ആലപ്പുഴ: പെരുംജീരകം തീരദേശമണലിൽ വിളഞ്ഞത് നാട്ടുകാർക്കും വീട്ടുകാർക്കും കൗതുകമായി. മാരാരിക്കുളം തെക്കുപഞ്ചായത്ത് 12-ാം വാർഡിൽ പൂങ്കാവ് പറത്തറ വലിയവീട് സിബിച്ചൻ ജോസഫിന്റെ വീട്ടിലാണ് വീട്ടുകാർപോലും അറിയാതെ പെരുംജീരകം വളർന്നതും വിളഞ്ഞതും. വീടിനോടു ചേർന്നുള്ള പുരയിടത്തിൽ ഇവർ പച്ചക്കറികൃഷി നടത്തുന്നുണ്ട്. വെണ്ടയ്ക്ക, ചീര, കപ്പ എന്നിവയ്ക്കിടയിലാണ് ജീരകവും പാകമായി നിൽക്കുന്നത്. നട്ടുവളർത്താതെ തന്നെ വളർന്നുവന്ന ഇനമേതെന്നറിയാതെ വീട്ടുകാർ വളമിടുകയും പരിപാലിക്കുകയും ചെയ്തു. പിന്നീടാണ് നാലടിയോളം ഉയരത്തിൽ മഞ്ഞപ്പൂക്കളോടുക്കൂടി വിളഞ്ഞു നിൽക്കുന്നത് പെരുംജീരകച്ചെടികളാണെന്ന് വ്യക്തമായത്. വിദേശത്ത് ജോലി ചെയ്യുന്ന സിബിച്ചന്റെ ഭാര്യ ബ്രൈറ്റിയാണ് കൃഷിയും മറ്റും നോക്കുന്നത്. ജീരകം കൃഷിചെയ്യാൻ മിതമായ കാലാവസ്ഥയാണ് അനുയോജ്യം. അധികം ചൂടുള്ള കാലാവസ്ഥ ഇതിന്റെ വളർച്ചക്ക് ഒട്ടും യോജിച്ചതുമല്ല. എന്നാൽ വിപരീതസാഹചര്യത്തിലും തീരദേശ മണ്ണിൽ ജീരകം ഫലമണിഞ്ഞതാണ് ഇപ്പോൾ കൗതുകമായിരിക്കുന്നത്. ഇന്ത്യയിൽ കേരളം, ബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളൊഴികെ മറ്റെല്ലായിടത്തും ജീരകം കൃഷി ചെയ്യുന്നുണ്ട.്…
Read MoreCategory: Alappuzha
എസി റോഡ് വെള്ളത്തിൽ; കടുത്ത വേനലിൽ ഇവിടെ മാത്രം വെള്ളപ്പൊക്കം
മങ്കൊന്പ്: കടുത്ത വേനലിൽ നാടാകെ ഒരിറ്റു ശുദ്ധജലത്തിനായി പരക്കം പായുന്പോൾ കുട്ടനാട്ടിലെ പ്രധാന പാതയായ ആലപ്പുഴ-ചങ്ങനാശേരി റോഡിൽ വെള്ളപ്പൊക്കം. എസി റോഡിൽ നെടുമുടി നസ്രത്ത് ജംഗ്ഷനു കിഴക്കുവശത്താണ് റോഡ് വെള്ളത്തിനടിയിലായത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി വെള്ളം കയറിയതിനെ തുടർന്നു റോഡിൽ ഗതാഗതതടസവും അനുഭവപ്പെടുന്നു. ചന്പക്കുളം കൃഷിഭവൻ പരിധിയിൽ വരുന്ന ചിറയ്ക്കുപുറം, നാട്ടായം പാടശേഖരങ്ങളുടെ നടുവിൽ കൂടിയാണ് റോഡ് കടന്നുപോകുന്നത്. പുഞ്ചക്കൃഷി വിളവെടുത്തശേഷം ചിറയ്ക്കുപുറം പാടത്ത് വെള്ളം കയറ്റിയതോടെയാണ് റോഡിൽ വെള്ളം കയറിയത്. വേനൽക്കാലമായതിനാൽ കുട്ടനാട്ടിലെ ജനിരപ്പ് ഏറ്റവും താഴ്ന്ന നിലയിലാണ്. എന്നിട്ടും റോഡിൽ വെള്ളം കയറിയത് യാത്രക്കാർക്കും, നാട്ടുകാർക്കിടയിലും പ്രതിഷേധത്തിനിടയാക്കുന്നു. ജലനിരപ്പിൽ നി്ന്നുള്ള റോഡിന്റെ ഉയരക്കുറവാണ് വെള്ളം കയറാൻ കാരണമാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കിലോമീറ്ററിനു ഒന്നേകാൽ കോടി മുടക്കി രാജ്യാന്തരനിലവാരത്തിൽ നിർമിച്ച റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ യാത്രക്കാർ ക്ഷുഭിതരാണ്. ഇതിനുശേഷം 2012ൽ 7.2 കോടി മുടക്കി…
Read Moreറൂട്ടുമാറിയോടൽ: സ്വകാര്യബസുകൾക്ക് എതിരേ കേസ്, ട്രാഫിക് പോലീസാണു കേസ് രജിസ്റ്റർ ചെയ്തത്
ആലപ്പുഴ: പെർമിറ്റ് ഇല്ലാത്ത റൂട്ടുകളിലൂടെ സർവീസ് നടത്തിയതുമായി ബന്ധപ്പെട്ട് ആലപ്പുഴ ട്രാഫിക് പോലീസ് സ്വകാര്യ ബസുകൾക്കെതിരെ സമീപകാലത്തായെടുത്തത് നിരവധി കേസുകൾ. പോലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലും മറ്റും ഇത്തരത്തിൽ സർവീസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ട ബസുകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇത്തരത്തിൽ കേസ് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ സ്റ്റേഷനിലെത്തിച്ച് ജാമ്യം നൽകി വിട്ടയയ്ക്കുകയും കേസ് കോടതിയിലേക്ക് നൽകുകയുമാണ് പോലീസ് ചെയ്യുന്നത്. ഇത്തരത്തിൽ സർവീസ് നടത്തിയ ബസുകൾക്ക് ആദ്യഘട്ടമെന്ന നിലയിൽ നേരത്തെ പോലീസ് താക്കീത് നൽകിയിരുന്നു. എന്നിട്ടും പ്രയോജനമുണ്ടാകാത്ത സാഹചര്യത്തിലാണ് കേസെടുക്കലിലേക്ക് പോലീസ് നീങ്ങിയത്. മണ്ണഞ്ചേരി ഭാഗത്തുനിന്നുമുള്ള ബസുകൾ ഒൗട്ട്പോസ്റ്റ്, കല്ലുപാലം, ഇരുന്പുപാലം വഴി, ഇരട്ടക്കുളങ്ങര, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്നതിനാണ് പെർമിറ്റുള്ളത്. എന്നാൽ പലയിടങ്ങളിലും ഗതാഗത കുരുക്കുണ്ടായാൽ ബസുകൾ കൊമേഴ്സ്യൽ കനാലിന് വടക്കേക്കരയിലൂടെയും കല്ലുപാലത്തിൽ നിന്ന് തെക്കോട്ട് സഞ്ചരിച്ച് ജനറൽ ആശുപത്രി ജംഗ്ഷൻ വഴിയും പോകാറാണ് പതിവ്. ബാലഭവൻ റോഡിലൂടെയും…
Read Moreചേർത്തലയിൽ ആയുധമേന്തിയ മോഷ്ടാക്കൾ വിലസുന്നു; കാമറയിൽ പതിഞ്ഞ മോഷ്ടാക്കളെ പിടികൂടാൻ പോലീസ് അന്വേഷണം ഉൗർജിതമാക്കി
ചേർത്തല: വാരനാട് മേഖലയിൽ മോഷ്ടാക്കൾ വിലസുന്നു. മാരകായുധങ്ങളുമായി ദേഹത്താകെ എണ്ണപുരട്ടി അടിവസ്ത്രം ധരിച്ച് തലക്കെട്ടുധാരികളായ മോഷ്ടാക്കളാണ് ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. കഴിഞ്ഞദിവസം രാത്രിയിൽ പ്രദേശത്തെ നിരവധി വീടുകളിൽ മോഷണശ്രമം നടന്നിരുന്നു. ഒരു വീട്ടിൽ നിന്നും അലമാര കുത്തിതുറന്ന് രണ്ടേമുക്കാൽ പവനോളം വരുന്ന സ്വർണവളയും മൊബൈൽഫോണും ടോർച്ചുംകവർന്നു. തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാം വാർഡ് താന്പിചുവട് ചേന്നം തറവെളി അന്നക്കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഏകദേശം 62000 രൂപയുടെ സാധനങ്ങൾ കവർന്നതായാണ് പ്രാഥമിക വിലയിരുത്തൽ. അന്നക്കൂട്ടിയുടെ ഭർത്താവ് സെക്യൂരിറ്റി ജീവനക്കാരനാണ്. വീട്ടിൽ അന്നക്കുട്ടിയും മകനുമായിരുന്നു ഉണ്ടായിരുന്നത്. രാത്രി ഉണർന്ന അന്നക്കുട്ടി വീടിന്റെ പുറകിലെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടു തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്ന വിവരം അറിയുന്നത്. കൂടാതെ ഈ പ്രദേശത്തെ വേറെയും വീടുകളിൽ മോഷണം നടത്താൻ ശ്രമം നടന്നു. തണ്ണീർമുക്കം പഞ്ചായത്ത് 22-ാം വാർഡ് കുന്നേവെളി കുഞ്ഞുമോളുടെ…
Read Moreയുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: മുഖ്യപ്രതികൾ ഒളിവിൽ തന്നെ
ആലപ്പുഴ: യുവാവിനെ രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതികൾ ഒളിവിൽ. കേസിലെ ഒന്നും രണ്ടും പ്രതികളായ സാജൻ, നന്ദു എന്നിവരെയാണ് സംഭവം നടന്ന് ദിവസങ്ങൾ പിന്നിടുന്പോഴും പോലീസിന് പിടികൂടാൻ കഴിയാത്തത്. കഴിഞ്ഞ 10ന് രാത്രിയായിരുന്നു ആര്യാട് അയ്യങ്കാളി ജംഗ്ഷന് സമീപത്തെ വാടക വീട്ടിൽ നിന്നും പൂങ്കാവ് പനങ്ങാട്ടിൽ സോണിയെ അഞ്ചംഗം സംഘം വിളിച്ചിറക്കി സമീപത്തെ വീടിന് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യം നടത്തിയത് അഞ്ചംഗ സംഘമാണെങ്കിലും പ്രതിപട്ടികയിൽ കൂടുതൽ പേരുണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. പ്രതികൾക്ക് കൃത്യം നടത്താൻ സഹായം നൽകിയവരും ഒളിവിൽ താമസിക്കുന്നതിന് വേണ്ട സൗകര്യമൊരുക്കുന്നവരുമടക്കം കേസിൽ പ്രതികളാകുമെന്നതിനാൽ കൂടുതൽ പേർ പ്രതിപട്ടികയിൽ വരുക. ഒളിവിൽ കഴിയുന്ന പ്രതികളുടെ മൊബൈൽ നന്പരുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഫോണുകൾ സ്വിച്ച് ഓഫ് ആയതിനാൽ കാര്യമായി മുന്നോട്ടുപോയിട്ടില്ല. സംഭവദിവസം രാത്രി ചേർത്തല ഭാഗത്ത് ഇവരുടെ മൊബൈൽ ഫോണ് സിഗ്്നലുകൾ…
Read Moreക്ഷോഭിച്ച് മത്സ്യതൊഴിലാളികൾ..! കടലേറ്റത്തിൽ വീടുകൾ തകരുന്നത് അധികാരികളുടെ അനാസ്ഥമൂലം; പുനരധി വാസ ക്യാമ്പിലേക്കില്ലെന്ന് തീരദേശവാസികൾ
അന്പലപ്പുഴ: കടലേറ്റത്തിൽ വീടുകൾ നഷ്ടപ്പെടുന്നത് അധികാരികളുടെ അനാസ്ഥ മൂലമെന്ന് മത്സ്യതൊഴിലാളികളുടെ ആരോപണം. പുനരധിവാസ ക്യാന്പുകളിലേക്ക് തങ്ങളില്ലെന്നും ഇവർ പറയുന്നു. കടൽഭിത്തി സമയാസമയങ്ങളിൽ അറ്റകുറ്റപ്പണി നടത്താത്തതു കൊണ്ടാണ് തങ്ങളുടെ വീടുകളിലേക്ക് തിരമാലകൾ അടിച്ചുകയറുന്നതെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. പല ഭാഗങ്ങളിലും കടൽ ഭിത്തി തകർന്നിരിക്കുകയാണ്. കൂടാതെ വിവിധ ഭാഗങ്ങളിലായി 600 മീറ്ററോളം കടൽഭിത്തി ഇല്ല. ഒരു വർഷം മുൻപ് ഇറിഗേഷൻ വകുപ്പ് എസ്റ്റിമേറ്റെടുത്തെങ്കിലും പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ഇവർ പറയുന്നു. ഒരാഴ്ചയായി അന്പലപ്പുഴ, നീർക്കുന്നം, വാടയ്ക്കൽ ഭാഗങ്ങളിൽ കടലേറ്റം തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ കടലേറ്റത്തിൽ രണ്ടുവീടുകൾ പൂർണ്ണമായും തകരുകയും 40 ഓളം വീടുകൾ വാസയോഗ്യമല്ലാതെയുമായി നീർക്കുന്നം പുതുവലിൽ ശരത്, ഗീത എന്നിവരുടെ വീടുകളാണ് പൂർണമായും തകർന്നത്. വാടയ്ക്കലിൽ നിരവധി വീടുകളിൽ വെള്ളം കയറി. അധികൃതരെ അറിയിച്ചിട്ടും എത്താത്തതിനെ തുടർന്ന് തീരദേശപാത ഒരു മണിക്കൂറോളം മത്സ്യതൊഴിലാളികൾ ഉപരോധിച്ചു. ആലപ്പുഴയിൽ നിന്നും…
Read Moreയുവാവിനെ വീട്ടുമുറ്റത്തിട്ട് കൊലപ്പെടുത്തിയ സംഭവം; കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മുഖ്യപ്രതികൾ ഒളിവിൽ; ആറു പേർ കസ്റ്റഡിയിലായെന്ന് പോലീസ്
ആലപ്പുഴ: യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട പ്രധാന പ്രതികൾ ഒളിവിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളെയാണ് പോലീസിന് പിടികൂടാനാകാത്തത്. അതേസമയം സംഭവവുമായി ബന്ധമുള്ള ആറുപേർ കസ്റ്റഡിയിലുള്ളതായാണ് സൂചന. പാതിരപ്പള്ളി അയ്യങ്കാളി ജംഗ്ഷന് സമീപം താമസിച്ചിരുന്ന പൂങ്കാവ് തട്ടങ്ങാട്ട് സോണിയെയാണ് കഴിഞ്ഞദിവസം വീട്ടിൽ നിന്നും വിളിച്ചിറക്കിയ സംഘം കൊലപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതിയായ യുവാവ് രണ്ട് കൊലപാതക കേസിലും പോലീസിനെ ആക്രമിച്ചകേസിലുമുൾപ്പെടെ പ്രതിയാണ്. പ്രദേശവാസിയായ യുവാവിനെ മർദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. വാക്കുതർക്കവുമായി ബന്ധപ്പെട്ട് സോണി നേരത്ത ഈ യുവാവിന് മർദിച്ചിരുന്നു. ഇയാളും പോലീസ് കസ്റ്റഡിയിലുണ്ട്. പ്രതികളുടെ മൊബൈൽ ഫോണ് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ആലപ്പുഴ ഡിവൈഎസ്പി നോർത്ത്, സൗത്ത് സിഐമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കസ്റ്റഡിയിലുള്ളവരെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയതിനുശേഷമേ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളുണ്ടാകുവെന്നാണ്…
Read Moreമണ്ടൻ കള്ളൻമാർ..! മോഷണശ്രമത്തിനിടെ പിടിക്കപ്പെടാതിരിക്കാൻ ബൈക്ക് ഉപേക്ഷിച്ചു പോയി; ബൈക്ക് കാണാനില്ലെന്ന പാരാതി യുമായി എത്തിയപ്പോൾ സംഭവിച്ചത്…
ആലപ്പുഴ: നഗരത്തിൽ ജനറൽ ആശുപത്രി ജംഗഷന് കിഴക്കുവശത്തുള്ള വീട്ടിലെ മോഷണശ്രമവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിൽ. ആലപ്പുഴ നഗരസഭ മുല്ലാത്ത് വളപ്പ് വാർഡ് സ്വദേശി രാഹുൽ, താനാകുളങ്ങര സ്വദേശി രതീഷ് എന്നിവരെയാണ് സൗത്ത് എസ്ഐ എം.കെ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എ.എൻ.പുരം വാർഡ് ശ്രീകരം മഠത്തിൽ വെങ്കിടേഷിന്റെ വീട്ടിൽ ഇന്നലെ പുലർച്ചെയാണ് മോഷണശ്രമം നടന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഗൃഹനാഥൻ ബഹളമുണ്ടാക്കിയതോടെ പ്രഭാത സവാരിക്കിറങ്ങിയവരും വീട്ടുകാരുമെത്തുകയും മോഷണം നടത്താനെത്തിയ രണ്ടംഗസംഘം തടയാനെത്തിയവരെ ആക്രമിച്ച് രക്ഷപ്പെടുകയുമായിരുന്നു. ഇവരെത്തിയ പൾസർ ബൈക്ക് മോഷണശ്രമം നടന്ന വീടിന് സമീപത്ത് ഉപേക്ഷിച്ചായിരുന്നു സംഘത്തിന്റെ രക്ഷപ്പെടൽ. ഇന്നലെ രാവിലെയോടെ ബൈക്ക് കാണാനില്ലെന്ന പരാതിയുമായി യുവാക്കളിലൊരാൾ സൗത്ത് പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ സംശയം തോന്നിയ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണ ശ്രമത്തിന്റെ ചുരുളഴിഞ്ഞത്. തന്റെ ഇരുചക്രവാഹനം മോഷണം പോയിയെന്ന പരാതിയുമായി എത്തിയ ഇയാളിൽ ഉറക്കച്ചടവ്…
Read Moreആഴ്ചയിൽ ഒരപകടം..! ദേശീയപാതയിൽ തടിലോറികളുടെ മരണപ്പാച്ചിൽ; ആറുമാസ ത്തിനുള്ളിൽ 15 അപകടങ്ങൾ; കർശന നടപടി എടുക്കണമെന്ന ആവശ്യം ശക്തം
തുറവൂർ: തടി കയറ്റി വരുന്ന ലോറികൾ ദുരന്തം വിതക്കുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ ദേശിയ പാതയിൽ ചേർത്തല മുതൽ അരൂർ വരെയുള്ള ഭാഗങ്ങളിൽ പതിനഞ്ചിലധികം അപകടങ്ങളാണ് തടി ലോറികൾ ഉണ്ടാക്കിയിട്ടുള്ളത്. ബുധനാഴ്ച പുലർച്ചെ ദേശീയ പാതയിൽ പൊന്നാംവെളിക് വടക്ക് പത്മാക്ഷിക്കവലയിലും തടി ലോറി അപകടം ഉണ്ടാക്കിയിരുന്നു. ചേർത്തലയിൽ നിന്ന് തോപ്പുംപടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് പത്മാക്ഷിക്കവലയിൽ നിർത്തി യാത്രക്കാരെക്കയറ്റുന്പോൾ നിയന്ത്രണം വിട്ട തടി ലോറി ഇടിച്ച് ബസ് യാത്രക്കാരായിരുന്ന ആറു പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ നാലു പേർ ചേർത്തല താലൂക്ക് ആശുപത്രിയിലും രണ്ടു പേർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. മാസങ്ങൾക്ക് മുന്പ് പൊന്നാംവെളി കവലയിലും ഇത്തരത്തിൽ നിർത്തിയിട്ടിരുന്ന കഐസ്ആർടിസി ബസ്സിനു പിന്നിൽ തടി ലോറി ഇടിച്ച് നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു. ആഴ്ചകൾക്ക് മുന്പ് അരൂർ ക്ഷേത്ര കവലയ്ക്ക് സമീപം നിയന്തണം വിട്ട തടി ലോറി റോഡിലെ ഡിവൈഡറിൽ…
Read Moreവിറങ്ങലിച്ച് നാട്ടുകാർ..! വീട്ടിൽ നിന്നും വിളിച്ചിറക്കി യുവാവിനെ മുറ്റത്തിട്ട് വെട്ടി കൊലപ്പെടുത്തി; സംഭവത്തെ ക്കുറിച്ച് പോലീസ് പറയുന്ന കഥയിങ്ങനെ
ആലപ്പുഴ: യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി അയൽവീടിന്റെ മുറ്റത്തിട്ട് വെട്ടിക്കൊന്ന സംഭവത്തിന് പിന്നിൽ വാക്കുതർക്കമാണെന്ന സംശയത്തിൽ പോലീസ്. പാതിരപ്പള്ളി അയ്യങ്കാളി ജംഗ്ഷന് സമീപം വേളങ്ങാട്ട് ഹൗസിൽ സോണിയാണ് വെട്ടേറ്റ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം വീട്ടിലെത്തിയ സോണിയെ ഒരാൾ വിളിച്ചുകൊണ്ടുപോകുകയും തുടർന്ന് അയൽവീടിന്റെ മുറ്റത്തിട്ട് സംഘം ചേർന്ന് വെട്ടുകയുമായിരുന്നു. ബഹളം കേട്ടെത്തിയ സമീപ വാസികൾ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. പാതിരപ്പള്ളി സ്വദേശിയായ സോണി വീടിന് സമീപം കോഴികച്ചവടം നടത്തിവരുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ഒരു മാസം മുന്പാണ് അയ്യങ്കാളി ജംഗ്ഷന് സമീപം താമസമാരംഭിച്ചത്. ഇയാളുടെ സുഹൃത്തുക്കളടക്കമുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞദിവസം പ്രദേശവാസിയായ യുവാവുമായി സോണി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. പ്രധാന റോഡിലൂടെ യുവാവ് ബൈക്കിൽ വരുന്പോൾ ഇട റോഡിൽ നിന്ന്…
Read More