ജീവിച്ച് തുടങ്ങും മുമ്പ്‌ ..! കായൽ കുറുകെ കടക്കവേ വള്ളം മറിഞ്ഞു നവവരൻ മരിച്ചു; മുങ്ങിതാണ ഭാര്യയെ രക്ഷപ്പെടുത്തിയെ ങ്കിലും യുവാവിന് സ്വയം രക്ഷപ്പെടാനായില്ല

അ​മ്പ​ല​പ്പു​ഴ: വ​ള്ളം മ​റി​ഞ്ഞു ഭ​ര്‍​ത്താ​വ് മ​രി​ച്ചു. ഭാ​ര്യ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഏ​ഴാം​വാ​ര്‍​ഡ് തോ​ട്ട​പ്പ​ള്ളി പു​ത്ത​ന്‍​പ​റ​മ്പി​ല്‍ അ​പ്പു​ക്കു​ട്ടൻ-​ഉ​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ഖി​ല്‍ (27) ആ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ഭാ​ര്യ ഉ​ണ്ണി​മാ​യ​യെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​ഖി​ലും ഭാ​ര്യ​യും അ​ഖി​ലി​ന്‍​റെ സ​ഹോ​ദ​രീ​ഭ​ര്‍​ത്താ​വു​മാ​യി വീ​ട്ടി​ലേ​ക്കു ചെ​റു​വ​ള്ള​ത്തി​ല്‍ ടി.​എ​സ് ക​നാ​ലി​നു കു​റു​കെ പോ​കു​മ്പോ​ള്‍ വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു. ഉ​ണ്ണി​മാ​യ​യെ അ​ഖി​ല്‍ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് അ​ഖി​ല്‍ കാ​യ​ലി​ല്‍ മു​ങ്ങി​ത്താ​ണു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ഖി​ലി​ന്‍​റെ സ​ഹോ​ദ​രീ​ഭ​ര്‍​ത്താ​വ് നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. പി​ന്നീ​ട് നാ​ട്ടു​കാ​ര്‍ അ​ഖി​ലി​നെ ക​ര​ക്കെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ഉ​ണ്ണി​മാ​യ​യെ പി​ന്നീ​ട് ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഒ​രു മാ​സം മു​മ്പാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. ഹ​രി​പ്പാ​ടു​നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സും അ​മ്പ​ല​പ്പു​ഴ​യി​ല്‍ നി​ന്ന് പോ​ലീ​സും എ​ത്തി​യാ​ണ് ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. – See more at:

Read More

മോദിയില്ലാതെ ഞങ്ങൾക്കെന്താഘോഷം..! ഫ്ളക്സിൽ മോദിയുടെ പടമില്ല, മന്ത്രി ജി.സുധാകരനെ ബിജെപിക്കാര്‍ കരിങ്കൊടി കാണിച്ചു; കായംകുളത്ത് സംഘർഷം

കായംകുളം: മന്ത്രി ജി.സുധാകരനെ ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ചതിനെത്തുടര്‍ന്ന് കായംകുളത്ത് ഏറ്റുമുട്ടല്‍. കരിങ്കൊടി കാണിച്ച ബിജെപിക്കാരെ നേരിടാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയതോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇവര്‍ കരിങ്കൊടി കാണിച്ചവരെ കൈയേറ്റം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഭവന നിര്‍മാണ പദ്ധതിയുടെ ധനസഹായ വിതരണത്തിനാണ് മന്ത്രി എത്തിയത്. കായംകുളം ടൗണ്‍ഹാളിലായിരുന്നു പരിപാടി. എന്നാല്‍, പരിപാടിയിലോ ഫ്‌ളെക്‌സിലോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമോ പേരോ ഉള്‍പ്പെടുത്തിയില്ലെന്ന് ആരോപിച്ചായിരുന്നു ബിജെപിക്കാരുടെ പ്രതിഷേധം. പോലീസ് എത്തി പ്രതിഷേധക്കാരെ നീക്കം ചെയ്തതോടെയാണ് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

രോഗികളും ജീവനക്കാരും നാട്ടുകാരും ശ്വാസമടക്കിനിന്ന നിമിഷങ്ങള്‍! പ്രമേഹ കുത്തിവയ്പിന് മരുന്നും സിറിഞ്ചും ഇല്ല, മരത്തിൽ കയറി രോഗിയുടെ ഭീഷണി

പത്തനംതിട്ട: പ്രമേഹ ചികിത്സയ്ക്ക് സൗജന്യ മരുന്നും സിറിഞ്ചും നൽകാത്തതിൽ പ്രതിഷേധിച്ച് സാമൂഹ്യപ്രവർത്തകൻ ജനറൽ ആശുപത്രിയിലെ മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി. കൊല്ലം മേക്കോൺ മുരുകനാണ് (47) പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ശോച്യാവസ്‌ഥയിൽ പ്രതിഷേധിച്ച് വളപ്പിലെ പ്ലാവിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്നലെ രാവിലെ 11 നായിരുന്നു നഗരത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ സംഭവം. രോഗികളും  ജീവനക്കാരും നാട്ടുകാരും ശ്വാസമടക്കിനിന്ന നിമിഷങ്ങളാണ് ആശുപത്രിയിൽ അരങ്ങേറിയത്. ഒടുവിൽ ജനപ്രതിനിധികളും ഫയർഫോഴ്സും പോലീസും ഏറെ നേരം പണിപ്പെട്ടാണ് മുരുകനെ ശാന്തനാക്കി താഴെയിറക്കിയത്. കഴിഞ്ഞ ദിവസം ഷുഗർ രോഗിയായ മുരുകൻ ആശുപത്രിയിൽ ചികിത്സ തേടി എത്തി. ഡോക്ടർ പരിശോധ നടത്തി ഇൻസുലിൻ ഉൾപ്പെടെയുള്ള മരുന്നും കുറിച്ച് നൽകി. കുത്തിവയ്പ് എടുക്കാൻ എത്തിയപ്പോൾ മരുന്നുകളും സിറിഞ്ചും പുറത്ത് നിന്ന് വാങ്ങാനായിരുന്നു നിർദ്ദേശം. സർക്കാർ ആശുപത്രികളിൽ നിന്ന് സൗജന്യമായി പ്രമേഹ മരുന്നുകൾ വിതരണം ചെയ്യേണ്ടതല്ലേയെന്ന്…

Read More

മന്ത്രി അറിഞ്ഞോ എന്തോ..! പൊതുമരാമത്ത് പുതുക്കിപണിത കെട്ടിടം തകർന്ന് വീണു ; അത്ഭുതകരമായി അന്തേവാസികൾ രക്ഷ പ്പെട്ടു; ലക്ഷങ്ങളുടെ അഴിമതിയാരോപണം

ചാ​രും​മൂ​ട്: നൂ​റ​നാ​ട് ലെ​പ്ര​സി സാ​നി​ട്ടോ​റി​യ​ത്തി​ൽ പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യ കെ​ട്ടി​ടം അ​ഞ്ചു​മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ വീ​ണ്ടും ത​ക​ർ​ന്നു. 11–ാം ന​മ്പ​ർ സി ​വാ​ർ​ഡി​ന്റെ കോ​ൺ​ക്രീ​റ്റ് തു​ണു​ക​ളാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ത​ക​ർ​ന്ന​ത്. ഈ ​കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​ട്ടു വ​നി​താ അ​ന്തേ​വാ​സി​ക​ൾ പ​രി​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ച​ര​യോ​ടെ ഇ​വി​ടു​ത്തെ അ​ന്തേ​വാ​സി​യും മാ​ന്നാ​ർ കൂ​ട്ട​മ്പേ​രൂ​ർ സ്വ​ദേ​ശി​നി​യു​മാ​യ സ​തി​യ​മ്മ(67) ആ​ശു​പ​ത്രി വാ​ർ​ഡിന്‍റെ മു​റ്റം വൃ​ത്തി​യാ​ക്കു​വാ​ൻ പ​ടി ഇ​റ​ങ്ങ​വേ തു​ണി​ൽ പി​ടി​ച്ച​തും കോ​ൺ​ക്രീ​റ്റ് തു​ണു​ക​ൾ നി​ലം​പ​തി​ക്കു​ക​യാ​യി​രു​ന്നു. സ​തി​യ​മ്മ ഓ​ടി മാ​റി​യ​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​വി​ദ്യ​യും ഡി​എം​ഒ ഡോ.​ജ​മു​ന​യും ചേ​ർ​ന്ന് പെ​ട്ട​ന്ന് ഈ ​വാ​ർ​ഡി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് അ​ന്തേ​വാ​സി​ക​ളെ ഒ​ഴി​പ്പി​ച്ചു. പ​ത്തു​മാ​സം മു​മ്പ് ആ​ശു​പ​ത്രി വ​ള​പ്പി​ലെ പ്ര​ധാ​ന​കെ​ട്ടി​ടം പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​നി​ട​യി​ൽ ത​ക​ർ​ന്നു വീ​ണ് നി​ര​വ​ധി അ​ന്തേ​വാ​സി​ക​ൾ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി സ​മി​തി​യി​ൽ കാ​ല​പ്പ​ഴ​ക്കം സം​ഭ​വി​ച്ച എ​ല്ലാ കെ​ട്ടി​ട​ങ്ങ​ളും പ​രി​ശോ​ധി​ച്ച് ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത…

Read More

പുറക്കാട് കടപ്പുറത്ത് കറുത്തമ്മയും പരീക്കു ട്ടിയും വീണ്ടും സംഗമിക്കുന്നു; അഭ്രപാളിയി ലെ ആ പ്രണ‍യത്തിന് അ​മ്പ​താ​ണ്ട്; ആഘോ ഷമാക്കാനൊരുങ്ങി അമ്പ​ലപ്പുഴക്കാർ

അ​മ്പ​ല​പ്പു​ഴ: ക​റു​ത്ത​മ്മ​യു​ടെ​യും പ​രീ​ക്കു​ട്ടി​യു​ടെ​യും പ്ര​ണ​യ​ക​ഥ അ​ഭ്ര​പാ​ളി​ക​ളി​ൽ പ​ക​ർ​ത്തി​യി​ട്ടു അ​മ്പ​താ​ണ്ടു പി​ന്നി​ടു​ന്നു. ഇ​തിന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കാ​ൻ അ​മ്പ​ല​പ്പു​ഴ​യു​ടെ മ​ണ്ണ് ഒ​രു​ങ്ങു​ന്നു. ത​ക​ഴി​യു​ടെ വി​ശ്വ പ്ര​സി​ദ്ധ​മാ​യ ചെ​മ്മീ​ൻ എ​ന്ന പ്ര​ണ​യ​ക​ഥ രാ​മു കാ​ര്യാ​ട്ട് സി​നി​മ​യാ​ക്കി​യി​ട്ട് അ​ഞ്ചു പ​തി​റ്റാ​ണ്ടു പി​ന്നി​ടു​ക​യാ​ണ്. 1965ൽ ​ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി സ്വ​ർ​ണ​മെ​ഡ​ൽ ചെ​മ്മീ​ൻ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് മ​ല​യാ​ള​ത്തി​ന്‍റെ മ​ണ്ണി​ലെ​ത്തി​യ​ത്. ക​ഥ​യെ​ഴു​തി​യ ത​ക​ഴി​യും ക​ഥ ലോ​ക​ത്തെ അ​റി​യി​ച്ച രാ​മു കാ​ര്യാ​ട്ടും തി​ര​ക്ക​ഥ​യെ​ഴു​തി​യ എ​സ്എ​ൽ​പു​രം സ​ദാ​ന​ന്ദ​നും ഇ​തി​ൽ ഗാ​ന​മാ​ല​പി​ച്ച മ​ന്നാ​ഡെ​യു​മൊ​ക്കെ മ​ൺ​മ​റ​ഞ്ഞ​ങ്കി​ലും മ​ല​യാ​ള​ത്തി​ന് ഇ​ന്നും ഏ​റെ പ്രി​യ​പ്പെ​ട്ട ച​ല​ച്ചി​ത്ര​മാ​ണ് ചെ​മ്മീ​ൻ. ഇ​തി​ലെ അ​ഭി​നേ​താ​ക്ക​ളി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന ര​ണ്ടു​പേ​ർ മ​ധു​വും ഷീ​ല​യു​മാ​ണ്. ഇ​വ​രു​ൾ​പ്പ​ടെ​യു​ള്ള അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങാ​ണ് സം​സ്‌​ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സാം​സ്കാ​രി​ക വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ചെ​മ്മീ​ൻ ക​ഥ​യി​ലെ പ്ര​ധാ​ന ദൃ​ശ്യ​ഭം​ഗി​യൊ​രു​ക്കി​യ പു​റ​ക്കാ​ട്, നീ​ർ​ക്കു​ന്നം, പു​ന്ന​പ്ര പ്ര​ദേ​ശ​ങ്ങ​ളാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ആ​ലോ​ച​ന​യി​ലു​ള്ള​ത്. ഏ​പ്രി​ൽ എ​ട്ടി​നു പ​രി​പാ​ടി ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന. ഇ​തി​ൽ…

Read More

ഒരു സൈബീരിയൻ ആക്രമണം..! കുട്ടനാട്ടിൽ കൃഷിക്കാർക്ക് വെല്ലുവിളിയുമായി സൈബീ രിയക്കാർ;​ വ​നം​വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് കർഷകർ

‌മ​ങ്കൊ​മ്പ്: കു​ട്ട​നാ​ട്ടി​ലെ പു​ഞ്ച​ക്കൃ​ഷി​ക്കു നാ​ശം വി​ത​യ്ക്കു​ന്ന എ​ര​ണ്ട​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ വ​നം–​വ​ന്യ​ജീ​വി വ​കു​പ്പു​ക​ളു​ടെ ഇ​ട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ. വ​ന്യ​ജീ​വി​ക​ളെ സം​ര​ക്ഷി​ക്കു​ക മാ​ത്ര​മ​ല്ല അ​വ​യി​ൽ നി​ന്നു കൃ​ഷി​ക്കും, ക​ർ​ഷ​ക​ർ​ക്കും സം​ര​ക്ഷ​ണം ന​ൽ​കാ​നും വ​കു​പ്പ​ധി​കൃ​ത​ർ​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും ക​ർ​ഷ​ക​ർ വാ​ദി​ക്കു​ന്നു. കു​ട്ട​നാ​ട്ടി​ൽ ഇ​പ്പോ​ൾ കാ​ണു​ന്ന ദേ​ശാ​ട​ന​പ​ക്ഷി​ക​ൾ സൈ​ബീ​രി​യ​യി​ൽ നി​ന്നു​ള്ള​വ​യാ​ണ്. സീ​സ​ൺ ക​ഴി​ഞ്ഞാ​ലും ഇ​പ്പോ​ൾ ഇ​വ മ​ട​ങ്ങി​പോ​കാ​റി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. മ​ട​വീ​ഴ്ച​യെ​ത്തു​ട​ർ​ന്നു കൃ​ഷി​യി​ല്ലാ​തെ കി​ട​ക്കു​ന്ന ഡി ​ബ്ലോ​ക്കു കാ​യ​ലി​ൽ താ​വ​ള​മാ​ക്കി​യി​രി​ക്കു​ക​യാ​ണി​വ. 84 മു​ത​ലു​ള്ള ത​ന്റെ കാ​ർ​ഷി​ക​വൃ​ത്തി​ക്കി​ടെ ആ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ വ​ൻ​തോ​തി​ലു​ള്ള ആ​ക്ര​മ​ണ​മ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്ന് പ്ര​മു​ഖ ക​ർ​ഷ​ക​നാ​യ ടി​റ്റോ എ​ബ്ര​ഹാം കൈ​ന​ടി പ​റ​യു​ന്നു. രാ​പ​ക​ൽ ഭേ​ദ​മ​ന്യേ കാ​യ​ലി​ൽ ചെ​ല​വ​ഴി​ക്കു​ന്ന ക​ർ​ഷ​ക​ർ പ​ട​ക്കം പൊ​ട്ടി​ച്ചും, ചെ​ണ്ട കൊ​ട്ടി​യു​മാ​ണ് എ​ര​ണ്ട​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​ത്്. വ​ൻ​കി​ട ക​ർ​ഷ​ക​ർ രാ​ത്രി​യും പ​ക​ലും പ്ര​ത്യേ​കം പ്ര​ത്യേ​കം തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ വ​ന്യ​ജീ​വി​യി​ന​ത്തി​ൽ പെ​ട്ട​വ​യാ​യ​തി​നാ​ൽ ഇ​വ​യെ ആ​ക്ര​മി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. കു​മ​ര​ക​ത്തു​ള്ള വ​നം വ​കു​പ്പ​ധി​കൃ​ത​ർ​ക്കു പ​ട്രോ​ളിം​ഗി​നാ​യി ര​ണ്ടു സ്പീ​ഡ് ബോ​ട്ടു​ക​ളു​ണ്ട്.…

Read More

ആ ​നി​ല​വി​ളി ശ​ബ്ദ​മി​ടോ..! യാത്രാമധ്യേ ഛർദിൽ മ​ന്ത്രി എം.​എം. മ​ണിയെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു

അമ്പലപ്പുഴ: തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​ക​വെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി ആ​ശു​പ​ത്രി​യി​ൽ.​ദേ​ശീ​യ പാ​ത​യി​ൽ പ​റ​വൂ​ർ ജം​ഗ്ഷ​ന് സ​മീ​പം വെ​ച്ചാ​ണ് മ​ന്ത്രി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി 11.30 ഓ​ടെ കാ​ക്കാ​ഴം ഭാ​ഗ​ത്തു വ​ച്ചും പ​റ​വൂ​ർ ഭാ​ഗ​ത്തു വ​ച്ചും ഛർ​ദി​ക്കു​ക​യും ക്ഷീ​ണി​ത​നാ​യും കാ​ണ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മ​ന്ത്രി​യെ അ​നു​ഗ​മി​ച്ചി​രു​ന്ന അമ്പലപ്പുഴ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ മ​ന്ത്രി​യെ  വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ബി.​പി.​കു​റ​വും, ഇ.​സി.​ജി യി​ൽ വ്യ​ത്യാ​സ​വും ക​ണ്ട​തി​നെ തു​ട​ർ​ന്ന് എം.​എം. മ​ണി​യെ ഹൃ​ദ​യ​വി​ഭാ​ഗം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. മ​ന്ത്രി സു​ഖം പ്രാ​പി​ച്ചു വ​രു​ന്ന​താ​യും ഇ​ന്ന് ആ​ശു​പ​ത്രി വി​ടാ​ൻ ക​ഴി​യു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സം​ഭ​വ​മ​റി​ഞ്ഞ് രാ​ഷ്‌‌​ട്രീ​യ നേ​താ​ക്ക​ളും, സു​ഹൃ​ത്തു​ക്ക​ളും ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു.

Read More

ഓന്ത് ഓടിയാല്‍..! ക്വട്ടേഷൻ സംഘത്തി നൊപ്പം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ പിടികൂടിയ സംഭവം; കമ്മീഷനെ നിയോഗിച്ച് സിപിഎം

ചേ​ർ​ത്ത​ല: ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​നൊ​പ്പം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പോ​ലീ​സ് പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​നു സി​പി​എം നേ​തൃ​ത്വം ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു. വ​യ​ലാ​റി​ലെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​ണ് അ​ടു​ത്തി​ടെ അ​ടൂ​ർ പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്. അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ലു​ള്ള പ്ര​ശ്ന​ത്തി​ലാ​ണ് ഗു​ണ്ടാ സം​ഘ​ങ്ങ​ൾ​ക്കൊ​പ്പം സെ​ക്ര​ട്ട​റി​യും കു​ടു​ങ്ങി​യ​ത്. ഇ​ത് പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കൂ​ടി​യ അ​രൂ​ർ ഏ​രി​യാ​ക​മ്മി​റ്റി യോ​ഗ​മാ​ണ് വി​ഷ​യം അ​ന്വേ​ഷി​ക്കു​ന്ന​തി​ന് മൂ​ന്നം​ഗ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച​ത്. ഏ​രി​യാ സെ​ന്‍റ​ർ അം​ഗം എ​ൻ.​പി ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സി.​ടി വി​നോ​ദ്, വെ​ട്ട​ക്ക​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​കെ മോ​ഹ​ന​ൻ എ​ന്നി​വ​രാ​ണ് ക​മ്മീ​ഷ​നി​ൽ ഉ​ള്ള​ത്. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സി.​ബി ച​ന്ദ്ര​ബാ​ബു, ജി​ല്ലാ​സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗ​ങ്ങ​ളാ​യ കെ.​പ്ര​സാ​ദ്, ആ​ർ.​നാ​സ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കൂ​ടി​യ യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം.  എ​ന്നാ​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന അ​ന്വേ​ഷ​ണം പാ​ർ​ട്ടി​യി​ലെ വി​ഭാ​ഗീ​യ​ത​യു​ടെ ഭാ​ഗ​മാ​ണെ​ന്നാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​ക്ഷേ​പം. ഗ്രൂ​പ്പു സ​മ​വാ​ക്യ​ങ്ങ​ളി​ൽ  ഏ​രി​യാ നേ​തൃ​ത്വ​ത്തെ അ​നു​കൂ​ലി​ക്കാ​ത്ത​വ​രെ വ​രു​തി​യി​ലാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ…

Read More

എല്ലാവർക്കും ഒരു പാഠമാകട്ടെ..! കണ്ടല്ലൂർ സുമേഷ് വധം; അ​നു​ജ​നെ ആ​ളു​മാ​റി വെ​ട്ടി​യ​തി​ന് ജ്യേ​ഷ്ഠ​ന്‍റെ പ്ര​തി​കാ​രം

കാ​യം​കു​ളം: ക​ണ്ട​ലൂ​രി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യാ​യ യു​വാ​വി​നെ റോ​ഡ​രു​കി​ലി​ട്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ നാ​ല് പ്ര​തി​ക​ളെ അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കാ​യം​കു​ളം സ്വ​ദേ​ശി​ക​ളാ​യ സെ​യ്ഫ്, ഹാ​ഷിം, റോ​ഷ​ൻ ക​ണ്ട​ല്ലൂ​ർ സ്വ​ദേ​ശി വി​ഷ്ണു​ദേ​വ് എ​ന്നി​വ​രെ​യാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക. ക​ണ്ട​ല്ലൂ​ർ തെ​ക്ക് ശ​ര​വ​ണ സ​ദ​ന​ത്തി​ൽ സു​മേ​ഷി(30 )നെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കാ​യം​കു​ളം ഡി​വൈ​എ​സ്പി എ​ൻ. രാ​ജേ​ഷ്. സി​ഐ റ്റി.​മ​നോ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന​ലെ​യാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് പ്ര​തി​ക​ളെ കേ​സി​ലെ സാ​ക്ഷി​ക​ൾ​ക്ക് മു​ന്പി​ൽ തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​ന് വി​ധേ​യ​രാ​ക്കും. സം​ഭ​വ സ്ഥ​ല​ത്ത് പ്ര​തി​ക​ളു​മാ​യെ​ത്തി തെ​ളി​വെ​ടു​പ്പും ന​ട​ത്തും.    പി​ടി​യി​ലാ​യ ഹാ​ഷി​മി​ന്‍റെ അ​നു​ജ​ൻ അ​ഫ്സ​ലി​നെ 2015 ഫെ​ബ്രു​വ​രി എ​ട്ടി​ന് കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം വ​ച്ച് ആ​ളു​മാ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്നു. നെ​ഞ്ചി​ലും വ​യ​റി​ലും ആ​ഴ​ത്തി​ൽ കു​ത്തേ​റ്റ അ​ഫ്സ​ൽ ദീ​ർ​ഘ​കാ​ലം ചി​കി​ത്സ​യി​ൽ ക​ഴി​യേ​ണ്ടി വ​ന്നു. ഇ​തി​ന്‍റെ …

Read More

ഭര്‍ത്താവിന്റെ പ്രേരണയാല്‍! ഭര്‍ത്തൃവീട്ടില്‍ താമസിക്കാനത്തെിയ യുവതിയ്ക്ക് വീട്ടു ജോലിക്കാരന്റെ മര്‍ദ്ദനം; ആശുപ ത്രിയില്‍ എത്തിച്ചത് മണിക്കൂറുകള്‍ക്കുശേഷം

പത്തനംതിട്ട :  ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള കോടതി ഉത്തരവനുസരിച്ച് ഭര്‍ത്തൃവീട്ടില്‍ താമസിക്കാനത്തെിയ യുവതിയെ വീട്ടുജോലിക്കാരന്‍ മര്‍ദ്ദിച്ചു. രക്തം വാര്‍ന്നുകിടന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് പത്തനംതിട്ട പോലീസ് പരിക്കേറ്റ യൂവതിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്തനംതിട്ട കുലശേഖരപേട്ടയിലാണ് സംഭവം.  ഭര്‍ത്താവിന്റെ പ്രേരണയാല്‍ മധു എന്ന വീട്ടുവേലക്കാരനാണ് മര്‍ദ്ദിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു. വനിതാ സംഘടനാ പ്രവര്‍ത്തകരാണ് പത്തനംതിട്ട വനിതാ സെല്ലിലും പിന്നീട് ജില്ലാ പോലീസ് ചീഫിനെയും വിവരം അറിയിച്ചത്.  പോലീസ് എത്തിയാണ് യുവതിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.

Read More