നെടുമങ്ങാട് : ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മിക്കുന്ന എല്‍.ഐ.സി.പാലത്തിന്റെ വശഭിത്തി തകര്‍ന്നു. നിര്‍മാണത്തിലെ അപാകതയാണ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഉദ്ഘാടനത്തിനു മുന്‍പു തന്നെ പാലത്തിന്റെ ഭിത്തി തകര്‍ന്ന് വിള്ളല്‍ വീണത് വിശദമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.മണ്ഡലം കമ്മിറ്റി സമര രംഗത്തു വന്നു. നെടുമങ്ങാട് നിന്നും പൊതുമരാമത്ത് ക്വാര്ട്ടേഴ്സുവഴി എളുപ്പത്തില്‍ നെട്ട റോഡില്‍ ചെന്നു ചേരുന്നതിന് അരനൂറ്റാണ്ട് മുമ്പ് നിര്‍മിച്ച പാലമാണ് ഇപ്പോൾ പൊളിച്ചു പണിയുന്നത്. പണി പൂർത്തിയായി ഉദ്ഘാടനത്തിനൊരുങ്ങവേയാണ് കഴിഞ്ഞ ദിവസം വശഭിത്തി തകര്‍ന്നവിവരം സമീപവാസികള്‍ കണ്ടത്. ഒരുവശത്തെ കോണ്‍ക്രീറ്റ് ഭിത്തി പാലത്തില്‍ നിന്നും പൂര്‍ണ്ണമായി അടര്‍ന്നുമാറി വിള്ളല്‍ വീണു. നേരത്തെ ഇരുചക്രവാഹനങ്ങള്‍ മാത്രം ഓടിയിരുന്ന പാലത്തില്‍ വലിയവാഹനങ്ങള്‍ കൂടി യാത്ര ചെയ്യുന്നതിനാണ് 25 ലക്ഷം ചെലവിട്ട് നിലവില്‍ നവീകരിക്കുന്നത്.
Read MoreCategory: Kannur
രഹസ്യബന്ധം വിവാഹത്തിലെത്തിക്കാന്‍ ശരണ്യ കണ്ടുപിടിച്ച വഴി! അമ്മയ്ക്കും കാമുകനുമെതിരായ കുറ്റപത്രം സമര്‍പ്പിച്ചു
സ്വന്തം ലേഖകന്‍ കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുള്ള പിഞ്ചുകുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ ശരണ്യക്കും കാമുകനുമെതിരേയുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ സിറ്റി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി.ആര്. സതീഷ് ഇന്നലെയാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മകനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യയും ഇതിന് പ്രേരിപ്പിച്ച കാമുകൻ നിധി നുമാണ് കേസിലെ പ്രതികള്‍. വലിയന്നൂർ സ്വദേശിയായ കാമുകനൊത്ത് സുഖജീവിതം നയിക്കുന്നതിനാണ് ശരണ്യ കൊലപാതകം നടത്തിയത്. ഏറെ നാളായി തുടര്‍ന്നിരുന്ന കാമുകനുമായുള്ള രഹസ്യബന്ധം വിവാഹത്തിലെത്തിക്കാന്‍ ശരണ്യ കണ്ടുപിടിച്ച വഴിയായിരുന്നു കൈക്കുഞ്ഞിനെ ഇല്ലാതാക്കല്‍. ഭര്‍ത്താവില്‍നിന്ന് അകന്നു കഴിഞ്ഞിരുന്ന ശരണ്യ അന്ന് ഭര്‍ത്താവിനെ വിളിച്ചു വരുത്തിയത് നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നെന്നും പോലീസ് ഉറപ്പിക്കുന്നു. ഭര്‍ത്താവ് വീട്ടിലുള്ളപ്പോള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയാല്‍ കുറ്റം ഭര്‍ത്താവില്‍ കെട്ടിയേല്‍പ്പിക്കാമെന്നും ശരണ്യ തീരുമാനിച്ചിരുന്നു. അതനുസരിച്ചാണ് ഭര്‍ത്താവ് ഉറങ്ങുന്ന സമയം ആരുമറിയാതെ ശരണ്യ കുഞ്ഞിനെ…
Read Moreകോവിഡിനിടയിലും കൈയടി നേടാം! സസ്യ-ജന്തുജാല വൈവിധ്യങ്ങളുടെ ഫോട്ടോയെടുത്തു സമ്മാനം നേടാം; നിബന്ധനകള്‍ ഇങ്ങനെ…
കാസര്‍ഗോഡ്: കേരള ജൈവവൈവിധ്യ മ്യൂസിയത്തിന്റെ കോവിഡ്-19 ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഫോട്ടോ ഇന്‍വെന്ററികള്‍ ക്ഷണിക്കുന്നു. വീടിനകത്തും പരിസരങ്ങളിലുമുള്ള സസ്യ-ജന്തുജാല വൈവിധ്യത്തെ ആസ്പദമാക്കിയുള്ള ഫോട്ടോകള്‍ എടുത്ത് അവയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എന്‍ട്രികള്‍ അയക്കേണ്ടത്. ഓരോ ജില്ലയില്‍ നിന്ന് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഈ വിവരങ്ങള്‍ അതാത് തദ്ദേശ സ്ഥാപനങ്ങളുടെ ജൈവവൈവിധ്യ രജിസ്റ്ററിലും ഉള്‍പ്പെടുത്തും. ഫോട്ടോകള്‍ അയക്കേണ്ട അവസാനതീയതി മേയ് 31. ഫോട്ടോ അയക്കുന്ന വ്യക്തിയുടെ പേര്, മേല്‍വിലാസം, തൊഴില്‍, ഫോണ്‍ നമ്പര്‍, പഞ്ചായത്ത്, ജില്ല, ഫോട്ടോയെ കുറിച്ചുള്ള ചെറിയ വിവരണം എന്നിവ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലാണ് അയക്കേണ്ടത്. സസ്യങ്ങളേയും ജന്തുക്കളേയും സംബന്ധിച്ച ഫോട്ടോകള്‍ വെവ്വേറെ മെയിലുകളായി അയക്കണം. ഫോണ്‍: 8547633809.
Read Moreപൊതുജനങ്ങളോടും സർക്കാറിനോടുമുള്ള നിഷേധമായി കാണരുത്; കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസുകൾ നാളെ മുതൽ ഓടിക്കാൻ സാധിക്കില്ലെന്ന് ബസ് ഉടമ സംഘം
കണ്ണൂർ: നിലവിലെ സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസുകൾ നാളെ മുതൽ ഓടിക്കാൻ സാധിക്കില്ലെന്ന് ബസ് ഉടമ സംഘം. ബസ്ഉടമകളുടെ പ്രതിനിധികളുമായി സർക്കാർ ചർച്ചയ്ക്ക് തയാറാകണം. ബസ് ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിച്ചാൽ മാത്രമേ ബസ് റോഡിലിറക്കാൻ സാധിക്കുകയുള്ളൂ. ഇത് പൊതുജനങ്ങളോടും സർക്കാറിനോടുമുള്ള നിഷേധമായി കാണരുതെന്നും ബസ് ഉടമ സംഘം നേതാക്കൾ പറഞ്ഞു. സർക്കാർ നിർദേശ പ്രകാരം ഒരു സമയം 20 യാത്രക്കാരിൽ കൂടുതൽ ബസുകളിൽ കയറ്റാൻ സാധിക്കില്ല.12 രൂപ മിനിമം ചാർജ് നൽകിയാലും ബസ് വ്യവസായം മുന്നോട്ട് പോകാൻ സാധിക്കാത്ത അവസ്ഥയാണ്. തൊഴിലാളികളുടെ കൂലി , ഇന്ധന ചെലവ്, ഇൻഷ്വറൻസ്, സ്റ്റാൻഡ് വാടക, ക്ഷേമനിധി തുടങ്ങി നിരവധി കാര്യങ്ങളുണ്ട്. മൂന്നു മാസത്തെ ടാക്സ് ഒഴിവാക്കിയാലും രക്ഷയില്ലാത്ത സ്ഥിതിയാണ്. കോറോണ കാലത്ത് രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെയാണ് ബസ് സർവീസ് നടത്താൻ അനുവദിച്ച…
Read Moreനന്ദിയോട് വനാതിർത്തിയിലെ ഗ്രാമങ്ങളിൽ വന്യമൃഗശല്യം രൂക്ഷം; കർഷകർ കൃഷി ഉപേക്ഷിച്ച അവസ്ഥയിൽ
പാലോട്: ആന, പന്നി, കുരങ്ങ്, മ്ലാവ് ,കാട്ട് പോത്ത് തുടങ്ങിയ മൃഗങ്ങളുടെ ശല്യം കാരണം ജനജീവിതം ദുസ്സഹമായി. നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് കാട്ടു മൃഗശല്യം രൂക്ഷമായത്. ഇവയുടെ ശല്യം കാരണം പല കർഷകരും കൃഷി ഉപേക്ഷിച്ച അവസ്ഥയിലാണ്. കാട്ടുപന്നി, ആന എന്നിവയുടെ ശല്യമാണ് ഏറ്റവും കൂടുതൽ. കൃഷി നശിപ്പിക്കുന്നതു കൂടാതെ മനുഷ്യരെ ആക്രമിക്കുന്ന സ്ഥിതി കൂടി ആയിട്ടുണ്ട്. നന്ദിയോട് പഞ്ചായത്തിലെ വട്ടപ്പൻകാട്, പ്രാമല, ദ്രവ്യം വെട്ടിയ മൂല, കാലൻ കാവ്, പുലിയൂർ ,പാണ്ഡിയംപാറ തുടങ്ങിയ സ്ഥലങ്ങളിലും പെരിങ്ങമ്മല പഞ്ചായത്തിലെ പുന്നമൺവയൽ, വെളിയങ്കാല, വേങ്കല്ല, ശാസ്താനട, ഇടിഞ്ഞാർ, മങ്കയം, കോളച്ചൽ, മുത്തിക്കാണി, വെങ്കലകോൺ, കൊന്നമൂട് തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടുമൃഗശല്യം രൂക്ഷമായിട്ടുള്ളത്. 68 ലക്ഷം രൂപയോളം ചിലവഴിച്ച് സൗരോർജ്ജ വേലി സർക്കാർ നിർമ്മിച്ചു നൽകി.എന്നാൽ വനാതിർത്തി നിർമ്മിക്കുന്ന ജണ്ട നിർമ്മാണത്തിനിടെ പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം…
Read Moreകാഞ്ഞക്കാട്ടെ വിദ്യാര്‍ഥിനിയുടെ മരണം പ്രണയക്കെണിയെന്നു സംശയം; എന്‍ഐഎ അന്വേഷിക്കണമെന്ന് ബന്ധുക്കള്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിനിയായ വിദ്യാര്‍ഥിനി ഗോവയില്‍ ജീവനൊടുക്കിയതിനു പിന്നിലും പ്രണയക്കെണിയെന്ന് സംശയം. സംഭവത്തില്‍ യുവതിയുടെ ആണ്‍സുഹൃത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും ദുരൂഹത നീക്കാന്‍ എന്‍ഐഎ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥിനിയുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തി. വിദ്യാര്‍ഥിനിയുടെ മരണത്തെ സ്വവര്‍ഗപ്രണയവും ലഹരി ഉപയോഗവുമായി ബന്ധപ്പെടുത്തി വഴിതെറ്റിക്കാന്‍ തത്പരകക്ഷികള്‍ ശ്രമിക്കുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. വിദ്യാര്‍ഥിനിയെ കുടുംബാംഗങ്ങളില്‍ നിന്നകറ്റി തത്പരകക്ഷികളുടെ സ്വാധീനത്തില്‍ നിലനിര്‍ത്തുകയായിരുന്നു സുഹൃത്തുക്കളുടെ ലക്ഷ്യമെന്നു സംശയിക്കുന്നതായും കുടുംബാംഗങ്ങള്‍ പറയുന്നു. മാര്‍ച്ച് 17 ന് വിദ്യാര്‍ഥിനി മൂന്ന് പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പോയതായാണ് പറയുന്നത്. എന്നാല്‍ ആണ്‍സുഹൃത്തും പിന്നീട് മറ്റേതോ വഴിയില്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നിരുന്നതായാണ് സംശയമെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഗോവയിലെത്തിയ ആദ്യനാളുകളില്‍ വിദ്യാര്‍ഥിനി വീട്ടിലേക്ക് വിളിച്ചിരുന്നതായും കൂട്ടുകാര്‍ തന്നെ ചതിച്ചതായും കഴിവതും വേഗത്തില്‍ നാട്ടിലേക്കു വരണമെന്നും പറഞ്ഞതായും അവര്‍ പറയുന്നു.
Read Moreട്രെയിൻ എത്തിയെന്ന വ്യാജ പ്രചരണം; കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ എത്തി; വ്യാജ സന്ദേശകരെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി
‘കണ്ണൂർ: നാട്ടിലേക്ക് മടങ്ങാൻ ട്രെയിൻ എത്തിയെന്ന വ്യാജ പ്രചരണത്തെ തുടർന്ന് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ റെയിൽവേ സ്റ്റേഷനിലെത്തി. ഇന്നു രാവിലെ ഒമ്പതോടെയാണ് സംഭവം. ഉത്തർപ്രദേശിലേക്ക് പോകുവാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയിട്ടുണ്ടെന്നും നാട്ടിലേക്ക് പോകാൻ താത്പര്യമുള്ളവർ രാവിലെ റെയിൽവേ സ്റ്റേഷനിൽ എത്തണമെന്നായിരുന്നു അതിഥി തൊഴിലാളികൾക്കിടയിലെ പ്രചാരണം. ഇതേ തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികൾ സംഘടിച്ച് എത്തുകയായിരുന്നു. യാത്രാബാഗും ഭക്ഷണവും കരുതി കാൽനടയായിട്ടാണ് താമസ സ്ഥലങ്ങളിൽ നിന്നും ഇവർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. എന്നാൽ കണ്ണൂരിൽ നിന്നു ഉത്തർപ്രദേശിലേക്ക് ട്രെയിൻ പോകുന്നതു സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് തൊഴിലാളികൾ പിരിഞ്ഞു പോകുകയായിരുന്നു. നാട്ടിലേക്ക് ട്രെയിൻ സർവീസുണ്ടെന്ന് തൊഴിലാളികളെ തെറ്റിധരിപ്പിച്ചവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreലോക്ക്ഡൗണിൽ അവശനിലയിലായ മയിലിന് രക്ഷകരായി റാപിഡ് റെസ്പോൻഡ്സ് ടീം അംഗം
മട്ടന്നൂർ: വീട്ടുപറമ്പിൽ അവശ നിലയിൽ കണ്ടെത്തിയ മയിലിനെ വനംവകുപ്പ് അധികൃതർ രക്ഷപ്പെടുത്തി. മയ്യിൽ മക്കാന്തേരി ഇല്ലത്തെ മഹാസേനൻ നമ്പൂതിരിയുടെ വീട്ടുപറമ്പിലാണ് അവശനിലയിൽ ആൺ മയിലിനെ കണ്ടെത്തിയത്. വീട്ടുകാർ ഉടൻ വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്നു റാപിഡ് റെസ്പോൻഡ്സ് ടീം അംഗം നിധീഷ് ചാലോടെത്തി മയിലിന് പ്രഥമ ശുശ്രൂഷ നൽകി. രണ്ടു കണ്ണും പൂർണമായും അടഞ്ഞ നിലയിലും. ചിറകിനും ചെറിയ പരിക്കേറ്റ നിലയിലുമായിരുന്നു മയിൽ. മയിലിനെ പിന്നീട് കണ്ണൂർ വെറ്റിനറി ഹോസ്പിറ്റലിൽ എത്തിച്ചു. സീനിയർ വെറ്റിനറി ഡോക്ടർമാരായ രഞ്ജിനി നിശാന്ത്, മുരളീധരൻ എന്നിവർ ചേർന്ന് മയിലിനെ പരിശോധിച്ചതിനെ തുടർന്നു എല്ലിന് ക്ഷതമില്ലെന്ന് ഉറപ്പ് വരുത്തി. പ്രസാദ് ഫാൻസ് അംഗങ്ങളായ മനോജ് കാമനാട്ട്, കെ.പി.ബോബൻ എന്നിവരും സഹായത്തിനുണ്ടായിരുന്നു.
Read Moreവാഷുമായി പിടിയിലായ ആരോഗ്യ പ്രവർത്തകനെയും സുഹൃത്തിനെയും ക്വാറന്റൈൻ കേന്ദ്രത്തിലാക്കി
കണ്ണൂർ (ശ്രീകണ്ഠപുരം): കുറ്റ്യാട്ടൂരില്‍ 130 ലിറ്റര്‍ വാഷുമായി അറസ്റ്റിലായ ആരോഗ്യപ്രവര്‍ത്തകനെയും സുഹൃത്തിനെയും ക്വാറന്റൈൻ കേന്ദ്രത്തിലാക്കി. കുറ്റ്യാട്ടൂരിലെ സ്വകാര്യസ്ഥാപനത്തിലെ ഡ്രൈവര്‍ കുഞ്ഞുമൊയ്തീന് പീടികയ്ക്കു സമീപം സി. രാജീവന് (44), കണ്ണൂര്‍ ജില്ലാ ടിബി സെന്റര്‍ ജീവനക്കാരന് കുഞ്ഞുമൊയ്തീന് പീടികയ്ക്കു സമീപം കെ.പി. ആരിഫ് (33) എന്നിവരെയാണ് ശ്രീകണ്ഠപുരം എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ വി.വി. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. രാജീവന്റെ വീട്ടില്‍നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരേ പരാതി വ്യാപകമായതോടെ ഇന്നലെ ഉച്ചയ്ക്ക് എക്സൈസ് സംഘം റെയ്ഡ് നടത്തുകയായിരുന്നു. വീടിനുപിന്നിൽ പ്രത്യേക ഷെഡ് ഒരുക്കിയാണ് ഇരുവരും വാറ്റ് നടത്തുന്നതെന്ന് എക്സെസ് സംഘം പറഞ്ഞു. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ക്വാറന്റൈന് കേന്ദ്രത്തിലേക്കു മാറ്റി.
Read Moreവെള്ളത്തിന് ദുര്‍ഗന്ധം! ബിജെപി നേതാവിന്റെ കിണറ്റില്‍ കോഴിമാലിന്യം തള്ളി; മുഴുവനായും നൈലോണ്‍ വലയിട്ട് മൂടിയതായിരുന്നു കിണര്‍…
ഇരിട്ടി: ബിജെപി പ്രാദേശികനേതാവിന്റെ വീട്ടുകിണറ്റില്‍ കോഴിമാലിന്യം തള്ളിയനിലയില്‍ കണ്ടെത്തി. കീഴൂര്‍-ചാവശേരി പഞ്ചായത്ത് മുൻ അംഗവും ബിജെപി ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റുമായ കെ.ശിവശങ്കരന്റെ കീഴൂര്‍ക്കുന്നിലെ വീട്ടുകിണറ്റിലാണ് കോഴിമാലിന്യം തള്ളിയനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കിണര്‍ പരിശോധിക്കുകയായിരുന്നു. കോഴിത്തൂവലുകളും മറ്റും കിണറില്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടതിനെത്തുടര്‍ന്ന് ഇരിട്ടി പോലീസില്‍ വിവരമറിയിച്ചു. തുടർന്ന് ഇരിട്ടി എസ്ഐ ദിനേശന് കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ശിവശങ്കരന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. മുഴുവനായും നൈലോണ്‍ വലയിട്ട് മൂടിയതായിരുന്നു കിണര്‍. ഇതിന്റെ ഒരുവശത്തായി വല കീറിയതായി കണ്ടെത്തി. ഇതിലൂടെ മാലിന്യം കിണറ്റിലേക്ക് തള്ളുകയായിരുന്നുവെന്നാണ് നിഗമനം. മാലിന്യം തള്ളിയ കിണര്‍ പിന്നീട് നാട്ടുകാരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു.
Read More