അറിയാം പക്ഷേ? കണ്ടലൂരിലെ സുമേഷ് കൊലപാതകത്തിലെ പ്രതികള്‍ രക്ഷപെട്ട തിന് പിന്നിൽ ഉന്നത ബന്ധമെന്ന് പോലീസ്

കായംകുളം: കണ്ടല്ലൂരില്‍ യുവാവിനെ റോഡരികിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ഉന്നത ബന്ധമുണ്ടെന്ന സൂചന അന്വേഷണ സംഘത്തിനു ലഭിച്ചു. കണ്ടല്ലൂര്‍ തെക്ക് ശരവണസദനത്തില്‍ സുമേഷി(30)നെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോള്‍ പ്രതികള്‍ക്കുവേണ്ടി അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം രാത്രി എട്ടരയോടെ കണ്ടല്ലൂര്‍ കളരിക്കല്‍ ജംഗ്ഷനു സമീപം വച്ചായിരുന്നു നിരവധി ക്രിമിനല്‍കേസിലെ പ്രതിയായ സുമേഷിനെ കാറിലെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന യുവാവിനെ കാറിലെത്തിയ അഞ്ചോളംവരുന്ന സംഘം ഓടിച്ചിട്ട് വെട്ടുകയായിരുന്നു. സമീപത്തെ വയലിലേക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും സംഘം പിന്തുടര്‍ന്ന് വെട്ടി. ഇരുകൈയും കാലും വെട്ടി മാറ്റിയനിലയിലായിരുന്നു. പിന്നീട് സംഘം കാറില്‍ രക്ഷപ്പെട്ടു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ക്ക് ഉന്നത ബന്ധമുണ്ടെന്നും പ്രതികള്‍ ഉന്നത സഹായത്തോടെ രക്ഷപ്പെട്ടതായും ഇപ്പോള്‍ അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന നിഗമനത്തിലാണ് ഇപ്പോള്‍ പോലീസ് അന്വേഷണം നടത്തുന്നത്.…

Read More

നിങ്ങൾക്കും തേന്നിയില്ലേ..! പിണറായി മോദി യുടെ ഫോട്ടോസ്റ്റാറ്റ്; ഭക്ഷ്യമന്ത്രി അരി നൽകാതെ ഗോഡൗണിൽ സൂക്ഷിക്കുയാളും

ചേര്‍ത്തല: മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്രമോദിയുടെ ഫോട്ടോസ്റ്റാറ്റാണെന്ന് കെപിസിസി വൈസ്പ്രസിഡന്റ് വി.ഡി. സതീശന്‍. ഫുഡ് കോര്‍പറേഷന്‍റന്‍റെ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന അരി റേഷന്‍കടകളില്‍ വിതരണം ചെയ്യുവാന്‍ കഴിയാതെപോയ ഭക്ഷ്യമന്ത്രി കേരള നാടിന് ആവശ്യമില്ലായെന്ന് സതീശന്‍ പറഞ്ഞു. യുഡിഎഫ് മധ്യമേഖലാ ജാഥയുടെ ചേര്‍ത്തലയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനം കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് സ്വാഗതസംഘം ചെയര്‍മാന്‍ സി.കെ. ഷാജിമോഹന്‍ അധ്യക്ഷത വഹിച്ചു. ജാഥ വൈസ്‌ക്യാപ്റ്റന്‍ അനൂപ് ജേക്കബ് എംഎല്‍എ, സി.പി. ജോണ്‍, എം. മുരളി, സി.ആര്‍. ജയപ്രകാശ്, എം. ലിജു, എ.എ. ഷുക്കൂര്‍, ബി. രാജശേഖരന്‍, ജോര്‍ജ് ജോസഫ്, എസ്. ശരത്, കെ.എന്‍. സെയ്തു മുഹമ്മദ്, എം.കെ. ജിനദേവ്, സി.വി. തോമസ്, ആര്‍. ശശിധരന്‍, ജോണി തച്ചാറ, കെ.ആര്‍. രാജേന്ദ്രപ്രസാദ്, ഐസക് മാടവന, സി.ഡി. ശങ്കര്‍, ടി. സുബ്രഹ്മണ്യദാസ്, നവപുരം ശ്രീകുമാര്‍ എന്നിവര്‍…

Read More

മറന്നത് നൂറുപവനും കാറും..! പാർക്ക് ചെയ്ത സ്ഥലം മറന്നു പോയി ; കാർ തെരഞ്ഞ് ഉടമയും പോലീസും ഒടുവിൽ

തിരുവല്ല: നഗരമധ്യത്തിൽ പാർ ക്ക് ചെയ്ത കാർ മോഷണം പോയെന്ന പരാതി പോലീസി നെയും വട്ടംകറക്കി.സ്വർണവും പണവുമടങ്ങിയ കാർ തേടി പോലീസിന്‍റെയും ഉടമയുടെയും നെട്ടോട്ടം. ഒടുവി ൽ കാർ കണ്ടെത്തിയപ്പോൾ പാർക്ക് ചെയ്ത സ്ഥലം മറ ന്നുപോയതാണെന്ന് പറഞ്ഞ് ഉടമ തലയൂരി. ഇന്നലെ രാവിലെ 10.30ഓടെ തിരുവല്ല നഗരമധ്യത്തിലാണ് സംഭവം. കല്യാണ്‍ ജ്വല്ലേഴ്സി നു സമീപം പാർക്ക് ചെയ്ത കാർ കാണാനില്ലെന്ന് പറഞ്ഞ് വെണ്ണിക്കുളം സ്വദേശിയാണ് പോലീസിൽ പരാതി നൽകി യത്. കാറിനുള്ളിൽ നൂറുപവൻ സ്വർണവും പണവും മറ്റ് വില പിടിപ്പുള്ള സാധനങ്ങളും ഉണ്ടാ യിരുന്നു. ഉടൻ അന്വേഷണവും ആരംഭിച്ചു. എന്നാൽ, പറഞ്ഞ സ്ഥലത്തിന് അരകിലോമീറ്റർ അകലെയായി കാർ കിടക്കുന്ന തായി കണ്ടെത്തി. ഒടുവിൽ കാറിട്ട സ്ഥലം മറന്നുപോയതാ ണെന്ന് ഉടമ പറഞ്ഞതോടെ ഒരുമണിക്കൂറോളം നീണ്ട കാർ തെരച്ചലിന് അവസാനമായി.

Read More

കറപറ്റിയ രാഷ്ട്രീയം..! യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സിൽ സി​പി​എം-​ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ൽ

ചേ​ർ​ത്ത​ല: യു​വാ​വി​നെ ത​ട്ടി​കൊ​ണ്ടു​പോ​യ കേ​സി​ൽ ചേ​ർ​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ സി​പി​എം, ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ള​ട​ക്ക​മു​ള്ള സം​ഘം പി​ടി​യി​ൽ.     പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യെ ത​ട്ടി​കൊ​ണ്ടു​പോ​യ കേ​സി​ലാ​ണ് ത​ണ്ണീ​ർ​മു​ക്ക​ത്തെ ഡി​വൈ​എ​ഫ്ഐ പ്ര​ദേ​ശി​ക നേ​താ​വും സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ പ്ര​മോ​ദ്, പ്ര​ശാ​ന്ത്, രാ​ജേ​ഷ്, നീ​ര​ജ്, അ​ഖി​ൽ, സു​ജി​ത് എ​ന്നി​വ​ർ നെ​ടു​ന്പാ​ശേ​രി​യി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. കാ​ർ വാ​ട​ക​യ്ക്ക് ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ൽ പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യാ​യ ഷാ​ന​വാ​സി​നെ ത​ട്ടി​കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഷാ​ന​വാ​സി​ന് കാ​ർ ന​ൽ​കി​യി​ട്ട് വാ​ട​ക ല​ഭി​ച്ചി​ല്ലെ​ന്ന് കാ​ട്ടി ഉ​ട​മ രാ​ധാ​കൃ​ഷ​ണ​ൻ പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു.  റെ​ന്‍റ്  കാ​ർ അം​ഗീ​കൃ​ത​മ​ല്ലാ​ത്ത​തി​നാ​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ക​സ്റ്റ​ഡി​യി​ലാ​യ പ്ര​തി​ക​ളെ റി​മാ​ന്‍റ് ചെ​യ്തു.

Read More

അടുത്ത ഇര ആര്? 13 ദിവസം, മൂന്നു കൊലപാതകം, മൂന്നും യുവാക്കള്‍; ആലപ്പുഴയ്ക്ക് നെഞ്ചിടിപ്പ്

കായംകുളം: ജനങ്ങളെ ഭീതിയിലാക്കി ജില്ലയുടെ തെക്കന്‍ മേഖലകളില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ വീണ്ടും പിടിമുറുക്കുന്നു.  കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ വ്യത്യസ്ത സംഭവങ്ങളിലായി മൂന്നു കൊലപാതകങ്ങളാണ് മേഖലയില്‍ അരങ്ങേറിയത്. ഇതില്‍ രണ്ടെണ്ണം കഴിഞ്ഞ രണ്ടു ദിവസത്തിനിടെയാണ് നടന്നത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്നുപേരും യുവാക്കളാണ്. മാരകായുധങ്ങളുമായി വളരെ ആസൂത്രിതമായി വാഹനങ്ങളില്‍ എത്തുന്ന സംഘങ്ങള്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് കൃത്യം നടത്തുന്നത്. കൊലപാതകങ്ങള്‍ തുടര്‍ക്കഥയായതോടെ ജനനങ്ങളുടെ ഭീതിയും വര്‍ധിച്ചിരിക്കുകയാണ്. ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പോലീസിനും കഴിയുന്നില്ലെന്നതാണ് പ്രധാന ആക്ഷേപം. മൂന്നുകൊലപാതകങ്ങളും അരങ്ങേറിയത് ഹരിപ്പാട്, കായംകുളം മേഖലകളിലാണ്. ഹരിപ്പാട് കരുവാറ്റയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉല്ലാസ് വെട്ടേറ്റു മരിച്ചതാണ് ആദ്യത്തെ സംഭവം. ഫെബ്രുവരി ഒന്നിനായിരുന്നു ഈ സംഭവം അരങ്ങേറിയത്. ഈ കൊലപാതകത്തിലെ പ്രതികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഫെബ്രുവരി പത്തിനു വീണ്ടും ബൈക്കിലെത്തിയ സംഘം യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നത്. ഡിവൈഎഫ്‌ഐ കരുവാറ്റ…

Read More

കു​ടി​ച്ചി​ക​ളും കു​ടി​യ​ൻ​മാ​രും..! കേ​ര​ള​ത്തി​ൽ 70 ശ​ത​മാ​നം മദ്യപാനികളുണ്ടെങ്കിൽ അതിൽ 15 ശതമാനം സ്ത്രീകളെന്ന് മന്ത്രി ജി സുധാകരൻ

ചാ​രും​മൂ​ട്: കേ​ര​ള​ത്തി​ൽ 70 ശ​ത​മാ​നം മ​ദ്യ​പാ​നി​ക​ളു​ണ്ടെ​ന്നും ഇ​തി​ൽ 15 ശ​ത​മാ​നം സ്ത്രീ​ക​ളും മ​ദ്യ​പി​ക്കു​ന്നു​ണ്ട​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി ​സു​ധാ​ക​ര​ൻ. മാ​വേ​ലി​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം സ​മ്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ന​ട​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ 75 ല​ക്ഷം വ​രു​ന്ന കു​ടും​ബ​ങ്ങ​ളെ ല​ഹ​രി വി​മു​ക്‌​ത​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​റ്റ് സം​സ്‌​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വി​ഭി​ന്ന​മാ​യി കേ​ര​ള​ത്തി​ൽ 20 ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നൂ​റ​നാ​ട് പ​ട​നി​ല​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ർ. രാ​ജേ​ഷ്.​എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Read More

പിന്നിൽ രാഷ്ട്രീയ പകയോ‍? മു​ഖം​മൂ​ടി​സം​ഘം ഡിവൈഎ​ഫ്ഐ ​നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്ന സം​ഭ​വം: പ്ര​തി​ക​ളെ​പ്പ​റ്റി സൂ​ച​ന ല​ഭി​ച്ച​താ​യി പോലീസ്; അ​ന്വേ​ഷ​ണം ഉൗ​ർ​ജി​തമാക്കി

ഹ​രി​പ്പാ​ട്: പ​ട്ടാ​പ​ക​ൽ മു​ഖം​മൂ​ടി​സം​ഘം ഡി.​വൈ.​എ​ഫ്.​ഐ.​പ്രാ​ദേ​ശി​ക നേ​താ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ​പ്പ​റ്റി സൂ​ച​ന ല​ഭി​ച്ച​താ​യും അ​നേ​ഷ​ണം ഉൗ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട് മ​ണി​യോ​ടെ ആ​യി​രു​ന്നു ഡി.​വൈ.​എ​ഫ്.​ഐ മേ​ഖ​ലാ ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി ക​രു​വാ​റ്റ വ​ട​ക്ക് അ​മ്മു​മ്മേ​ത്ത് കേ​ള​നി​യി​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ജി​ഷ്ണുവിനെ​ ക്വ​ട്ടേ​ഷ​ൻ സം​ഘം കൊ​ല​പ്പെ​ടു​ത്തി​യ​ത്, ആ​ക്ര​മ​ണ​ത്തി​ൽ ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ക​രു​വാ​റ്റ ക​രീ ത്ത​റ വീ​ട്ടി​ൽ സു​രാ​ജ് (22) നും ​വെ​ട്ടേ​റ്റി​രു​ന്നു, ഹ​രി​പ്പാ​ട് ശ്രീ ​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ കാ​വ​ടി​യെ​ടു​ത്ത് സ​ഹോ​ദ​ര​ൻ വി​ഷ്ണു​വി​നും സു​ഹൃ​ത്ത് സു​രാ​ജി​നു​മൊ​പ്പം ബൈ​ക്കു​ക​ളി​ൽ​വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു  നാ​ടി​നെ ന​ടു​ക്കി​യ​കൊ​ല​പാ​ത​കം ന​ട​ന്ന​ത്, ഉൗ​ട്ട് പ​റ​ന്പ് ലെ​വ​ൽ ക്രോ​സി​ന് സ​മീ​പ​ത്തു​വെ​ച്ച് ബൈ​ക്കു​ക​ളി​ൽ മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യ ഒ​ൻ​പ​തം​ഗ സം​ഘം സു​രാ​ജി​നെ വെ​ട്ടി ലെ​വ​ൽ ക്രോ​സ്സ് അ​ട​ച്ചി​ട്ട തി​നാ​ൽ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് മൂ​വ​രും പ്രാ​ണ​ര​ക്ഷാ​ർ​ത്ഥം ഓ​ടി, ഇ​തി​ൽ ജി​ഷ്ണു മ​ഞ്ചാ​ത്ത​പ്പ​ള്ളി​ൽ ഗി​രി​ജ​യു​ടെ വീ​ട്ടി​ൽ അ​ഭ​യം തേ​ടി പി​ന്നാ​ലെ…

Read More

ഒരേ കൂരയിലിരുന്ന്..! കലക്ടറേറ്റിൽ വനിതാ ജീവനക്കാരിയോട് മോട്ടോർ വൈഹിക്കിൾ ഇൻസ്പെക്ടർ മോശമായി പെരുമാറിയതായി പരാതി

ആ​ല​പ്പു​ഴ: ക​ള​ക്ട​റേ​റ്റി​ലെ വ​നി​താ ജീ​വ​ന​ക്കാ​രി​യോ​ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ൻ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് പ​രാ​തി. റ​വ​ന്യു വ​കു​പ്പി​ലെ ജൂ​നി​യ​ർ സൂ​പ്ര​ണ്ടാ​യ വ​നി​ത​യോ​ടാ​ണ്  അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. ക​ള​ക്ട​റേ​റ്റി​ൽ  ആ​ർ​ടി​ഒ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് പു​റ​ത്ത് ജീ​വ​ന​ക്കാ​രി വാ​ഹ​നം പാ​ർ​ക്ക് ചെ​യ്തി​രു​ന്നു.​ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ  സ്വ​കാ​ര്യ​വാ​ഹ​ന​ത്തി​നു പി​ന്നി​ലാ​യി സ്കൂ​ട്ട​ർ ഇ​രു​ന്ന​തി​നാ​ൽ  ഇ​ദ്ദേ​ഹം ആ​ർ​ടി ഓ​ഫീ​സി​ലെ​ത്തി ഓ​ണ്‍​ലൈ​ൻ രേ​ഖ​ക​ളി​ൽ​നി​ന്നും വാ​ഹ​ന​ഉ​ട​മ​യു​ടെ ഫോ​ണ്‍​ന​ന്പ​ർ ക​ണ്ടെ​ത്തി ഇ​വ​രെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. വാ​ഹ​നം മാ​റ്റി​കൊ​ടു​ക്കു​ന്ന​തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​വ​രു​ടെ​നേ​രെ അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​ഞ്ഞ​താ​യും ആ​ക്ഷേ​പ​മു​ണ്ട്. തു​ട​ർ​ന്നു ഇ​വ​ർ ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ല്കി. ക​ള​ക്ട​ർ ആ​ർ​ടി​ഒ​യു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി.  സം​ഭ​വ​ത്തി​ൽ സ്റ്റാ​ഫ് കൗ​ണ്‍​സി​ൽ യോ​ഗം ചേ​ർ​ന്നു പ്ര​തി​ഷേ​ധി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ആ​ർ.​ടി ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു.

Read More

അറിയേണ്ടവർ അറിയാൻ..! ജോലി ഭാര ത്തിന്‍റെ പേരിൽ എസ്ബിടി എടിഎം പ്രവർത്തനം നിർത്താൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി ആരോപണം

അ​രു​വി​ക്കു​ഴി: ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​മാ​യ അ​രു​വി​ക്കു​ഴി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്ബി​ടി എ​ടി​എ​മ്മി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്താ​ൻ നീ​ക്ക​മെ​ന്ന് ആ​രോ​പ​ണം. ജോ​ലി​ഭാ​ര​ത്തി​ന്‍റെ പേ​രി​ൽ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് എ​ടി​എം നി​ർ​ത്താ​നു​ള്ള നീ​ക്ക​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് ആ​രോ​പ​ണം. നോ​ട്ടു​നി​രോ​ധ​നം വ​ന്ന​തി​ൽ പി​ന്നെ ഇ​തു​വ​രെ എ​ടി​എ​മ്മി​ൽ ബാ​ങ്ക് അ​ധി​കൃ​ത​ർ പ​ണം നി​ക്ഷേ​പി​ച്ചി​ട്ടി​ല്ല. അ​തി​നു മു​ന്പ് ചി​ല ദി​വ​സ​ങ്ങ​ളി​ൽ യ​ന്ത്ര​ത്ത​ക​രാ​റാ​ണെ​ന്നു അ​റി​യി​ച്ച് എ​ടി​എം പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്നി​ല്ല. തി​ര​ക്കേ​റി​യ പ​ള്ളി​ക്ക​ത്തോ​ട് -കോ​ട്ട​യം റോ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന എ​ടി​എം വ​ള​രെ​യേ​റെ​പ്പേ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ട്ടി​രു​ന്നു. എ​ടി​എം നി​ർ​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ്  ടി.​എം. ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്  ബെ​ന്നി അ​ഞ്ചാ​നി, ത​ങ്ക​ച്ച​ൻ  പു​തു​പ്പ​റ​ന്പി​ൽ,  ജോ​സ് അ​റ​യ്ക്ക​ൽ , ഡാ​ജു മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സംഗിച്ചു.

Read More

ഇങ്ങനെ ഒന്ന് സ്വപ്നത്തിൽ മാത്രം..! വായ്പ എടുത്തു മുങ്ങിയ ആളുടെ വീട്ടിൽ വായമൂടിക്കെട്ടി ബാങ്ക് ജീവനക്കാരുടെ സമരം

ചെങ്ങന്നൂർ: ബാങ്കിൽനിന്നും കോടിക്കണക്കിനു രൂപ വായ്പ എടുത്തശേഷം മുങ്ങി നടന്നവർക്ക് താക്കീതായി ബാങ്ക് ജീവനക്കാരുടെ വ്യത്യസ്‌ഥ സമരം. കാത്തലിക് സിറിയൻബാങ്ക് ചെങ്ങന്നൂർ ശാഖയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന സമരമാണ് വ്യത്യസ്തമായത്. ചെങ്ങന്നൂർ മുണ്ടങ്കാവ് സ്വദേശിയായ വായ്പാ കുടിശികക്കാരന്റെ വീട്ടുമുറ്റത്താണ് ഇന്നലെ രാവിലെ ബാങ്കിന്റെ ചെങ്ങന്നൂർ ശാഖയിലെ ജീവനക്കാരും ഇതരശാഖയിലെ ജീവനക്കാരും ബാങ്ക് മാനേജരും, വിരമിച്ച ജീവനക്കാരുമടങ്ങുന്ന 50 അംഗ സംഘം എത്തിയത്. കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി പ്ലക്കാർഡ് ഏന്തി രാവിലെ 9.30മുതൽ 10.30വരെ ഇവർ ധർണ നടത്തി. ബാങ്ക് ഡിജിഎം തോമസ് ജോർജ്, ഏരിയാ മാനേജർ സി.കെ. ജോർജ്, സോണൽ മാനേജർ സണ്ണി വർക്കി, ചെങ്ങന്നൂർ ശാഖാ മാനേജർ ആർ. അംബിക എന്നിവർ ധർണയ്ക്കു നേതൃത്വം നൽകി.

Read More