മട്ടന്നൂർ: പ്രവാസികളുമായി കൂടുതൽ വിമാനങ്ങൾ എത്താൻ തുടങ്ങിയതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ തിരക്ക്. വീടുകളിലേക്ക് പോകാൻ വാഹനങ്ങൾ ലഭിക്കാതെ വന്നതോടെ മണിക്കൂറോളമാണ് യാത്രക്കാർ കാത്തിരിക്കേണ്ടി വന്നത്. ഇന്നലെ വിദേശ രാജ്യങ്ങളിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയത് 16 വിമാനങ്ങളിലായി 2840 പേരാണ്. പത്ത് മിനിറ്റ് ഇടവിട്ട് വിമാനങ്ങൾ എത്തിയതിനാൽ പരിശോധനയ്ക്ക് ശേഷം പ്രവാസികൾക്ക് വീടുകളിലേക്ക് പോകാൻ വാഹനം കിട്ടാത്ത അവസ്ഥയായി. കൂടുതൽ പേർ ഒരുമിച്ച് വന്നതിനാലാണ് വാഹനങ്ങൾ കിട്ടാതെയായത്. ആവശ്യത്തിന് ടാക്സികൾ ഇല്ലാത്തതാണ് പ്രവാസികൾ ബുദ്ധിമുട്ടിലായത്. പിന്നീട് അധികൃതർ ഇടപ്പെട്ട് കൂടുതൽ വാഹനങ്ങൾ എത്തിച്ചാണ് യാത്രക്കാരെ കയറ്റി വിട്ടത്. ഇന്നും 12 വിമാനങ്ങൾ പ്രവാസികളുമായി കണ്ണൂരിൽ ഇറങ്ങും.
Read MoreCategory: Kannur
ഏച്ചൂര്‍ മാവിലച്ചാലിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹത; കഴുത്തിൽ പാടുകൾ
സ്വന്തം ലേഖകൻ കണ്ണൂര്‍: നിര്‍മാണ തൊഴിലാളിയായ ഏച്ചൂര്‍ മാവിലച്ചാല്‍ സ്വദേശി കെ. ഫിനോജി (43)ന്റെ മരണം കൊലപാതകമെന്നു സൂചന. ദൂരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദന്, ചക്കരക്കല്‍ സിഐ പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇക്കഴിഞ്ഞ 22 നാണ് ഏച്ചൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വയലില്‍ ഫിനോജിനെ മരിച്ച നിലയില്‍ കാണുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അന്നേ ദിവസം തന്നെ പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് സ്വഭാവിക മരണമല്ലെന്ന് വ്യക്തമായത്. ദേഹത്ത് മുറിപ്പാടോ മറ്റോ കാണാത്തതിനാല്‍ ആദ്യം കുഴഞ്ഞുവീണതാകാം എന്നാണ് സംശയിച്ചത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് ഫിനോജിന്റെ കഴുത്തില്‍ ആരോ ഞെരിച്ചതിന്റെ ലക്ഷണം കണ്ടത്. പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്ജന് ഡോ. എസ് ഗോപാലകൃഷ്ണപിള്ള…
Read Moreഐപിഎസ് പ്രമോഷന്; പോലീസ് സേനയിലെ അതൃപ്തി മുഖ്യമന്ത്രിയുടെ മുന്നിലേക്ക്; സീനിയര്‍ പോലീസ് ഓഫീസേഴ്സ് അസോസിയേഷന് നിവേദനം നല്കി
നവാസ് മേത്തര്‍ തലശേരി: സംസ്ഥാനത്ത് നാലുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന സീനിയര്‍ ഡിവൈഎസ്പി മാരുടെ പ്രമോഷന് സംബന്ധിച്ച വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക്. ഇരുപത്തിയഞ്ച് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ഡിവൈഎസ്പിമാരെ എസ്പിമാരായി പ്രമോട്ട് ചെയ്യാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള പോലീസ് സീനിയര്‍ ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്പി ഇ.എസ്. ബിജുമോന്, സെക്രട്ടറി ഡിവൈഎസ്പി വി.സുഗതന് എന്നിവര്‍ മുഖ്യമന്ത്രിയോട് നിവേദനത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് സംഘടന നല്കിയ നിവേദനത്തിന്റെ കോപ്പി രാഷ്ട്രദീപികക്ക് ലഭിച്ചു. എസ്ഐ യായി സര്‍വീസില്‍ കയറി ഐപിഎസ് ലഭിച്ച പത്തനംതിട്ട ജില്ലാ പോലീസ് ചീഫ് കെ.ജി. സൈമണ്‍ ഡിസംബറില്‍ വിരമിക്കുന്നതോടെ കേരളത്തില്‍ എസ്ഐയായി സര്‍വീസില്‍ കയറി പ്രമോഷനിലൂടെ എസ്പിയായവരോ ഐപിഎസ് ലഭിച്ചവരോ ഇല്ലാത്ത സാഹചര്യമുള്‍പ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സംഘടനാ തലത്തില്‍ ഉദ്യോഗസ്ഥഥര്‍ തങ്ങളുടെ ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ചിട്ടുള്ളത്. കേരള പോലീസില്‍ നിലവില്‍ 52 ഐപിഎസ് പോസ്റ്റുകളിലാണ്…
Read Moreകണ്ണൂർ കോൺഗ്രസിൽ ഫെയ്സ്ബുക്ക് വിവാദം; പ്രമോദിന്റെ പ്രതികരണം അനവസരത്തിലെന്സന്തീശൻ പാച്ചേനി; ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു: പി.കെ. രാഗേഷ്
കണ്ണൂർ: കെപിസിസി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാകുംമുന്പ് മരണവുമായി ബന്ധപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി കെ.പ്രമോദ് നടത്തിയ പ്രതികരണം അനുചിതമായി എന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. സുരേന്ദ്രന് എതിരെയുണ്ടായ സൈബർ ആക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പാർട്ടി പരാതി നല്‍കും. മരണാനന്തര ചടങ്ങുകൾ പൂർത്തിയായ ശേഷമാണ് പരാതി നല്‍കുക. സൈബർ ആക്രമണം നടത്തിയ ആൾക്ക് ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ല. ഡിസിസി മുൻ ഓഫിസ് സെക്രട്ടറി മോഹനന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് പാർട്ടിയുടെ ആവശ്യമെന്നും സതീശൻ പാച്ചേനി പറഞ്ഞു. കണ്ണൂര്‍: കെപിസിസി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയർന്ന ആരോപണം തെറ്റും ബാലിശവുമെന്ന് കണ്ണൂര്‍ കോര്പറേഷന് ഡപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്. ആരുടെയും വാക്കുകൊണ്ടോ എതിര്‍പ്പുകൊണ്ടോ തളര്‍ത്താന്‍ കഴിയുന്ന നേതാവല്ല കെ. സുരേന്ദ്രനെന്നും അതിശക്തനായ ആ നേതാവിനെ സമൂഹമാധ്യമത്തിലൂടെ തളര്‍ത്താനാകില്ലെന്നും…
Read Moreഎക്സൈസ് ഡ്രൈവറുടെ മരണം; ആശുപത്രിക്കെതിരേ പരാതി നൽകി സഹോദരൻ
ശ്രീകണ്ഠപുരം: കോവിഡ്-19 സ്ഥിരീകരിച്ച് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച എക്സൈസ് ഡ്രൈവർ പടിയൂർ ബ്ലാത്തൂരിലെ കെ.പി. സുനിലി (28) ന്റെ മരണത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായും അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടും സഹോദരൻ കെ.പി.സുമേഷ് പരാതി നൽകി. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ലാ കളക്ടർ, പട്ടികജാതി-വർഗ കമ്മീഷൻ ചെയർമാൻ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്കാണ് പരാതി നൽകിയത്. കൃത്യമായ ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്നും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. പനി ബാധിച്ചതിനെത്തുടർന്ന് സുഹൃത്തിന്റെ ഓട്ടോറിക്ഷയിൽ കഴിഞ്ഞ 14 ന് രാവിലെയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. ഇവിടുന്ന് കൂടുതൽ പരിശോധനയ്ക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് പോകണമെന്ന് പറഞ്ഞതിനെത്തുടർന്ന് അതേ ഓട്ടോറിക്ഷയിൽ വൈകുന്നേരത്തോടെ ആശുപത്രിയിലെത്തി. അന്ന് തന്നെ കോവിഡ് ഐസിയുവിലേക്കാണ് മാറ്റിയത്. കോവിഡ് പരിശോധന നടത്തുന്നതിന് മുമ്പ് തന്നെ കോവിഡ്…
Read Moreകണ്ണൂര്‍ മാര്‍ക്കറ്റ് അടഞ്ഞു തന്നെ; കളക്ടറേറ്റ് ഭാഗത്ത് പ്രകടനങ്ങൾക്ക് നിരോധനം
കണ്ണൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ കോര്‍പറേഷനിലെ 13 ഡിവിഷനുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ മൂന്ന് ഡിവിഷനുകളില്‍ മാത്രമായി പരിമിതപ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായെങ്കിലും കണ്ണൂർ മാര്‍ക്കറ്റ് ഏരിയ തുറന്നു പ്രവർത്തിക്കില്ല. പുതിയ ഉത്തരവ് പ്രകാരം കോര്‍പറേഷനിലെ 51ാം ഡിവിഷന് പൂര്‍ണമായും 48, 52 ഡിവിഷനുകള്‍ ഭാഗികമായും കണ്ടെയിന്മെന്റ് സോണുകളായി തുടരും. കണ്ണൂര്‍ നഗരത്തില്‍ പ്ലാസ ജംഗ്ഷന് റോഡ്, ബാങ്ക് റോഡ്, സെന്റ് മൈക്കിള്‍സ് സ്കൂള്‍ റോഡ്, പയ്യാമ്പലം ഗേള്‍സ് ഹൈസ്കൂള്‍ റോഡ്, എസ്എന്‍ പാര്‍ക്ക് റോഡ്, മുനീശ്വരന്‍ കോവില്‍ വഴി പ്ലാസ ജംഗ്ഷന് ഉള്‍പ്പെടുന്ന പ്രദേശങ്ങളും അതിനകത്തുപെടുന്ന സ്ഥലങ്ങളുമാണ് കണ്ടെയിന്മെന്റ് സോണില്പെടുക. അതായത് പ്രഭാത് ജംഗ്ഷന്, പ്ലാസ, റെയില്‍വേ സ്റ്റേഷന് എതിര്‍വശം, എംഎ റോഡ്, ഹാജി റോഡ്, മാര്‍ക്കറ്റ്, ചാലാട് ഭാഗത്തേക്ക് പോകുമ്പോള്‍ റോഡിന് ഇടതുവശം വരുന്ന പ്രദേശങ്ങൾ എന്നിയാണ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റെയില്‍വേ സ്റ്റേഷന്, മുനീശ്വരന്‍…
Read Moreവാതില്‍ ചവിട്ടിപൊളിച്ചെത്തി ഭര്‍ത്താവിന്റെ ക്രൂരത! കുത്തേറ്റ് യുവതി ആശുപത്രിയില്‍; ശരീരത്തില്‍ പതിനഞ്ചോളം കുത്തുകള്‍; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പയ്യന്നൂര്‍: ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചെറുപുഴ ഭൂതാനത്തെ ഇടിക്കുളപ്പാറ ഷീമ(31)യ്ക്കാണ് ഭര്‍ത്താവിന്റെ കുത്തുകളേറ്റത്. ഇവരെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷീമയുടെ ശരീരത്തില്‍ പുറം ഭാഗത്തായി പതിനഞ്ചോളം കുത്തുകളുണ്ട്. ഇതില്‍ രണ്ടുകുത്തുകള് ആഴമുള്ളതാണ്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. സംഭവത്തെ കുറിച്ച് ഷീമ പറയുന്നതിങ്ങനെ: ടൈല്‍സ് ജോലിക്കാരനായ ഭര്‍ത്താവ് എത്താത്തതിനെ തുടര്‍ന്ന് മകനോട് പഠിക്കാന്‍ പറഞ്ഞ ശേഷം മുറിക്കുള്ളില്‍ കിടക്കുകയായിരുന്നു. അടച്ചിട്ടിരുന്ന വാതില്‍ ചവിട്ട്പൊളിച്ചെത്തിയ ഭര്‍ത്താവ് തലങ്ങും വിലങ്ങും കത്തികൊണ്ട് കുത്തുകയായിരുന്നു. മകന്റെ കരച്ചില് കേട്ട് അടുത്ത് തന്നെ താമസിക്കുന്ന സഹോദരനെത്തിയാണ് ഭര്‍ത്താവിനെ പിടിച്ച് മാറ്റി തന്നെ ആശുപത്രിയിലെത്തിച്ചത്. മുമ്പൊരിക്കല്‍ ചെറുപുഴ പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് ഭര്‍ത്താവിന് താക്കീത് ചെയ്തിരുന്നതായും ഷീമ പറഞ്ഞു. ഭര്‍ത്താവിന്റെ മദ്യപാനവും ശല്യങ്ങളും സഹിക്കാന്‍ പറ്റാതായപ്പോള്‍ ഒരുവര്‍ഷത്തോളം വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലിലൂടെയാണ് പിന്നീട് ഉപജീവനം കഴിച്ചുവന്നത്. അതിന്…
Read Moreഐപിഎസ് വൈകൽ, പോലീസ് സേനയില്‍ അതൃപ്തി രൂക്ഷം; അര്‍ഹതപ്പെട്ടവരുടെ പ്രമോഷന് തടയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി കെ.ജെ. ജോസഫ്
നവാസ് മേത്തര്‍ തലശേരി: റവന്യുവകുപ്പില്‍ കൃത്യമായി പ്രമോഷന് നടക്കുകയും ഡെപ്യൂട്ടി കളക്ടര്‍മാരായിരുന്ന അര്‍ഹരായ നിരവധിപ്പേര്‍ക്ക് ഐഎഎസ് ലഭിക്കുകയും ചെയ്യുമ്പോള്‍ പോലീസ് സേനയില്‍ പ്രമോഷന് നടക്കാതിരിക്കുകയും അര്‍ഹതപ്പെട്ടവര്‍ക്ക് ഐപിഎസ് ലഭിക്കാതിരിക്കുകയും ചെയ്യുന്നത് സേനയുടെ മനോവീര്യം കെടുത്തുമെന്ന് ആക്ഷേപം. നിലവില്‍ എസ്ഐയായി സര്‍വീസില്‍ കയറി പ്രമോഷനിലൂടെ ഐപിഎസ് വരെ എത്തിയ ഒരാള്‍ മാത്രമേ ഇപ്പോള്‍ സര്വീസിലുള്ളു. അതു കെ.ജെ. ജോസഫ് ആണ്. ഇദ്ദേഹം ഡിസംബറില്‍ വിരമിക്കുന്നതോടെ കേരളത്തില്‍ എസ്ഐ യായി സര്‍വീസില്‍ കയറി ഐപിഎസ് ലഭിച്ചവര്‍ ഇല്ലാതാകും. കൃത്യമായ കാരണങ്ങളില്ലാതെ അര്‍ഹതപ്പെട്ടവര്‍ക്ക് പ്രമോഷന് നല്‍കാതിരിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് മുന്‍ ഡിജിപി കെ.ജെ. ജോസഫ് രാഷ്ട്രദീപികയോട് പറഞ്ഞു. ഐപിഎസുകാരുടെ വിരമിക്കല്‍ പ്രായം 55 ആയിരിക്കെ വിരമിച്ചവര്‍ക്ക് അര്‍ഹതപ്പെട്ട പ്രമോഷന് ലഭിക്കാത്തതിനെ തുടര്‍ന്ന് സുപ്രീം കോടതി ഇടപെടുകയും വിരമിച്ച ശേഷം നിരവധി ഓഫീസര്‍മാര്‍ സര്‍വീസില്‍ തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഭൂരിഭാഗം ജില്ലകളിലും പ്രമോട്ടഡ് ഐപിഎസുകാര്‍…
Read Moreപതിനാലുകാരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് അടച്ച കണ്ണൂർ നഗരം വ്യാഴാഴ്ച തുറക്കും
കണ്ണൂർ: പതിനാലുകാരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് അടച്ചു പൂട്ടിയ കണ്ണൂർ നഗരം വ്യാഴാഴ്ച തുറക്കും. ഇന്നു ചേരുന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമാനമെടുക്കും. കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചാൽ ഏഴു ദിവസം കഴിഞ്ഞാണ് പുനരവലോകനം ഉണ്ടാകുക. ഉറവിടം അറിയാത്ത മൂന്നോളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പാണ് നഗരം അടച്ചിടാൻ നിർദേശം നൽകിയത്. തുടർന്നാണ് കഴിഞ്ഞ 18 മുതൽ കണ്ണൂർ നഗരം അടച്ചു പൂട്ടിയത്. അതേ സമയം പതിനാലുകാരന്റെ രണ്ടാമത്തെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പിതാവിനും വിദ്യാർഥിയെ ആദ്യം പരിശോധിച്ച ഡോക്ടർക്കും കോവിഡ് ബാധയില്ലെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കണ്ണൂർ നഗരം അനിശ്ചിതമായി അടച്ചിടുന്നതിനെതിരെ വ്യാപാരികളും രംഗത്തുവന്നിട്ടുണ്ട്. നിയന്ത്രണങ്ങളോടെ ഇളവു നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. നഗരത്തിലേക്കുള്ള എല്ലാ പോക്കറ്റു റോഡുകളും പോലീസ് അടച്ചിരുന്നു.
Read Moreചാവശേരിയിൽ തണൽ മരങ്ങൾ നശിപ്പിച്ചു; പ്രതിഷേധം വ്യാപകം
ചാവശേരി: മട്ടന്നൂർ ചാവശേരി പത്തൊൻമ്പതാം മൈലിൽ റോഡരികിൽ നട്ടുപിടിപ്പിച്ച തണൽ മരങ്ങൾ വ്യാപകമായി നശിപ്പിച്ചു. പുതുതായി നിർമിച്ച കെട്ടിടത്തിന് മുന്നിലായുള്ള പത്തോളം തണൽ മരങ്ങളാണ് നശിപ്പിച്ചത്. തലശേരി – വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡരികിലെ നൂറ് കണക്കിന് മരങ്ങൾ മുറിച്ചുമാറ്റിയതോടെ വേനൽക്കാലത്ത് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും ദുരിതമായതോടെയാണ് ചാവശേരി വളോര സ്വദേശി എൻ.മുഹമ്മദിന്റെ നേതൃത്വത്തിൽ റോഡിന്റെ ഇരുവശങ്ങളിലും തൈ നട്ടു പിടിപ്പിച്ചത്. രണ്ടു വർഷം മുമ്പാണ് റോഡരികിൽ തൈ നട്ടുപിടിപ്പിച്ചത്. തണൽ മരങ്ങൾ നശിച്ചു പോകാതിരിക്കാൻ മരം കൊണ്ടും കമ്പി കൊണ്ടും നിർമിച്ച വേലി കെട്ടി സംരക്ഷിച്ചാണ് തൈ നട്ടുപിടിക്കാറുള്ളത്. രണ്ടു വർഷം പ്രായമായ തൈകൾ ഉൾപ്പെടെ മുറിച്ചും പിഴതു മാറ്റിയുമാണ് നശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തണൽ മരങ്ങൾ സംരക്ഷിക്കുന്നതിന് സ്ഥാപിച്ച മരവേലികൾ സമീപത്തെ കലുങ്കിനോട് ചേർന്നു വലിച്ചെറിഞ്ഞ നിലയിലാണ്. മുമ്പും റോഡരികിലെ മരങ്ങൾ…
Read More