സജീവൻ പൊയ്ത്തുംകടവ് കണ്ണൂർ: കോവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ പോലീസും പോലീസ് സ്റ്റേഷനിലെ രീതികളും അടിമുടി മാറുകയാണ്. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന നിയമപാലകർ പ്രവർത്തനത്തിന് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ച് സ്വയം സുരക്ഷ ഒരുക്കും. ഇതു സംബന്ധിച്ച് ഡിജിപി ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകി. പോലീസ് ഉദ്യോഗസ്ഥർക്ക് ഇനി മുതൽ സ്റ്റേഷനിൽ എത്താതെ തന്നെ നേരിട്ട് ഡ്യൂട്ടിയിലേക്ക് പ്രവേശിക്കാം. പോലീസ് വാഹനങ്ങളിൽ മൂന്നോ നാലോ പേർ മാത്രമാകും യാത്ര ചെയ്യുക. സാമൂഹിക അകലം പാലിക്കുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണം. ഒരാഴ്ച ഡ്യൂട്ടി നൽകിയിൽ അടുത്ത ആഴ്ച വിശ്രമം എന്ന രീതിയിലായിരിക്കും ഡ്യൂട്ടി സമയം. റോൾ കോൾ, ഷിഫ്റ്റ് മാറ്റം, പരേഡ് എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉണ്ടാവില്ല. സാധാരണ വാഹന പരിശോധന ഒഴിവാക്കും. എന്നാൽ നിയമ ലംഘകരെ പിടികൂടാൻ ജാഗ്രത പുലർത്തും. തിരക്കുള്ള ജംഗ്ഷനുകളിൽ മാത്രം ട്രാഫിക്ക്…
Read MoreCategory: Kannur
പാലത്തായി പീഡനക്കേസ്; നാലു മൊഴികളിൽ നാലു സംഭവങ്ങൾ; തെളിവുകൾ തേടി ക്രൈംബ്രാഞ്ച്; കേസ് അട്ടിമറിച്ചതിനു പിന്നിൽ മുൻ സിഐ എന്ന് സൂചന
തലശേരി: പാലത്തായി പീഡനക്കേസിൽ പെൺകുട്ടി നാല് തവണ നൽകിയ മൊഴികളിൽ നാല് സംഭവങ്ങൾ. കേസ് അട്ടിമറിക്കാൻ മുൻ അന്വേഷണ ഉദ്യാഗസ്ഥനായ സിഐ ആദ്യഘട്ടങ്ങളിൽ നടത്തിയ ആസൂത്രിത നീക്കമാണ് പെൺകുട്ടിയുടെ മൊഴികളിലെ വൈരുധ്യങ്ങളിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്ന് സംശയിക്കുന്നതായും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ സൂചന നൽകി. പെൺകുട്ടിയുടെ മൊഴിക്ക് വിരുദ്ധമായിട്ടുള്ള കോൾ ഡീറ്റയിൽസ് റെക്കോർഡ് (സിഡിആർ) ഉൾപ്പെടെയുള്ള രേഖകൾ ഹൈക്കോടതിയുടെ മുന്നിലും മുൻ അന്വേഷണ ഉദ്യാഗസ്ഥരുടെ കൈയിലുമുള്ള സാഹചര്യത്തിൽ പെൺകുട്ടിയുടെ മൊഴി വീണ്ടും മജിസ്ട്രേറ്റ് തലത്തിൽ രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. 164 പ്രകാരം മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ മൊഴികളിലും എഫ്ഐആർ സ്റ്റേറ്റ്മെന്റിലും 161 പ്രകാരം അന്വേഷണസംഘം രേഖപ്പെടുത്തിയ മൊഴികളിലും വ്യത്യസ്ത സംഭവങ്ങളാണുള്ളത്. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ നേരിട്ട ഉദ്യോഗസ്ഥനെ ഈ കേസ് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയതാണ് ഇന്നത്തെ വിവാദങ്ങളിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്ന റിപ്പോർട്ടും ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. എഫ്ഐആറിൽ ജനുവരി…
Read Moreപാലത്തായി പീഡനക്കേസ് : അന്വേഷണ സംഘത്തിന് കൊലവിളി; പ്രതിക്ക് തീവ്രവാദ സംഘടനകളുടെ ഭീഷണി
തലശേരി: പാലത്തായി പീഡനക്കേസിലെ അന്വേഷണ സംഘത്തിന് നവമാധ്യമങ്ങളിലൂടെ കൊല വിളി. കഴിഞ്ഞ ദിവസം പോക്സോ ഒഴിവാക്കി കേസിൽ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് ഉൾപ്പെടെയുള്ള അന്വേഷണ ഉദ്യോാഗസ്ഥർക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി ഉയർന്നിട്ടുള്ളത്. “പാലത്തായി പീഡനക്കേസിലെ പ്രതിയെ നിങ്ങളും കോടതിയും രക്ഷിച്ചാലും ഞങ്ങൾ ശിക്ഷിക്കും എന്ന വെല്ലുവിളിയും അസഭ്യവർഷവും പേജിലുണ്ട്. മാന്യമായ പ്രതികരണങ്ങൾ നടത്തിയവര ഐജി തന്നെ നേരിട്ട് വിളിച്ച് കേസിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്തുന്നുണ്ട്. കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി കടവത്തൂർ കുറുങ്ങാട്ട് പത്മരാജന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചു. ഇയാൾക്ക് തീവ്രവാദ സംഘടനകളിൽ നിന്ന് ഭീഷണിയുള്ളതായി രഹസ്യാന്വാഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പോക്സോ വകുപ്പ് ഒഴിവാക്കിയുള്ള കുറ്റപത്ര സമർപ്പണം മണ്ഡലത്തിലെ എംഎൽഎ കൂടിയായ മന്ത്രി കെ.കെ.ശൈലജയ്ക്കും ഏറെ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. നൂറുകണക്കിന് ഫോൺകോളുകളാണ് മണ്ഡലത്തിൽ നിന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിക്ക്…
Read Moreകോവിഡ് വ്യാപനം: ദേശീയപാത ഒഴികെ കണ്ണൂർ-കാസർഗോഡ് അതിര്‍ത്തികൾ അടച്ചു; നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
പയ്യന്നൂര്‍: കോവിഡ് സമൂഹവ്യാപനം നിയന്ത്രണാതീതമാകുന്ന സാഹചര്യത്തില്‍ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലയുടെ അതിര്‍ത്തികള്‍ അടച്ചു. കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മുതല്‍ പൊതുഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദേശീയപാതയില്‍ കാലിക്കടവ് ഒഴികെയുള്ള അതിര്‍ത്തികള്‍ അടച്ചത്. കണ്ണൂരിൽ നിന്നുള്ള സ്വകാര്യ ബസുകൾ കാഞ്ഞങ്ങാട് വരെ മാത്രമെ സർവീസ് നടത്തുന്നുള്ളൂ. കെഎസ്ആർടിസി ബസുകൾ കാസർഗോഡ് വരെ സർവീസ് നടത്തുന്നുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് കണ്ണൂര്‍ ജില്ലയിലേക്കുള്ള പ്രവേശന കവാടങ്ങളായ ഒളവറ, തലിച്ചാലം, തട്ടാര്‍കടവ്, കാലിക്കടവ്, ചീമേനി, ചെറുപുഴ, ചിറ്റാരിക്കല്‍,പുളിങ്ങോം തുടങ്ങിയ പത്ത് അതിർത്തികളാണ് അടച്ച് കര്‍ശനപരിശോധന ഏര്‍പ്പെടുത്തിയത്. ആംബുലന്‍സുകളും അത്യാവശ്യ സര്‍വീസുകളും മാത്രമേ ഇതുവഴി കടത്തിവിടുകയുള്ളു. കൂടാതെ കണ്ണൂര്‍ ജില്ലയിലേക്ക് വാഹനങ്ങള്‍ കടന്നുവരാന്‍ സാധ്യതയുള്ള ഇടറോഡുകള്‍ പോലും പോലീസിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ്. കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ നിര്‍ദേശ പ്രകാരമാണ് പോലീസ് 31 വരെ ജില്ലാ അതിര്‍ത്തികള്‍ അടച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ കെഎസ്ആര്‍ടിസി, സ്വകാര്യബസുകള്‍ക്ക്…
Read Moreകോവിഡ് ബാധിച്ച് യുവാവിന്റെ മരണം: രഹസ്യമായി ചികിത്സിച്ച ഹോമിയോ ഡോക്ടർക്കെതിരേ നടപടിക്ക് നിർദേശം
തലശേരി: പാനൂർ കരിയാട് പുളിയനമ്പ്രത്ത് മരിച്ച മുഹമ്മദ് സാലിഖിന് (25) കോവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ യുവാവിനെ രഹസ്യമായി ചികിത്സിച്ച ഹോമിയോ ഡോക്ടർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് ശിപാർശ ചെയ്തു. യുവാവ് ചികിത്സ തേടിയെത്തിയ വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കാതിരുന്നതിനെ തുടർന്നാണ് തീരുമാനം. 48 ദിവസം മുന്‍പ് അഹമ്മദാബാദിൽ നിന്ന് എത്തിയ സാലിഖ് 28 ദിവസത്തെ നീരീക്ഷണ കാലാവധി പൂർത്തീകരിച്ചതാണ്. എന്നാൽ, രോഗലക്ഷണം കണ്ടതോടെ ഇദ്ദേഹം ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കാതെ ചൊക്ലി കവിയൂർ മിന്നത്തെപീടികയിലെ ഹോമിയോ ഡോക്ടറുടെ ചികിത്സ തേടി. ഈ ചികിത്സയിലിരിക്കെയാണ് യുവാവ് മരണമടഞ്ഞത്. യുവാവിന്റെ വീട്ടുകാരും വീടുമായി ബന്ധം പുലർത്തിയവര്യം നിരീക്ഷണത്തിലാണ്. അതിനിടെ, തലശേരി പഴയ ബസ് സ്റ്റാൻഡിൽ കോവിസ് പ്രോട്ടോകോൾ ലംഘിച്ച് പ്രവർത്തിച്ച അക്ഷയ കേന്ദ്രത്തിനെതിരെ ടൗൺ പോലീസ് കേസെടുത്തു.
Read Moreകാസർഗോട്ട് സ്ഥിതി അതീവ ഗുരുതരം; വ്യാപന സാധ്യത, മുക്തി കുറവ്; 17 മുതൽ പൊതുഗതാഗതത്തിന് നിയന്ത്രണമെന്ന് കളക്ടർ
കാസർഗോഡ്: കാസർഗോട്ട് സ്ഥിതി അതീവ ഗുരുതരമാണെന്നും രോഗവ്യാപന സാധ്യതയും വർധിക്കുകയാണെന്നും ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു. കളക്ടറേറ്റിൽ ചേർന്ന കോറോണ കോർകമ്മിറ്റിയോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ജില്ലയിൽ വെന്റിലേറ്ററുകളുടെ എണ്ണം കുറവാണ്. വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ രോഗമുക്തി നിരക്ക് വളരെ കുറവാണ്. അതീവ ജാഗ്രത ആവശ്യമായ സമയമാണിത്. ഏത് പ്രായത്തിലുള്ള ആളുകളെയും രോഗം ബാധിക്കാമെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ജനങ്ങൾ തിരിച്ചറിയണം. ഒരു കാരണവശാലും ആളുകൾ കൂട്ടംകൂടാൻ അനുവദിക്കില്ല. അനാവശ്യ യാത്ര അനുവദിക്കില്ല. ശാരീരിക അകലം നിർബന്ധമായും പാലിക്കണം. മാസ്ക് ധരിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും കളക്ടർ അറിയിച്ചു. കടകൾ തുറക്കേണ്ടത് രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെ ജില്ലയിലെ കടകൾ വ്യാഴാഴ്ച മുതൽ രാവിലെ എട്ടു മുതൽ വൈകിട്ട് ആറുവരെ മാത്രമേ തുറക്കാൻ അനുവദിക്കു. വ്യാപാര സംഘടനകൾ തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് തിരുമാനം. കടകളിൽ ആളുകൾ കൂട്ടം കൂടുന്ന സാഹചര്യം…
Read Moreപ്രണയംനടിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോ യി അന്യസംസ്ഥാനങ്ങളി ലെത്തിച്ച് പീഡനം; പ്രതിക്ക് ഒത്താശ ചെയ്ത് ബന്ധുക്കൾ; പത്ത് മാസത്തിന് ശേഷം പ്രതിയെ കുടുക്കിയതിങ്ങനെ…
വളപട്ടണം: പ്രണയംനടിച്ച് പതിനാറുകാരിയെ സംസ്ഥാനത്തിന് പുറത്തെ വിവിധ കേന്ദ്രങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ കുടുക്കിയത് ഫോൺ കാളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം. പത്തു മാസം മുമ്പ് നടന്ന സംഭവത്തിൽ പ്രതി മയ്യിൽ കടൂർ നിരന്തോടിലെ അഷിത്ത് പാലി (20) നെയാണ് അറസ്റ്റു ചെയ്തത്. വളപട്ടണം പോലീസ് ഇൻസ്പെക്ടർ എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വിദഗ്ധമായാണ് പ്രതിയെ പിടികൂടിയതും പതിനാറുകാരിയെ നാട്ടിൽ എത്തിച്ചതും. പെൺകുട്ടിയെ കാണാതായതു മുതൽ വീട്ടുകാരും നാട്ടുകാരും നൽകിയ സൂചനകൾ വച്ച് അന്വേഷണം അഷിത്ത്പാലിനെ കേന്ദ്രീകരിച്ച് നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ചെന്നൈ, പഴനി, ഗുരുവായൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പോലീസ് യുവാവിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺ വിളികൾ പരിശോധിച്ചപ്പോഴാണ് സൂചനകൾ ലഭിച്ചത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പതിനായിരകണക്കിന് ഫോൺ വിളികളാണ് അന്വേഷണസംഘം പരിശോധിച്ചത്. അഷിത്തിന്റെ അച്ഛന് ആന്ധ്രാപ്രദേശിൽ നിന്ന് എത്തിയ…
Read Moreപാലത്തായി പീഡനക്കേസിൽ ദുരൂഹതയേറുന്നു! ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം വിവാദത്തിലേക്ക്; കുറ്റപത്രത്തില്‍ പറയുന്നത് ഇങ്ങനെ…
തലശേരി: നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ശുചിമുറിയില്‍ പീഡിപ്പിച്ചുവെന്ന കേസില്‍ ക്രൈംബ്രാഞ്ച് തലശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം വിവാദത്തിലേക്ക്. ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റായിരുന്ന കടവത്തൂര്‍ കുറുങ്ങാട്ട്കുനിയില്‍ പത്മരാജന് (42) പ്രതിയായ പീഡനക്കേസാണ് ഇപ്പോള്‍ പുതിയ തലത്തിലേക്ക് എത്തിയിട്ടുള്ളത്. ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് പ്രതിക്കായി അഡ്വ.പി.പ്രേമരാജന്‍ പോക്സോ പ്രത്യേക കോടതിയില്‍ ജാമ്യ ഹർജി ഫയല്‍ ചെയ്തു. ലോക്കല്‍ പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ഹൈക്കോടതി ഉള്‍പ്പെടെ ജാമ്യം നിഷേധിക്കുകയും ചെയ്ത കേസില്‍ കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം നിയമ രംഗത്തും സജീവ ചര്‍ച്ചയായിരിക്കുകയാണ്. ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ നിയോജക മണ്ഡലത്തില്‍ നടന്ന പീഡനക്കേസിലെ ഈ കുറ്റപത്രം വലിയ വിവാദത്തിലേക്കാണ് നീങ്ങുന്നത്. ഇടതുമുന്നണി സര്‍ക്കാരില്‍ ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ ശൈലജ…
Read Moreകുന്നോത്ത്പറമ്പ്, പെരിങ്ങളം മേഖലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ; മരണവീട് സന്ദർശിച്ചവർ നിരീക്ഷണത്തിൽ
തലശേരി:കോവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തലശേരിയില്‍ കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള്‍ ഒരുങ്ങി. പാലയാട് ഡയറ്റ് കാമ്പസിലേയും എന്‍ടിടിഎഫ് ഹോസ്റ്റലുകളുടേയും കെട്ടിടങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. രണ്ട് കേന്ദ്രങ്ങളിലുമായി നാനൂറു പേരെ കിടത്താനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. തലശേരി ജനറല്‍ ആശുപത്രിയില്‍ ഇപ്പോള്‍ നാല്പത് കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. പത്ത് പേര് നിരീക്ഷണത്തിലുമുണ്ട്. സമൂഹവ്യാപന ഭീതിയെ തുടര്‍ന്ന് തലശേരി നഗരസഭ ചെയര്‍മാനും കൗണ്‍സിലര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെ 50 പേരുടെ സ്രവ പരിശോധന ആരോഗ്യ വകുപ്പ് ഇതിനകം നടത്തി. ഈ പരിശോധനയില്‍ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇത് അധികൃതര്‍ക്ക് ആശ്വാസം നല്‍കിയിട്ടുണ്ട്. സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപനമുണ്ടായിട്ടുള്ള പാനൂര്‍, കുന്നോത്ത് പറമ്പ്, പെരിങ്ങളം, പാറാട്ട് തുടങ്ങിയ പ്രദേശങ്ങളില്‍ അധികൃതര്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഞായറാഴ്ച കുന്നോത്ത്പറമ്പില്‍ കോവിഡ് ബാധിച്ച് അറുപത്തിമൂന്ന്കാരി മരണമടഞ്ഞിരുന്നു. ഇവരുടെ ഭര്‍ത്താവിനും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ…
Read Moreകോവിഡ് നിർദേശം ലംഘിച്ച് രാത്രി ചുറ്റിക്കറങ്ങിയ യുവാക്കൾ അറസ്റ്റിൽ
കൂത്തുപറമ്പ്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് അനാവശ്യമായി രാത്രി ചുറ്റിക്കറങ്ങിയ രണ്ട് യുവാക്കളെ പിണറായി പോലീസ് അറസ്റ്റ് ചെയ്തു. കീഴത്തൂരിലെ ജിതിൻ രാജ്, സുഹൃത്ത് തൻമയി എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി 9.15ന് കേളാലൂർ മഹാവിഷ്ണു ഗണപതി ക്ഷേത്ര ചിറയ്ക്ക് സമീപം വച്ചാണ് ഇവർ നാട്ടുകാരുടെ പിടിയിലായത്. പിണറായിയിലും പരിസരപ്രദേശങ്ങളിലും വീടുകളുടെ ജനാലയിൽ ഇടിച്ചു മറ്റും ഭീതി പടർത്തിയ ബ്ലാക്ക് മാൻ എന്ന് ആരോപിച്ചാണ് നാട്ടുകാർ ഇവരെ പിടികൂടി പോലീസിന് കൈമാറിയത്. കുറേ ദിവസങ്ങളായി പിണറായിയിലും പരിസരങ്ങളിലും ബ്ലാക്ക്മാൻ ശല്യം രൂക്ഷമാണ്. ഇതേ തുടർന്ന് നാട്ടുകാർ പ്രദേശത്ത് കാവൽ ഏർപ്പെടുത്തിയിരുന്നു . എന്നാൽ പാനൂരിൽ കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങവേ പുകവലിക്കാൻ കുളക്കടവിൽ എത്തിയതാണ് തങ്ങൾ എന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി. ബ്ലാക്ക്മാൻ സംഭവത്തിൽ ഇവർക്ക് പങ്കുണ്ടോ എന്ന കാര്യം പോലീസ് വിശദമായി അന്വേഷിച്ച് വരികയാണെന്ന് പിണറായി…
Read More