മാഹി: മാഹിയിൽ നാല് ആരോഗ്യപ്രവർത്തകർക്കും പള്ളൂർ പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരനും കോവിഡ് സ്ഥിരീകരിച്ചതോടെ മാഹിയിലും പള്ളൂരിലും കർശന ജാഗ്രത. പള്ളൂർ സ്റ്റേഷനിലെ എസ്ഐ അടക്കമുള്ള പോലീസുകാർ നിരീക്ഷണത്തിലായി. സ്റ്റേഷന്റെ പ്രധാന കവാടം അടച്ചു. പന്തക്കൽ, മാഹി പോലീസ് സ്റ്റേഷനുകളിലെ രണ്ട് പോലീസുകാരെ താത്കാലിക ഡ്യൂട്ടിയ്ക്ക് നിയോഗിച്ചു. ഇവരെ മാഹി ഗവ.ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി എട്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാഹി വീണ്ടും ആശങ്കയിലായിരിക്കുകയാണ്. പള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പള്ളൂർ കവല, മൂന്നങ്ങാടി, പുത്തനമ്പലം റോഡുകൾ പൂർണമായും അടച്ചു. പള്ളൂർ പോലീസ് സ്റ്റേഷൻ മാഹി ഫയർ ഫോഴ്സ് എത്തി അണുവിമുക്തമാക്കി. റാൻഡം പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. പള്ളൂർ ടൗണും പരിസരവും കണ്ടെയ്ൻമെന്റ് സോണാക്കി അഡ്മിനിസ്ട്രേറ്റർ ഉത്തരവിട്ടു.അടിയന്തര സാധനങ്ങളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനും മാത്രമെ അനുമതിയുള്ളു. തിങ്കളാഴ്ച്ച…
Read MoreCategory: Kannur
ഏച്ചൂര്‍ മാവിലച്ചാലിലെ യുവാവിന്റെ മരണം; രാഷ്ട്രീയ ബന്ധവും അന്വേഷിക്കുന്നു
കണ്ണൂര്‍: നിര്‍മാണ തൊഴിലാളിയായ ഏച്ചൂര്‍ മാവിലച്ചാല്‍ സ്വദേശി കെ. ഫിനോജി (43)ന്റെ മരണത്തിന് രാഷ്ട്രീയപാർട്ടികളുമായി ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നു. മരിച്ച ഫിനോജും സുഹൃത്തുക്കളും വർഷങ്ങൾക്ക് മുൻപ് ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയിൽ നിന്നും മറ്റൊരു പാർട്ടിയിലേക്ക് മാറിയതാണ്.കൃഷിയും ചിട്ടി സംഘവും നടത്തുന്ന 20 അംഗം ഏച്ചൂര്‍ എസ്പി ടീമിലെ ഒരംഗമായിരുന്നു ഫിനോജ്. കൃഷി പ്രവൃത്തി കഴിഞ്ഞു മറ്റും വിശ്രമിക്കാനായി ഈ ഇരുപതംഗ സംഘം ലോക്ക്ഡൗണ്‍ കാലത്ത് വയലില്‍ ഒരു ഷെഡും നിര്‍മിച്ചിരുന്നു. കുറച്ചുനാള്‍ മുമ്പ് ആരോ ഇത് തകര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച അത് വീണ്ടും പുതുക്കി പണിതു. മരണത്തിന് ഈ ഷെഡ് തകർക്കലുമായി ബന്ധമുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. മരിച്ച ദിവസം ഫിനോജ് ഭക്ഷണം കഴിച്ചതിനു ശേഷം 8.45 ഓടെയാണ് വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് വയലിനടുത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ കുറച്ചു നേരം ചിലവഴിച്ച ശേഷവും…
Read Moreകണ്ണൂരിൽ നിരീക്ഷണത്തിൽ കഴിയുന്നയാൾ മദ്യം വാങ്ങാൻ പുറത്തിറങ്ങി; പരാതിയുമായി അപ്പാർട്ട്മെന്റ് താമസക്കാർ; ഇവിടെ നിന്ന് തന്നെ ഒഴിവാക്കാൻ നടത്തുന്ന കള്ളപ്രചരണമെന്ന് യുവാവ്
കണ്ണൂർ: കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നയാൾ നഗരത്തിൽ ചുറ്റിക്കറങ്ങിയതായി പരാതി. കണ്ണൂർ നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ ക്വാറന്റൈനിൽ കഴിയുന്ന വിദേശത്തു നിന്നുവന്നയാളാണ് താമസ സ്ഥലത്തു നിന്നും നിരീക്ഷണ കാലയളവ് കഴിയാതെ പുറത്തിറങ്ങിയതത്രെ. മദ്യവില്പന കേന്ദ്രത്തിൽ എത്തി മദ്യം വാങ്ങി കഴിച്ച് റോഡിലിറങ്ങി നടക്കുകയും ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി വരുകയും ചെയ്തതായി അപ്പാർട്ട്മെന്റിലെ മറ്റു താമസക്കാർ പരാതിപ്പെട്ടു.ഇക്കാര്യം പോലീസിൽ ഫോൺ വിളിച്ച് അറിയിക്കുകയും ചെയ്തു. തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.അപ്പാർട്ട്മെന്റിലെ മറ്റു താമസക്കാർ പ്രവാസിയായ തന്നെ ഇവിടെ നിന്നും പറഞ്ഞു വിടാൻ കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്നാണ് ക്വാറന്റൈനിൽ കഴിയുന്ന പ്രവാസി പോലീസിനോട് പറഞ്ഞത്. മദ്യം വാങ്ങാൻ പുറത്തു പോയിട്ടില്ലെന്നും ബാൽക്കെണിയിൽ നിൽക്കുക മാത്രമാണ് ചെയ്തത്.എന്നാൽ മദ്യപിച്ച് റോഡിൽ ബഹളമുണ്ടാക്കിയതായിട്ടാണ് അയൽവാസികൾ പ്രചരിപ്പിക്കുന്നതെന്നും പ്രവാസി പറഞ്ഞു. എന്തായാലും പോലീസ് ഇവിടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ക്വാറന്റൈൻ കാലയളവ് ലംഘിച്ച് പുറത്തു ചുറ്റിക്കറങ്ങുന്നവർക്കെതിരെ…
Read Moreസ്വർണക്കടത്ത് വർധിച്ചു, കണ്ണൂർ വിമാനത്താവളത്തിൽ കർശന പരിശോധന
മട്ടന്നൂർ: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനിടെ സ്വർണക്കടത്ത് വർധിച്ചതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന ശക്തമാക്കി. കഴിഞ്ഞമാസം മൂന്ന് വിമാനങ്ങളിലായി എത്തിയ യാത്രക്കാരിൽ നിന്ന് 74 ലക്ഷത്തിന്റെ സ്വർണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നര കിലോഗ്രാം സ്വർണമാണ് യാത്രക്കാരിൽ നിന്ന് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം റാസൽ ഖൈമയിൽ നിന്ന് സ്പൈസ് ജെറ്റ് ചാർട്ടേർഡ് വിമാനത്തിലെത്തിയ കാസർഗോഡ് സ്വദേശി അബ്ദുള്ളയിൽ നിന്ന് 48 ലക്ഷം രൂപ വിലമതിക്കുന്ന 990 ഗ്രാം സ്വർണവും ദുബായിൽ നിന്ന് ഫ്ലൈ ദുബായ് വിമാനത്തിലെത്തിയ മലപ്പുറം മണക്കാട് സ്വദേശി ഉസ്മാനിൽ നിന്ന് 20 ലക്ഷത്തിന്റെ സ്വർണവും കോഴിക്കോട് വടകര സ്വദേശി മുഹമ്മദലിയിൽ നിന്ന് 112 ഗ്രാം സ്വർണവുമാണ് കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റംസ് പിടികൂടിയത്. ചെക്ക് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയാണ്…
Read Moreറാൻഡം പരിശോധന; മാഹിയിൽ ഉറവിടം അറിയാതെ മൂന്നുപേർക്ക് കോവിഡ്
മാഹി: ഉറവിടം അറിയാതെ ഇന്നലെ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാഹി മേഖല ആശങ്കയിലായി. ചാലക്കര ആയുർവ്വേദ കോളജ് പ്രിൻസിപ്പൽ, പള്ളുരിലെ ഓട്ടോ ഡ്രൈവർ, ചെരുപ്പുകടയിലെ ജീവനക്കാരൻ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുവാൻ മാഹിയിലെ വിവിധ മേഖലകളിൽ നടത്തിയ റാൻഡം പരിശോധനയിലാണ് മൂന്നുപേർക്ക് കോവിഡ് പോസിറ്റീവായത്. രോഗികളുടെ സമ്പർക്കപ്പട്ടിക തയാറാക്കി വരികയാണ്. പള്ളുരിൽ മൂന്നുപേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പള്ളൂർ കവലയും പരിസരവും കണ്ടെയ്ൻമെന്റ് സോണാക്കി. പള്ളൂർ – പന്തക്കൽ റോഡിൽ മൂന്നങ്ങാടി വരെയുള്ള പ്രദേശം പൂർണമായും അടച്ചു. അവശ്യസാധനങ്ങളുടെ വിതരണവും അടിയന്തര വൈദ്യസഹായവും മാത്രമേ അനുവദിക്കുകയുള്ളു. അതിനിടെ കോവിഡ് ഭേദമായ മാഹി സ്വദേശിയായ 70 കാരൻ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത് ആശങ്ക ഇരട്ടിച്ചു. മാഹിയിൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് ചരക്ക് ലോറികൾ…
Read More“രാഷ്ട്രീയക്കാർ പ്രവാസികളെ മനസിലാക്കണം, പ്രവാസി തോറ്റിട്ടില്ല… തോല്‍ക്കുകയുമില്ല…’ പ്രവാസി വ്യവസായിയുടെ കുറിപ്പ് വൈറലാകുന്നു
തലശേരി: പ്രവാസികളെ കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ മനസിലാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പ്രവാസികളുടെ കാര്യത്തില്‍ രാഷ്ട്രീയം കാണരുതെന്നും മനുഷ്യത്വം പരിഗണിക്കണമെന്നും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും പ്രവാസലോകത്തെ വ്യവസായ പ്രമുഖനും തലശേരി ഏരിയാ വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡന്റുമായ അബ്ദുള്‍ ലത്തീഫ് കെഎസ്എ. തന്റെ ഫെയ്സ് ബുക്ക് പേജിലൂടേയാണ് പ്രവാസികളോടുള്ള രാഷ്ട്രീയ നേതാക്കളുടെ നിലപാടുകളെക്കുറിച്ച് അബ്ദുള്‍ ലത്തീഫ് പ്രതികരിച്ചത്. അബ്ദുള്‍ ലത്തീഫിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് നവ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അവകാശങ്ങളെല്ലാം അറിഞ്ഞു കൊണ്ട് വേണ്ടായെന്ന് വയ്ക്കുന്നവരാണ് പ്രവാസികള്‍. സ്നേഹമുള്ള വാക്കുകളാണ് അവര്‍ പ്രതീക്ഷിക്കുന്നത്. പ്രവാസ ലോകത്ത് മരിച്ചു വീണവര്‍ക്ക് വേണ്ടി ഒരു അനുശോചന വാക്ക് പോലും കണ്ടില്ല. മരിച്ചുവീണ പ്രവാസികളുടെ കുടുംബത്തിന് ധനസഹായം വേണമെന്ന ആവശ്യത്തോട് കേരളത്തിലെ ഒരു മന്ത്രിയുടെ പ്രതികരണം വേദനിപ്പിച്ചു. പ്രവാസി തോറ്റിട്ടില്ല തോല്‍ക്കുകയുമില്ല… അബ്ദുള്‍ ലത്തീഫ് കുറിക്കുന്നു.. ഫെയ്സ് ബുക്ക് പോസ്റ്റിൽ നിന്നുള്ള ഭാഗങ്ങൾ ചുവടെ… “ഖേദകരം…
Read Moreഅറബിക്കടലില്‍ പുതിയ ജലജീവികളെ കണ്ടെത്തി മലയാളി ഗവേഷകര്‍
ചിറ്റാരിക്കാല്‍: അറബിക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍നിന്ന് മത്സ്യ പരാദങ്ങളുടെ ഗണത്തില്‍പ്പെടുത്താവുന്ന രണ്ടു പുതിയ ജീവിവര്‍ഗങ്ങളെ കണ്ടെത്തി. കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി വകുപ്പില്‍ ഗവേഷണാനന്തര പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാസര്‍ഗോഡ് തയ്യേനി സ്വദേശി ഡോ. പി.ടി. അനീഷ്, ഡോ. എ.കെ. ഹെല്‍ന, വകുപ്പ് മേധാവി പ്രഫ. എ. ബിജു കുമാര്‍ എന്നിവര്‍ നടത്തിയ ഗവേഷണത്തിലാണ് മത്സ്യങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന രണ്ടു പരാദ ജീവികളെ കണ്ടെത്തിയത്. ക്രസ്റ്റേഷ്യന്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ജീവികള്‍ക്ക് അക്കാന്തോകോണ്ഡ്രിയ കൃഷ്ണയ്, കോണ്ട്രക്കാന്തസ് കബാട്ടായ് എന്നീ പേരുകളാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ ക്രസ്റ്റേഷ്യന്‍ ജീവികളുടെ വര്‍ഗീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി വിഭാഗം മുന്‍ മേധാവി ഡോ. എന്‍. കൃഷ്ണപിള്ളയുടെ സ്മരണാർഥമാണ് ആദ്യത്തെ ജീവിവര്‍ഗത്തിന് പേരു നല്‍കിയത്. ഈ വിഭാഗത്തില്‍പ്പെടുന്ന ഏറ്റവുമധികം ജീവികളെ പുതുതായി കണ്ടെത്തിയതും ഇതില്‍ എണ്ണൂറോളം ജീവികളുടെ വിവരങ്ങള്‍ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ…
Read Moreകണ്ണൂരിലെ പതിനാലുകാരന്റെ സന്പർക്കപ്പട്ടിക; ആരോഗ്യവകുപ്പിന്റെ അന്വേഷണം പൂർത്തിയാക്കി;പോലീസ് തുടരുന്നു
കണ്ണൂർ: കണ്ണൂർ നഗരത്തിൽ കോവിഡ് ബാധിച്ച പതിനാലുകാരന്റെ സന്പർക്കപ്പട്ടികയുമായി ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണം പൂർത്തിയായി. പതിനാലുകാരനുമായി ബന്ധപ്പെട്ട എല്ലാവരുടെയും സ്രവപരിശോധനാഫലം നെഗറ്റീവ് ആണ്. സന്പർക്കപ്പട്ടികയുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന അന്വേഷണ റിപ്പോർട്ടാണ് ഇനി വരേണ്ടത്. പോലീസ് കണ്ടെത്തിയവർക്ക് സ്രവ പരിശോധന നടത്തും. തുടർന്ന് മാത്രമേ കണ്ണൂർ നഗരത്തിലെ നിയന്ത്രണം പൂർണമായും മാറ്റുകയുള്ളു. പതിനാലുകാരന് സന്പർക്കത്തിലൂടെ കോവിഡ് ബാധിച്ചതിനെ തുടർന്നാണ് കണ്ണൂർ നഗരം പൂർണമായി അടച്ചിട്ടത്. കഴിഞ്ഞ ദിവസമാണ് ഭാഗികമായി തുറന്നത്.
Read More“ഉപദേശമില്ല, നടപടി മാത്രം’; ‘കണ്ണൂരിൽ പോലീസും മോട്ടോർവാഹന വകുപ്പും നടപടി കർശനമാക്കുന്നു; നിയമം തെറ്റിക്കുന്നവർ കാമറയിൽ കുടുങ്ങും
കണ്ണൂർ: കണ്ണൂരിൽ പോലീസും മോട്ടോർവാഹന വകുപ്പും നിയമം കർശനമാക്കുന്നു. കടകളിലെ തിരക്ക് നിയന്ത്രിക്കാൻ കർശന നടപടികൾ എടുക്കാൻ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര നിർദേശം നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾക്കെതിരേയും വ്യാപാരികൾക്കെതിരേയും കേസെടുക്കും. കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം കാമറകൾ സ്ഥാപിക്കും. മാസ്ക് ധരിക്കാത്തവരെ കണ്ടെത്താൻ കാമറയുമായി പോലീസുകാരെ മഫ്തിയിൽ പ്രധാന ടൗണുകളിൽ വിന്യസിക്കും. നിയമം തെറ്റിക്കുന്നവരോട് ഉപദേശം വേണ്ട നടപടി മതിയെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശം. മോട്ടോർവാഹന വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നുമുതൽ വാഹനപരിശോധനയും കർശനമാക്കിയിട്ടുണ്ട്. ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിച്ചു തുടർന്ന് സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈയൊരു സാഹചര്യത്തിലാണ് വാഹനപരിശോധന കർശനമാക്കുന്നത്. ബസുകളിലും മറ്റ് വാഹനങ്ങളിലും നിശ്ചയിച്ചതിലും കൂടുതൽ ആളുകളെ കയറ്റിയാൽ വാഹനങ്ങൾ പിടിച്ചെടുക്കുകയും ഉടമയ്ക്കെതിരേ കേസെടുക്കുകയും ചെയ്യും. അമിത വേഗതക്കെതിരേ കർശന നടപടിയെടുക്കാനും മാസ്ക്കും ഹെൽമറ്റും ധരിക്കാതെ പോകുന്ന ഇരുചക്ര…
Read Moreകോവിഡ് കാലത്തെ കല്യാണം; മയ്യിലിൽ നവദന്പതികൾ ക്വാറന്റൈനിൽ
മയ്യിൽ:കോവിഡ് കാലത്ത് മിന്നു കെട്ടിയതിനാൽ പതിനാലുദിവസം ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ് വരനായ പൊയ്യൂരിലെ ലോറി ഡ്രൈവർ റിനീഷും വധുവായ കുടകിലെ ശശികലയും. ഇന്നലെയാണ് പൊയ്യൂർ കയരളംമെട്ടയിലെ പുത്തലത്ത് വീട്ടിൽ രാജന്റെ കൗസു ദമ്പതികളുടെ മകനായ റിനീഷിന്റെ വിവാഹം നടന്നത്. വധൂവരന്മാർ വീട്ടിലെത്തിയപ്പോൾ ബന്ധുക്കൾ അവരെ സ്വീകരിക്കാൻ നിലവിളക്ക് കത്തിച്ചു വച്ച് ദൂരെ മാറിനിന്നു. അകലെനിന്നാണ് നാട്ടുകാരും ബന്ധുക്കളും ആശീർവദിച്ചത്. പിന്നീട് ഇരുവരും സർക്കാർ പ്രോട്ടോകോൾ പ്രകാരം 14 ദിവസം ക്വാറന്റീനിൽ കഴിയേണ്ട വീട്ടിൽ കയറിയിരിക്കുകയാണ്.അഞ്ചുമാസം മുമ്പ് വിവാഹമുറപ്പിച്ച പെണ്ണിനെ സ്വന്തമാക്കാൻ റിനീഷ് യാത്രചെയ്തത് 360 കിലോമീറ്ററായിരുന്നു. മാക്കൂട്ടം ബോർഡർ വഴി പാസ് ലഭിക്കാത്തതിനെ തുടർന്നാണ് 150 കിലോമീറ്റർ മാത്രമുള്ള സ്ഥലത്ത് എത്തിച്ചേരാൻ 360 കിലോമീറ്റർ യാത്ര ചെയ്യേണ്ടി വന്നത്. കർണാടകയിലെ മൈസൂർ-കുടക് അതിർത്തിഗ്രാമത്തിലെ മുള്ളൂരിലെ ശശികലയെ വിവാഹം കഴിക്കാനാണ് റിനീഷ് ഇത്രയും ദൂരം തനിച്ച് യാത്ര നടത്തിയത്. ബുധനാഴ്ച…
Read More