തൃക്കരിപ്പൂർ: ചോർന്നൊലിക്കുന്ന വില്ലേജ് ഓഫീസിന്റെ ശോചനീയാവസ്ഥ പരിഹരിക്കപ്പെട്ടപ്പോൾ മണൽ കൂനകൾ വീർപ്പുമുട്ടിക്കുന്നു. ടൗണിൽ പ്രവർത്തിക്കുന്ന വടക്കേ തൃക്കരിപ്പൂർ വില്ലേജ് ഓഫീസ് വളപ്പിലാണ് ലോഡ് കണക്കിന് മണൽ കൂട്ടിയിട്ടിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് പുതിയ ഓഫീസ് പണിഞ്ഞപ്പോൾ പഴയ കെട്ടിടം അതിനോട് ചേർത്തിരുന്നു. ഓടുകൾ പൊട്ടിയും കഴുക്കോലുകൾ ചിതലെടുത്തും ചോർന്നൊലിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. മഴ പെയ്തു തുടങ്ങുന്നതോടെ എല്ലാതവണയും പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചു കെട്ടുകയായിരുന്നു താൽകാലിക പരിഹാരം. ഇത് മാറി അലൂമിനിയം ഷീറ്റ് പുതച്ച് നവീകരണം നടന്നു വരുകയാണ്. പഴയ ചിതലരിച്ച ജനലുകൾ മാറ്റി പുതിയവ വന്നു. നിറം പൂശി മോടിയുള്ളതാക്കി. എന്നാൽ ഓഫീസ് വരാന്തക്ക് ചേർന്ന് വില്ലേജ് ഓഫീസ് വളപ്പ് നിറയെ മണൽ കൂനകളാണ്. തൃക്കരിപ്പൂർ, പടന്ന പഞ്ചായത്തുകളിലെ തീരദേശ മേഖലകളിൽ നിന്നും അനധികൃതമായി മണലൂറ്റുകാരിൽ നിന്നും പോലീസും റവന്യു അധികൃതരും പിടികൂടിയവയാണ് ഇവിടെ കൂട്ടിയിട്ട മണൽ. എന്തിന്…
Read MoreCategory: Kannur
ആരാണ് ആ നേതാവ്..! സി.ഒ.ടി. നസീര്‍ വധശ്രമക്കേസ്; കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ചോദ്യം ചെയ്തു തുടങ്ങി
തലശേരി: സി.ഒ.ടി.നസീര്‍ വധശ്രമക്കേസില്‍ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ മുഖ്യപ്രതികളെ അന്വേഷണസംഘം ചോദ്യം ചെയ്തു തുടങ്ങി. കോടതിയില്‍ നാടകീയമായി കീഴടങ്ങിയ ഓപ്പറേഷന് ടീമിലെ അംഗങ്ങളെന്ന് പോലീസ് കരുതുന്ന കതിരൂര്‍ വേറ്റുമ്മല്‍ കൊയിറ്റി ഹൗസില്‍ ശ്രീജിന്‍ (26), കൊളശേരി ശ്രീലക്ഷ്മി ക്വാർട്ടേഴ്സില്‍ റോഷന്(26) എന്നിവരെയാണ് സിഐ വിശ്വംഭരന് നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്യുന്നത്. തങ്ങള്‍ക്ക് നസീറിനോട് വ്യക്തി വിരേധമില്ലെന്നും കുണ്ടുചിറ സ്വദേശിയുടെ നിര്‍ദേശപ്രകാരമാണ് വധിക്കാന്‍ ശ്രമിച്ചതെന്നും പ്രതികള്‍ മൊഴി നല്‍കിയതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇന്നലെയാണ് രണ്ടു പ്രതികളെയും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.ഇതിനിടയില്‍ തലശേരി എഎസ്പി ഡോ.അരവിന്ദ് സുകുമാറിനെ സ്ഥലം മാറ്റി കൊണ്ട് ഇന്നലെ രാത്രിയില്‍ ഉത്തരവിറങ്ങി. ഡിവൈഎസ്പി മാരുടെ സ്ഥാലം മാറ്റത്തോടൊപ്പമാണ് എഎസ്പിയെയും മാറ്റിയിട്ടുള്ളത്. കണ്ണൂര്‍ ഡിവൈഎസ്പി കെ.വി.വേണുഗോപാലിനെയാണ് തലശേരി സബ് ഡിവിഷണില്‍ നിയമിച്ചിട്ടുള്ളത്. എഎസ്പിക്ക് പകരം നിയമനം നല്‍കിയിട്ടുമില്ല. കഴിഞ്ഞ ദിവസം…
Read Moreഷാലറ്റിന്റെ വീടിനു ബോംബെറിഞ്ഞ കേസിൽ സിപിഎം പ്രവർത്തകൻ റിമാൻഡിൽ
പരിയാരം: യുഡിഎഫ് പ്രതിഷേധം ശക്തമാക്കിയപ്പോള്‍ ബോംബാക്രമണ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പിലാത്തറയിലെ കെ.ജെ.ഷാലറ്റിന്റെ സിഎം നഗറിലെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തിലെ മുഖ്യപ്രതിയും സജീവ സിപിഎം പ്രവര്‍ത്തകനുമായ ഏഴിലോട് അറത്തിപ്പറമ്പിലെ കണിയാല്‍ ഹൗസില്‍ കെ.രതീഷിനെയാണ് (31) ഇന്നലെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. ഏഴിലോട്ടെ ചുമട്ടുതൊഴിലാളിയായ രതീഷിനെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം 19 നാണ് ഷാലറ്റിന്റെ വീടിന് നേര്‍ക്ക് ബോംബെറിഞ്ഞത്. കേസിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പിലാത്തറയില്‍ പ്രതിഷേധയോഗം ചേരാനിരിക്കെയാണ് പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്. രതീഷിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനായി ഇന്ന് പരിയാരം പോലീസ് പയ്യന്നൂര്‍ കോടതിയില്‍ അപേക്ഷ നല്‍കും. ഈ കേസില്‍ രണ്ട് പ്രതികളെ കൂടി പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
Read Moreകൊതേരി കുടുംബ ക്ഷേമ ഉപകേന്ദ്രത്തിൽ ” സാമൂഹ്യവിരുദ്ധരും ഇഴജന്തുക്കളും’; അഞ്ചുവർഷമായി പൂട്ടിക്കിടക്കുന്നതിന്റെ കാരണം ഇങ്ങനെ…
മട്ടന്നൂർ: കീഴല്ലൂർ പഞ്ചായത്തിലെ കൊതേരി കുടുംബക്ഷേമ ഉപ കേന്ദ്രം കാടുകയറി നശിക്കുന്നു. വർഷങ്ങളായി കെട്ടിടം അടച്ചിട്ടതിനാൽ ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പാണ് കൊതേരി കുന്നിൽ നല്ല സൗകര്യത്തോടെ കുടുംബ ക്ഷേമ ഉപ കേന്ദ്രം ആരംഭിക്കാൻ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കെട്ടിടം പണിതത്. കെട്ടിടം ഉദ്ഘാടനം നടത്തി കുടുംബ ക്ഷേമ കേന്ദ്രം നല്ല നിലയിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. പ്രഷറും ഷുഗറും മറ്റും നോക്കാൻ പ്രദേശത്തെ നിരവധി പേർ ഇവിടെയെത്തുകയും ചെയ്തിരുന്നു. കുടുംബാരോഗ്യ കേന്ദ്രത്തിൽ നേഴ്സിനെ ഉൾപ്പെടെ നിയമിച്ചിരുന്നു. മാസങ്ങളോളം നല്ല നിലയിൽ പ്രവർത്തിച്ച കേന്ദ്രം പിന്നീട് ആഴ്ച്ചയിൽ ഒരു ദിവസമായി പ്രവർത്തിക്കുകയായിരുന്നു. വൈകാതെ കെട്ടിടം അടച്ചിട്ടു. കുടുംബക്ഷേമ ഉപ കേന്ദ്രത്തിൽ എത്തിപ്പെടാനുള്ള സൗകര്യമില്ലെന്ന കാരണത്താലാണ് കെട്ടിടം പൂട്ടിയിട്ടത്. അഞ്ച് വർഷത്തോളമായി കെട്ടിടം അടച്ചിട്ടതിനാൽ കുടുംബക്ഷേമ ഉപ കേന്ദ്രത്തിന്റെ പ്രവർത്തനം കൊതേരി അങ്കണവാടിയിൽ വച്ചാണ്…
Read Moreസി.ഒ.ടി.നസീർ വധശ്രമം;എ.എൻ.ഷംസീർ എംഎൽഎയെ അറസ്റ്റ് ചെയ്യണം; സതീശൻ പാച്ചേനിയുടെ ഉപവാസസമരം 13ന്
കണ്ണൂർ: വടകര ലോകസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻ സിപിഎം നേതാവ് സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ എ.എൻ.ഷംസീർ എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്ന് ആശ്യപ്പെട്ട് 13ന് രാവിലെ 10 മുതൽ തലശേയിൽ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഏകദിന ഉപവാസം നടത്തും. നിയുക്ത എംപി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ നിലവിൽ അറസ്റ്റ് ചെയ്യപ്പെട്ടവരും കോടതിയിൽ കീഴടങ്ങിയവരുമായ പ്രതികൾ സിപിഎമ്മിന്റെ നാല് ലോക്കൽ കമ്മിറ്റിക്ക് കീഴിൽ വരുന്ന പ്രദേശങ്ങളിലുള്ള പ്രവർത്തകരാണ്. ക്രിമിനൽ പ്രവർത്തനത്തിന് ഇവരെ ഏകോപിപ്പിച്ച് നസീറിനെ വധിക്കാൻ ശ്രമിച്ച കൃത്യത്തിന് ചുക്കാൻ പിടിച്ചത് ഷംസീർ എം.എൽ.എയാണ് എന്ന സി.ഒ.ടി.നസീറിന്റെ മൊഴി വളരെ പ്രസക്തവും കൃത്യതയോടെ പോലീസ് പരിശോധിക്കേണ്ടതുമായിരുന്നുവെന്ന് സതീശൻ പാച്ചേനി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് 18ന് രാവിലെ 10 മുതൽ…
Read Moreഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമം; ലീഗ് നേതാവ് ഒളിവില്‍; കേസ് അന്വേഷണം ഊർജിതമാക്കി പോലീസ്
പയ്യന്നൂര്‍: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ പതിനാലുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ലീഗ് നേതാവ് ഒളിവില്‍. മാട്ടൂല്‍ കാവിലെവളപ്പിലെ ലീഗ് നേതാവ് ബദറുദ്ദീനെ (55) യാണ് പോലീസ് തെരയുന്നത്. കുട്ടിയുടെ മൊഴിപ്രകാരം പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. പയ്യന്നൂര്‍ സ്റ്റേഷന് പരിധിയിലെ വിദ്യാർഥിയെ ഈ മാസം എട്ടിനും അതിന് മുമ്പും പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചതിനാണ് കേസ്. ബദറുദ്ദീന്‍ കൂടി പങ്കാളിത്തമുള്ള പയ്യന്നൂരിലെ വാടക കെട്ടിടത്തിലെത്തിയ കുട്ടിയെയാണ് കെട്ടിടത്തിന്റെ മുകളില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്ഐ പദ്മനാഭന്റെ നേതൃത്വത്തില്‍ കേസന്വേഷണം ഊര്‍ജിതമാക്കിയിട്ടുമുണ്ട്.
Read Moreസംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല…പാര്‍ട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്… സി.ഒ.ടി. നസീര്‍ വധശ്രമക്കേസിൽ അന്വേഷണ സംഘത്തോട് നേതാവിന്റെ വെളിപ്പെടുത്തലുൽ; അന്വേഷണ സംഘത്തിന്റെ സ്ഥലംമാറ്റം മരവിപ്പിച്ചു
തലശേരി: സി.ഒ.ടി നസീര്‍ വധശ്രക്കേസില്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം മരവിപ്പിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം ഇന്നു രാവിലെയാണ് ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചത്. അന്വേഷണ സംഘാംഗങ്ങളായ സിഐ വിശ്വംഭരന് നായരെ കാസര്‍ഗോഡ് ജില്ലയിലേക്കും എസ്ഐ ഹരീഷിനെ കോഴിക്കോട് റൂറലിലേക്കുമാണ് മാറ്റിയിരുന്നത്. എന്നാല്‍ തല്ക്കാലം ഇരുവരും ചുമതല ഒഴിയരുതെന്ന നിര്‍ദേശമാണ് ഇന്ന് എത്തിയിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയത് കേസ് അന്വേഷണം അട്ടിമറിക്കാനെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റം മരവിപ്പിച്ചതെന്നാണ് അറിയുന്നത്. അതിനിടെ സിപിഎം സംസ്ഥാന കമ്മറ്റി അംഗവും എംഎല്‍എ യുമായ എ.എന്‍. ഷംസീറിനെതിരെ ഗുരുതരമായ ആരോപണമുയര്‍ന്നിട്ടും പാര്‍ട്ടി പ്രദേശിക നേതൃത്വമോ ജില്ലാ നേതൃത്വമോ പ്രതികരിക്കാത്തത് സജീവ ചര്‍ച്ചയായിട്ടുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ പൊതുയോഗങ്ങളിലൂടെയും മറ്റും ശക്തമായ പ്രതിരോധം സൃഷ്ടിക്കാറുള്ള പാര്‍ട്ടി ഈ സംഭവത്തില്‍ തുടരുന്ന മൗനം ശ്രദ്ധേയമാണ്. “സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല…പാര്‍ട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്…ഉപ്പു തിന്നവര്‍ വെള്ളം കുടിച്ചോട്ടെ…’അന്വേഷണ സംഘത്തിന്…
Read Moreവിദ്യാർഥിനിയെ പ്രണയം നടിച്ച് വശത്താക്കി പീഡനം; ബസ് കണ്ടക്ടർ അറസ്റ്റിൽ
പഴയങ്ങാടി(കണ്ണൂർ): 14 കാരിയായ വിദ്യാർഥിനിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം പീഡിപ്പിച്ച സംഭവത്തിൽ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. പഴയങ്ങാടിയിലെ കെ.രതീഷി (39) നെയാണ് പഴയങ്ങാടി എസ്ഐ കെ.പ്രജീഷ് അറസ്റ്റ് ചെയ്തത്.ഒരു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചൈൽഡ് വെൽഫെയർ ലൈനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആണ് പഴയങ്ങാടി പോലിസ് കേസെടുത്തത്.
Read Moreപാൽച്ചുരത്തെ അനധികൃത റിസോർട്ട് നിർമാണം:പരിസ്ഥിതി സംഘടനകളും നാട്ടുകാരും നിയമനടപടിക്ക്
കൊട്ടിയൂർ: പാൽച്ചുരത്ത് നടക്കുന്ന അനധികൃത റിസോർട്ട് നിർമാണത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനും നിയമനടപടികൾക്കും ഒരുങ്ങുകയാണ് പ്രദേശവാസികളും പരിസ്ഥിതി സംഘടനകളും. ഹരിത ട്രൈബ്യൂണൽ, മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ കളക്ടർ തുടങ്ങിയവർക്കാണ് പരാതി നൽകുക. ഇതിനായി ജനകീയ ഒപ്പുശേഖരണം നടത്തും . കൊട്ടിയൂർ പാൽച്ചുരത്ത് യാതൊരു അനുമതിയുമില്ലാതെയാണ് കുന്ന് ഇടിച്ചുനിരത്തി സ്വകാര്യ വ്യക്തി റിസോർട്ട് നിർമാണം ആരംഭിച്ചത്. ഇതിനായിതന്നെ നൂറുകണക്കിന് ആളുകളുടെ കുടിവെള്ളം മുട്ടിച്ച് ബാവലിപുഴയുടെ പ്രധാന കൈവഴിയായ ചെകുത്താൻ തോട്ടിൽ കോൺക്രീറ്റ് തടയണ നിർമിച്ച് വെള്ളം റിസോർട്ടിലേക്ക് ഒഴുക്കി. റിസോർട്ട് നിർമിക്കുന്ന പ്രദേശത്തെക്കുള്ള പ്രവേശനം തടഞ്ഞതിനാൽ ഈ നിയമലംഘനം പുറം ലോകം അറിഞ്ഞില്ല. സംഭവം അന്വേഷിക്കാനെത്തിയ പോലീസുകാർക്കു ചോദ്യം ചെയ്യലിന് ശേഷമാണ് ഈ പ്രദേശത്തേക്ക് പ്രവേശിക്കാനായത്. അന്യസംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പിൻബലവും ഇവർക്ക് ലഭിക്കുന്നു എന്നാണ് സൂചന. മഴക്കാലം തുടങ്ങിയതടെ മലയുടെ…
Read Moreഇതൊക്കെ വീടുകളാണ്… അഴിമതിയുടെ കറപുരണ്ട അഞ്ചുവീടുകൾ; രാജീവ് ഗാന്ധി ദശലക്ഷം പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടുകളാണ് കാടുകയറി നശിക്കുന്നത്; സമരത്തിനൊരുങ്ങി നാട്ടുകാർ
പരിയാരം: ഇരുപത് വര്‍ഷം മുമ്പ് രാജീവ് ഗാന്ധി ദശലക്ഷം പദ്ധതിയുടെ ഭാഗമായി കാരക്കുണ്ട് അവുങ്ങുംപൊയിലില്‍ നിര്‍മിച്ച അഞ്ച് വീടുകള്‍ പൊളിച്ചു പണിത് വീടില്ലാത്തവര്‍ക്ക് നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. 1998-99 കാലത്താണ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവില്‍ പരിയാരം പഞ്ചായത്തിലെ അവുങ്ങുംപൊയിലില്‍ അഞ്ച് വീടുകള്‍ രാജീവ് ദശലക്ഷം വീട് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചത്. ടാര്‍ റോഡില്‍ നിന്ന് ഒരു കിലോമീറ്ററോളം മാറി ഒറ്റപ്പെട്ട സ്ഥലത്ത് നിര്‍മിച്ച വീടുകള്‍ ഒരു തരത്തിലും താമസ യോഗ്യമല്ലാത്തതിനാല്‍ വീട് അനുവദിച്ചവര്‍ ഇത് സ്വീകരിക്കാന്‍ തയ്യാറായില്ല. തീര്‍ത്തും അശാസ്ത്രീയമായി നിര്‍മിച്ച ഈ അഞ്ച് വീടുകളും ഇന്ന് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. വാതിലും ജനാലകളും നശിപ്പിക്കപ്പെട്ട് ചുറ്റിലും കാടുപടര്ന്നുതുടങ്ങിയ ഈ വീടുകള്‍ക്കകത്ത് മദ്യക്കുപ്പികളും മറ്റും ചിതറിക്കിടക്കുകയാണ്. ഈ വീടുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നാട്ടുകാര്‍ പരാതി…
Read More