ഓന്ത് ഓടിയാല്‍..! ക്വട്ടേഷൻ സംഘത്തി നൊപ്പം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ പിടികൂടിയ സംഭവം; കമ്മീഷനെ നിയോഗിച്ച് സിപിഎം

cpim-lചേ​ർ​ത്ത​ല: ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​നൊ​പ്പം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പോ​ലീ​സ് പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​നു സി​പി​എം നേ​തൃ​ത്വം ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു. വ​യ​ലാ​റി​ലെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​ണ് അ​ടു​ത്തി​ടെ അ​ടൂ​ർ പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്. അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ലു​ള്ള പ്ര​ശ്ന​ത്തി​ലാ​ണ് ഗു​ണ്ടാ സം​ഘ​ങ്ങ​ൾ​ക്കൊ​പ്പം സെ​ക്ര​ട്ട​റി​യും കു​ടു​ങ്ങി​യ​ത്.

ഇ​ത് പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കൂ​ടി​യ അ​രൂ​ർ ഏ​രി​യാ​ക​മ്മി​റ്റി യോ​ഗ​മാ​ണ് വി​ഷ​യം അ​ന്വേ​ഷി​ക്കു​ന്ന​തി​ന് മൂ​ന്നം​ഗ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച​ത്. ഏ​രി​യാ സെ​ന്‍റ​ർ അം​ഗം എ​ൻ.​പി ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സി.​ടി വി​നോ​ദ്, വെ​ട്ട​ക്ക​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​കെ മോ​ഹ​ന​ൻ എ​ന്നി​വ​രാ​ണ് ക​മ്മീ​ഷ​നി​ൽ ഉ​ള്ള​ത്.

സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സി.​ബി ച​ന്ദ്ര​ബാ​ബു, ജി​ല്ലാ​സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗ​ങ്ങ​ളാ​യ കെ.​പ്ര​സാ​ദ്, ആ​ർ.​നാ​സ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കൂ​ടി​യ യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം.  എ​ന്നാ​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന അ​ന്വേ​ഷ​ണം പാ​ർ​ട്ടി​യി​ലെ വി​ഭാ​ഗീ​യ​ത​യു​ടെ ഭാ​ഗ​മാ​ണെ​ന്നാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​ക്ഷേ​പം. ഗ്രൂ​പ്പു സ​മ​വാ​ക്യ​ങ്ങ​ളി​ൽ  ഏ​രി​യാ നേ​തൃ​ത്വ​ത്തെ അ​നു​കൂ​ലി​ക്കാ​ത്ത​വ​രെ വ​രു​തി​യി​ലാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നാ​ണ് എ​തി​ർ​വി​ഭാ​ഗം പ​റ​യു​ന്ന​ത്.

Related posts