കണ്ണൂർ: സിപിഎം നേതാവും മന്ത്രിയുമായ ഇ.പി. ജയരാജനെ ബോംബെറിഞ്ഞ കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. 38 ബിജെപി – ആർഎസ്എസ് പ്രവർത്തകരെയാണ് വെറുതെവിട്ടത്. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കേസ് ശാസ്ത്രീയമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെവിട്ടുള്ള കോടതി ഉത്തരവ്. നൂർ എലാങ്കോട് സിപിഎം പ്രവർത്തകൻ കനകരാജിന്റെ രക്തസാക്ഷി ദിനാചരണ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്പോൾ 2000 ഡിസംബർ രണ്ടിന് വൈകിട്ടാണ് ബോംബെറിഞ്ഞ് ജയരാജനെ വധിക്കാൻ ശ്രമിച്ചത്.
Read MoreCategory: Kannur
വില കൂടി, ആർക്കും വാങ്ങാം; മാഹിയിൽ ഉച്ചകഴിഞ്ഞ് മദ്യശാലകൾ തുറക്കും
മാഹി: എഴുപത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മാഹിയിൽ മദ്യശാലകൾ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ തുറക്കും. രാവിലെ 11ന് തുറന്ന് ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി.എന്നാൽ രാവിലെ മുതൽ തന്നെ മദ്യശാലകൾ തുറക്കുമെന്ന് കരുതി നിരവധി പേർ മദ്യത്തിനായി മാഹിയിൽ എത്തിയിരുന്നു. ആളുകൾ തിങ്ങിക്കൂടുന്നത് കർശനമായി നിയന്ത്രിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് മദ്യശാലകൾ പ്രവർത്തിക്കുക. ബാറുകൾ പ്രവർത്തിക്കുകയില്ല. 154 ജനപ്രിയ ബ്രാൻഡുകൾക്ക് കോവിഡ് സ്പെഷൽ എക്സൈസ് ഡ്യൂട്ടി ചുമത്തി മദ്യവില കേരളത്തിലെ വിലയുമായി ഏകീകരിച്ചിട്ടുണ്ട്.കേരളത്തിൽ വില്പനയില്ലാത്ത മദ്യത്തിന് 30 ശതമാനവും എക്സൈസ് ഡ്യൂട്ടി ചുമത്തിയിട്ടുണ്ട്. നേരത്തെ ഓൺലൈൻ വഴി മദ്യം വില്പന നടത്താമെന്ന് സർക്കാർ ആലോചിച്ചെങ്കിലും പിന്നീട് ഒഴിവാക്കി. പുറത്ത് നിന്ന് വരുന്നവർക്കും മദ്യം ലഭിക്കും
Read Moreതലശേരി-മാഹി ബൈപ്പാസ് നിർമാണം: മഴയിൽ രണ്ടു റോഡുകൾ ചെളിക്കുളമായി; വാഹന-കാൽനടയാത്ര ബുദ്ധിമുട്ടാകുന്നു
മാഹി: മഴ ശക്തമായതോടെ നിർദിഷ്ട തലശേരി – മാഹി ബൈപ്പാസ് പാതയ്ക്കരികിലെ രണ്ടു റോഡുകൾ ചെളിക്കുളമായി. പള്ളുർ – പാറാൽ റോഡ്, പള്ളൂർ നടവയൽ റോഡ് എന്നിവയാണ് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും കടന്നുപോകാൻ പറ്റാത്ത സ്ഥിതിയിലായത്. ബൈപാസ് പാതയ്ക്കായി പള്ളുർ – മാഹി റോഡിൽ കുഞ്ഞിപ്പുര മുക്കിന് സമീപം റോഡ് മുറിച്ചിരുന്നു. ഇതോടെ വാഹനങ്ങൾ കുഞ്ഞിപ്പുര മുക്ക് തിരിഞ്ഞ്a പോക്കറ്റ് റോഡിലൂടെ പള്ളുർ – പാറാൽ റോഡിലേക്ക് കയറിയാണ് യാത്ര ചെയ്യുന്നത്. മാഹി ബൈപാസ് പാതയിൽ നിന്ന് മഴ തുടങ്ങിയതോടെ ഈ റോഡിലേക്ക് ചെളി ഒലിച്ചിറങ്ങിയപ്പോഴാണ് യാത്ര ദുഷ്കരമായത്. ഇരുചക്രവാഹനങ്ങൾ തെന്നി മറിയുന്നുമുണ്ട്. ബൈപ്പാസ് കടന്നുപോകാൻ മേൽപ്പാലം നിർമിക്കുന്ന പള്ളൂർ നടവയൽ റോഡിന്റെ സ്ഥിതിയും പരിതാപകരമാണ്. പാലത്തിനുള്ളിൽ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്.കാറുകളടക്കം ചെളിയിൽ അമർന്നു പോകുകയാണ്. അതിനിടെ മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ്മ, പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനീയർ ഒ.പ്രദീപ്…
Read Moreജില്ലയിലെ ഏറ്റവും വലിയ പെട്രോൾ പന്പ് വിയ്യൂർ ജയിലിൽ ഒരുങ്ങുന്നു
വിയ്യൂർ: ജില്ലയിലെ ഏറ്റവും വലിയ പെട്രോൾ പന്പ് വിയ്യൂർ സെൻട്രൽ ജയിൽ കോന്പൗണ്ടിൽ നിർമാണം പൂർത്തിയായി. ഇന്ത്യൻ ഓയിൽ കോർപറേഷനാണ് ഈ പന്പ് സ്ഥാപിച്ചിരിക്കുന്നത്. ജയിൽവകുപ്പിനാണു നടത്തിപ്പു ചുമതല. വിപ്ലവകരമായ പല കാര്യങ്ങളും നടപ്പാക്കി വിയ്യൂർ ജയിലിൽ പെട്രോൾ പന്പു കൂടി വരുന്നതോടെ ജയിലിന്റെ വരുമാനം കൂടുകയും തടവുകാരുടെ മാനസിക സംഘർഷം കുറയുകയും ചെയ്യുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. പന്പിനോടു ചേർന്ന് കഫെറ്റേരിയ, വിശ്രമസ്ഥലം, ടോയ്ലെറ്റുകൾ, സ്റ്റേഷനറികട എന്നിവയും ഒരുക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ പന്പിന്റെ നിർമാണോദ്ഘാടനം മന്ത്രി സുനിൽ കുമാർ നിർവഹിച്ചിരുന്നു. എന്നാൽ ലോക്ഡൗണ്‍ മൂലം പണി നീണ്ടുപോയിരുന്നു. വിയ്യൂർ സെൻട്രൽ ജയിൽ ആൻഡ് കറക്ഷണൽ ഹോമിനോട് അനുബന്ധിച്ച് തൃശൂർ-ഷൊർണൂർ സംസ്ഥാനപാതയുടെ വലതു വശത്താണ് പന്പ്. ജയിലിലെ നല്ല സ്വഭാവം പ്രകടിപ്പിക്കുന്ന നല്ല നടപ്പുകാരായ തടവുകാരെ ഇവിടെ ജോലിക്ക് നിയോഗിക്കും. 15 വീതം ജയിൽ അന്തേവാസികൾക്കായിരിക്കും ഇവിടെ ജോലി.…
Read Moreപ്രതിഷേധ സമരങ്ങൾക്ക് സാമൂഹ്യ അകലമില്ല; സമരക്കാരെ “ലോക്ക്’ ചെയ്യാൻ പോലീസ്
റെനീഷ് മാത്യു കണ്ണൂർ: പ്രതിഷേധ സമരങ്ങൾക്ക് സാമൂഹ്യ അകലം പാലിക്കാത്ത സംഭവത്തിൽ പോലീസ് നിയമ നടപടിക്ക് ഒരുങ്ങുന്നു. കേന്ദ്രം പ്രഖ്യാപിച്ച അഞ്ചാംഘട്ട ലോക്ക് ഡൗൺ ഇളവുകളിൽ ആൾക്കൂട്ട രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് നിലവിൽ ഇളവുകൾ അനുവദിച്ചിട്ടില്ല. എന്നാൽ, കേരളത്തിൽ രാഷ്ട്രീയപാർട്ടികളുടെ യുവജനസംഘടനകളുടെ പ്രതിഷേധങ്ങൾ ലോക്ക്ഡൗൺ ലംഘനമാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നു. നേരത്തെ സാമൂഹ്യ അകലം പാലിച്ച് അഞ്ചിനും പത്തിനും ഇടയിൽ ആളുകൾ പങ്കെടുക്കുന്ന പ്രതിഷേധം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ സമരങ്ങൾ പോലീസുമായി സംഘർഷത്തിൽവരെ കലാശിച്ചു. അൻപതോളം പേർ വരുന്ന സമരക്കാരായിരുന്നു ദേവിക എന്ന വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിൽ അണിനിരന്നത്. കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ പോലീസുകാരും സമരക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സാമൂഹ്യ അകലം പാലിക്കാതെയുള്ള ഇത്തരം പ്രതിഷേധങ്ങൾക്കെതിരേ പകർച്ചവ്യാധി നിയമ പ്രകാരം കേസെടുക്കണമെന്നാണ് പോലീസിന്റെ ആവശ്യം. ഇക്കാര്യം ആഭ്യന്തര വകുപ്പിനെ…
Read Moreകെആറും ഡോ.ഫെലിക്സ് ബാസ്റ്റും പിന്നെ സൈക്കിളും! ഇന്ന് ഇവരുടെ ദിനം
പയ്യന്നൂര്‍: അരനൂറ്റാണ്ടിലേറെയായി പയ്യന്നൂരിന്റെ രാഷ്ട്രീയരംഗത്ത് നിറഞ്ഞുനില്ക്കുന്ന കെആര്‍ എന്ന കെ.രാഘവന് രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ അവിഭാജ്യഘടകമാണ് സൈക്കിള്‍. യോഗങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കും സൈക്കിളിലാണ് യാത്ര. ബീഡിതൊഴിലാളിയായിരുന്ന കാലത്തെ ആദ്യ സമ്പാദ്യമായിരുന്നു സൈക്കിള്‍. പിന്നീട്, സൈക്കിളില്ലാതെ ഇദ്ദേഹത്തെ ആര്‍ക്കും കാണാന്‍ കഴിഞ്ഞിട്ടില്ല. ആറു തവണ സൈക്കിള്‍ മോഷ്ടിക്കപ്പെട്ടു. ആത്മാവിന്റെ ഭാഗം നഷ്ടമായതിന്റെ ദുഖം രാഷ്ട്രദീപിക വാര്‍ത്തകളാക്കിയിരുന്നു. ഇതേതുടര്‍ന്ന് നാലുതവണയും സൈക്കിള്‍ താങ്കളുടേതാണെന്ന് അറിഞ്ഞില്ലെന്ന ക്ഷമാപണ കത്തോടെ തിരികെ ലഭിച്ചു. അതിരാവിലെ തുടങ്ങുന്ന വയലിലെ ജോലിക്ക് ശേഷം പാര്‍ട്ടി ഓഫീസിലേക്ക് തുടങ്ങുന്ന യാത്രയില്‍ സൈക്കിള്‍ നിര്‍ത്തി കാണുന്നവരോടെല്ലാം ലോഹ്യം പറയാനും ഇദ്ദേഹം സമയം കണ്ടെത്തുന്നു. ജനങ്ങളുമായുള്ള നല്ല ബന്ധത്തിന് സൈക്കിള്‍ തന്നെയാണ് നല്ല വാഹനമെന്ന് കെ.ആറിന്റെ അഭിപ്രായം. എഴുപത്തിനാലുകാരനായ കെആറിന്റെ ആരോഗ്യരഹസ്യത്തിന്റെ പ്രധാനഘടകവും സൈക്കിള്‍ സവാരി തന്നെ. അന്റാര്‍ട്ടിക്കയിലെ ജീവന്റെ അദ്ഭുതങ്ങളും ജനിതക വൈവിധ്യങ്ങളും പഠനവിധേയമാക്കി ശ്രദ്ധേയനായ പഞ്ചാബ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ…
Read Moreഇങ്ങനെ ‘വൃത്തികേട്’ കാട്ടരുത്! മട്ടന്നൂരിൽ മാലിന്യ നിക്ഷേപം, സൂചന ലഭിച്ചു
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളമായ മട്ടന്നൂർ നഗരത്തെ മാലിന്യമുക്തമാക്കാനുള്ള അധികൃതരുടെ പരിശ്രമങ്ങൾക്കിടയിലും മാലിന്യ നിക്ഷേപം വ്യാപകമാകുന്നു. രാത്രി കാലങ്ങളിലും മറ്റും മാലിന്യങ്ങൾ ആളൊഴിഞ്ഞ ഇടങ്ങളിൽ കൊണ്ടുപോയി തള്ളുന്നത് അധികൃതർക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. നഗരസഭയിലെ പയ്യപ്പറമ്പ് പൈപ്പ് ലൈൻ റോഡിൽ തള്ളിയ മാലിന്യം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധിച്ചു. കടകളിൽ നിന്നും വീടുകളിൽ നിന്നും മാലിന്യം കമ്മീഷൻ വ്യവസ്ഥയിൽ ശേഖരിക്കുന്ന ചിലരാണ് ഇതിനു പിന്നിലെന്ന് സൂചന കിട്ടിയിട്ടുണ്ട്. നാലാങ്കേരി – പയ്യപ്പറമ്പ് റോഡിലെ ആളൊഴിഞ്ഞ പ്രദേശത്ത് കുറ്റിക്കാട്ടിലാണ് ലോഡുകണക്കിന് മാലിന്യം നിക്ഷേപിച്ചത്. കുന്നിൻ പ്രദേശമായ ഇവിടെ നിന്ന് മാലിന്യങ്ങൾ ഒഴുകി താഴെ എത്തുന്നതിനു പുറമേ എലിപ്പനിയും ഡെങ്കിപ്പനിയും പടരാനും ഇടയാവുമെന്ന ആശങ്കയുണ്ട്. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. റോജ പറഞ്ഞു. വാഹനങ്ങളിലും മറ്റുമായി പോകുന്നവർ റോഡരികിലേക്ക് മാലിന്യം…
Read Moreവീട്ടുമുറ്റത്ത് നിർത്തിയ ബൈക്ക് കവർന്ന കേസിൽ മൂന്നുപേർ പിടിയിൽ
ശ്രീകണ്ഠപുരം: കാഞ്ഞിരക്കൊല്ലി ശാന്തിനഗറിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് കവർന്ന സംഭവത്തിൽ മൂന്നുപേർ പിടിയിൽ. നിടിയേങ്ങ വേളായിയിലെ പുല്ലാഞ്ഞി സനു മനോജ് (19), തളിപ്പറമ്പ് പന്നിയൂരിലെ ഇടത്തിൽ ജിതിൻ നാരായണൻ (23), ശാന്തിനഗർ സ്വദേശിയായ പതിനേഴുകാരൻ എന്നിവരെയാണ് പയ്യാവൂർ എസ്ഐ പി.സി. രമേശനും സംഘവും ഇന്ന് പുലർച്ചെ പിടികൂടിയത്. ശാന്തിനഗറിലെ എൻ.എസ്. വിപിന്റെ സ്റ്റണ്ടിംഗിന് ഉപയോഗിക്കുന്ന രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന കെഎൽ 59 എസ് 8355 ഡ്യൂക്ക് ബൈക്കാണ് കവർന്നത്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇതിലെ 17 കാരനായ പ്രതി മോഷണം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് തുടർച്ചയായി വിപിന്റെ വീട്ടുപരിസരത്ത് കാണപ്പെട്ടതായി സമീപവാസികൾ മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിലാണ് കവർച്ചയുടെ ചുരുളഴിഞ്ഞത്. ബൈക്ക് റൈസിംഗ് കമ്പമുള്ള ജിതിൻ ഇത്തരത്തിലുള്ള ബൈക്കിനായി…
Read Moreലോക്ക് ഡൗൺ ഇളവുകളുടെ ദുരുപയോഗം; പയ്യന്നൂർ ഗതാഗതക്കുരിൽ വീർപ്പുമുട്ടുന്നു
പയ്യന്നൂര്‍: ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയതോടെ പയ്യന്നൂര്‍ നഗരത്തില്‍ വാഹനങ്ങളുടെ കുത്തൊഴുക്ക്. ഇതോടെ ഇന്നലെ നിരവധി തവണയാണ് നഗരത്തിലെ പ്രധാന റോഡില്‍ ഗതാഗതക്കുരുക്കുണ്ടായത്. സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും സ്വകാര്യ ബസുകള്‍ പലതും സര്‍വീസ് നിര്‍ത്തിവെച്ച അവസ്ഥയിലാണിപ്പോഴും. ഇതിനിടയിലാണ് ഇരുചക്ര വാഹനങ്ങളിലും മറ്റുമായി ജനങ്ങള്‍ നഗരത്തിലേക്കൊഴുകുന്നത്. ഇന്നലെ പലവട്ടം നഗരത്തിലെ പ്രധാന റോഡില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കാല്‍നടയാത്രക്കാര്‍ക്ക് റോഡ്മുറിച്ച് കടക്കാന്‍ നന്നായി വിഷമിക്കേണ്ട അവസ്ഥയുമുണ്ടായി. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന നിര്‍ദ്ദേശം പലരും കാറ്റില്പറത്തിയതിനെ തുടര്‍ന്നാണ് വാഹനങ്ങളുടെ ഒഴുക്കുണ്ടായത്.
Read Moreയാത്രികർക്ക് ആശ്വാസമായി; കണ്ണൂർ മുതൽ തിരുവനന്തപുരം വരെ രണ്ടു ട്രെയിനുകൾ ഓടിത്തുടങ്ങി
കോട്ടയം: യാത്രികർക്ക് ആശ്വാസമായി രണ്ടു ട്രെയിനുകൾ ഓടിത്തുടങ്ങി. ഇതോടെ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്യാൻ സൗകര്യം ലഭിച്ചു. കണ്ണൂർ – തിരുവനന്തപുരം – കണ്ണൂർ. ജനശതാബ്ദി, തിരുവനന്തപുരം-എറണാകുളം. എറണാകുളം സ്പെഷൽ ട്രെയിനുകളാണ് ഇന്നലെ തുടങ്ങിയത്. തിരുവനന്തപുരം-എറണാകുളം സ്പെഷൽ ട്രെയിന്‍ തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ മാത്രം സ്റ്റോപ്പുകൾ. രണ്ടു ട്രെയിനുകൾക്കും ജില്ലയിൽ കോട്ടയത്ത് മാത്രമാണ് സ്റ്റോപ്പ്. സർക്കാർ നിർദേശപ്രകാരം ശ്രമിക് ട്രെയിനുകൾ സ്പെഷൽ സർവീസ് തുടരും. കർശന നിബന്ധനകൾ ടിക്കറ്റുള്ളവർക്ക് മാത്രം പ്ലാറ്റ്ഫോമിൽ പ്രവേശനം. പരിശോധനയ്ക്കു വിധേയമാകണം. രോഗലക്ഷണം കണ്ടാൽ മടക്കി അയയ്ക്കും. www.icrt.co.in മുഖേനയോ കോട്ടയം റിസർവേഷൻ കൗണ്ടറിൽനിന്നോ ടിക്കറ്റെടുക്കാം. കോട്ടയത്തെ കൗണ്ടർ രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം അഞ്ചു വരെ. ഞായറാഴ്ച കൗണ്ടർ അവധി. ഓണ്‍ലൈൻ പ്രവർത്തനക്ഷമമായിരിക്കും. ടിക്കറ്റ് യാത്രക്ക് രണ്ടു മണിക്കൂർ മുന്പുവരെയേ ലഭിക്കൂ. വെയിറ്റിംഗ്…
Read More