പരിയാരം: ഇതര സംസ്ഥാനക്കാരിയായ യുവതി ക്വാര്‍ട്ടേഴ്സിലെ കുളിമുറിയില്‍ പ്രസവിച്ചു. കോരന്‍പീടികയിലെ ക്വാര്‍ട്ടേഴ്സിലാണ് ബംഗാള്‍ സ്വദേശിയായ മുഹമ്മദ് സലീമിന്റെ ഭാര്യ അജ്മുദ്നീസ (24) പ്രസവിച്ചത്. മേയ് അഞ്ചിനായിരുന്നു ഡോക്ടര്‍ പ്രസവതീയതി പറഞ്ഞിരുന്നത്. ക്വാര്‍ട്ടേഴ്സിന്റെ മൂന്നാംനിലയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇന്നു പുലര്‍ച്ചെ രണ്ടരയ്ക്ക് ബാത്ത്റൂമില്‍ പോയപ്പോഴാണ് യുവതി അതിനകത്ത് പ്രസവിച്ചത്. രക്തസ്രാവത്തെ തുടർന്ന് അവശനിലയിലായ യുവതിയെ പരിചരിക്കാനാവാതെ കുഴങ്ങിയ ഭര്‍ത്താവ് ചികിത്സിക്കുന്ന പയ്യന്നൂരിലെ ആശുത്രിയിലേക്ക് വിളിച്ചുവെങ്കിലും കോരന്പീടികയിലേക്ക് വരാന്‍ സ്റ്റാഫില്ലെന്നും തൊട്ടടുത്തുള്ള ആശുപത്രിയില്‍ ബന്ധപ്പെടാനുമായിരുന്നു നിര്‍ദേശം. പിന്നീട് തളിപ്പറമ്പിലെ ആശുപത്രികളില്‍ ബന്ധപ്പെട്ടുവെങ്കിലും ആരും അങ്ങോട്ട് പോകാന്‍ തയ്യാറായില്ല. ഒടുവില്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചത്പ്രകാരം എന്‍എസ്എസ് ആംബുലന്‍സ് ഡ്രൈവര്‍ പ്രസന്നന് ആംബുലന്‍സുമായി സ്ഥലത്തെത്തി. ഏറെ സാഹസികമായിട്ടാണ് പൊക്കിള്‍കൊടി വേർപെടുത്താത്ത അമ്മയെയും കുഞ്ഞിനെയും മൂന്നാംനിലയില്‍ നിന്ന് താഴെയിറക്കിയത്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെത്തിക്കാമെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞുവെങ്കിലും ഭര്‍ത്താവിന്റെ താല്പര്യപ്രകാരം…
Read MoreCategory: Kannur
ആലപ്പുഴയിൽ വാഹനാപകടത്തിൽ മരിച്ചവർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
ചാവശേരി: ആലപ്പുഴ കളിച്ചുകുളങ്ങരയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവർക്ക് കണ്ണീർ കുതിർന്ന യാത്രാമൊഴി. രാവിലെ നാട്ടിലെത്തിച്ച മൃതദേഹം മരിച്ചവരുടെ വീടുകളിലും ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും പൊതുദർശനത്തിനും വച്ചശേഷം മൂന്ന് മൃതദേഹങ്ങളും പത്തരയോടെ ചാവശേരി കുറുങ്കളം കുടുംബ ശ്മശാനത്തിൽ സംസ്കരിച്ചു. വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ടെംബോ ട്രാവലറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് . പ്രതിശ്രുത വരൻ മട്ടന്നൂർ തെരൂരിലെ ബിപി നാലയത്തിൽ വി.കെ. ബിനീഷ് (29), ബന്ധുക്കളായ ചാവശേരി പറമ്പിലെ പ്രയാഗത്തിൽ തുല്ലങ്കോട് പറമ്പിൽ ഒ. പ്രസന്ന (48), കാക്കയങ്ങാട് പാല സ്വദേശിയും ചാവശേരി കുറുങ്കളത്ത് താമസിക്കുന്ന വിജയകുമാർ (30) എന്നിവർ മരിച്ചത്. ബിനീഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് ഇന്നലെ പുലർച്ചെ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കു വരികയായിരുന്ന ടെംബോ ട്രാവലറിൽ തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിടിച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ടെംബോ ട്രാവലറിലെ ഒരു…
Read Moreതലവിലിൽ ബിജെപി പ്രവർത്തകന്റെ വീട്ടിൽ അക്രമം; വീട്ടമ്മയ്ക്കും കുട്ടിക്കും പരിക്ക്
പെരുന്പടവ്: ബിജെപി പ്രവർത്തകന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഒരുസംഘം ആക്രമണം നടത്തിയതായി പരാതി. തലവിൽ വേങ്ങയിൽ കുഞ്ഞിക്കണ്ണന്റെ വീട്ടിൽ ഇന്നലെ രാത്രിയിലാണ് സംഭവം. ഇന്നലെ രാത്രി 11.30 ഓടെ ആണ് ആക്രമണം നടത്തിയതെന്നു പരാതിയിൽ പറയുന്നു. കുഞ്ഞിക്കണ്ണന്റെ മകൻ ബിജെപി പ്രവർത്തകനാണ്. എന്നാൽ, സംഭവസമയത്ത് ഇയാൾ വീട്ടിലുണ്ടായിരുന്നില്ല. വീട്ടിലുണ്ടായിരുന്ന വയോധികരെ കട്ടിലിൽ നിന്നും വലിച്ച് താഴെയിട്ടതായും അക്രമിച്ചതായും പരാതിയിലുണ്ട്. ജനൽചില്ലുകൾ അടിച്ചുതകർക്കുന്നതിനിടെ ചില്ലുകൾ തെറിച്ച് വീട്ടിലുണ്ടായിരുന്ന ചെറിയ കുട്ടിയുടെ ദേഹത്ത് തറച്ചു. കുഞ്ഞിക്കണ്ണന്റെ ഭാര്യക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ തളിപ്പറന്പ് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലവിലിൽ ഉത്സവം കഴിഞ്ഞ് മടങ്ങിവരവെയാണ് ആക്രമണം നടന്നത്.
Read Moreന്യൂനമർദം ചുഴലിക്കാറ്റാകുന്നു; മുന്നറിപ്പുമായി ദുരന്ത നിവാരണ അഥോറിറ്റി നൽകുന്ന നിർദേശങ്ങൾ
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട്, കണ്ണൂർ എന്നി ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെയുള്ള സമയത്ത് മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം. • മലയോര മേഖലയിലെ റോഡുകൾക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ ചാലുകളുടെ അരികിൽ വാഹനങ്ങള്‍ നിർത്തരുത്. • മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക. • സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. • നദികൾ, ചാലുകൾ എന്നിവ മുറിച്ചു കടക്കരുത് • പാലങ്ങളിലും, നദിക്കരയിലും മറ്റും നിന്ന് സെൽഫിഎടുക്കുന്നത് ഒഴിവാക്കുക • പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനൽ പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. • നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ…
Read More‘ഞാൻ രോഗിയുടെ കൂട്ടിരിപ്പുകാരൻ’, ആശുപത്രികൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘം സജീവം; തട്ടിപ്പുരീതികൾ ഇങ്ങനെയൊക്കെ
തളിപ്പറമ്പ്: രോഗിയുടെ കൂട്ടിരിപ്പുകാരനാണെന്നു പറഞ്ഞ് മറ്റു രോഗികൾനിന്ന് പണം തട്ടുന്ന സംഘം വ്യാപകം. ഇന്നലെ തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ അഡ്മിറ്റായ രോഗിയില്‍ നിന്നും 1500 രൂപ തട്ടിയെടുത്തതാണ് ഒടുവിലത്തെ സംഭവം. കാലിന് സുഖമില്ലാതെ അഡ്മിറ്റായ പഴയങ്ങാടി മുട്ടം സ്വദേശി ഇബ്രാഹിമിൽ നിന്നാണ് തളിപ്പറമ്പ് ചെനയന്നൂര്‍ സ്വദേശിയായ നസീറാണെന്നു പറഞ്ഞ് അജ്ഞാതൻ പണം തട്ടിയത്. സഹോദരി പ്രസവിച്ചിട്ടുണ്ടെന്നും അത്യാവശ്യമായി 1500 രൂവേണമെന്നും ആവശ്യപ്പെട്ട് ഇബ്രാഹിമിന്റെ ഭാര്യയെയാണ് ഇയൾ ആദ്യം സമീപിക്കുന്നത്. എന്നാൽ കൈയിൽ പണമൊന്നുമില്ലെന്ന് ഇവർ അറിയിച്ചു. പിന്നീട് ഇവർ ചായ വാങ്ങിക്കാനായി പുറത്തുപോയ സമയത്താണ് ഇബ്രാഹിമിനെ തന്നെ സമീപിച്ച് പണം കൈക്കലാക്കുന്നത്. സഹോദരി പ്രസവിച്ചിട്ടുണ്ടെന്നും മരുന്ന് വാങ്ങാന്‍ അത്യാവശ്യമായി 1500 രൂപ വേണമെന്നും പണം നിങ്ങളോട് വാങ്ങാന്‍ ഭാര്യ പറഞ്ഞിട്ടുണ്ടെന്നും വിശ്വസിപ്പിച്ചാണ് ഇബ്രാഹിമിൽനിന്നും പണം കൈക്കലാക്കുന്നത്. ഇബ്രാഹിമിന്റെ ഭാര്യ തിരിച്ചെത്തി വിവരമറിഞ്ഞതിനെ തുടര്‍ന്ന് സംശയം പ്രകടിപ്പിച്ച്…
Read Moreഡ്യൂട്ടിസമയത്ത് മദ്യപിച്ചെത്തി: രാഹുലിന്റെ ഭക്ഷണപരിശോധനയ്ക്ക് നിയോഗിക്കപ്പെട്ട പോലീസുകാരനു സസ്പെൻഷൻ
കണ്ണൂർ: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഭക്ഷണപരിശോധനയ്ക്ക് നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കണ്ണൂർ എആർ ക്യാമ്പിലെ സീനിയർ സിപിഒ അലക്സാണ്ടർ ഡൊമനിക് ഫെർണാണ്ടസിനെയാണ് എസ്പി ശിവ വിക്രം സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ 16 ന് കണ്ണൂരിലെത്തിയ രാഹുൽ ഗാന്ധിക്ക് ഗസ്റ്റ് ഹൗസിൽ ഒരുക്കിയ അത്താഴവിരുന്നിലെ ഭക്ഷണം പരിശോധിക്കുന്നതിന്റെ പൂർണചുമതലയുണ്ടായിരുന്ന അലക്സാണ്ടർ ഡ്യൂട്ടിസമയത്ത് മദ്യപിച്ചതായി എസ്പിജി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പിന്നീട് എസ്പിജിയുടെ ചുമതലയുള്ള ഐജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് കണ്ണൂർ എസ്പി അന്വേഷണം നടത്തുകയും സസ്പെൻഡ് ചെയ്യുകയുമായിരുന്നു. അതീവജാഗ്രതയിൽ ചെയ്യേണ്ട വിവിഐപി ഡ്യൂട്ടിയിൽ കൃത്യവിലോപം കാണിച്ചതിനാണ് സസ്പെൻഷൻ. തുടർനടപടികൾ ഉടൻ ഉണ്ടാകുമെന്നാണു വിവരം.
Read Moreരാഹുലിനു സുരക്ഷ ഒരുക്കേണ്ട പോലീസുകാരൻ ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ച്; സസ്പെൻഷൻ
കണ്ണൂർ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഭക്ഷണപരിശോധനയ്ക്ക് നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കണ്ണൂർ എആർ ക്യാന്പിലെ സീനിയർ സിപിഒ അലക്സാണ്ടർ ഡൊമനിക് ഫെർണാണ്ടസിനെയാണ് എസ്പി ശിവ വിക്രം സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ 16-ന് കണ്ണൂരിലെത്തിയ രാഹുൽ ഗാന്ധിക്ക് ഗസ്റ്റ് ഹൗസിൽ ഒരുക്കിയ അത്താഴവിരുന്നിലെ ഭക്ഷണം പരിശോധിക്കുന്നതിന്റെ പൂർണചുമതലയുണ്ടായിരുന്ന അലക്സാണ്ടർ ഡ്യൂട്ടിസമയത്ത് മദ്യപിച്ചതായി എസ്പിജി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പിന്നീട് എസ്പിജിയുടെ ചുമതലയുള്ള ഐജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് കണ്ണൂർ എസ്പി അന്വേഷണം നടത്തുകയും സസ്പെൻഡ് ചെയ്യുകയുമായിരുന്നു. അതീവജാഗ്രതയിൽ ചെയ്യേണ്ട വിവിഐപി ഡ്യൂട്ടിയിൽ കൃത്യവിലോപം കാണിച്ചതിനാണ് സസ്പെൻഷൻ. തുടർനടപടികൾ ഉടൻ ഉണ്ടാകുമെന്നാണു വിവരം.
Read Moreമരിച്ചത് തന്റെ കണവനാവരുതേ എന്ന് മാത്രമായിരുന്നു കുമുദത്തിന്റെ പ്രാര്‍ത്ഥന! ഒടുവില്‍ രവിയുടെ കുഴിമാടത്തില്‍ വിതുമ്പി കുമുദം
മഞ്ചേരി: മഞ്ചേരിയിലെത്തുന്നതുവരെ കുമുദത്തിന് പ്രതീക്ഷയുണ്ടായിരുന്നു. മരിച്ചത് തന്റെ കണവനാവരുതേ എന്ന് മാത്രമായിരുന്നു പ്രാർത്ഥന. എന്നാൽ പോലീസ് ഫോട്ടോ കാണിച്ചു നൽകിയതോടെ കുമുദത്തിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. ജനുവരി 20ന് മഞ്ചേരി കോർട്ട് റോഡിലെ എസ് ബിഐ കെട്ടിടത്തിനു സമീപം റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ രവി (55) യുടെ ഭാര്യയാണ് തമിഴ്നാട് കുടലൂർ സ്വദേശിനിയായ കുമുദം. വർഷങ്ങൾക്ക് മുന്‍പ് മഞ്ചേരിയിലെത്തിയതാണ് രവി. ആക്രിസാധനങ്ങൾ പെറുക്കി വിറ്റ് ഉപജീവനം നടത്തി വരുന്ന രവിയുടെ കുടുംബം സംബന്ധിച്ച് ഒപ്പം ജോലി ചെയ്തു വരുന്ന തമിഴ് സ്വദേശികൾക്കോ നാട്ടുകാർക്കോ അറിയുമായിരുന്നില്ല. മഞ്ചേരി അഡീഷണൽ എസ്ഐ നസറുദ്ദീൻ നാനാക്കലിന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായ അന്വേഷണം നടത്തിയെങ്കിലും പരേതനെ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ല. മുന്നു ദിവസത്തോളം മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം കോഴിക്കോട് വെസ്റ്റ് ഹില്ലിലെ പൊതുശ്മശാനത്തിലേക്ക്…
Read Moreവാഹന്‍, സാരഥി! മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങൾ മേയ് ഒന്നു മുതല്‍ ഓണ്‍ലൈനിലൂടെ മാത്രം
കാസർഗോഡ്: മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള എല്ലാ സേവനങ്ങളും മേയ് ഒന്നു മുതല്‍ കേന്ദ്ര സര്‍ക്കാറിന്റെ ‘വാഹന്‍’, ‘സാരഥി’ എന്നീ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ സ്വീകരിക്കൂ. നിലവിലുള്ള സംവിധാനത്തിലൂടെ ഓണ്‍ലൈന്‍ ഫീസ് അടച്ചവര്‍ അതത് ഓഫീസുകളില്‍ അപേക്ഷകൾ ഉടന്‍തന്നെ സമര്‍പ്പിക്കണം. നിലവിലുള്ള സംവിധാനം മുഖേന ലേണേഴ്സ് ലൈസന്‍സ് കരസ്ഥമാക്കി ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകാത്തവരും താത്കാലിക രജിസ്ട്രേഷന് കരസ്ഥമാക്കി സ്ഥിര രജിസ്ട്രേഷന് ഹാജരാകാത്തവരും എത്രയും പെട്ടെന്ന് ഓഫീസിലെത്തി തീര്‍പ്പാക്കണം. മേയ് ഒന്നു മുതല്‍ പഴയ സംവിധാനത്തില്‍ ഒരു സേവനവും ചെയ്യാന്‍ കഴിയില്ല.
Read Moreകശുമാവിൻ തോപ്പിൽ ബോംബ് സ്ഫോടനം; യുവാവിന് പരിക്ക്, ഭാര്യ ബോധംകെട്ടുവീണു
ഇരിട്ടി: കരിയിലയ്ക്കിടയിൽനിന്നു കശുവണ്ടി ശേഖരിക്കവേ കാലുകൊണ്ടു തട്ടിനീക്കിയ ഐസ്ക്രീം ബോൾ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. വെളിയമ്പ്രപറമ്പിലെ ഷാഹിത മന്‍സിലില്‍ ടി.വി അബ്ദുൾ നാസറി (45) നാണു പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ഭാര്യ സ്ഫോടനത്തിന്റെ ആഘാതത്തിൽ ബോധംകെട്ടുവീണു. നാസറിന്റെ വലതുകാലിനാണ് പരിക്കേറ്റത്. ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നാസറിന്റെ എക്സ്റേ പരിശോധനയിൽ കാലിൽ ബോംബിന്റെ ചീളുകൾ തുളഞ്ഞുകയറിയതായി കണ്ടെത്തി. മാസങ്ങൾക്കുമുമ്പ് ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ സമീപപ്രദേശത്തുനിന്ന് ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ തില്ലങ്കേരി പൂമരത്തായിരുന്നു സംഭവം. പാട്ടത്തിനെടുത്ത തോട്ടത്തിൽ ഭാര്യക്കൊപ്പം കശുവണ്ടി ശേഖരിക്കുന്നതിനിടെ കരിയിലയ്ക്കിടെ കിടന്ന ഐസ്ക്രീം ബോൾ കാലുകൊണ്ട് തട്ടിനീക്കിയപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഉഗ്രസ്ഫോടനത്തിന്റെ ആഘാതത്തിൽ ഭാര്യ ഷാഹിന ബോധം കെട്ടുവീണു. സ്ഫോടനശബ്ദവും നിലവിളിയും കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരെയും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അബ്ദുൾനാസറിനെ പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സ്ഥലം…
Read More