കഷ്ടപ്പാടിന്‍റെ കലാപ്രതിഭ..! എംജിയു​വ​ജ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പണം നൽകിയത് അധ്യാപകരും കുട്ടികളും; പുരസ്‌കാരം അമ്മയ്‌ക്കെന്ന് പിവിദാസ്‌

kalaprathibhaകോ​ഴ​ഞ്ചേ​രി: എം​ജി ക​ലോ​ത്സ​വം പ്ര​തി​ഭാ​പ​ട്ടം വി​പി​ദാ​സി​ന്. രോ​ഗ​ക്കി​ട​ക്ക​യി​ൽ നി​ന്ന് ത​ന്നെ അ​നു​ഗ്ര​ഹി​ച്ച​യ​ച്ച അ​മ്മ​യ്ക്ക് പ്ര​തി​ഭാ​പ​ട്ടം സ​മ​ർ​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് വി​പി​ദാ​സ്.എ​തി​രാ​ളി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ എം​ജി ക​ലോ​ത്സ​വം ക​ലാ​പ്ര​തി​ഭാ​പ​ട്ടം തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി​ലെ വി​പി​ദാ​സ് ഉ​റ​പ്പി​ച്ചു.   കു​ച്ചി​പ്പു​ടി, ഭ​ര​ത​നാ​ട്യം, നാ​ടോ​ടി​നൃ​ത്തം എ​ന്നി​ങ്ങ​നെ പെ​ണ്‍​കു​ട്ടി​ക​ൾ സ്വ​ന്ത​മാ​ക്കി​വ​ച്ചി​രു​ന്ന ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാ​മ​തെ​ത്തി​യാ​ണ് വി​പി​ദാ​സ് പ്ര​തി​ഭ​യാ​കു​ന്ന​ത്. ഇ​തി​ൽ ഭ​ര​ത​നാ​ട്യ​ത്തി​ലൊ​ഴി​കെ പെ​ണ്‍​കു​ട്ടി​ക​ളെ തോ​ൽ​പ്പി​ച്ചു ത​ന്നെ​യാ​ണ് വി​ജ​യം നേ​ടി​യ​ത്.

ഭ​ര​ത​നാ​ട്യ​ത്തി​ൽ ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും വെ​വേ​റെ​യാ​യി​രു​ന്നു മ​ത്സ​രം.അ​ർ​ബു​ദം ബാ​ധി​ച്ച് ചി​കി​ൽ​സ​യി​ലാ​ണ് വി​പി​യു​ടെ അ​മ്മ അം​ബി​ക. വി​പി എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ അ​ച്ഛ​ൻ സു​ന്ദ​ര​ൻ മ​രി​ച്ചു.  പാ​ല​ക്കാ​ട് ക​ടു​ന്തു​രു​ത്തി കുമ്പളത്ത​റ വീ​ട്ടി​ൽ പി​ന്നീ​ട് അ​മ്മ​യും മ​ക​നു​മാ​യി​രു​ന്നു താ​മ​സം. നൃ​ത്തം പ​ഠി​ക്കാ​നു​ള്ള മ​ക​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന് അ​മ്മ പി​ന്തു​ണ ന​ൽ​കി. ക​ലോ​ത്സ​വ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു​വ​രു​ന്ന വി​പി​ദാ​സി​ന് ക​ഴി​ഞ്ഞ ക​ലോ​ൽ​സ​വ​ത്തി​ൽ ഭ​ര​ത​നാ​ട്യ​ത്തി​ന് ഒ​ന്നാം സ​മ്മാ​നം കി​ട്ടി​യി​രു​ന്നു. പ​ക്ഷേ അ​മ്മ രോ​ഗി​യാ​യ​തോ​ടെ വി​പി ത​ള​ർ​ന്നു.

പ​ക്ഷേ നൃ​ത്തം ഉ​പേ​ക്ഷി​ക്ക​രു​തെ​ന്ന അം​ബി​ക ഉ​പ​ദേ​ശ​മാ​ണ് വേ​ദി​ക​ളി​ൽ വി​പി​ക്കു ക​രു​ത്താ​കു​ന്ന​ത്.തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന വി​പി ശ​നി, ഞാ​യ​ർ ദി​ന​ങ്ങ​ളി​ൽ നാ​ട്ടി​ൽ കു​ട്ടി​ക​ളെ നൃ​ത്തം പ​ഠി​പ്പി​ക്കു​ന്നു​ണ്ട്. നാ​ട്യാ​ല​യ എ​ന്ന പേ​രി​ലു​ള്ള നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ൽ 53 കു​ട്ടി​ക​ളു​ണ്ട്. കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​ന​മാ​ണ് ജീ​വി​ത​മാ​ർ​ഗം. അ​മ്മ അം​ബി​ക​യു​ടെ ചി​കി​ത്സാ​ച്ചെ​ല​വും ഇ​തി​ൽ നി​ന്നു വ​ഹി​ക്ക​ണം.

സ​ർ​വ​ക​ലാ​ശാ​ല യു​വ​ജ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ  ആ​ർ​എ​ൽ​വി​യി​ലെ അ​ധ്യാ​പ​ക​നാ​യ പ്ര​ദീ​പ് കു​മാ​റാ​ണ് സ​ഹാ​യം ന​ൽ​കി​യ​ത്. മ​റ്റ് അ​ധ്യാ​പ​ക​രും സ​ഹ​പാ​ഠി​ക​ളും ഒ​പ്പം നി​ന്നു. ആ​രെ​യും നി​രാ​ശ​രാ​ക്കാ​തെ വി​പി​ദാ​സ് ഇ​ന്ന് പ്ര​തി​ഭാ​പ​ട്ട​ത്തി​ൽ മു​ത്ത​മി​ടും. പ്ര​ദീ​പ് കു​മാ​ർ, ശ​ക്തി കു​മാ​ർ, സ​ജി വാ​ര​നാ​ട് എ​ന്നി​വ​രാ​ണ് ഗു​രു​ക്ക​ൻ​മാ​ർ.

Related posts