ക​ടു​ത്ത സ്ത്രീ​വി​രു​ദ്ധ സി​നി​മ​ക​ളാ​ണ്കോ​ടി ക്ല​ബുകളിൽ കയറുന്നതെന്ന് സംവിധായകൻ ഡോ.​ബി​ജു

പ​യ്യ​ന്നൂ​ര്‍: ക​ടു​ത്ത സ്ത്രീ​വി​രു​ദ്ധ സി​നി​മ​ക​ളാ​ണ് നൂ​റ് കോ​ടി ക്ല​ബി​ലും ഇ​രു​ന്നൂ​റ് കോ​ടി ക്ല​ബി​ലും ക​യ​റി പ​ണം കൊ​യ്യു​ന്ന​തെ​ന്ന് സി​നി​മാ സം​വി​ധാ​യ​ക​ന്‍ ഡോ.​ബി​ജു. ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ക​ണ്ട​ങ്കാ​ളി ഷേ​ണാ​യ് സ്മാ​ര​ക ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ പ്ര​ഥ​മ അ​ന്താ​രാ​ഷ്ട്ര പ​രി​സ്ഥി​തി ച​ല​ച്ചി​ത്രോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​റ്റു​ള്ള​വ​രെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് ക്രി​മി​ന​ല്‍ കു​റ്റ​മാ​ണെ​ന്ന തോ​ന്ന​ല്‍ പോ​ലും ഇ​ല്ലാ​താ​യി മാ​റു​ക​യാ​ണ്. ഇ​തെ​ല്ലാം സ്വാ​ഭാ​വി​ക​മാ​ണെ​ന്ന ചി​ന്ത​യാ​ണ് മ​ന​സു​ക​ളി​ൽ നി​റ​യ​ക്കു​ന്ന​ത്. പ്ര​കൃ​തി വി​രു​ദ്ധ​വും അ​രാ​ഷ്ട്രീ​യ​വും സാം​സ്‌​കാ​രി​ക-​സ്ത്രീ വി​രു​ദ്ധ​വു​മാ​യ സി​നി​മ​ക​ളാ​ണ് ഇ​ന്ന് കൂ​ടു​ത​ലും ഇ​റ​ങ്ങു​ന്ന​ത്. ഇ​ത്ത​രം സി​നി​മ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​തെ ഇ​തി​ല്‍​നി​ന്നെ​ല്ലാം മാ​റി ന​ട​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​നി​സി​പ്പ​ൽ ചെ​യ​ര്‍​മാ​ന്‍ ശ​ശി വ​ട്ട​ക്കൊ​വ്വ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫെ​സ്റ്റി​വ​ല്‍ ബു​ക്കി​ന്‍റെ പ്ര​കാ​ശ​നം ല​തീ​ഷ് കാ​ളി​യാ​ട​ന്‍ നി​ര്‍​വ​ഹി​ച്ചു. ക​ഥാ​സി​നി​മ​ക​ള്‍, ഡോ​ക്യു​മെ​ന്‍റ​റി​ക​ള്‍, അ​നി​മേ​ഷ​ന്‍ സി​നി​മ​ക​ള്‍, ഹ്ര​സ്വ​ചി​ത്ര​ങ്ങ​ള്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​രു​പ​തോ​ളം സി​നി​മ​ക​ളാ​ണ് ച​ല​ച്ചി​ത്രോ​ത്സ​വത്തിൽ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്. സ്‌​കൂ​ളി​ലെ…

Read More

പാ​ൽ​ച്ചു​രം ആ​ശ്ര​മം ജം​ഗ്ഷ​നി​ലെ റി​സോ​ർ​ട്ട് നി​ർ​മാ​ണം അ​ന​ധി​കൃ​ത​മെ​ന്ന് കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത്

കൊ​ട്ടി​യൂ​ർ: പാ​ൽ​ച്ചു​രം ആ​ശ്ര​മം ജം​ഗ്ഷ​നു സ​മീ​പം ല​ങ്ക​യെ​ന്നു വി​ളി​ക്കു​ന്ന സ്ഥ​ല​ത്തു കു​ന്നി​ടി​ച്ചു​ള്ള റി​സോ​ർ​ട്ട് നി​ർ​മാ​ണ​ത്തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​രാ ശ്രീ​ധ​ര​ൻ. റി​സോ​ർ​ട്ട് നി​ർ​മാ​ണ​ത്തി​ന് പ​ഞ്ചാ​യ​ത്ത് ഇ​തു​വ​രെ ഒ​ര​നു​മ​തി​യും ന​ൽ​കി​യി​ട്ടി​ല്ല. അ​നു​മ​തി​യി​ല്ലാ​തെ നി​ർ​മി​ച്ച പാ​ലം പ​ണി​ക്ക് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​രു​ന്നു. പു​ഴ​യു​ടെ​യും തോ​ടി​നും കു​റു​കെ ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത് റ​വ​ന്യു വ​കു​പ്പാ​ണെ​ന്നും അ​ടു​ത്ത പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം മു​ഖ്യ അ​ജ​ണ്ട​യാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വി​ല്ലേ​ജി​ന്‍റേ​യും സ്റ്റോ​പ് മെ​മ്മോ​ക്കു പു​ല്ലു​വി​ല ക​ല്പി​ച്ചാ​ണു ഇ​വി​ടെ കു​ന്നി​ടി​ച്ചു നി​ര​ത്തി റി​സോ​ർ​ട്ട് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. മൂ​ന്നു​ഭാ​ഗ​വും കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് ബാ​വ​ലി​പ്പു​ഴ​യ്ക്കു കു​റു​കെ പാ​ലം നി​ർ​മി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ല​ട​ക്കം ഉ​രു​ൾ​പ്പൊ​ട്ട​ലു​ണ്ടാ​യ പ്ര​ദേ​ശ​ത്തി​ന​ടു​ത്തു സ്വ​കാ​ര്യ​വ്യ​ക്തി വ്യാ​പ​ക​മാ​യി നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​നെ​തി​രേ പ​ഞ്ചാ​യ​ത്ത് ഒ​രു സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യ​ത​ല്ലാ​തെ മ​റ്റു ന​ട​പ​ടി​ക​ൾ ഒ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും…

Read More

അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ൽ കാ​ണാ​താ​യ വി​മാ​ന​ത്തി​ൽ അ​ഞ്ച​ര​ക്ക​ണ്ടി സ്വ​ദേ​ശി​യും; പ്ര​തീ​ക്ഷ​യോ​ടെ വീ​ട്ടു​കാ​ർ

ക​ണ്ണൂ​ർ: അ​സ​മി​ലെ ജോ​ർ​ഹ​ട്ടി​ൽ നി​ന്നും അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലെ മേ​ടു​ക​യി​ലേ​ക്ക് പ​റ​ക്കു​ന്പോ​ൾ കാ​ണാ​താ​യ വ്യോ​മ​സേ​ന​യു​ടെ എ​എ​ൻ-32 വി​മാ​ന​ത്തി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും. അ​ഞ്ച​ര​ക്ക​ണ്ടി കു​ഴി​ന്പാ​ലോ​ട് പി.​കെ. പ​വി​ത്ര​ന്‍റെ മ​ക​ൻ എ​ൻ.​കെ. ഷ​രി​നാ​ണ് കാ​ണാ​താ​യ വി​മാ​ന​ത്തി​ൽ ഉ​ള്ള​ത്. ഷ​രി​നും വി​മാ​ന​ത്തി​ലു​ള്ള​താ​യി നാ​ലു​ദി​വ​സം മു​ന്പാ​ണ് വ്യോ​മ​സേ​ന അ​ഞ്ച​ര​ക്ക​ണ്ടി​യി​ലെ വീ​ട്ടി​ൽ അ​റി​യി​ക്കു​ന്ന​ത്. തെ​ര​ച്ചി​ൽ ന​ട​ക്കു​ന്ന​താ​യി മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ൾ​ക്ക​പ്പു​റം ഇ​തു സം​ബ​ന്ധി​ച്ച് മ​റ്റു വി​വ​ര​ങ്ങ​ളൊ​ന്നും വീ​ട്ടു​കാ​ർ​ക്കു ല​ഭി​ച്ചി​ട്ടി​ല്ല. കാ​ടി​നു മു​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് വി​മാ​നം കാ​ണാ​താ​യ​തെ​ന്ന കാ​ര്യം മാ​ത്ര​മാ​ണ് നേ​രി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​ത്. ആ​ശ്വാ​സ​ക​ര​മാ​യ വി​വ​ര​ത്തി​നാ​യി വ്യോ​മ​സേ​ന​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഓ​ഫീ​സി​ലേ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യും സു​ഹൃ​ത്തു​ക്ക​ളു​മാ​യു​മെ​ല്ലാം നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ഇ​വ​ർ. ഏ​ഴു വ​ർ​ഷം മു​ന്പാ​ണ് ഷ​രി​ൻ വ്യോ​മ​സേ​ന​യി​ൽ ചേ​ർ​ന്ന​ത്. 2017 മേ​യ് മു​ത​ൽ അ​രു​ണാ​ച​ലി​ലെ മേ​ചു​ക വ്യോ​മ​ത്താ​വ​ള​ത്തി​ലാ​ണു ജോ​ലി. ജോ​ർ​ഹ​ട്ടി​ൽ നി​ന്നു മേ​ചു​ക​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് ഷ​രി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​ഞ്ച​രി​ച്ച വി​മാ​നം കാ​ണാ​താ​യ​ത്. മോ​ശം കാ​ലാ​വ​സ്ഥ കാ​ര​ണം മേ​ചു​ക​യി​ലേ​ക്കു​ള്ള യാ​ത്ര കു​റ​ച്ചു​ദി​വ​സ​മാ​യി…

Read More

പ​ള്ളം കൈ​യേ​റി കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ നീ​ക്കം; സ്ഥ​ലം ത​ന്‍റെ​താ​ണെ​ന്ന അ​വ​കാ​ശ​വു​മാ​യി ഒ​രു വ​ക്കീ​ൽ

കു​മ്പ​ള: കു​മ്പ​ള​യി​ലെ ശാ​ന്തി​പ്പ​ള്ളം സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൈ​യേറി കെ​ട്ടി​ടം നി​ര്‍​മി​ക്കാ​നു​ള്ള നീ​ക്കം മ​റ്റൊ​രു വി​ഭാ​ഗം സി​പി​എം, ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു. പ​ള്ള​ത്തി​ല്‍ കോ​ണ്‍​ക്രീ​റ്റ് പി​ല്ല​ര്‍ സ്ഥാ​പി​ക്കാ​ന്‍ കു​ഴി​ച്ച കു​ഴി​യി​ല്‍ അ​വ​ര്‍ പാ​ര്‍​ട്ടി പ​താ​ക​ക​ള്‍ നാ​ട്ടി. പെ​രു​ന്നാ​ളി​ന്‍റെ മ​റ​വി​ലാ​ണ് പ​ള്ളം കൈ​യേറ്റ​മെ​ന്നാ​ണ് സൂ​ച​ന. പെ​രു​ന്നാ​ള്‍ ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച ചെ​റി​യ ജെ​സി​ബി ഇ​റ​ക്കി പ​ള്ള​ത്തി​ല്‍ കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫി​ല്ല​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് കു​ഴി​യെ​ടു​ക്കു​ക​യും ഫി​ല്ല​ര്‍ നി​ര്‍​മി​ക്കു​ന്ന​തി​ന് വ​ള​ച്ചു​കെ​ട്ടി​യ ക​മ്പി​ക​ളും കോ​ണ്‍​ക്രി​റ്റ് ഉ​റ​പ്പി​ക്കാ​ന്‍ വേ​ണ്ടി ത​യാ​റാ​ക്കി​യ മ​ര​ത്തി​ന്‍റെ പു​റം ച​ട്ട​യു​മാ​യി ഏ​താ​നും പേ​ര്‍ എ​ത്തു​ക​യു​മാ​യി​രു​ന്നു.​ക​രി​ങ്ക​ല്‍ പൊ​ടി​യും ഇ​റ​ക്കി​യി​രു​ന്നു. ക​മ്പി​യും ചു​റ്റും പെ​ട്ടി​യും ഉ​റ​പ്പി​ക്കു​ന്ന​തി​നി​ട​യി​ല്‍ എ​ത്തി​യ മ​റ്റൊ​രു വി​ഭാ​ഗം സി​പി​എം, ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​മ്പി​യും മ​റ്റും എ​ടു​ത്ത് മാ​റ്റു​ക​യും അ​വി​ടെ പാ​ര്‍​ട്ടി കൊ​ടി നാ​ട്ടു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഒ​രു വ​ക്കീ​ൽ സ്ഥ​ലം ത​ന്‍റെ​താ​ണെ​ന്ന അ​വ​കാ​ശ​വു​മാ​യി രം​ഗ​ത്ത് വ​ന്നു. ഒ​രു ക്ല​ബി​ന്…

Read More

ഹൃ​ദ്യം ഈ ​നേ​ട്ടം ! നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ 31-ാം റാ​ങ്കി​ന്‍റെ തി​ള​ക്ക​വു​മാ​യി ഹൃ​ദ്യ​ല​ക്ഷ്മി

കാ​സ​ര്‍​ഗോ​ഡ്: നീ​റ്റ് (നാ​ഷ​ണ​ല്‍ എ​ലി​ജി​ബി​ലി​റ്റി ആ​ന്‍​ഡ് എ​ന്‍​ട്ര​ന്‍​സ് ടെ​സ്റ്റ്) പ​രീ​ക്ഷ​യി​ല്‍ 31-ാം റാ​ങ്കി​ന്‍റെ തി​ള​ക്ക​വു​മാ​യി കാ​സ​ര്‍​ഗോ​ട്ടു​കാ​രി ഹൃ​ദ്യ​ല​ക്ഷ്മി ബോ​സ്. 720ൽ 687 ​മാ​ർ​ക്ക് നേ​ടി​യ ഹൃ​ദ്യ​ല​ക്ഷ്മി​ക്ക് ഒ​രു മാ​ർ​ക്ക് വ്യ​ത്യാ​സ​ത്തി​നാ​ണ് സം​സ്ഥാ​ന​ത്ത് ഒ​ന്നാം​റാ​ങ്ക് ന​ഷ്ട​മാ​യ​ത്. ദേ​ശീ​യ ത​ല​ത്തി​ല്‍ ഏ​റ്റ​വും മു​ന്നി​ലെ​ത്തി​യ അ​ഞ്ചു​പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ ഒ​രാ​ളും ഹൃ​ദ്യ എ​ന്ന​ത് ഈ ​നേ​ട്ട​ത്തി​ന് കൂ​ടു​ത​ല്‍ ചാ​രു​ത പ​ക​രു​ന്നു. പാ​ലാ ബ്രി​ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​റി​ൽ ഒ​രു​വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ലാ​ണ് ഹൃ​ദ്യ​ല​ക്ഷ്മി ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ഒ​ന്നു മു​ത​ല്‍ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ കാ​സ​ര്‍​ഗോ​ഡ് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലാ​ണ് പ​ഠി​ച്ചി​രു​ന്ന​ത്. പ​ത്തി​ൽ എ​ല്ലാ​വി​ഷ​യ​ത്തി​ലും എ ​വ​ൺ ഗ്രേ​ഡും 12ൽ 96.4 ​ശ​ത​മാ​നം മാ​ർ​ക്കും ല​ഭി​ച്ചു. സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ സ​യ​ന്‍​സ് ഒ​ളി​മ്പ്യാ​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത് സ​മ്മാ​ന​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ണ്ട്. കാ​സ​ര്‍​ഗോ​ഡ് മ​ധൂ​ര്‍ മ​ന്നി​പ്പാ​ടി വി​വേ​കാ​ന​ന്ദ ന​ഗ​റി​ലെ ടി.​പി.​ബോ​സ്-​ടി.​എ​ൻ.​ജെ​മി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. കോ​ട്ട​യം കു​റു​പ്പു​ന്ത​റ സ്വ​ദേ​ശി​ക​ളാ​ണ് ബോ​സും ജെ​മി​നി​യും. ബോ​സ്…

Read More

ന​ന്ദി ന​ന്ദി ഒ​രാ​യി​രം ന​ന്ദി… താ​ൻ കേ​ര​ള​ത്തി​ന്‍റെ ആ​കെ പ്ര​തി​നി​ധി​യെ​ന്ന് രാ​ഹു​ൽ

വ​യ​നാ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​നി​ക്ക് വ​ൻ ഭൂ​രി​പ​ക്ഷം ന​ൽ​കി​യ വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളോ​ട് ന​ന്ദി പ​റ​ഞ്ഞ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നും എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി. വ​യ​നാ​ട്ടി​ലെ ന​ല്ല​വ​രാ​യ ജ​ന​ങ്ങ​ൾ​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ രാ​ഹു​ൽ, താ​ൻ കേ​ര​ള​ത്തി​ന്‍റെ​യാ​കെ പ്ര​തി​നി​ധി​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞ് മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ റോ​ഡ് ഷോ​യി​ലാ​ണ് അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ടു​ള്ള ന​ന്ദി അ​റി​യി​ച്ച​ത്. കേ​ര​ള​ത്തി​നു വേ​ണ്ടി സം​സ്ഥാ​ന​ത്തി​ന്‍റെ അ​ക​ത്തും പു​റ​ത്തും പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

Read More

ന​ടീ​ല്‍ വ​സ്തു​ക്ക​ളു​മാ​യി ക​രി​മ്പം കൃ​ഷി​ഫാം; വാങ്ങാൻ വ​ൻ തി​ര​ക്ക്

ത​ളി​പ്പ​റ​മ്പ്: ക​രി​മ്പം ജി​ല്ലാ കൃ​ഷി ഫാ​മി​ല്‍ ന​ടീ​ല്‍ വ​സ്തു​ക്ക​ളു​ടെ പ്ര​തി​ദി​ന വി​ല്പ​ന ഒ​രു ല​ക്ഷം രൂ​പ ക​ട​ന്നു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നാ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് രാ​വി​ലെ മു​ത​ല്‍​ത്ത​ന്നെ ഫാ​മി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. 24 ഹൈ​ബ്രി​ഡ് മാ​വി​ന​ങ്ങ​ള്‍​ക്കു​പു​റ​മെ ചാ​മ്പ, പേ​ര, മാം​ഗോ​സ്റ്റി​ന്‍, സ​പ്പോ​ട്ട, രാ​ജ​പ്പു​ളി, അ​നാ​ര്‍ എ​ന്നീ പ​ഴ​വ​ര്‍​ഗ​ങ്ങ​ളു​ടെ​യും തെ​ങ്ങ്, കു​രു​മു​ള​ക് എ​ന്നീ വാ​ണി​ജ്യവി​ള​ക​ളു​ടെയും തൈ​ക​ൾ ന​ന്നാ​യി വി​റ്റു​പോ​കു​ന്നു​ണ്ട്. കൂ​ടാ​തെ, സു​ഗ​ന്ധ​വി​ള​ക​ളാ​യ സ​ര്‍​വ​സു​ഗ​ന്ധി, ക​റി​വേ​പ്പി​ല, ഗ്രാ​മ്പു എ​ന്നി​വ​യു​ടെ തൈ​ക​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഒ​ട്ടു​മാ​വി​ന​ങ്ങ​ള്‍ മൂ​ന്നു​വ​ര്‍​ഷം​കൊ​ണ്ട് കാ​യ്ഫ​ലം ത​രു​ന്ന​താ​ണ്. അ​ടു​ത്ത വ​ര്‍​ഷ​ത്തേ​ക്ക് മാ​വി​ന്‍​തൈ​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കാ​നാ​യി ഈ​വ​ര്‍​ഷം ഒ​രു ല​ക്ഷം മാ​ങ്ങ​യ​ണ്ടി​ക​ള്‍ ഫാ​മി​ല്‍ മു​ള​പ്പി​ച്ചി​ട്ടു​ണ്ട്. ഉ​യ​ര്‍​ന്ന ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തി​യ ന​ടീ​ല്‍ വ​സ്തു​ക്ക​ള്‍ യ​ഥേ​ഷ്ടം ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭ്യ​മാ​ക്കാ​നു​ള്ള ക​ഠി​ന​ശ്ര​മ​ത്തി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി ഫാം ​അ​ധി​കൃ​ത​ര്‍. ഈ ​വ​ര്‍​ഷം പ​തി​നാ​യി​രം കു​റ്റ്യാ​ടി ഇ​നം (വെ​സ്റ്റ് കോ​സ്റ്റ് ടോ​ള്‍) തെ​ങ്ങി​ന്‍ തൈ​ക​ള്‍ ഉ​ത്പാ​ദി​പ്പി​ച്ചി​ട്ടു​ണ്ട്. സ​ങ്ക​ര​വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ട്ട തെ​ങ്ങി​ന്‍ തൈ​ക​ളെ​ക്കാ​ള്‍ കൂ​ടു​ത​ലാ​യി…

Read More

പി​ലാ​ത്ത​റ ബോം​ബ് സ്ഫോ​ട​നം; പോ​ലീ​സ് ഒ​ളി​ച്ചു​ക​ളി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം

പ​രി​യാ​രം: പി​ലാ​ത്ത​റ​യി​ല്‍ നേ​ര​ത്തെ ബോം​ബേ​റു​ണ്ടാ​യ കെ.​ജെ.​ഷാ​ല​റ്റി​ന്‍റെ വീ​ടി​നു സ​മീ​പ​മു​ണ്ടാ​യ ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ല്‍ പോ​ലീ​സ് ഒ​ളി​ച്ചു​ക​ളി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. ബു​ധ​നാ​ഴ്ച രാ​ത്രി 9.15 നാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സ്ഫോ​ട​ന ശ​ബ്ദംകേ​ട്ട​ത്. പ​രി​സ​ര​വാ​സി​ക​ളും നാ​ട്ടു​കാ​രും സ്‌​ഫോ​ട​നം ന​ട​ന്ന സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ വെ​ടി​മ​രു​ന്നി​ന്‍റെ രൂ​ക്ഷ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ലാ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. പ​രി​യാ​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ബോം​ബി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ കൊ​ണ്ടു​പോ​യ​താ​യി ദൃ​ക്‌​സാ​ക്ഷി​ക​ളാ​യ നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​വ​ശി​ഷ്ട​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നു​മാ​ണ് പോ​ലീ​സ് ഭാ​ഷ്യം.ക​ഴി​ഞ്ഞ മാ​സം 19 ന് ​ബോം​ബാ​ക്ര​മ​ണം ന​ട​ന്ന പി​ലാ​ത്ത​റ സി​എം ന​ഗ​റി​ലെ കെ.​ജെ.​ഷാ​ല​റ്റി​ന്‍റെ വീ​ടി​നു 25 മീ​റ്റ​ര്‍ മാ​റി​യാ​യി​രു​ന്നു സ്ഫോ​ട​നം ന​ട​ന്ന​ത്. ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ സ്ഫോ​ട​നശ​ബ്ദം കേ​ട്ട​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. സ്‌​ഫോ​ട​നം ന​ട​ന്ന​തി​നു സ​മീ​പ​ത്തെ ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍ പ​രി​സ​ര​ത്ത് നേ​ര​ത്തെ സൂ​ക്ഷി​ച്ചി​രു​ന്ന സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച​താ​ണോയെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്. പ്ര​ദേ​ശ​ത്ത് ബോം​ബ് ശേ​ഖ​ര​മു​ണ്ടെ​ന്ന സം​ശ​യം നേ​ര​ത്തെത​ന്നെ ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​ന്ന് ബോം​ബ് സ്‌​ക്വാ​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യു​ണ്ടാ​കു​മെ​ന്ന്…

Read More

സി.​ഒ.​ടി ന​സീ​ർ വ​ധ​ശ്ര​മ​ക്കേ​സ്; മു​ഖ്യ​പ്ര​തി​യെ ഒ​ളി​വി​ൽ പാ​ർ​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ; വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർ

ത​ല​ശേ​രി:​വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യും മു​ന്‍ സി​പി​എം നേ​താ​വു​മാ​യി​രു​ന്ന സി.​ഒ.​ടി ന​സീ​റി​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. ഇ​തി​നി​ട​യി​ൽ ന​സീ​ർ വ​ധ​ശ്ര​മ​ത്തി​നു പി​ന്നി​ൽ എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ ആ​ണെ​ന്ന് സി.​ഒ.​ടി ന​സീ​ർ ചാ​ന​ലു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ തു​റ​ന്ന് പ​റ​ഞ്ഞ​തോ​ടെ കേ​സ് കൂ​ടു​ത​ൽ ഗൗ​ര​വ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഉ​ന്ന​ത ഉ​ദ്യാ​ഗ​സ്ഥ​ർ നി​ർ​ദ്ദേ​ശം ന​ൽ​കി.​ ഇ​തു വ​രെ​യു​ള്ള അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് പോ​ലീ​സ് ആ​സ്ഥാ​ന​ത്തു നി​ന്നും ഇ​തി​ന​കം നി​ർ​ദ്ദേ​ശം ല​ഭി​ച്ചു ക​ഴി​ഞ്ഞു. സി​ബി​ഐ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ന​സീ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങി​യ സാ​ഹ​ച​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് കേ​സ് സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് പോ​ലീ​സ് ആ​സ്ഥാ​ന​ത്തു നി​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്ന് അ​റി​യു​ന്ന​ത്. കേ​സി​ലെ മു​ഖ്യ പ്ര​തി​യാ​യ കൊ​ള​ശേ​രി​യി​ലെ റോ​ഷ​ൻ ബാ​ബു​വി​ന് ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യം ചെ​യ്ത കു​റ്റ​ത്തി​നാ​ണ് ത​മി​ഴ്നാ​ട് ധ​ർ​മ​പു​രി ഹു​സൂ​റി​ൽ ബേ​ക്ക​റി ഉ​ട​മ​യാ​യ…

Read More

ഏതു നിമിഷവും നിലംപൊത്താൻ തയാറായി കൂ​ത്തു​പ​റമ്പ് സ്റ്റാ​ൻ​ഡി​ൽ ബ​സ് ഷെ​ൽ​ട്ട​ർ; അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കുന്നു

കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ പാ​നൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്കു​ള്ള ബ​സ് ഷെ​ൽ​ട്ട​ർ അ​പ​ക​ടാ​വ​സ്ഥ​യി​ൽ. മേ​ൽ​ക്കൂ​ര താ​ങ്ങി​നി​ർ​ത്തു​ന്ന വ​ലി​യ ഇ​രു​മ്പു​തൂ​ണു​ക​ളു​ടെ അ​ടി​ഭാ​ഗം ദ്ര​വി​ച്ച അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​ർ സ​ദാ​സ​മ​യം ബ​സ് കാ​ത്തി​രി​ക്കു​ന്ന ഷെ​ൽ​ട്ട​റാ​ണി​ത്. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്തെ ര​ണ്ടു ഇ​രു​മ്പ് തൂ​ണു​ക​ളു​ടെ അ​ടി​ഭാ​ഗ​മാ​ണ് കൂ​ടു​ത​ൽ ദ്ര​വി​ച്ച് മു​റി​ഞ്ഞു വീ​ഴാ​റാ​യ സ്ഥി​തി​യി​ലു​ള്ള​ത്. ഇ​തു​കാ​ര​ണം തൂ​ണും ഒ​രു ഭാ​ഗ​ത്തേ​ക്ക് ചെ​രി​ഞ്ഞി​രി​ക്കു​ക​യാ​ണ്. മാ​ത്ര​മ​ല്ല, മേ​ൽ​ക്കൂ​ര​യു​ടെ ഷീ​റ്റും പ​ല​യി​ട​ത്താ​യി ത​ക​ർ​ന്നി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ർ നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തെ ഓ​വു​ചാ​ലി​ന്‍റെ സ്ലാ​ബു​ക​ൾ മി​ക്ക​തും ത​ക​ർ​ന്ന നി​ല​യി​ലു​മാ​ണ്. കാ​ല​വ​ർ​ഷം എ​ത്താ​റാ​യ​തും സ്കൂ​ൾ തു​റ​ക്കു​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്ത് ഉ​ട​ൻ ബ​സ് ഷെ​ൽ​ട്ട​റി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Read More