മട്ടന്നൂർ: ലോക്ക് ഡൗൺ വന്നതോടെ ദുരിതത്തിലായിരിക്കുകയാണ് മട്ടന്നൂർ അയ്യല്ലൂരിലെ പലഹാര വില്പനക്കാരനായ അറുപത്തഞ്ചുകാരൻ. പറമ്പൻ നാണുവാണ് ജോലിക്ക് പോകാൻ കഴിയാതെ ദുരിതമനുഭവിക്കുന്നത്. മാനന്തേരി സ്വദേശിയായ നാണു അയ്യല്ലൂർ ലക്ഷ്മി അമ്മ മെമ്മോറിയൽ വായനശാലയ്ക്ക് സമീപത്തുള്ള വാടകമുറിയിലാണ് രണ്ട് വർഷത്തോളമായി താമസിക്കുന്നത്. വാടക വീട്ടിൽ നിന്നുണ്ടാക്കുന്ന പലഹാരം തലച്ചുമടായി ഹോട്ടലുകളിലും വീടുകളിലും കൊണ്ടുപോയി വിറ്റായിരുന്നു ജീവിതം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങാൻ കഴിയാതെ വന്നതോടെ ജോലി നിർത്തുകയായിരുന്നു. അറുപത് കഴിഞ്ഞവർ പുറത്തിറങ്ങി നടക്കാൻ പാടില്ലെന്ന സർക്കാരിന്റെ കർശന നിർദേശം വന്നതോടെ വില്പന നിർത്തി. വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തതിനാൽ വിവിധ പ്രദേശങ്ങളിൽ വർഷങ്ങളോളം വാടകയ്ക്ക് താമസിക്കുകയായിരുന്നു നാണു. ആധാർ കാർഡും ഇലക്ഷൻ ഐഡി കാർഡും റേഷൻ കാർഡും സ്വന്തമാക്കാൻ നാണുവിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മുപ്പത് വർഷമായി ഈ രംഗത്ത് സജീവമാണെങ്കിലും സമ്പാദ്യങ്ങളില്ല. വീട്ടിൽ നിന്ന് തന്നെ പലഹാരം ഉണ്ടാക്കി…
Read MoreCategory: Kannur
മംഗളൂരു-കാസര്‍ഗോഡ് ദേശീയപാതയില്‍ രണ്ടുകോടിയുടെ കുഴല്‍പ്പണം പിടികൂടി എക്സൈസ്
കാസര്‍ഗോഡ്: മംഗളൂരു-കാസര്‍ഗോഡ് ദേശീയപാതയില്‍ കുമ്പളയ്ക്ക് സമീപം എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയ്ക്കിടയില്‍ രണ്ടുകോടിയിലേറെ രൂപയുടെ കുഴല്‍പണവും സ്വര്‍ണവും പിടികൂടി. കാറിലുണ്ടായിരുന്ന മഞ്ചേശ്വരം ഉദ്യാവര്‍ സ്വദേശി ഷംസുദ്ദീനെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി എട്ടരയോടെ മംഗളൂരു ഭാഗത്തുനിന്നു വന്ന സ്വിഫ്റ്റ് കാര്‍ മഞ്ചേശ്വരം തുമിനാടിന് സമീപത്തുവച്ച് വാഹനപരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘത്തെ കണ്ട് നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. എക്സൈസ് വാഹനം പിന്തുടര്ന്നെത്തി കുമ്പളയ്ക്കടുത്തുവച്ച് നാടകീയമായി കാറിനു കുറുകെയിട്ട് തടഞ്ഞുനിര്‍ത്തുകയാണ് ചെയ്തത്. പരിശോധനയില്‍ 2,00,87,300 രൂപയുടെ കറന്‍സി നോട്ടുകളും 20 പവന് സ്വര്‍ണവും കാറിനകത്തുനിന്നും കണ്ടെടുത്തു. കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍. നൗഫലിന്റെ നേതൃത്വത്തിലാണ് വാഹനപരിശോധന നടത്തിയത്. പിടികൂടിയ പണവും സ്വര്‍ണവും പ്രതിയേയും മഞ്ചേശ്വരം പോലീസിന് കൈമാറി. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാളെ ചോദ്യംചെയ്തുവരുന്നു.
Read Moreഎന്തോന്ന് കൊറോണ… ആദ്യം ബോംബ്, പിന്നെയും ബോംബ്; പയ്യന്നൂരിൽ ബോംബ് നിർമാണം സജീവം
പയ്യന്നൂര്‍: കര്‍ശനമായ ലോക്ഡൗൺ നിയന്ത്രണങ്ങള്‍ക്കിടയിലും പയ്യന്നൂരും പരിസരങ്ങളിലും ബോംബ് നിര്‍മാണം നടക്കുന്നതായി സൂചന. ബോംബ് സ്ഫോടന പരമ്പരകള്‍ക്ക് തടയിടാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനിടയിലാണ് രഹസ്യ കേന്ദ്രങ്ങളില്‍ ബോംബ് നിര്‍മ്മാണം നടക്കുന്നത്. ഇന്നലെ കാങ്കോല്‍ ആലക്കാട്ടുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച ബോംബുകള്‍ നല്‍കുന്നതും ഈ സൂചനയാണ്. കോറോം,കരിവെള്ളൂര്‍ ചീറ്റ, പയ്യന്നൂര്‍, കാര, അന്നൂര്‍ എന്നിവിടങ്ങളില്‍ നിരവധി സ്ഫോടനങ്ങള്‍ നടന്നിരുന്നു. നാവിക അക്കാഡമിയുടെ ജനവാസമില്ലാത്ത പ്രദേശങ്ങളിലെ കുറ്റിക്കാടുകളില്‍ ഒളിപ്പിച്ച നിലയില്‍ ബോംബ് നിര്‍മാണ സാമഗ്രികകളും വാളുകളും മഴുവും കണ്ടെത്തിയിരുന്നു. പയ്യന്നൂര്‍ സിഐ താമസിച്ചിരുന്ന പോലീസ് ക്വാർട്ടേഴ്സിന് നേരേയും ബോംബേറുണ്ടായിരുന്നു. ചിറ്റടി,കക്കമ്പാറ പ്രദേശങ്ങളില്‍ സ്ഫോടന പരമ്പരതന്നെ അരങ്ങേറിയിരുന്നു. ഏഴിമലയുടെ കിഴക്കേ ചരിവിലെ നൂറുകണക്കിന് ഏക്കര്‍ വരുന്ന ഉപയോഗശൂന്യമായ ചെങ്കല്‍പ്പണകള്‍ നിറഞ്ഞ ചിറ്റടി പ്രദേശത്ത് നിന്ന് ബോംബ് നിര്‍മ്മാണ സാമഗ്രികകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടെ ബോംബ് നിര്‍മ്മാണം നടക്കുന്നതായി ബോംബ് സ്ക്വാഡും റിപ്പോര്‍ട്ട് ചെയ്തിരുന്നു.…
Read More“കാമറയിൽ പിന്തുടരും; ശരീരഭാഷ നോക്കി പരിശോധന’; സ്വർണക്കള്ളകടത്തുകാരെ കസ്റ്റംസ് പൊക്കുന്ന രീതികൾ ഇങ്ങനെ…
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് പരിശോധന ഊർജിതമാക്കി. വിമാനത്തിൽ എത്തുന്നവരെ ഇറങ്ങുന്നതു മുതൽ വിമാനത്താവളത്തിന് പുറത്ത് എത്തുന്നതുവരെ കാമറയിലൂടെ കസ്റ്റംസ് നിരീക്ഷിക്കും. ശരീരഭാഷയിൽ പ്രത്യേകത കണ്ടെത്തിയാൽ ഇവരെ പ്രത്യേകം പരിശോധിക്കും. സ്വർണക്കടത്ത് പരിശോധന കണ്ണൂർ വിമാനത്താവളത്തിൽ കർശനമാക്കിയിരിക്കുകയാണ്. രണ്ടര കിലോ സ്വർണവുമായാണ് ഇന്നലെ കാസർഗോഡ്, നാദാപുരം സ്വദേശികളായ ഏഴ് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഒരു കോടി 24 ലക്ഷം രൂപ മതിക്കുന്ന സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് എത്തിയ ഫ്ലൈ ദുബായ്, രാത്രി എട്ടിന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലെത്തിയ യാത്രക്കാരിൽ നിന്നാണ് രണ്ടു കിലോ 510 ഗ്രാം സ്വർണം പിടികൂടിയത്. ഫ്ലൈ ദുബായ് വിമാനത്തിലെത്തിയ ആറ് പേരിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ ഒരാളിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയ യാത്രക്കാരെ കസ്റ്റംസ്…
Read Moreജനം പുറത്തിറങ്ങാതായതോടെ പോക്കറ്റടിയും പിടിച്ചുപറിയും നിർത്തി കടകൾ കുത്തി തുറന്ന് മോഷണം; കണ്ണൂരിൽ മൂന്നംഗ സംഘം പോലീസ് പിടിയിൽ
കണ്ണൂർ: കോവിഡ് കാലത്ത് ജനം പുറത്തിറങ്ങാതായപ്പോൾ പിടിച്ചുപറിയും പോക്കറ്റടിയും നിലച്ചതോടെ കടകൾ കുത്തിതുറന്ന് പണമുണ്ടാക്കാനുള്ള ശ്രമത്തിനിടയിലാണ് കണ്ണൂരിൽ മൂന്നംഗകവർച്ചാസംഘം പിടിയിലാകുന്നത്. നഗരമധ്യത്തിൽ മൂന്ന് സ്ഥലത്ത് കവർച്ച നടത്തിയ ആറംഗ സംഘം പണത്തിനൊപ്പം സാധനങ്ങളും മോഷ്ടിക്കുന്ന സംഘമാണെന്ന് പോലീസ് പറഞ്ഞു. മോഷണത്തിനിടയിലാണ് ആറംഗ സംഘത്തിലെ മൂന്നുപേരെയും ടൗൺ പോലീസ് പിടികൂടിയത്. ചിറക്കൽ സ്വദേശി കെ.പി.ജിതേഷ് (44), കാട്ടാമ്പള്ളി സ്വദേശി മനോജ് (41), ഉപ്പളയിലെ മുഹമ്മദ് ഷെരീഫ് (42) എന്നിവരാണ് അറസ്റ്റിലായത്. ഇവർ നിരവധി മോഷണക്കേസിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ആറംഗ സംഘത്തിലെ മൂന്നു പേർ ഓടി രക്ഷപ്പെട്ടു. അവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരത്തിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണം വരികയും ആളുകൾ നഗരത്തിൽ എത്തുന്നത് കുറയുകയും ചെയ്തതോടെയാണ് ഇവരുടെ ‘സ്ഥിരംവരുമാനം ‘ നിലക്കുന്നത്. തുടർന്നാണ് സംഘം ചേർന്ന് കടകൾ കുത്തിതുറന്ന് മോഷണം നടത്താൻ തീരുമാനിച്ചത്.
Read Moreഅഞ്ചുവയസുകാരനായ മകനെ ഉപേക്ഷിച്ച് മുങ്ങിയ യുവതിയും കാമുകനും പിടിയില്‍; ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു
കൂത്തുപറമ്പ്: അഞ്ച് വയസുള്ള മകനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയെയും കാമുകനും അറസ്റ്റില്‍. ചിറ്റാരിപ്പറമ്പ് ചെള്ളത്ത് വയല്‍ സ്വദേശിനിയെയും കാമുകനായ ഇരിട്ടി കൊളക്കാട് സ്വദേശിയുമാണ് പിടിയിലായത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. യുവതിയെ കാണാനില്ലെന്ന അച്ഛന്റെ പരാതിയിലാണ് കണ്ണവം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസന്വേഷണത്തിനിടയില്‍ യുവതി കാമുകനോടൊപ്പം വയനാട്ടിലുണ്ടെന്ന വിവരം ലഭിച്ചതോടെ ഇവരെ ഫോണില്‍ ബന്ധപ്പെട്ട് സ്റ്റേഷനില്‍ എത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.സ്റ്റേഷനിലെത്തി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇരുവരെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതി ഒരു വര്‍ഷമായി സ്വന്തം വീട്ടില്‍ തന്നെയാണു താമസിക്കുന്നത്. ബുധനാഴ്ച ഉച്ചയോടെ മെഡിക്കല്‍ ഷോപ്പിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ യുവതിയെ കാണാതായതോടെയാണ് അച്ഛൻ പരാതി നല്‍കിയത്.
Read Moreആ മുടി ആരുടേത്…? കണ്ണൂർ ഏച്ചൂരിലെ യുവാവിന്റെ മരണം ; കൊലപാതകമോ?
പി. ജയകൃഷ്ണന് കണ്ണൂര്‍: എച്ചൂരില്‍ കൂലിവേല ചെയ്ത് കുടുംബത്തെ പോറ്റുന്ന ഒരു യുവാവ് മരിച്ചിട്ട് ഇന്ന് 20 ദിവസം തികയുന്നു. കൊലപാതകമാണോ സാധാരണ മരണമാണോ എന്ന് ഇനിയും ഉറപ്പിച്ച് പറയാനായിട്ടില്ല. അന്വേഷണം മുന്നോട്ട് പോകുംതോറും കൊലപാതക സാധ്യതയിലേക്ക് തന്നെയാണ് അന്വേഷണസംഘവും സഞ്ചരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം ചെയ്ത സര്ജന് തന്നെ മരണത്തില്‍ സംശയം ഉന്നയിച്ചതിനാൽ ഒരു സാധാരണ മരണമല്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഫിനോജിന്റെ കൈകളിൽ നിന്നും ലഭിച്ച മുടി നിർണായക തെളിവായി മാറുമോയെന്നും അന്വേഷണസംഘം കാത്തിരിക്കുകയാണ്. നിര്‍മാണ തൊഴിലാളിയായ ഏച്ചൂര്‍ മാവിലച്ചാല്‍ സ്വദേശി കെ. ഫിനോജി (43) ന്റെ മരണമാണ് ഒരു നാടിനെയാകെ ആശങ്കയിലാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 22 നാണ് ഏച്ചൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വയലില്‍ ഫിനോജിനെ മരിച്ച നിലയില്‍ കാണുന്നത്. കുഴഞ്ഞു വീണതായിരിക്കാം എന്നാണ് ആദ്യം പലരും കരുതിയത്. കാരണം ദുരൂഹതയ്ക്കുള്ള മുറിവോ, അടിപിടി…
Read More‘ഗുരുജി’ സാങ്കല്പിക കഥാപാത്രം; കള്ളനോട്ട്-കഞ്ചാവ് മാഫിയ തലവനെ തേടി അന്വേഷണസംഘം
പരിയാരം: തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങളെ തുടര്‍ന്നുള്ള അന്വേഷണം കള്ളനോട്ട്-കഞ്ചാവ് മാഫിയയിലേക്കെത്തിച്ച പോലീസ്, സംഘത്തലവനെന്ന് വിശേഷിപ്പിക്കുന്ന “ഗുരുജി’യെ കണ്ടെത്താനുള്ള ശ്രമത്തില്‍. നിരോധിക്കപ്പെട്ട 500,1000 രൂപ നോട്ടുകള്‍ കമ്മീഷന് വ്യവസ്ഥയില്‍ ശേഖരിക്കുന്ന സംഘത്തിന്റെ അടിവേരുകള്‍ കണ്ടെത്താനുള്ള അന്വേഷണമാണ് പോലീസ് ആരംഭിച്ചിരിക്കുന്നത്. അതിനിടെ സംഘത്തിന്റെ തലവനെന്ന് വിശേഷിപ്പിക്കുന്ന ഗുരുജി ഒരു സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് തിരിച്ചറിഞ്ഞതായി പരിയാരം പോലീസ് ഇന്‍സ്പെക്ടര്‍ കെ.വി.ബാബു പറഞ്ഞു. അറസ്റ്റിലായവരില്‍നിന്നും ഇയാളെപ്പറ്റി ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കള്ളനോട്ട് സംഘത്തിന്റെ അണിയറയില്‍ മറഞ്ഞിരിക്കുന്ന ഈ തലവനെ കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല. എങ്കിലും കേസന്വേഷണവുമായി മുന്നോട്ടു പോകുവാനുള്ള തീരുമാനത്തിലാണ് തളിപ്പറമ്പ് ഡിവൈഎസ്പി നേതൃത്വം നല്കുന്ന അന്വേഷണ സംഘമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തേണ്ട അന്വേഷണങ്ങള്‍ക്ക് അവിടുത്തെ പോലീസുദ്യോഗസ്ഥരില്നിന്നും ആവശ്യമായ പിന്തുണ ലഭിക്കാറില്ല എന്നതാണ് കേരള പോലീസിനുള്ള അനുഭവം. അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയും…
Read More‘ഗുരുജി’ സാങ്കല്പിക കഥാപാത്രം! കള്ളനോട്ട്-കഞ്ചാവ് മാഫിയ തലവനെ തേടി അന്വേഷണസംഘം
പരിയാരം: തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങളെ തുടര്‍ന്നുള്ള അന്വേഷണം കള്ളനോട്ട്-കഞ്ചാവ് മാഫിയയിലേക്കെത്തിച്ച പോലീസ്, സംഘത്തലവനെന്ന് വിശേഷിപ്പിക്കുന്ന “ഗുരുജി’യെ കണ്ടെത്താനുള്ള ശ്രമത്തില്‍. നിരോധിക്കപ്പെട്ട 500,1000 രൂപ നോട്ടുകള്‍ കമ്മീഷന് വ്യവസ്ഥയില്‍ ശേഖരിക്കുന്ന സംഘത്തിന്റെ അടിവേരുകള്‍ കണ്ടെത്താനുള്ള അന്വേഷണമാണ് പോലീസ് ആരംഭിച്ചിരിക്കുന്നത്. അതിനിടെ സംഘത്തിന്റെ തലവനെന്ന് വിശേഷിപ്പിക്കുന്ന ഗുരുജി ഒരു സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് തിരിച്ചറിഞ്ഞതായി പരിയാരം പോലീസ് ഇന്‍സ്പെക്ടര്‍ കെ.വി.ബാബു പറഞ്ഞു. അറസ്റ്റിലായവരില്‍നിന്നും ഇയാളെപ്പറ്റി ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കള്ളനോട്ട് സംഘത്തിന്റെ അണിയറയില്‍ മറഞ്ഞിരിക്കുന്ന ഈ തലവനെ കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല. എങ്കിലും കേസന്വേഷണവുമായി മുന്നോട്ടു പോകുവാനുള്ള തീരുമാനത്തിലാണ് തളിപ്പറമ്പ് ഡിവൈഎസ്പി നേതൃത്വം നല്കുന്ന അന്വേഷണ സംഘമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തേണ്ട അന്വേഷണങ്ങള്‍ക്ക് അവിടത്തെ പോലീസുദ്യോഗസ്ഥരില്നിന്നും ആവശ്യമായ പിന്തുണ ലഭിക്കാറില്ല എന്നതാണ് കേരള പോലീസിനുള്ള അനുഭവം. അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയും…
Read Moreഅപകടത്തിൽപ്പെട്ടയാളുടെ സിടി സ്കാൻ എടുക്കാൻ വസ്ത്രം മാറ്റുന്നതിനിടെ കഞ്ചാവ്; സംഭവം കണ്ണൂരിൽ
കണ്ണൂർ: വാഹനാപകടത്തിൽപ്പെട്ടയാളിൽ നിന്നും കഞ്ചാവ് പിടികൂടി. ഇന്നലെ രാത്രി 8.30 ഓടെയാണ് അഞ്ചരക്കണ്ടി പരിസരത്ത് നിന്നാണ് വാഹനാപകടത്തിൽ പരിക്കേറ്റ് ഷമ്മാസ് എന്ന് പേരുള്ളയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുവന്നത്. അബോധാവസ്ഥയിലായ ഇയാളെ സിടി സ്കാൻ ചെയ്യുന്നതിനായി വസ്ത്രം മാറുന്നതിനിടെയാണ് 30 ഗ്രാം കഞ്ചാവ് ആശുപത്രി ജീവനക്കാർ കണ്ടെടുത്ത്. തുടർന്ന് ഇവർ എടക്കാട് പോലീസിൽ വിവരം അറിയിക്കുകയും. എടക്കാട് പോലീസെത്തി കഞ്ചാവ് കസ്റ്റഡിയിൽ എടുത്ത്. അപകടത്തിൽപ്പെട്ടയാൾ അബോധാവസ്ഥയിലാണ്.
Read More