പയ്യന്നൂര്‍: സ്വന്തം മരണവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെയും ഇതിനു സഹായിച്ചയാളെയും പോലീസ് പൊക്കി. മരിച്ചുവെന്ന് സ്വയം പ്രചരിപ്പിച്ച കുഞ്ഞിമംഗലത്തെ യുവാവിനെയും ഇയാളുടെ സഹായിയെയുമാണ് പയ്യന്നൂര്‍ പോലീസ് കണ്ടെത്തി സ്റ്റേഷനിലെത്തിച്ചത്. ഇന്നലെയാണ് നാട്ടുകാരുടെ പരിഭ്രാന്തിക്കും പിന്നീട് പരാതിക്കുമിടയാക്കിയ സംഭവം അരങ്ങേറിയത്. കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചതായാണ് സമൂഹമാധ്യമത്തിലൂടെ പ്രചാരണമുണ്ടായത്. മരിച്ചുവെന്ന് പറയപ്പെടുന്നയാളുടെ ഫോട്ടോയും പ്രമുഖ മലയാളം ചാനലിന്റെ ലോഗോയും ചേര്‍ത്ത് ടിവി ന്യൂസ് എന്നരീതിയിലാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ മരിച്ചുവെന്ന് പറയുന്നയാളെ കാണാനില്ലെന്ന വിവരം ലഭിച്ചത് പരിഭ്രാന്തിക്കിടയാക്കി. നാട്ടുകാര്‍ പോലീസില്‍ വിവരം ധരിപ്പിച്ചതോടെ പോലീസും അന്വേഷണമാരംഭിച്ചു. ഒടുവിലാണ് പ്രസ്തുത വാര്‍ത്ത പരേതന്റെതന്നെ സൃഷ്ടിയാണെന്ന് പോലീസ് കണ്ടെത്തിയത്. ചാനലിന്റെ ലോഗോസഹിതം വ്യാജവാര്‍ത്ത തയാറാക്കാന്‍ സഹായിച്ചയാളെയും പോലീസ് ഞൊടിയിടയില്‍ കണ്ടെത്തി. ഇരുവരെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് ചെയ്തശേഷം വിട്ടയച്ചു.
Read MoreCategory: Kannur
മട്ടന്നൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്
മട്ടന്നൂർ: മട്ടന്നൂർ – ഇരിക്കൂർ റോഡിൽ കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെ 11ന് പഴശി രാജാ എൻഎസ്എസ് കോളജിന് സമീപത്തായിരുന്നു അപകടം. മട്ടന്നൂരിൽ നിന്ന് ഇരിക്കൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും വെള്ളിയാംപറമ്പ് ഭാഗത്ത് നിന്ന് ചെങ്കൽ കയറ്റി മട്ടന്നൂരിലേക്ക് വരികയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാരായ വെള്ളിയാംപറമ്പ് സ്വദേശികളായ ഷൈൻ മോഹൻ, റസൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിനുള്ളിൽ കുടുങ്ങിയവരെ മട്ടന്നൂരിൽ നിന്ന് സ്റ്റേഷൻ ഓഫീസർ ടി.വി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമന വിഭാഗം ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി. പി. രാജീവൻ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൽദോ വർഗീസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ..രവീന്ദ്രൻ, റിനു കുയ്യാലിൽ, കെ.കെ..വിജിൽ,…
Read Moreകടുത്ത ആശങ്കയിൽ വയനാട്; കോവിഡ് 19 രോഗികളുടെ എണ്ണം 20
കൽപ്പറ്റ: വയനാട്ടിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ദുബായിൽനിന്നെത്തിയ ബത്തേരി ചീരാൽ സ്വദേശിനിയായ ഗർഭിണി ഉൾപ്പെടെ അഞ്ചുപേരിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ മേയ് ഒന്നിനു ശേഷം ജില്ലയിൽ റിപ്പോർട്ട് ചെയ്ത കോവിഡ്-19 പോസിറ്റീവ് കേസുകൾ 20 ആയി. ഇവരെല്ലാം ചികിത്സയിലാണ്. മാർച്ചിൽ ജില്ലയിൽ മൂന്നു പ്രവാസികളിൽ രോഗം സ്ഥിരീകരിച്ചിരുന്നു. രോഗമുക്തി നേടിയ ഇവർ വീടുകളിലാണ്. ചീരാൽ സ്വദേശിനിയായ ഗർഭിണിക്കു പുറമേ ഇവരുടെ ഭർത്താവ്, തമിഴ്നാട്ടിലെ കോയന്പേടുനിന്നു ചീരാലിലെത്തി രോഗം സ്ഥിരീകരിച്ച യുവാവിന്റെ പ്രാഥമിക സന്പർക്കപ്പട്ടികയിലുള്ള സഹോദരൻ, മേയ് രണ്ടിനു രോഗം സ്ഥിരീകരിച്ച മാനന്തവാടി എടപ്പടിയിലെ ലോറി ഡ്രൈവറുടെ പ്രാഥമിക സന്പർക്കപ്പട്ടികയിലുള്ള മാനന്തവാടി സ്വദേശിനി, ഡ്രൈവറുടെ മകളുടെ ഭർത്താവുമായി പ്രാഥമിക സന്പർക്കമുണ്ടായ തിരുനെല്ലി പനവല്ലി സ്വദേശിയായ യുവാവ് എന്നിവരുടെ സ്രവ പരിശോധനാഫലമാണ് ഏറ്റവും ഒടുവിൽ പോസിറ്റീവായത്. ജില്ലയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നതു ജില്ലാ…
Read Moreകോവിഡ് 19; കാസർഗോഡിനെ വിടാതെ വൈറസ് പിന്തുടരുന്നു; ഭീതിയിൽ ജനങ്ങൾ; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 10 പേർക്ക്
കണ്ണൂർ: മൂന്നാംഘട്ടത്തിലും കാസർഗോഡിനെ കോവിഡ് വിടാതെ പിന്തുടരുന്നു. ഇന്നലെ ജില്ലയില്‍ 10 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് മേയ് നാലിന് ജില്ലയിലെത്തുകയും 11 ന് രോഗം സ്ഥിരീകരിക്കുകയും ചെയ്ത പൈവളികെ സ്വദേശിയെ തലപ്പാടിയില്‍ നിന്ന് കാറില്‍ കൂട്ടിക്കൊണ്ടുവന്ന 50 വയസുള്ള രാഷ്ട്രീയ പ്രവര്‍ത്തകനും ഇദ്ദേഹത്തിന്റെ 35 വയസുള്ള ഭാര്യയും ഇവരുടെ 11 ഉം എട്ടും വയസുള്ള ആണ്‍കുട്ടികളും ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ അതിര്‍ത്തി മേഖലയിലെ പഞ്ചായത്ത് അംഗമാണ്. കാറോടിച്ച വ്യക്തി ഈ കാലയളവില്‍ മൂന്നുതവണ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ രോഗിയുമായി വരികയും ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡ്, ലാബ്, എക്സ്-റേ റൂം എന്നിവിടങ്ങളില്‍ പ്രവേശിക്കുകയും ചെയ്തിരുന്നത് ആശങ്കയുടെ ആഴമേറ്റുന്നു. ഈ ദിവസങ്ങളില്‍ ഇവിടെ എത്തിയിരുന്ന എല്ലാവരേയും കണ്ടെത്തി നിരീക്ഷണത്തിലാക്കേണ്ടിവരും. ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവരില്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെയും കാഞ്ഞങ്ങാട് ജില്ലാ…
Read Moreമാനന്തവാടിയിലെ പോലീസുകാർക്ക് കോവിഡ്; കണ്ണൂരിൽ പോലീസിന്റെ ഡ്യൂട്ടി ക്രമീകരിച്ചു
കണ്ണൂർ: ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ ഡ്യൂട്ടി സമയങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തി. കോവിഡ് – 19 ഭീതിയുടെ പശ്ചാത്തലത്തിൽ ഒരാളിൽ രോഗ ലക്ഷണങ്ങൾ പ്രകടമായാൽ സ്റ്റേഷനിലെ മുഴുവൻ സേനാംഗങ്ങളും നീരീക്ഷണത്തിലേക്ക് പോകുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വയനാട് മാനന്തവാടി പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്ക് രോഗ ലക്ഷണം. കണ്ടെത്തിയതിനെ തുടർന്ന് സ്റ്റേഷനിലെ പോലീസുകാരെ കൂടാതെ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ക്വാറന്റൈനിൽ പോകേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലും ഇന്നു മുതൽ ക്രമീകരണം ഏർപ്പെടുത്തിയത്. സേനാംഗങ്ങളെ രണ്ടായിത്തിരിച്ചാണ് ജോലിയിൽ ക്രമീകരണം ഏർപ്പെടുത്തിയത്. ഇതോടെ ഒരു ദിവസം പകുതി സേനാംഗങ്ങൾ ജോലി ചെയ്യുമ്പോൾ മറ്റുള്ളവർക്ക് ഓഫ് നൽകും. ഇത്തരത്തിൽ പകുതി വീതം സേനാംഗങ്ങൾ ഇടവിട്ട ദിവസങ്ങളിൽ ജോലി ചെയ്യുന്ന വിധത്തിലാണ് ക്രമീകരണം. ഒരു വിഭാഗത്തിലെ സേനാംഗത്തിന് രോഗ ലക്ഷണമുണ്ടായാൽ ഒരു ഗ്രൂപ്പ് മാത്രം നീരീക്ഷണത്തിൽ പോയാൽ…
Read Moreകെ.എം. ഷാജിക്കെതിരേയുള്ള കോഴ ആരോപണം; വിജിലന്‍സ് പരാതിക്കാരന്റെ മൊഴിയെടുത്തു
കണ്ണൂര്‍: പ്ലസ്ടു അനുവദിക്കുന്നതിനായി കെ.എം. ഷാജി എംഎല്‍എ അഴീക്കോട് എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റില്‍നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ പരാതിക്കാരനും സാക്ഷിയും വിജിലന്‍സിന് മൊഴിനല്‍കി. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ഓഫീസിലെത്തിയാണ് പരാതിക്കാരായ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പദ്മനാഭന്, മുസ്ലീം ലീഗില്‍നിന്ന് പുറത്താക്കിയ നൗഷാദ് പൂതപ്പാറ എന്നിവർ ഡിവൈഎസ്പി മധുസൂദനന് മുന്‍പാകെ എംഎല്‍എയ്ക്കെതിരേ മൊഴി നല്‍കിയത്. കെ.എം. ഷാജി സ്കൂള്‍ മാനേജ്മെന്റിൽനിന്ന് കോഴ വാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി വിജിലന്‍സ് എഫ്ഐആറില്‍ വ്യക്തമാക്കിയിരുന്നു. ഇതു ശരിവയ്ക്കുന്ന മൊഴിയാണ് പരാതിക്കാരനും സാക്ഷിയും വിജിലന്‍സിനു നല്‍കിയതെന്നാണ് സൂചന. കുടുവന്‍ പദ്മനാഭന്റെ പരാതിയില്‍ നേരത്തെ കേസെടുത്ത് എഫ്ഐആര്‍ തലശേരി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം ഇപ്പോള്‍ സാധ്യമല്ലെങ്കിലും പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മൊഴി രേഖപ്പെടുത്തിയത്. ഈ മാസം 31…
Read Moreകോവിഡ് 19; കണ്ണൂരിൽ ഹോം ക്വാറന്റൈനിലുള്ളവർ കർശന നിരീക്ഷണത്തിൽ
കണ്ണൂര്‍: ഹോം ക്വാറന്റൈനിലുള്ളവര്‍ റൂം ക്വാറന്റൈനിലാണെന്നും വീട്ടില്‍ താമസിക്കുന്ന മറ്റുള്ളവര്‍ വീടുവിട്ട് പുറത്തുപോകില്ലെന്നും ഉറപ്പുവരുത്തുവാൻ കർശന നടപടികളുമായി കണ്ണൂർ ജില്ലാ ഭരണകൂടം. ഹോം ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കാൻ തദ്ദേശസ്ഥാപന അധ്യക്ഷന്‍, സെക്രട്ടറി, പിഎച്ച്സി ഓഫീസര്‍, പോലീസ് ഉദ്യോഗസ്ഥന് എന്നിവരടങ്ങുന്ന സംഘത്തെ നിയോഗിക്കും. ഇവരുടെ നേതൃത്വത്തില്‍ എല്ലാദിവസവും യോഗം ചേര്‍ന്ന് അതത് പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. പ്രവര്‍ത്തനങ്ങളെക്കുറിച്ച് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് ദിവസവും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ ആസൂത്രണസമിതി ചെയര്‍മാൻകൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ഒരു പിഴവും സംഭവിക്കാന്‍ ഇടയാകരുത്. പുറത്തുനിന്നെത്തിയ ഒരാള്‍പോലും നിരീക്ഷണസംവിധാനത്തില്‍ ഉള്‍പ്പെടാതെ പോകരുത്. ക്വാറന്റൈന് സംവിധാനത്തില്‍ വീഴ്ചയുണ്ടായാല്‍ സമൂഹം വലിയവില കൊടുക്കേണ്ടിവരുമെന്നതാണ് അനുഭവമെന്ന് പ്രസിഡന്റ് പറഞ്ഞു. ഹോം ക്വാറന്റൈനിലുള്ളവരുടെ വീട് എല്ലാദിവസവും സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കും.15, 16 തീയതികളിൽ പഞ്ചായത്ത്, നഗരസഭാതലത്തില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തി ഹോം…
Read Moreപോലീസ് സ്റ്റേഷനുകളിൽ ആൾക്കൂട്ടം വേണ്ട; പോലീസുകാർക്ക് ജാഗ്രതാനിർദേശം;”സാമൂഹ്യ അകലം പാലിച്ച് പരാതി സ്വീകരിക്കുക’
റെനീഷ് മാത്യു കണ്ണൂർ: വയനാട് മാനന്തവാടിയിൽ രണ്ട് പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഡ്യൂട്ടി സമയത്ത് പോലീസുകാർ ജാഗ്രത പാലിക്കണമെന്ന് നിർദേശം. മലപ്പുറം, കണ്ണൂർ ജില്ലക്കാരായ പോലീസുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പോലീസുകാർ പുറത്തുള്ള ഡ്യൂട്ടി സമയത്തും സ്റ്റേഷനകത്തും മാസ്ക് ധരിക്കണം. കൂടാതെ പരാതിയുമായോ പ്രശ്ന പരിഹാരത്തിനായോ സ്റ്റേഷനിൽ എത്തുന്നവരുമായി കൃത്യമായ സാമൂഹ്യ അകലം പാലിക്കണം. പോലീസ് സ്റ്റേഷനുകളിൽ ആൾക്കൂട്ടം ഉണ്ടാകാതെ നോക്കണമെന്നും നിർദേശം ഉണ്ട്. അന്തർജില്ലാ പാസുകൾക്കായും പിടിച്ചെടുത്ത വാഹനങ്ങൾ തിരികെ വാങ്ങുന്നതിനായും നിരവധി പേരാണ് പോലീസ് സ്റ്റേഷനുകളിൽ എത്തുന്നത്. ഇത് വലിയ ആൾക്കൂട്ടമാണ് സ്റ്റേഷൻ പരിസരത്ത് സൃഷ്ടിക്കുന്നത്. പാസിനുള്ള അപേക്ഷ ഓൺലൈൻ വഴി ആക്കണമെന്ന് പോലീസുകാരിൽ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ എടുക്കുന്നതിന് പ്രത്യേകമായ മാർഗനിർദേശങ്ങൾ തയാറാക്കണം. പരാതി പറയാൻ പരാതിക്കാരനെ മാത്രം സ്റ്റേഷനുള്ളിൽ പ്രവേശിപ്പിച്ചാൽ മതിയെന്നാണ് പോലീസ് നിലപാട്.
Read Moreവനത്തിലൂടെയും ഊടുവഴികളിലൂടെയും അതിര്‍ത്തി കടന്നു വരുന്നു; കാസർഗോട്ടെ 25 അതിര്‍ത്തി കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷയുമായി പോലീസ്
കാസര്‍ഗോഡ്: വനത്തിലൂടെയും ഊടുവഴികളിലൂടെയും പാസില്ലാതെ അതിര്‍ത്തി കടന്നു ജില്ലയിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ സുള്ള്യപദവ്, കന്നടുക്ക, മുഡൂര്‍, ഈന്തുമൂല, അര്ള പദവ്, നെട്ടണിഗെ, കിന്നിഗാര്, തലപ്പച്ചേരി തുടങ്ങി ജില്ലയിലെ 25 അതിര്‍ത്തികേന്ദ്രങ്ങളില്‍ കര്‍ശന പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. അതിര്‍ത്തികളിലെ സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല ഡിവൈഎസ്പി ബാലകൃഷ്ണന് നായര്‍ക്ക് നല്കി. സുള്ള്യയില്‍ നിന്ന് വനത്തിലൂടെ അതിര്‍ത്തി കടന്നെത്തിയ കൊല്ലം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്ത് സ്ഥാപന ക്വാറന്റൈനിലേക്ക് മാറ്റി . ഇയാള്‍ക്കെതിരേ എപ്പിഡെമിക് ഡിസീസ് ആക്ട് പ്രകാരം നടപടി സ്വീകരിക്കും. ബദിയടുക്ക പെര്‍ളയില്‍ ഹോം ക്വാറന്റൈനിലുള്ള ഏഴു പേര് ചേര്‍ന്ന് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചതിനെതിരേ കേസെടുത്തു. ഇവരെയും സ്ഥാപന ക്വാറന്റൈനിലേക്ക് മാറ്റി. വരും ദിവസങ്ങളില്‍ ജില്ലയില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പി.എസ്. സാബു അറിയിച്ചു.
Read Moreകണ്ണൂരിൽ “വാതിലിൽ മുട്ടൽ’; ജിന്നുമല്ല, മായാവിയുമല്ല; പ്രചാരണം വ്യാജമെന്ന് പോലീസ്
സ്വന്തം ലേഖകൻ കണ്ണൂര്‍: വളപട്ടണം മേഖലയിലുള്ളവര്‍ ഉറങ്ങാതായിട്ട് നാളുകളേറെയായി. വാതിലില്‍ മുട്ടുന്നുവെന്ന പ്രചാരണമാണ്, പ്രത്യേകിച്ച് സ്ത്രീകള്‍ മാത്രമുള്ള വീട്ടിലുള്ളവരെ ആശങ്കയിലാക്കിയത്. വളപട്ടണം പ്രദേശത്ത് തുടങ്ങിയ വാതിലിനു മുട്ടല്‍ പിന്നീട് അഴീക്കോട് പ്രദേശങ്ങളിലേക്കും വ്യാപിച്ചു. സംഭവം നോമ്പുകാലത്തുകൂടി ആയതോടെ പ്രദേശവാസികള്‍ വിഷമവൃത്തത്തിലുമായി. വളപട്ടണം മന്ന, മൂസക്കണ്ടി വളപ്പ് എന്നിവിടങ്ങളിലായിരുന്നു വീടിന്റെ പുറത്ത് ഉച്ചത്തില്‍ മുട്ടു കേട്ടത്. ഇതോടെ യുവാക്കളടക്കം ഇതിനു പിന്നിലുള്ളവരെ പിടികൂടാന്‍ ഉറക്കമിളച്ച് സംഘടിച്ച് കരുതലോടെ നില്‍ക്കുമ്പോഴാണ് അഴീക്കോട് മേഖലയിലും മുട്ടു തുടങ്ങിയത്. കള്ളന്മാരാണെന്നും അല്ല കുളിമുറിയിലടക്കമുള്ള എത്തി നോട്ടക്കാരാണ് പിന്നിലെന്നും ഇവരെ ഉടനെ പിടികൂടണമെന്നുമുള്ള പരാതിയും എത്തിയതോടെ ഒടുവില്‍ വളപട്ടണം പോലീസും രംഗത്തെത്തി. പട്രോളിംഗും പോലീസ് നിരീക്ഷണവും യുവാക്കളടക്കം നിരീക്ഷണവും ശക്തമാക്കിയിട്ടും വാതിലിനു മുട്ടുന്ന ആളെ പിടികൂടാനായില്ല. ആദ്യം മുട്ടുന്നവരെ കണ്ടെന്നു പറഞ്ഞവരും പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ തോന്നിയതാണെന്നു പറഞ്ഞ് ഊരി. എന്നാല്‍ സോഷ്യല്‍…
Read More