ക​ണ്ണൂ​ർ ന​ഗ​ര​ത്തിൽ പട്ടാപകൽ പി​ടി​ച്ചു​പ​റി; വ​ർ​ക്ക​ല സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​മ​ധ്യ​ത്തി​ൽ വ​ഴി പ​റ​ഞ്ഞു​കൊ​ടു​ത്ത​യാ​ളു​ടെ അ​ര​ല​ക്ഷം രൂ​പ ക​വ​ർ​ന്ന പി​ടി​ച്ചു​പ​റി​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. വ​ർ​ക്ക​ല മു​നി​ക്കു​ന്നി​ലെ അ​ജി​ത്ത് ഭ​വ​നി​ലെ അ​ജി​ത്തി​നെ (36) യാ​ണ് ടൗ​ൺ എ​സ്ഐ ബാ​ബു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ്ചെ​യ്ത​ത്. ക​ഴി​ഞ്ഞ 15ന് ​ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന വാ​ഹ​ന ബ്രോ​ക്ക​ർ കൊ​റ്റാ​ളി​യി​ലെ പു​ന​ത്തി​ൽ പി.​എം. അ​ഷ്റ​ഫി​നോ​ട് വ​ഴി ചോ​ദി​ക്കാ​നെ​ന്ന വ്യാ​ജേ​ന അ​ജി​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള വ​ഴി ചോ​ദി​ച്ചു. തി​രി​ഞ്ഞു​നി​ന്ന് വ​ഴി കാ​ണി​ക്കു​ന്ന​തി​നി​ട​യി​ൽ അ​ഷ്റ​ഫി​ന്‍റെ ഷ​ർ​ട്ടി​ന്‍റെ പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന 54,650 രൂ​പ​യ​ട​ങ്ങി​യ പ​ഴ്സ് ത​ട്ടി​പ്പ​റി​ച്ച് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ഷ്റ​ഫ് ടൗ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​ന്ന​ലെ പ​രാ​തി​ക്കാ​ര​നാ​യ അ​ഷ്റ​ഫി​നെ​യും കൂ​ടി ടൗ​ൺ പോ​ലീ​സ് പ്ര​തി​ക​ൾ​ക്കാ​യി ന​ഗ​ര​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ക​ണ്ണൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ന​ക​ത്ത് ജീ​പ്പ് നി​ർ​ത്തി പോ​ലീ​സ് പ​രി​സ​രം വീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കെ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ന​ക​ത്ത് കൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന…

Read More

വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ; ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ല; ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പൊ​ട്ടി​ത്തെ​റി​ച്ച് മ​ന്ത്രി മൊ​യ്തീ​ൻ

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ലെ ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ നി​ന്നു​ള്ള നി​സ​ഹ​ക​ര​ണം മൂ​ലം പ്ര​വാ​സി സം​രം​ഭ​ക​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​രെ ശ​കാ​രി​ച്ച് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ. ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് മ​ന്ത്രി ശ​കാ​രി​ച്ച​ത്. വ്യ​വ​സാ​യി​ക്ക് കെ​ട്ടി​ട സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ അ​നാ​വ​ശ്യ കു​റി​പ്പു​ക​ൾ ഫ​യ​ലി​ൽ എ​ഴു​തു​ക​യാ​യി​രു​ന്നെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ചീ​ഫ് ടൗ​ണ്‍ പ്ലാ​നിം​ഗ് വി​ജി​ല​ൻ​സി​നോ​ട് ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

Read More

ല​ഹ​രി​വ​സ്തു​വാ​യ “കൂ​ൾ’ മ​ല​യോ​ര​ത്തും സു​ല​ഭം; ചി​ല്ല​റ​യാ​യും ഫാ​മി​ലി പാ​യ്ക്കാ​യും ല​ഭി​ക്കു​ന്നു

ആ​ല​ക്കോ​ട്: ശം​ഭു, പാ​ൻ​പ​രാ​ഗ്, ഹാ​ൻ​സ് എ​ന്നി​വ​യെ​ക്കാ​ൾ മാ​ര​ക​മാ​യ ല​ഹ​രി വ​സ്തു​വാ​യ ” കൂ​ൾ ” മ​ല​യോ​ര​ത്തും സു​ല​ഭം. ചി​ല്ല​റ​യാ​യും ഫാ​മി​ലി പാ​യ്ക്കാ​യും ല​ഭി​ക്കു​ന്നു ല​ഹ​രി വ​സ്തു ഇ​ട​നി​ല​ക്കാ​ർ വ​ഴി​യാ​ണു മ​ല​യോ​ര​ത്ത് എ​ത്തു​ന്ന​ത്. ഇ​തി​ന്‍റെ ഉ​പ​യോ​ഗം സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ഇ​ട​യി​ലാ​ണു വ​ള​രെ കൂ​ടു​ത​ൽ. സ്കൂ​ളു​ക​ളു​ടെ പ​രി​സ​ര​ത്തും ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ല്പ​ന ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​ണ്ട്. കൂ​ൾ എ​ന്ന ല​ഹ​രി വ​സ്തു ചു​ണ്ടി​ന്‍റെ മേ​ൽ ഭാ​ഗ​ത്താ​ണു വ​യ്ക്കു​ന്ന​ത്. ആ​ദ്യം​വ​യ്ക്കു​ന്ന​വ​ർ​ക്കു ഛർ​ദ്ദി​ലും ത​ല​ക​റ​ക്ക​വും ഉ​ണ്ടാ​കു​മെ​ങ്കി​ലും പി​ന്നീ​ട് കു​ട്ടി​ക​ൾ ഇ​തി​ന്‍റെ അ​ടി​മ​യാ​യി മാ​റു​ക​യാ​ണ്.കൂ​ൾ മാ​ത്ര​മ​ല്ല, ക​ഞ്ചാ​വ് അ​ട​ക്ക​മു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ളും മ​ല​യോ​ര​ത്ത് ധാ​ര​ള​മാ​യി വി​ൽ​ക്കു​ന്നു​ണ്ട്. പ്ല​സ് ടു, ​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണു ക​ഞ്ചാ​വി​ന്‍റെ അ​ടി​മ​ക​ൾ. ക​രു​വ​ഞ്ചാ​ൽ ടൗ​ൺ, കാ​ർ​ത്തി​ക​പു​രം, മ​ണ​ക്ക​ട​വ്, ന​ടു​വി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലും ല​ഹ​രി മാ​ഫി​യ സ​ജീ​വ​മാ​ണ്. 10,000 രൂ​പ​യു​ടെ ക​ഞ്ചാ​വ് വി​റ്റാ​ൽ 4,000 രൂ​പ വ​രെ ഇ​ട​നി​ല​ക്കാ​ർ​ക്കു ല​ഭി​ക്കും. മി​ക​ച്ച ക​മ്മീ​ഷ​ൻ കി​ട്ടു​മെ​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ വ​രെ…

Read More

ആരാണ് ആ ഗോപാലന്‍? പെ​ര​ളം എ​ന്‍​എ​സ്എ​സ് മ​ന്ദി​ര​ത്തി​ന്‍റെ മോ​ഷ്ടി​ക്ക​പ്പെ​ട്ട ക​ട്ടി​ള ക​ള്ള്ഷാ​പ്പി​ന്‍റെ ത​ട്ടു​മ്പു​റ​ത്ത്;

പ​യ്യ​ന്നൂ​ര്‍:​നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ക​രി​വെ​ള്ളൂ​ര്‍ പെ​ര​ളം എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ന്‍റെ മോ​ഷ്ടി​ക്ക​പെ​ട്ട ക​ട്ടി​ള ക​ള്ള്ഷാ​പ്പി​ന്‍റെ ത​ട്ടു​മ്പു​റ​ത്ത് ക​ണ്ടെ​ത്തി.​പെ​ര​ളം ക​ള്ള്ഷാ​പ്പി​ന്‍റെ ത​ട്ടു​മ്പു​റ​ത്ത് ഒ​ളി​പ്പി​ച്ച് വെ​ച്ച നി​ല​യി​ലാ​ണ് ഇ​ന്ന് രാ​വി​ലെ ക​ട്ടി​ള ക​ണ്ടെ​ത്തി​യ​ത്. നി​ര്‍​മ്മാ​ണം ന​ട​ന്നു​കൊ​ണ്ടി​രു​ന്ന കെ​ട്ടി​ട​ത്തി​ന് വെ​ച്ച ക​ട്ടി​ള ക​ഴി​ഞ്ഞ എ​പ്രി​ല്‍ 29ന് ​രാ​വി​ലെ​യാ​ണ് കാ​ണാ​താ​യ​ത്.​ഇ​തോ​ട​നു​ബ​ന്ധി​ച്ച് കെ​ട്ടി​യി​രു​ന്ന നാ​ലു​വ​രി ക​ല്ല് പൊ​ളി​ച്ച് മാ​റ്റി​യാ​ണ് ക​ട്ടി​ല എ​ടു​ത്തു കൊ​ണ്ടു പോ​യ​ത്.​ചു​മ​രു​ക​ള്‍ ഇ​ള​ക്കി മാ​റ്റി ക​ട്ടി​ള എ​ടു​ത്തു കൊ​ണ്ടു പോ​യെ​ന്ന ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഇ​ന്ന് രാ​വി​ലെ ക​ട്ടി​ള ക​ണ്ടെ​ത്തി​യ​ത്. തൊ​ണ്ടി​മു​ത​ല്‍ കി​ട്ടി​യെ​ങ്കി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്.

Read More

യ​മ​ന്‍ സ്വ​ദേ​ശി​യെ ഖ​ത്ത​റി​ല്‍ ക​ഴു​ത്ത​റു​ത്ത്‌ കൊ​ല​പ്പെ​ടു​ത്തി​യ കേസ്: മ​ട്ട​ന്നൂ​ര്‍ പാ​ലോ​ട്ടു​പ​ള്ളി​യി​ലെ യു​വാ​ക്ക​ള്‍ ഒ​ളി​വി​ല്‍

മ​ട്ട​ന്നൂ​ര്‍: സ്വ​ർ​ണ വ്യ​പാ​രി​യാ​യ യ​മ​ന്‍ സ്വ​ദേ​ശി​യെ ഖ​ത്ത​റി​ല്‍ ക​ഴു​ത്ത​റു​ത്ത്‌ കൊ​ല​പ്പെ​ടു​ത്തി​യ മ​ട്ട​ന്നൂ​ര്‍ പാ​ലോ​ട്ടു​പ​ള്ളി​യി​ലെ യു​വാ​ക്ക​ള്‍ ഒ​ളി​വി​ല്‍. ഖ​ത്ത​റി​ലെ സ്വ​ര്‍​ണ​വ്യാ​പാ​രി​യെ പെ​രു​ന്നാ​ളി​ന്‌ തൊ​ട്ടു​മു​മ്പ്‌ ക​ഴു​ത്ത​റു​ത്ത്‌ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ര്‍​ന്ന നാ​ലം​ഗ​സം​ഘ​ത്തി​ല്‍​പെ​ട്ട പാ​ലോ​ട്ടു​പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന്‌ യു​വാ​ക്ക​ളാ​ണ്‌ ഒ​ളി​വി​ല്‍ പോ​യ​ത്‌. ഇ​വ​രു​ടെ കൂ​ട്ടാ​ളി​യാ​യ പ​ലോ​ട്ടു​പ​ള്ളി​യി​ലെ യു​വാ​വി​നെ ഖ​ത്ത​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​താ​യി വി​വ​ര​മു​ണ്ട്. മ​ട്ട​ന്നൂ​ര്‍ പാ​ലോ​ട്ടു​പ​ള്ളി സ്വ​ദേ​ശി ജോ​ലി​ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യും കൂ​ടെ താ​മ​സി​ക്കു​ന്ന​യാ​ളു​മാ​ണ്‌ യ​മ​ന്‍​കാ​ര​നാ​യ സ്വ​ര്‍​ണ​വ്യാ​പാ​രി. പെ​രു​ന്നാ​ളി​ന്‌ തൊ​ട്ടു​മു​മ്പ​ത്തെ ദി​വ​സം ഇ​യാ​ളു​ടെ കൈ​വ​ശം കോ​ടി​ക്ക​ണ​ക്കി​ന്‌ രൂ​പ​യും ആ​ഭ​ര​ണ​ങ്ങ​ളു​മു​ണ്ടെ​ന്ന്‌ മ​ന​സി​ലാ​ക്കി​യ യു​വാ​വ് മോ​ഷ​ണ​വും കൊ​ല​പാ​ത​ക​വും ആ​സൂ​ത്ര​ണം ചെ​യ്‌​ത​തെ​ന്നാ​ണ് സൂ​ച​ന. പാ​ലോ​ട്ടു​പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളും ചേ​ര്‍​ന്നാ​ണ് ഖ​ത്ത​റി​നെ ഞെ​ട്ടി​ച്ച അ​രും​കൊ​ല​യും മോ​ഷ​ണ​വും ന​ട​ന്ന​ത്‌. അ​തി​നു ശേ​ഷം യു​വാ​ക്ക​ളി​ൽ ചി​ല​ർ സ്വ​ന്തം നാ​ടാ​യ മ​ട്ട​ന്നൂ​ര്‍ പാ​ലോ​ട്ടു​പ​ള്ളി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. പെ​രു​ന്നാ​ള്‍ ദി​നം സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം പാ​ലോ​ട്ടു​പ​ള്ളി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ആ​ഘോ​ഷി​ച്ച സം​ഘം ഒ​രാ​ൾ പി​ടി​യ​ലാ​യെ​ന്ന വാ​ര്‍​ത്ത ല​ഭി​ച്ച​തോ​ടെ ഒ​ളി​വി​ല്‍…

Read More

സി​പി​എ​മ്മി​നെ​തി​രേ തി​രി​ഞ്ഞ​വ​രി​ൽ ഉ​ടു​തു​ണി​യി​ല്ലാ​തെ ഓ​ടി​യ​വ​രും ഗ​ൾ​ഫി​ൽ നി​ന്ന് കോ​ടി​ക​ൾ മു​ക്കി​യ​വ​രും; പി. ​ജ​യ​രാ​ജ​ന്‍ പറയുന്നു

ത​ല​ശേ​രി: സി.​ഒ.​ടി.​ന​സീ​റി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ആ​രെ​ങ്കി​ലും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം പി.​ജ​യ​രാ​ജ​ൻ. ത​ല​ശേ​രി പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന സി​പി​എം രാ​ഷ്‌​ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​സീ​റി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തെ ഒ​രു ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ല. ഈ ​വി​ഷ​യ​ത്തി​ൽ സി​പി​എ​മ്മി​നെ​തി​രേ പ്ര​സ്താ​വ​ന​യും ഉ​പ​വാ​സ​വും ന​ട​ത്തു​ന്ന കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി നേ​താ​ക്ക​ളു​ടെ അ​വ​സ്ഥ​യും ജ​ന​ങ്ങ​ള്‍ ഓ​ര്‍​ക്ക​ണം. മ​ഞ്ചേ​രി​യി​ല്‍ രാ​ത്രി സ​മ​യ​ത്ത് ഉ​ടു​തു​ണി​യി​ല്ലാ​തെ ഓ​ടി​യ നേ​താ​വും കെ.​ക​രു​ണാ​ക​ര​ന്‍റെ പേ​രി​ല്‍ ട്ര​സ്റ്റു​ണ്ടാ​ക്കി ഗ​ള്‍​ഫി​ല്‍​പോ​യി ബ​ഹു​കോ​ടി​ക​ള്‍ പി​രി​ച്ച് മു​ക്കി​യ നേ​താ​വു​മെ​ല്ലാം ഇ​പ്പോ​ള്‍ ഡ​ല്‍​ഹി​യി​ലാ​ണു​ള്ള​ത്. ഇ​വ​രെ​ല്ലാ​മാ​ണി​പ്പോ​ള്‍ സി​പി​എ​മ്മി​നെ ആ​ക്ഷേ​പി​ക്കു​ന്ന​ത്. ത​ല​ശേ​രി​യി​ൽ സാ​മൂ​ഹ്യ​ക്ഷേ​മ​പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന് ആ​ക്ഷേ​പ​ത്തി​ല്‍ അ​ന്വേ​ഷി​ച്ച് കൃ​ത്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​വും. സി.​ഒ.​ടി ന​സീ​ര്‍ വ​ധ​ശ്ര​മ​ത്തെ മ​റ​യാ​ക്കി പാ​ര്‍​ട്ടി​യെ ക​ട​ന്നാ​ക്ര​മി​ക്കാ​നും ജ​ന​ങ്ങ​ളി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കാ​നു​മാ​ണ് രാ​ഷ്‌‌​ട്രീ​യ എ​തി​രാ​ളി​ക​ള്‍ ശ്ര​മി​ക്കു​ന്ന​ത്. ന​സീ​റി​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ പാ​ര്‍​ട്ടി​ക്ക് ബ​ന്ധ​മി​ല്ലെ​ന്ന് സി​പി​എ​മ്മും ന​സീ​റും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നി​ട്ടും…

Read More

പ​ണം ക​ടം ചോ​ദി​ച്ചി​ട്ട് നല്‍കിയില്ല! വെ​ള്ളൂ​രി​ൽ ബാ​ര്‍​ബ​റെ ക​ത്രി​ക​കൊ​ണ്ട് കു​ത്തി; സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ അ​റ​സ്റ്റി​ല്‍

പ​യ്യ​ന്നൂ​ര്‍: ചെ​റു​വ​ത്തൂ​രി​ലെ ബാ​ര്‍​ബ​റെ ക​ത്രി​ക കൊ​ണ്ട് മാ​ര​ക​മാ​യി കു​ത്തി പ​രി​ക്കേ​ല്‍​പി​ച്ച സം​ഭ​വ​ത്തി​ല്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ അ​റ​സ്റ്റി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശ് ബി​ലാ​സ്പൂ​ര്‍ ടാ​യാ​ന​യി​ലെ ലാ​ന്‍​ഷ​യു​ടെ മ​ക​ന്‍ ഗി​ല്‍​പേ​ഷ് അ​ലി​യെ (22) കു​ത്തി പ​രി​ക്കേ​ല്‍​പി​ച്ച കേ​സി​ലാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് രാം​പൂ​രി​ലെ ഷെ​രീ​ഫ്ഷാ(22)​യെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. വെ​ള്ളൂ​ര്‍ കൊ​ട്ട​ണ​ച്ചേ​രി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വാ​ട​ക മു​റി​യി​ല്‍ ക​യ​റി​യ പ്ര​തി കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ത്രി​ക​കൊ​ണ്ട് കു​ത്തി​യ​തെ​ന്നാ​ണ് ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഗി​ല്‍​പേ​ഷ് അ​ലി​യു​ടെ പ​രാ​തി.​വ​യ​റ്റി​ലും നെ​ഞ്ചി​ലും കൈ​ക്കും കു​ത്തേ​റ്റ നി​ല​യി​ല്‍ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഇ​യാ​ളെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ര്‍ മാ​ര​ക​മാ​യ കു​ത്ത്ക​ണ്ട് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ ഇ​തേ തു​ട​ര്‍​ന്ന് പോ​ലീ​സ് വെ​ള്ളൂ​രി​ലെ താ​മ​സ സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ഇ​രു​വ​രും ചെ​റു​വ​ത്തൂ​രി​ലെ ബാ​ര്‍​ബ​ര്‍ ഷോ​പ്പി​ല്‍ ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.​അ​തി​നി​ടെ ഗി​ല്‍​പേ​ഷ് അ​ലി​യോ​ട് പ​ണം ക​ടം ചോ​ദി​ച്ചി​ട്ട് ന​ല്‍​കാ​ത്ത​തി​ലു​ള്ള വി​രോ​ധ​ത്തി​ലാ​ണ് ക​ത്രി​ക…

Read More

വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ! സ​മ​ർ​പ്പി​ച്ച പ്ലാ​ൻ അ​നു​സ​രി​ച്ച​ല്ല കെ​ട്ടി​ടം നി​ർ​മി​ച്ച​തെ​ന്ന്; ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ പറയുന്നു…

ത​ളി​പ്പ​റ​മ്പ്: പാ​ർ​ത്ഥാ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ഉ​ട​മ പാ​റ​യി​ൽ സാ​ജ​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ന്തൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ, സെ​ക്ര​ട്ട​റി, എ​ൻ​ജി​നി​യ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ ഉ​യ​ർ​ന്നു​വ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ തീ​ർ​ത്തും തെ​റ്റാ​ണെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൻ പി.​കെ.​ശ്യാ​മ​ള​യും സെ​ക്ര​ട്ട​റി എം.​കെ.​ഗി​രീ​ഷും വ്യ​ക്ത​മാ​ക്കി. ന​ഗ​ര​സ​ഭ​യ്ക്ക് സ​മ​ർ​പ്പി​ച്ച പ്ലാ​ൻ അ​നു​സ​രി​ച്ച​ല്ല കെ​ട്ടി​ടം നി​ർ​മി​ച്ച​ത് എ​ന്ന​തി​നു​പു​റ​മെ ദേ​ശീ​യ​പാ​ത​യു​ടെ സ്ഥ​ലം കൈ​യേ​റി എ​ന്ന പ​രാ​തി​യും ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ നി​ർ​ദേ​ശി​ച്ചി​രു​ന്ന ചി​ല മാ​റ്റ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ലാ​ണ് കം​പ്ലീ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​തി​രു​ന്ന​തെ​ന്നാ​ണ് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. പ​ക്ഷേ, എ​ന്തു​ത​ര​ത്തി​ലു​ള്ള വ്യ​ത്യാ​സ​ങ്ങ​ളാ​ണ് പ്ലാ​നി​ന് വി​രു​ദ്ധ​മാ​യി കെ​ട്ടി​ട ഉ​ട​മ നി​ർ​മാ​ണ​ത്തി​ൽ ന​ട​ത്തി​യ​തെ​ന്ന ചോ​ദ്യ​ത്തി​ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കാ​ൻ ത​യാ​റാ​കാ​ത്ത​ത് ദു​രൂ​ഹ​മാ​ണ്. സം​ഭ​വ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്നു​ൾ​പ്പെ​ടെ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മാ​യ എം.​വി.​ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ​യാ​ണ് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പി.​കെ.​ശ്യാ​മ​ള. നി​ല​വി​ൽ പ്ര​തി​പ​ക്ഷ​മി​ല്ലാ​ത്ത ന​ഗ​ര​സ​ഭ​യി​ൽ ശ്യാ​മ​ള​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ​ത്ത​ന്നെ…

Read More

ഓ​ഡി​റ്റോ​റി​യ​ത്തി​ന് ആ​ന്തൂ​ർ ന​ഗ​ര​സ​ഭ ലൈ​സ​ൻ​സ് ന​ല്കി​യില്ല​; കൊ​റ്റാ​ളി​യി​ൽ പ്ര​വാ​സി വ്യ​വ​സാ​യി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ; ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ​ക്കെ​തി​രെ ജ​ന​രോ​ഷ​മു​യ​രു​ന്നു

ത​ളി​പ്പ​റ​മ്പ്: ഓ​ഡി​റ്റോ​റി​യ​ത്തി​ന് ന​ഗ​ര​സ​ഭ ലൈ​സ​ൻ​സ് ന​ൽ​കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് ഉ​ട​മ​യാ​യ പ്ര​വാ​സി വ്യ​വ​സാ​യി​യെ തൂ​ങ്ങി മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ന്തൂ​ർ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ​ക്കെ​തി​രെ ജ​ന​രോ​ഷ​മു​യ​രു​ന്നു. കു​റ്റി​ക്കോ​ൽ നെ​ല്ലി​യോ​ട്ടെ പാ​ർ​ത്ഥാ​സ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ ഉ​ട​മ കൊ​റ്റാ​ളി അ​ര​യ​മ്പേ​ത്തെ പാ​റ​യി​ൽ സാ​ജ​നെ​യാ​ണ് (49) വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്നു രാ​വി​ലെ ആ​റോ​ടെ​യാ​ണ് ഇ​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​റ്റി​ക്കോ​ൽ നെ​ല്ലി​യോ​ട്ട് നി​ർ​മി​ച്ച ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്‍റെ കം​പ്ലീ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഇ​ദ്ദേ​ഹം ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ക​ടു​ത്ത മാ​ന​സി​ക പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു​വ​ത്രേ. നി​സാ​ര കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ന​ഗ​ര​സ​ഭ കം​പ്ലീ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും ബി​ൽ​ഡിം​ഗ് ന​മ്പ​റും നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. നൈ​ജീ​രി​യ​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ജോ​ലി ചെ​യ്ത് സ​മ്പാ​ദി​ച്ച പ​ണം മു​ഴു​വ​ൻ സാ​ജ​ൻ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​നാ​യി മു​ട​ക്കി​യി​രു​ന്നു.15 കോ​ടി രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ച​താ​യാ​ണ് ക​ണ​ക്ക്. ആ​ന്തൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ, സെ​ക്ര​ട്ട​റി, ന​ഗ​ര​സ​ഭാ എ​ൻ​ജി​നി​യ​ർ എ​ന്നി​വ​രെ ലൈ​സ​ൻ​സ് ആ​വ​ശ്യ​ത്തി​നാ​യി…

Read More

സി.​ഒ.​ടി ന​സീ​ര്‍ വ​ധ​ശ്ര​മ​ക്കേ​സ്; ക​ണ്ടെ​ത്തി​യ​ത് 11 പ്ര​തി​ക​ളെ; മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ പൊ​ട്ട്യ​ന്‍ സ​ന്തോ​ഷ്

ത​ല​ശേ​രി:​സി.​ഒ.​ടി ന​സീ​ര്‍ വ​ധ​ശ്ര​മ​ക്കേ​സി​ല്‍ ക​ഴി​ഞ്ഞ ഒ​രു മാ​സം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സം​ഭ​വ​ത്തി​ല്‍ പ​തി​നൊ​ന്ന് പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​വ​രി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ലാ​കു​ക​യും ര​ണ്ട് പേ​ര്‍ കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​റ്റ് ആ​റ് പ്ര​തി​ക​ളു​ടെ പ​ട്ടി​ക പോ​ലീ​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു. കേ​സി​ലെ ഒ​ന്നാം പ്ര​തി ശ്രീ​ജി​ന്‍, ര​ണ്ടാം പ്ര​തി റോ​ഷ​ന്‍ എ​ന്നി​വ​രാ​ണ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്. അ​ശ്വ​ന്ത്, സോ​ജി​ത്ത്, ബി​ശ്വാ​സ് എ​ന്നീ പ്ര​തി​ക​ളെ​യാ​ണ് പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ട്ട്യ​ന്‍ സ​ന്തോ​ഷ്, ബ്രി​ട്ടോ എ​ന്ന വി​പി​ന്‍, ജി​ത്തു എ​ന്ന ദി​തേ​ഷ്, മി​ഥു​ന്‍ എ​ന്ന മൊ​യ്തു, വി​ജി​ന്‍, ഷി​റോ​സ് എ​ന്നി​വ​രാ​ണ് കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള മ​റ്റ് പ്ര​തി​ക​ളെ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഇ​തി​ല്‍ കേ​സി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ പൊ​ട്ട്യ​ന്‍ സ​ന്തോ​ഷാ​ണെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.ആ​ര്‍​എ​സ്എ​സ് നേ​താ​വ് എം.​പി സു​മേ​ശി​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പൊ​ട്ട്യ​ന്‍ സ​ന്തോ​ഷി​നെ ഇ​ന്ന​ലെ…

Read More