പന്തളം തെക്കേക്കര പെരുന്പുളിക്കൽ പൊങ്ങലടി കാഞ്ഞിരവിളയിൽ കെ.എം.ജോണും ഭാര്യ ലീലാമ്മയും കൊല്ലപ്പെടുന്നത്. 11 ദിവസങ്ങൾക്ക് ശേഷം വ്യാഴാഴ്ച രാവിലെയാണ് പ്രതിയും ഇവരുടെ ഇളയ മകനുമായ മാത്യൂസ് ജോണ് കീഴടങ്ങിയത്. നിസാര കുടുംബ പ്രശ്നങ്ങളല്ലാതെ മറ്റ് പ്രകോപനമൊന്നുമില്ലെന്ന് തന്നെയാണ് ഇയാൾ പോലീസിനോട് ആവർത്തിച്ച് പറഞ്ഞത്. എന്നാൽ, കൊലപാതകത്തിന് ശേഷം ആത്മഹത്യ ചെയ്യുന്നതിനും ചിന്തിച്ചിരുന്നതായി പ്രതി പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഭാര്യയെയും കുട്ടിയെയും കണ്ട ശേഷം ആത്മഹത്യ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നത്രെ. ഇതിനായി കഴിഞ്ഞ ഞായറാഴ്ച ഭാര്യവീടായ കോട്ടയം ഉളപ്പയിലെത്തിയിരുന്നു. അന്നും അടുത്ത ദിവസവും അവിടെ തങ്ങിയ ഇയാൾ ചൊവ്വാഴ്ച വീട്ടിലേക്ക് മടങ്ങാനൊരുങ്ങി. തങ്ങളും ഒപ്പം…
Read MoreCategory: Alappuzha
ജാങ്കോ ഞാൻപെട്ടു..! നഗരത്തിലെ ഗതാഗത ക്കുരുക്കിൽ എസ്പി പെട്ടു; ഒടുക്കം എസ് പി റോഡിലിറങ്ങി ഗതാഗതക്കുരുക്കു നിയന്ത്രി ച്ചു; എല്ലാവരും നിയമം പാലിച്ചാൽ തന്നെകുരു ക്കൊഴിവാക്കാമെന്ന ഉപദേശവും
ആലപ്പുഴ: നഗരത്തിലെ കുരുക്കഴിക്കാൻ ജില്ലാ പോലീസ് മേധാവി റോഡിലിറങ്ങി. ജില്ലാ ജഡ്ജിയെ കണ്ട് മടങ്ങുന്നതിനിടെയാണ് ആലപ്പുഴ ജില്ലാപോലീസ് മേധാവി മുഹമ്മദ് റഫീഖ് വാഹനത്തിരക്കിൽ പെട്ടത്. ഉടൻ തന്നെ വാഹനത്തിൽ നിന്നും പുറത്തിറങ്ങി, കോടതി പാലത്തിനു അപ്പുറവും ഇപ്പുറവും ഓടിനടന്ന ട്രാഫിക് പോലീസുകാരെ സഹായിക്കാനുമെത്തി. പത്തുമിനിറ്റോളം എസ്പിയും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് വാഹനങ്ങളെ നിയന്ത്രിച്ചു. ഓടിനടന്ന് നിർദേശങ്ങൾ നല്കുന്ന എസ്പിയെ കണ്ട് നാട്ടുകാരും ഒന്നെത്തിനോക്കി. ഇതിനിടെ ചെറുതായെങ്കിലും നിയമലംഘനം നടത്തിയവരെ ഒന്നു പേടിപ്പിച്ചും വിട്ടു. കോടതി പാലത്തിനു സമീപം വാഹനം നിയന്ത്രിക്കാനായി റോഡിനു കുറുകെ കെട്ടിയിരുന്ന കയറും എസ്പിയുടെ നിർദേശത്തെത്തുടർന്ന് നീക്കി.ഏഴുറോഡുകൾ വരുന്ന പാലത്തിന്റെ ഇരുവശങ്ങളിലും ഇതുവരെ സിഗ്നൽ ലൈറ്റുകൾ വരാത്തതെന്തെന്ന് അദ്ഭുതം കൂറിയ എസ്പി ഇക്കാര്യം താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദീപികയോടു വ്യക്തമാക്കി. സമയക്ലിപ്തത പാലിക്കുന്ന സിഗ്നൽ ലൈറ്റുകൾ ഉണ്ടെങ്കിൽ നഗരത്തിലെ പലയിടത്തേയും കുരുക്കുകൾ ഇല്ലാതാകുമെന്നും അദ്ദേഹം…
Read Moreകാര്യം നിസാരം പ്രശ്നം ഗുരുതരമാക്കും..! നടുറോഡിൽ വിദ്യാർഥിനിയെ അപമാനിച്ച സംഭവം ഏറ്റെടുത്ത് സിപിഎമ്മും ബിജെപിയും; ആക്രമിച്ച ആനന്ദിനെ കോളജിൽ നിന്നു പുറത്താക്കണമെന്ന് എസ്എഫ്ഐ
ചേർത്തല: വിദ്യാർഥിനിയെ നടുറോഡിൽ ഉപദ്രവിച്ച സംഭവത്തെ തുടർന്ന് ചേർത്തലയിൽ സിപിഎം-ബിജെപി പോര് മുറുകുന്നു. പെണ്കുട്ടിയെ ഉപദ്രവിച്ച കേസിൽ കുത്തിയതോട് പഞ്ചായത്ത് ഒന്പതാംവാർഡ് തുറവുർ പാട്ടുകുളങ്ങര ഗിരിജ മീഹാറിൽ ആർ. ആനന്ദ് (20) ആണ് ചേർത്തല പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച വൈകുന്നേരം ചേർത്തല കെഎസ്ആർടിസി ബസ്സ്റ്റാൻഡിനു സമീപമായിരുന്നു സംഭവം. ഇരുവരും ചേർത്തല എൻഎസ്എസ് കോളജിലെ വിദ്യാർഥികളാണ്. കോളജിൽനിന്ന് ചേർത്തലയിലേക്ക് സ്വകാര്യ ബസിൽ വരുന്പോഴാണ് തർക്കമുണ്ടായത്. ബസിനുള്ളിൽ മുന്നോട്ടു പോകാൻ അനുവദിക്കാതെ ആനന്ദ് നിന്നതിനെ പെണ്കുട്ടിയും കൂട്ടുകാരികളും ചോദ്യം ചെയ്തതാണ് തർക്കത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. സ്റ്റാൻഡിലെത്തി പെണ്കുട്ടി നടന്നുപോകുന്പോൾ യുവാവ് തടഞ്ഞുനിർത്തി മുടിക്ക് കുത്തിപ്പിടിച്ച് കരണത്ത് അടിക്കുകയായിരുന്നു. ഇതു കണ്ട നാട്ടുകാർ ഇരുവരെയും പോലീസിൽ ഏൽപ്പിക്കുകായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും മർദിച്ചതിനുമായി വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തതെങ്കിലും കോടതി ഇയാൾക്കു ജാമ്യം നല്കുകയായിരുന്നു. പരീക്ഷ നടക്കുന്നതിനാൽ റിമാൻഡിൽ…
Read Moreഇവർ വിവാഹിതരായാൽ..! വീൽചെയറുകളിലിരുന്നു പ്രണയിച്ച രണ്ടു ഹൃദയങ്ങൾ ഒന്നായി; ഒപ്പം അവരുടെ വിവാഹത്തിനു അവസരമൊരുക്കിയത് സമാന വേദന അനുഭവിക്കുന്ന അവരുടെ സൗഹൃദകൂട്ടായ്മയും
ചേർത്തല: അപൂർവമായൊരു വിവാഹത്തിനാണ് ഇന്നലെ ചേർത്തല കളവംകോടം ശക്തീശ്വരം ക്ഷേത്രം വേദിയായത്. വീൽചെയറുകളിലിരുന്നു പ്രണയിച്ച രണ്ടു ഹൃദയങ്ങൾ ഒന്നായപ്പോൾ അവരുടെ വിവാഹത്തിനു അവസരമൊരുക്കിയത് സമാന വേദന അനുഭവിക്കുന്ന അവരുടെ സൗഹൃദകൂട്ടായ്മയായിരുന്നു. പത്തനംതിട്ട റാന്നി സ്വദേശിയായ രതീഷും ആലപ്പുഴ വണ്ടാനം സ്വദേശിനിയായ രേഖയുമാണ് ഇന്നലെ വിവാഹത്തിലൂടെ ഒന്നിച്ചത്. വീൽചെയറുകളിലിരുന്നു മിന്നു കെട്ടിയ ഇവരുടെ മംഗല്യത്തിനു സാക്ഷികളായി വീൽ ചെയർ യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളുമുണ്ടായിരുന്നു. പത്തനംതിട്ട റാന്നി ഇടമണ് നടേക്കാവിൽ ശാന്തമ്മയുടെ മകനാണ് രതീഷ്. വണ്ടാനം ചിറക്കാടി ആനന്ദവല്ലിയുടെ മകളാണ് രേഖ. ഒരു വർഷം മുന്പ് അവിചാരിതമായി പരിചയപെട്ട ഇവരുടെ സൗഹൃദം പ്രണയമായി വളരുകയായിരുന്നു. ഒടുവിൽ സ്വന്തം വേദന ഇരുവരും ജീവിതത്തിൽ പങ്കിടാൻതന്നെ തീരുമാനിക്കുകായിരുന്നു. നന്നേ ചെറുപ്പത്തിൽതന്നെ കാലുകൾക്കു പ്രശ്നമായതാണ് രേഖക്ക്. ഓട്ടോ ഡ്രൈവറായിരുന്ന രതീഷിനു വീഴ്ചയിൽ പരിക്കേറ്റാണ് വീൽചെയർ ഉപയോഗിക്കേണ്ടി വന്നത്. ഓട്ടോയിൽ പ്രത്യേക സജ്ജീകരണങ്ങൾ ചെയ്ത് ഓട്ടോ…
Read Moreബസിനുള്ളിൽ ശല്യം ചെയ് തത് ചോദ്യം ചെയ്ത വിദ്യാർഥിനിയെ നടുറോഡിൽ വെച്ച് യുവാവ് മുഖത്തടിച്ചു; വിദ്യാർഥിനി പഠിക്കുന്ന കോളജിലെ വിദ്യാർഥിയാണ് പ്രതി; സ്ത്രീത്വ ത്തത്തെ അപമാനിച്ചതിനെതിരേ കേസ്
ചേർത്തല: ബസിനുള്ളിൽ തടഞ്ഞ സംഭവത്തിൽ കോളേജ് വിദ്യാർത്ഥിനിയെ നടുറോഡിൽ മർദ്ദിച്ച വിദ്യാർത്ഥിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ബിരുദ വിദ്യാർത്ഥി കുത്തിയതോട് പഞ്ചായത്ത് ഒന്പതാം വാർഡ് തുറവുർ പാട്ടുകുളങ്ങര ഗിരിജ മീഹാറിൽ ആർ.ആനന്ദ് (20)നെയാണ് ചേർത്തല പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകന്നേരം ചേർത്തല കഐസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. കോളേജ് വിദ്യാർത്ഥിനിയെ റോഡിൽ തടഞ്ഞു നിർത്തി മുടിക്ക് കുത്തിപ്പിടിച്ച് കരണത്ത് അടിക്കുകയും പെണ്കുട്ടി ഉച്ചത്തിൽ നിലവിളിക്കുന്നതും കണ്ടാണ് നാട്ടുകാർ ഓടികൂടിയത്. തന്നെ മർദ്ദിച്ചവിവരം പറഞ്ഞതോടെ യുവാവിനെ നാട്ടുകാർ പിടിച്ചു വച്ചു. ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ എത്തുകയും സ്റ്റേഷനിലേക്ക് വിളിച്ച് ജീപ്പ് വരുത്തി പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. മർദ്ദനമേറ്റ പെണ്കുട്ടി ആശുപത്രിയിൽ ചികിൽസ തേടി. ഡിഗ്രി വിദ്യാർത്ഥിനിയായ പെണ്കുട്ടി പഠിക്കുന്ന കോളജിലെ വിദ്യാർത്ഥിയാണ് പ്രതി. കോളജിൽ നിന്ന് ചേർത്തലയിലേക്ക് സ്വകാര്യ ബസിൽ…
Read Moreഇതൊരു മുന്നറിയിപ്പാണോ? പാക്കിസ്ഥാൻ കറൻസി ശബരിമല ഭണ്ഡാരത്തിൽ റോക്കറ്റിന്റെ ആകൃതിയിൽ ചുരുട്ടിയ നിലയിൽ; ദേവസ്വത്തിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചു
പത്തനംതിട്ട: ശബരിമല ഭണ്ഡാരത്തിൽ പാകിസ്ഥാന്റെ കറൻസി കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. റോക്കറ്റിന്റെ രൂപത്തിൽ ചുരുട്ടിയ നിലയിലാണ് നോട്ട് കണ്ടെത്തിയത് . കഴിഞ്ഞ തിങ്കളാഴ്ച ഭണ്ഡാരത്തിലെ കാണിക്ക എണ്ണിയപ്പോഴാണ് പാകിസ്ഥാന്റെ നോട്ട് ദേവസ്വം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത് റോക്കറ്റിന്റെ രൂപത്തിൽ ചുരുട്ടിയ നിലയിലായതിനാൽ പോലീസിനെ വിവരം അറിയിച്ചു . പന്പ സിഐ യുടെ നേതൃത്വത്തിലാണ് അന്വേഷണം . ശബരിമല ഭണ്ഡാരത്തിൽ പല രാജ്യങ്ങളുടേയും നോട്ട് ലഭിക്കാറുണ്ടെങ്കിലും പാകിസ്ഥാന്റെ നോട്ട് വളരെ അപൂർവമായേ കിട്ടാറുള്ളൂ. എന്നാൽ റോക്കറ്റിന്റെ രൂപത്തിൽ ചുരുട്ടിയ നിലയിൽ കിട്ടിയതിനാലാണ് അന്വേഷണം നടത്തുന്നത് . ദേവസ്വം വിജിലൻസും അന്വേഷണം നടത്തുന്നുണ്ട്.
Read Moreആർക്കും വിട്ടുകൊടുക്കില്ല..! പട്ടാപകൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്ന് പരാതി; വീട്ടിൽ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് ബന്ധുക്കൾ
രാമങ്കരി: വെളിയനാട് പഞ്ചായത്ത് കുന്നംങ്കരിയിൽ വീട് കയറി ആക്രമിച്ച് പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയ് വിവാഹം നടത്തിയ സംഭവത്തിൽ നാലു യുവാക്കൾ രാമങ്കരി പോലീസിന്റെ പിടിയിലായി. പുളിങ്കുന്ന് കണ്ണാടി തൈപ്പറന്പ് ഉണ്ണിക്കുട്ടൻ(40), കണ്ണാടി മുല്ലയ്ക്കൽ വിട്ടിൽ അനന്തൻ(20), കണ്ണാടി തൈപ്പറന്പ് ബിനുമോൻ(37), വെളിയനാട് കന്നിട്ടയിൽ അഖിൽ(21) എന്നിവരാണ് പോലീസ് പിടിയിലായത്. ഇന്നലെ രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് ഏതാനുംപേർ കൂടി പിടിയിലാകാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പെണ്കുട്ടിയെ വീട്ടിലെത്തി ബലമായി കൊണ്ടുപോകുന്നതിനിടെ ഇവർ ബന്ധുക്കളുമായി ഏറ്റുമുട്ടലിനു തുനിഞ്ഞതോടെ സംഭവം വഷളാകുകയായിരുന്നു. ബന്ധുക്കൾ ഉടനെ തന്നെ രാമങ്കരി പോലീസിൽ വിവരം അറിയിക്കുകയും തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ പിടിയിലാകുകയായിരുന്നു.
Read Moreരണ്ടും കണക്കാ..! കേന്ദ്രത്തിൽ പ്രധാനമന്ത്രി ഫോട്ടോ സെക്ഷനുമായി വിദേശത്ത്; കേരളത്തിൽ മുഖ്യമന്ത്രിക്ക് ഉദ്യോഗസ്ഥരെ വിശ്വാസ മില്ലാത്തതുമൂലം ഭരണസ്തംഭന വുമാണ് നടക്കുന്നതെന്ന് ഉമ്മൻചാണ്ടി
കായംകുളം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണന്നും പ്രധാനമന്ത്രി വിദേശ രാജ്യങ്ങളിൽ പോയി ഫോട്ടോ സെഷൻ നടത്തുകയാണെന്നും മുതിർന്ന കോണ്ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി ആരോപിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട കെ.സി.വേണുഗോപാൽ എംപിക്കും എഐസിസി സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട പി.സി.വിഷ്ണുനാഥിനും കായംകുളം ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രൂഡോയിലിന്റെ വില ക്രമാതീതമായി കുറഞ്ഞിട്ടും. ഡീസലിന്റെയും പെട്രോളിന്റെയും വില കുറയ്ക്കാതെ നികുതി മൂന്നിരട്ടി വർധിപ്പിച്ചു കേന്ദ്രം വരുമാനം വർധിപ്പിച്ചു. ഒപ്പം കുത്തക മുതലാളിമാരുടെ ലാഭവും വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നു. വിലക്കയറ്റം കൊണ്ട് ജനം വലയുന്പോൾ കേന്ദ്രം കൊള്ളക്കാർക്ക് കൂട്ടുനിൽക്കുന്നു. ജിഎസ്ടി നടപ്പാക്കിയത് ഒരു കരുതലുമില്ലാതെയാണ് ബ്രാൻഡഡ് അരിയ്ക്കു നികുതി എർപ്പെടുത്തിയതോടെ അരി വില കൂടുകയാണ് കേരളവും കേന്ദ്രവും ജിഎസ്ടിയിലൂടെ ലാഭം വർധിപ്പിക്കുന്നു. വ്യാപാരികൾ പോലും ആശങ്കയിലാണ്.…
Read Moreഇവിടെ കോമഡിയില്ല പുറത്താക്കൽ മാത്രം..! ആലപ്പുഴയിൽ എൻസിപിയിൽ ഭിന്നത രൂക്ഷം; സംസ്ഥാന പ്രസിഡന്റിനെ പുറത്താക്കാ ൻ ശ്രമം നടത്തിയ മാണി സി കാപ്പൻ വിഭാഗം പ്രസിഡന്റിനെ നീക്കിയതായി ഉഴവൂർ വിഭാഗം
ആലപ്പുഴ: ജില്ലയിൽ എൻസിപിയിൽ ഭിന്നത രൂക്ഷം. മാണി സി കാപ്പനെ അനുകൂലിക്കുന്ന ജില്ലാ പ്രസിഡന്റിനെ ഉഴവൂർ വിജയനെ അനുകൂലിക്കുന്ന വിഭാഗം പുറത്താക്കി പുതിയ ജില്ലാ പ്രസിഡന്റിനെയും ജില്ലാ കമ്മറ്റിയെയും പ്രഖ്യാപിച്ചു. എൻസിപി ജില്ലാ പ്രസിഡന്റ് എൻ സന്തോഷ് കുമാറിനെയാണ് ഉഴവൂർ വിജയനെ പിൻതുണയ്ക്കുന്ന വിഭാഗം പുറത്താക്കിയത്. എൻസിപി സംസ്ഥാന പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് ചില നിയോജക മണ്ഡലം പ്രസിഡന്റുമാരെ രഹസ്യമായി വിളിച്ചുചേർത്ത് ഒപ്പു ശേഖരണം നടത്തിയതിനാണ് പ്രസിഡന്റിനെ പുറത്താക്കിയതെന്നാണ് ഉഴവൂർ വിഭാഗം പറയുന്നത്. വിഭാഗീയ പ്രവർത്തനങ്ങൾക്ക് ജില്ലാ പ്രസിഡന്റ് കൂട്ടുനിന്നതായും ഒരു വിഭാഗം ജില്ലാ ഭാരവാഹികളും മണ്ഡലം പ്രസിഡന്റുമാരും പങ്കെടുത്ത യോഗം ആരോപിച്ചു. കഴിഞ്ഞദിവസം കുട്ടനാട് നിയോജക മണ്ഡലം പുനസംഘടനയും ഇരുവിഭാഗങ്ങളും വെവ്വേറെ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജില്ലാ പ്രസിഡന്റിനെ ഒരു വിഭാഗം പുറത്താക്കിയിരിക്കുന്നത്. എൻസിപി കുട്ടനാട് മണ്ഡലം പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ റോജോ ജോസഫിനെയാണ് ഉഴവൂർ…
Read Moreപണി അൽപം കൂടുതലാ സാറേ..! സമരങ്ങൾ ഏറെയുണ്ടാകുന്ന സ്റ്റേഷനുകളിൽ ജോലിനോക്കാൻ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർക്ക് മടി; തിരക്കു കുറഞ്ഞ സ്റ്റേഷന്റിലേക്ക് മാറാൻ പോലീസുകാരുടെ ശ്രമം തുടങ്ങി
ആലപ്പുഴ: ജോലിക്കൂടുതൽ മൂലം ജില്ലയിലെ പ്രധാന പോലീസ് സ്റ്റേഷനുകളിൽ ജില്ലാ രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്യാൻ ഉദ്യോഗസ്ഥർക്കു മടി. ജില്ലാ കേന്ദ്രത്തിന്റെ ക്രമസമാധാന ചുമതലയുള്ള ആലപ്പുഴ സൗത്ത്, നോർത്ത്, ചേർത്തല, ചെങ്ങന്നൂർ, കായംകുളം തുടങ്ങിതിരക്കേറിയതും പ്രധാനപ്പെട്ടതുമായ സ്റ്റേഷനുകളിലാണ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ കൂടുതൽനാൾ ജോലി ചെയ്യാൻ മടിക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ജില്ലാ രഹസ്യാന്വേഷണ വിഭാഗമാണ് സ്റ്റേഷൻ പ്രവർത്തനം സംബന്ധിച്ചും പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റങ്ങൾ സംബന്ധിച്ചും സ്റ്റേഷൻ പരിധിയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടും റിപ്പോർട്ട് നൽകുന്നത്. സാധാരണ പോലീസ് ഉദ്യോഗസ്ഥർക്കു കൃത്യമായ ഡ്യൂട്ടി സമയമുണ്ടെങ്കിലും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി 24 മണിക്കൂറാണ്. സ്റ്റേഷൻ പരിധിയിലുണ്ടാകുന്ന പ്രതിഷേധങ്ങൾ, സംഘർഷങ്ങൾ, ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കൽ, എന്നിവയടക്കമുള്ള കാര്യങ്ങൾ മുൻകൂട്ടി അറിയുകയും ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ പോലീസിനു സ്വീകരിക്കാൻ സൗകര്യമൊരുക്കുകയും ചെയ്യുകയെന്ന ശ്രമകരമായ ജോലിയാണ് രഹസ്യാന്വേഷണ…
Read More