പ​ണം ക​ടം ചോ​ദി​ച്ചി​ട്ട് നല്‍കിയില്ല! വെ​ള്ളൂ​രി​ൽ ബാ​ര്‍​ബ​റെ ക​ത്രി​ക​കൊ​ണ്ട് കു​ത്തി; സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ അ​റ​സ്റ്റി​ല്‍

പ​യ്യ​ന്നൂ​ര്‍: ചെ​റു​വ​ത്തൂ​രി​ലെ ബാ​ര്‍​ബ​റെ ക​ത്രി​ക കൊ​ണ്ട് മാ​ര​ക​മാ​യി കു​ത്തി പ​രി​ക്കേ​ല്‍​പി​ച്ച സം​ഭ​വ​ത്തി​ല്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ അ​റ​സ്റ്റി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശ് ബി​ലാ​സ്പൂ​ര്‍ ടാ​യാ​ന​യി​ലെ ലാ​ന്‍​ഷ​യു​ടെ മ​ക​ന്‍ ഗി​ല്‍​പേ​ഷ് അ​ലി​യെ (22) കു​ത്തി പ​രി​ക്കേ​ല്‍​പി​ച്ച കേ​സി​ലാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് രാം​പൂ​രി​ലെ ഷെ​രീ​ഫ്ഷാ(22)​യെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. വെ​ള്ളൂ​ര്‍ കൊ​ട്ട​ണ​ച്ചേ​രി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വാ​ട​ക മു​റി​യി​ല്‍ ക​യ​റി​യ പ്ര​തി കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ത്രി​ക​കൊ​ണ്ട് കു​ത്തി​യ​തെ​ന്നാ​ണ് ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഗി​ല്‍​പേ​ഷ് അ​ലി​യു​ടെ പ​രാ​തി.​വ​യ​റ്റി​ലും നെ​ഞ്ചി​ലും കൈ​ക്കും കു​ത്തേ​റ്റ നി​ല​യി​ല്‍ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഇ​യാ​ളെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ര്‍ മാ​ര​ക​മാ​യ കു​ത്ത്ക​ണ്ട് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​

ഇ​തേ തു​ട​ര്‍​ന്ന് പോ​ലീ​സ് വെ​ള്ളൂ​രി​ലെ താ​മ​സ സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ഇ​രു​വ​രും ചെ​റു​വ​ത്തൂ​രി​ലെ ബാ​ര്‍​ബ​ര്‍ ഷോ​പ്പി​ല്‍ ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.​അ​തി​നി​ടെ ഗി​ല്‍​പേ​ഷ് അ​ലി​യോ​ട് പ​ണം ക​ടം ചോ​ദി​ച്ചി​ട്ട് ന​ല്‍​കാ​ത്ത​തി​ലു​ള്ള വി​രോ​ധ​ത്തി​ലാ​ണ് ക​ത്രി​ക കൊ​ണ്ട് കു​ത്തി​യ​തെ​ന്നാ​ണ് പ​രാ​തി. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts